Home Blog

പൃഥ്വി തെറ്റ് ചെയ്തിട്ടില്ല, അതുകൊണ്ട് അന്വേഷണത്തെ ഭയക്കുന്നുമില്ല; ഇന്‍കം ടാക്‌സ് നോട്ടീസിനെതിരെ മല്ലിക സുകുമാരന്‍

0
Spread the love

തന്റെ മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തെ ഭയക്കുന്നില്ലെന്നും പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍. പൃഥ്വിരാജ് അഭിനയിച്ച കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ മൂന്ന് സിനിമകളില്‍ നിന്നുള്ള പൃഥ്വിരാജിന്റെ വരുമാനത്തില്‍ വിശദീകരണം തേടിയാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.

ഈ സിനിമകളില്‍ അഭിനയിച്ചതിന് പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിട്ടില്ലെന്നും പക്ഷേ നിര്‍മ്മാണ പങ്കാളിയെന്ന നിലയില്‍ പണം വാങ്ങിയെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടിസ്. പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫിസുകളില്‍ 2022 ഡിസംബര്‍ 15ന് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ സിനിമയുടെ പേരില്‍ വിവാദങ്ങളുണ്ടായതിനെ തുടര്‍ന്ന് റീ എഡിറ്റ് ചെയ്തിരുന്നു. അതിന് പിന്നാലെ ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ഗോകുലം ഗോപാലന്റെ ഓഫിസുകളിലും വീടുകളിലും ഇഡി റെയ്ഡ് നടന്നിരുന്നു.

അതിന്റെ നടപടികള്‍ തുടരുകയാണ്. എന്നാല്‍ പൃഥ്വിരാജിന് നോട്ടിസ് നല്‍കിയതിന് എമ്പുരാനുമായി ബന്ധമില്ലെന്നും മുന്‍ ചിത്രങ്ങളിലെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരിശോധിക്കുന്നതെന്നുമാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം.

എന്റെ മുടി മഴവില്ല് അഴകില്‍ ആക്കാനായിരുന്നു പ്ലാൻ; ഇവന്‍മാര്‍ക്കൊന്നും ഒരു കുഴപ്പമില്ലല്ലോ തല എന്റേതല്ലേ; ബേസിൽ

0
Spread the love

തന്റെ മുടിയില്‍ ചെയ്ത മാറ്റങ്ങളെ കുറിച്ച് സംസാരിച്ച് ബേസില്‍ ജോസഫ്. ഏപ്രില്‍ 10ന് റിലീസിന് ഒരുങ്ങുന്ന ‘മരണമാസ്’ എന്ന ചിത്രത്തിലെ ബേസിലിന്റെ ലുക്ക് വൈറലായിരുന്നു. മുടിയില്‍ കളര്‍ ചെയ്ത ബേസിലിന്റെ ലുക്ക് ട്രെന്‍ഡിങ് ആയിരുന്നു. കളര്‍ ചെയ്തതിനെ കുറിച്ച് ബേസില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ തല മഴവില്ല് അഴകില്‍ ആക്കാനായിരുന്നു അണിയറപ്രവര്‍ത്തകരുടെ ശ്രമം എന്നാണ് ബേസില്‍ പറയുന്നത്.

”പല കളര്‍ മുടി അടിക്കണം എന്നൊക്കെ പറഞ്ഞ് ഇരിക്കുകയായിരുന്നു, പിങ്ക്, പര്‍പ്പിള്‍, പച്ച എന്നൊക്കെ പറഞ്ഞിട്ട്. അഞ്ച് കളര്‍ ഒരു പാട്ടിനകത്ത്. മറ്റേ പാട്ടില്‍ ശോഭനയുടെ സാരിയുടെ കളര്‍ മാറുന്നത് പോലെ എന്റെ മുടിയുടെ കളര്‍ മാറ്റാന്‍. അങ്ങനെയൊക്കെയുള്ള പ്ലാന്‍ ആയിരുന്നു. മഴവില്‍ അഴകില്‍. പക്ഷെ എന്താണെന്ന് വച്ചാല്‍ എന്റെ മുടിയില്‍ ആണല്ലോ ഇത് ചെയ്യുന്നത്.”

“ഇവന്‍മാര്‍ക്കൊന്നും ഒരു കുഴപ്പമില്ല. മുടിയില്‍ കളര്‍ അടിക്കുമ്പോള്‍ കെമിക്കല്‍സ് ആണല്ലോ, മുടിയുടെ ടെക്‌സ്ചര്‍ ഒക്കെ മാറും. ശരിക്കും നല്ല ഇടതൂര്‍ന്ന മുടിയായിരുന്നു എന്റേത്” എന്നാണ് ഒരു അഭിമുഖത്തിനിടെ പറയുന്നത്. അതേസമയം, ടൊവിനോ തോമസ് നിര്‍മ്മിക്കുന്ന മരണമാസ് നവാഗതനായ ശിവപ്രസാദ് ആണ് സംവിധാനം ചെയ്യുന്നത്.

പുതിയ ചുവടുകൾ ഞാൻ എടുത്തിട്ടുണ്ട്! എന്താണെന്ന് ഇപ്പോൾ തുറന്നു പറയാൻ പറ്റില്ല, സന്തോഷ വാർത്തയുമായി എലിസബത്ത് ഉദയൻ

0
Spread the love

ജീവിതത്തിൽ പുതിയ ചുവടുകളുമായി മുന്നോട്ട് പോവുകയാണെന്ന് നടൻ ബാലയുടെ മുൻ പങ്കാളി ഡോക്ടർ എലിസബത്ത് ഉദയൻ. പുതിയ ചുവടുകളെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്നും എല്ലാം നന്നായി നടക്കാൻ പ്രാർഥിക്കണമെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ എലിസബത്ത് ഉദയൻ പറഞ്ഞു. യൂട്യൂബ് ചാനലിലൂടെ മുൻ പങ്കാളിക്കെതിരെയുള്ള തുടർച്ചയായ ആരോപണങ്ങൾക്കുശേഷം കഴിഞ്ഞ പത്ത് ദിവസമായി യാതൊരു വിഡിയോയും എലിസബത്ത് അപ്‍ലോഡ് ചെയ്തിരുന്നില്ല. വിഡിയോ കാണാത്തതുകൊണ്ട് തനിക്ക് എന്തെങ്കിലും പറ്റിയോ എന്ന തരത്തിൽ നിരവധി പേര്‍ മെസ്സേജ് അയച്ചു ചോദിക്കാറുണ്ടായിരുന്നുവെന്ന് എലിസബത്ത് പറയുന്നു.

‘എലിസബത്ത് ആണ്, കുറെ ദിവസമായിട്ട് ഞാൻ വിഡിയോ ചെയ്തിരുന്നില്ല. സന്തോഷവതിയാണോ സുരക്ഷിതയാണോ എന്നൊക്കെ ചോദിച്ച് കുറെ മെസ്സേജുകളും കമന്റുകളും വന്നിട്ടുണ്ടായിരുന്നു. രണ്ടു ദിവസം വിഡിയോ ഇട്ടില്ലെങ്കിൽ അന്വേഷിക്കണം എന്നൊക്കെ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. ചില കാരണങ്ങൾ കൊണ്ട് വിഡിയോ ഇടാൻ പറ്റിയില്ല ക്ഷമിക്കണം. നിങ്ങൾ എന്നെകുറിച്ച് ആശങ്ക കാരണമാണ് അന്വേഷിക്കുന്നത് എന്ന് അറിയാം. അതുകൊണ്ടാണ് വിഡിയോ ഇപ്പോൾ ചെയ്യുന്നത്. നിങ്ങൾ ആഗ്രഹിക്കുന്ന പോലെ പുതിയ ചുവടുകൾ ഞാൻ എടുത്തിട്ടുണ്ട്.

ഇപ്പോൾ ഒന്നും അതിനെക്കുറിച്ച് പറയാൻ പറ്റില്ല, പരിമിതകളുണ്ട്. എല്ലാം നല്ലതായി നടക്കും എന്ന് വിചാരിക്കുന്നു, എല്ലാവരുടെയും പ്രാർഥന എന്റെ ഒപ്പം ഉണ്ടാകണം. കുറേപ്പേർ ആത്മാർഥമായി എനിക്കു വേണ്ടി പ്രാർഥിക്കുന്നുണ്ട് എന്നറിയാം, എല്ലാവരോടും നന്ദിയുണ്ട്. ഇത്രയും ദിവസം വിഡിയോ ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു അതുകൊണ്ടാണ് വിഡിയോ ചെയ്യാതിരുന്നത്. എല്ലാ മെസ്സേജുകളും ഞാൻ കാണുണ്ടായിരുന്നു. നിങ്ങളുടെ ആത്മാർഥമായ ആശങ്കകൾക്കും അന്വേഷണത്തിനും പ്രാർഥനകൾക്കും നന്ദി. ഇനിയും എനിക്കൊപ്പം നിങ്ങളുടെ പ്രാർത്ഥനകൾ ഉണ്ടാകണം. നിങ്ങൾ വിചാരിക്കുന്നതു പോലെ തന്നെ എല്ലാം മുന്നോട്ട് പോകുന്നുണ്ട്, നന്ദി.’’–എലിസബത്ത് ഉദയൻ പറഞ്ഞു.

അരിമണിയേക്കാളും ചെറിയ പേസ് മേക്കറോ?! ലോകത്തിലെ ഏറ്റവും കുഞ്ഞൻ പേസ് മേക്കർ നിർമ്മിച്ച് ശാസ്ത്രജ്ഞർ

0
Spread the love

ലോകത്തിലെ ഏറ്റവും ചെറിയ പേസ് മേക്കർ നിർമ്മിച്ച് നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ. 1.8 മില്ലിമീറ്റർ വീതിയും 3.5 മില്ലിമീറ്റർ നീളവും ഒരു മില്ലിമീറ്റർ കനവും മാത്രമുള്ള ഈ ഉപകരണം ഒരു അരിമണിയേക്കാൾ ചെറുതാണ്. ആള് കുഞ്ഞനാണെങ്കിലും പൂർണ്ണ വലുപ്പത്തിലുള്ള പേസ്മേക്കർ നൽകുന്നത്രയും ക്ഷമത ഉറപ്പാക്കാൻ ഇവയ്‌ക്ക് കഴിയും.ഇത് ഒരു സിറിഞ്ചിന്റെ അഗ്രത്തിനുള്ളിൽ ഘടിപ്പിക്കാനും ശരീരത്തിനുള്ളിൽ അനായാസം കുത്തിവെയ്‌ക്കാനും കഴിയും. എല്ലാ വലിപ്പത്തിലുള്ള ഹൃദയങ്ങളിലും ഈ കുഞ്ഞൻ പേസ് മേക്കർ പ്രവർത്തിക്കുമെങ്കിലും ജന്മനാ ഹൃദയ വൈകല്യങ്ങളുള്ള നവജാത ശിശുക്കളുടെ ചെറുതും ദുർബലവുമായ ഹൃദയങ്ങൾക്ക് ഇത് അനുയോജ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

സാധാരണ താൽക്കാലിക പേസ്‌മേക്കറുകൾ പ്രവർത്തിപ്പിക്കുന്നത് ശസ്ത്രക്രിയയിലൂടെ രോഗിയുടെ ഹൃദയ പേശിയിൽ ഇലക്‌ട്രോഡുകൾ ഘടിപ്പിക്കുകയും ഇതുമായി ബന്ധപ്പെട്ട വയറുകൾ നെഞ്ചിൽ ഒരു ചാർജുള്ള ഉപകാരണവകുമായി ബന്ധിപ്പിക്കണം.എന്നാൽ പുതുതായി വികസിപ്പിച്ചെടുത്ത പേസ് മേക്കർ വയർലസ് ആണ്. ആവശ്യം കഴിഞ്ഞാൽ ശരീരത്തിൽ ലയിക്കുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.വൈദ്യുതി വിതരണം ചെയ്യുന്നതിന് നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷൻ ഉപയോഗിക്കുന്നതിനുപകരം, രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഗാൽവാനിക് സെല്ലിന്റെ പ്രവർത്തനത്തിലൂടെയാണ് ഈ ചെറിയ പേസ്‌മേക്കർ പ്രവർത്തിക്കുന്നത്.

‘വസ്ത്രം മാറുന്നതിനിടെ സംവിധായകൻ കാരവാനിലേക്ക് കയറിവന്നു,’ ദുരനുഭവം പങ്കുവച്ച് ‘അർജുൻ റെഡ്ഡി’യിലെ നായിക

0
Spread the love

വിജയ് ദേവരകൊണ്ട നായകനായ സൂപ്പർ ഹിറ്റ് ചിത്രം ‘അർജുൻ റെഡ്ഡി’യിലൂടെ സുപരിചിതയാണ് നടി ശാലിനി പാണ്ഡെ. 2017ൽ പുറത്തിറങ്ങിയ അർജുൻ റെഡ്ഡി മലയാളികൾക്കിടയിലും ശ്രദ്ധനേടിയിരുന്നു. അർജുൻ റെഡ്ഡിക്ക് ശേഷം തെലുങ്കിലും ഹിന്ദിയിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ ശാലിനി നായികയായിട്ടുണ്ട്.അടുത്തിടെ ഒരു അഭിമുഖത്തിൽ, ശാലിനി നടത്തിയ വെളിപ്പെടുത്തൽ സിനിമ ലോകത്ത് ചർച്ചയാവുകയാണ്. തെന്നിന്ത്യൻ സിനിമാ മേഖലയിൽ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

‘കരിയറിന്റെ തുടക്കത്തിൽ, ഒരു തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കുകയായിരുന്നു. ഞാൻ വസ്ത്രം മാറുന്നതിനിടെ ആ സിനിമയുടെ സംവിധായകൻ കാരവാനിന്റെ വാതിൽ തുറന്ന് അനുവാദമില്ലാതെ അകത്തേക്കു കയറിവന്നു. പെട്ടന്ന് എന്തു ചെയ്യണമെന്ന് അറിയാതെ ഞാൻ അയാൾക്കു നേരെ അലറി വിളിച്ചു,” ശാലിനി പറഞ്ഞു.സംഭവം നടന്നത് തന്റെ 22-ാം വയസിലായിരുന്നു എന്നും, സംവിധായകൻ പുറത്തുപോയതിനുശേഷം താൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നാണ് ആളുകൾ പറഞ്ഞതെന്നും ഒരു അഭിമുഖത്തിൽ ശാലിനി പറഞ്ഞു. കരിയറിൽ നല്ല പുരുഷന്മാരോടൊപ്പം മാത്രമല്ല, നിരവധി മോശം ആളുകളോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ടെന്ന് ശാലിനി കൂട്ടിച്ചേർത്തു

അതേസമയം, ശാലിനി പ്രധാന വേഷത്തിലെത്തുന്ന ‘ഇഡ്‌ലി കടൈ’ എന്ന തമിഴ് സിനിമ റിലീസിനൊരുങ്ങുകയാണ്. നടൻ ധനുഷ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിർമ്മാണവും ധനുഷ് തന്നെയാണ്. രാജ്കിരൺ, അരുൺ വിജയ്, പ്രകാശ് രാജ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

ഗോകുലം ഗോപാലനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ റെയ്‌ഡ്; ഒന്നര കോടി രൂപ പിടിച്ചെടുത്തെന്ന് എൻഫോഴ്‌സ്മെൻ്റ്

0
Spread the love

വ്യവസായി ഗോകുലം ഗോപാലന്റെ ധനകാര്യ സ്ഥാപനങ്ങളിലെ പരിശോധനക്കിടെ ഒന്നര കോടി രൂപ പിടിച്ചെടുത്തതായി ഇഡി വൃത്തങ്ങളിൽ നിന്ന് സൂചന ലഭിച്ചു. വിദേശ നാണയ വിനിമയ ചട്ടവുമായി ബന്ധപ്പെട്ട് നടത്തിയ റെയ്‌ഡിനിടെയാണ് പണം കണ്ടെത്തിയത്. ഇന്നലെ തമിഴ്‌നാട്ടിലും കേരളത്തിലുമായി പത്ത് കേന്ദ്രങ്ങളിലാണ് റെയ്‌ഡ് നടത്തിയതെന്നാണ് ഇഡി അറിയിക്കുന്നത്. എന്നാൽ എവിടെ നിന്നാണ് പണം കണ്ടെത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല.

അന്വേഷണം ഫെമ ചട്ടം കേന്ദ്രീകരിച്ചെന്നാണ് ഇഡി വിശദീകരിക്കുന്നത്. 450 കോടിയോളം രൂപയുടെ വിദേശ ഇടപാട് തിരിച്ചറിഞ്ഞുവെന്നും ഒരാഴ്ചത്തെ പരിശോധന കൊണ്ടേ കണക്കുകളിൽ വ്യക്തത വരൂവെന്നുമാണ് ഇഡി പറയുന്നത്. ഗോകുലം ഗോപാലന്റെ കമ്പനികളിലേക്ക് വിദേശത്ത് നിന്ന് കോടിക്കണക്കിന് രൂപ എത്തിയിട്ടുണ്ട്, ഇവിടെ നിന്ന് വിദേശത്തേക്കും പണം കൈമാറിയിട്ടുണ്ട്. ഇത് ഫെമ ചട്ടങ്ങളുടെ ലംഘനമെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു. ഒപ്പം വിദേശത്ത് നിന്ന് എത്തിയ പണം സിനിമ നിർമ്മാണത്തിനടക്കം ഉപയോഗിച്ചോ എന്നും പരിശോധിക്കുന്നുണ്ട്.

ചെന്നൈയിലും കോഴിക്കോടുമായി ഗോകുലം ചിറ്റ്സിൻ്റെ അടക്കം ഓഫീസുകളിലും ഗോകുലം ഗ്രൂപ്പിൻ്റെ കോർപറേറ്റ് ഓഫീസിലും നീലാങ്കരയിലെ വീട്ടിലുമാണ് പരിശോധന നടത്തിയത്. കോഴിക്കോട്ടായിരുന്ന ഗോകുലം ഗോപാലനെ ഇന്നലെ വൈകീട്ട് ചെന്നൈയിലേക്ക് വിളിപ്പിച്ച ഇഡി, രാത്രി വൈകിയും ചോദ്യം ചെയ്തിരുന്നു. പി എം എൽ എ ലംഘനം , വിദേശ നാണയ വിനമയ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയയുടെ പേരിലാണ് ഇഡി പരിശോധന. ഏതാണ്ട് 1000 കോടിയോളം രൂപയുടെ കളളപ്പണ് ഇടപാട് ഗോകുലം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്നെന്നാണ് പറയപ്പെടുന്നത്. ഗോകുലം ഗോപാലൻ ഡയറക്ടറായ കമ്പനികൾ മറ്റ് സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്. കോടികളുടെ വിദേശ സാമ്പത്തിക ഇടപാടുകളാണ് ഫെമാ ചട്ട ലംഘനമായി പരിശോധിക്കുന്നത്. 2017 ൽ ആദായ നികുതി വകുപ്പും 2023ൽ ഇഡിയും ഗോകുലം ഗോപാലനെതിരെ അന്വേഷണം നടത്തിയിരുന്നു.

വീട്ടിൽ പാമ്പിന്റെ ശല്യമുണ്ടോ? സുരക്ഷിതമായിരിക്കാൻ ഈ ചെടികൾ വളർത്തിയാൽ മതി..

0
Spread the love

അപ്രതീക്ഷിതമായി വീടിന് മുന്നിൽ ഒരു പാമ്പ് വന്നാൽ നിങ്ങൾ എന്തുചെയ്യും? എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനിക്കുന്നവരാണ് നമ്മളിൽ അധികപേരും. മറ്റുള്ള ജീവികളെ തുരത്തുന്നതുപോലെ പെട്ടെന്ന് പായിക്കാൻ കഴിയുന്ന ഒന്നല്ല പാമ്പ്. വളരെയധികം സൂക്ഷിച്ച് മാത്രമേ പാമ്പിനെ തുരത്താൻ പാടുള്ളു. എന്നാൽ നമ്മുടെ ആരോഗ്യകരമായ ആവാസവ്യവസ്ഥയിൽ പാമ്പുകളും ഉൾപ്പെടുന്നു. എന്നിരുന്നാലും നമുക്ക് അവയുമായി സുരക്ഷിതമായ അകലം പാലിച്ചേ മതിയാകൂ. വീട്ടിൽ പാമ്പ് വരാതിരിക്കാൻ ഈ ചെടികൾ വളർത്തിയാൽ മതി. അവ ഏതൊക്കെയെന്ന് അറിയാം

സവാള

സവാളയിൽ സൾഫർ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. സവാളയുടെ ഗന്ധം പാമ്പുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്. പ്രകൃതിദത്തമായി പാമ്പുകളെ തുരത്താൻ സഹായിക്കുന്ന ഒന്നാണിത്. അതുകൊണ്ട് തന്നെ മുറ്റത്ത് മറ്റ് ചെടികൾക്കൊപ്പം സവാള വളർത്തുന്നത് നല്ലതായിരിക്കും.

2. മാരിഗോൾഡ്

പൂന്തോട്ടങ്ങൾക്ക് കൂടുതൽ ഭംഗി നൽകുന്നവയാണ് ഈ ചെടി. ജമന്തി പൂക്കൾ അവയുടെ ആഴമുള്ള നിറങ്ങൾകൊണ്ട് മറ്റുള്ളതിൽനിന്നും വ്യത്യസ്തമായിരിക്കുന്നു. ജമന്തി പൂവിന്റെ വേരുകളിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത സംയുക്തം പാമ്പുകളെ മാത്രമല്ല മറ്റ് ജീവികളെയും പ്രാണികളെയും അകറ്റാൻ സഹായിക്കുന്നവയാണ്.

3. വെളുത്തുള്ളി

വെളുത്തുള്ളിയുടേത് രൂക്ഷ ഗന്ധമാണെന്ന് നമുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ്. വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധവും മറ്റ് ഗുണങ്ങളും പാമ്പുകളെ എളുപ്പത്തിൽ തുരത്താൻ സഹായിക്കുന്നു. ഇത് ചതച്ചും നീരായും ഉപയോഗിക്കാവുന്നതാണ്.

4. ഇഞ്ചിപ്പുല്ല് ഇഞ്ചിപ്പുല്ലിൽ സിട്രോണെല്ല അടങ്ങിയിട്ടുണ്ട്. ജീവികളെയും മൃഗങ്ങളെയും അകറ്റാൻ സഹായിക്കുന്നവയാണ് ഇഞ്ചിപ്പുല്ല്. പലവീടുകളിലും കൊതുകിനെ തുരത്താൻ ഇഞ്ചിപ്പുല്ല് ഉപയോഗിക്കാറുണ്ട്. ഇത് വീടിന്റെ മുറ്റത്ത് വളർത്തുകയാണെങ്കിൽ പാമ്പുകൾ വരില്ല.

മകൻ ഗേയാണോയെന്ന് ഞാൻ സംശയിച്ചിരുന്നു; തുറന്നു പറഞ്ഞ് മഞ്ജു പത്രോസ്

0
Spread the love

മിനിസ്‌ക്രീനിലൂടെ പ്രേക്ഷക പ്രിയങ്കരിയായി പിന്നീട് വെള്ളിത്തിരയിൽ സജീവമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. ഒരു സ്വകാര്യ ചാനൽ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു മഞ്ജു ആദ്യം ശ്രദ്ധിക്കപ്പെട്ടത്.മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിൽ ലഭിച്ച കഥാപാത്രം താരത്തിന് വലിയ ജനപ്രീതിയും നേടി കൊടുത്തിരുന്നു. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ ഒത്തിരി സിനിമകളുടെ ഭാഗമായി താരം മാറി.സ്വന്തം കഴിവിലൂടെയും അധ്വാനത്തിലൂടെയും താഴെ നിന്നും വന്ന് കലയിൽ തന്റേതായ ഇടം കണ്ടെത്തിയ ആളെന്ന രീതിയിൽ മഞ്ജുവിനെ പ്രേക്ഷകർ വളരെയധികം അംഗീകരിച്ചിരുന്നു. ഈ സമയത്തായിരുന്നു താരത്തിന്റെ ബിഗ് ബോസ് പ്രവേശനം. ബിഗ് ബോസിലേക്ക് പോയതോട് കൂടി വിമര്‍ശനങ്ങളായി. വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ വരെ സൈബർ ആക്രമണം അതിരുകടന്നിരുന്നു.

ഇപ്പോഴിതാമകൻ കൗമാരത്തിലേക്ക് കടന്നശേഷം തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചും മകനുമായുള്ള ബന്ധത്തെക്കുറിച്ചും തുറന്നു പറയുകയാണ് മഞ്ജു . മകന് ഇഷ്ടമുള്ളതെല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യം അവന് കൊടുത്തിട്ടുണ്ടെന്നും സെക്സ് എജ്യുക്കേഷൻ അടക്കം പല കാര്യങ്ങളെക്കുറിച്ചും തനിക്ക് അറിയാവുന്ന കാര്യങ്ങൾ മകന് പറഞ്ഞ് കൊടുത്തിട്ടുണ്ടെന്നും താരം പറ‍ഞ്ഞു.

ഒരു സിംഗിൾ പേരന്റായി മകനെ വളർത്തുന്നതിൽ അഭിമാനമാണെന്നും മഞ്ജു പത്രോസ് അഭിമുഖത്തിൽ പറഞ്ഞു. ഒരിടയ്ക്ക് മകൻ ഗേയാണോയെന്ന് താൻ സംശയിച്ചിരുന്നുവെന്നും മഞ്‍ജു പത്രോസ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ”അവൻ എപ്പോഴും ഒരു സുഹൃത്തിന്റെ വീട്ടിൽ പോകും, അവനെ എപ്പോഴും ഫോൺ വിളിക്കും. ഞങ്ങൾ കേൾക്കാതെ പതുക്കെയാണ് സംസാരിക്കുക. അപ്പോ എനിക്ക് സംശയം.. ബർണാച്ചാ, നീ ഗേ ആണോ എന്ന് ഞാൻ ചോദിച്ചു. അത് തെറ്റായ അർത്ഥത്തിൽ ഒന്നും അല്ല. അറിഞ്ഞിരിക്കാനാണ്. കാരണം, ടീനേജ് പ്രായം ആയിട്ടും അവന് ഗേൾഫ്രണ്ട് ഒന്നുമില്ല. പക്ഷേ, ഞാൻ ചോദിച്ച കാര്യം അപ്പോൾ തന്നെ അവൻ കൂട്ടികാരനെ വിളിച്ചു പറ‍ഞ്ഞു”, മഞ്ജു പത്രോസ് പറഞ്ഞു.

അപകടത്തിന് ശേഷം ദിവ്യ ഉണ്ണി ഒന്നുവിളിക്കുക പോലും ചെയ്തില്ല; ഒടുവിൽ മഞ്ജു വാര്യരോട് വിഷമം പറഞ്ഞപ്പോഴാണ് ഒരു കോൾ വന്നത്: ഉമാ തോമസ്

0
Spread the love

കലൂർ സ്റ്റേഡിയത്തിൽ സ്റ്റേജ് കെട്ടിപ്പൊക്കിയതിൽ ​ഗുരുതരമായ വീഴ്ചയാണ് ഉത്തരവാദിത്വപ്പെട്ടവർക്ക് സംഭവിച്ചതെന്ന് ഉമാ തോമസ്. സ്റ്റേജിൽ നിന്ന് വീണ് ​പരിക്കേറ്റ സംഭവത്തെക്കുറിച്ച് സ്വകാര്യ മാദ്ധ്യമത്തോട് പ്രതികരിക്കുകയായിരുന്നു എംഎൽഎ.സ്റ്റേജ് നിർമിച്ചതിൽ ​വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. കുട്ടികൾ മണ്ണപ്പം ഉണ്ടാക്കുന്നതുപോലെയാണ് വേദി ഒരുക്കിയത്. GCDAയ്‌ക്കും (Greater Cochin Development Authority) പൊലീസിനും ക്ലീൻ ചിറ്റ് നൽകിയത് തെറ്റാണ്. സംഘാടകർക്ക് മാത്രമാണ് തെറ്റുപറ്റിയതെന്ന് വരുത്തിതീർക്കാൻ ശ്രമം നടന്നു. കരാർ ഉൾപ്പടെയുള്ളവ പരിശോധിച്ച് ഉത്തരവാദിത്വപ്പെട്ട എല്ലാവർക്കുമെതിരെ നടപടി സ്വീകരിക്കേണ്ടതായിരുന്നു.

താൻ വീണതുകൊണ്ട് മാത്രമാണ് സ്റ്റേജിന്റെ അപാകത പുറംലോകം അറിഞ്ഞത്. അപകടം സംഭവിച്ചത് കുട്ടികൾക്കായിരുന്നുവെങ്കിലോ എന്നും ഉമാ തോമസ് ചോദിച്ചു. പരിപാടിക്ക് നേതൃത്വം നൽകിയ നടി ദിവ്യ ഉണ്ണി ഖേദപ്രകടനം നടത്താൻ പോലും തയ്യാറാകാതിരുന്നത് ഏറെ വിഷമിപ്പിച്ചുവെന്നും അവർ തുറന്നുപറഞ്ഞു.അപകടം സംഭവിച്ചതിന് ശേഷം ദിവ്യ ഖേദം പ്രകടിപ്പിക്കുകയോ വന്നുകാണുകയോ വിളിക്കുകയോ ചെയ്തില്ല. ഒരുദിവസം മഞ്ജു വാരിയർ തന്നെ കാണാൻ വന്നപ്പോൾ ഇക്കാര്യത്തെക്കുറിച്ച് താൻ വിഷമം പറഞ്ഞിരുന്നു. അതിന് ശേഷം വന്ന ഒരു അവധി ദിവസമാണ് ദിവ്യ വിളിച്ചത്. കോൾ വന്നപ്പോൾ താൻ ചോദിച്ചു. ഇത് ദിവ്യ തന്നെ ആണോയെന്ന്. ദിവ്യ ഉണ്ണിയെ പോലെയുള്ളവർ സാമൂഹിക ഉത്തരവാദിത്വങ്ങൾ മറക്കരുതെന്നും ഉമാ തോമസ് പറഞ്ഞു.

100 കോടി ഷെയർ വന്ന ഒരു സിനിമ കാണിച്ചു തരാമോ എന്നല്ലേ ചോദിച്ചത്? എമ്പുരാൻ വിജയം ചൂണ്ടികാട്ടി സുരേഷ് കുമാറിനോട് മോഹൻലാൽ ഫാൻസ്‌

0
Spread the love

മലയാളത്തിൽ ആദ്യമായി 100 കോടി ഷെയർ ലഭിക്കുന്ന സിനിമയായി മാറിയിരിക്കുകയാണ് എമ്പുരാൻ. നേരത്തെ മലയാളത്തിൽ നൂറ് കോടി രൂപ ഷെയർ വന്ന ഒരു സിനിമ കാണിച്ചു തരാമോ എന്ന ചോദ്യവുമായി നിർമാതാവ് സുരേഷ് കുമാർ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ജി സുരേഷ് കുമാറിന്റെ ഈ വീഡിയോ പങ്കുവെച്ച് വ്യാപകമായ ട്രോളുകളാണ് വരുന്നത്. സുരേഷ് കുമാറിനുള്ള മറുപടിയാണ് എമ്പുരാൻ സിനിമയെന്നാണ് മോഹൻലാൽ ഫാൻസ്‌ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നത്

‘100 കോടി ഷെയറുള്ള ഒരു പടം കാണിച്ചുതരട്ടെ. ഞാനിവിടുത്തെ ആർട്ടിസ്റ്റിനെ വെല്ലുവിളിക്കുകയാണ്. ഞങ്ങൾ ഷെയറാണ് കൂട്ടുന്നത്. അല്ലാതെ ലോകത്തുള്ള മറ്റു കോസ്റ്റുകളല്ല കൂട്ടുന്നത്. 100 കോടി ഷെയർ ക്ലബ്ബിൽ വന്ന ഒരു പടം പറയട്ടെ. 100 കോടി ഷെയർ വന്ന പടം ഇതുവരെ ഉണ്ടായിട്ടില്ല’ എന്നായിരുന്നു വിവാദമായ പത്രസമ്മേളനത്തിൽ സുരേഷ് കുമാറിന്റെ വാക്കുകൾ.

എമ്പുരാൻ ഇതിനോടകം പല റെക്കോർഡുകളും തകർത്തെറിഞ്ഞ് കഴിഞ്ഞു. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 30 കോടിയാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നത്. 84.25 കോടിയാണ് സിനിമയുടെ ഇന്ത്യൻ കളക്ഷൻ. അതേസമയം, ആഗോള മാർക്കറ്റിൽ നിന്ന് എമ്പുരാൻ 230 കോടി സ്വന്തമാക്കി. ചിത്രം വൈകാതെ മലയാളത്തിലെ ഏറ്റവും വലിയ കളക്ഷൻ ചിത്രമായ മഞ്ഞുമ്മൽ ബോയ്‌സിനെ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഓവർസീസിൽ 15 മില്യൺ കടന്ന എമ്പുരാൻ ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ്. ഛാവയുടെ കളക്ഷനെയാണ് എമ്പുരാൻ പിന്നിലാക്കിയത്. ഒരു മലയാള സിനിമയെ സംബന്ധിച്ച് വലിയ നേട്ടമാണ് ഇത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts