Home Blog

അത് എനിക്ക് ഒരു ബന്ധവുമില്ലാത്ത കുടുംബപ്രശ്നം! ഞാൻ ഒരിക്കലും വിവാഹിതനായ പുരുഷനെ പ്രണയിക്കില്ല, വ്യക്തമാക്കി നടി

0
Spread the love

നടനും സംഗീത സംവിധായകനും ഗായകനുമായ ജി വി പ്രകാശും ഗായിക സൈന്ധവിയും വേർപിരിയുന്നു എന്ന വാർത്ത സമീപകാലത്ത് തമിഴകത്ത് വലിയ രീതിയിലുള്ള ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു. കുട്ടിക്കാലം മുതൽ സൗഹൃദവും അടുപ്പവും പ്രണയവും കാത്തുസൂക്ഷിച്ച ദമ്പതികളുടെ വേർപിരിയൽ ആരാധകരെയും സങ്കടത്തിലാക്കിയിരുന്നു. അതിനിടയിൽ, നടി ദിവ്യ ഭാരതിയാണ് ജിവി പ്രകാശും സൈന്ധവിയും പിരിയാൻ കാരണമെന്ന രീതിയിലുള്ള ഗോസിപ്പുകളും ശക്തമായി. ജിവി പ്രകാശും ദിവ്യ ഭാരതിയും ഒന്നിച്ച് സിനിമകള്‍ ചെയ്തതിനു പിന്നാലെ ഇരുവരും പ്രണയത്തിലായി എന്നും അതാണ് ജിവിയുടെ ദാമ്പത്യജീവിതം തകരാൻ കാരണമെന്നുമായിരുന്നു ഗോസിപ്പ് കഥകൾ. തനിക്കെതിരെ ഉയരുന്ന വ്യാജപ്രചാരണങ്ങൾക്ക് മറുപടി നൽകുകയാണ് ദിവ്യ ഭാരതി ഇപ്പോൾ.

“എനിക്ക് ഒരു ബന്ധവുമില്ലാത്ത, ഒരു കുടുംബപ്രശ്നത്തിലേക്ക് എന്റെ പേര് വലിച്ചിഴച്ചിരിക്കുന്നു. ജി വിയുടെ (ജി വി പ്രകാശ്) കുടുംബ പ്രശ്നങ്ങളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. തുറന്നു പറഞ്ഞാൽ, ഞാൻ ഒരിക്കലും ഒരു നടനുമായി ഡേറ്റ് ചെയ്യില്ല, വിവാഹിതനായ പുരുഷനുമായി ഒരിക്കലും ഡേറ്റ് ചെയ്യില്ല.” “അടിസ്ഥാനരഹിതമായ കിംവദന്തികൾ എന്റെ ശ്രദ്ധ അർഹിക്കുന്നില്ലെന്ന് വിശ്വസിച്ചുകൊണ്ട് ഞാൻ ഇതുവരെ മൗനം പാലിച്ചു. എന്നിരുന്നാലും, ഇതിപ്പോൾ അതിന്റെ പരിധി ലംഘിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കൊണ്ട് എന്റെ പ്രശസ്തിക്ക് കളങ്കം വരുത്താൻ ഞാൻ അനുവദിക്കില്ല. ഞാൻ ശക്തയും സ്വതന്ത്രയുമായ ഒരു സ്ത്രീയാണ്, ഗോസിപ്പുകളല്ല എന്നെ നിർവചിക്കേണ്ടത്. നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നതിനുപകരം മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. എന്റെ അതിരുകളെ ബഹുമാനിക്കുക. ഈ വിഷയത്തിൽ എന്റെ ആദ്യത്തേതും അവസാനത്തേതുമായ പ്രസ്താവനയാണിത്. നന്ദി,” ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിലാണ് ദിവ്യ ഭാരതി തന്റെ ഭാഗം വ്യക്തമാക്കിയത്.

പല്ലിലെ മഞ്ഞ കറ കാരണം ചിരിക്കാൻ പോലും മടിയാണോ? എങ്കിൽ നിങ്ങൾക്കുള്ള പരിഹാരമിതാ..

0
Spread the love

കറപിടിച്ച പല്ലുകൾ തുറന്ന ചിരിയെ പിടിച്ചുകെട്ടാറുണ്ട്. ആത്മവിശ്വാസത്തോടെ ചിരിക്കാൻ വെട്ടിത്തിളങ്ങുന്ന പല്ലുകൾ അനിവാര്യമാണ്. പല്ലിലെ മഞ്ഞനിറവും കറയും അകറ്റി മുല്ലമൊട്ടുപോലെ തിളങ്ങാൻ മികച്ച മാർ​​ഗങ്ങളിലൊന്നാണ് ചില ഭക്ഷണങ്ങൾ പതിവായി കഴിക്കുക എന്നുള്ളത്. ഈ ആഹാരങ്ങൾ ശീലമാക്കിയാൽ ശരീരത്തിന് ആരോ​ഗ്യവും ലഭിക്കും തിളങ്ങുന്ന പല്ലുകളും സ്വന്തമാക്കാം. കഴിക്കേണ്ട ഭക്ഷണങ്ങളിതാ..

സ്ട്രോബെറി:

ഇതിലെ മാലിക് ആസിഡ് പല്ലുകളിലെ കറ ഇളക്കി കളയും. മഞ്ഞനിറം മാറ്റുന്നതിനൊപ്പം പല്ലുകൾ വെളുപ്പിക്കാനും ഈ ആസിഡ് സഹായിക്കുന്നു. വെളുത്തതും ആരോഗ്യകരവുമായ പല്ലുകൾ നിലനിർത്താനും പുഞ്ചിരി തിളക്കമുള്ളതാക്കാനും സ്ട്രോബെറി കഴിക്കുന്നത് മികച്ച മാർഗമാണ്.

തണ്ണിമത്തൻ:

ജലത്തിന്റെയും വിറ്റാമിൻ സിയുടെയും ഉറവിടമാണിത്. തണ്ണിമത്തൻ കഴിക്കുമ്പോൾ വായിൽ ഉമിനീർ ഉൽപാദിപ്പിക്കപ്പെടും. ഇത് ദന്തക്ഷയത്തെ ചെറുക്കാൻ സഹായിക്കുന്നു. കൂടാതെ, തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡും മാലിക് ആസിഡും പല്ലിലെ കറകളും നീക്കം ചെയ്യും.

പാൽ:

പല്ലുകൾക്കും എല്ലുകൾക്കും ബലം ലഭിക്കാൻ സ്ഥിരമായി പാൽ കുടിക്കണമെന്ന് നാം കുട്ടിക്കാലം മുതൽ കേട്ടിരിക്കും. ഈ വാദം ശരിയുമാണ്. കാരണം കാൽസ്യത്താൽ സമ്പന്നമാണ് പാൽ. ദിവസേന പാൽ കുടിക്കുന്നതിലൂടെ പല്ലുകൾ ബലപ്പെടുകയും സ്വാഭാവികമായ നിറം മാറി മഞ്ഞനിറമാകാനുള്ള സാധ്യത കുറയ്‌ക്കുകയും ചെയ്യുന്നു. പാലിലെ പോഷകങ്ങൾ പല്ലുകളെ ശക്തമാക്കാനും സഹായിക്കും.

ആപ്പിൾ:

ആപ്പിളിന് ക്രഞ്ചി ടെക്‌സ്ചറാണുള്ളത്. അതിനാൽ ആപ്പിൾ കഴിക്കുമ്പോൾ പല്ലുകളുടെ സ്‌ക്രബ്ബറായി പ്രവർത്തിക്കുന്നു. കൂടാതെ, ആപ്പിളിൽ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പല്ലിലെ മഞ്ഞക്കറ കുറയ്‌ക്കും.

പൈനാപ്പിൾ:

ബ്രോമെലൈൻ എന്ന എൻസൈം പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഇത് പല്ലിലെ മഞ്ഞ പാടുകൾ നീക്കം ചെയ്യുകയും പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജൻ്റായി പ്രവർത്തിക്കുകയും ചെയ്യുന്നു. കൂടാതെ, പൈനാപ്പിളിലെ സ്വാഭാവിക അസിഡിറ്റി പല്ലിലുണ്ടാകുന്ന പ്ലേക്കുകളെ ഇല്ലാതാക്കാൻ സഹായിക്കും.

എമ്പുരാനിലെ ദീപക് ദേവിന്റെ സംഗീതം അത്ര പോരെന്ന് ആരാധകൻ; വിലയിരുത്താനെത്തിയ വിരുതന് ചുട്ട മറുപടി നൽകി ഗോപി സുന്ദർ

0
Spread the love

വിവാദങ്ങളും വിമർശനങ്ങളുമെല്ലാം താണ്ടി കനത്ത പ്രേക്ഷക പിന്തുണയോടെ തിയേറ്ററിലും ജനഹൃദയങ്ങളിലും മുന്നേറുകയാണ് പൃഥ്വിരാജ് സംവിധാനത്തിൽ മാർച്ച് അവസാനം തിയറ്ററിൽ എത്തിയ എമ്പുരാൻ. നിലവിൽ ഇന്ത്യൻ സിനിമയിലെ തന്നെ റെക്കോർഡുകൾ തകർത്തൊരു മോഹൻലാൽ സിനിമയാണ് എമ്പുരാൻ. റിലീസ് ചെയ്ത ആദ്യദിനം 50 കോടി ക്ലബ്ബിലെത്തിയ ഈ ലൂസിഫർ ഫ്രാഞ്ചൈസി അഞ്ചാം നാൾ 200 കോടി ക്ലബ്ബിലും ഇടം നേടി.

മോഹൻലാൽ, പൃഥ്വിരാജ്, ടോവിനോ, തോമസ്, മഞ്ജു വാര്യർ, സുരാജ് വെഞ്ഞാറമൂട്, മണിക്കുട്ടൻ, സാനിയ അയ്യപ്പൻ തുടങ്ങിയവർ അണിനിരന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മുരളി ഗോപിയാണ്. സുജിത്ത് വാസുദേവൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് ദീപക് ദേവുമായിരുന്നു. ഇപ്പോഴിതാ എമ്പുരാനിലെ ദീപക് ദേവിന്റെ സംഗീതത്തെ വിമർശിച്ച വ്യക്തിക്ക് സുഹൃത്തും സംഗീത സംവിധായകനുമായ ഗോപി സുന്ദർ നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്.

താൻ ഈണമിട്ട ചില ഹിറ്റ് സിനിമകളിലെ പശ്ചാത്തല സംഗീതത്തിന്റെ യൂട്യൂബ് ലിങ്കുകൾ ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിനു താഴെ ദീപക് ദേവിന്റെയും ഗോപി സുന്ദറിന്റെയും പശ്ചാത്തലസംഗീതങ്ങൾ തമ്മിൽ താരതമ്യം ചെയ്ത് നിരവധി പേർ കമന്റുകളുമായി എത്തിയതോടെ കഥ മാറുകയായിരുന്നു. ‘ദീപക് ദേവ്, ഇങ്ങനെ വേണം സാധനം ഇറക്കി വിടാൻ. അല്ലാതെ കുറേ അലറിച്ച മാത്രം പോര’ എന്നാണ് ഒരാൾ കുറിച്ചത്. പിന്നാലെ ഗോപി സുന്ദറിന്റെ മറുപടി എത്തി. ‘സുഹൃത്തേ, എന്റെ സഹോദരൻ ദീപക് അതിഗംഭീര സംഗീതജ്ഞനാണ്. അദ്ദേഹത്തേപ്പോലൊരു പ്രതിഭയെ ഇങ്ങനെ വിലയിരുത്തരുത്’, എന്നാണ് ഗോപി സുന്ദറിന്റെ പ്രതികരണം.

അതേസമയം ഗോപി സുന്ദറിന്റെ മലയാള സിനിമയിലെ അഭാവം ചൂണ്ടിക്കാട്ടിയ ആരാധകനും താരം മറുപടി നൽകിയിട്ടുണ്ട്. മലയാളത്തിലെ മുഖ്യധാരാ സംവിധായകർ തന്നെ പരിഗണിക്കും എന്നാണ് വിശ്വാസം എന്നും ഇത്രയും നാൾ അന്യഭാഷാ ചിത്രങ്ങളിൽ തിരക്കായി പോയതാണെന്നും ഇനി താൻ മലയാളത്തിൽ സജീവമാകും എന്നുമാണ് ഗോപി സുന്ദർ പറഞ്ഞത്.

ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ

0
Spread the love

വെള്ളിയാഴ്ചകൾ തിയേറ്ററുകൾക്കു മാത്രമല്ല ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും ഏറെ പ്രിയപ്പെട്ട ദിവസമാണ്. വെള്ളിയാഴ്ചകളിലാണ് പലപ്പോഴും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും പുതിയ സിനിമകൾ റിലീസിനെത്തുന്നത്. ഈ ആഴ്ചയും വ്യത്യസ്തമല്ല. മലയാളത്തിലും തമിഴിലുമായി മൂന്നു ചിത്രങ്ങളാണ് ഈ വെള്ളിയാഴ്ച ഒടിടിയിലൂടെ റിലീസിനെത്തുന്നത്.

Machante Maalakha Ott Release: മച്ചാന്റ മാലാഖ

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്ത ‘മച്ചാൻ്റെ മാലാഖ’ ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും. മഞ്ഞുമ്മൽ ബോയ്സ്, പ്രാവിൻകൂട് ഷാപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം സൗബിൻ നായകനായ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ്.

ധ്യാൻ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത ജയിലറും ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും. 2023 ഓഗസ്റ്റ് 18നു തിയേറ്ററുകളിലെത്തിയ ചിത്രം ഏതാണ്ട് ഒന്നര വർഷങ്ങൾക്കിപ്പുറമാണ് ഒടിടിയിലെത്തുന്നത്. സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത ജയിലര്‍ ഒരു പിരീഡ് ത്രില്ലറാണ്. 1956-57 കാലഘട്ടത്തിൽ നടന്ന സംഭവകഥയാണ് ചിത്രം പറയുന്നത്. വ്യത്യസ്ത കുറ്റകൃത്യങ്ങളിൽ പ്രതികളായ അഞ്ച് കുറ്റവാളികളുമായി ഗാന്ധിഗ്രാം എന്ന ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ താമസിക്കുന്ന ഒരു ജയിൽ ഉദ്യോഗസ്ഥന്റെ കഥയാണ് പ്രമേയം. ചിത്രത്തിൽ ജയിലറുടെ വേഷമാണ് ധ്യാന്‍ ശ്രീനിവാസന്. ദിവ്യ പിള്ള ആണ് നായിക.

മനോജ് കെ.യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ, ബേബി ആവണി, ബേബി ശ്രേയ ഷൈൻ, അഞ്ജന അപ്പുകുട്ടൻ, നിത പ്രോമി, സിനി വർഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ജക്സൺ ആൻ്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഇന്ന് അർദ്ധരാത്രിയോടെ മനോരമ മാക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

Jailer OTT: ജയിലർ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത ജയിലറും ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും. 2023 ഓഗസ്റ്റ് 18നു തിയേറ്ററുകളിലെത്തിയ ചിത്രം ഏതാണ്ട് ഒന്നര വർഷങ്ങൾക്കിപ്പുറമാണ് ഒടിടിയിലെത്തുന്നത്. സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത ജയിലര്‍ ഒരു പിരീഡ് ത്രില്ലറാണ്. 1956-57 കാലഘട്ടത്തിൽ നടന്ന സംഭവകഥയാണ് ചിത്രം പറയുന്നത്. വ്യത്യസ്ത കുറ്റകൃത്യങ്ങളിൽ പ്രതികളായ അഞ്ച് കുറ്റവാളികളുമായി ഗാന്ധിഗ്രാം എന്ന ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ താമസിക്കുന്ന ഒരു ജയിൽ ഉദ്യോഗസ്ഥന്റെ കഥയാണ് പ്രമേയം. ചിത്രത്തിൽ ജയിലറുടെ വേഷമാണ് ധ്യാന്‍ ശ്രീനിവാസന്. ദിവ്യ പിള്ള ആണ് നായിക.

മനോജ് കെ. ജയൻ, ശ്രീജിത്ത് രവി, ബിനു അടിമാലി, നവാസ് വള്ളിക്കുന്ന്, ഉണ്ണി രാജ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. നി.ധീഷ് നടേരിയുടെ വരികൾക്ക് റിയാസ് പയ്യോളി ആണ് സംഗീതം പകർന്നത്. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.

TEST OTT: ടെസ്റ്റ്

നയൻതാര- മാധവൻ ടീമിന്റെ ‘ടെസ്റ്റ്’ തിയേറ്റർ റിലീസിനു കാക്കാതെ നേരിട്ടു ഒടിടിയിലേക്ക് എത്തുകയാണ്. ക്രിക്കറ്റ് ലോകത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. ഒരു ക്രിക്കറ്റ് കളിക്കാരനായി സിദ്ധാർത്ഥും പരിശീലകനായി മാധവനും എത്തുന്നു. ക്രിക്കറ്റ് മൈതാനത്തും അതിനപ്പുറവുമായി പരസ്പരം ബന്ധപെട്ടു കിടക്കുന്ന മൂന്നു ജീവിതങ്ങളും, അവർ തിരഞ്ഞെടുത്ത നിർബന്ധിതമായ തീരുമാനങ്ങളിലൂടെ അവർക്കു ചുറ്റുമുള്ള എല്ലാം എന്നന്നേക്കുമായി മാറുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

തമിഴ് പടം’, ‘വിക്രം വേദ,’ ‘ഇരുധി സൂത്രു’, ‘ജഗമേ തന്ധിരം’ എന്നീ ജനപ്രിയ തമിഴ് സിനിമകൾ നിർമ്മിച്ച ശശികാന്ത് ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ടെസ്റ്റ്. നയൻതാര, മാധവൻ, സിദ്ധാർത്ഥ് എന്നിവർക്കൊപ്പം മീര ജാസ്മിനും ചിത്രത്തിൽ ശ്രദ്ധേയമായൊരു വേഷം അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത പിന്നണി ഗായിക ശക്തി ശ്രീ ഗോപാലൻ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘ടെസ്റ്റ്’. വൈ നോട്ട് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നെറ്റ്ഫ്ളിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും

തൊട്ടാൽ പൊള്ളും പൊന്ന്; സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

0
Spread the love

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപനത്തിന് പിന്നാലെ കുതിച്ചുയർന്ന് സ്വർണവില. സ്വർണവില വീണ്ടും സർവകാല റെക്കോഡിലാണ്. ഒരു പവൻ സ്വർണത്തിന് 68,480 രൂപ നൽകേണ്ടി വരും. അതേസമയം ഒരു ഗ്രാം ഗ്രാമിന് 8,560 രൂപയാണ് വില. അതേസമയം രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,200 ഡോളറിനരികെയെത്തി

വിഷുബമ്പർ ഭാഗ്യക്കുറി വിപണിയിൽ; ഒന്നാം സമ്മാനം 12 കോടി, നറുക്കെടുപ്പ് മെയ് 28 ന്

0
Spread the love

സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ വിഷുബമ്പർ (ബി ആർ 103) ഭാഗ്യക്കുറി വിപണിയിൽ എത്തി. 12 കോടി രൂപയാണ് ഇത്തവണത്തെ വിഷു ബമ്പറിന് ഒന്നാം സമ്മാനമായി നിശ്ചയിച്ചിട്ടുള്ളത്. ആറ് സീരിസുകളിലായി വില്പനക്കെത്തിയ വിഷു ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറു സീരീസുകളിലും നൽകും. മൂന്ന്, നാല് സമ്മാനങ്ങളും ഇതേ പ്രകാരം യഥാക്രമം 10 ലക്ഷം, 5 ലക്ഷം എന്ന ക്രമത്തിലും ലഭിക്കും. ടിക്കറ്റൊന്നിന് 300 രൂപ വിലയുള്ള വിഷുബമ്പറിൽ 5,000 മുതൽ 300 രൂപയിൽ അവസാനിക്കുന്ന ചെറിയ സമ്മാനങ്ങളും ഉണ്ട്. മെയ് 28 ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുപ്പ്

മമ്മൂക്കയുടെ ബസൂക്ക ഏപ്രിൽ 10ന്; പുതിയ പോസ്റ്റർ പങ്കുവെച്ച് താരം

0
Spread the love

മമ്മൂട്ടി ആരാധകരും ചലച്ചിത്രപ്രേമികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബസൂക്കയുടെ ആദ്യ പ്രദർശനം ഏപ്രിൽ 10ന് രാവിലെ 9ന്. മമ്മൂട്ടിയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വിവരം പുറത്തുവിട്ടത്. പുതിയ പോസ്റ്ററിനൊപ്പമാണ് ബസൂക്കയുടെ ആദ്യ പ്രദർശനത്തെക്കുറിച്ചുള്ള വിവരം മമ്മൂട്ടി പങ്കുവച്ചത്.

തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നീസിന്റെ മകനാണ് ബസൂക്കയുടെ സംവിധായകൻ ഡിനോ ഡെന്നിസ്. ബിഗ് ബഡ്‌ജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയ ചിത്രം സരിഗമഇന്ത്യ ലിമിറ്റഡും തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ . ജിനു.വി .അബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് നിർമ്മാണം.

ഫ്രിഡ്ജിന്റെ ഉപയോഗം ഇത്തരത്തിൽ തന്നെയല്ലേ? ശരിയായ തട്ടുകളിൽ സൂക്ഷിക്കാം സാധനങ്ങൾ..

0
Spread the love

അടുക്കളയിൽ ഫ്രിഡ്ജിന്റെ ഉപയോഗം എത്രത്തോളം ആവശ്യമാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. ബാക്കി വന്ന ഭക്ഷണങ്ങൾ തുടങ്ങി പാചകം ചെയ്യാൻ പോകുന്ന ഭക്ഷണ സാധനങ്ങൾ വരെ നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ചില വീടുകളിൽ ഫ്രിഡ്ജ് കുത്തിനിറക്കുന്ന രീതിയും കാണാൻ സാധിക്കും. ശരിയായ രീതിയിൽ ഫ്രിഡ്ജിൽ സാധനങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ അവ കേടുവരാനും അതുമൂലം രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ തന്നെ ഫ്രിഡ്ജിൽ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ശരിയായ തട്ടുകളിൽ സൂക്ഷിക്കണം

പച്ചക്കറികളും പഴവർഗ്ഗങ്ങളും തുടങ്ങി പലതരം ഭക്ഷണ സാധനങ്ങൾ നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ പല ഭക്ഷണ സാധനങ്ങൾക്കും വ്യത്യസ്ത രീതിയിലുള്ള പരിപാലനമാണ് ആവശ്യം. അതുകൊണ്ടാണ് ഫ്രിഡ്ജിനുള്ളിൽ ഓരോന്നും സൂക്ഷിക്കാൻ വെവ്വേറെ തട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. ഈ ഇടങ്ങൾ കൃത്യമായ രീതിയിൽ ഉപയോഗിക്കേണ്ടതുമുണ്ട്.

ഓരോ തട്ടിലും ഒരേ വിധത്തിലുള്ള താപനിലയായിരിക്കില്ല ഉണ്ടായിരിക്കുന്നത്. അതിനാൽ തന്നെ മുട്ട സൂക്ഷിക്കേണ്ടിടത്ത് അത്, ഏറ്റവും താഴയുള്ള ബോക്സിൽ പച്ചക്കറികൾ എന്നിവ സൂക്ഷിക്കാം.

ഭക്ഷണങ്ങൾ അടച്ചുസൂക്ഷിക്കാം

ബാക്കിവന്ന ഭക്ഷണങ്ങൾ സൂക്ഷിക്കാനാണ് ഫ്രിഡ്ജ് കൂടുതലും ഉപയോഗിക്കുന്നതെന്ന് പറയാം. പലരും കരുതുന്നത് ഫ്രിഡ്ജിനുള്ളിൽ ആയതുകൊണ്ട് തന്നെ ഭക്ഷണ സാധനങ്ങൾ തുറന്നുവെച്ചാൽ കേടുവരില്ല എന്നാണ്. എന്നാൽ ശരിക്കും അതങ്ങനെയല്ല. കാരണം വേവിച്ച് കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ എളുപ്പത്തിൽ കേടുവരും. അതിനാൽ തന്നെ വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. അല്ലെങ്കിൽ ഇതിൽ ബാക്റ്റീരിയകൾ പെരുകുകയും അതുമൂലം മറ്റ് ഭക്ഷണ സാധനങ്ങളും കേടുവരാൻ കാരണമാകുന്നു.

പച്ചക്കറികൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കാം

കടയിൽ നിന്നും വാങ്ങിയ പച്ചക്കറികൾ അതുപോലെ ഫ്രിഡ്ജിലേക്ക് വയ്ക്കാതെ കഴുകിയതിന് ശേഷം മാത്രം ഫ്രിഡ്ജിലേക്ക് വയ്ക്കണമെന്ന് പലരും പറയാറുണ്ട്. എന്നാൽ എല്ലാ പച്ചക്കറികൾക്കും ഒരേ രീതിയിലുള്ള പരിപാലനമല്ല ആവശ്യം. ചിലത് കഴുകാം, എന്നാൽ മറ്റുചിലത് കഴുകാൻ പാടില്ല. ഈർപ്പം കൂടുതലുള്ള പച്ചക്കറികളോ പഴവർഗ്ഗങ്ങളോ കഴുകി സൂക്ഷിച്ചാൽ ഫ്രിഡ്ജിനുള്ളിലെ ജലാംശത്തിന്റെ അളവ് വർധിക്കുകയും അതുകാരണം ബാക്റ്റീരിയകൾ പെരുകാനും സാധ്യതയുണ്ട്.

വിനോദസഞ്ചാരി പകർത്തിയ വിഡിയോ കെണിയായി! കൊച്ചി കായലിൽ മാലിന്യമിട്ടതിന് ഗായകൻ എം.ജി.ശ്രീകുമാറിന് കാൽ ലക്ഷം പിഴ

0
Spread the love

കൊച്ചി കായലിലേക്ക് മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്നൊരു മാലിന്യപ്പൊതി വീഴുന്നതു മൊബൈൽ ഫോണിൽ പകർത്തിയ വിനോദസഞ്ചാരിയുടെ വിഡിയോ വഴി ഗായകൻ എം.ജി.ശ്രീകുമാറിന് ലഭിച്ചത് 25,000 രൂപയുടെ പിഴ നോട്ടിസ്.

വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് നോട്ടിസ് നൽകിയത്. തുടർന്നു ഗായകൻ കഴിഞ്ഞ ദിവസം പിഴ ഒടുക്കി. ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണു മാലിന്യം വലിച്ചെറിയുന്നതെന്നു വിഡിയോയിൽ വ്യക്തമാണെങ്കിലും ആരാണെന്നു തിരിച്ചറിയാനാവില്ല.നാലു ദിവസം മുൻപ് സമൂഹമാധ്യമത്തിലൂടെ മന്ത്രി എം.ബി.രാജേഷിനെ ടാഗ് ചെയ്താണ് വിഡിയോ പോസ്റ്റ് ചെയ്തത്. പൊതുസ്ഥലത്തു മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടിയും നൽകി.

പിന്നാലെ ഇങ്ങനെ പരാതി ചെന്നതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു.തുടർന്നു പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം പിഴ നോട്ടിസ് നൽകുകയായിരുന്നു. ഇക്കാര്യം പിന്നീട് പരാതിക്കാരനെ മന്ത്രി തന്നെ സമൂഹമാധ്യമം വഴി അറിയിച്ചു. പിഴ അടച്ചു കഴിയുമ്പോൾ ഈ വിവരം തെളിവു സഹിതം നൽകിയ ആൾക്ക് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

പലരും വിചാരിക്കും പോലെ യൂട്യൂബിൽ ചുമ്മാ വീഡിയോ ഇട്ടാൽ പൈസ കിട്ടില്ല; വരുമാനം ചോദിക്കുന്നത് ഇഷ്ടമല്ല: ആലീസ് ക്രിസ്റ്റി

0
Spread the love

മിനി സ്ക്രീൻ സെലിബ്രിറ്റിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആലീസ് ക്രിസ്റ്റി പ്രേക്ഷകർക്ക് സുപരിചിതയാണ്. മകളായും മരുമകളായുമൊക്കെ വേഷമിട്ട് കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടിയായി വർഷങ്ങൾക്കു മുൻപേ നടി മാറിയിട്ടുണ്ട്. ഇപ്പോഴിതാ സ്വന്തമായി യൂട്യൂബ് ചാനൽ എന്ന കാര്യത്തിലേക്ക് താൻ എങ്ങനെ എത്തി എന്നും തന്റെ ആദ്യ വീഡിയോയ്ക്ക് തന്നെ മില്യൺ വ്യൂസ് കിട്ടിയ അനുഭവത്തെക്കുറിച്ചും തുറന്നു പറയുകയാണ് നടിയിപ്പോൾ.

തന്റെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട മിക്ക കാര്യങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന താരം സ്വന്തമായി യൂട്യൂബ് ചാനൽ എപ്പോൾ ആരംഭിച്ചു എന്നും, താരത്തിന്റെ വരുമാനം എത്ര എന്നും തുടങ്ങിയ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. തന്റെ കല്യാണത്തിന്റെ സമയത്താണ് ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങുന്നത് എന്ന് പറഞ്ഞ താരം എന്തോ ധൈര്യത്തിലായിരുന്നു അങ്ങനെയൊരു തീരുമാനം എന്നും ഇപ്പോൾ ദൈവത്തിന്റെ വലിയൊരു അനുഗ്രഹമായിട്ടാണ് അതിനെ കാണുന്നതെന്നും താരം പറഞ്ഞു.

തന്റെ സേവ് ദ ഡേറ്റ് വീഡിയോ ആയിരുന്നു ആദ്യം പോസ്റ്റ് ചെയ്‍തത്. കുറഞ്ഞത് ഒരു 50,000 വ്യൂസ് എങ്കിലും കിട്ടണമെ എന്ന് പ്രാർത്ഥിച്ചായിരുന്നു താൻ ഇത് പോസ്റ്റ് ചെയ്തത് എന്നും എന്നാൽ തന്നെ അമ്പരപ്പിച്ചുകൊണ്ട് ആ വീഡിയോ അപ്‌ലോഡ് ചെയ്ത് നാലഞ്ച് മണിക്കൂറിനകം അഞ്ച് ലക്ഷം പേരാണ് കണ്ടതെന്നും നടി പറയുന്നു. തന്നെ ഞെട്ടിച്ചത് കൊണ്ട് ഇത് അടുത്ത ദിവസം ഒരു മില്യണ്‍ ആകുകയും ചെയ്തുവെന്നും നടി പറയുന്നു.

ഇതോടെ തന്റെ കല്യാണം മുഴുവനായും‌ ചാനലില്‍ കണ്ടന്റാക്കിയെന്നും ആദ്യത്തെ ഒന്‍പത് മാസം എല്ലാത്തിനും ആളുകളുണ്ടായിരുന്നുവെന്നും താരം പറയുന്നു. പിന്നീട് ഇതെല്ലാം താൻ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയായിരുന്നു എന്നും ഈ സമയം തന്നെ സംബന്ധിച്ച്ടത്തോളം കഷ്ടപ്പാട് ഏറിയതായിരുന്നുവെന്നും നടി പറയുന്നു. എല്ലാം ചെയ്‍ത് തരുമായിരുന്നു. രണ്ടര മാസം വീഡിയോ എടുക്കലും എഡിറ്റിംഗ് എല്ലാം താനായിരുന്നു. ഷൂട്ടിനിടയിലെ ബ്രേക്കില്‍ ഞാന്‍ വീഡിയോ എഡിറ്റ് ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ തിരക്കുകൾ കൂടി വന്നതോടെ എല്ലാം പറ്റാതായെന്നും ആളെ വച്ചെന്നും’ ആലീസ് ക്രിസ്റ്റി വ്ളോഗിൽ പറയുന്നു.

അതേസമയം മിക്ക വ്ലോഗേഴ്സിനോടും ആരാധകർ സ്ഥിരം ചോദ്യമായ ‘വരുമാനം എത്ര’ എന്ന ചോദ്യത്തിനോടും താരം പ്രതികരിച്ചു. ‘പലരും വിചാരിക്കുന്നതു പോലെ വെറുതെ വീഡിയോ ഇട്ടാൽ പൈസ കിട്ടുകയൊന്നുമില്ല. ഇപ്പോള്‍ വല്ലപ്പോഴുമാണ് ഒരു മില്യണ്‍ വ്യൂസ് കിട്ടുന്നത്. വീഡിയോ ചെയ്യുന്നത് അത്ര എളുപ്പമുള്ള പണിയല്ല. എത്രയാണ് വരുമാനം എന്ന് ആരും ചോദിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. നിങ്ങളൊരു ജോലിക്ക് പോവുമ്പോള്‍ എത്രയാണ് ശമ്പളം എന്ന് ആളുകള്‍ ചോദിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ, ഇല്ലല്ലോ അതുപോലെ തന്നെയാണ് എനിക്കും”, ആലീസ് ക്രിസ്റ്റി കൂട്ടിച്ചേർത്തു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts