നടി സാമന്തയും സംവിധായകൻ രാജ് നിധിമോറും പ്രണയത്തിലാണെന്ന വാർത്തകൾ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. രാജിന്റെ തോളിൽ തലചായ്ച്ച് ഇരിക്കുന്ന ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു സാമന്ത . തന്റെ ആദ്യ നിർമ്മാണ സംരംഭമായ ശുഭം സിനിമയുടെ റിലീസിനോടനുബന്ധിച്ച് പകർത്തിയതാണ് ചിത്രങ്ങൾ. ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലെന്ന് അഭ്യൂഹം പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഇരുവരും ഒരുമിച്ച് തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തിയത് വാർത്തയായിരുന്നു. വിവാഹത്തിന് മുന്നോടിയായാണ് ക്ഷേത്ര ദർശനം എന്ന് ആരാധകർ. അതേസമയം രാജിന്റെ ഭാര്യ ശ്യാമിലി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു
”എന്നെക്കുറിച്ച് ചിന്തിക്കുന്ന, എന്നെ കാണുന്ന, കേൾക്കുന്ന, എന്നെപ്പറ്റി കേൾക്കുന്നവരോട്, എന്നോട് സംസാരിക്കുന്ന, എന്നെക്കുറിച്ച് സംസാരിക്കുന്ന, എന്നെക്കുറിച്ച് വായിക്കുന്ന, എന്നെക്കുറിച്ച് എഴുതുന്ന, എന്നെ കണ്ടുമുട്ടുന്ന എല്ലാവർക്കും ഞാൻ സ്നേഹപൂർവം ആശംസകളും നൽകുന്നു എന്നാണ് സാമന്ത ചിത്രങ്ങൾ പങ്കുവച്ചതിനു പിന്നാലെ ശ്യാമിലി ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.
2015ൽ ആണ് രാജ് നിധിമോറും ശ്യാമിലിയും വിവാഹിതരായത്. ഇരുവർക്കും ഒരു മകളുണ്ട്. വിശാൽ ഭരദ്വാജ്, രാകേഷ് ഓംപ്രകാശ്, മേഹ്റ എന്നീ സംവിധായകരോടൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി ശ്യാമിലി പ്രവർത്തിച്ചിട്ടുണ്ട്. തിരക്കഥാകൃത്തുമാണ്. രംഗ് ദേ ബസന്തി, ഓംകാര, ഏക് നോ ദിർ ഗോൽ പോ എന്നീ ചിത്രങ്ങളുടെ ക്രിയേറ്റീവ് കൺസൾട്ടന്റായും പ്രവർത്തിച്ചു,