വെള്ളിയാഴ്ചകൾ തിയേറ്ററുകൾക്കു മാത്രമല്ല ഒടിടി പ്ലാറ്റ്ഫോമുകൾക്കും ഏറെ പ്രിയപ്പെട്ട ദിവസമാണ്. വെള്ളിയാഴ്ചകളിലാണ് പലപ്പോഴും ഒടിടി പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പുതിയ സിനിമകൾ റിലീസിനെത്തുന്നത്. ഈ ആഴ്ചയും വ്യത്യസ്തമല്ല. മലയാളത്തിലും തമിഴിലുമായി മൂന്നു ചിത്രങ്ങളാണ് ഈ വെള്ളിയാഴ്ച ഒടിടിയിലൂടെ റിലീസിനെത്തുന്നത്.
Machante Maalakha Ott Release: മച്ചാന്റ മാലാഖ
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്ത ‘മച്ചാൻ്റെ മാലാഖ’ ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും. മഞ്ഞുമ്മൽ ബോയ്സ്, പ്രാവിൻകൂട് ഷാപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം സൗബിൻ നായകനായ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ്.
ധ്യാൻ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത ജയിലറും ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും. 2023 ഓഗസ്റ്റ് 18നു തിയേറ്ററുകളിലെത്തിയ ചിത്രം ഏതാണ്ട് ഒന്നര വർഷങ്ങൾക്കിപ്പുറമാണ് ഒടിടിയിലെത്തുന്നത്. സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത ജയിലര്‍ ഒരു പിരീഡ് ത്രില്ലറാണ്. 1956-57 കാലഘട്ടത്തിൽ നടന്ന സംഭവകഥയാണ് ചിത്രം പറയുന്നത്. വ്യത്യസ്ത കുറ്റകൃത്യങ്ങളിൽ പ്രതികളായ അഞ്ച് കുറ്റവാളികളുമായി ഗാന്ധിഗ്രാം എന്ന ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ താമസിക്കുന്ന ഒരു ജയിൽ ഉദ്യോഗസ്ഥന്റെ കഥയാണ് പ്രമേയം. ചിത്രത്തിൽ ജയിലറുടെ വേഷമാണ് ധ്യാന്‍ ശ്രീനിവാസന്. ദിവ്യ പിള്ള ആണ് നായിക.
മനോജ് കെ.യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ, ബേബി ആവണി, ബേബി ശ്രേയ ഷൈൻ, അഞ്ജന അപ്പുകുട്ടൻ, നിത പ്രോമി, സിനി വർഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ജക്സൺ ആൻ്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഇന്ന് അർദ്ധരാത്രിയോടെ മനോരമ മാക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
Jailer OTT: ജയിലർ
ധ്യാൻ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത ജയിലറും ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും. 2023 ഓഗസ്റ്റ് 18നു തിയേറ്ററുകളിലെത്തിയ ചിത്രം ഏതാണ്ട് ഒന്നര വർഷങ്ങൾക്കിപ്പുറമാണ് ഒടിടിയിലെത്തുന്നത്. സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത ജയിലര്‍ ഒരു പിരീഡ് ത്രില്ലറാണ്. 1956-57 കാലഘട്ടത്തിൽ നടന്ന സംഭവകഥയാണ് ചിത്രം പറയുന്നത്. വ്യത്യസ്ത കുറ്റകൃത്യങ്ങളിൽ പ്രതികളായ അഞ്ച് കുറ്റവാളികളുമായി ഗാന്ധിഗ്രാം എന്ന ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ താമസിക്കുന്ന ഒരു ജയിൽ ഉദ്യോഗസ്ഥന്റെ കഥയാണ് പ്രമേയം. ചിത്രത്തിൽ ജയിലറുടെ വേഷമാണ് ധ്യാന്‍ ശ്രീനിവാസന്. ദിവ്യ പിള്ള ആണ് നായിക.
മനോജ് കെ. ജയൻ, ശ്രീജിത്ത് രവി, ബിനു അടിമാലി, നവാസ് വള്ളിക്കുന്ന്, ഉണ്ണി രാജ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. നി.ധീഷ് നടേരിയുടെ വരികൾക്ക് റിയാസ് പയ്യോളി ആണ് സംഗീതം പകർന്നത്. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
TEST OTT: ടെസ്റ്റ്
നയൻതാര- മാധവൻ ടീമിന്റെ ‘ടെസ്റ്റ്’ തിയേറ്റർ റിലീസിനു കാക്കാതെ നേരിട്ടു ഒടിടിയിലേക്ക് എത്തുകയാണ്. ക്രിക്കറ്റ് ലോകത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. ഒരു ക്രിക്കറ്റ് കളിക്കാരനായി സിദ്ധാർത്ഥും പരിശീലകനായി മാധവനും എത്തുന്നു. ക്രിക്കറ്റ് മൈതാനത്തും അതിനപ്പുറവുമായി പരസ്പരം ബന്ധപെട്ടു കിടക്കുന്ന മൂന്നു ജീവിതങ്ങളും, അവർ തിരഞ്ഞെടുത്ത നിർബന്ധിതമായ തീരുമാനങ്ങളിലൂടെ അവർക്കു ചുറ്റുമുള്ള എല്ലാം എന്നന്നേക്കുമായി മാറുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
തമിഴ് പടം’, ‘വിക്രം വേദ,’ ‘ഇരുധി സൂത്രു’, ‘ജഗമേ തന്ധിരം’ എന്നീ ജനപ്രിയ തമിഴ് സിനിമകൾ നിർമ്മിച്ച ശശികാന്ത് ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ടെസ്റ്റ്. നയൻതാര, മാധവൻ, സിദ്ധാർത്ഥ് എന്നിവർക്കൊപ്പം മീര ജാസ്മിനും ചിത്രത്തിൽ ശ്രദ്ധേയമായൊരു വേഷം അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത പിന്നണി ഗായിക ശക്തി ശ്രീ ഗോപാലൻ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘ടെസ്റ്റ്’. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നെറ്റ്ഫ്ളിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും