Home Blog

ആ സിനിമയിൽ ഐശ്വര്യറായ് ധരിച്ചത് 200 കിലോ സ്വർണം; കാവലിന് 50 പേർ

0
Spread the love

ബോളുവുഡിന്റെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ താരറാണിയാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടത്തിന് പിന്നാലെ സിനിമയിലും തന്റേതായ ഒരു സ്ഥാനം നടി കണ്ടെത്തിയിരുന്നു. തമിഴ് സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 1997ൽ മണിരത്നം സവിധാനം ചെയ്ത ‘ഇരുവർ’ ആണ് ഐശ്വര്യയുടെ ആദ്യസിനിമ.

ബോളിവുഡിലും തമിഴിലും താരം ഒരുപോലെ സജീവയായിരുന്നു. ഓരോ സിനിമയിലും ഐശ്വര്യ റായ് ധരിക്കുന്ന വേഷങ്ങളും ആഭരണങ്ങളും ചർച്ചയാകാറുണ്ട്. അത്തരത്തിൽ ഐശ്വര്യ റായ്‌യുടെ പ്രകടനം കൊണ്ടും ലുക്കുകൊണ്ടും ആരാധകരെ ഞെട്ടിച്ച സിനിമയാണ് ‘ജോധാ അക്ബർ’. അശുതോഷ് ഗോവാരിക്കർ സംവിധാനം ചെയ്ത് ചിത്രത്തിലെ നായകൻ ഹൃത്വിക് റോഷനായിരുന്നു. ഹൃത്വിക്കും ഐശ്വര്യയും തമ്മിലുള്ള കെമിസ്ട്രി വൻ ഹിറ്റായിരുന്നു

ചിത്രത്തിൽ ഐശ്വര്യ ധരിച്ച വേഷവും ആഭരണങ്ങളും ആർക്കും അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല. ഈ ചിത്രത്തിൽ ഐശ്വര്യ യഥാർത്ഥ സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങളുമായിരുന്നു ധരിച്ചിരുന്നത്. യഥാർത്ഥ സ്വ‌ർണത്തിലും മുത്തിലും മറ്റ് വിലകൂടിയ വസ്തുക്കളിലും തീർത്ത ആഭരണങ്ങളും വസ്ത്രവുമാണ് നടി ധരിച്ചത്.’ജോധാ അക്ബർ’ സിനിമയിലൂടെ നീളം ഏകദേശം 200 കിലോയുടെ സ്വർണാഭരണങ്ങളായിരുന്നു ഐശ്വര്യ ധരിച്ചത്. ഐശ്വര്യയുടെ ആഭരണങ്ങൾ നിർമ്മിക്കാനായി പ്രത്യേക പരിശീലനം നേടിയ 70 ഓളം പേർ ഉണ്ടായിരുന്നു. ഐശ്വര്യ ധരിക്കുന്ന ആഭരണങ്ങളുടെയും വസ്ത്രങ്ങളുടെയും വില കണക്കിലെടുത്ത് 50 സുരക്ഷാ ജീവനക്കാരെ കാവലിനായി നിർത്തിയിരുന്നു.

അനിമേഷന്‍ ആന്റ് ലൈവ് ആക്ഷന്‍ ത്രിഡി ചിത്രമായ ‘ലൗലി’ നാളെ മുതൽ തിയ്യറ്ററുകളിൽ..

0
Spread the love

മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ് ത്രിഡി, അനിമേഷന്‍ ആന്റ് ലൈവ് ആക്ഷന്‍ ത്രിഡി ചിത്രമായ ‘ലൗലി’ മെയ് പതിനാറിന് പ്രദർശനത്തിനെത്തുന്നു. സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍, ടാ തടിയാ, ഇടുക്കി ഗോള്‍ഡ്, മായാനദി എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരൻ (ദിലീഷ് നായര്‍) സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ യുവതാരം മാത്യു തോമസിനൊപ്പം ഒരു അനിമേഷന്‍ ഈച്ചയും നായികയായി പ്രത്യക്ഷപ്പെടുന്നു.

അശ്വതി മനോഹരന്‍, ഉണ്ണിമായ, മനോജ് കെ ജയന്‍, ഡോ. അമര്‍ രാമചന്ദ്രന്‍, അരുണ്‍, ആഷ്‌ലി, പ്രശാന്ത് മുരളി, ഗംഗ മീര, കെപിഎസി ലീല എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേനി എന്റര്‍ടെയ്ന്‍മെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റന്‍ ഘട്‌സ് പ്രൊഡക്ഷന്‍സ് എന്നീ ബാനറില്‍ ഡോ. അമര്‍ രാമചന്ദ്രന്‍, ശരണ്യ ദിലീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ‘ലൗലി’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആഷിഖ് അബു നിർവ്വഹിക്കുന്നു. സുഹൈല്‍ കോയ എഴുതിയ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു.

എഡിറ്റര്‍- കിരണ്‍ദാസ്, കോ പ്രൊഡ്യൂസര്‍- പ്രമോദ് ജി ഗോപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- കിഷോര്‍ പുറക്കാട്ടിരി, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍- ദീപ്തി അനുരാഗ്, ആര്‍ട്ട് ഡയറക്ടര്‍- കൃപേഷ് അയ്യപ്പന്‍കുട്ടി, ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍- ഹരീഷ് തെക്കേപ്പാട്ട്, അസോസിയേറ്റ് ഡയറക്ടര്‍- സന്ദീപ്, അസിസ്റ്റന്റ് ഡയറക്ടര്‍- അലന്‍, ആല്‍ബിന്‍, സൂരജ്, ബേസില്‍, ജെഫിന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ജോബീഷ് ആന്റണി, വിഷ്വല്‍ എഫക്റ്റ്‌സ്- വിടിഎഫ് സ്റ്റുഡിയോ, സൗണ്ട് ഡിസൈന്‍- നിക്‌സന്‍ ജോര്‍ജ്ജ്, ആക്ഷന്‍- കലൈ കിംഗ്‌സണ്‍, സ്റ്റില്‍സ്- ആര്‍ റോഷന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ബിജു കടവൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍- വിമല്‍ വിജയ്, പി ആര്‍ ഒ- എ എസ് ദിനേശ്.

പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം എന്ന് വേണമെങ്കിലും വിച്ഛേദിക്കപ്പെടാം; വീണ്ടും വൈറലായി മമ്മൂട്ടിയുടെ വാക്കുകൾ

0
Spread the love

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ‘100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം’ എന്ന ഡോക്യുമെന്ററിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. മമ്മൂട്ടിയും അന്തരിച്ച ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയും തമ്മിലുള്ള സംഭാഷണമാണ് ഇത്. ഇവയുടെ ചെറു ക്ലിപ്പിം​ഗ്സുകളും വൈറലാകുന്നുണ്ട്. ഇതിൽ വിവാഹ ജീവിതത്തെയും ബന്ധങ്ങളെയും കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്

ഡിവോഴ്സ് ചെയ്യാനാകുന്ന ഒരേയൊരു ബന്ധം ഭാര്യാഭർത്തൃ ബന്ധമാണെന്നും ആ ബന്ധത്തിലൂടെയാണ് വലിയ ബന്ധങ്ങളുണ്ടാകുന്നതെന്നും മമ്മൂട്ടി പറയുന്നു. അപ്പോൾ ഭാര്യാഭർത്തൃ ബന്ധമല്ലേ ഏറ്റവും നല്ല ബന്ധമെന്നും അതിനല്ലേ ഉറപ്പ് വേണ്ടതെന്നും മമ്മൂട്ടി ചോ​ദിക്കുന്നുണ്ട്

“ഈ ഭൂമിയിൽ അതിരുകളും ബന്ധങ്ങളും ഒക്കെ ഉണ്ടാകുന്നത് ഒരുപാട് കാലം കഴിഞ്ഞിട്ടാകുമല്ലോ. എനിക്ക് തോന്നുന്നതാണത്. അത് സത്യമാകണമെന്നില്ല. രണ്ട് കർഷകർ. എന്റെ കൃഷി ഞാൻ ചെയ്യും. മറ്റെയാൾ ചെയ്യില്ല. ഇതെന്റെ കൃഷി സ്ഥലം, അത് നിന്റേത്. നീ അവിടെ ചെയ്തോ ഞാൻ അങ്ങോട്ട് വരുന്നില്ല. അങ്ങനെയല്ലേ അതിരുകൾ ഉണ്ടാകുന്നത്. ആ അതിരുകൾ വലുതായി ​ഗ്രാമങ്ങളായി. ​ഗ്രാമങ്ങൾ വലുതായി വലുതായി രാജ്യങ്ങളായി. ഇപ്പോൾ രാജ്യാതിർത്തികൾ തമ്മിലാണ് യുദ്ധം നടക്കുന്നത്. അതിരുകളാണ് നമ്മളിൽ വിവേചനം ഉണ്ടാക്കുന്നത്”, എന്ന് മമ്മൂട്ടി പറയുന്നു.

“മനുഷ്യന് ഒരുപാട് അതിരുകളുണ്ട്. സ്ത്രീയും പുരുഷനും തമ്മിലാണ് ആദ്യത്തെ അതിരുണ്ടാകുന്നത്. രണ്ട് ലിം​ഗത്തിലുള്ളവർ. മനുഷ്യർ ഉണ്ടാകുന്നത് സ്ത്രീ പുരുഷ സം​ഗമം കൊണ്ടാണ്. ഞാനതിൽ ഒരുപാട് ആലോചിച്ചൊരു കാര്യമുണ്ട്. ഒരു ബന്ധവും ഇല്ലാത്ത രണ്ട് പേർ തമ്മിൽ ചേരുമ്പോഴാണ് ഒരുപാട് ബന്ധങ്ങളുണ്ടാകുന്നത്. ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം എന്ന് വേണമെങ്കിലും വിച്ഛേദിക്കപ്പെടാം. അതായത് ഡിവോഴ്സ് ചെയ്യാൻ പറ്റുന്ന ഏക ബന്ധം ഭാര്യാഭര്‍തൃ ബന്ധമാണ്. അച്ഛനും മകനും, അമ്മാവനും മരുമോനും തമ്മിൽ വേർപിരിയോ. പക്ഷേ ഈ ബന്ധങ്ങളെല്ലാം ഉണ്ടാകുന്നത് വിച്ഛേദിക്കാവുന്നൊരു ബന്ധം കൊണ്ടാണ്. അമ്മ, അച്ഛൻ, അനിയൻ, ചേട്ടൻ, അമ്മാവൻ, അമ്മായി അങ്ങനെയുള്ള ബന്ധങ്ങളുണ്ടാകുന്നത്. ഈ ബന്ധങ്ങളൊന്നും മാറി പോകില്ല. പക്ഷേ ഭാ​ര്യയും ഭർത്താവും തമ്മിൽ പിരിയാം. അപ്പോൾ ഭാര്യാഭര്‍തൃ ബന്ധമല്ലേ ഏറ്റവും നല്ല ബന്ധം. അതിനല്ലേ ഏറ്റവും ഉറപ്പ് വേണ്ടത്. പിരിക്കാതിരിക്കാൻ പറ്റണം”, എന്നും നടൻ കൂട്ടിച്ചേർത്തു.

ദിലീഷ് പോത്തൻ- റോഷൻ മാത്യു ചിത്രം റോന്ത് തീയ്യേറ്ററുകളിലേക്ക്; റിലീസ് ഡേറ്റ് പുറത്ത് വിട്ട് നിർമ്മാതാക്കൾ

0
Spread the love

ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷാഹി കബീർ ചിത്രം റോന്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ജൂൺ പതിമൂന്നിന് ചിത്രം തീയ്യേറ്ററുകളിലേക്ക് എത്തും. ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രം സൂപ്പർ ഹിറ്റായ ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം അദേഹം തിരക്കഥയൊരുക്കുന്ന സിനിമകൂടിയാണ്.

ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ പ്രമുഖ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജം​ഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിർമ്മാതാവ്. ടൈംസ് ​ഗ്രൂപ്പിന്റെ സബ്സിഡറി കമ്പനിയായ ജംഗ്ലീ പിക്ച്ചേഴ്സ് ആദ്യമായാണ് മലയാളത്തിൽ ഒരു ചിത്രം നിർമ്മിക്കുന്നത്.

രണ്ട് പോലീസുകാരുടെ ഔദ്യോ​ഗിക ജീവിതത്തിലൂടേയും വ്യക്തിജീവിതത്തിലൂടേയും സഞ്ചരിക്കുന്ന ഒരു ത്രില്ലർ ചിത്രമാണ് റോന്ത്. യോഹന്നാൻ എന്ന പരുക്കനായ പോലീസ് കഥാപാത്രം ദിലീഷ് പോത്തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ്. ദിൻനാഥ് എന്ന പോലീസ് ഡ്രൈവറായിട്ടാണ് റോഷൻ എത്തുന്നത്. റോഷന്റെ സിനിമ കരിയറിലെ വഴിത്തിരിവാകുന്ന കഥാപാത്രമായിരിക്കും ഇത്.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം പ്രഖ്യാപിച്ചപ്പോൾ തന്നെ സിനിമാ പ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷകൾ ഉണർത്തിയിരുന്നു. ഒരു രാത്രി പട്രോളിങ്ങിനിറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവരുന്ന അനുഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. കണ്ണൂർ ജില്ലയിലെ ഇരിട്ടിയായിരുന്നു പ്രധാന ലോക്കേഷൻ. ജോസഫിനും ഇലവീഴാപൂഞ്ചിറക്കും മനോഹരമായ ദൃശ്യഭാഷ ഒരുക്കിയ മനേഷ് മാധവനാണ് ഈ ചിത്രത്തിന്റെ ഛായാ​ഗ്രഹണം. സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിൽ ജോൺസൺ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗാനരചന അൻവർ അലി. എഡിറ്റർ- പ്രവീൺ മം​ഗലത്ത്, ദിലീപ് നാഥാണ് പ്രൊഡക്ഷൻ ഡിസൈനർ, അസോസിയേറ്റ് പ്രൊഡ്യൂസർ- കൽപ്പേഷ് ദമനി, സൂപ്രവൈസിം​ഗ് പ്രൊഡ്യൂസർ- സൂര്യ രം​ഗനാഥൻ അയ്യർ, സൗണ്ട് മിക്സിം​ഗ്- സിനോയ് ജോസഫ്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ- അരുൺ അശോക്, സോനു കെ.പി, ​ചീഫ് അസോസിയറ്റ് ഡയറക്ടർ- ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, കോസ്റ്റ്യൂം ഡിസൈനർ- ഡിനോ ഡേവിസ്, വൈശാഖ്, മേക്കപ്പ് – റോണക്സ് സേവ്യർ, സ്റ്റിൽസ്- അബിലാഷ് മുല്ലശ്ശേരി, ഹെഡ് ഓഫ് റവന്യൂ ആന്റ് കേമേഴ്സ്യൽ- മംമ്ത കാംതികർ, ഹെഡ് ഓഫ് മാർക്കറ്റിം​ഗ്- ഇശ്വിന്തർ അറോറ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ- മുകേഷ് ജെയിൻ, പിആർഒ- സതീഷ് എരിയാളത്ത്, പിആർ സ്ട്രാറ്റജി- വർ​ഗീസ് ആന്റണി, കണ്ടന്റ് ഫാക്ടറി. പബ്ലിസിറ്റി ഡിസൈൻ- യെല്ലോ യൂത്ത്.

സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

0
Spread the love

സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ദീര്‍ഘദൂര -ലിമിറ്റഡ് സ്റ്റോപ് ബസുകളുടെയും ബസ് പെര്‍മിറ്റ് യഥാസമയം പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

പ്രതിഷേധസമരങ്ങൾ നടത്തിയിട്ടും സർക്കാരിന്റെ ഭാ​ഗത്തുനിന്ന് അനുകൂലനടപടിയുണ്ടായില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധത്തിലുള്ള സമരങ്ങളിലൂടെ മുന്നോട്ടുപോയെങ്കിലും പൊതു​ഗതാ​ഗതത്തെ തകർക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്നും അതിനാൽ ബസ് സർവീസുകൾ നിർത്തിവെച്ചുകൊണ്ടുള്ള സമരത്തിന് നിർബന്ധിതരായെന്നും അവർ അറിയിച്ചു.

അടുത്ത ദിവസങ്ങളിൽ സമരത്തിന്റെ തിയ്യതി പ്രഖ്യാപിക്കും. മറ്റു ബസുടമ സംഘനകളുമായും തൊഴിലാളി സംഘടനകളുമായും ചർച്ച നടത്തിയതിന് ശേഷമാണ് ഇത്

കണ്ണില്ലാ ക്രൂരത; ഐവിന്റെ കൈയിലും ജനനേന്ദ്രിയത്തിലും ഗുരുതര പരിക്ക്, മൂക്കിന്റെ പാലവും തകര്‍ത്തു; നെടുമ്പാശേരി കൊലപാതകത്തിന്റെ വിശദാംശങ്ങൾ പുറത്ത്

0
Spread the love

നെടുമ്പാശേരിയിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ കൊലപാതകം കേരള ജനതയെ ഞെട്ടിക്കുന്നത്. ആരിശ്ശേരിൽ ഐവിന്‍ ജോജോയെ (24) ക്രൂരമായ മർദനത്തിന് ഇരയാക്കിയ ശേഷമാണ് കോല നടത്തിയതെന്ന് സൂചന. പ്രതികള്‍ ഐവിന്റെ മുഖത്ത് മർദിച്ച് മൂക്കിന്റെ പാലം തകര്‍ന്നു. ഐവിന്റെ കൈയിലും ജനനേന്ദ്രിയത്തിലും ഗുരുതര പരുക്കുകള്‍ ഉണ്ട്. ശരീരത്തില്‍ പലയിടത്തും മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. ഇതിൽ നിന്നെല്ലാം മനസിലാക്കുന്നത് അപകടത്തിന് മുന്‍പ് ഐവിൻ ക്രൂര മർദനത്തിന് ഇരയായിട്ടുണ്ടെന്നാണ്.

രാത്രി 11 മണിയോടെ കാലടി തോബ്ര റോഡിലാണ് ഹോട്ടല്‍ ഷെഫായ ഐവിന്‍ ജിജോയും- CISF ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം ഉണ്ടാകുന്നത്. ഇതിനിടയിലാണ് ഉദ്യോഗസ്ഥര്‍ ഐവിനെ കാര്‍ ഇടിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ യുവാവ് CISF ഉദ്യോഗസ്ഥരുടെ കാറിന്റെ ബോണറ്റില്‍ അകപ്പെട്ടു. വാഹനം നിര്‍ത്താത്തെ ഐവിനുമായി CISF ഉദ്യോഗസ്ഥര്‍ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചു. ഒടുവില്‍ നായത്തോടുള്ള ഇടവഴിയില്‍ ഉപേക്ഷിച്ച് കടന്ന് കളയാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ഇടപെട്ടാണ് പ്രതികളില്‍ ഒരാളെ പിടിച്ചത്. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ക്രൂര കൊലപാതകത്തില്‍ കലാശിച്ചത്.

ഐവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികളുമായി തര്‍ക്കിക്കുന്ന വീഡിയോ ഐവിന്‍ സ്വന്തം മൊബൈലില്‍ പകര്‍ത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമതിയാണ് കേസ് എടുത്തിരിക്കുന്നത്. കൊടും ക്രൂരകൃത്യം നടത്തിയ CISF ഉദ്യോഗസ്ഥര്‍ ക്കെതിരെ വകുപ്പ് തല നടപടി ഉണ്ടാകും. തുറവൂര്‍ സ്വദേശിയാണ് ഐവിന്‍ ജിജോ. കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരായ എസ് ഐ വിനയ്കുമാര്‍, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി

കടുവയോ പുലിയോ? കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ വന്യ ജീവി കഴുത്തിൽ കടിച്ച് കൊണ്ടുപോയ സംഭവം, എംഎൽഎയെ തടഞ്ഞ് പ്രതിഷേധം

0
Spread the love

ടാപ്പിം​ഗ് തൊഴിലാളിയെ വന്യജീവി കടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഏറെ ദിവസങ്ങൾക്ക് മുമ്പ് തന്നെ പ്രദേശത്ത് കടുവയുടേയും പുലിയുടേയും സാന്നിധ്യമുണ്ടെന്നും നാട്ടുകാർ പറയുന്നു. കർഷക‍‍ർക്കെതിരെ ഉൾപ്പെടെ വന്യജീവികളുടെ ആക്രമണമുണ്ടാവുന്നത് സർവ്വസാധാരണമാണെന്നും സ്ഥലത്ത് പ്രതിഷേധിച്ചു കൊണ്ട് നാട്ടുകാർ പറഞ്ഞു. കാളികാവ് കരുവാകുണ്ട് പ്രദേശത്താണ് യുവാവിനു നേരെ ആക്രമണം ഉണ്ടായത്. യുവാവിനെ കൊന്നത് പുലിയല്ല, കടുവയാണ് എന്ന നി​ഗമനത്തിലാണ് വനംവകുപ്പ്. മുറിവുകളും മറ്റും പരിശോധിച്ചതിന് ശേഷമാണ് വനംവകുപ്പിൻ്റെ പ്രതികരണം

‌അതേസമയം, എപി അനിൽകുമാർ എംഎൽഎ സ്ഥലത്തെത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. മൂന്ന് കുട്ടികളാണ് കൊല്ലപ്പെട്ട ​ഗഫൂറിനുള്ളത്. 10 ലക്ഷം രൂപ ധനസഹായം അല്ല വേണ്ടതെന്നും കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വയനാട്ടിൽ നിന്നും പാലക്കാട് നിന്നും മയക്കുവെടി സംഘം പുറപ്പെട്ടിട്ടുണ്ടെന്ന് എംഎൽഎ പറ‍ഞ്ഞു. എല്ലാവരുടേയും സഹായം ഉണ്ടെങ്കിൽ മാത്രമാണ് ഇത് നടക്കൂവെന്നും എംഎൽഎ പറഞ്ഞു.

മൂന്നുമാസം മുമ്പ് നിയമസഭയിൽ അറിയിച്ചിട്ടുണ്ട്. കൂട് വെച്ചോ ക്യാമറ വെച്ചോ സർക്കാർ നീക്കം നടത്തണം. സർക്കാരിൻ്റെ ശ്രദ്ധ കുറവാണ്. കടുവ സാന്നിധ്യം ഉണ്ടായെന്ന് അറിയിച്ചിട്ടും വേണ്ട രീതിയിൽ സർക്കാർ ഇടപെട്ടില്ലെന്നും അനിൽ കുമാർ പറഞ്ഞു. ​ഗഫൂറിൻ്റെ കുടുംബത്തിന് കൂടുതൽ പണം നൽകണമെന്നും മന്ത്രിയെ അറിയിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.

ഇന്ന് പുലർച്ചെയാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ പുലി കഴുത്തിൽ പിടിച്ചു കൊണ്ടുപോയെന്ന് മറ്റൊരു തൊഴിലാളിയാണ് പറഞ്ഞത്. ഗഫൂറിനെ പുലി പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്നായിരുന്നു പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. കാളികാവ് അടക്കാക്കുണ്ടിലാണ് സംഭവം. പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസും വനംവകുപ്പും സ്ഥലത്തെത്തി അന്വേഷിക്കുകയായിരുന്നു. പരിശോധനയിലാണ് അഞ്ചു കിലോമീറ്റ‍ ദൂരത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. വനാതിർത്ഥിയിലേക്ക് യാത്ര സൌകര്യമില്ലാത്തതിനാൽ കാൽനടയായാണ് പൊലീസും സംഘവും പോയത്. മൃതദേഹം വാഹനത്തിൽ പുറത്തെത്തിച്ചു ആശുപത്രിയിലേക്ക് മാറ്റി

എന്തിനാ ഇങ്ങനെ എല്ലാവരും കളിയാക്കുന്നത്; അവര്‍ ജീവിച്ചു പൊയ്‌ക്കോട്ടെ! രേണു സുധിക്ക് പിന്തുണയുമായി നടി തസ്നി ഖാൻ

0
Spread the love

കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ നടിയും മോഡലും കൂടിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്.

ഈയടുത്ത് മറ്റൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദാസേട്ടനൊപ്പം ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടിന് ഗ്ലാമറസായി രേണു അഭിനയിച്ച റീൽ വലിയ ചർച്ചയായി മാറിയിരുന്നു. പിന്നീടങ്ങോട്ട് വിവാഹ വേഷത്തിലും ഗ്ലാമറസായും മോഡേണായുമെല്ലാം രേണു ചെയ്ത ആൽബവും ഷോർട്ട് ഫിലിമും സോങ്സും റീലുമെല്ലാം വലിയ വിമർശനങ്ങൾക്ക് ഇടയാക്കുമെങ്കിലും വലിയ ഹിറ്റായി. സെലിബ്രിറ്റികളെ പാപ്പരാസികൾ പിന്തുടരുന്നത് പോലെ ഓൺലൈൻ മീഡിയകൾ രേണുവിനെ പലയിടങ്ങളിലും ക്യാമറയുമായി മൂടുന്നതും ഇപ്പോൾ പതിവ് കാഴ്ചയാണ്. ഇത്തരത്തിൽ പിന്നാലെ കൂടിയ ഓൺലൈൻ മീഡിയ പ്രവർത്തകർ കാറിൽ കയറുന്നതിനിടെ രേണുവിനോട് ‘ മഞ്ജു വാര്യരെ പോലെയുണ്ടെ’ന്ന് പറയുന്ന ഒരു വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ രേണുവിന് വലിയ നെഗറ്റീവ് കമന്റുകളും നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി തസ്നി ഖാൻ.

“എല്ലാവർക്കും നമസ്കാരം. ഒരുപാട് നാളായി രേണു സുധിയുടെ വീഡിയോ കാണുന്നു. അവര്‍ ജീവിച്ചു പൊയ്‌ക്കോട്ടെ. എന്തിനാ ഇങ്ങനെ എല്ലാവരും കളിയാക്കുന്നത്. കാണുന്നവര്‍ മാത്രം കാണുക, അല്ലാത്തവർ അത് മാറ്റുക. ഇപ്പോൾ എനിക്ക് പാവം തോന്നുന്നു. അവർ ആർക്കും ഒരു ശല്യമാകുന്നില്ലല്ലോ. കാണത്തവർ കാണണ്ട. ഒരു മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമില്ലാത്ത കാര്യമാണ്. അതോർക്കുക”- എന്നാണ് വൈറൽ വീഡിയോ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ തസ്നി കുറിച്ചത്

ഒരുമാസം പഞ്ചസാര കട്ട് ചെയ്തു നോക്കൂ! നിങ്ങൾ പോലും അന്തം വിടും മാറ്റങ്ങൾ കണ്ട്…

0
Spread the love

പഞ്ചസാര ശരീര ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്ന് നമുക്കറിയാം. പൊണ്ണത്തടി മുതല്‍ മാനസികാരോഗ്യത്തെ വരെ അമിതമായി മധുരം കഴിക്കുന്നത് ബാധിക്കാന്‍ സാധ്യത കൂടുതലാണ്. വെറും മുപ്പതുദിവസം ഭക്ഷണത്തില്‍ നിന്ന് മധുരം മാറ്റിനിര്‍ത്തിയാല്‍ ഉണ്ടാകുന്ന ഗുണഗണങ്ങള്‍ ഇതൊക്കെയാണ്

മുഖത്തെ കൊഴുപ്പ് കുറയും

മധുരം കുറയ്ക്കുന്നത് മുഖം ചീര്‍ക്കുന്നതിനും വാട്ടര്‍ റിടെന്‍ഷന്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു. അതിന്റെ ഫലമായി മുഖം പെട്ടെന്ന് മെലിയുന്നതായി കാണാനാകും

കണ്ണുകള്‍ വീര്‍ത്തിരിക്കുന്നതും

കാലുകളിലെ നീരുംമധുരം അമിതമായി കഴിക്കുന്നത് ശരീരത്തില്‍ നീരുണ്ടാകുന്നതിന് കാരണമാകും. കണ്ണു വീര്‍ത്തിരിക്കുന്നതും കാലില്‍ കാണുന്ന നീരുമെല്ലാം ശരീരത്തില്‍ കൊഴുപ്പ് നിലനിര്‍ത്താന്‍ മധുരം പ്രേരിപ്പിക്കുന്നത് കൊണ്ടാണ്. മധുരം കഴിക്കുന്നത് കുറച്ചാല്‍ സ്വഭാവികമായും ഇത്തരത്തിലുള്ള നീര്‍വീക്കങ്ങള്‍ തടയാനാകും.

അരക്കെട്ടിലെ കൊഴുപ്പ് കുറയ്ക്കാം

സ്ത്രീകളെ സംബന്ധിച്ചിടത്തോളം കൊഴുപ്പ് അടിഞ്ഞുകൂടുന്ന സ്ഥലമാണ് അരക്കെട്ട്. ഭക്ഷണത്തില്‍ നിന്ന് മധുരം കുറച്ചാല്‍ അത് വയറിലെ കൊഴുപ്പും കരളിലെ കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കും. മധുരം കുറച്ചാല്‍ ക്രേവിങ്‌സ് കുറയും കാലറി ഇന്‍ടേക്കും കുറയും അത് ഭാരം കുറയുന്നതിനും ഭാരം വര്‍ധിക്കുന്നത് തടയാനും സഹായിക്കും.

കുടലിന്റെ ആരോഗ്യം

മധുരം ഉപേക്ഷിക്കുന്നത് കുടലിലെ ബാക്ടീരിയയെ തുലനം ചെയ്യാന്‍ സഹായിക്കും. ദഹനത്തെ സഹായിക്കും, നീര്‍വീക്കം കുറയ്ക്കും.

ആരോഗ്യമുള്ള ചര്‍മം

മുഖക്കുരുകൊണ്ട് ബുദ്ധിമുട്ടുകയാണെങ്കില്‍ മധുരം കുറയ്ക്കുന്നത് നിങ്ങളെ സഹായിക്കും. ആരോഗ്യമുള്ള ചര്‍മം പതിയെ നിങ്ങള്‍ക്ക് ലഭ്യമാകും.

എന്റെ ജീവിതത്തില്‍ എന്നോട് ഇങ്ങനെ ആരും ചെയ്തിട്ടില്ല; തമിഴ് നടൻ സൂരിയുമായുള്ള സൗഹൃദത്തെ കുറിച്ച് ഉണ്ണി മുകുന്ദന്‍

0
Spread the love

നടന്‍ സൂരിയോടുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ് ഉണ്ണി മുകുന്ദന്‍. സൂരി നായകനാകുന്ന ‘മാമന്‍’ സിനിമയുടെ കേരളത്തിലെ പ്രമോഷനിടെയാണ് ഉണ്ണി മുകുന്ദന്‍ സംസാരിച്ചത്. ‘മാര്‍ക്കോ’ സിനിമ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യവെ, താന്‍ ആവശ്യപ്പെടാതെ തന്നെ സൂരി തനിക്ക് ആശംസ വീഡിയോ അയച്ചു തന്നതായാണ് ഉണ്ണി പറയുന്നത്. അങ്ങനൊരു അനുഭവം ആദ്യമായാണ് എന്നാണ് ഉണ്ണി പറയുന്നത്.

”എന്റെ വ്യക്തിപരമായ ഒരു അനുഭവം പറയാം. എനിക്ക് പുള്ളിയോടുള്ള താല്‍പര്യം എന്തുകൊണ്ടാണെന്ന് ഞാന്‍ പറയാം. മാര്‍ക്കോ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് എങ്ങനെ പ്രൊമോട്ട് ചെയ്യണം എന്ന് ചിന്തിച്ചിരിക്കുന്ന സമയമാണ്. മലയാളത്തിലും ഹിന്ദിയിലും ചിത്രം റിലീസായി. പെട്ടന്നൊരു ദിവസം നോക്കുമ്പോള്‍ എനിക്കൊരു വീഡിയോ മെസേജ് വന്നു.”

”തമിഴില്‍ സിനിമ റിലീസാവുന്ന സമയത്ത് സൂരി സാര്‍ ആശംസ അറിയിച്ച് അയച്ചതായിരുന്നു. അദ്ദേഹത്തെ ഞാന്‍ മാര്‍ക്കോയുമായി ബന്ധപ്പെട്ട് വിളിക്കുകയോ കണ്ടിട്ടോ ഒരു കാര്യവും ആവശ്യപ്പെട്ടിട്ടുമില്ല. എന്റെ അനിയന്റെ ഒരു സിനിമ തമിഴില്‍ റിലീസ് ആവുകയാണ്. ഈ സിനിമ എല്ലാവരും കാണണമെന്ന് പറഞ്ഞാണ് അദ്ദേഹം മെസേജ് അയച്ചത്.”

”എന്റെ ജീവിതത്തില്‍ എന്നോട് ഇങ്ങനെ ആരും ചെയ്തിട്ടില്ല. പക്ഷേ നിങ്ങളത് ചെയ്തു. അതെനിക്ക് മറക്കാന്‍ പറ്റില്ല. എന്നെ സംബന്ധിച്ച് മാമന്‍ എന്ന സിനിമ വലിയ ഹിറ്റാവണമെന്ന് ആഗ്രഹിക്കുന്നു” എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. അതേസമയം, പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്‍. നടന്‍ സൂരി തന്നെയാണ് ചിത്രത്തിന് കഥയെഴുതിയിരിക്കുന്നതും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts