കാലവര്‍ഷത്തിന് മുന്നോടിയായി കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ. കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യത ശക്തമായതോടെയാണ് അതിശക്ത മഴ മുന്നറിയിപ്പ്. അഞ്ചുദിവസം ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്
ലാലേട്ടന് പിറന്നാൾ സമ്മാനം: ചക്ക കൊണ്ട് ചിത്രമൊരുക്കി ഡാവിഞ്ചി സുരേഷ്
പ്രിയപ്പെട്ടവരുടെ പിറന്നാളിന് പല തരത്തിലുള്ള സമ്മാനങ്ങളും സർപ്രൈസുകളും നൽകുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ മലയാളികളുടെ സ്വന്തം മോഹൻലാലിന് തികച്ചും വ്യത്യസ്തമായ ഒരു പിറന്നാൾ സമ്മാനം ഒരുക്കിയിരിക്കുകയാണ് ചിത്രകാരൻ ഡാവിഞ്ചി സുരേഷ്. ചക്ക കൊണ്ട് മോഹൻലാലിന്റെ വലിയ ചിത്രം തയാറാക്കിയാണ് ഡാവിഞ്ചി സുരേഷ് വ്യത്യസ്തമായ പിറന്നാൾ സമ്മാനം ഒരുക്കിയത്
വിവിധ ഇനങ്ങളിലും നിറങ്ങളിലുമുള്ള ചക്കച്ചുള , ചക്കക്കുരു , ചക്കപ്പോള, ചക്കമടല് , അങ്ങനെ ചക്കയുടെ വിവിധ ഭാഗങ്ങൾ കൂട്ടിചേര്‍ത്താണ് മോഹൻലാലിന്റെ മുഖം തയാറാക്കിയത്. പശ്ചാത്തലത്തില്‍ പച്ചയും മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പ്ലാവിലകളും കൂടി വച്ചതോടെ ചിത്രം പൂർത്തിയായി. അറുപത്തഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന്റെ ചിത്രമൊരുക്കിയത് 65 ഇനം പ്ലാവുകള്‍ ഉള്ള തോട്ടത്തിലാണെന്നതാണ് മറ്റൊരു കൗതുകം.
തൃശൂര്‍ വേലൂരിലെ കുറുമാല്‍കുന്ന് വര്‍ഗ്ഗീസ് തരകന്റെ ആയുര്‍ ജാക്ക് ഫാമിലാണ് സുരേഷ് ചിത്രമൊരുക്കിയത്. 100 മീഡിയങ്ങളിൽ 100 ചിത്രമൊരുക്കുന്ന ഡാവിഞ്ചി സുരേഷിന്റെ 97ാം മീഡിയമാണ് ചക്ക. എട്ടടി വലിപ്പത്തില്‍ രണ്ടടി ഉയരത്തില്‍ തട്ടുണ്ടാക്കി തുണി വിരിച്ച്, അതില്‍ മോഹന്‍ലാലിന്റെ മുഖം സ്കെച്ച് ചെയ്താണ് ചക്കച്ചുളകള് നിരത്തുന്നത്. അഞ്ചു മണിക്കൂര്‍ സമയമെടുത്താണ് ചിത്രമുണ്ടാക്കിയതെന്നും ഏകദേശം ഇരുപതു ചക്കയോളം ഉപയോഗിച്ചെന്നും ഡാവിഞ്ചി സുരേഷ് പറഞ്ഞു. ചിത്രം നിർമിക്കുന്ന വീഡിയോയും ഡാവിഞ്ചി സുരേഷ് പങ്കുവച്ചിട്ടുണ്ട്.
തുടരും സിനിമയിലെ വിജയ് സേതുപതി സാന്നിധ്യം; ആവശ്യം പറഞ്ഞപ്പോൾ നടൻ പ്രതികരിച്ചത് ഇങ്ങനെയെന്ന് നിർമ്മാതാവ്
കേരളത്തിൽ ഇപ്പോഴും തീയേറ്ററുകൾ നിറഞ്ഞ് പ്രദർശനം നടത്തിക്കൊണ്ടിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘തുടരും’. കുടുംബ കഥ പറയുന്ന ചിത്രത്തിൽ വില്ലനായി എത്തിയത് പരസ്യ ചിത്രങ്ങളുടെ സംവിധായകൻ കൂടിയായ പ്രകാശ് വർമ്മയാണ്. ഇപ്പോഴിതാ പ്രകാശ് വർമ്മയെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിച്ചിരിക്കുകയാണ് നിർമാതാവായ എം രഞ്ജിത്. സിനിമയിലെ ഫ്ലാഷ് ബാക്ക് രംഗങ്ങളെക്കുറിച്ചും അദ്ദേഹം ചില കാര്യങ്ങൾ പങ്കുവച്ചിട്ടുണ്ട
‘ഭീകര ബഡ്ജറ്റിൽ ചെയ്ത സിനിമയല്ല തുടരും. അന്ന് വില്ലൻ വേഷം ചെയ്യാൻ പ്രകാശ് വർമ്മയെ സമീപിച്ചിരുന്നു. അഭിനയിക്കാൻ അദ്ദേഹത്തിന് പേടിയായിരുന്നു. കാരണം മോഹൻലാലിനും ശോഭനയ്ക്കുമെതിരെയാണ് അഭിനയിക്കേണ്ടത്. താൻ വന്നാൽ എല്ലാവർക്കും ബുദ്ധിമുട്ടാകുമെന്ന് പ്രകാശ് വർമ്മ എന്നോട് പറഞ്ഞിരുന്നു. സിനിമയുടെ ആകർഷണത്തിന് വേണ്ടിയാണ് പ്രകാശ് വർമ്മയെ കൊണ്ടുവന്നത്. അദ്ദേഹത്തെ വച്ച് ഞങ്ങൾ ഒരു ടെസ്റ്റ് വീഡിയോ എടുത്തിരുന്നു. അത് മോഹൻലാലിന് അയച്ചുകൊടുത്തു. ലാലേട്ടൻ വരെ അതിശയിച്ചുപോയി.എല്ലാം ശ്രദ്ധിക്കുന്ന വ്യക്തിയാണ് ലാലേട്ടൻ. യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് അധികം ആരോടും പ്രശ്നങ്ങളില്ലാതെ ജീവിക്കുന്നയാളാണ് ലാലേട്ടൻ. നമ്മൾ ചില കാര്യങ്ങളിൽ കളിയാക്കിയാലും അദ്ദേഹത്തിന് പരാതികളില്ല.
സിനിമയിൽ വിജയ് സേതുപതിയുടെ ചിത്രങ്ങൾ ഫ്ളാഷ് ബാക്കിൽ ഉപയോഗിക്കുന്നുണ്ട്. വേറെ ഏതെങ്കിലും സംവിധായകരായിരുന്നുവെങ്കിൽ അദ്ദേഹത്തിന് പകരം പ്രഭുവിനെയോ ശരത്കുമാറിനെയോ ഉപയോഗിക്കുളളൂ. അവിടെയാണ് വിജയ് സേതുപതിയെ ഉപയോഗിച്ചത്. അത് ഡയറക്ടർ ബ്രില്ല്യൻസാണ്.നമുക്ക് അടുത്ത ബന്ധമുളള ഒരാളാണ് വിജയ് സേതുപതി. ഇക്കാര്യം ഞങ്ങൾ വിജയ് സേതുപതിയോട് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞത്, ഇതുവരെയായിട്ടും ലാലേട്ടനോടൊപ്പം ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. ഫോട്ടോയെങ്കിലും അഭിനയിക്കട്ടേയെന്നായിരുന്നു. ഈ സിനിമയുടെ റീമേക്ക് വന്നാലും മറ്റൊരു നടനും മോഹൻലാലിന് പകരമായി അഭിനയിക്കാൻ സാധിക്കില്ല’- രഞ്ജിത് പറഞ്ഞു.
വിജയ് പടത്തിനു പിന്നാലെ സൂര്യയുടെ നായികയായും മമിത ബൈജു; സംവിധാനം വെങ്കി അറ്റ്ലൂരി
മലയാളത്തില്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നായികയാണ് മമിത ബൈജു. തെന്നിന്ത്യന്‍ പ്രേക്ഷകരുടെയും പ്രിയങ്കരിയായ മലയാളി താരമാണ് മമിത. ഇപ്പോഴിതാ മമിത സൂര്യ നായകനാകുന്ന പുതിയ ചിത്രത്തില്‍ നായികയാകുകയാണ്. സൂര്യ 46 എന്ന പുതിയ ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. വെങ്കി അറ്റ്ലൂരിയാണ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ട ഒരു വീഡിയോയും പുറത്തുവിട്ടിട്ടുണ്
മമിത പ്രധാന വേഷത്തിലുള്ള നിരവധി തമിഴ് ചിത്രങ്ങളാണ് ഒരുങ്ങുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് വിജയ് ചിത്രം ജനനായകന്. പ്രദീപ് രംഗനാഥന് നായകനാകുന്ന ഡ്യൂഡ് എന്ന പുതിയ ചിത്രത്തിലും മമിതയാണ് നായിക. ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് പ്രദീപ് രംഗനാഥന്. ചിത്രത്തിന് സംവിധാനം നിര്‍വഹിക്കുന്നത് കീര്‍ത്തീശ്വരനാണ്. ആര് ശരത്കുമാര് ഹൃദു ഹാറൂണ്‍ തുടങ്ങിയവര്‍ക്കൊപ്പം ദ്രാവിഡ് സെല്‍വം രോഹിണി എന്നിവരും വേഷമിടുന്നു. സായ് അഭയങ്കാരാണ് സംഗീത സംവിധാനം. ദീപാവലി റിലീസായിട്ടാണ് പ്രദീപ് രംഗനാഥന് ചിത്രം എത്തുക എന്നും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു
അമൃത്സറിലെ സുവര്‍ണക്ഷേത്രം ലക്ഷ്യമിട്ട് മേയ് 8ന് പാകിസ്ഥാന് മിസൈല്‍ തൊടുത്തു; വ്യോമപ്രതിരോധ സംവിധാനം എല്ലാ ശ്രമങ്ങളും തകര്‍ത്തെറിഞ്ഞെന്ന് ഇന്ത്യന്‍ സൈന്യം
പാകിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂറിനു പിന്നാലെ അമൃത്സറിലെ സുവര്‍ണ ക്ഷേത്രം ആക്രമിക്കാന്‍ പാക് സൈന്യം ശ്രമിച്ചതായി ഇന്ത്യന്‍ സേനയുടെ സ്ഥിരീകരണം. ഓപ്പറേഷന് സിന്ദൂറിനിടെ പ്രതികാര നടപടിയെന്നോണം സിഖ് മതവിശ്വാസികളുടെ ആരാധനകേന്ദ്രമായ അമൃത്സറിലെ സുവര്‍ണക്ഷേത്രം തകര്‍ക്കാന്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാന് നടത്തിയ ശ്രമം സൈന്യം തകര്‍ത്തെറിഞ്ഞു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക് മിസൈലുകളേയും ഡ്രോണുകളേയും പരാജയപ്പെടുത്തിയെന്ന്് ഇന്ത്യന്‍ ആര്‍മിയുടെ മേജര്‍ ജനറല്‍ കാര്‍ത്തിക് സി ശേഷാദ്രി സ്ഥിരീകരിച്ചു.
പാകിസ്താന് ഒരിക്കലും നിയമപരമോ നീതിപൂര്‍വമോ ആയ ലക്ഷ്യങ്ങളുണ്ടായിരുന്നില്ല. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍, സിവിലിയന്‍ ഇടങ്ങള്‍, മത കേന്ദ്രങ്ങള്‍ തുടങ്ങിയവ അവര്‍ ആക്രമിക്കുമെന്ന് സൈന്യം മുന്‍കൂട്ടിക്കണ്ടു. അതില്‍ ഏറ്റവും പ്രധാനമായിരുന്നു സുവര്‍ണക്ഷേത്രം. ഇതോടെ സുവര്‍ണ ക്ഷേത്രത്തിന് വ്യോമപ്രതിരോധ സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചു. മേയ് 8 ന് പുലര്‍ച്ചെ, ക്ഷേത്രം ലക്ഷ്യമാക്കി ഡ്രോണുകളും ദീര്‍ഘദൂര മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാന് ഒരു വലിയ വ്യോമാക്രമണം നടത്തി. എന്നാല്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണ്ണമായും സജ്ജരായിരുന്നു.
പാകിസ്ഥാന്റെ ലക്ഷ്യം എന്താകുമെന്ന് കൃത്യമായി തിരിച്ചറിഞ്ഞ ഇന്ത്യ ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ ഉറപ്പാക്കിയിരുന്നു. സുവര്‍ണക്ഷേത്രം സംരക്ഷിക്കുന്നതിനായി പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഒരു വ്യോമ കവചം തീര്‍ത്തിരുന്നുവെന്നാണ് ശേഷാദ്രി പറഞ്ഞത്. മേയ് എട്ട് പുലര്‍ച്ചെയായിരുന്നു ആക്രമണം. ഇരുട്ടിന്റെ മറവ് പ്രയോജനപ്പെടുത്തി പാകിസ്താന് ദീര്‍ഘദൂര മിസൈലുകളും ഡ്രോണുകളും ക്ഷേത്രം ലക്ഷ്യമാക്കി പായിച്ചു. എന്നാല്‍, ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജരായിരുന്നതിനാല്‍ ഈ ഭീഷണികളെയെല്ലാം ഫലപ്രദമായി പ്രതിരോധിക്കാനായെന്നും സുവര്‍ണക്ഷേത്രം ലക്ഷ്യമാക്കി വന്ന ഡ്രോണുകളും മിസൈലുകളും വെടിവെച്ചുതകര്‍ത്തെന്നും സൈനിക ഉദ്യോഗസ്ഥന് വ്യക്തമാക്കി.
ആകാശ് മിസൈല്‍ സിസ്റ്റം, എല്‍-70 എയര്‍ ഡിഫന്‍സ് ഗണ്‍സ് തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പാകിസ്ഥാന്റെ ഡ്രോണുകളും മിസൈലുകളും നശിപ്പിച്ചത്. പാക് ആക്രമണങ്ങളെ എങ്ങനെയാണ് പ്രതിരോധിച്ചതെന്ന് വ്യക്തമാക്കുന്ന ദൃശ്യവും സൈന്യം പുറത്തിറക്കി. പഞ്ചാബ് നഗരത്തെയും സുവര്‍ണ ക്ഷേത്രത്തെയും സംരക്ഷിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമായിരുന്നെന്നും ഡെമോ വ്യക്തമാക്കുന്നു. അമൃത്സര്‍, ജമ്മു, ശ്രീനഗര്‍, പത്താന്‍കോട്ട്, ജലന്ധര്‍, ലുധിയാന, ചണ്ഡീഗഡ്, ഭുജ് എന്നിവയുള്‍പ്പെടെ നിരവധി ഇന്ത്യന്‍ നഗരങ്ങളും സൈനിക താവളങ്ങളും രാത്രിയില്‍ നടന്ന ആക്രമണത്തില്‍ പാക്കിസ്ഥാന് ലക്ഷ്യമിട്ടിരുന്നതായി പ്രതിരോധ മന്ത്രാലയം നേരത്തേ സ്ഥിരീകരിച്ചിരുന്നു.
ആകാശ് മിസൈല്‍ സിസ്റ്റം, എല്‍-70 എയര്‍ ഡിഫന്‍സ് ഗണ്‍സ് തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പാകിസ്ഥാന്റെ ഡ്രോണുകളും മിസൈലുകളും നശിപ്പിച്ചത്. പാക് ആക്രമണങ്ങളെ എങ്ങനെയാണ് പ്രതിരോധിച്ചതെന്ന് വ്യക്തമാക്കുന്ന ദൃശ്യവും സൈന്യം പുറത്തിറക്കി. പഞ്ചാബ് നഗരത്തെയും സുവര്‍ണ ക്ഷേത്രത്തെയും സംരക്ഷിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമായിരുന്നെന്നും ഡെമോ വ്യക്തമാക്കുന്നു. അമൃത്സര്‍, ജമ്മു, ശ്രീനഗര്‍, പത്താന്‍കോട്ട്, ജലന്ധര്‍, ലുധിയാന, ചണ്ഡീഗഡ്, ഭുജ് എന്നിവയുള്‍പ്പെടെ നിരവധി ഇന്ത്യന്‍ നഗരങ്ങളും സൈനിക താവളങ്ങളും രാത്രിയില്‍ നടന്ന ആക്രമണത്തില്‍ പാക്കിസ്ഥാന് ലക്ഷ്യമിട്ടിരുന്നതായി പ്രതിരോധ മന്ത്രാലയം നേരത്തേ സ്ഥിരീകരിച്ചിരുന്നു.
മുതിര്‍ന്ന നടന്മാര് ഇത്തരം സീനുകള്‍ ഒഴിവാക്കണം; മകളുടെ പ്രായമല്ലേയുള്ളൂ! ചുംബന വിവാദത്തില്‍ കുടുങ്ങി കമല്‍ ഹാസന്, വൻ വിവാദം
ഉലകനായകന് കമല്‍ ഹാസനും ഹിറ്റ് മേക്കര്‍ മണിരത്നവും 37 വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്നിക്കുന്ന ‘തഗ് ലൈഫ്’ വലിയ ഹൈപ്പോടെയാണ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലര് വന്‍ വിഷ്വല്‍ ട്രീറ്റ് നല്‍കിയാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയത്. എന്നാല്‍ ചുംബന വിവാദത്തില്‍ പെട്ടിരിക്കുകയാണ് കമല്‍ ഹാസന്. ട്രെയ്ലറില് കാണിച്ചിരിക്കുന്ന ഇന്റിമേറ്റ് രംഗങ്ങള്‍ ചര്‍ച്ചയായിരിക്കുകയാണ്.
ട്രെയ്ലറില് നടി അഭിരാമിയെ കമല്‍ ലിപ്പ് കിസ് ചെയ്യുന്ന രംഗത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. 70 വയസുകാരനായ കമല്ഹാസന് 30 വയസോളം ചെറുപ്പമുള്ള അഭിരാമിയെ ചുംബിക്കുന്നതാണ് പലരും പ്രശ്നമായി ഉന്നയിക്കുന്നത്. ഒപ്പം പലരും കരുതിയത് പോലെ ചിത്രത്തില്‍ സിമ്പുവിന്റെ ജോഡിയല്ല തൃഷ എന്നതും ചര്‍ച്ചയാകുന്നുണ്ട്.
രണ്ട് നായികമാരാണോ കമലിന് എന്ന ചോദ്യമാണ് ഉയരുന്നത്. കമല്‍ ഹാസന്റെ മകളായ ശ്രുതി ഹാസനേക്കാള്‍ മൂന്ന് വയസ് മാത്രമേ രണ്ട് നടിമാര്‍ക്കും കൂടുതലുള്ളൂ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. തന്റെ സിനിമകളിലെ ചുംബന രംഗങ്ങളാല്‍ മുമ്പും വിവാദത്തിലായിട്ടുള്ള കമല്‍ ഇത്രയും പ്രായമുള്ള കഥാപാത്രം ചെയ്യുമ്പോള്‍ ഈ രംഗം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ചിലര്‍ വാദിക്കുന്നത്.
കമലിനെപ്പോലെയുള്ള മുതിര്‍ന്ന നടന്മാര് ഇത്തരം സീനുകള്‍ ഒഴിവാക്കണമെന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. അതേസമയം ഈ വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്ന പ്രതികരണങ്ങളും എത്തുന്നുണ്ട്. കഥ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ഈ രംഗങ്ങളില്‍ തെറ്റില്ല. പ്രായമുള്ള ഗുണ്ടാ നേതാവ് ഒരു യുവതിയുമായി ബന്ധം പുലര്‍ത്തുന്നു എന്നതാണ് ആ രംഗങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നിങ്ങനെയാണ് ചില കമന്റുകള്‍.
വരുന്നത് അതിശക്തമായ മഴ; വിവിധ ജില്ലകളിലെ മഴ മുന്നറിയിപ്പ് ഇങ്ങനെ..
സംസ്ഥാനത്ത് മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലർട്ട് കൊണ്ട് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (യെല്ലോ അലർട്ട്) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
സ്മാര്‍ട്ട് വാച്ചാണോ കയ്യിൽ?! എങ്കിൽ ഇതിൽ പതിയിരിക്കുന്ന അപകടങ്ങളും അറിഞ്ഞു വയ്ക്കാം..
സ്മാര്‍ട്ട് വാച്ചാണ് ഇപ്പോള്‍ ട്രെന്‍ഡ്. സമയം നോക്കാനെന്നതിലുപരി ഫിറ്റ്നസിന്റെ ഭാഗമായും ഇപ്പോള്‍ സ്മാര്‍ട്ട് വാച്ചുകള്‍ എല്ലാവരും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതിന്റെ പിന്നില്‍ വലിയ അപകടകരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. അമേരിക്കയിലെ നോട്രെ ഡാം സര്‍വകലാശാലയാണ് ഒരു പഠനത്തിലൂടെ ഇത്തരത്തിലുള്ള അപകടം കണ്ടെത്തിയത്
സ്മാര്‍ട്ട് വാച്ചുകളുടെ ബാന്‍ഡുകളില്‍ ‘ഫോര്‍എവര്‍ കെമിക്കല്‍സ്’ എന്ന് അറിയപ്പെടുന്ന പിഎഫ്എഎസ് കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. 15,000 സംയുക്തങ്ങളുടെ ഒരു വിഭാഗമാണ് പിഎഫ്എഎസ്. വെള്ളം, ചൂട്, കറ തുടങ്ങിയവ പ്രതിരോധിക്കുന്നതിന് പല ഉല്പന്നങ്ങളിലും ഇത് ഉപയോഗിക്കാറുണ്ട്. ഇവയെ ഫോര്‍എവര്‍ കെമിക്കല്‍സ് എന്നും അറിയപ്പെടുന്നു. ഇവ സ്വാഭാവികമായി വിഘടിക്കാതെ പ്രകൃതിയില്‍ നിലനില്ക്കുന്നു.
ഫ്ലൂറോഎലാസ്റ്റോമര്‍ ഉപയോഗിച്ചുണ്ടാക്കുന്ന സ്മാര്‍ട്ട് വാച്ചുകള്‍ ഈട് നില്‍ക്കുകയും ചെയ്യും വിയപ്പിനെ പ്രതിരോധിക്കാനും സഹായിക്കും. എന്നാല്‍ ഫ്ലൂറോഎലാസ്റ്റോമര്‍ ഉപയോഗിച്ചുണ്ടാക്കുന്ന സ്മാര്‍ട്ട് വാച്ച് ബാന്‍ഡുകളില്‍ മറ്റ് ഉല്പന്നങ്ങളില് ഉള്ളതിനെക്കാള്‍ ഉയര്‍ന്ന അളവില്‍ പിഎഫ്എഎസ് അടങ്ങിയതായി പഠനത്തില്‍ കണ്ടെത്തി. ഇത് കാന്‍സര്‍, വൃക്കരോഗം, കരള്‍ പ്രശ്നങ്ങള്‍, രോഗപ്രതിരോധ വൈകല്യങ്ങള്‍, മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ ഉണ്ടാക്കാന്‍ കാരണമാകും.
അതുകൊണ്ടു തന്നെ സിലിക്കണ്‍ ബാന്‍ഡുകള്‍ തിരഞ്ഞെടുക്കുക, സിലിക്കണ്‍ ബാന്‍ഡുകളില്‍ പിഎഫ്എഎസ് അടങ്ങിയിട്ടില്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഫ്ലൂറോഎലാസ്റ്റോമര്‍ ബാന്‍ഡുകളേക്കാള്‍ സിലിക്കണ്‍ സുരക്ഷിതമാണ്.സ്മാട്ട് വാച്ചുകള്‍ വാങ്ങുമ്പോള്‍ ലേബല്‍ കൃത്യമായി പരിശോധിക്കുക. ഫ്ലൂറോ എലാസ്റ്റോമറുകള്‍ ഉപയോഗിച്ച് നിര്‍മിച്ചവ ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഉറങ്ങുമ്പോഴും വ്യായാമം ചെയ്ത് വിയര്‍ക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങളിലും വാച്ച് ഒഴിവാക്കുക.
ഒരു വികാരം, പല നിര്‍വചനങ്ങള്‍, അതിന്റെ പേരാണ് മോഹന്‍ലാല്‍; ‘തുടരും’ സംവിധായകനെ വീട്ടിലേക്ക് വിളിച്ച് സൂര്യയും കാര്‍ത്തിയും
തമിഴകത്തും ‘തുടരും’ തരംഗം കുറിച്ചതോടെ സംവിധായകന് തരുണ്‍ മൂര്‍ത്തിയെ വീട്ടിലേക്ക് വിളിച്ച് അഭിനന്ദിച്ച് സൂര്യയും കാര്‍ത്തിയും. കുടുംബസമേതമാണ് തരുണ്‍ താരങ്ങളെ കണ്ടത്. സൂര്യ, ജ്യോതിക, കാര്‍ത്തി എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. തുടരും സിനിമയോടും മോഹന്‍ലാലിനോടുമുള്ള മൂവരുടേയും സ്നേഹവും ബഹുമാനവും അത്രയേറെയുണ്ടെന്ന് തരുണ്‍ മൂര്‍ത്തി കുറിച്ചു.
കോളിവുഡിലും ‘തുടരും’ തരംഗം എന്ന ക്യാപ്ഷനോടെയാണ് കാര്‍ത്തിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് തരുണ്‍ മൂര്‍ത്തി കുറിച്ചത്. ”എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഫാന്‍ ബോയ്സിനെ കണക്റ്റ് ചെയ്യുന്നു. എന്നെ ക്ഷണിച്ചതിനും മലയാള സിനിമയോടും ലാല്‍ സാറിനോടുമുള്ള നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദിയുണ്ട്.”
”ഒരു വികാരം, പല നിര്‍വചനങ്ങള്‍. ആ വികാരത്തിന്റെ പേരാണ് മോഹന്‍ലാല്‍” എന്നാണ് കാര്‍ത്തിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം തരുണ്‍ കുറിച്ചിരിക്കുന്നത്. അതേസമയം, തുടരും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു കൊണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം ആഗോളതലത്തില്‍ 200 കോടിയും പിന്നിട്ടാണ് മുന്നേറുന്നത്.
മുൻ ഭർത്താവിനോട് അധികം സംസാരിക്കാറില്ല! രണ്ടാം വിവാഹത്തിലേക്ക് കടക്കാൻ കാരണം ഇക്കാര്യം: ആര്യ
നടി ആര്യ ബാബു വീണ്ടും വിവാഹിതയാകുന്നെന്ന വാർത്തകൾ ഇക്കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ബിഗ്ബോസ് താരം സിബിനാണ് പ്രതിശ്രുത വരൻ. ഇരുവരും നിശ്ചയം കഴിഞ്ഞുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് അറിയിച്ചത്. ഇപ്പോഴിതാ വിവാഹമെന്ന തീരുമാനത്തിലേക്ക് നയിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി ആര്യ.
ആര്യയുടെ വാക്കുകൾ..
‘പ്രേമിച്ച് ലിവിംഗ് ടുഗെദർ ടെസ്റ്റ് നടത്തി ഓക്കെയാണോ അല്ലയോ എന്ന് നോക്കാൻ ഇനി വയ്യ. ആ സമയമൊക്കെ പോയി. കൊച്ചിന് വയസ് 13 ആയി. ആ ഒരു മെെെൻഡ് സെറ്റ് ഇല്ല. രണ്ട് മൂന്ന് വർഷം മുമ്പേ കല്യാണം കഴിച്ച് സെറ്റിൽ ആകണമെന്ന് ആലോചിക്കുന്നുണ്ട്. ഇപ്പോൾ വീട്ടുകാരും ഫ്രണ്ട്സും പറയുന്നുണ്ട്. മുമ്പ് അവർ പറയില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ കുടുംബമായി സെറ്റിൽ ഡൗൺ ചെയ്യുന്നത് അവർക്ക് കാണണം. ഞങ്ങളുടെ കൂട്ടത്തിൽ സിംഗിളായി ആരുമില്ല. എല്ലാവർക്കും അവരുടേതായ കുടുംബമായി. എനിക്ക് കുടുംബ ജീവിതം ഇഷ്ടമാണ്. ഞാൻ കംപാനിയൻഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണ്. താൻ രണ്ടാമത് വിവാഹം ചെയ്യുന്നതിൽ മകൾക്ക് സമ്മതമാണ്. അവളുടെ അച്ഛൻ വിവാഹം ചെയ്തു. ഭാര്യയും കുഞ്ഞുമുണ്ട്. അവൾ നോക്കുമ്പോൾ അച്ഛൻ കല്യാണം കഴിച്ച് ഹാപ്പിയായി പോകുന്നു. അമ്മയും കല്യാണം കഴിക്കുന്നതിൽ അവൾക്ക് ഇഷ്ടമാണ്’.
മുൻ ഭർത്താവിനോട് തന്റെ ജീവിതത്തെക്കുറിച്ച് ഇപ്പോൾ സംസാരിക്കാറില്ല. ഞങ്ങൾ കൂടുതലും മകളുടെ കാര്യങ്ങളാണ് സംസാരിക്കാറ്. മുമ്പ് പിന്നെയും ഞങ്ങൾ കാര്യങ്ങൾ ഷെയർ ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ കല്യാണം കഴിഞ്ഞ ശേഷം അങ്ങനെ സംസാരിക്കുന്ന ആളുകളല്ല. സംസാരം കുറച്ചു. കാരണം ഞാൻ പുള്ളിക്കാരിയെ കൂടെ പരിഗണിക്കണം’.