ബോളുവുഡിന്റെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ താരറാണിയാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടത്തിന് പിന്നാലെ സിനിമയിലും തന്റേതായ ഒരു സ്ഥാനം നടി കണ്ടെത്തിയിരുന്നു. തമിഴ് സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 1997ൽ മണിരത്നം സവിധാനം ചെയ്ത ‘ഇരുവർ’ ആണ് ഐശ്വര്യയുടെ ആദ്യസിനിമ.
ബോളിവുഡിലും തമിഴിലും താരം ഒരുപോലെ സജീവയായിരുന്നു. ഓരോ സിനിമയിലും ഐശ്വര്യ റായ് ധരിക്കുന്ന വേഷങ്ങളും ആഭരണങ്ങളും ചർച്ചയാകാറുണ്ട്. അത്തരത്തിൽ ഐശ്വര്യ റായ്യുടെ പ്രകടനം കൊണ്ടും ലുക്കുകൊണ്ടും ആരാധകരെ ഞെട്ടിച്ച സിനിമയാണ് ‘ജോധാ അക്ബർ’. അശുതോഷ് ഗോവാരിക്കർ സംവിധാനം ചെയ്ത് ചിത്രത്തിലെ നായകൻ ഹൃത്വിക് റോഷനായിരുന്നു. ഹൃത്വിക്കും ഐശ്വര്യയും തമ്മിലുള്ള കെമിസ്ട്രി വൻ ഹിറ്റായിരുന്നു
ചിത്രത്തിൽ ഐശ്വര്യ ധരിച്ച വേഷവും ആഭരണങ്ങളും ആർക്കും അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല. ഈ ചിത്രത്തിൽ ഐശ്വര്യ യഥാർത്ഥ സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങളുമായിരുന്നു ധരിച്ചിരുന്നത്. യഥാർത്ഥ സ്വർണത്തിലും മുത്തിലും മറ്റ് വിലകൂടിയ വസ്തുക്കളിലും തീർത്ത ആഭരണങ്ങളും വസ്ത്രവുമാണ് നടി ധരിച്ചത്.’ജോധാ അക്ബർ’ സിനിമയിലൂടെ നീളം ഏകദേശം 200 കിലോയുടെ സ്വർണാഭരണങ്ങളായിരുന്നു ഐശ്വര്യ ധരിച്ചത്. ഐശ്വര്യയുടെ ആഭരണങ്ങൾ നിർമ്മിക്കാനായി പ്രത്യേക പരിശീലനം നേടിയ 70 ഓളം പേർ ഉണ്ടായിരുന്നു. ഐശ്വര്യ ധരിക്കുന്ന ആഭരണങ്ങളുടെയും വസ്ത്രങ്ങളുടെയും വില കണക്കിലെടുത്ത് 50 സുരക്ഷാ ജീവനക്കാരെ കാവലിനായി നിർത്തിയിരുന്നു.