Home Blog

ഒരു വികാരം, പല നിര്‍വചനങ്ങള്‍, അതിന്റെ പേരാണ് മോഹന്‍ലാല്‍; ‘തുടരും’ സംവിധായകനെ വീട്ടിലേക്ക് വിളിച്ച് സൂര്യയും കാര്‍ത്തിയും

0
Spread the love

തമിഴകത്തും ‘തുടരും’ തരംഗം കുറിച്ചതോടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയെ വീട്ടിലേക്ക് വിളിച്ച് അഭിനന്ദിച്ച് സൂര്യയും കാര്‍ത്തിയും. കുടുംബസമേതമാണ് തരുണ്‍ താരങ്ങളെ കണ്ടത്. സൂര്യ, ജ്യോതിക, കാര്‍ത്തി എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. തുടരും സിനിമയോടും മോഹന്‍ലാലിനോടുമുള്ള മൂവരുടേയും സ്‌നേഹവും ബഹുമാനവും അത്രയേറെയുണ്ടെന്ന് തരുണ്‍ മൂര്‍ത്തി കുറിച്ചു.

കോളിവുഡിലും ‘തുടരും’ തരംഗം എന്ന ക്യാപ്ഷനോടെയാണ് കാര്‍ത്തിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് തരുണ്‍ മൂര്‍ത്തി കുറിച്ചത്. ”എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഫാന്‍ ബോയ്‌സിനെ കണക്റ്റ് ചെയ്യുന്നു. എന്നെ ക്ഷണിച്ചതിനും മലയാള സിനിമയോടും ലാല്‍ സാറിനോടുമുള്ള നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും നന്ദിയുണ്ട്.”

”ഒരു വികാരം, പല നിര്‍വചനങ്ങള്‍. ആ വികാരത്തിന്റെ പേരാണ് മോഹന്‍ലാല്‍” എന്നാണ് കാര്‍ത്തിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം തരുണ്‍ കുറിച്ചിരിക്കുന്നത്. അതേസമയം, തുടരും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു കൊണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം ആഗോളതലത്തില്‍ 200 കോടിയും പിന്നിട്ടാണ് മുന്നേറുന്നത്.

മുൻ ഭർത്താവിനോട് അധികം സംസാരിക്കാറില്ല! രണ്ടാം വിവാഹത്തിലേക്ക് കടക്കാൻ കാരണം ഇക്കാര്യം: ആര്യ

0
Spread the love

നടി ആര്യ ബാബു വീണ്ടും വിവാഹിതയാകുന്നെന്ന വാർത്തകൾ ഇക്കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ബി​ഗ്ബോസ് താരം സിബിനാണ് പ്രതിശ്രുത വരൻ. ഇരുവരും നിശ്ചയം കഴിഞ്ഞുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് അറിയിച്ചത്. ഇപ്പോഴിതാ വിവാഹമെന്ന തീരുമാനത്തിലേക്ക് നയിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് നടി ആര്യ.

ആര്യയുടെ വാക്കുകൾ..

‘പ്രേമിച്ച് ലിവിം​ഗ് ടു​ഗെദർ ടെസ്റ്റ് നടത്തി ഓക്കെയാണോ അല്ലയോ എന്ന് നോക്കാൻ ഇനി വയ്യ. ആ സമയമൊക്കെ പോയി. കൊച്ചിന് വയസ് 13 ആയി. ആ ഒരു മെെെൻഡ് സെറ്റ് ഇല്ല. രണ്ട് മൂന്ന് വർഷം മുമ്പേ കല്യാണം കഴിച്ച് സെറ്റിൽ ആകണമെന്ന് ആലോചിക്കുന്നുണ്ട്. ഇപ്പോൾ വീട്ടുകാരും ഫ്രണ്ട്സും പറയുന്നുണ്ട്. മുമ്പ് അവർ പറയില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ കു‌ടുംബമായി സെറ്റിൽ ഡൗൺ ചെയ്യുന്നത് അവർക്ക് കാണണം. ഞങ്ങളുടെ കൂട്ടത്തിൽ സിം​ഗിളായി ആരുമില്ല. എല്ലാവർക്കും അവരുടേതായ കുടുംബമായി. എനിക്ക് കുടുംബ ജീവിതം ഇഷ്ടമാണ്. ഞാൻ കംപാനിയൻഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണ്. താൻ രണ്ടാമത് വിവാഹം ചെയ്യുന്നതിൽ മകൾക്ക് സമ്മതമാണ്. അവളുടെ അച്ഛൻ വിവാഹം ചെയ്തു. ഭാര്യയും കുഞ്ഞുമുണ്ട്. അവൾ നോക്കുമ്പോൾ അച്ഛൻ കല്യാണം കഴിച്ച് ഹാപ്പിയായി പോകുന്നു. അമ്മയും കല്യാണം കഴിക്കുന്നതിൽ അവൾക്ക് ഇഷ്ടമാണ്’.

മുൻ ഭർത്താവിനോട് തന്റെ ജീവിതത്തെക്കുറിച്ച് ഇപ്പോൾ സംസാരിക്കാറില്ല. ഞങ്ങൾ കൂടുതലും മകളുടെ കാര്യങ്ങളാണ് സംസാരിക്കാറ്. മുമ്പ് പിന്നെയും ഞങ്ങൾ കാര്യങ്ങൾ ഷെയർ ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ കല്യാണം കഴിഞ്ഞ ശേഷം അങ്ങനെ സംസാരിക്കുന്ന ആളുകളല്ല. സംസാരം കുറച്ചു. കാരണം ഞാൻ പുള്ളിക്കാരിയെ കൂടെ പരി​ഗണിക്കണം’.

‘കുടുംബം തകർത്തത് ഞാനല്ല’; നടൻ ജയം രവിയോട് അമ്മായിഅമ്മ

0
Spread the love

കുടുംബ ജീവിതം തകർത്തത് അമ്മായി അമ്മയാണെന്ന നടൻ രവി മോഹന്റെ ആരോപണങ്ങളെ തള്ളി ഭാര്യ ആർതിയുടെ അമ്മയും നിർമ്മാതാവുമായ സുജാത വിജയകുമാർ. അമ്മായി അമ്മ തന്നെ എ.ടി എം മെഷിൻ പോലെയാണ് കണ്ടതെന്നായിരുന്നു രവി മോഹന്റെ പ്രധാന ആരോപണം. ഇപ്പോഴിതാ സുജാത വിജയകുമാർ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.

കഴിഞ്ഞ 25 വർഷമായി ഇവിടെയുള്ള നിർമ്മാതാവാണ് ഞാൻ. എനിക്കെതിരായ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയാനായി പരസ്യമായി സംസാരിക്കാൻ ഇന്നാദ്യമായി ഞാൻ നിർബന്ധിതയായി. കുടുംബം തകർത്തു, സ്വത്തും പണവും തട്ടിയെടുത്തു, ദ്രോഹിച്ചു എന്നെല്ലാമാണ് എനിക്കെതിരായ ആരോപണങ്ങൾ. നിശബ്ദയായിരിക്കാനാണ് ഇത്രയും കാലം തീരുമാനിച്ചത്. എന്നാൽ ആ മൗനം ഇപ്പോൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു.

ജയം രവിനായകനായി ഞാൻ നിർമ്മിച്ച മൂന്ന് ചിത്രങ്ങൾ -അടങ്ക മരുഭൂമി, സൈറൺ. ഈ മൂന്ന് ചിത്രങ്ങൾക്കുമായി നൂറ് കോടിയോളം രൂപയാണ് ഫിനാൻസർമാരിൽ നിന്ന് ഞാൻ വാങ്ങിയത്. ഇതിന്റെ 25 ശതമാനം വേതനമായി ജയം രവിക്കാണ് നൽകിയത്. ഇതിന്റെ എല്ലാ രേഖകളും തെളിവുകളും എന്റെ കൈവശമുണ്ട്

സാമ്പത്തിക ഇടപാടുകൾകൾക്കായി തന്റെ പേര് ഉപയോഗിച്ചു എന്നാണ് ഇപ്പോൾ ജയം രവി ആരോപിക്കുന്നത്. എന്റെ മരുമകനായ അവനെ അപകടത്തിൽ പെടുത്താൻഎനിക്ക് എങ്ങനെ കഴിയും? അവനെ സംരക്ഷിക്കാനായി എത്രയോ രേഖകളിൽ ഞാൻ ഒപ്പുവെച്ചു. ചിലപ്പോൾ ഫിനാൻസർമാർ തരുന്ന വെള്ളക്കടലാസിലും ഒപ്പുവെച്ചു, ഒരു വർഷത്തോളം ജയം രവിയുമായി സംസാരിക്കാൻ ഞാൻ ശ്രമിച്ചു.

സിനിമാ നിർമ്മാതാവ് എന്ന നിലയിലല്ല, മറിച്ച് ഒരമ്മയായി, അമ്മായിയമ്മയായി, മുത്തശ്ശിയായി. കുടുംബത്തിൽ സമാധാനം വീണ്ടും കൊണ്ടുവരികയായിരുന്നു ഉദ്ദേശം. ആരോപണം ഉന്നയിക്കുമ്പോൾ രേഖകൾ ഹാജരാക്കാനായി ഞാൻ ക്ഷണിക്കുന്നു. എന്റെ വിനീതമായ അഭ്യർഥനയാണിത്. ജയം രവി എനിക്കെന്റെ മകനെ പോലെയായിരുന്നു.

എല്ലായ്പ്പോഴും അവൻ നായകനായിരിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നീ എന്നെ ‘അമ്മ’ എന്നാണ് ഇക്കഴിഞ്ഞ വർഷങ്ങളെല്ലാം വിളിച്ചിരുന്നത്. എന്റെ മകളും പേരക്കുട്ടികളും സന്തോഷത്തോടെ ജീവിക്കുന്നത് കാണാനാണ് ആഗ്രഹം. മകളുടെ കുടുംബം തകരുന്നതും അവൾ ദുഃഖിക്കുന്നതും ഒരമ്മയ്ക്കും സഹിക്കാൻ കഴിയില്ല. ഇന്ന് ഞാൻ ആ വേദനയിലൂടെയാണ് കടന്നുപോകുന്നത്. സുജാത വിജയകുമാറിന്റെ വാക്കുകൾ

മോഷണക്കുറ്റമാരോപിച്ച് സ്‌റ്റേഷനിൽനിർത്തിയത് 20 മണിക്കൂർ; മുഖ്യമന്ത്രിയുടെ ഓഫീസിലും നേരിട്ടത് കടുത്ത അവഗണന; ഗുരുതര ആരോപണവുമായി ദളിത് യുവതി

0
Spread the love

കള്ളക്കേസിൽ പൊലീസ് പ്രതിയാക്കിയതിനെതിരെ പരാതി നൽകാൻ എത്തിയ ദളിത് യുവതി ബിന്ദുവിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നേരിട്ടത് കടുത്ത അവഗണനയാണ്. പരാതി നൽകാൻ പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പരാതി വായിച്ചുപോലും നോക്കിയില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പരാതി മേശപ്പുറത്തേക്കിടുകയായിരുന്നു എന്നും ബിന്ദു ആരോപിച്ചു.

കള്ളക്കേസിൽ പൊലീസ് പ്രതിയാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ പോയപ്പോഴാണ് അവഗണന നേരിട്ടതെന്ന് ബിന്ദു പറഞ്ഞു. പരാതിയുണ്ടെങ്കിൽ കോടതിയിൽ പോകാനാണ് പറഞ്ഞത്. മാല മോഷണം പോയാൽ വീട്ടുകാര്‍ പരാതി നൽകിയാൽ പൊലീസ് വിളിപ്പിക്കുമെന്നാണ് പറഞ്ഞത്. അഭിഭാഷകനൊപ്പം പോയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അവഹേളനം നേരിട്ടതെന്നും ബിന്ദു പറഞ്ഞു. പലരീതിയിൽ ബന്ധപ്പെട്ട് മുൻകൂറായി അനുമതി വാങ്ങിയശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ അനുമതി ലഭിക്കുകയെന്നിരിക്കെ അത്തരത്തിൽ അഭിഭാഷകനൊപ്പം പരാതി നൽകാൻ പോയ ദളിത് യുവതിയ്ക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മോശം അനുഭവമുണ്ടായത്.

ഞാനും വക്കീലും കൂടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോയതെന്നും അപ്പോള്‍ പരാതി വായിച്ചുപോലും നോക്കാതെ അവിടെയുണ്ടായിരുന്ന സാര്‍ പൊലീസ് വിളിപ്പിക്കുമെന്ന് പറയുകയായിരുന്നുവെന്നും പി ശശിയെന്നയാള്‍ക്കാണ് പരാതി നൽകിയെന്നും ബിന്ദു പറഞ്ഞു. താൻ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഓഫീസിലൊക്കെ പോകുന്നതെന്നും ബിന്ദു പറഞ്ഞു.

തിരുവനന്തപുരം പേരൂര്‍ക്കടയിലാണ് ജോലി ചെയ്യുന്ന വീട്ടിലെ സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് പൊലീസ ദളിത് യുവതിയായ ബിന്ദുവിനെ കസ്റ്റഡിയിൽ എടുത്തത്. മാല മോഷ്ടിച്ചില്ലെന്ന് വിശദമാക്കിയതിന് പിന്നാലെ പെൺമക്കളെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസുകാർ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ബിന്ദു പറയുന്നത്. മണിക്കൂറുകൾ പൊലീസ് സ്റ്റേഷനിൽ കഴിയുന്നതിനിടെ വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിൽ പോയി കുടിക്കാനായിരുന്നു മറുപടിയെന്നും ബിന്ദു പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം 23 നാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുന്നത്. വീട്ടുടമസ്ഥയുടെ രണ്ടര പവൻ മാല മോഷ്ടിച്ചെന്നായിരുന്നു ആരോപണം. താൻ മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു പൊലീസുകാരുടെ കാലു പിടിച്ചു പറഞ്ഞു. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചതോടെയാണ് ബിന്ദുവിനെ വിട്ടയയ്ക്കുന്നത്.

പേരൂർക്കട സ്റ്റേഷനിൽ വീട്ടുജോലിക്കാരിയായ ദളിത് യുവതിയായ ബിന്ദുവെന്ന യുവതിയെ 20 മണിക്കൂർ കസ്റ്റഡിയിൽ മാനസിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ തിരുവനന്തപുരം കമ്മീഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. അസിസ്റ്റന്‍റ് കമ്മീഷണറോടാണ് ആഭ്യന്തര അന്വേഷണത്തിന് നിർദേശിച്ചത്. പൊലീസിന്‍റെ ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തൽ. മൂന്നു ദിവസം മാത്രമാണ് സ്ത്രീ ജോലിക്ക് നിന്നത്. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചിട്ടും 11 മണിക്ക് ശേഷമാണ് പൊലീസ് വിട്ടയച്ചത്.

അങ്ങനെ ആ നേട്ടവും ‘തുടരു’മിന്; മലയാളത്തിന് ഇത് ആദ്യം..

0
Spread the love

ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനവുമായി മുന്നോട്ടു പോവുകയാണ് തുടരും. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സിനിമയ്ക്ക് റിലീസ് ദിവസം മുതലേ പോസിറ്റീവ് പ്രതികരണമായിരുന്നു ലഭിച്ചത്.

ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തിയ സിനിമ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം ത്രില്ലിങ്ങായ സ്റ്റോറി ടെല്ലിങ്ങും പ്രേക്ഷകര്‍ക്കായി സമ്മാനിച്ചിരുന്നു. ഇതിനൊപ്പം ബോക്‌സ് ഓഫീസിലും ഒന്നിനു പുറകെ ഒന്നായി റെക്കോര്‍ഡുകളും ചിത്രം തീര്‍ത്തിരുന്നു

ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനവുമായി മുന്നോട്ടു പോവുകയാണ് തുടരും. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സിനിമയ്ക്ക് റിലീസ് ദിവസം മുതലേ പോസിറ്റീവ് പ്രതികരണമായിരുന്നു ലഭിച്ചത്.

100 കോടിയും 200 കോടിയുമെല്ലാം അതിവേഗം നേടിയ ചിത്രം കേരളാ ബോക്‌സ് ഓഫീസിലും ഒന്നാമനായിരുന്നു. ഇപ്പോള്‍ മലയാള സിനിമയ്ക്ക് ഇതുവരെ എത്തിപ്പിടിക്കാനാകാത്ത ഒരു നേട്ടവും തുടരും അനായാസം സ്വന്തമാക്കിയിരിക്കുകയാണ്

ട്രാക്കേഴ്‌സ് പുറത്തുവിടുന്ന റിപ്പോര്‍ട്ട് പ്രകാരം, ചിത്രത്തിന്റെ കേരളത്തിലെ ഷോകളില്‍ നിന്ന് മാത്രമായി 100 കോടിയാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. ട്രാക്കഡ് കളക്ഷനില്‍ മലയാളം സിനിമ ആദ്യമായാണ് ഈ നേട്ടം സ്വന്തമാക്കുന്നത്.

കേരളാ ബോക്‌സ് ഓഫീസില്‍ 110 കോടിയ്ക്ക് മുകളിലും ആഗോളതലത്തില്‍ 220 കോടിയ്ക്ക് മുകളിലുമാണ് തുടരും ഇതുവരെ നേടിയിരിക്കുന്നത്. 24 ദിവസങ്ങള്‍ക്ക് ശേഷവും ഹൗസ് ഫുള്‍ ഷോസുമായാണ് മോഹന്‍ലാല്‍ ചിത്രം മുന്നേറുന്നത്. അതുകൊണ്ട് എമ്പുരാന്റെ ഇന്‍ഡസ്ട്രി ഹിറ്റ് പദവിയും മോഹന്‍ലാല്‍ തന്നെ ഒരുപക്ഷെ തിരുത്തികുറിച്ചേക്കാം.

കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തുടരുമിന്റെ തിരക്കഥ ഒരുക്കിയത്. രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മിച്ച ചിത്രത്തിന് ജേക്ക്‌സ് ബിജോയ് ആണ് സംഗീതം പകര്‍ന്നത്. ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ, തോമസ് മാത്യു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. വില്ലന്‍ വേഷത്തിലെത്തിയ പ്രകാശ് വര്‍മയുടെ പ്രകടനം വലിയ കയ്യടികള്‍ നേടിയിരുന്നു.

പാകിസ്ഥാൻ ക്രിക്കറ്റിനെ ഒറ്റപ്പെടുത്തും, സെപ്റ്റംബറിലെ ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറും

0
Spread the love

ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറും.ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ തീരുമാനം അറിയിച്ചെന്നാണ് സൂചന.പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മോഹ്‌സിൻ നഖ്വി ആണ്‌ ACC ചെയർമാൻ. സെപ്റ്റംബറിൽ ഇന്ത്യ വേദിയാകേണ്ട ഏഷ്യ കപ്പിൽ നിന്നാണ് പിന്മാറിയത്.ശ്രീലങ്കയിലെ വനിത എമെർജിങ് ടീംസ് ഏഷ്യ കപ്പിലും കളിക്കില്ല.പാകിസ്ഥാൻ ക്രിക്കറ്റിനെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി

പഹഗൽഗാം ഭീകരാക്രമണത്തിലെ പാക്കിസ്ഥാന്‍റെ പങ്ക് വ്യക്തമായതിന് പിന്നാലെ സിന്ധു നദീജല കരാർ മുൻനിർത്തി ആരംഭിച്ച ജലയുദ്ധം ഇന്ത്യ കടുപ്പിക്കുകയാണ്. നൂറ്റാണ്ടുകൾ പഴക്കമുളള സിന്ധു നദിയിലെ കനാലുകൾ അടിയന്തരമായി നവീകരിക്കും.1905ല്‍ നിര്‍മിച്ച രണ്‍ബീന്‍ കനാല്‍, 1906ല്‍ നിര്‍മിച്ച ന്യൂ പ്രതാപ് കനാല്‍. 1961ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കത്വാ കനാല്‍ എന്നിവയാണ് നവീകരിക്കുക.. 60 കിലോമീറ്ററാണ് രണ്‍ബീര്‍ കനാലിന്‍റെ നീളം. ജലസേചനത്തിനൊപ്പം വൈദ്യുത പദ്ധതിക്കുമാണ് ഈ കനാലിലെ വെള്ളം ഉപയോഗിക്കുന്നത്. 34 കിലോമീറ്റര്‍ നീളമുളള ന്യൂ പ്രതാപ് കനാല്‍ 16,500 ഹെക്ടര്‍ പ്രദേശത്തെ കൃഷി ഭൂമികളുടെ ജീവനാഡിയാണ്. കത്വ നഗരത്തിന് കുടിവെളളം നല്‍കുന്ന കത്വ കനാലിന് 17 കിലോമീറ്റര്‍ നീളമുണ്ട്. കനാലുകളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന എക്കല്‍ നീക്കി സംഭരണ ശേഷി വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

വുള്ളർ തടാകത്തിൽ തുൾബുള്‍ തടയണ പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുളള പ്രഖ്യാപിച്ചിരുന്നു. 1980ൽ പാകിസ്ഥാന്‍റെ എതിർപ്പിനെ തുടർന്ന് നിർത്തിവെച്ച പദ്ധതിയാണിത്. തടയണ നിർമിക്കുന്നതോടെ ഝലം നദിയിലെ വെള്ളം ശൈത്യകാലത്ത് ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. സിന്ധുനദീജല കരാര്‍ മരവിപ്പിച്ചതില്‍ കടുത്ത വിയോജിപ്പാണ് ജമ്മുകശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടിയായ പിഡിപിക്കുളളത്. നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച പിഡിപി അധ്യക്ഷ മെഹബൂബ മുഫ്ത്തി ജീവജലം ആയുധമാക്കുന്നത് ശരിയല്ലെന്നും വിമര്‍ശിച്ചു.

മെസി കേരളത്തിലേക്ക് വരും! കളി നിശ്ചയിച്ച സമയത്ത് തന്നെ നടക്കും: ഉറപ്പ് നൽകി കായിക മന്ത്രി

0
Spread the love

വിവാദങ്ങൾക്ക് വിരാമമിട്ട് കായിക മന്ത്രി അബ്‌ദുറഹ്മാൻ. കേരളത്തിൽ അർജൻ്റീന ഫുട്ബോൾ ടീം ഒക്ടോബർ-നവംബർ മാസങ്ങളിൽ ഒരു ദിവസം കളിക്കാനെത്തുമെന്ന് മന്ത്രി പറഞ്ഞു. അതിനാൽ കളി നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്നും മന്ത്രി.

വിവാദങ്ങൾക്ക് വിരാമമിട്ട് കായിക മന്ത്രി അബ്‌ദുറഹ്മാൻ. കേരളത്തിൽ അർജൻ്റീന ഫുട്ബോൾ ടീം ഒക്ടോബർ-നവംബർ മാസങ്ങളിൽ ഒരു ദിവസം കളിക്കാനെത്തുമെന്ന് മന്ത്രി പറഞ്ഞു. അതിനാൽ കളി നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്നും മന്ത്രി.

നിലവിൽ അർജന്റീനയുമായി സംസ്ഥാന സർക്കാർ നല്ല ബന്ധത്തിലാണ്. ടീം എത്തില്ല എന്നൊന്നും പറയാൻ കഴിയില്ല. ഇത് ഫിഫ മാച്ചല്ല. അവർക്ക് കളിക്കാൻ സാധിക്കുന്ന രണ്ട് സ്റ്റേഡിയങ്ങൾ നിലവിൽ കേരളത്തിലുണ്ട്. ഇത് സംബന്ധിച്ച് ഒരു ആശയകുഴപ്പവുമില്ല. കാണികളെ കൂടുതൽ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിലായിരിക്കും കളി നടത്തുക. സ്റ്റേഡിയം സംബന്ധിച്ച് ആശങ്കയില്ല. സ്പോൺസ‍ർക്ക് പണം അടയ്ക്കാൻ ഇനിയും സമയമുണ്ട്. ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടന്നാൽ വരുന്ന ഒക്ടോബർ മാസത്തിൽ അർജൻ്റീനയുടെ നല്ല ടീം കേരളത്തിൽ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്ത കണ്ട് ആശങ്ക തനിക്കും ഉണ്ടായിരുന്നു. എന്നാൽ താൻ അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ടു. ഉദ്ദേശിച്ച രീതിയിൽ പണമടച്ചാൽ കളി നടക്കുമെന്നാണ് അവർ പറഞ്ഞത്. പണം അടയ്ക്കുമെന്ന് സ്പോൺസറും വ്യക്തമാക്കിയിട്ടുണ്ട്.

ഗ്രീൻഫീൽഡും കലൂർ സ്റ്റേഡിയവുമായി മത്സരത്തിനായി പരിഗണിക്കുന്നത്. ആദ്യ അൻപത് റാങ്കിനുള്ളിലുള്ള ഒരു ടീമായിരിക്കും അർജൻ്റീനയുടെ എതിരാളി. പണം അടയ്ക്കാൻ റിസർവ് ബാങ്കിന്റെ ഒരു അനുമതി കൂടി കിട്ടാനുണ്ടായിരുന്നു. അത് ലഭിച്ചു. അടുത്തയാഴ്ച സ്പോൺസർ പണം അടയ്ക്കും. അതോടെ എല്ലാ കാര്യങ്ങൾക്കും വ്യക്തത വരും. സ്പോർട്സും രാഷ്ട്രീയവും തമ്മിൽ ബന്ധമില്ലെന്ന് പറഞ്ഞ മന്ത്രി ഫുട്ബോളിന് ഒരൊറ്റ പൊളിറ്റിക്സേയുള്ളൂവെന്നും പ്രതികരിച്ചു.

ഖത്തര്‍ ലോകകപ്പോടെ അര്‍ജന്‍റീന ടീമിനും മെസിക്കും കൈവന്ന വര്‍ദ്ധിച്ച സ്വീകര്യത, ലോകകപ്പ് സമയത്ത് കൊടുവള്ളിയിലെ പുള്ളാവൂര്‍ പുഴയില്‍ ആരാധകര്‍ ഉയര്‍ത്തിയ കൂറ്റന്‍ കട്ടൗട്ട് ഷെയര്‍ ചെയ്ത് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രകടിപ്പിച്ച താല്‍പര്യം- ഇങ്ങനെ പല ഘടകങ്ങള്‍ അനുകൂലമായി വന്ന സാഹചര്യത്തിലായിരുന്നു അര്‍ജന്‍റീന ടീം ഇന്ത്യയില്‍ കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചുളള വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഭാരിച്ച ചെലവ് താങ്ങാനാകില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഈ സാധ്യത തള്ളി. ഇതോടെയാണ് വലിയ അവസരമാണ് നഷ്ടപ്പെടുത്തുന്നതെന്നും മെസിയെയും ടീമിനെയും കേരളത്തിലെത്തിക്കാന്‍ ശ്രമം നടത്തുമെന്നും മന്ത്രി അബ്ദുറഹ്മാന്‍ പ്രഖ്യാപിച്ചത്.

പിന്നീട് ഓണ്‍ലൈന്‍ വഴിയും സെപ്റ്റംബറില്‍ സ്പെയിനില്‍ നേരിട്ടെത്തിയും ച‍ർച്ച നടത്തി. അര്‍ജന്‍റീനയ്ക്കും എതിർ ടീമിനുമായി നല്‍കേണ്ട തുക ഉള്‍പ്പെടെ 200 കോടിയിലേറെ രൂപ പൂര്‍ണമായൂം സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താനയിരുന്നു നീക്കം. ആദ്യം ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷനായിരുന്നു സ്പോണ്‍സര്‍ഷിപ്പിനായി രംഗത്ത് വന്നത്. എന്നാൽ വ്യാപാരോല്‍സവത്തിലൂടെ പണം കണ്ടെത്താനുള്ള നീക്കം വിജയിച്ചില്ല. ഇതോടെ അവര്‍ പിന്‍മാറി. പിന്നാലെയായിരുന്നു റിപ്പോര്‍ട്ടര്‍ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനിയുടെ വരവ്.

കണ്ണപ്പയിൽ ലാലേട്ടനുള്ളത് ആകെ 15 മിനിറ്റ്; എന്നാൽ സംഭവം ഞെട്ടിക്കും, നടൻ

0
Spread the love

തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനാകുന്ന ചിത്രമാണ് ‘കണ്ണപ്പ’. ഒരു ബിഗ് ബജറ്റ് പീരീഡ് ഫാന്റസി ചിത്രമായി ഒരുങ്ങുന്ന സിനിമയിൽ മലയാളത്തിന്റെ സ്വന്തം മോഹൻലാലും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ കഥാപാത്രത്തെക്കുറിച്ച് വിഷ്ണു പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. കണ്ണപ്പ എന്ന സിനിമയിലെ ഏറ്റവും വലിയ സർപ്രൈസായിരിക്കും മോഹൻലാലിന്റെ കഥാപാത്രം എന്നാണ് വിഷ്ണു പറഞ്ഞത്.

‘തുടക്കത്തിൽ മോഹൻലാൽ ഈ സിനിമയുടെ ഭാഗമായിരുന്നില്ല. എന്നത് ആദ്യം മുതൽ അദ്ദേഹം ഈ സിനിമയുടെ ഭാഗമാകണം എന്ന് ആഗ്രഹിച്ചിരുന്നു. ഈ സിനിമയിലെ ഏറ്റവും വലിയ സർപ്രൈസായിരിക്കും മോഹൻലാലിന്റെ കഥാപാത്രം. 15 മിനിറ്റ് മാത്രമാണ് അദ്ദേഹം ഈ സിനിമയിലുള്ളത്. എന്നാൽ ആ കഥാപാത്രം ഞെട്ടിക്കും,’ എന്ന് വിഷ്ണു മഞ്ചു പറഞ്ഞു.

‘കിരാത’ എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. പാശുപതാസ്ത്രത്തിന്റെ അധിപനായ പുരാണത്തിലെ കിരാതൻ എന്ന കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മോഹൻലാലിന്റെ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്. മോഹൻലാലിന് പുറമെ പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ തുടങ്ങിയവരും സിനിമയിൽ കാമിയോ വേഷങ്ങളിലെത്തുന്നുണ്ട്.

എത്ര ഉറങ്ങിയിട്ടും മതിയാകുന്നില്ലേ? അമിത ഭാരവും മുടികൊഴിച്ചിലുമാണോ മറ്റു ലക്ഷണങ്ങള്‍, എങ്കിൽ കാര്യമിത്

0
Spread the love

ചിലരെ കണ്ടിട്ടില്ലേ ഉറങ്ങിയാലും ഉറങ്ങിയാലും മതിയാവില്ല. അമിതമായ ക്ഷീണം, ഭക്ഷണം നിയന്ത്രിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തിട്ടും ഭാരം കൂടി വരുന്നു. മുടികൊഴിച്ചില്‍ , വിഷാദം, ഉത്കണ്ഠ, ആര്‍ത്തവം ക്രമംതെറ്റി വരിക, കൊളസ്‌ട്രോളിലുള്ള ഏറ്റക്കുറച്ചില്‍. ഈ ലക്ഷണങ്ങളുമായിട്ടാണ് പലരും ഡോക്ടറെ കാണാന്‍ എത്തുന്നത്. ഈ ലക്ഷണങ്ങള്‍ തൈറോയ്ഡിനുള്ള സാധ്യതയെയാണ് എടുത്തുകാട്ടുന്നത്. തൈറോയ്ഡ് രോഗം തിരിച്ചറിഞ്ഞ് അതിനെ കൃത്യമായി പ്രതിരോധിച്ച് നിര്‍ത്താന്‍ സാധിക്കും. തൈറോയ്ഡ് ഗ്രന്ധിക്ക് എന്തെങ്കിലും പ്രവര്‍ത്തന വൈകല്യങ്ങള്‍ സംഭവിച്ചാല്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണിലും വ്യത്യാസം ഉണ്ടാകും. ഹോര്‍മോണിന്റെ അളവ് കുറഞ്ഞുപോകുന്നതിനെ ഹൈപ്പോ തൈറോയ്ഡിസം എന്നും തൈറോയിഡ് ഹോര്‍മോണ്‍ അമിതമായി ഉത്പാദിപ്പിക്കുന്ന അവസ്ഥയെ ഹൈപ്പര്‍ തൈറോയിഡിസം എന്നുമാണ് പറയുന്നത്

ഇവയ്ക്ക് ഓരോന്നിനും ഒരോ തരത്തിലുള്ള ലക്ഷണങ്ങളാണ്. അമിതവണ്ണം, അമിതമായ ക്ഷീണം, വന്ധ്യത, മലബന്ധം,ശബ്ദത്തിലെ പതര്‍ച്ച, അമിതമായ തണുപ്പ്, മുഖത്തും കാലിലും നീര്, മുടികൊഴിച്ചില്‍ എന്നിവയാണ് ഹൈപ്പോ തൈറോയിഡിസത്തിന്റെ ലക്ഷണങ്ങള്‍.എന്നാല്‍ ഹൈപ്പര്‍ തൈറോയിഡിസത്തിന്റെ ലക്ഷണങ്ങള്‍ അമിത ക്ഷീണം, അമിത വിശപ്പ്, ശരീരഭാരം കുറയുക, ഹൃദയമിടിപ്പ് വര്‍ധിക്കുക, വിറയല്‍, ചൂട്, ഉത്കണ്ഠ, മാസമുറയിലെ വ്യത്യാസങ്ങള്‍ , കണ്ണ് പുറത്തേക്ക് തള്ളിവരിക എന്നിവയാണ്.

മുടിയുടെയും ചര്‍മ്മത്തിന്റെയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്ഡ് ഹോര്‍മോണ്‍ വളരെയധികം അത്യാവശ്യമാണ്. മുടി വരളുകയും പൊട്ടിപോവുകയും ചര്‍മം കട്ടിയുളളതും വരണ്ടതുമായി കാണപ്പെടുന്നതും തൈറോയിഡിന്റെ ലക്ഷണങ്ങളാണ്. ചിലര്‍ക്ക് പാരമ്പര്യവും ഒരു കാരണമാണ്. കുടുംബത്തില്‍ പിതാവ്, മാതാവ്, സഹോദരങ്ങള്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും തൈറോയ്ഡ് അസുഖങ്ങളുണ്ടെങ്കില്‍ മുന്‍കരുതലെടുക്കേണ്ടത് അത്യാവശ്യമാണ്

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

തൈറോയ്ഡ് പ്രശ്‌നങ്ങളെ ഒരു പരിധി വരെയെങ്കിലും പ്രതിരോധിക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് സാധിക്കും. സെലിനിയം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തൈറോയിഡിന്റെ ആരോഗ്യത്തിനും ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥയ്ക്കും ഗുണം ചെയ്യും.തൈറോയിഡ് ഹോര്‍മോണ്‍ ഉത്പാദനത്തെ ഇത് ഉത്തേജിപ്പിക്കും. ഓക്‌സിഡേറ്റീവ് സ്‌ട്രെസില്‍ നിന്നും തൈറോയിഡിനെ സംരക്ഷിക്കാനും ഇത് സഹായകമാകും. മത്സ്യം, ധാന്യങ്ങള്‍, ചിക്കന്‍ തുടങ്ങിയവ സെലീനിയം അടങ്ങിയവയാണ്.

ചെറിയ അളവില്‍ മല്ലി എടുത്ത് കുതിരാനായി വയ്ക്കുക, അടുത്ത ദിവസം രാവിലെ ഇതെടുത്ത് തിളപ്പിച്ച് അരിച്ച് വെള്ളം കുടിക്കാവുന്നതാണ്.

വെള്ളത്തില്‍ ഒരു ചെറിയ അല്ലി വെളുത്തുളളി ഇട്ട് തിളപ്പിച്ച് വെറും വയറ്റില്‍ കഴിക്കുന്നത് തൈറോയ്ഡ് മൂലമുള്ള പ്രശ്‌നങ്ങളെ തടയാന്‍ സഹായിക്കും

ഗ്ലൂട്ടണ്‍ അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം തൈറോയ്ഡിന്റെ ആരോഗ്യത്തിന് നല്ലതല്ല.. അതുകൊണ്ട് പാസ്തകള്‍, ന്യൂഡില്‍സ്, ബ്രഡുകള്‍, പേസ്ട്രികള്‍ , ബിസ്‌ക്കറ്റുകള്‍ എന്നിവ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കണം.

റിഫൈന്‍ ചെയ്ത പഞ്ചസാര തൈറോയ്ഡ് പ്രശ്‌നമുളളവര്‍ കഴിക്കരുത്. അതുകൊണ്ട് തന്നെ ബേക്കറി പലഹാരങ്ങള്‍ പരമാവധി ഒഴിവാക്കുക. മധുരം കഴിക്കണമെന്ന് തോന്നുമ്പോള്‍ ഒരു ചെറിയ കഷണം തേങ്ങ കഴിക്കാവുന്നതാണ്. തേങ്ങയിലെ ഓരോ ഘടകങ്ങളും ശരീരത്തിന് വളരെയധികം നല്ലതാണ്.

സ്‌ട്രെസ് പരമാവധി കുറയ്ക്കുക. അമിതമായ സമ്മര്‍ദ്ദം, ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയെ ബാധിക്കും. പതിവായി വ്യായാമം ചെയ്യുന്നത് ശീലമാക്കുക.

ഇന്ത്യ – പാകിസ്താൻ തർക്കം മുറുകുന്നതിനിടെ ഓൺലൈനിലൂടെ പരിചയപ്പെട്ട പാസ്റ്ററെ തേടി യുവതി പാകിസ്ഥാനിൽ

0
Spread the love

ഇന്ത്യ – പാകിസ്താൻ ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽ സ്വന്തം കാമുകനെ കാണാനായി ഇന്ത്യ അതിർത്തി കടന്ന് യുവതി. ​നോർത്ത് നാഗ്പൂർ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന സുനിതയാണ് അനധികൃതമായി അതിർത്തികടന്നത്. ഇവർ ഇപ്പോൾ പാകിസ്താന്റെ കസ്റ്റഡിയിൽ ആണ്. ഓൺലൈനിലൂടെ പരിചയപ്പെട്ട പാസ്റ്ററെ കാണാൻ ആണ് സുനിത നിയന്ത്രണരേഖ കടന്നത്

കാർഗിൽ ജില്ലയിലെ അവസാന ഗ്രാമത്തിൽ നിന്നാണ് ഇവർ പാകിസ്താനിലേക്ക് എത്തിയത്. ഇന്ത്യൻ സെക്യൂരിറ്റി ഏജൻസികളുടേയും ഇന്റലിജൻസ് ഏജൻസികളുടേയും കണ്ണുവെട്ടിച്ചാണ് ഇവർ പലായനം ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിന് മുമ്പ് രണ്ട് തവണ അട്ടാരി വഴി ഇവർ അതിർത്തി കടക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല.

നിലവിൽ പാകിസ്താൻ ഏജൻസികളുടെ കസ്റ്റഡിയിലാണ് സുനിതയുള്ളതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ അന്വേഷണ ഏജൻസികൾ കൂടുതൽ അന്വേഷണം നടത്തുകയാണ്. അതേസമയം, ഇക്കാര്യത്തിൽ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ പ്രതികരണം പുറത്ത് വന്നിട്ടില്ല.

മെയ് 14ാം തീയതി 15കാരനായ മകനെ അതിർത്തി ഗ്രാമത്തിൽ ഉപേക്ഷിച്ചാണ് സുനിത നിയന്ത്രണരേഖക്ക് സമീപത്തേക്ക് എത്തിയത്. സുനിത തിരിച്ചു വരാത്തതിനെ തുടർന്ന് ഗ്രാമവാസികൾ ലഡാക് പൊലീസിനെ വിവരമറിയിച്ചു. ഇവരുടെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ സുനിതയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. അതേസമയം, സുനിതക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ചികിത്സയിലുമാണെന്നാണ് കുടുംബം വ്യക്തമാക്കുന്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts