Home Blog

ഭീകരതയ്‌ക്കെതിരെ രാജ്യം പോരാടുമ്പോള്‍ മോഹന്‍ലാല്‍ ജമാഅത്തെ ഇസ്ലാമിയുടെ വേദിയില്‍, ലെഫ്റ്റനന്റ് കേണല്‍ പദവി പിന്‍വലിക്കണം; വിമര്‍ശനവുമായി ഓര്‍ഗനൈസര്‍

0
Spread the love

മോഹന്‍ലാലിനെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ‘ഗള്‍ഫ് മാധ്യമം’ ആതിഥേയത്വം വഹിക്കുന്ന ഷാര്‍ജ എക്സ്പോ സെന്ററില്‍ മോഹന്‍ലാല്‍ അതിഥിയായി എത്തിയതിലാണ് വിമര്‍ശനം. മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ് കേണല്‍ റാങ്ക് പിന്‍വലിക്കാന്‍ ശബ്ദം ഉയരുന്നു എന്നാണ് ഓര്‍ഗനൈസര്‍ പറയുന്നത്.

”മോഹന്‍ലാല്‍ വെറുമൊരു നടന്‍ മാത്രമല്ല, ഇന്ത്യയുടെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ എന്ന ഓണററി പദവി വഹിക്കുന്ന വ്യക്തിയാണ്. ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളയില്‍, ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടന അദ്ദേഹത്തെ ആദരിക്കുന്നത് വളരെ വിരോധാഭാസവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്” എന്ന് ഓര്‍ഗനൈസര്‍ പറയുന്നു.

എമ്പുരാന്‍ വിവാദത്തിന് ശേഷമാണ് മോഹന്‍ലാലിന്റെ ഈ നടപടിയെന്നും ഓര്‍ഗനൈസര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ നിലവില്‍ വെബ്‌സൈറ്റില്‍ നിന്നും ലേഖനം പിന്‍വലിച്ചിട്ടുണ്ട്. എമ്പുരാന്‍ റിലീസ് ചെയ്ത സമയത്തും ഓര്‍ഗനൈസര്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച് ലേഖനം പുറത്തിറക്കിയിരുന്നു.ഇസ്ലാമിക ഭീകരതയെ അനുകമ്പയോടെ ചിത്രീകരിക്കുന്ന സിനിമയാണ് എമ്പുരാന്‍. ഹൈന്ദവ പ്രവര്‍ത്തനങ്ങളാണ് ഇസ്ലാമിക ഭീകരതയുടെ മൂലകാരണമെന്നും ലഷ്‌കര്‍-ഇ-തയ്ബ പോലുള്ള ഭീകര സംഘടനകളെ അടിച്ചമര്‍ത്തപ്പെട്ടവരുടെ സങ്കേതങ്ങളായും സിനിമ ചിത്രീകരിക്കുന്നുവെന്നും ഓര്‍ഗനൈസര്‍ കുറ്റപ്പെടുത്തിയിരുന്നു.

ജൂനിയര്‍ അഭിഭാഷകക്ക് മർദനമേറ്റ സംഭവം; അഡ്വ. ബെയ്‌ലിൻ ദാസിനെതിരെ നടപടിയുമായി ബാർ കൗൺസിൽ, 6 മാസത്തേക്ക് സസ്പെൻഡ് ചെയ്യും

0
Spread the love

തിരുവനന്തപുരം വഞ്ചിയൂരിൽ സീനിയർ അഭിഭാഷകനിൽ നിന്നും ജൂനിയർ അഭിഭാഷകക്ക് മർദ്ദനമേറ്റ സംഭവത്തിൽ നടപടിയുമായി ബാര്‍ കൗണ്‍സിൽ. ബെയ്‌ലിനെ ആറുമാസത്തേക്ക് ബാര്‍ കൗണ്‍സിലിൽ നിന്ന് സസ്പെന്‍ഡ് ചെയ്യും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പും ഉടൻ പുറത്തുവിടും. നടപടി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാൻ വൈകിട്ട് ബാര്‍ കൗണ്‍സിൽ ഓണ്‍ലൈനായി യോഗം ചേരും.

ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ജൂനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസ് ക്രൂരമായി മർദിച്ചുവെന്നായിരുന്നു ശ്യാമിലിയുടെ ആരോപണനം. പിന്നാലെ ബെയ്‌ലിൻ ദാസിനെ ബാര്‍ അസോസിയേഷൻ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബാര്‍ കൗണ്‍സിലിന്‍റെയും നടപടി. ഇതോടെ ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്താൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാൻ ബെയ്‌ലിന് ആകില്ല.

ബെയ്‌ലിൻ ദാസിനെതിരെ ശ്യാമിലി ബാർ കൗൺസിലിൽ പരാതി നൽകിയിരുന്നു. മുതിർന്ന അഭിഭാഷകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അഞ്ച് മാസം ഗർഭിണി ആയിരുന്ന സമയത്തും ബെയ്‌ലിൻ ദാസ് തന്നെ മർദിച്ചിരുന്നുവെന്ന് ശ്യാമിലി വെളിപ്പെടുത്തിയിരുന്നു. സീനിയറായതുകൊണ്ടാണ് പരാതി നൽകാതിരുന്നതെന്നും ശ്യാമിലി പരാതിയിൽ പറയുന്നു. ഇന്നലെ തന്നെ നിരവധി തവണ മർദ്ദിച്ചു. മൂന്നാമത്തെ അടിക്കുശേഷം ബോധം നഷ്ടപ്പെട്ടുവെന്നും അഡ്വക്കേറ്റ് ശ്യാമിലി വിശദമാക്കിയിരുന്നു

ജൂനിയർ അഭിഭാഷകയായ ശ്യാമിലി ജസ്റ്റിനെ മോപ് സ്റ്റിക് കൊണ്ടാണ് സീനിയർ അഭിഭാഷകൻ ബെയ്‌ലിന്‍ മർദിച്ചത്. സംഭവം പുറത്ത് വന്നതോടെ ബെയ്‌ലിന്‍ ദാസിനെ ബാർ അസോസിയേഷൻ സസ്‌പെൻഡ് ചെയ്തിരുന്നു. കൂടാതെ നിയമനടപടിക്കായി അഡ്വ. ശ്യാമിലിയെ സഹായിക്കുമെന്ന് ബാർഅസോസിയേഷൻ വ്യക്തമാക്കിയിരുന്നു.വാക്കുതർക്കത്തെ തുടർന്ന് അഡ്വ. ബെയ്‌ലിന്‍ മോപ് സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്നായിരുന്നു ജൂനിയർ അഭിഭാഷക ശ്യാമിലിയുടെ ആരോപണം. ശ്യാമിലിയും അഭിഭാഷകനും തമ്മിൽ ഇന്നലെ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് സീനിയർ അഭിഭാഷകൻ മർദിച്ചതെന്നാണ് വിവരം. അടിയേറ്റ് താൻ ആദ്യം താഴെ വീണുവെന്നും അവിടെനിന്ന് എടുത്ത് വീണ്ടും അടിച്ചുവെന്നും ശ്യാമിലി പറഞ്ഞു. കണ്ടുനിന്നവരാരും എതിർത്തില്ലെന്നും ശ്യാമിലി പറഞ്ഞിരുന്നു.

രാവിലെ ഉണരുമ്പോൾ തന്നെ മനസ്സിൽ വ്യാകുലതകളും നെഗറ്റീവ് ചിന്തകളുമാണോ? എങ്കിൽ വായിക്കൂ..

0
Spread the love

രാവിലെ ഉണര്‍ന്നെണീക്കുന്നത് ആശങ്കയോടെയും ഉത്കണ്ഠയോടെയുമാണോ? എന്തായിരിക്കും കിടക്കയില്‍ നിന്ന് തുടങ്ങുന്ന ഈ അമിത ഉത്കണ്ഠക്ക് കാരണം. പരിഹരിക്കാത്ത പ്രശ്‌നങ്ങള്‍, സമ്മര്‍ദം, നിത്യവും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള അമിത ചിന്ത, അല്ലെങ്കില്‍ അന്തര്‍ലീനമായി കിടക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ ഇതെല്ലാം ഇത്തരം ഉത്കണ്ഠയ്ക്ക് കാരണമാകുന്നുണ്ടെന്നാണ് പറയപ്പെടുന്നത്

നിത്യവും കൃത്യസമയത്ത് ഉണരുക, മെഡിറ്റേറ്റിങ്, വായന, യോഗ തുടങ്ങിയ ശീലങ്ങളിലൂടെ സമാധാനത്തോടെ ഒരു ദിനം ആരംഭിക്കുക. ചെയ്തുതീര്‍ക്കാനുള്ള കാര്യങ്ങളിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് പകരം ഇത്തരം പ്രഭാതകൃത്യങ്ങള്‍ പൂര്‍ത്തിയാക്കി ഉന്മേഷവും പോസിറ്റീവ് എനര്‍ജിയും നിറച്ചുമാത്രം മറ്റുകാര്യങ്ങളിലേക്ക് കടക്കാം

മെന്‍ഡ്ഫുള്‍നെസ്സ് അല്ലെങ്കില്‍ മെഡിറ്റേഷനായി നിത്യവും 10-15 മിനിറ്റുകള്‍ മാറ്റിവയ്ക്കുക. ആ നിമിഷത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. ഇത് തുടര്‍ച്ചയായി ചെയ്യുന്നതിനായി ഇന്നത്തെ കാലത്ത് ആപ്പുകളുടെ സേവനം വരെ ലഭ്യമാണ്. നിത്യവും ഇപ്രകാരം ദിവസം തുടങ്ങാനായാല്‍ നിങ്ങളുടെ ഉത്കണ്ഠ പമ്പ കടക്കും.

എഴുന്നേറ്റ ഉടന്‍ നിങ്ങളുടെ പാരസിമ്പതെറ്റിക് നെര്‍വസ് സിസ്റ്റത്തെ ഉത്തേജിപ്പിക്കുന്നതിനായി ഡീപ്പ് ബ്രീത്തിങ് ചെയ്യുക. നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാന്‍ ഇത് സഹായിക്കും. 4-7-8 രീതി പിന്തുടരാം.

ശാരീരിക വ്യായാമങ്ങള്‍ ഒരു മികച്ച മാര്‍ഗമാണ്. ചെറിയ നടത്തം, സ്‌ട്രെച്ചിങ് എന്നിവ തുടര്‍ച്ചയായി ചെയ്യുക. ഇത് എന്‍ഡോര്‍ഫില്‍ ഉല്പാദിപ്പിക്കുന്നതിന് സഹായിക്കും. മാനസിക നില മെച്ചപ്പെടുത്താന്‍ ഇത് വളരെയധികം സഹായകമാണ്. ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും. നിത്യവുമുള്ള വ്യായാമം മാനസിക നില മെച്ചപ്പെടുത്തുന്നതിനും ഉത്കണ്ഠ കുറയ്ക്കുന്നതിനും ദിവസം പോസിറ്റീവായി തുടങ്ങാനും സഹായിക്കും

സന്തുലിതമായ പ്രാതല്‍ ഒരു നല്ല പ്രഭാതത്തിന്റെ തുടക്കമാണ്. പ്രോട്ടീന്‍, ആരോഗ്യംപ്രദാനം ചെയ്യുന്ന കൊഴിപ്പ്, കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റ്‌സ് എന്നിവ അടങ്ങിയ പ്രാതല്‍ ശരീരത്തിനും മനസ്സിനും ഒരുപോലെ ആവശ്യമാണ്. നിങ്ങളുടെ ഷുഗര്‍ ലെവല്‍ ക്രമീകരിക്കാന്‍ ഇത് സഹായിക്കും. മൂഡ് സ്വിങ്‌സുകള്‍ തടയും, ഉത്കണ്ഠ കുറയ്ക്കും. കഫീന്‍, പഞ്ചസാര എന്നിവയുടെ അമിതമായ ഉപയോഗം ഉത്കണ്ഠ വര്‍ധിപ്പിക്കുന്നത് തടയും

എണീറ്റ ഉടനെ മെയിലുകള്‍, വാട്‌സ്ആപ്പ്, എന്നിവ നോക്കുന്നത് ഒഴിവാക്കുക. 30 മിനിറ്റ് ടെക് ഫ്രീ ആയിരിക്കാന്‍ ശ്രമിക്കുക. ഗ്രാറ്റിറ്റിയൂഡ് ജേണലിങ്ങിലൂടെയോ ശുഭാപ്തി ചിന്തയിലൂടെയോ ദിവസം ആരംഭിക്കുക. ദിവസം ചെയ്യാനുള്ള കാര്യങ്ങള്‍ എന്തൊക്കെ എന്നതിനൊപ്പം ആ ദിവസം എങ്ങനെയായിരിക്കണമെന്നും പ്ലാന്‍ ചെയ്യുക.

ആഗ്രഹം പറഞ്ഞ് അർജുൻ ദാസ്; പിന്നീട് സംഭവം തുടരും സെറ്റിൽ, എല്ലാത്തിനും തരുൺ മൂർത്തിയ്ക്ക് നന്ദിയും

0
Spread the love

പുതിയൊരു സിനിമയ്ക്ക് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് അൽപം ശ്രമകരമായ കാര്യമാണ്. എന്നാൽ ആ നേട്ടം സ്വന്തമാക്കിയാലോ സിനിമ സൂപ്പർ ഹിറ്റായി മാറും എന്ന കാര്യത്തിൽ തീർച്ചയാണ്. അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ സിനിമയാണ് തുടരും. മോഹൻലാൽ- തരുൺ മൂർത്തി കോമ്പോയിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ നേടുക മാത്രമല്ല ബോക്സ് ഓഫീസിലും പുത്തൻ റെക്കോർഡുകൾ തീർത്തു. അതും റിലീസ് ചെയ്ത് 20 ദിവസത്തിൽ. നിലവിൽ മികച്ച ബുക്കിം​ഗ് അടക്കം നേടി തുടരും മുന്നേറുന്നതിനിടെ നടൻ അർജുൻ ദാസ് പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്

“ലാലേട്ടൻ ബെൻസ് ആയി മാറുന്നത് നേരിൽ എനിക്ക് കാണാനായിരുന്നു. അതെന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായി മാറുകയും ചെയ്തു. അതിന് അവസരമൊരുക്കിയ തരുൺ മൂർത്തിയ്ക്ക് വളരെയധികം നന്ദി”, എന്നാണ് അർജുൻ ദാസ് പറഞ്ഞത്. ഒപ്പം തുടരും ലൊക്കേഷനിൽ തരുൺ മൂർത്തിക്കൊപ്പം ഇരിക്കുന്ന തന്റെ ഫോട്ടോയും അർജുൻ പങ്കുവച്ചിട്ടുണ്ട്. ഇത് തരുൺ മൂർത്തി ഇൻസ്റ്റാ​ഗ്രാമിൽ സ്റ്റോറിയാക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ തുടരും ലൊക്കേഷനിൽ അർജുൻ ദാസ് എത്തിയിരുന്നു. പിന്നാലെ അർജുൻ ചിത്രത്തിലുണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങളും പരന്നു. എന്നാൽ, “ടോര്‍പിഡോ സിനിമയുമായി ബന്ധപ്പെട്ടുള്ള മീറ്റിങ്ങിലാണ് അർജുനുമായി പരിചയപ്പെടുന്നത്. അതിന് മുൻപ് തുടരും ചെയ്യാൻ പോകുന്നുവെന്ന് അർജുനെ അറിയിക്കാൻ പോയി. അങ്ങനെ പറഞ്ഞപ്പോൾ അർജുൻ എന്നോട് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യമായിരുന്നു. എനിക്ക് ഒരു ഷോട്ട് തരുൺ ലാലേട്ടനെ ഡയറക്ട് ചെയ്യുന്നത് കാണണം എന്നാണ്. അവന്റെ ആ​ഗ്രത്തിലാണ് തുടരും സെറ്റിൽ എത്തിയത്”, എന്നായിരുന്നു തരുൺ മൂർത്തി മുൻപ് പ്രതികരിച്ചത്. അർജുന്റെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ‘കൊച്ചുങ്ങളേന്തേലും ആ​ഗ്രഹം പറയുവാണേൽ നമ്മളെ കൊണ്ടാകുന്നത് ആണെങ്കില്‍ ചെയ്ത് കൊടുക്കണം’, എന്ന ഡയലോ​ഗ് ഫാൻ പേജുകളുടെ കമന്റ് ബോക്സിൽ വരുന്നുമുണ്ട്.

ഇന്ത്യ പാകിസ്താൻ സംഘർഷം; അഖിൽ മാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

0
Spread the love

പഹൽ​ഗാം ഭീകരാക്രമണത്തെയും ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയെയും കുറിച്ചായിരുന്നു അഖിൽ മാരാരുടെ രാജ്യവിരുദ്ധ പോസ്റ്റ്. ഫെയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോയിലായിരുന്നു പ്രതികരണം. പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ ഒരാളെ പോലും പിടികൂടിയില്ലെന്നും ഇന്ത്യ ബലുചിസ്ഥാന് ആയുധങ്ങൾ നൽകി പാകിസ്താനിൽ സംഘർഷങ്ങൾ സൃഷ്ടിച്ചെന്നുമാണ് അഖിൽ മാരാർ പറഞ്ഞത്.

ഇന്ത്യൻ സൈന്യം സാധാരണക്കാരായ പാകിസ്താനികളെ കൊലപ്പെടുത്തി. മറ്റൊരു കരുത്തരായ രാജ്യത്തിന്റെ അടിമകളായി ആത്മാഭിമാനം ഇല്ലാത്തവരായാണ് ഭരണാധികാരികളും സേനയും നിലക്കൊള്ളുന്നതെന്നുള്ള രാജ്യ​ദ്രോഹ പരാമർശവും അഖിൽ മാരാർ നടത്തിയിരുന്നു. ഇതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് കൊട്ടാരക്കര ബിജെപി മണ്ഡലം അനീഷ് കിഴക്കേക്കര പൊലീസിൽ പരാതി നൽകിയത്.

കളമശ്ശേരി സ്‌ഫോടന കേസ്: സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി സന്ദേശം

0
Spread the love

കളമശ്ശേരി സ്‌ഫോടന കേസില്‍ സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി. യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോണിലാണ് ഭീഷണി സന്ദേശമെത്തിയത്. സാക്ഷി പറഞ്ഞാല്‍ യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വെക്കുമെന്നും ഭീഷണിയിലുണ്ട്. 12ന് രാത്രി വാട്‌സ്ആപ്പ് മുഖാന്തരമാണ് ഭീഷണി സന്ദേശം വന്നത്.

കളമശ്ശേരി സ്‌ഫോടന കേസ് പ്രതി ഡോമിനിക് മാര്‍ട്ടിനെതിരെ മൊഴി നല്‍കരുതെന്നും ഭീഷണിയുണ്ട്. മലേഷ്യന്‍ നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. സംഭവത്തില്‍ കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

2023 ഒക്ടോബര്‍ 29ന് രാവിലെ ഒമ്പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. സ്ഫോടന സമയത്ത് രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു

വിറ്റാമിന്‍ ഡി ആണോ മീന്‍ ഗുളിക യാണോ ഏറ്റവും ഗുണപ്രദം? അറിയാം..

0
Spread the love

വിറ്റാമിനുകള്‍ കഴിക്കുന്നതിന്റെ പ്രാധാന്യം എന്താണെന്നതിനെക്കുറിച്ചുളള അറിവുകള്‍ പലയിടങ്ങളില്‍ നിന്നും നമുക്ക് ലഭിക്കാറുണ്ട്. അതില്‍ ഏറ്റവും കൂടുതലായി കേട്ടുവരുന്നത് വിറ്റാമിന്‍ ഡി യെക്കുറിച്ചായിരിക്കും. ഒപ്പം തന്നെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യുന്ന ഒന്നാണ് മീന്‍ എണ്ണയുടെ ഗുണങ്ങളും. എന്നാല്‍ വിറ്റാമിന്‍ ഡി ആണോ മത്സ്യ എണ്ണയാണോ കൂടുതല്‍ ഗുണകരം. ഓരോന്നിന്റെയും പങ്ക് എപ്രകാരമെന്ന് അറിയാം.

വിറ്റാമിന്‍ ഡി

‘Sunshine Vitamin’ എന്ന് അറിയപ്പെടുന്ന വിറ്റാമിന്‍ ഡി നിങ്ങളുടെ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. അസ്ഥികളുടെ ആരോഗ്യം, രോഗ പ്രതിരോധ പ്രവര്‍ത്തനം, മാനസികാവസ്ഥ നിയന്ത്രണം എന്നിവയില്‍ ഇതിന് നിര്‍ണായക പങ്കുണ്ട്. വിറ്റാമിന്‍ ഡി യുടെ കുറവ് ആഗോളതലത്തില്‍ ഒരു ആരോഗ്യ പ്രശ്‌നമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് അസ്ഥികള്‍ ദുര്‍ബലമാക്കുകയും ഒടിവുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും വിഷാദരോഗം പോലും ഉണ്ടാക്കുകയും ചെയ്യും. എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കാല്‍സ്യം ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി ശരീരത്തെ സഹായിക്കുന്നു.

പാല്‍ ഉത്പന്നങ്ങള്‍, സപ്ലിമെന്റുകള്‍, മുട്ടയുടെ മഞ്ഞക്കരു, കൊഴുപ്പുള്ള മത്സ്യങ്ങള്‍ തുടങ്ങിയ ഭക്ഷണ ശ്രോതസുകളില്‍ നിന്ന് വിറ്റാമിന്‍ ഡി ലഭിക്കും. എന്നാലും ഒന്നിലധികം ഘടകങ്ങള്‍ മൂലം കുറവുണ്ടാകുമ്പോള്‍ സപ്ലിമെന്റുകള്‍ കഴിക്കാന്‍ ഡോക്ടര്‍മാര്‍ പറയാറുണ്ട്. എന്നാല്‍ വിറ്റാമിന്‍ ഡി അമിതമായി കഴിക്കുന്നത് ഹൈപ്പര്‍ കാല്‍സീമിയ, ഓക്കാനം, വൃക്ക പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.

മീന്‍ ഗുളികകള്‍

മത്സ്യ എണ്ണ ഒമേഗ- 3 ഫാറ്റി ആസിഡുകളുടെ (EPA, DHA) മികച്ച ഉറവിടമാണ്. ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യ ഗുണങ്ങള്‍ കാരണം ഈ സപ്ലിമെന്റ് പ്രശസ്തമാണ്. മത്തി, ട്യൂണ മത്സ്യം, കക്ക, അയല തുടങ്ങിയ കൊഴുപ്പുളള മത്സ്യങ്ങളില്‍ ഒമേഗ- 3 ഫാറ്റി ആസിഡുകള്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഒമേഗ -3 ട്രൈഗ്ലിസറൈഡുകള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദ്‌രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. അതിനാല്‍ ഇത്തരം മത്സ്യങ്ങളെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം മത്സ്യഎണ്ണകള്‍ കഴിക്കേണ്ടതാണ്. മത്സ്യ എണ്ണയുടെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്കും ഹൃദ്‌രോഗത്തിന്റെ പാരമ്പര്യമുളളവര്‍ക്കും ഗുണം ചെയ്യും. മത്സ്യ എണ്ണകള്‍ കഴിക്കുമ്പോള്‍ അവയുടെ ഗുണനിലവാരം വളരെ പ്രധാനമാണ്.

ഏതാണ് നല്ലത് വിറ്റാമിന്‍ ഡിയോ മീന്‍ ഗുളികയോ

നിങ്ങളുടെ ആരോഗ്യ ലക്ഷണങ്ങളെ ആശ്രയിച്ചാണ് വിറ്റാമിന്‍ ഡി യാണോ മത്സ്യ എണ്ണയാണോ കഴിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത്. സൂര്യപ്രകാശം കുറഞ്ഞ പ്രദേശങ്ങളില്‍ താമസിക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ അസ്ഥികളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നുണ്ടെങ്കില്‍ വിറ്റാമിന്‍ ഡി വളരെ പ്രധാനമാണ്. അതുപോലെ മറ്റൊരു വശം നോക്കുകയാണെങ്കില്‍ ഹൃദയാരോഗ്യത്തിന് മത്സ്യ എണ്ണ വളരെ നല്ലതാണ്.

ഏതെങ്കിലും ഒരു സപ്ലിമെന്റ് കഴിക്കുന്നതിന് മുന്‍പ് വിറ്റാമിന്‍ ഡി യുടെ അളവ് പരിശോധിക്കുകയും നിങ്ങളുടെ ഹൃദയാരോഗ്യത്തെക്കുറിച്ച് ഡോക്ടറുമായി ചര്‍ച്ച ചെയ്യുകയും വേണം. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കഴിക്കുമ്പോള്‍ രണ്ട് സപ്ലിമെന്റുകളും സുരക്ഷിതമാണ്.

ഒടുവിൽ വഴങ്ങി പാകിസ്താൻ; പാക് സൈന്യത്തിൻ്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാനെ വിട്ടയച്ചു

0
Spread the love

പാകിസ്താൻ പിടിയിലായിരുന്ന ബിഎസ്എഫ് ജവാൻ പൂർണ്ണം കുമാർ ഷായെ വിട്ടയച്ചു. അട്ടാരി അതിർത്തി വഴിയാണ് ബിഎസ്എഫ് ജവാനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറിയത്. ഇന്ത്യയുടെ നയതന്ത്ര സമ്മർദത്തെ തുടർന്നാണ് ജവാനെ കൈമാറാൻ പാകിസ്താൻ തയ്യാറായത്. അതിർത്തി കടന്നെന്ന് ആരോപിച്ച് പാക് റേഞ്ചേഴ്സായിരുന്നു ജവാനെ കസ്റ്റഡിയിലെടുത്തത്.

പശ്ചിമബംഗാളിലെ ഹൂഗ്ലി സ്വദേശിയാണ് പാകിസ്താന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായ പൂര്‍ണം കുമാര്‍. ഇന്ത്യക്കും പാകിസ്താനും ഇടയിലെ നോമാൻസ് ലാൻഡിലെ കർഷകരെ നിരീക്ഷിക്കാനെത്തിയ പൂര്‍ണം അബദ്ധത്തിൽ അതിർത്തി കടക്കുകയായിരുന്നു. 182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിളാണ് ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീപം ഡ്യൂട്ടിയിലായിരിക്കെ പിടിയിലായത്

പാകിസ്താൻ സൈന്യത്തിൻ്റെ കയ്യിലകപ്പെട്ട ഭർത്താവിന്‍റെ മോചനത്തിനായി പൂർണത്തിൻ്റെ ​ഗർഭിണിയായ ഭാര്യ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാൻർജിയോടുൾപ്പടെ സംസാരിച്ചിരുന്നു. ജവാനെ കസ്റ്റഡിയിലെടുത്തിട്ട് 15 ദിവസത്തോളമായിട്ടും വിട്ടുകിട്ടാതെ വന്നതോടെയാണ് ബം​ഗാൾ മുഖ്യമന്ത്രി മമതയെ വിളിച്ച് തൻ്റെ ആവശ്യം അറിയിച്ചത്. പിന്നാലെ മമതയും പൂർണത്തിനെ മോചിപ്പിക്കുന്ന വിഷയത്തിൽ രജനിക്ക് ഉറപ്പ് നൽകിയിരുന്നു.

വിജയം തുടർന്ന് തുടരും! എമ്പുരാനെയും വീഴ്‍ത്തി, ഇനി മുന്നിൽ ഒരേയൊരു പടം മാത്രം

0
Spread the love

തുടരും മലയാള സിനിമ കണ്ട എക്കാലത്തെയും വിജയമായി മാറിയിരിക്കുകയാണ്. കേരള ബോക്സ് ഓഫീസില്‍ മാത്രം 100 കോടി രൂപയിലധികം നേടിയിട്ടുണ്ട് തുടരും. ആഗോള ബോക്സ് ഓഫീസില്‍ 200 കോടി ക്ലബിലുമെത്തി. 40 ലക്ഷം ടിക്കറ്റുകളിലധികം ബുക്ക് മൈ ഷോയിലൂടെ വിറ്റഴിച്ച് എമ്പുരാനെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് തുടരും

ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വില്‍പനയുടെ കണക്കുകള്‍..

1. മഞ്ഞുമ്മല്‍‌ ബോയ്സ്- 4.32M

2. തുടരും- 4.02M

3. എമ്പുരാൻ- 3.78M

4. ആവേശം- 3.02M

5. ആടുജീവിതം- 2.92M

6. പ്രേമലു- 2.44

7. എആര്‍എം- 1.89M

8.മാര്‍ക്കോ- 1.8M

9. ഗുരുവായൂര്‍ അമ്പലനടയില്‍- 1.7M

10. നേര്- 1.6M

വിനോദ നികുതിയടക്കം ഒഴിവാക്കണം; വീണ്ടും സർക്കാരിനെ സമീപിച്ച് നിർമ്മാതാക്കളുടെ സംഘടന

0
Spread the love

സിനിമ മേഖലയിലെ പ്രതിസന്ധിയിൽ വീണ്ടും സർക്കാരിനെ സമീപിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ജൂൺ ഒന്നു മുതൽ സിനിമാ സമരത്തിലേക്ക് എന്ന നിലപാടുമായി നേരത്തെ നിർമ്മാതാക്കളുടെ സംഘടനയും ഫിലിം ചേംബറും രംഗത്ത് വന്നിരുന്നു.

വിനോദ നികുതി ഒഴിവാക്കണം, താരങ്ങളുടെ പ്രതിഫലത്തിൽ തീരുമാനമെടുക്കണം, തിയേറ്ററുകളുടെ വൈദ്യുതി ചാർജ് കുറക്കണം എന്നിവയായിരുന്നു സംഘടനയുടെ ആവശ്യം. ഇതിൽ സർക്കാർ ഇടപെട്ട് ചർച്ച നടത്തിയിരുന്നു. ഇടപെടൽ ആവശ്യപ്പെട്ട് നിർമ്മാതാക്കളുടെ സംഘടന സർക്കാരിന് കത്ത് നൽകി. സർക്കാരുമായുള്ള യോഗം കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും തീരുമാനമൊന്നുമാകാത്ത സാഹചര്യത്തിലാണ് കത്ത് നൽകിയത്. വിനോദ നികുതിയടക്കം ഒഴിവാക്കണം എന്ന് കത്തിൽ ആവശ്യപ്പെടുന്നു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts