Home Blog

ഇന്ത്യ – പാകിസ്താൻ തർക്കം മുറുകുന്നതിനിടെ ഓൺലൈനിലൂടെ പരിചയപ്പെട്ട പാസ്റ്ററെ തേടി യുവതി പാകിസ്ഥാനിൽ

0
Spread the love

ഇന്ത്യ – പാകിസ്താൻ ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽ സ്വന്തം കാമുകനെ കാണാനായി ഇന്ത്യ അതിർത്തി കടന്ന് യുവതി. ​നോർത്ത് നാഗ്പൂർ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന സുനിതയാണ് അനധികൃതമായി അതിർത്തികടന്നത്. ഇവർ ഇപ്പോൾ പാകിസ്താന്റെ കസ്റ്റഡിയിൽ ആണ്. ഓൺലൈനിലൂടെ പരിചയപ്പെട്ട പാസ്റ്ററെ കാണാൻ ആണ് സുനിത നിയന്ത്രണരേഖ കടന്നത്

കാർഗിൽ ജില്ലയിലെ അവസാന ഗ്രാമത്തിൽ നിന്നാണ് ഇവർ പാകിസ്താനിലേക്ക് എത്തിയത്. ഇന്ത്യൻ സെക്യൂരിറ്റി ഏജൻസികളുടേയും ഇന്റലിജൻസ് ഏജൻസികളുടേയും കണ്ണുവെട്ടിച്ചാണ് ഇവർ പലായനം ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിന് മുമ്പ് രണ്ട് തവണ അട്ടാരി വഴി ഇവർ അതിർത്തി കടക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല.

നിലവിൽ പാകിസ്താൻ ഏജൻസികളുടെ കസ്റ്റഡിയിലാണ് സുനിതയുള്ളതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ അന്വേഷണ ഏജൻസികൾ കൂടുതൽ അന്വേഷണം നടത്തുകയാണ്. അതേസമയം, ഇക്കാര്യത്തിൽ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ പ്രതികരണം പുറത്ത് വന്നിട്ടില്ല.

മെയ് 14ാം തീയതി 15കാരനായ മകനെ അതിർത്തി ഗ്രാമത്തിൽ ഉപേക്ഷിച്ചാണ് സുനിത നിയന്ത്രണരേഖക്ക് സമീപത്തേക്ക് എത്തിയത്. സുനിത തിരിച്ചു വരാത്തതിനെ തുടർന്ന് ഗ്രാമവാസികൾ ലഡാക് പൊലീസിനെ വിവരമറിയിച്ചു. ഇവരുടെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ സുനിതയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. അതേസമയം, സുനിതക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ചികിത്സയിലുമാണെന്നാണ് കുടുംബം വ്യക്തമാക്കുന്

വിസ്മയ കേസ് പ്രതിക്കും പരോള്‍; ജയിൽ മേധാവിയെ തിരുത്തി സർക്കാർ, പിടുത്തമിട്ട് ആഭ്യന്തര സെക്രട്ടറി

0
Spread the love

പരോള്‍ നൽകുന്നതിൽ ജയിൽ മേധാവിയെ തിരുത്തി ആഭ്യന്തരവകുപ്പ്. പൊലീസ് റിപ്പോർട്ട് എതിരായ പ്രതികൾക്ക് ജയിൽ മേധാവിയുടെ അധികാരം ഉപയോഗിച്ച് പരോള്‍ നൽകരുതെന്ന് കാണിച്ച് ആഭ്യന്തര സെക്രട്ടറി കത്ത് നൽകി. വിസ്മയ കേസിലെ പ്രതി കിരൺകുമാർ അടക്കമുള്ളവർക്ക് പൊലീസ് റിപ്പോ‍ർട്ട് അവഗണിച്ച് പരോള്‍ നൽകിയതിൽ സർക്കാരിന് പരാതി വന്ന സാഹചര്യത്തിലാണ് നടപടി.

ശിക്ഷ കാലയളവിന്‍റെ മൂന്നിലൊന്ന് പൂർത്തിയായി കഴിഞ്ഞാൽ തടവുകാരന് സാധരണ പരോളിന് അർഹതയുണ്ട്. പക്ഷെ പൊലീസ് റിപ്പോർട്ട് അനുകൂലമാകണം. തടവുകാരൻ പുറത്തിറങ്ങിയാൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകില്ലെന്ന് പൊലീസ് ഉറപ്പ് നൽകുമ്പോഴാണ് പരോള്‍ അനുവദിക്കുക. എന്നാൽ പൊലീസ് റിപ്പോ‍ർട്ട് എതിരായ സംഭവങ്ങളിലും ജയിൽ മേധാവി നിരവധി പരോളുകള്‍ സ്വന്തം ഇഷ്ടപ്രകാരം അനുവദിച്ചു. കോളിളക്കം ഉണ്ടാക്കിയ കേസുകളിലെ പ്രതികള്‍ 30 ദിവസത്തെ പരോളിനിറിങ്ങി. ജയിൽ ചട്ടം അനുശാസിക്കുന്നില്ലെങ്കിലും തനിക്ക് അധികാരമുണ്ടെന്നായിരുന്നു ജയിൽ മേധാവിയുടെ വിശദീകരണം. നൂറിലധികം പേർ ഇങ്ങനെ പല കാലഘട്ടങ്ങളിൽ പരോളിൽ ഇറങ്ങിയിട്ടുണ്ട്. ആനാവൂർനാരായണൻ വധക്കേസിലെ പ്രതിയായ ബിഎംഎസ് നേതാവ് രാജേഷിനും വിസ്മയ കേസിലെ പ്രതിയായ മുൻ എഎംവി കിരൺകുമാറിനും പരോള്‍ അനുവദിച്ചത് വിവാദമായിരുന്നു.

പൊലീസ് റിപ്പോർട്ട് തള്ളി ടിപി കേസിലെ പ്രതികള്‍ക്കും പരോള്‍ അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ നിരവധി പരാതികള്‍ സർക്കാരിന് മുന്നിൽ വന്നതോടെയാണ് നിയമോപദേശം തേടി ആഭ്യന്തരവകുപ്പ് വ്യക്തതവരുത്തി ജയിൽ മേധാവിക്ക് കത്ത് നൽകിയത്. ആദ്യ തവണ പൊലീസ് റിപ്പോർട്ട് എതിരായാൽ പരോള്‍ നൽകരുത്. വീണ്ടും പൊലീസ് റിപ്പോർട്ട് എതിരായാൽ പരോള്‍ അപേക്ഷ ജയിൽ ഉപദേശക സമിതിയുടെ പരിഗണനക്ക് വിടണം, മൂന്നിൽ കൂടുതൽ തവണ പൊലീസ് റിപ്പോർട്ട് എതിരായാൽ ജില്ലാ കളക്ടർ അധ്യക്ഷനായ പുനപരിശോധന കമ്മിറ്റിക്ക് വിടണം. കമ്മിറ്റികളുടെ തീരുമാനം അനുസരിച്ച് മാത്രം ജയിൽ മേധാവി തീരുമാനം എടുത്താൽ മതിയെന്നാണ് സർക്കാർ നിലപാട്.

ഇത് വീണ്ടും ഉണ്ടായാൽ ബസ്സിന്റെ ചില്ല് അടിച്ചു പൊട്ടിക്കാനും, ഡ്രൈവറുടെ താടിയെല്ല് തകർക്കാനുമുള്ള ക്ലീൻ പാസ് സർക്കാർ നൽകണം: സുരേഷ് ഗോപിയുടെ മകൻ

0
Spread the love

പൊതുജനങ്ങളുടെ ജീവന് വില കൽപ്പിക്കാത്ത ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ബസുകളുടെ മത്സരയോട്ടം കാരണം ഗുരുവായൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ മദ്ധ്യേ വലിയ അപകടം മുന്നിൽ കണ്ടെന്നും രക്ഷപ്പെട്ടത് തലനാരിഴ്‌ക്കാണെന്നും മാധാവ് പറഞ്ഞു. സംസ്ഥാന സർക്കാർ പ്രൈവറ്റ്- കെഎസ്ആർടിസി ബസുകൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും അല്ലെങ്കിൽ ഇവരുടെ രണ്ട് പൊട്ടിക്കാനുള്ള ലൈസൻസ് നൽകണമെന്നും മാധവ് കുറിച്ചു. പെരിന്തൽമണ്ണ താഴേക്കോട് വാലിപ്പാറയിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് കൊണ്ടായിരുന്നു മാധവിന്റെ വാക്കുകൾ.

‘ കേരളത്തിലെ ജനങ്ങൾ പൊതുവായി നേരിടുന്ന അവസ്ഥയുടെ നേർക്കാഴ്ചയാണ് ഞാൻ മുൻപ് പങ്കുവച്ച സ്റ്റോറി, മധ്യ-വടക്കൻ കേരളത്തിലുള്ളവർക്ക് സ്ഥിരം അനുഭവമായിരിക്കണം. കലൂരിൽ വച്ച് നടന്ന ഒരു സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് എന്റെ സഹോദരൻ വിശാഖിനെ എനിക്ക് നഷ്ടപ്പെടെണ്ടതായിരുന്നു. അടുത്തിടെ ഞാനും ജ്യേഷ്ഠൻ ഗോകുലും ഗുരുവായൂരിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു. രണ്ട് വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നു പോകാവുന്ന റോഡായിരുന്നു അത്. അവിടെയാണ് അർദ്ധരാത്രി രണ്ട് ബസുകൾ മത്സരയോട്ടം നടത്തുന്നത്. അവരുടെ മത്സരയോട്ടം കാരണം ഞങ്ങളുടെ കാർ റോഡരികിലേക്ക് ഒതുക്കേണ്ടി വന്നു. കാർ മരത്തിൽ ഇടിച്ചു കയറാതെ സെന്റീമീറ്ററുകളുടെ വ്യത്യാസത്തിൽ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

പ്രൈവറ്റ്- കെ‌എസ്‌ആർ‌ടി‌സി ബസുകളുടെ അശ്രദ്ധമായ ഓട്ടത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം. ഇല്ലെങ്കിൽ മറ്റൊരു വഴി കൂടി എനിക്ക് മുന്നിലുണ്ട്. ഇത്തരത്തിൽ ഒരനുഭവം എനിക്ക് വീണ്ടും ഉണ്ടായാൽ വാഹനങ്ങളുടെ ടയറുകൾ കുത്തിക്കീറാനും വിൻഡോ ഗ്ലാസ് അടിച്ചു പൊട്ടിക്കാനും, കുറ്റവാളിയുടെ താടിയെല്ല് അടിച്ച് പൊട്ടിക്കാനുമുള്ള ക്ലീൻ പാസ് എനിക്ക് നൽകണം.” മാധവ് സുരേഷ് കുറിച്ചു.

മെസി കേരളത്തിലേക്ക് എന്ന പ്രചാരണം സർക്കാർ പിആർ വർക്ക് ആയിരുന്നു ? സർക്കാരും മന്ത്രിയും ജനങ്ങളെ പറഞ്ഞ് പറ്റിച്ചെന്ന് വി ടി ബൽറാം

0
Spread the love

മെസി കേരളത്തിലേക്ക് എന്ന പ്രചാരണം സർക്കാർ പിആർ വർക്ക് ആയിരുന്നു എന്ന് സംശയിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. അങ്ങേയറ്റം നിരാശാജനകമായ വാർത്തയാണ് മെസി കേരളത്തിലേക്ക് വരുന്നതെന്ന്.

തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് സമയത്ത് കെ റെയിൽ പ്രഖ്യാപിച്ചത് നമുക്ക് മുമ്പിലുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിലായിരുന്നു പ്രചാരണം എന്നത് സംശയത്തെ ഇരട്ടിപ്പിക്കുന്നു. സർക്കാരും കായിക മന്ത്രിയും ജനങ്ങളെ പറഞ്ഞ് പറ്റിച്ചു. കാരണം വ്യക്തമാക്കേണ്ടത് സർക്കാരിന്റെ ബാധ്യത. ഇത്രയും അധികം ചെലവ് വഹിക്കാൻ കേരളത്തിലെ കായിക വകുപ്പ് വളർന്നിട്ടുണ്ടോ എന്ന സംശയമുണ്ടെന്നും വി ടി ബൽറാം കുറ്റപ്പെടുത്തി.

കേരള സന്ദര്‍ശനത്തില്‍ നിന്ന് അര്‍ജന്റീന പിന്മാറിയതിന് പിന്നാലെ സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കായിക മന്ത്രി രംഗത്തെത്തിയിരുന്നു. ലിയോണല്‍ മെസിയേയും അര്‍ജന്റീനയേയും കേരളത്തില്‍ കൊണ്ട് വരുന്നത് സര്‍ക്കാരല്ല, സ്‌പോണ്‍സര്‍ ആണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഉത്തരവാദിത്തം സ്പോൺസർമാർക്കാണ്.

അര്‍ജന്റൈന്‍ ടീമിന്റെ സൗഹൃദ മത്സരങ്ങള്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. അതില്‍ ഇന്ത്യ ഉണ്ടായിരുന്നില്ല. ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിക്കും. ഒരു മത്സരത്തില്‍ ചൈന എതിരാളികളാവും. നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലും അര്‍ജന്റീന കളിക്കും. ആഫ്രിക്കയിലെ മത്സരത്തില്‍ അംഗോള എതിരാളികള്‍. ഖത്തറില്‍ അര്‍ജന്റീന അമേരിക്കയെ നേരിടും. ഇതോടെയാണ് മെസി കേരളത്തിലെത്തില്ലെന്ന് വ്യക്തമായത്.

രേഷ്മ തിരോധാന കേസിൽ വഴിത്തിരിവ്; ബിജുവിനെ കുടുക്കിയത് 17കാരിയുടെ എല്ലിൻ കഷ്ണത്തിൽ നടത്തിയ പരിശോധന; 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിൽ

0
Spread the love

കാസർകോട്: രാജപുരം എണ്ണപ്പാറ സർക്കാരി മൊയോലത്തെ ആദിവാസി പെൺകുട്ടി എം.സി.രേഷ്മയുടെ (17) തിരോധാനക്കേസിൽ വഴിത്തിരിവ്. രേഷ്മ തിരോധാന കേസിൽ 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിലായി. പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസ് ആണ് അറസ്റ്റിലായത്. ബിജുവിനെ പിടിക്കാൻ വഴിത്തിരിവായത് രേഷ്മയുടെ എല്ലിൻ കഷണത്തിൽ നടത്തിയ പരിശോധനയാണ്.

രേഷ്മയെ കൊലപ്പെടുത്തി പുഴയിൽത്തള്ളിയെന്ന് ബിജു നേരത്തേ മൊഴിനൽകിയെങ്കിലും മൃതദേഹം ലഭിക്കാത്തതിനാൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇപ്പോൾ ഒരു എല്ലിന്റെ ഭാഗം ലഭിച്ചതിൽനിന്നു നടത്തിയ ഡിഎൻഎ പരിശോധനയിൽ‌ അത് രേഷ്മയുടേതാണെന്നു തെളിഞ്ഞുവെന്ന് കുടുംബം അറിയിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം ഉടൻ വരും. ക്രൈംബ്രാഞ്ച് കണ്ണൂർ എസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്.

രേഷ്മയുടെ തിരോധാനം

2010 ജൂൺ 6നാണ് ബളാംതോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽനിന്നു പ്ലസ്ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തിൽ ടിടിസി പരിശീലത്തിനെത്തിയ രേഷ്മയെ കാണാതാകുന്നത്. ഇതു സംബന്ധിച്ച് ‌പിതാവ് എം.സി.രാമൻ 2011 ജനുവരി 19ന് അമ്പലത്തറ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പാണത്തൂർ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തി എന്നായിരുന്നു ബന്ധുക്കളുടെ പരാതി.

തുടർന്ന് 2021ൽ ഹേബിയസ് കോർപസ് ആയി ആദ്യകേസ് ഫയൽ ചെയ്തു. 2022 വരെ കേസ് തുടർന്നു. എന്നാൽ കേസ് തൃപ്തികരമല്ലെന്നും സിബിഐക്ക് വിടണമെന്നും കാണിച്ച് 2023ൽ വീണ്ടും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. തുടർ‌ന്ന് കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും ബിജു പൗലോസിനെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കാനാകാതെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. തുടർന്ന് കുടുംബം വീണ്ടും കോടതിയിൽ നൽകിയ പരാതിയിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ടത്. 2024 ഡിസംബർ 9ന് രേഷ്മ തിരോധാനക്കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു.

തുടക്കം മുതൽ ബിജുവിനെ സംശയം

ബിജു പൗലോസ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയതായി ബന്ധുക്കളും ആദിവാസി സംഘടനകളും ആരോപിച്ചിരുന്നു. തുടർന്ന് 2021ൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും കാണിച്ച് കേരള പട്ടിക ജാതി സമാജം (കെപിജെഎസ്) സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ കുടുംബത്തോടൊപ്പം ചേർന്ന് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു

ആദ്യം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുള്ള ഘട്ടങ്ങളിലെല്ലാം പ്രതി ഹൈക്കോടതിയിൽനിന്നു മുൻകൂർ ജാമ്യം നേടിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. പ്രതി രാജ്യം വിടാതിരിക്കാൻ പ്രതിയുടെ പാസ്പോർട്ട് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു.

ഇന്നത്തെ സ്വർണ്ണവില അറിയാം…

0
Spread the love

സംസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്ന് സ്വർണവില. 69,760 രൂപയാണ് ഒരു പവൻ സ്വര്‍ണത്തിൻ്റെ ഇന്നത്തെ വില. ഒരു ​ഗ്രാമിന് 8, 720 രൂപയും .

മെയ് 15നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ നിരക്ക് രേഖപ്പെടുത്തിയത്. 68,880 രൂപയായിരുന്നു ഈ ദിവസത്തെ സ്വര്‍ണ വില. എട്ടാം തീയതി രേഖപ്പെടുത്തിയ 73,040 രൂയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

എല്ലാം പടച്ചവന്റെ തിരക്കഥ, സ്വപ്നമാണോ ജീവിതമാണോ എന്നൊരു എത്തും പിടിയും കിട്ടിയില്ല: രജനികാന്തിനെ നേരില്‍ കണ്ട് കോട്ടയം നസീര്‍

0
Spread the love

തലൈവര്‍ രജനികാന്തിനെ നേരില്‍ കാണാനായതിന്റെ സന്തോഷം പങ്കുവച്ച് കോട്ടയം നസീര്‍. താന്‍ വരച്ച ചിത്രങ്ങളുടെ സമാഹാരമായ ആര്‍ട്ട് ഓഫ് മൈ ഹാര്‍ട്ട് എന്ന പുസ്തകം രജനികാന്തിന് കൈമാറിയ സന്തോഷമാണ് നടന്‍ പങ്കുവച്ചിരിക്കുന്നത്. ജയിലര്‍ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കേരളത്തിലാണ് രജനികാന്ത് ഇപ്പോഴുള്ളത്. ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് നസീര്‍ പുസ്തകം കൈമാറിയത്. എത്രയോ വേദികളില്‍ താന്‍ അനുകരിച്ച അതേ താരത്തിനൊപ്പം ചെലവഴിച്ച നിമിഷങ്ങളെ പടച്ചവന്റെ തിരക്കഥ എന്നാണ് കോട്ടയം നസീര്‍ വിശേഷിപ്പിക്കുന്നത്.

കോട്ടയം നസീറിന്റെ കുറിപ്പ്:

ഒരു കഥ സൊല്ലട്ടുമാ……. വര്‍ഷങ്ങള്‍ക്ക് മുമ്പ്.. കറുകച്ചാലിലെ ഓല മേഞ്ഞ മോഡേണ്‍ സിനിമ ടാക്കീസില്‍ ചരല്‍ വിരിച്ച നിലത്തിരുന്ന് സ്‌ക്രീനില്‍ കണ്ട് ആരാധിച്ച മനുഷ്യന്‍. പിന്നീട് ചിത്രകാരനായി ജീവിച്ചനാളുകളില്‍.. എത്രയോ ചുവരുകളില്‍ ഈ സ്‌റ്റൈല്‍ മന്നന്റെ’എത്രയെത്ര സ്‌റ്റൈലന്‍ ചിത്രങ്ങള്‍ വരച്ചിട്ടു. പിന്നീട് മിമിക്രി എന്ന കലയില്‍ പയറ്റുന്ന കാലത്ത് എത്രയോ വേദികളില്‍ ആ… സ്‌റ്റൈലുകള്‍ അനുകരിച്ചു….

ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ വരച്ച ചിത്രങ്ങള്‍ അടങ്ങിയ ART OF MY HEART എന്ന ബുക്ക് ‘ജയിലര്‍ 2’വിന്റെ സെറ്റില്‍ വച്ചു സമ്മാനിച്ചപ്പോള്‍… ഓരോ ചിത്രങ്ങളും ആസ്വദിച്ചു കാണുകയും. തോളില്‍ കയ്യിട്ട് ചേര്‍ത്ത് നിര്‍ത്തി ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍….സ്വപ്നമാണോ…. ജീവിതമാണോ… എന്നൊരു എത്തും പിടിയും കിട്ടിയില്ല…

മനസില്‍ ഒരു പ്രാര്‍ത്ഥന മാത്രേ ഉണ്ടായിരുന്നുള്ളു… ഇവിടെ വരെ എത്തിച്ച ദൈവത്തിനും മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി. അല്ലെങ്കിലും ‘പടച്ചവന്റെ തിരക്കഥ’അത് വല്ലാത്ത ഒരു തിരക്കഥയാ.’ കോട്ടയം നസീറിന്റെ വാക്കുകള്‍

തിരുമല ദർശനം വിവാഹത്തിന് മുന്നോടിയോ? രാജിന്റെ തോളിൽ തലചായ്‌ച്ച് സാമന്ത, ഫോട്ടോ വൈറൽ..

0
Spread the love

നടി സാമന്തയും സംവിധായകൻ രാജ് നിധിമോറും പ്രണയത്തിലാണെന്ന വാർത്തകൾ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. രാജിന്റെ തോളിൽ തലചായ്‌ച്ച് ഇരിക്കുന്ന ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു സാമന്ത . തന്റെ ആദ്യ നിർമ്മാണ സംരംഭമായ ശുഭം സിനിമയുടെ റിലീസിനോടനുബന്ധിച്ച് പകർത്തിയതാണ് ചിത്രങ്ങൾ. ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലെന്ന് അഭ്യൂഹം പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഇരുവരും ഒരുമിച്ച് തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തിയത് വാർത്തയായിരുന്നു. വിവാഹത്തിന് മുന്നോടിയായാണ് ക്ഷേത്ര ദർശനം എന്ന് ആരാധകർ. അതേസമയം രാജിന്റെ ഭാര്യ ശ്യാമിലി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു

”എന്നെക്കുറിച്ച് ചിന്തിക്കുന്ന, എന്നെ കാണുന്ന, കേൾക്കുന്ന, എന്നെപ്പറ്റി കേൾക്കുന്നവരോട്, എന്നോട് സംസാരിക്കുന്ന, എന്നെക്കുറിച്ച് സംസാരിക്കുന്ന, എന്നെക്കുറിച്ച് വായിക്കുന്ന, എന്നെക്കുറിച്ച് എഴുതുന്ന, എന്നെ കണ്ടുമുട്ടുന്ന എല്ലാവർക്കും ഞാൻ സ്നേഹപൂർവം ആശംസകളും നൽകുന്നു എന്നാണ് സാമന്ത ചിത്രങ്ങൾ പങ്കുവച്ചതിനു പിന്നാലെ ശ്യാമിലി ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.

2015ൽ ആണ് രാജ് നിധിമോറും ശ്യാമിലിയും വിവാഹിതരായത്. ഇരുവർക്കും ഒരു മകളുണ്ട്. വിശാൽ ഭരദ്വാജ്, രാകേഷ് ഓംപ്രകാശ്, മേഹ്‌റ എന്നീ സംവിധായകരോടൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി ശ്യാമിലി പ്രവർത്തിച്ചിട്ടുണ്ട്. തിരക്കഥാകൃത്തുമാണ്. രംഗ് ദേ ബസന്തി, ഓംകാര, ഏക് നോ ദിർ ഗോൽ പോ എന്നീ ചിത്രങ്ങളുടെ ക്രിയേറ്റീവ് കൺസൾട്ടന്റായും പ്രവർത്തിച്ചു,

മലയാളികൾ ഭാഗ്യവാന്മാർ; കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ എന്ത് സമാധാന ചര്‍ച്ചയെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

0
Spread the love

സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയ്‌ക്കെതിരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ച സാധ്യമല്ലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണം പോലെയുള്ള സംഭവങ്ങള്‍ക്കിടെ സമാധാന ചര്‍ച്ച നടത്തുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

അതിര്‍ത്തി ശാന്തമാണെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. ‘അതിര്‍ത്തിയില്‍ ഇപ്പോള്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനമില്ല. അതിര്‍ത്തിയില്‍ വന്‍തോതില്‍ നാശനഷ്ടം ഉണ്ടായി. നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കും’, അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ സാധാരണക്കാരെ ലക്ഷ്യം വെക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

മലയാളികള്‍ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. കേരളം അതിര്‍ത്തിയില്‍ നിന്നും വളരെ അകലെയാണ്. തങ്ങള്‍ക്ക് ഉള്ളതുപോലെ ഒരു അയല്‍വാസി മലയാളികള്‍ക്ക് ഇല്ല. അവധി ആഘോഷിക്കാന്‍ മലയാളികള്‍ ജമ്മു കാശ്മീരിലേക്ക് ഇനിയും വരണമെന്നും ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.

പ്രണവ് മോഹന്‍ലാൽ- രാഹുല്‍ സദാശിവന്‍ ചിത്രം ‘ഡീയസ് ഈറേ’യുടെ പോസ്റ്റർ അത്ര സിംപിൾ അല്ല, കാര്യമിത്!

0
Spread the love

ഭ്രമയുഗം സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്നതാണ് ‘ഡീയസ് ഈറേ’ എന്ന വ്യത്യസ്തമായ പേരില്‍ എത്തുന്ന ചിത്രത്തിന്‍റെ പ്രധാന യുഎസ്‍പി. ഭ്രമയുഗം നിര്‍മ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇന്നാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയത്. പേര് പോലെ തന്നെ വ്യത്യസ്തമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററും. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ കാലത്ത് കാന്‍വാസില്‍ ഓയില്‍ പെയിന്‍റിംഗ് നടത്തി സൃഷ്ടിച്ചെടുത്തതാണ് പുറത്തെത്തിയ പോസ്റ്റര്‍. ഫൈനല്‍ ഔട്ട് ലഭിക്കാന്‍ ആകെ മൂന്ന് മാസത്തെ സമയം എടുത്തു. എയിസ്തെറ്റിക് കുഞ്ഞമ്മ എന്ന പേരിലുള്ള പോസ്റ്റര്‍ ഡിസൈനറാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഭ്രമയുഗത്തിന്‍റെ പോസ്റ്ററും ഇവര്‍ തന്നെയാണ് ചെയ്തിരുന്നത്. അതും ഏറെ ശ്രദ്ധ നേടിയിരുന്നു.

തങ്ങള്‍ ആദ്യമായാണ് ഇത്തരത്തില്‍- കാന്‍വാസില്‍ ഓയില്‍ പെയിന്‍റ് ഉപയോഗിച്ച് ചെയ്തത്- ഒന്ന് ചെയ്തതെന്ന് ഡിസൈനര്‍ പറയുന്നു. “റിനൈസന്‍സ് ശൈലിയും കേരളീയമായ ഘടകങ്ങളും കൂടി സംയോജിപ്പിച്ചാണ് ഡിസൈന്‍ ഒരുക്കിയത്. റിനൈസന്‍സ് കലയിലും ഓയില്‍ പെയിന്‍റിംഗിലും അത്യാവശ്യം റിസര്‍ച്ച് ചെയ്തിരുന്നു. എന്നാല്‍ പരീക്ഷണങ്ങളിലൂടെയാണ് ഇന്ന് കാണുന്ന പോസ്റ്റര്‍ യാഥാര്‍ഥ്യമായത്. ആഴ്ചകളുടെ ശ്രമത്തിന് ശേഷം സാംസ്കാരികമായ ഘടകങ്ങള്‍ക്കൊപ്പം സര്‍റിയലും ഭീതിദവുമായ ടോണ്‍ ചേര്‍ന്നുവരുന്ന ഒരു ലുക്ക് ഞങ്ങള്‍ക്ക് സൃഷ്ടിക്കാനായി. ചില ഭാഗങ്ങളില്‍ ഡിജിറ്റല്‍ ആയ പിന്തുണയും തേടിയിട്ടുണ്ട്. ആര്‍ട്ടിസ്റ്റിന്‍റെ അര്‍പ്പണമാണ് ഇതിന് ജീവന്‍ നല്‍കിയത്”, എയിസ്തെറ്റിക് കുഞ്ഞമ്മ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ജോജോ ആണ് ഓയില്‍ പെയിന്‍റിംഗ് കലാകാരന്‍. അരുണ്‍ അജികുമാര്‍, ദീപക് ജ്യോതിബസു എന്നിവരാണ് ക്രിയേറ്റീവ് ഡയറക്ടേഴ്സ്. ടൈറ്റില്‍സ് യെദു മുരുകന്‍. ഡിജിറ്റല്‍ സപ്പോര്‍ട്ട് സാം ജേക്കബ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts