ഭ്രമയുഗം സംവിധായകന് രാഹുല്‍ സദാശിവന് പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്നതാണ് ‘ഡീയസ് ഈറേ’ എന്ന വ്യത്യസ്തമായ പേരില്‍ എത്തുന്ന ചിത്രത്തിന്റെ പ്രധാന യുഎസ്പി. ഭ്രമയുഗം നിര്‍മ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയത്. പേര് പോലെ തന്നെ വ്യത്യസ്തമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് കാന്‍വാസില്‍ ഓയില്‍ പെയിന്റിംഗ് നടത്തി സൃഷ്ടിച്ചെടുത്തതാണ് പുറത്തെത്തിയ പോസ്റ്റര്‍. ഫൈനല്‍ ഔട്ട് ലഭിക്കാന്‍ ആകെ മൂന്ന് മാസത്തെ സമയം എടുത്തു. എയിസ്തെറ്റിക് കുഞ്ഞമ്മ എന്ന പേരിലുള്ള പോസ്റ്റര്‍ ഡിസൈനറാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഭ്രമയുഗത്തിന്റെ പോസ്റ്ററും ഇവര്‍ തന്നെയാണ് ചെയ്തിരുന്നത്. അതും ഏറെ ശ്രദ്ധ നേടിയിരുന്നു.
തങ്ങള്‍ ആദ്യമായാണ് ഇത്തരത്തില്‍- കാന്‍വാസില്‍ ഓയില്‍ പെയിന്റ് ഉപയോഗിച്ച് ചെയ്തത്- ഒന്ന് ചെയ്തതെന്ന് ഡിസൈനര്‍ പറയുന്നു. “റിനൈസന്‍സ് ശൈലിയും കേരളീയമായ ഘടകങ്ങളും കൂടി സംയോജിപ്പിച്ചാണ് ഡിസൈന്‍ ഒരുക്കിയത്. റിനൈസന്‍സ് കലയിലും ഓയില്‍ പെയിന്റിംഗിലും അത്യാവശ്യം റിസര്‍ച്ച് ചെയ്തിരുന്നു. എന്നാല്‍ പരീക്ഷണങ്ങളിലൂടെയാണ് ഇന്ന് കാണുന്ന പോസ്റ്റര്‍ യാഥാര്‍ഥ്യമായത്. ആഴ്ചകളുടെ ശ്രമത്തിന് ശേഷം സാംസ്കാരികമായ ഘടകങ്ങള്‍ക്കൊപ്പം സര്‍റിയലും ഭീതിദവുമായ ടോണ്‍ ചേര്‍ന്നുവരുന്ന ഒരു ലുക്ക് ഞങ്ങള്‍ക്ക് സൃഷ്ടിക്കാനായി. ചില ഭാഗങ്ങളില്‍ ഡിജിറ്റല്‍ ആയ പിന്തുണയും തേടിയിട്ടുണ്ട്. ആര്‍ട്ടിസ്റ്റിന്റെ അര്‍പ്പണമാണ് ഇതിന് ജീവന് നല്‍കിയത്”, എയിസ്തെറ്റിക് കുഞ്ഞമ്മ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ജോജോ ആണ് ഓയില്‍ പെയിന്റിംഗ് കലാകാരന്. അരുണ്‍ അജികുമാര്‍, ദീപക് ജ്യോതിബസു എന്നിവരാണ് ക്രിയേറ്റീവ് ഡയറക്ടേഴ്സ്. ടൈറ്റില്‍സ് യെദു മുരുകന്. ഡിജിറ്റല്‍ സപ്പോര്‍ട്ട് സാം ജേക്കബ്.