Home Blog

കടുവയോ പുലിയോ? കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ വന്യ ജീവി കഴുത്തിൽ കടിച്ച് കൊണ്ടുപോയ സംഭവം, എംഎൽഎയെ തടഞ്ഞ് പ്രതിഷേധം

0
Spread the love

ടാപ്പിം​ഗ് തൊഴിലാളിയെ വന്യജീവി കടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഏറെ ദിവസങ്ങൾക്ക് മുമ്പ് തന്നെ പ്രദേശത്ത് കടുവയുടേയും പുലിയുടേയും സാന്നിധ്യമുണ്ടെന്നും നാട്ടുകാർ പറയുന്നു. കർഷക‍‍ർക്കെതിരെ ഉൾപ്പെടെ വന്യജീവികളുടെ ആക്രമണമുണ്ടാവുന്നത് സർവ്വസാധാരണമാണെന്നും സ്ഥലത്ത് പ്രതിഷേധിച്ചു കൊണ്ട് നാട്ടുകാർ പറഞ്ഞു. കാളികാവ് കരുവാകുണ്ട് പ്രദേശത്താണ് യുവാവിനു നേരെ ആക്രമണം ഉണ്ടായത്. യുവാവിനെ കൊന്നത് പുലിയല്ല, കടുവയാണ് എന്ന നി​ഗമനത്തിലാണ് വനംവകുപ്പ്. മുറിവുകളും മറ്റും പരിശോധിച്ചതിന് ശേഷമാണ് വനംവകുപ്പിൻ്റെ പ്രതികരണം

‌അതേസമയം, എപി അനിൽകുമാർ എംഎൽഎ സ്ഥലത്തെത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. മൂന്ന് കുട്ടികളാണ് കൊല്ലപ്പെട്ട ​ഗഫൂറിനുള്ളത്. 10 ലക്ഷം രൂപ ധനസഹായം അല്ല വേണ്ടതെന്നും കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വയനാട്ടിൽ നിന്നും പാലക്കാട് നിന്നും മയക്കുവെടി സംഘം പുറപ്പെട്ടിട്ടുണ്ടെന്ന് എംഎൽഎ പറ‍ഞ്ഞു. എല്ലാവരുടേയും സഹായം ഉണ്ടെങ്കിൽ മാത്രമാണ് ഇത് നടക്കൂവെന്നും എംഎൽഎ പറഞ്ഞു.

മൂന്നുമാസം മുമ്പ് നിയമസഭയിൽ അറിയിച്ചിട്ടുണ്ട്. കൂട് വെച്ചോ ക്യാമറ വെച്ചോ സർക്കാർ നീക്കം നടത്തണം. സർക്കാരിൻ്റെ ശ്രദ്ധ കുറവാണ്. കടുവ സാന്നിധ്യം ഉണ്ടായെന്ന് അറിയിച്ചിട്ടും വേണ്ട രീതിയിൽ സർക്കാർ ഇടപെട്ടില്ലെന്നും അനിൽ കുമാർ പറഞ്ഞു. ​ഗഫൂറിൻ്റെ കുടുംബത്തിന് കൂടുതൽ പണം നൽകണമെന്നും മന്ത്രിയെ അറിയിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.

ഇന്ന് പുലർച്ചെയാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ പുലി കഴുത്തിൽ പിടിച്ചു കൊണ്ടുപോയെന്ന് മറ്റൊരു തൊഴിലാളിയാണ് പറഞ്ഞത്. ഗഫൂറിനെ പുലി പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്നായിരുന്നു പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. കാളികാവ് അടക്കാക്കുണ്ടിലാണ് സംഭവം. പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസും വനംവകുപ്പും സ്ഥലത്തെത്തി അന്വേഷിക്കുകയായിരുന്നു. പരിശോധനയിലാണ് അഞ്ചു കിലോമീറ്റ‍ ദൂരത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. വനാതിർത്ഥിയിലേക്ക് യാത്ര സൌകര്യമില്ലാത്തതിനാൽ കാൽനടയായാണ് പൊലീസും സംഘവും പോയത്. മൃതദേഹം വാഹനത്തിൽ പുറത്തെത്തിച്ചു ആശുപത്രിയിലേക്ക് മാറ്റി

എന്തിനാ ഇങ്ങനെ എല്ലാവരും കളിയാക്കുന്നത്; അവര്‍ ജീവിച്ചു പൊയ്‌ക്കോട്ടെ! രേണു സുധിക്ക് പിന്തുണയുമായി നടി തസ്നി ഖാൻ

0
Spread the love

കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ നടിയും മോഡലും കൂടിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്.

ഈയടുത്ത് മറ്റൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദാസേട്ടനൊപ്പം ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടിന് ഗ്ലാമറസായി രേണു അഭിനയിച്ച റീൽ വലിയ ചർച്ചയായി മാറിയിരുന്നു. പിന്നീടങ്ങോട്ട് വിവാഹ വേഷത്തിലും ഗ്ലാമറസായും മോഡേണായുമെല്ലാം രേണു ചെയ്ത ആൽബവും ഷോർട്ട് ഫിലിമും സോങ്സും റീലുമെല്ലാം വലിയ വിമർശനങ്ങൾക്ക് ഇടയാക്കുമെങ്കിലും വലിയ ഹിറ്റായി. സെലിബ്രിറ്റികളെ പാപ്പരാസികൾ പിന്തുടരുന്നത് പോലെ ഓൺലൈൻ മീഡിയകൾ രേണുവിനെ പലയിടങ്ങളിലും ക്യാമറയുമായി മൂടുന്നതും ഇപ്പോൾ പതിവ് കാഴ്ചയാണ്. ഇത്തരത്തിൽ പിന്നാലെ കൂടിയ ഓൺലൈൻ മീഡിയ പ്രവർത്തകർ കാറിൽ കയറുന്നതിനിടെ രേണുവിനോട് ‘ മഞ്ജു വാര്യരെ പോലെയുണ്ടെ’ന്ന് പറയുന്ന ഒരു വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ രേണുവിന് വലിയ നെഗറ്റീവ് കമന്റുകളും നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി തസ്നി ഖാൻ.

“എല്ലാവർക്കും നമസ്കാരം. ഒരുപാട് നാളായി രേണു സുധിയുടെ വീഡിയോ കാണുന്നു. അവര്‍ ജീവിച്ചു പൊയ്‌ക്കോട്ടെ. എന്തിനാ ഇങ്ങനെ എല്ലാവരും കളിയാക്കുന്നത്. കാണുന്നവര്‍ മാത്രം കാണുക, അല്ലാത്തവർ അത് മാറ്റുക. ഇപ്പോൾ എനിക്ക് പാവം തോന്നുന്നു. അവർ ആർക്കും ഒരു ശല്യമാകുന്നില്ലല്ലോ. കാണത്തവർ കാണണ്ട. ഒരു മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമില്ലാത്ത കാര്യമാണ്. അതോർക്കുക”- എന്നാണ് വൈറൽ വീഡിയോ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ തസ്നി കുറിച്ചത്

ഒരുമാസം പഞ്ചസാര കട്ട് ചെയ്തു നോക്കൂ! നിങ്ങൾ പോലും അന്തം വിടും മാറ്റങ്ങൾ കണ്ട്…

0
Spread the love

പഞ്ചസാര ശരീര ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്ന് നമുക്കറിയാം. പൊണ്ണത്തടി മുതല്‍ മാനസികാരോഗ്യത്തെ വരെ അമിതമായി മധുരം കഴിക്കുന്നത് ബാധിക്കാന്‍ സാധ്യത കൂടുതലാണ്. വെറും മുപ്പതുദിവസം ഭക്ഷണത്തില്‍ നിന്ന് മധുരം മാറ്റിനിര്‍ത്തിയാല്‍ ഉണ്ടാകുന്ന ഗുണഗണങ്ങള്‍ ഇതൊക്കെയാണ്

മുഖത്തെ കൊഴുപ്പ് കുറയും

മധുരം കുറയ്ക്കുന്നത് മുഖം ചീര്‍ക്കുന്നതിനും വാട്ടര്‍ റിടെന്‍ഷന്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു. അതിന്റെ ഫലമായി മുഖം പെട്ടെന്ന് മെലിയുന്നതായി കാണാനാകും

കണ്ണുകള്‍ വീര്‍ത്തിരിക്കുന്നതും

കാലുകളിലെ നീരുംമധുരം അമിതമായി കഴിക്കുന്നത് ശരീരത്തില്‍ നീരുണ്ടാകുന്നതിന് കാരണമാകും. കണ്ണു വീര്‍ത്തിരിക്കുന്നതും കാലില്‍ കാണുന്ന നീരുമെല്ലാം ശരീരത്തില്‍ കൊഴുപ്പ് നിലനിര്‍ത്താന്‍ മധുരം പ്രേരിപ്പിക്കുന്നത് കൊണ്ടാണ്. മധുരം കഴിക്കുന്നത് കുറച്ചാല്‍ സ്വഭാവികമായും ഇത്തരത്തിലുള്ള നീര്‍വീക്കങ്ങള്‍ തടയാനാകും.

അരക്കെട്ടിലെ കൊഴുപ്പ് കുറയ്ക്കാം

സ്ത്രീകളെ സംബന്ധിച്ചിടത്തോളം കൊഴുപ്പ് അടിഞ്ഞുകൂടുന്ന സ്ഥലമാണ് അരക്കെട്ട്. ഭക്ഷണത്തില്‍ നിന്ന് മധുരം കുറച്ചാല്‍ അത് വയറിലെ കൊഴുപ്പും കരളിലെ കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കും. മധുരം കുറച്ചാല്‍ ക്രേവിങ്‌സ് കുറയും കാലറി ഇന്‍ടേക്കും കുറയും അത് ഭാരം കുറയുന്നതിനും ഭാരം വര്‍ധിക്കുന്നത് തടയാനും സഹായിക്കും.

കുടലിന്റെ ആരോഗ്യം

മധുരം ഉപേക്ഷിക്കുന്നത് കുടലിലെ ബാക്ടീരിയയെ തുലനം ചെയ്യാന്‍ സഹായിക്കും. ദഹനത്തെ സഹായിക്കും, നീര്‍വീക്കം കുറയ്ക്കും.

ആരോഗ്യമുള്ള ചര്‍മം

മുഖക്കുരുകൊണ്ട് ബുദ്ധിമുട്ടുകയാണെങ്കില്‍ മധുരം കുറയ്ക്കുന്നത് നിങ്ങളെ സഹായിക്കും. ആരോഗ്യമുള്ള ചര്‍മം പതിയെ നിങ്ങള്‍ക്ക് ലഭ്യമാകും.

എന്റെ ജീവിതത്തില്‍ എന്നോട് ഇങ്ങനെ ആരും ചെയ്തിട്ടില്ല; തമിഴ് നടൻ സൂരിയുമായുള്ള സൗഹൃദത്തെ കുറിച്ച് ഉണ്ണി മുകുന്ദന്‍

0
Spread the love

നടന്‍ സൂരിയോടുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ് ഉണ്ണി മുകുന്ദന്‍. സൂരി നായകനാകുന്ന ‘മാമന്‍’ സിനിമയുടെ കേരളത്തിലെ പ്രമോഷനിടെയാണ് ഉണ്ണി മുകുന്ദന്‍ സംസാരിച്ചത്. ‘മാര്‍ക്കോ’ സിനിമ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യവെ, താന്‍ ആവശ്യപ്പെടാതെ തന്നെ സൂരി തനിക്ക് ആശംസ വീഡിയോ അയച്ചു തന്നതായാണ് ഉണ്ണി പറയുന്നത്. അങ്ങനൊരു അനുഭവം ആദ്യമായാണ് എന്നാണ് ഉണ്ണി പറയുന്നത്.

”എന്റെ വ്യക്തിപരമായ ഒരു അനുഭവം പറയാം. എനിക്ക് പുള്ളിയോടുള്ള താല്‍പര്യം എന്തുകൊണ്ടാണെന്ന് ഞാന്‍ പറയാം. മാര്‍ക്കോ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് എങ്ങനെ പ്രൊമോട്ട് ചെയ്യണം എന്ന് ചിന്തിച്ചിരിക്കുന്ന സമയമാണ്. മലയാളത്തിലും ഹിന്ദിയിലും ചിത്രം റിലീസായി. പെട്ടന്നൊരു ദിവസം നോക്കുമ്പോള്‍ എനിക്കൊരു വീഡിയോ മെസേജ് വന്നു.”

”തമിഴില്‍ സിനിമ റിലീസാവുന്ന സമയത്ത് സൂരി സാര്‍ ആശംസ അറിയിച്ച് അയച്ചതായിരുന്നു. അദ്ദേഹത്തെ ഞാന്‍ മാര്‍ക്കോയുമായി ബന്ധപ്പെട്ട് വിളിക്കുകയോ കണ്ടിട്ടോ ഒരു കാര്യവും ആവശ്യപ്പെട്ടിട്ടുമില്ല. എന്റെ അനിയന്റെ ഒരു സിനിമ തമിഴില്‍ റിലീസ് ആവുകയാണ്. ഈ സിനിമ എല്ലാവരും കാണണമെന്ന് പറഞ്ഞാണ് അദ്ദേഹം മെസേജ് അയച്ചത്.”

”എന്റെ ജീവിതത്തില്‍ എന്നോട് ഇങ്ങനെ ആരും ചെയ്തിട്ടില്ല. പക്ഷേ നിങ്ങളത് ചെയ്തു. അതെനിക്ക് മറക്കാന്‍ പറ്റില്ല. എന്നെ സംബന്ധിച്ച് മാമന്‍ എന്ന സിനിമ വലിയ ഹിറ്റാവണമെന്ന് ആഗ്രഹിക്കുന്നു” എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. അതേസമയം, പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്‍. നടന്‍ സൂരി തന്നെയാണ് ചിത്രത്തിന് കഥയെഴുതിയിരിക്കുന്നതും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക

ജയിലർ 2ൽ ഞാനുമുണ്ട്; പക്ഷേ കൂടുതലൊന്നും പ്രതീക്ഷിക്കരുത്, നടി അന്ന രാജൻ

0
Spread the love

രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന ജയിലർ 2ൽ താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി മലയാളി താരം അന്ന രാജൻ. കോഴിക്കോട് ചെറുവണ്ണൂരിൽ സിനിമയുടെ ചിത്രീകരണം നിലവിൽ പുരോ​ഗമിക്കുന്നുണ്ട്. കേരളത്തിലെ വിവിധയിടങ്ങളിൽ ചിത്രം ഷൂട്ട് ചെയ്യുന്നുണ്ടെന്നാണ് വിവരം. മലയാളത്തിലെ ഒരുപിടി താരങ്ങളും ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിൽ ഉണ്ടാകുമെന്ന സൂചനകളും ഇതിനിടെ ലഭിച്ചിരുന്നു.

ഇതിനിടെയാണ് അന്ന രാജന്റെ സസ്പ്രൈസ് വെളിപ്പെടുത്തലും. ഞാനും എക്സൈറ്റഡ് ആണ്. ജയിലർ-2ൽ ഞാനും ഒരു ചെറിയ വേഷത്തിലുണ്ട്. ചടങ്ങുകഴിഞ്ഞ് നേരേ ലൊക്കേഷനിലേക്ക് പോവുകയാണ്. ചെറിയ ഒരു വേഷമാണ്. ഒരുപാട് സന്തോഷമുണ്ട്. കൂടുതലൊന്നും പ്രതീക്ഷകരുത് “..എന്നാണ് അന്ന രാജൻ പറഞ്ഞത്.

ആദ്യ ഭാ​ഗത്തിലേതു പോലെ മോഹൻലാൽ അതിഥി താരമായി എത്തുമെന്ന സൂചനയുണ്ട്. സത്യൻ അന്തിക്കാടിന്റെ സെറ്റിൽ നെൽസൺ ദിലീപ് കുമാർ എത്തിയതോടെയാണ് അഭ്യൂ​ഹങ്ങൾക്ക് ചൂടുപിടിച്ചത്. ആദ്യ ഭാ​ഗത്തിലേതെന്ന പോലെ രണ്ടാം ഭാ​ഗത്തിലും മലയാളി താരമാകും പ്രധാന വില്ലനായി എത്തുകയെന്നാണ് വിവരം. സുരാജ് വെഞ്ഞാറമൂടിനെ ചുറ്റിപ്പറ്റിയാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്

അവന്തിപോരയിൽ ഏറ്റുമുട്ടൽ; ജയ്ഷെ ഭീകകരെ വധിച്ച് സൈന്യം

0
Spread the love

ജമ്മു കശ്മീരിലെ അവന്തിപോരയിൽ മൂന്ന് ജയ്ഷെ ഭീകരരെ വധിച്ച് സുരക്ഷാ സേന. ആസിഫ് അഹ്മദ് ഷെയ്ഖ്, ആമിർ നസീർ വാനി, യവർ അഹ്മദ് ഭട്ട് എന്നീ മൂന്ന് ഭീകരരെയാണ് വധിച്ചത്. മൂവരും പുൽവാമ പ്രദേശവാസികളാണെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. അവന്തിപോരയിലെ നാദെര്‍, ട്രല്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സൈനിക വേഷത്തില്‍ എത്തിയ രണ്ട് പേര്‍ കുടിവെള്ളം ആവശ്യപ്പെട്ടെന്ന് ഗ്രാമീണ സ്ത്രീ സുരക്ഷാ സേനയ്ക്ക് മൊഴി നല്‍കിയിരുന്നു.

48 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ചൊവ്വാഴ്ച ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്. ആദ്യം കുല്‍ഗാമില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ പിന്നീട് ഷോപ്പിയാനിലെ ഒരു വനപ്രദേശത്തേക്ക് മാറുകയായിരുന്നു

‘സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ശസ്ത്രക്രിയയല്ലേ? അന്വേഷിച്ചിട്ട് പോകണമായിരുന്നു’: കെബി ഗണേഷ് കുമാർ

0
Spread the love

തിരുവനന്തപുരത്ത് കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്കിടെ യുവതിക്ക് വിരലുകൾ നഷ്ടമായ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. ശസ്ത്രക്രിയ നടത്തുന്നത് വിദഗ്ധരായ ഡോക്ടർ തന്നെയാണോയെന്ന് അന്വേഷിച്ചിട്ട് പോകണമായിരുന്നുവെന്ന് മന്ത്രി കെബി ഗണേഷ് കുമാർ കുറ്റപ്പെടുത്തി. ഇതൊരു അടിയന്തര ശസ്ത്രക്രിയ അല്ലല്ലോ എന്നും സൗന്ദര്യം വർദ്ധിപ്പിക്കാനുള്ളതല്ലേ എന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തിൽ എളുപ്പത്തിൽ വണ്ണം കുറയ്ക്കാനുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു

തിരുവനന്തപുരത്തെ കഴക്കൂട്ടത്താണ് കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്കിടെ ഗുരുതര പിഴവ് സംഭവിച്ചത്. ചികിത്സാ പിഴവിനെ തുടർന്ന് യുവതിയുടെ ഒമ്പത് വിരലുകളാണ് മുറിച്ചുമാറ്റേണ്ടി വന്നത്. കഴക്കൂട്ടം കുളത്തൂരിലെ കോസ്മറ്റിക് ആശുപത്രിയിൽ ചികിത്സ തേടിയ 31കാരി നീതുവിനാണ് ചികിത്സാപ്പിഴവിനെത്തുടർന്ന് വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്നത്.

പ്രസവത്തിന് ശേഷമുള്ള വയറിലെ കൊഴുപ്പ് കുറയ്ക്കാൻ, പരസ്യം കണ്ടാണ് കോസ്മറ്റിക് ആശുപത്രിയുമായി നീതു ബന്ധപ്പെടുന്നത്. 5 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്കായി ആശുപത്രി ആവശ്യപ്പെട്ടത്. ആദ്യം യുവതി പിൻമാറിയെങ്കിലും മൂന്ന് ലക്ഷം രൂപയ്ക്ക് ചെയ്തുതാരാമെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്നും ബന്ധപ്പെടുകയായിരുന്നു. ഇതേ ആശുപത്രിക്കെതിരെ മറ്റൊരു ഗുരുതര പിഴവ് ആരോപണവും ഉണ്ടെന്നാണ് നീതുവിന്റെ ഭർത്താവ് പത്മജിത് പറയുന്നത്. 2024ൽ ഇതേ ആശുപത്രിയിൽവെച്ച് കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ നടത്തിയ ഒരാൾ മരിച്ചിരുന്നു.

സിന്ധു നദീജല കരാർ; വ്യവസ്ഥകളിൽ ചർച്ചയാവാം, ഇന്ത്യയുടെ എതിർപ്പും പറയാം; നിലപാട് മാറ്റി പാകിസ്ഥാൻ

0
Spread the love

സിന്ധു നദീജല കരാർ വ്യവസ്ഥകളിൽ ചർച്ചയാവാമെന്ന് നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ. ഇന്ത്യയ്ക്കുള്ള എതിർപ്പും ചർച്ചയിൽ ഉന്നയിക്കാമെന്ന് പാകിസ്ഥാൻ പറയുന്നു. ഇതാദ്യമായാണ് കരാർ വ്യവസ്ഥകളിൽ ചർച്ചയാകാമെന്ന് പാകിസ്ഥാൻ സമ്മതിക്കുന്നത്. കരാർ മരവിപ്പിച്ചത് ചോദ്യം ചെയ്തുള്ള കത്തിലാണ് പാകിസ്ഥാന്റെ നിർദ്ദേശം. കരാർ പുതുക്കണമെന്ന ഇന്ത്യയുടെ ആവശ്യം നേരത്തെ പാകിസ്ഥാൻ അംഗീകരിച്ചിരുന്നില്ല. പഹൽ​ഗാം ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ദു നദീജല കരാർ മരവിപ്പിച്ചത്.

കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം എന്നാണ് പാകിസ്ഥാൻ അയച്ച കത്തിലെ ആവശ്യം. നദീജല കരാർ ലംഘിക്കുന്നത് പ്രശ്നം വഷളാക്കുമെന്നും പാകിസ്ഥാൻ കത്തില്‍ പറയുന്നു. സിന്ധു നദിയുടെ ആറ് പോഷക നദികളിലെ ജലം എങ്ങനെ പങ്കിടണം എന്നത് നിർണ്ണയിക്കുന്ന കരാറിൽ നിന്ന് പിൻമാറുന്നുവെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. പടിഞ്ഞാറൻ നദികളായ ഝെലം, ചെനാബ്, ഇൻഡസ് എന്നിവയിലെ വെള്ളം പാകിസ്ഥാനും കിഴക്കൻ ഭാഗത്തെ സത്ലജ്, ബ്യാസ്, രവി എന്നിവയിലെ അവകാശം പൂർണ്ണമായും ഇന്ത്യയ്ക്കും നൽകുന്നതായിരുന്നു കരാർ. പാകിസ്ഥാന് അവകാശമുള്ള നദികളിലെ ജലം കൃഷിക്കും വൈദ്യുത പദ്ധതികൾക്കും ഉപയോഗിക്കാമെങ്കിലും വെള്ളത്തിന്റെ ഒഴുക്ക് തടയാനാവില്ല. പാകിസ്ഥാന്റെ അനുമതിയോടെ മാത്രമേ നദികൾക്ക് കുറുകെയുള്ള ഏതു പദ്ധതിയും നടപ്പാക്കാൻ കഴിയൂ. കറാറിൽ നിന്നും പിൻമാറുന്നതിലൂടെ കരാർപ്രകാരമുള്ള എല്ലാ നടപടികളും ഇന്ത്യ നിറുത്തി വെച്ചു

ഡ്രോണുകളെ പ്രതിരോധിക്കാൻ ഇനി ‘ഭാർഗവാസ്ത്ര ; വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

0
Spread the love

ഡ്രോൺ കൂട്ടങ്ങളുടെ വർദ്ധിച്ചുവരുന്ന ഭീഷണിയെ നേരിടുന്നതിൽ ഗണ്യമായ പുരോഗതി കൈവരിക്കുന്ന ‘ഭാർഗവസ്ത്ര’ എന്ന പുതിയ ചെലവ് കുറഞ്ഞ കൗണ്ടർ-ഡ്രോൺ സംവിധാനം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.ഈ കൗണ്ടർ-ഡ്രോൺ സിസ്റ്റത്തിൽ ഉപയോഗിച്ചിരിക്കുന്ന മൈക്രോ റോക്കറ്റുകൾ ഗോപാൽപൂരിലെ സീവാർഡ് ഫയറിംഗ് റേഞ്ചിൽ പരീക്ഷണത്തിന് വിധേയമാക്കി. എല്ലാ നിയുക്ത ലക്ഷ്യങ്ങളും നേടിയെടുത്തു

ഗോപാൽപൂരിൽ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ റോക്കറ്റിൽ മൂന്ന് പരീക്ഷണങ്ങൾ നടത്തി. ഹാർഡ് കിൽ മോഡിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഭാർഗവസ്ത്രയ്ക്ക് 2.5 കിലോമീറ്റർ വരെ ദൂരത്തിൽ വരുന്ന ചെറിയ ഡ്രോണുകൾ കണ്ടെത്തി ഇല്ലാതാക്കുന്നതിനുള്ള നൂതന കഴിവുകളുണ്ട്

സോളാർ ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ലിമിറ്റഡ് (SDAL) വികസിപ്പിച്ചെടുത്ത റോക്കറ്റിനായി മൂന്ന് പരീക്ഷണങ്ങൾ നടത്തി, ആർമി എയർ ഡിഫൻസിലെ (AAD) മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇവ പരീക്ഷിച്ചത്. രണ്ട് പരീക്ഷണങ്ങൾ ഓരോ റോക്കറ്റ് വീതം വിക്ഷേപിച്ചുകൊണ്ടാണ് നടത്തിയത്. രണ്ട് സെക്കൻഡിനുള്ളിൽ രണ്ട് റോക്കറ്റുകൾ സാൽവോ മോഡിൽ വിക്ഷേപിച്ചുകൊണ്ടാണ് ഒരു പരീക്ഷണം നടത്തിയത്. നാല് റോക്കറ്റുകളും പ്രതീക്ഷിച്ചതുപോലെ പ്രവർത്തിക്കുകയും ആവശ്യമായ വിക്ഷേപണ പാരാമീറ്ററുകൾ നേടുകയും ചെയ്തു.

20 മീറ്റർ മാരക ദൂരമുള്ള ഡ്രോണുകളുടെ കൂട്ടത്തെ നിർവീര്യമാക്കാൻ കഴിവുള്ള ആദ്യ പ്രതിരോധ പാളിയായി ഭാർഗവസ്ത്രയിൽ ഗൈഡഡ് അല്ലാത്ത മൈക്രോ റോക്കറ്റുകളും, കൃത്യവും ഫലപ്രദവുമായ ന്യൂട്രലൈസേഷൻ ഉറപ്പാക്കുന്ന പിൻ പോയിന്റ് കൃത്യതയ്ക്കായി രണ്ടാമത്തെ പാളിയായി ഗൈഡഡ് മൈക്രോ-മിസൈലും (നേരത്തെ പരീക്ഷിച്ചു) ഉപയോഗിക്കുന്നു

സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്ററിൽ കൂടുതൽ ഉയരമുള്ള പ്രദേശങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിൽ തടസ്സമില്ലാതെ വിന്യാസം നടത്താൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ സംവിധാനം, ഇന്ത്യയുടെ സായുധ സേനയുടെ അതുല്യമായ പ്രവർത്തന ആവശ്യങ്ങൾ നിറവേറ്റുന്നു

ഭാർഗവസ്ത്രയുടെ പൊരുത്തപ്പെടുത്തലും ചെലവ്-ഫലപ്രാപ്തിയും എടുത്തുകാണിച്ചുകൊണ്ട്, എസ്‌ഡി‌എ‌എൽ അതിന്റെ തദ്ദേശീയ രൂപകൽപ്പനയ്ക്കും ശത്രുതാപരമായ യു‌എ‌വികളെ നിർവീര്യമാക്കുന്നതിനുള്ള സമർപ്പിത റോക്കറ്റിന്റെയും മൈക്രോ-മിസൈലിന്റെയും വികസനത്തിനും ഊന്നൽ നൽകി. കൂടാതെ, ഈ സിസ്റ്റം മോഡുലാർ ആണ്, കൂടാതെ സായുധ സേനയുടെ എല്ലാ ശാഖകൾക്കും സംയോജിതവും സമഗ്രവുമായ ഒരു കവചം നൽകുന്നതിന് ജാമിംഗും സ്പൂഫിംഗും ഉൾപ്പെടുന്ന ഒരു അധിക സോഫ്റ്റ്-കിൽ ലെയറും ഉണ്ടായിരിക്കാം.

മോഡുലാർ ആയതിനാൽ സെൻസറുകളും (റഡാർ, ഇഒ, ആർഎഫ് റിസീവർ) ഷൂട്ടറും ഉപയോക്തൃ ആവശ്യാനുസരണം കോൺഫിഗർ ചെയ്യാനും ലെയേർഡ്, ടയേർഡ് എഡി കവറിനായി സംയോജിത രീതിയിൽ പ്രവർത്തിക്കാനും കഴിയും, ഇത് ദീർഘദൂര ലക്ഷ്യങ്ങളെ ഇടപഴകാൻ പ്രാപ്തമാക്കുന്നു. കൂടാതെ, നിലവിലുള്ള നെറ്റ്‌വർക്ക് കേന്ദ്രീകൃത യുദ്ധ ഇൻഫ്രാസ്ട്രക്ചറുമായി തടസ്സമില്ലാത്ത സംയോജനത്തിനായി സിസ്റ്റം രൂപകൽപ്പന ചെയ്‌തിരിക്കുന്നു

അഭിഷേക് ജാന്‍മണിയുടെ 53 കോടി കണ്ട് കൂടെ കൂടിയതല്ലേ? പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തത വരുത്തി ബിഗ് ബോസ് താരങ്ങൾ

0
Spread the love

ബിഗ്ബോസിൽ സീസൺ 6 ൽ ശ്രദ്ധിക്കപ്പെട്ട മൽസരാർത്ഥികളായിരുന്നു അഭിഷേക് ജയദീപും ജാൻമണി ദാസും. ഹൗസിനുള്ളിൽ വെച്ച് അധികം സംസാരിച്ചിരുന്നില്ലെങ്കിലും പുറത്തെത്തിയതിനു ശേഷം ഇരുവരും ഉറ്റ സുഹൃത്തുക്കളായി മാറിയിരുന്നു. ഇതിനിടെ, അഭിഷേകും ജാൻമണിയും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചു. ഇവർ ഒരുമിച്ചു നടത്തിയ ഒരു ഫോട്ടോഷൂട്ടിനു ശേഷം അഭ്യൂഹങ്ങൾ ശക്തമാകുകയും ചെയ്‍തു. എന്നാൽ ഇത്തരം വാർത്തകളെല്ലാം ഇവർ നിഷേധിച്ചിരുന്നു. ഇപ്പോൾ ഇരുവരും ഒരുമിച്ചുള്ള പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്

53 കോടിയുടെ ഉടമയാണ് ജാൻമണിയെന്നും ആ പണം കണ്ടിട്ട് താൻ ജാൻമണിയെ വിവാഹം കഴിച്ചെന്നുമുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും അഭിഷേക് അഭിമുഖത്തിൽ പറഞ്ഞു. ജാൻമണിയുടെ പണം കണ്ടിട്ട് താൻ ഒപ്പം കൂടിയാതാണെന്ന തരത്തിലുള്ള കമന്റുകൾ കേൾക്കാറുണ്ടെന്ന് മുൻപും അഭിഷേക് പറഞ്ഞിട്ടുണ്ട്. താൻ എന്തെങ്കിലും പറഞ്ഞാലോ പോസ്റ്റ് ഇട്ടാലോ കൊച്ചുപ്രേമനെ കല്യാണം കഴിച്ചയാളല്ലേ നീ എന്നാണ് ഭൂരിഭാഗം കമന്റുകളെന്നും അഭിഷേക് കൂട്ടിച്ചേർത്തു

‘എന്റെ കെട്ടിയോൻ’ എന്നാണ് അഭിഷേകിനെ കണ്ടപ്പോൾ ജാൻമണി ദാസ് തമാശയായി പറഞ്ഞത്. തന്റെ അച്ഛന്റെ കുടുംബത്തിൽ പലരും സിനിമാ ഫീൽഡിലുണ്ടെന്നും കേരളത്തിൽ വന്നതിനു ശേഷമാണ് ബോളിവുഡിൽ അവസരം ലഭിച്ചതെന്നും ജാൻമണി ദാസ് പറഞ്ഞു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts