Home Blog

സിനിമകളുടെ ഉള്ളടക്കത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ട്: മന്ത്രി സജി ചെറിയാൻ

0
Spread the love

സിനിമകളുടെ ഉള്ളടക്കത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ടെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. അക്രമവാസനയും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകളെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാലാണ് സിനിമയുടെ ഉള്ളടക്കത്തിൽ സർക്കാരിന് ഇടപെടാൻ പരിമിതിയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

സിനിമ മേഖലയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ സെൻസർ ബോർഡിൻറെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. അക്രമവും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തോടും സെൻസർ ബോർഡിനോടും അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

കൂടാതെ OTTയിലും ഇത്തരം സിനിമകൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാലാണ് സിനിമയുടെ ഉള്ളടക്കത്തിൽ സർക്കാരിന് ഇടപെടാൻ പരിമിതിയുള്ളതെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

പ്രേക്ഷകർക്ക് ആർപ്പു വിളിക്കാൻ പാകത്തിൽ സീനുകൾ; എമ്പുരാനെ കുറിച്ച് സ്റ്റണ്ട് സില്‍വ

0
Spread the love

ഇന്ത്യയാകെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. അന്താരാഷ്‍ട്ര നിലവാരമുള്ള ഒരു മലയാള ചിത്രമായിരിക്കും എമ്പുരാൻ എന്ന് ആക്ഷൻ കൊറിയോഗ്രാഫര്‍ സ്റ്റണ്ട് സില്‍വ അഭിപ്രായപ്പെടുന്നു. ഒരു ലാര്‍ജ് സ്‍കെയില്‍ സിനിമയായിരിക്കും. ആര്‍പ്പു വിളിക്കാൻ പ്രേരിപ്പിക്കുന്ന ഒരുപാട് രംഗങ്ങള്‍ ഉണ്ടാകും എന്നും മോഹൻലാല്‍ ആരാധകര്‍ക്കും മറ്റ് പ്രേക്ഷകര്‍ക്കും ഒരു ട്രീറ്റ് ആയിരിക്കും എന്നും സ്റ്റണ്ട് സില്‍വ അഭിപ്രായപ്പെടുന്നു.

തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസായെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. 2019 ൽ റിലീസ് ചെയ്‍ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

കളമശ്ശേരി പോളിടെക്നിക് ലഹരി കേസ്; ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച 2 ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ

0
Spread the love

കളമശ്ശേരി പോളിടെക്നിക് ലഹരികേസിൽ 2 ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച രണ്ട് ഇതരസംസ്ഥാനക്കാരാണ് അറസ്റ്റിലായത്. സൊഹൈൽ ഷേഖ്, എഹിന്ത മണ്ഡൽ എന്നിവരാണ് പിടിയിലായത്. ഇവരാണ് കഞ്ചാവ് എത്തിച്ചതെന്ന് നേരത്തെ പിടിയിലായ പൂർവ വിദ്യാർത്ഥികൾ മൊഴി നൽകിയിരുന്നു.

കേസില്‍ അറസ്റ്റിലായ പൂര്‍‌വവിദ്യാര്‍ത്ഥികളായ രണ്ട് പേരുടെ മൊഴികളാണ് നിര്‍ണായകമായത്. സുഹൈല്‍ ഭായ് എന്നയാളാണ് എന്നയാളാണ് കഞ്ചാവ് എത്തിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്.

പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയായ സുഹൈല്‍ ഷേഖ് ആണ് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ക്യാംപസില്‍ ലഹരി പിടിച്ചു എന്നറിഞ്ഞ ഉടന്‍ തന്നെ ഇയാള്‍ താമസിച്ചിരുന്ന ആലുവയില്‍ നിന്ന് മുങ്ങുകയായിരുന്നു. കഴിഞ്ഞ 4 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് മൂവാറ്റുപുഴയില്‍ നിന്ന് പിടികൂടിയിരിക്കുന്നത്.മറ്റ് ക്യാംപസുകളില്‍ സുഹൈല്‍ കഞ്ചാവ് കച്ചവടം നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന് മുമ്പും വിദ്യാര്‍ത്ഥികള്‍ ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങിയിട്ടുണ്ടെന്ന് പൂര്‍വ വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ഇതോടെ എല്ലാവരും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

ഷിബിലയുടെ കൊലപാതകം ആസൂത്രിതം; സർട്ടിഫിക്കറ്റ് കൈമാറാൻ എന്ന് പറഞ്ഞ് യാസിർ ഉച്ചയ്ക്കും വീട്ടിലെത്തി

0
Spread the love

ഈങ്ങാപ്പുഴ ഷിബില കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. പ്രതി യാസിർ എത്തിയത് ബാ​ഗിൽ കത്തിയുമായിട്ടാണെന്നും തടയാൻ എത്തിയവർക്ക് നേരെയും കത്തിവീശിയെന്നും ഇദ്ദേഹം പറഞ്ഞു. നോമ്പ് തുറക്കുന്നതിനിടെയാണ് ഷിബിലയും ഉപ്പ അബ്ദുറഹ്മാനും ആക്രമിക്കപ്പെട്ടത്. ഇവരുടെ നിലവിളി ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്ന് അയൽവാസിയായ നാസർ പറയുന്നു. നാസർ ആണ് കുത്തേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അതേ സമയം ഷിബിലയെ ആക്രമിക്കുന്ന സമയത്ത് യാസിർ ലഹരി ഉപയോ​ഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു

ഷിബിലയുടെ കൊലപാതകം ആസൂത്രിതമായിട്ടായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. യാസിർ ഇന്നലെ ഉച്ചക്ക് ഷിബിലയുടെ വീട്ടിൽ എത്തിയിരുന്നു. എസ്എസ്എൽസി സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു. വൈകിട്ട് വീണ്ടും വരാമെന്നും സലാം ചൊല്ലി പിരിയാമെന്നും യാസിർ ഷിബിലയോട് പറഞ്ഞു. തുടർന്ന് വൈകിട്ട് വീണ്ടും വീട്ടിലെത്തിയാണ് ഷിബിലയെ കൊലപ്പെടുത്തിയത്. ഷിബിലയുടെ ഇൻക്വസ്റ്റ് നടപടികൾ ഇന്ന് നടക്കും. ​യാസിറിന്റെ ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഉപ്പ അബ്ദുറഹിമാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ഉമ്മ ഹസീനയെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.

കോഴിക്കോട് ഭാര്യയെ യുവാവ് വെട്ടിക്കൊന്നു; മാതാപിതാക്കൾക്കും ഗുരുതര പരിക്ക്

0
Spread the love

കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഭാര്യാ മാതാവിനെയും പിതാവിനെയും വെട്ടി പരിക്കേൽപ്പിച്ചു. ഈങ്ങാപ്പുഴ സ്വദേശി യാസിര്‍ ആണ് ആക്രമിച്ചത്. മയക്കുമരുന്ന് ലഹരിയിലാണ് ആക്രമണമെന്നാണ് പറയുന്നത്. യാസിര്‍ ലഹരിക്ക് അടിമയാണെന്നാണ് പരാതി.

വെട്ടേറ്റ യാസിറിന്‍റെ ഭാര്യ ഷിബില ആണ് കൊല്ലപ്പെട്ടത്. ഷിബിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. അബ്ദുറഹിമാന്‍റെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് വൈകിട്ട് 6.35ഓടെയായിരുന്നു ആക്രമണം. വീട്ടുകാർ നോമ്പ് തുറക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഈ സമയം ഭാര്യ വീട്ടിലേക്കെത്തിയ യാസിർ ആദ്യം ഭാര്യയെ ആക്രമിച്ചു. ഭാര്യ ഷിബിലയെ യാസിര്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇത് തടയാൻ എത്തിയപ്പോഴാണ് ഷിബിലയുടെ മാതാവിനും പിതാവിനും വെട്ടേറ്റത്. നാലു വര്‍ഷം മുമ്പായിരുന്നു ഷിബിലയുടെയും യാസിറിന്‍റെയും വിവാഹം. ഇവര്‍ക്ക് മൂന്നു വയസുള്ള കുട്ടിയുണ്ട്.

മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം; ഇച്ചാക്കയുടെ പേരിൽ വഴിപാട് നടത്തി മോഹൻലാൽ

0
Spread the love

ശബരിമല ദർശനം നടത്തിയ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തി. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ ഉഷപൂജ നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു. പമ്പയിൽ നിന്ന് കെട്ടിനിറച്ചാണ് മോ​ഹൻലാൽ ഇന്ന് മലചവിട്ടിയത്.വൈകിട്ട് അഞ്ചോടെ അയ്യന് മുന്നിൽ തൊഴുത് പ്രാർത്ഥിച്ച അദ്ദേഹം ദീപാരാധയും തൊഴുതു. നാളെ നെയ്യഭിഷേകവും നിര്‍മാല്യം തൊഴുത ശേഷമാകും മലയിറങ്ങുക. തന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. എമ്പുരാൻ എന്ന ചിത്രം 27ന് റിലീസിന് ഒരുങ്ങുന്നതിന് മുന്നോടിയായാണ് മോഹൻലാൽ ശബരിമല ദർശനം നടത്തിയത്

ഇനിയും വേണ്ടത് 26 ലക്ഷത്തോളം; കനിവുള്ളവരുടെ സഹായത്തിൽ പ്രതീക്ഷയർപ്പിച്ച് അർജുനും കുടുംബവും

0
Spread the love

മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ഗുരുതര കരൾ രോഗവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സ സഹായം തേടുന്നു. 24 വയസ്സ് മാത്രം പ്രായമുള്ള എറണാകുളം വൈപ്പിൻ സ്വദേശി അർജുൻ മനോജാണ് ഗുരുതരാവസ്ഥയിൽ ആലുവ രാജഗിരി ഹോസ്പിറ്റലിൽ കഴിയുന്നത്. അടിയന്തര കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ അർജുൻ ഇപ്പോഴും വെന്റിലേറ്റർ സഹായത്തോടെ വിദഗ്ധ ചികിത്സയിലാണ്.

മഞ്ഞപ്പിത്ത രോഗബാധിതയായി ആദ്യം അർജുന്റെ അമ്മയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. പിന്നാലെ അർജുനും ആശുപത്രിയിൽ ആവുകയും മഞ്ഞപ്പിത്തം മൂർച്ഛിച്ചു ഗുരുതരാവസ്ഥയിൽ ആവുകയും ആയിരുന്നു. ഡോക്ടർമാർ കരൾ മാറ്റ ശസ്ത്രക്രിയ നിർദ്ദേശിച്ചതോടെ കരൾ പകുത്തു നൽകാൻ 19 കാരിയായ സഹോദരി തന്നെ സന്നദ്ധയായാവുകയായിരുന്നു. വൈകാതെ ശാസ്ത്രക്രിയ നടന്നെങ്കിലും മൊത്തം ചികിത്സാ ചെലവുകൾ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാൻ ആവുന്നതിലും അപ്പുറം ആയി മാറി.

ഇപ്പോൾ തന്നെ ചികിത്സാ ചെലവുകൾ കാരണം വലിയ കടബാധ്യതയിലായ കുടുംബത്തിന്റെ അവസാന പ്രതീക്ഷയും അർജുന്റെയും ആവണിയുടെയും തുടർ ചികിത്സയും സുമനസ്സുകളുടെ അകമഴിഞ്ഞ സംഭാവനയിലാണ്. അർജുന് ധനസഹായം നൽകാനുള്ള ക്യു ആർ കോഡും ബാങ്ക് വിവരങ്ങളും താഴെ കൊടുത്തിരിക്കുന്നു.

ഗുരുവായൂരപ്പന്റെ മുന്നിൽ കണ്ണു നിറഞ്ഞ് ബാലാമണി! നവ്യാ നായരുടെ കയ്യിൽ ചുംബിച്ച് വൃദ്ധ, പ്രചരിക്കുന്ന വീഡിയോ ഇത്..

0
Spread the love

ഗുരുവായൂർ ഉത്സവ വേദിയിൽ നൃത്തം ചെയ്യുന്നതിനിടെ വികാരാധീനയായി നടി നവ്യാ നായർ. കൃഷ്ണ സ്തുതി കേട്ട് നവ്യ കണ്ണീരണിയുന്നതും ഒരു മുത്തശ്ശി ഓടി നവ്യയുടെ അടുത്തേക്ക് പോകുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. നൃത്തത്തിന്റെ അവസാനമാണ് മുത്തശ്ശി വേദിയ്ക്ക് അരികിലേക്ക് ഓടിയെത്തുന്നത്. സെക്യൂരിറ്റി ജീവനക്കാരൻ മുത്തശ്ശിയെ വേദിക്കരികിൽ നിന്നും മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ നവ്യ മുത്തശ്ശിയുടെ അടുത്തെത്തിയതും അവർ കയ്യിൽ പിടിച്ച് ചുംബിക്കുകയും ചെയ്യുന്നുണ്ട്.

‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യ രൂപം. കൃഷ്ണന്റെ മായാജാലം ദാ ഇങ്ങനെയും’,- എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. മുത്തശ്ശിയ്ക്ക് ഒപ്പമുള്ള ഫോട്ടോയും നവ്യപങ്കുവച്ചിട്ടുണ്ട്. ‘എനിക്ക് പറയാൻ വാക്കുകളില്ല. സർവം കൃഷ്ണാർപ്പണം’ എന്ന അടിക്കുറിപ്പോടെയാണ് മുത്തശ്ശിയുടെ ചിത്രം നവ്യ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയും ചിത്രവും പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വെെറലായി. ‘കണ്ണന്റെ സ്വന്തം ബാലാമണി’, ‘ഭഗവാനെ വിളിച്ചാൽ ആരുടെ കണ്ണാ നനയാത്തത് ‘, ‘ഭാഗ്യം ചെയ്ത കലാകാരി’, ‘ കണ്ണൻ തന്റെ സ്നേഹവും സന്തോഷവും ആ അമ്മയിലൂടെ ചേച്ചിക്ക് പകർന്നല്ലോ’, ‘ഒരു കലാകാരി എന്ന നിലയിൽ ഇതിനേക്കാൾ വലിയ വേറെ എന്ത് അംഗീകാരം ആണ് വേണ്ടത്’ തുടങ്ങിയ നിരവധി കമന്റുകൾ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

ബോംബ് ഭീഷണിയെ തുടർന്ന് കളക്ടറേറ്റിലെത്തിയ ഡോഗ് സ്‌ക്വാഡിനെ ഓടിച്ച് തേനീച്ച കൂട്ടം; കളക്ടറടക്കം നിരവധിപ്പേർക്ക് പരിക്ക്

0
Spread the love

തിരുവനന്തപുരം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ഡിസിപിക്ക് ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് കളക്ടറേറ്റില്‍ നിന്നും മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിക്കുകയായിരുന്നു. വൈകാതെ ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധനയും തുടങ്ങി.എന്നാൽ ഇതിനിടെ കളക്ടറേറ്റ് കെട്ടിടത്തിന് പിന്നിലെ തേനീച്ചക്കൂട് ഇളകി നിരവധി പേര്‍ക്ക് പരിക്കേൽക്കുകയായിരുന്നു.

കളക്ടറേറ്റിന്റെ പിന്‍വശത്ത് നിരവധി തേനീച്ചക്കൂടുകളാണ് ഉള്ളത്. ഇവിടെ ഡോഗ് സ്‌ക്വാഡിന്റെ പരിശോധന നടക്കുന്നതിനിടെയാണ് തേനീച്ചക്കൂട് ഇളകിയത്. പരിശോധന നടത്താന്‍ പോലും കഴിയാത്ത വിധത്തിലാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. കളക്ടറേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയിരുന്ന സാധാരണക്കാര്‍ക്കും കളക്ടര്‍ക്കും സബ്കളക്ടര്‍ക്കും പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാം തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്

അതേസമയം, കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കുത്തേറ്റവര്‍ക്കെല്ലാം കളക്ടറേറ്റിന് പുറത്തുവെച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷമാണ് വിട്ടത്. സ്ഥലത്ത് ഇപ്പോഴും തേനീച്ചകള്‍ വലിയ തോതില്‍ പറക്കുന്നുണ്ട്. ബോംബ് സ്ക്വാഡും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും ഒരു സംഘം പോലീസും പരിശോധന തുടരുകയാണ്. പത്തനംതിട്ട കളക്ടറേറ്റിലും ഇന്ന് സമാനരീതിയില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇ-മെയില്‍ വഴിയാണ് ഈ ഭീഷണി സന്ദേശവും ലഭിച്ചിരുന്നു.

4 മാസം പ്രായമായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് 12കാരി; കാരണം സ്നേഹം കുറയുമോ എന്ന തോന്നൽ

0
Spread the love

കണ്ണൂർ: പാപ്പിനിശ്ശേരിയിലേ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുത്തു – അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. നാല് മാസം മാത്രം പ്രായമായ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞാണ് പെൺകുട്ടി കൊലപ്പെടുത്തിയത്.

മാതാപിതാക്കളില്ലാത്ത 12 വയസുകാരി മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന് 12കാരി ഭയന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.

വാടക കോട്ടേഴ്സിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയ നാലുമാസം പ്രായമുള്ള യാസികയെ സഹോദരി അർദ്ധരാത്രിയോടെ എടുത്ത് വീടിന് സമീപത്തെ കിണറ്റിൽ ഇട്ടുവെന്നാണ് പൊലീസ് പറയുന്നത്. ശുചിമുറിയിൽ പോകാൻ എഴുന്നേറ്റപ്പോൾ കുട്ടിയെ കണ്ടില്ലെന്ന് പറഞ്ഞ് 12 വയസുകാരിയാണ് മുത്തുവിനെയും ഭാര്യയെയും വിളിച്ച് കാര്യം പറഞ്ഞത്. കോട്ടേഴ്സിന്റെ മറ്റു മുറികളിലായി ഇതര സംസ്ഥാന തൊഴിലാളികളും താമസിച്ചിരുന്നു. യാസികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയതോടെ താമസക്കാർ ചേർന്ന് പുറത്തെടുത്തു. അപ്പോഴേക്കും കുഞ്ഞ്മരിച്ചിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts