Home Blog

തിരുമല ദർശനം വിവാഹത്തിന് മുന്നോടിയോ? രാജിന്റെ തോളിൽ തലചായ്‌ച്ച് സാമന്ത, ഫോട്ടോ വൈറൽ..

0
Spread the love

നടി സാമന്തയും സംവിധായകൻ രാജ് നിധിമോറും പ്രണയത്തിലാണെന്ന വാർത്തകൾ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. രാജിന്റെ തോളിൽ തലചായ്‌ച്ച് ഇരിക്കുന്ന ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു സാമന്ത . തന്റെ ആദ്യ നിർമ്മാണ സംരംഭമായ ശുഭം സിനിമയുടെ റിലീസിനോടനുബന്ധിച്ച് പകർത്തിയതാണ് ചിത്രങ്ങൾ. ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലെന്ന് അഭ്യൂഹം പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഇരുവരും ഒരുമിച്ച് തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തിയത് വാർത്തയായിരുന്നു. വിവാഹത്തിന് മുന്നോടിയായാണ് ക്ഷേത്ര ദർശനം എന്ന് ആരാധകർ. അതേസമയം രാജിന്റെ ഭാര്യ ശ്യാമിലി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു

”എന്നെക്കുറിച്ച് ചിന്തിക്കുന്ന, എന്നെ കാണുന്ന, കേൾക്കുന്ന, എന്നെപ്പറ്റി കേൾക്കുന്നവരോട്, എന്നോട് സംസാരിക്കുന്ന, എന്നെക്കുറിച്ച് സംസാരിക്കുന്ന, എന്നെക്കുറിച്ച് വായിക്കുന്ന, എന്നെക്കുറിച്ച് എഴുതുന്ന, എന്നെ കണ്ടുമുട്ടുന്ന എല്ലാവർക്കും ഞാൻ സ്നേഹപൂർവം ആശംസകളും നൽകുന്നു എന്നാണ് സാമന്ത ചിത്രങ്ങൾ പങ്കുവച്ചതിനു പിന്നാലെ ശ്യാമിലി ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.

2015ൽ ആണ് രാജ് നിധിമോറും ശ്യാമിലിയും വിവാഹിതരായത്. ഇരുവർക്കും ഒരു മകളുണ്ട്. വിശാൽ ഭരദ്വാജ്, രാകേഷ് ഓംപ്രകാശ്, മേഹ്‌റ എന്നീ സംവിധായകരോടൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി ശ്യാമിലി പ്രവർത്തിച്ചിട്ടുണ്ട്. തിരക്കഥാകൃത്തുമാണ്. രംഗ് ദേ ബസന്തി, ഓംകാര, ഏക് നോ ദിർ ഗോൽ പോ എന്നീ ചിത്രങ്ങളുടെ ക്രിയേറ്റീവ് കൺസൾട്ടന്റായും പ്രവർത്തിച്ചു,

മലയാളികൾ ഭാഗ്യവാന്മാർ; കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ എന്ത് സമാധാന ചര്‍ച്ചയെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

0
Spread the love

സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയ്‌ക്കെതിരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ച സാധ്യമല്ലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണം പോലെയുള്ള സംഭവങ്ങള്‍ക്കിടെ സമാധാന ചര്‍ച്ച നടത്തുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

അതിര്‍ത്തി ശാന്തമാണെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. ‘അതിര്‍ത്തിയില്‍ ഇപ്പോള്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനമില്ല. അതിര്‍ത്തിയില്‍ വന്‍തോതില്‍ നാശനഷ്ടം ഉണ്ടായി. നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കും’, അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ സാധാരണക്കാരെ ലക്ഷ്യം വെക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

മലയാളികള്‍ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. കേരളം അതിര്‍ത്തിയില്‍ നിന്നും വളരെ അകലെയാണ്. തങ്ങള്‍ക്ക് ഉള്ളതുപോലെ ഒരു അയല്‍വാസി മലയാളികള്‍ക്ക് ഇല്ല. അവധി ആഘോഷിക്കാന്‍ മലയാളികള്‍ ജമ്മു കാശ്മീരിലേക്ക് ഇനിയും വരണമെന്നും ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.

പ്രണവ് മോഹന്‍ലാൽ- രാഹുല്‍ സദാശിവന്‍ ചിത്രം ‘ഡീയസ് ഈറേ’യുടെ പോസ്റ്റർ അത്ര സിംപിൾ അല്ല, കാര്യമിത്!

0
Spread the love

ഭ്രമയുഗം സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്നതാണ് ‘ഡീയസ് ഈറേ’ എന്ന വ്യത്യസ്തമായ പേരില്‍ എത്തുന്ന ചിത്രത്തിന്‍റെ പ്രധാന യുഎസ്‍പി. ഭ്രമയുഗം നിര്‍മ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇന്നാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയത്. പേര് പോലെ തന്നെ വ്യത്യസ്തമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററും. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ കാലത്ത് കാന്‍വാസില്‍ ഓയില്‍ പെയിന്‍റിംഗ് നടത്തി സൃഷ്ടിച്ചെടുത്തതാണ് പുറത്തെത്തിയ പോസ്റ്റര്‍. ഫൈനല്‍ ഔട്ട് ലഭിക്കാന്‍ ആകെ മൂന്ന് മാസത്തെ സമയം എടുത്തു. എയിസ്തെറ്റിക് കുഞ്ഞമ്മ എന്ന പേരിലുള്ള പോസ്റ്റര്‍ ഡിസൈനറാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഭ്രമയുഗത്തിന്‍റെ പോസ്റ്ററും ഇവര്‍ തന്നെയാണ് ചെയ്തിരുന്നത്. അതും ഏറെ ശ്രദ്ധ നേടിയിരുന്നു.

തങ്ങള്‍ ആദ്യമായാണ് ഇത്തരത്തില്‍- കാന്‍വാസില്‍ ഓയില്‍ പെയിന്‍റ് ഉപയോഗിച്ച് ചെയ്തത്- ഒന്ന് ചെയ്തതെന്ന് ഡിസൈനര്‍ പറയുന്നു. “റിനൈസന്‍സ് ശൈലിയും കേരളീയമായ ഘടകങ്ങളും കൂടി സംയോജിപ്പിച്ചാണ് ഡിസൈന്‍ ഒരുക്കിയത്. റിനൈസന്‍സ് കലയിലും ഓയില്‍ പെയിന്‍റിംഗിലും അത്യാവശ്യം റിസര്‍ച്ച് ചെയ്തിരുന്നു. എന്നാല്‍ പരീക്ഷണങ്ങളിലൂടെയാണ് ഇന്ന് കാണുന്ന പോസ്റ്റര്‍ യാഥാര്‍ഥ്യമായത്. ആഴ്ചകളുടെ ശ്രമത്തിന് ശേഷം സാംസ്കാരികമായ ഘടകങ്ങള്‍ക്കൊപ്പം സര്‍റിയലും ഭീതിദവുമായ ടോണ്‍ ചേര്‍ന്നുവരുന്ന ഒരു ലുക്ക് ഞങ്ങള്‍ക്ക് സൃഷ്ടിക്കാനായി. ചില ഭാഗങ്ങളില്‍ ഡിജിറ്റല്‍ ആയ പിന്തുണയും തേടിയിട്ടുണ്ട്. ആര്‍ട്ടിസ്റ്റിന്‍റെ അര്‍പ്പണമാണ് ഇതിന് ജീവന്‍ നല്‍കിയത്”, എയിസ്തെറ്റിക് കുഞ്ഞമ്മ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ജോജോ ആണ് ഓയില്‍ പെയിന്‍റിംഗ് കലാകാരന്‍. അരുണ്‍ അജികുമാര്‍, ദീപക് ജ്യോതിബസു എന്നിവരാണ് ക്രിയേറ്റീവ് ഡയറക്ടേഴ്സ്. ടൈറ്റില്‍സ് യെദു മുരുകന്‍. ഡിജിറ്റല്‍ സപ്പോര്‍ട്ട് സാം ജേക്കബ്.

ഒരു പ്രശ്നമുണ്ടായപ്പോൾ നേരിട്ട് വിളിച്ചത് ആ നടി മാത്രം; ചരമദിനത്തിൽ പോലും ആരും വരില്ല, തുറന്നു പറഞ്ഞ് കലാഭവൻ മണിയുടെ അനുജൻ

0
Spread the love

പല സിനിമകളിലും പ്രതിഫലം വാങ്ങാതെയായാണ് കലാഭവൻ മണി അഭിനയിച്ചതെന്ന് തുറന്നുപറഞ്ഞ് നർത്തകനും സഹോദരനുമായ ആർഎൽവി രാമകൃഷ്ണൻ. താൻ നേരിട്ട പ്രശ്നങ്ങൾക്ക് പിന്തുണ അറിയിച്ച് സിനിമാമേഖലയിലെ ഒരു വ്യക്തി പോലും സമീപിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കലാഭവൻ മണി ജീവിച്ചിരുന്നുവെങ്കിൽ ഇത്തരത്തിലൊരു അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.

എനിക്കുനേരെയൊരു പ്രശ്നമുണ്ടായപ്പോൾ സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന പലയാളുകളും സോഷ്യൽ മീഡിയ വഴി പിന്തുണ അറിയിച്ചിരുന്നു. ആശാ ശരത് നേരിട്ട് വിളിച്ചിരുന്നു. മണിച്ചേട്ടൻ ഇപ്പോഴും ജീവനോടെയുണ്ടായിരുന്നെങ്കിൽ എല്ലാവരും ഉണ്ടാകുമായിരുന്നു. ഇന്ന് ആരുമില്ല. ചിലപ്പോൾ അവർക്കൊക്കെ തിരക്കായിരിക്കും. എന്റെ പ്രശ്നം ഞാൻ നോക്കുന്നില്ല. അദ്ദേഹം മരിച്ച് എട്ട് വർഷം കഴിഞ്ഞു. ഇതുവരെയായിട്ടും ഒരാളും ഞങ്ങൾക്ക് പിന്തുണയുമായി എത്തിയിട്ടില്ല. സംഗീത നാടക അക്കാദമിയിലെ ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് ഞാൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ആ അവസ്ഥയിൽ കൂടെ നിൽക്കാൻ മണിച്ചേട്ടനോടൊപ്പം പ്രവർത്തിച്ച ഒരാൾ പോലും ഉണ്ടായിരുന്നില്ല.

ഒരുപാട് നിർമാതാക്കളെ ചേട്ടൻ സഹായിച്ചിട്ടുണ്ട്. അവരുടെ സിനിമകളിൽ അഭിനയിച്ചതിന് ഒരു പ്രതിഫലവും വാങ്ങിയിട്ടില്ല. ഒരു പരിപാടി പോലും സംഘടിപ്പിച്ചിട്ടില്ല. എന്നോടൊപ്പം നൃത്തം ചെയ്യാൻ ഒരു സിനിമാ നടിയുണ്ടെങ്കിൽ പരിപാടികൾ സംഘടിപ്പിക്കാമെന്നാണ് പലരും പറയുന്നത്. സിനിമയിലും അധികം ആരും അവസരങ്ങൾ തരുന്നില്ല. മണിച്ചേട്ടന്റെ അനിയനല്ലേ എന്തുകൊണ്ടാണ് വീണ്ടും സിനിമയിൽ സജീവമാകാത്തതെന്നാണ് പലരും ചോദിക്കുന്നത്. ഞാൻ ആരോടാണ് ഇതൊക്കെ പറയേണ്ടത്.

സിനിമയിലുളളവരെ ഞങ്ങളുടെ കുടുംബത്തിലുളളയാളുകളെ പോലെയാണ് കണ്ടിരുന്നത്. ചേട്ടൻ ജീവിച്ചിരുന്നപ്പോൾ അവരൊക്കെ അങ്ങനെയാണ് ഞങ്ങളോട് പെരുമാറിയത്. അവരൊക്കെ ഞങ്ങളുടെ വീട്ടിൽ വരുന്നു, ഭക്ഷണം കഴിക്കുന്നു, ഉറങ്ങുന്നു അങ്ങനെയായിരുന്നു. ചേട്ടൻ മരിച്ചതോടെ അതൊക്കെ നഷ്ടപ്പെട്ടു. ഇന്ന് ഞങ്ങളും അവസ്ഥ ഇങ്ങനെയായിട്ട് പോലും ആരുമില്ല. ചേട്ടന്റെ ചരമദിനത്തിൽ അവരിൽ ആരെയെങ്കിലും വിളിച്ചാൽ പോലും തിരക്കാണ്. ആരും വരില്ല. ഞങ്ങളെല്ലാവരും അത്രയും സ്‌നേഹത്തോടെയാണ് ജീവിച്ചത്. ചേട്ടൻ മരിച്ചപ്പോൾ ഞങ്ങളുടെ കുടുംബ ബന്ധങ്ങളെ തെ​റ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണ് കൂടുതലും വന്നത്. അതിൽ ഇപ്പോഴും സങ്കടമാണ്. ചേട്ടൻ മരിച്ചപ്പോൾ ഒരുപാട് സിനിമാക്കാർ വന്നിട്ടുണ്ട്. ഇപ്പോഴും വരുന്നത് അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന സാധാരണക്കാരാണ്’- രാമകൃഷ്ണൻ പറഞ്ഞു.

പെരുമ്പാവൂരിൽ കഞ്ചാവ് കേസ് പ്രതിയുടെ ഫോണിൽ നിന്ന് പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; 5 വയസ്സുള്ള കുട്ടിക്ക് പീഡനം

0
Spread the love

പെരുമ്പാവൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. ബന്ധുവിന്റെ അഞ്ച് വയസ്സുള്ള കുട്ടിയെ പ്രതി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നോവെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. 50 ഗ്രാം കഞ്ചാവുമായി പിടികൂടിയ പെരുമ്പാവൂർ സ്വദേശിക്കെതിരെ പോക്സോ കുറ്റവും ചുമത്തി. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.

ഈ സര്‍ക്കാര്‍ പദ്ധതി നിങ്ങളെ കോടീശ്വരനാക്കും!! അറിയാം..

0
Spread the love

ദീര്‍ഘകാല നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന ഒരു സര്‍ക്കാര്‍ പദ്ധതി പരിചയപ്പെട്ടാലോ. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയ്ക്ക് നികുതി നല്‍കേണ്ടെ എന്നതും ഇതിന്റെ പ്രത്യേകതയാണ്. പിപിഎഫിന്റെ 15 + 5 + 5 നിയമം പാലിച്ചാൽ പ്രതിമാസം 60,000 പലിശ നേടാനും നിങ്ങളുടെ അക്കൗണ്ടില്‍ 1 കോടി രൂപ സമ്പാദ്യവും ഉറപ്പാക്കാന്‍ കഴിയും

കോടീശ്വരനാകാന്‍ വേണ്ടി പിപിഎഫിൽ തന്നെയുള്ള ഒരു പദ്ധതിയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. പിപിഎഫിന്റെ നോര്‍മല്‍ കാലാവധി 15 വര്‍ഷമാണ്. എന്നാല്‍ നിക്ഷേപകര്‍ക്ക് ഇതു നീട്ടാന്‍ കഴിയും. 5 വര്‍ഷം വീതം രണ്ടു തവണയാണ് നീട്ടാന്‍ കഴിയുക. ഇതു നിങ്ങളുടെ നേട്ടം കോമ്പൗണ്ടിംഗ് വഴി പലമടങ്ങ് വര്‍ധിപ്പിക്കുമെന്നതാണ് സത്യം.

റിപ്പോര്‍ട്ടുകള്‍ പ്രകാരം പിപിഎഫ് കാലാവധി കഴിഞ്ഞതിന് ശേഷം നീട്ടാന്‍ കഴിയും. ഇവിടെ ക്ലോസിംഗ് ബാലന്‍സിന് തുടര്‍ന്നും 7.1% വാര്‍ഷിക പലിശ ലഭിക്കും. ഇങ്ങനെ 25 വര്‍ഷം നിക്ഷേപം തുടരുന്നതു വഴി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഒരു കോടി രൂപ വരെ സ്വരൂപിക്കാന്‍ കഴിയും. ഇതിനു നിങ്ങള്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1.50 ലക്ഷം വരെ നിക്ഷേപിക്കേണ്ടതുണ്ട്

ഇനി കുറഞ്ഞ് കണക്കുകള്‍ നോക്കാം. 7.1% വാര്‍ഷിക പലിശ നിരക്കില്‍ നിങ്ങളുടെ 15 വര്‍ഷത്തെ നിക്ഷേപം 22,50,000 രൂപ അക്കൗണ്ടില്‍ സൃഷ്ടിക്കും. പലിശ കൂടി ചേര്‍ക്കുമ്പോള്‍ 15 വര്‍ഷത്തിനുശേഷം നിങ്ങളുടെ പിപിഎഫ് അക്കൗണ്ടില്‍ 40,68,209 രൂപ ഉണ്ടാകും. ഇനി നിങ്ങള്‍ ഇത് 5+ 5 വര്‍ഷത്തേക്ക് നീട്ടണം. അങ്ങനെ 25 കഴിയുമ്പോള്‍ നിങ്ങളുടെ ആകെ നിക്ഷേപ തുക 37,50,000 രൂപയാകും. പലിശ കൂടി ചേര്‍ക്കുമ്പോള്‍ അക്കൗണ്ട് 1.02 കോടിയില്‍ എത്തും.

അതായത് 1 കോടി രൂപയെന്ന ആദ്യ ലക്ഷ്യം നമ്മള്‍ കൈവരിച്ചു കഴിഞ്ഞു. ഇനി പ്രതിമാസം 60,000 രൂപ കിട്ടുന്നത് എങ്ങനെ എന്നു നോക്കാം. ഇതിന് നിങ്ങള്‍ നിങ്ങളുടെ അക്കൗണ്ടിലെ ഒരു കോടി രൂപ വീണ്ടും നിക്ഷേപിക്കുക. ഇവിടെ തുടര്‍ നിക്ഷേപങ്ങള്‍ ആവശ്യമില്ല. അക്കൗണ്ടിലുള്ള ഒരു കോടി തന്നെ ധാരാളം. 7.1% പലിശ കണക്കാക്കുമ്പോള്‍ വാര്‍ഷിക പലിശ വരുമാനം 7,31,300 ആയിരിക്കും. ഇത് 12 മാസങ്ങളായി വിഭജിക്കുമ്പോള്‍ മാസം 60,000 രൂപ കിട്ടും

ഈ പിന്‍വലിക്കലുകള്‍ക്ക് പലിശ ഇല്ലെന്നതാണ് ഹൈലൈറ്റ്. മുകളില്‍ പറഞ്ഞ കണക്കുകള്‍ നിലവിലെ പിപിഎഫ് പലിശയായ 7.1% നിരക്കിലുള്ള വിലയിരുത്തലുകളാണ്. ഈ സര്‍ക്കാര്‍ പദ്ധതിയുടെ പലിശ ഓരോ 3 മാസത്തിലും പരിഷ്‌കരിക്കപ്പെടുന്നു. അതിനാല്‍ വരും നാളുകളില്‍ ഈ കണക്കുകളില്‍ മാറ്റങ്ങള്‍ വന്നേക്കാം.

ആര്യയ്ക്ക് വിവാഹ ആശംസകൾ നേർന്ന് മുൻ ഭർത്താവ്; കമെന്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

0
Spread the love

വിവാഹിതയാകാൻ പോകുന്ന വിവരം അവതാരകയും ബിഗ് ബോസ് താരവുമായ ആര്യ ബാബു കഴിഞ്ഞ ദിവസം ആരാധകരെ അറിയിച്ചിരുന്നു. ആർ ജെയും ബിഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനെയാണ് ആര്യ വരനായി തിരഞ്ഞെടുത്തത്. ഇൻസ്റ്റഗ്രാമിലൂടെ വിവാഹ നിശ്ചയ ചിത്രവും ഇരുവരും പങ്കുവച്ചിരുന്നു.

ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഉറ്റസുഹൃത്തിൽ നിന്ന് ജീവിത പങ്കാളിയിലേക്ക് എന്നാണ് ആര്യ ചിത്രത്തിനൊപ്പം കുറിച്ചത്. ഞാൻ ഏറ്റവും വേഗത്തിലെടുത്ത തീരുമാനത്തിലൂടെ എന്റെ ജീവിതം ഏറ്റവും അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവിലെത്തി എന്നും മകൾ ഖുഷി സിബിനെ ഡാഡിയെന്നാണ് വിളിക്കുന്നതെന്നും ആര്യ കുറിപ്പിൽ പറഞ്ഞിരുന്നു.

ആര്യയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഖുഷി. നടി അർച്ചന സുശീലന്റെ സഹോദരൻ രോഹിത്തായിരുന്നു ആര്യയുടെ ആദ്യ ഭർത്താവ്. വേർപിരിഞ്ഞെങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. അർച്ചനയുമായിട്ടും ആര്യ നല്ല സൗഹൃദത്തിലാണ്.

ആര്യയുടെ വിവാഹ നിശ്ചയ ഫോട്ടോയുടെ താഴെ രോഹിത്ത് ചെയ്ത കമന്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കൺഗ്രാജുലേഷൻസ് എന്നാണ് രോഹിത്ത് കുറിച്ചത്. ആര്യ മറുപടിയായി നന്ദിയും പറഞ്ഞിട്ടുണ്ട്. വേർപിരിഞ്ഞുകഴിഞ്ഞിട്ടും ഇരുവരും സൗഹൃദം സൂക്ഷിക്കുന്നതിനെ നിരവധി പേരാണ് അഭിനന്ദിച്ചത്.

ഭ്രമയുഗത്തിന് ശേഷം ‘ഡീയസ് ഈറേ’; പേടിപ്പിക്കുമെന്ന് ഉറപ്പ് നൽകി ഫസ്റ്റ് ലുക്ക് പോസ്റ്റർ

0
Spread the love

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രം ഹലോവീൻ(ഒക്ടോബർ 31) റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഡീയസ് ഈറേ.

ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഭ്രമയു​ഗത്തിന് ശേഷം രാഹുലും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹൊറർ ത്രില്ലർ എന്ന സിനിമ വിഭാഗത്തിന്റെ സാദ്ധ്യതകൾ ഇനിയും കൂടുതലായി ഉപയോഗിക്കുന്ന ചിത്രമായാണ് ‘ഡീയസ് ഈറേ’ ഒരുക്കുന്നത്. സിനിമയുടെ കഥാപശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ക്രോധത്തിൻ്റെ ദിനം എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ.

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ഭ്രമയുഗ’ത്തിന് പിന്നിൽ പ്രവർത്തിച്ച അതേ ക്രിയേറ്റീവ് ടീം തന്നെയാണ് ‘ഡീയസ് ഈറേ’യുടെയും അണിയറയിലുള്ളത്. 2025 ഏപ്രിൽ 29ന് ചിത്രീകരണം പൂർത്തിയായ ചിത്രം നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ഭ്രമയുഗത്തിന് ശേഷം ഇന്ത്യൻ ഹൊറർ ചിത്രങ്ങൾക്ക് ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കാൻ ഉതകുന്ന തരത്തിലാണ് ‘ഡീയസ് ഈറേ’ ഒരുക്കുന്നത് എന്നാണ് സൂചന.

വ്യത്യസ്തവും വൈകാരികവുമായ ലോകമാണ് ‘ഡീയസ് ഈറേ’യിൽ അവതരിപ്പിക്കുന്നത് എന്നും ഇതൊരു ഹൊറർ-ത്രില്ലർ സിനിമയായിരിക്കുമ്പോൾ തന്നെ, കഥപറച്ചിൽ രീതിയിലും മറ്റും വലിയ മാറ്റങ്ങളുണ്ടാകുമെന്നും ചിത്രം പുതിയ ഒരു ദൃശ്യാനുഭവം സമ്മാനിക്കുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി. ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ISC, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: M R രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പിആർഒ: ശബരി, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്

കഠിനാധ്വാനം ചെയ്യുന്ന എല്ലാരോടും ബഹുമാനം, രേണു സുധിയെ വച്ചു ഫോട്ടോ ഷൂട്ട് നടത്തുമെന്ന് ആരതി പൊടി; മെസ്സേജ് ഖയച്ചിട്ടുണ്ടെന്ന് രേണുവും

0
Spread the love

സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള വിമർശനങ്ങളും അതോടൊപ്പം തന്നെ വിമർശനങ്ങളും നേരിടുന്നയാളാണ് രേണു സുധി. രേണു നടത്തുന്ന ഫോട്ടോഷൂട്ടിന്റെയും ആൽബങ്ങളുടെയും റീലുകളുടെയുമൊക്കെ പേരിലാണ് വിമർശനം. ഇതിനിടെ, രേണുവിന് പിന്തുണയുമായി ഇൻഫ്ളുവൻസറും സംരംഭകയുമായ ആരതി പൊടിയും രംഗത്തെത്തിയിരുന്നു

രേണുവിനെ വെച്ച് ഫോട്ടോഷൂട്ട് ചെയ്യാൻ ആഗ്രഹമുണ്ട് എന്നാണ് ആരതി പറഞ്ഞത്. ഭർത്താവും മുൻ ബിഗ്ബോസ് താരവുമായ റോബിൻ രാധാകൃഷ്ണനും ഇതിനെ പിന്തുണച്ചിരുന്നു. ഇപ്പോളിതാ ആരതിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രേണു. ആരതി പൊടിയുടെ വാക്കുകൾ കേട്ട് സന്തോഷമായെന്നും ഫോട്ടോഷൂട്ടിന് വിളിച്ചാൽ ഉറപ്പായും പോകുമെന്നും രേണു പറ‍ഞ്ഞു.

”എന്റെ ഇഷ്ടത്തിന് എന്നെ ജീവിക്കാൻ അനുവദിക്കുക എന്നു പറയുന്നതു കേട്ടിട്ട് എനിക്ക് സന്തോഷമായി. രേണു സുധിയെ തനിക്ക് ഇഷ്ടമാണെന്ന് ആരതി മാം തുറന്നു പറയുന്നുണ്ട്. രേണുവിനെ വെച്ച് ഫോട്ടോഷൂട്ട് ചെയ്യാം എന്ന് റോബിൻ സാറും പറയുന്നുണ്ട്. എന്നെ വിളിച്ചാൽ ഞാൻ ഉറപ്പായും പോയി ചെയ്തിരിക്കും. ഞാൻ ആരതിക്ക് മെസേജ് അയച്ചിട്ടുണ്ട്. എനിക്ക് മറുപടിയും നൽകിയിട്ടുണ്ട്. വിളിക്കാമെന്ന് പറഞ്ഞു. ഒരുപാട് സന്തോഷം”, രേണു സുധി പറഞ്ഞു. നെഗറ്റീവ് കമന്റുകൾ എല്ലാവരെക്കുറിച്ചും ഉണ്ടാകും. മനസിലെ ചിന്തകളാണ് പുറത്തേക്ക് വരുന്നത്. സംസ്കാരമില്ലാത്തവരാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നും രേണു കൂട്ടിച്ചേർത്തു

”രേണു സുധിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇത്രയും ബോഡി ഷെയ്‍മിങ് ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഓരോരുത്തർക്കും ഓരോ ആഗ്രഹങ്ങൾ ഉണ്ടാകുമല്ലോ. നല്ല വസ്ത്രങ്ങൾ ധരിക്കാനും നന്നായി ഒരുങ്ങി നടക്കാനുമൊക്കെ ഇഷ്ടമുള്ളയാളാണ് ഞാനും. അതുപോലെയായിരിക്കില്ലേ അവരും. രേണുവിനെ ഒരു ഫോട്ടോഷൂട്ടിന് വിളിക്കണമെന്ന് ആഗ്രഹം ഉണ്ട്. കഠിനാധ്വാനം ചെയ്യുന്ന എല്ലാവരോടും എനിക്ക് ബഹുമാനുണ്ട്”, എന്നാണ് ആരതി പൊടി രേണുവിനെക്കുറിച്ച് പറഞ്ഞത്. രേണു ആരെയും ഉപദ്രവിക്കാതെ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നു. അതിൽ എന്താണ് പ്രശ്നം എന്നായിരുന്നു റോബിന്റെ ചോദ്യം.

ടാപ്പിംഗ് തൊഴിലാളിയുടെ മരണ കാരണം ആഴത്തിലുള്ള മുറിവും രക്തം വാർന്നതും; പൃഷ്ട ഭാഗത്തുനിന്ന് മാംസം കടിച്ചെടുത്തു, കടുവയെ ഉടൻ കെണിയിലാക്കും

0
Spread the love

മലപ്പുറം കാളികാവിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട ടാപ്പിങ് തൊഴിലാളി ഗഫൂറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മഞ്ചേരി മെഡിക്കൽ കോളേജിലാണ് ഗഫൂറിന്റെ പോസ്റ്റ്മോർട്ടം നടന്നത്. ഗഫൂറിന്റെ കഴുത്തിൽ ആഴത്തിലുള്ള കടിയേറ്റു. ആഴത്തിലുള്ള മുറിവും രക്തം വാർന്നതും മരണകാരണമായി എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. പൃഷ്ട ഭാഗത്തുനിന്ന് മാംസം കടിച്ചെടുത്തു. ശരീരമാസകലം പല്ലിന്റെയും നഖത്തിന്റെയും പാടുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു

അതേസമയം, നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം വനം വകുപ്പ് ആരംഭിച്ചു. ചീഫ് വെറ്ററിനറി സർജൻ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ ആർആർടി സംഘമാണ് ദൗത്യം നയിക്കുന്നത്. ദൗത്യത്തിനായി മുത്തങ്ങയിൽ നിന്ന് കുങ്കിയാനയെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പരിസരത്ത് സ്ഥാപിച്ച 50 ക്യാമറകളിലൂടെ കടുവയുടെ സാന്നിധ്യമുള്ള സ്ഥലം കണ്ടെത്താനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. ഇതിനുശേഷമാകും മയക്കുവടി വയ്ക്കുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുക. മൂന്ന് സംഘമായി തിരിഞ്ഞാണ് കടുവയ്ക്കായി നിലവിൽ തിരച്ചിൽ നടത്തുന്നത്. ഇന്നലെ രാവിലെയാണ് കാളികാവ് അടക്കാകുണ്ടിലെ റബർ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ ആക്രമിച്ച് കൊന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts