Home Blog

ഇടിച്ചിടാൻ ലാലേട്ടൻ; വരാനിരിക്കുന്ന സത്യൻ അന്തിക്കാട് ചിത്രത്തിലും സ്റ്റണ്ട് സിൽവ, പ്രതീക്ഷ വച്ച് പ്രേക്ഷകർ

0
Spread the love

സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഹൃദയപൂർവ്വം’ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്. മോഹൻലാൽ ഉൾപ്പെടുന്ന ഒരു രംഗത്തിന്റെ ഷൂട്ടിംഗ് സ്റ്റിലിൽ പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫർ സ്റ്റണ്ട് സിൽവയെയും കാണാം. ഇതാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്

മോഹൻലാൽ അഭിനയിച്ച എമ്പുരാന്റെയും തുടരുമിന്റെയും സ്റ്റണ്ട് ഒരുക്കിയത് സ്റ്റണ്ട് സിൽവയായിരുന്നു. സിനിമകളിലെ ഫൈറ്റ് രംഗങ്ങളും തിയേറ്ററുകളെ ഇളക്കി മറിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രത്തിലും കിടിലൻ സ്റ്റണ്ട് സീക്വൻസ് ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

അതേസമയം, സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവം. ചിത്രത്തിൽ മോഹൻലാൽ സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രമായാണ് എത്തുക. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. സിനിമയുടെ കഥ അഖിൽ സത്യന്റെതാണ്. അനൂപ് സത്യൻ ചിത്രത്തിൽ അസോസിയേറ്റ് ആയാണ് പ്രവർത്തിക്കുന്നത്.

ഞങ്ങളുടെ വീട്ടിൽ മാസവരുമാനമുള്ളത് അവൾക്ക് മാത്രം; ശ്രദ്ധ നേടി നടൻ ദിലീപ് മകളെ കുറിച്ച് പറഞ്ഞ വാക്കുകൾ…

0
Spread the love

മകൾ മീനാക്ഷി ഡോക്ടറായി ജോലി ആരംഭിച്ചതായി നടൻ ദിലീപ്. മീനാക്ഷി ആസ്റ്റർ ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. വീട്ടിലൊരു ഡോക്ടർ ഉള്ളതിനാൽ ഇടയ്ക്കിടയ്ക്ക് ആശുപത്രിയിൽ പോകും. അഭിമാനമുള്ള കാര്യം എന്താണെന്ന് വച്ചാൽ ഞങ്ങളുടെ വീട്ടിൽ മാസവരുമാനമുള്ളത് അവൾക്ക് മാത്രമാണ്. അതായത് സ്ഥിര വരുമാനം. അത് വലിയ സന്തോഷമുള്ളൊരു കാര്യമാണ്. പിന്നെ അവൾ പഠനവും ജോലിയുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുകയാണ്. ദിലീപിന്റെ വാക്കുകൾ.

ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിൽനിന്നാണ് മീനാക്ഷി എം.ബി.ബി.എസ് പൂർത്തിയാക്കിയത്. ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. മീനാക്ഷിയുടെ ജീവിതത്തിലെ പ്രധാന ചടങ്ങുകളിലെല്ലാം ദിലീപും കാവ്യമാധവനും പങ്കെടുക്കാറുണ്ട്. സിനിമയിലേക്ക് അരങ്ങേറിയില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് മീനാക്ഷി.നമിത പ്രമോദ് ആണ് മീനാക്ഷിയുടെ അടുത്ത കൂട്ടുകാരി. ഇരുവരും ഒത്തുച്ചേരുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്

ട്രെയിൻ ടിക്കറ്റുകളിൽ മോദിയുടെ ചിത്രം; ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കളിയെന്ന് പ്രതിപക്ഷം

0
Spread the love

ട്രെയിൻ ടിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ചേർത്ത് റെയിൽവേ. ഓൺലൈൻ ടിക്കറ്റുകളിലാണ് മോദിയുടെ ചിത്രമുള്ളത്. ഓപ്പറേഷൻ സിന്ദൂറിനെ പ്രകീർത്തിച്ചു കൊണ്ടുള്ളതാണ് ചിത്രം. സൈനികർക്കുള്ള ആദരമെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. ”ഭീകരവാദം അവസാനിപ്പിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു സർക്കാരിന്റെ അഞ്ച് വർഷങ്ങൾ” എന്നും ടിക്കറ്റിൽ കുറിച്ചിട്ടുണ്ട്.

അതേസമയം, വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സൈനിക നടപടിയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

മോദി സർക്കാർ എത്രമാത്രം പരസ്യ ഭ്രമത്തിലാണെന്നതിന്റെ ഒരു ഉദാഹരണമാണിതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ മാധ്യമ ഉപദേഷ്ടാവായ പിയൂഷ് ബാബെലെ എക്‌സിൽ കുറിച്ചു. ഐആർസിടിസി ഇ-ടിക്കറ്റിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. റെയിൽവേ ടിക്കറ്റുകളിലെ പരസ്യമായി അവർ ‘ഓപ്പറേഷൻ സിന്ദൂർ’ ഉപയോഗിക്കുന്നു. സൈന്യത്തിന്റെ വീര്യം പോലും അവർ ഒരു ഉൽപ്പന്നം പോലെ വിൽക്കുന്നു. ഇത് ദേശസ്‌നേഹമല്ല, വില പേശലാണെന്നും പിയൂഷ് ബാബെലെ കുറിച്ചു.

പാകിസ്താനെതിരെ ഓപ്പറേഷൻ സിന്ദൂർ വിജയകരമായി നടപ്പിലാക്കിയതുമുതൽ, ഇന്ത്യൻ സായുധ സേനയുടെ നേട്ടങ്ങൾ തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കാൻ ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പിയൂഷ് ബാബെലെ ആരോപിച്ചു.

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം..

0
Spread the love

ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വിപണിവില 70,040 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 35 രൂപ വർധിച്ചാണ് ഇന്നലെ 8755 രൂപയായത്. ഇന്ന് ഗ്രാമിന് 8,710 രൂപയും 69,680 രൂപയുമാണ് നൽകേണ്ടത്.

ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വിപണിവില 70,040 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 35 രൂപ വർധിച്ചാണ് ഇന്നലെ 8755 രൂപയായത്. ഇന്ന് ഗ്രാമിന് 8,710 രൂപയും 69,680 രൂപയുമാണ് നൽകേണ്ടത്.

75-ാം വർഷത്തിൽ സെ൯ട്രൽ പിക്ച്ചേഴ്സ്; അടുത്ത ഹിറ്റ് ആസാദി

0
Spread the love

മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള പേരുകളിലൊന്നായ സെ൯ട്രൽ പിക്ച്ചേഴ്സിന് എഴുപത്തിയഞ്ച് വയസ്സ്. ചലച്ചിത്ര വിതരണ, നിർമ്മാണരംഗത്ത് 1950ൽ തുടങ്ങിയ യാത്ര ഇപ്പോൾ എത്തിനില്ക്കുന്നത് ഏറെ പ്രതീക്ഷയോടെ മലയാളി കാത്തുനിൽക്കുന്ന ആസാദിയിലും. ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിലുള്ള പ്രിവ്യൂ സ്ക്രീനിങ്ങിന് പിന്നാലെ ആസാദി സെ൯ട്രൽ പിക്ച്ചേഴ്സ് വിതരണത്തിന് എടുക്കുകയായിരുന്നു. ഇ൯ഡസ്ട്രിക്ക് അകത്തും പുറത്തും ഏറെ പ്രതീക്ഷ ഉയർന്ന ചിത്രത്തിന് വിപുലമായ ഗ്ലോബൽ റിലീസാണ് സെ൯ട്രൽ ഒരുക്കുന്നത്.

1950ൽ തിക്കുറിശ്ശി സുകുമാര൯ നായർ നായകനായി, വി.എസ്.രാഘവ൯ സംവിധാനം ചെയ്ത ചന്ദ്രിക എന്ന സിനിമയിലാണ് സെ൯ട്രൽ പിക്ച്ചേഴ്സ് ഈ ചരിത്രയാത്ര തുടങ്ങിയത്. അതിന് ശേഷം നീലക്കുയിലും ചട്ടക്കാരിയും തീക്കനലും അടക്കം ക്ലാസിക് സിനിമകൾ ഏറെ കമ്പനി കാഴ്ചക്കാരുടെ മുന്നിലെത്തിച്ചു. കൂടെവിടെ, ഈ ശബ്ദം ഇന്നത്തെ ശബ്ദം, ഇവിടെ തുടങ്ങുന്നു, ചക്കര ഉമ്മ, കുടുംബ പുരാണം, കളിക്കളം , ഒരു ഇന്ത്യൻ പ്രണയ കഥ, നരൻ, രസതന്ത്രം, ഉസ്താദ്‌ ഹോട്ടല്, ഹൗ ഓൾഡ് ആർ യു, എന്ന് നിന്റെ മൊയ്തീൻ.. ഈ നിര കണ്ടാലറിയാം സെ൯ട്രലിന്റെ സിനിമകളുടെ മികവ്. അവിടെയും തീരുന്നില്ല ആ നിര. പിന്നാലെ രണ്ട് ത്രില്ലർ സിനിമകളുമായി സെ൯ട്രലെത്തി. മുംബൈ പൊലീസും അഞ്ചാം പാതിരയും. വലിയ വിജയങ്ങളായ അയ്യപ്പനും കോശിയും, തണ്ണാർ മത്ത൯ ദിനങ്ങൾ, രോമാഞ്ചം, തല്ലുമാല എന്നീ ചിത്രങ്ങൾ പിന്നാലെയെത്തി. ഏറ്റവുമൊടുവിലായ നസ്ലന്റെ സൂപ്പർ ഹിറ്റായ ആലപ്പുഴ ജിംഖാന തീയേറ്ററിലെത്തിച്ചതും സെ൯ട്രല് പിക്ച്ചേഴ്സ് തന്നെ. ആ നിരയിലേക്കാണ് ആസാദിയുടെ വരവ്.

വ൯ ഹിറ്റായ അഞ്ചാം പാതിരയ്ക്കുശേഷം സെ൯ട്രലൽ വിതരണത്തിനെടുത്ത വേറിട്ട ത്രില്ലറാണ് ആസാദി. ഒരുജയിൽ ബ്രേക്ക് കഥപറയുന്ന ചിത്രം പ്രേക്ഷകരെ പൂർണമായും ത്രില്ലടിപ്പിക്കും എന്നതുതന്നെയാണ് അണിയറക്കാർ തരുന്ന ഉറപ്പ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുഞ്ഞിന് ജന്മം നല്കുന്ന തടവുകാരിയായ യുവതിയെയും കുഞ്ഞിനേയും അവിടെനിന്നും കടത്തിക്കൊണ്ടുപോകുകയെന്ന അസാധ്യമായ ദൗത്യം ഏറ്റെടുക്കുന്ന സാധാരണക്കാരുടെ കഥയാണ് സിനിമ. സെ൯ട്രല് ചിത്രം ഏറ്റെടുത്തതിന് പിന്നാലെ ആസാദിയുടെ ഒ.ടി.ടി സാറ്റലൈറ്റ് അവകാശങ്ങൾ അതിവേഗം വിറ്റുപോയി. തമിഴ്, തെലുങ്ക്, ഹിന്ദി അവകാശങ്ങൾക്കും ആവശ്യക്കാരേറെ. ശ്രീനാഥ് ഭാസിയും ലാലും പ്രധാന വേഷത്തിലെത്തുന്ന ആസാദി മെയ് 23നാണ് തിയറ്ററുകളിലെത്തുക.

നവാഗതനായ ജോ ജോർജാണ് സംവിധായക൯. സീറ്റ് എഡ്ജ് ത്രില്ലര്‍ എന്ന അവകാശവാദത്തോടെ എത്തുന്ന ചിത്രം ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മ്മിക്കുന്നത്. സാഗറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. രവീണ, വാണി വിശ്വനാഥ്, സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. റമീസ് രാജ, രശ്മി ഫൈസല്‍ എന്നിവര്‍ സഹ നിര്‍മ്മാതാക്കളായ ആസാദിയുടെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. സിനിമാട്ടോഗ്രാഫി സനീഷ് സ്റ്റാന്‍ലി സംഗീതം- വരുണ്‍ ഉണ്ണി, റീ റിക്കോഡിംഗ് മിക്‌സിംഗ്- ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സഹാസ് ബാല, സൗണ്ട് ഡിസൈന്‍- സൗണ്ട് ഐഡിയാസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- അബ്ദുള്‍ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- റെയ്‌സ് സുമയ്യ റഹ്‌മാന്‍, പ്രൊജക്റ്റ് ഡിസൈനര്‍- സ്റ്റീഫന്‍ വല്ലിയറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആന്റണി എലൂര്‍, കോസ്റ്റ്യൂം- വിപിന്‍ ദാസ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, ഡിഐ- തപ്‌സി മോഷന്‍ പിക്‌ച്ചേഴ്‌സ്, കളറിസ്റ്റ്- അലക്‌സ് വര്‍ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജിത്ത് ബാലകൃഷ്ണന്‍, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍- അഭിലാഷ് ശങ്കര്‍, ബെനിലാല്‍ ബാലകൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അനൂപ് കക്കയങ്ങാട്, പിആര്‍ഒ – പ്രതീഷ് ശേഖര്‍, സതീഷ് എരിയാളത്ത്, സ്റ്റില്‍സ്- ഷിജിന്‍ പി.രാജ്, വിഗ്‌നേഷ് പ്രദീപ്, വിഎഫ്എക്‌സ്- കോക്കനട്ട് ബഞ്ച്, ട്രെയിലര്‍ കട്ട്- ബെല്‍സ് തോമസ്, ഡിസൈന്‍- 10 പോയിന്റസ്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്- മെയിന്‍ലൈന്‍ മീഡിയ.

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ

0
Spread the love

കാലവര്‍ഷത്തിന് മുന്നോടിയായി കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ. കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യത ശക്തമായതോടെയാണ് അതിശക്ത മഴ മുന്നറിയിപ്പ്. അഞ്ചുദിവസം ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്

ലാലേട്ടന് പിറന്നാൾ സമ്മാനം: ചക്ക കൊണ്ട് ചിത്രമൊരുക്കി ഡാവിഞ്ചി സുരേഷ്

0
Spread the love

പ്രിയപ്പെട്ടവരുടെ പിറന്നാളിന് പല തരത്തിലുള്ള സമ്മാനങ്ങളും സർപ്രൈസുകളും നൽകുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ മലയാളികളുടെ സ്വന്തം മോഹൻലാലിന് തികച്ചും വ്യത്യസ്തമായ ഒരു പിറന്നാൾ സമ്മാനം ഒരുക്കിയിരിക്കുകയാണ് ചിത്രകാരൻ ഡാവിഞ്ചി സുരേഷ്. ചക്ക കൊണ്ട് മോഹൻലാലിന്റെ വലിയ ചിത്രം തയാറാക്കിയാണ് ഡാവിഞ്ചി സുരേഷ് വ്യത്യസ്തമായ പിറന്നാൾ സമ്മാനം ഒരുക്കിയത്

വിവിധ ഇനങ്ങളിലും നിറങ്ങളിലുമുള്ള ചക്കച്ചുള , ചക്കക്കുരു , ചക്കപ്പോള, ചക്കമടല്‍ , അങ്ങനെ ചക്കയുടെ വിവിധ ഭാഗങ്ങൾ കൂട്ടിചേര്‍ത്താണ് മോഹൻലാലിന്റെ മുഖം തയാറാക്കിയത്. പശ്ചാത്തലത്തില്‍ പച്ചയും മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പ്ലാവിലകളും കൂടി വച്ചതോടെ ചിത്രം പൂർത്തിയായി. അറുപത്തഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന്റെ ചിത്രമൊരുക്കിയത് 65 ഇനം പ്ലാവുകള്‍ ഉള്ള തോട്ടത്തിലാണെന്നതാണ് മറ്റൊരു കൗതുകം.

തൃശൂര്‍ വേലൂരിലെ കുറുമാല്‍കുന്ന് വര്‍ഗ്ഗീസ് തരകന്‍റെ ആയുര്‍ ജാക്ക് ഫാമിലാണ് സുരേഷ് ചിത്രമൊരുക്കിയത്. 100 മീഡിയങ്ങളിൽ 100 ചിത്രമൊരുക്കുന്ന ഡാവിഞ്ചി സുരേഷിന്റെ 97ാം മീഡിയമാണ് ചക്ക. എട്ടടി വലിപ്പത്തില്‍ രണ്ടടി ഉയരത്തില്‍ തട്ടുണ്ടാക്കി തുണി വിരിച്ച്, അതില്‍ മോഹന്‍ലാലിന്‍റെ മുഖം സ്കെച്ച് ചെയ്താണ് ചക്കച്ചുളകള്‍ നിരത്തുന്നത്. അഞ്ചു മണിക്കൂര്‍ സമയമെടുത്താണ് ചിത്രമുണ്ടാക്കിയതെന്നും ഏകദേശം ഇരുപതു ചക്കയോളം ഉപയോഗിച്ചെന്നും ഡാവിഞ്ചി സുരേഷ് പറഞ്ഞു. ചിത്രം നിർമിക്കുന്ന വീഡിയോയും ഡാവിഞ്ചി സുരേഷ് പങ്കുവച്ചിട്ടുണ്ട്.

തുടരും സിനിമയിലെ വിജയ് സേതുപതി സാന്നിധ്യം; ആവശ്യം പറഞ്ഞപ്പോൾ നടൻ പ്രതികരിച്ചത് ഇങ്ങനെയെന്ന് നിർമ്മാതാവ്

0
Spread the love

കേരളത്തിൽ ഇപ്പോഴും തീയേറ്ററുകൾ നിറഞ്ഞ് പ്രദർശനം നടത്തിക്കൊണ്ടിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘തുടരും’. കുടുംബ കഥ പറയുന്ന ചിത്രത്തിൽ വില്ലനായി എത്തിയത് പരസ്യ ചിത്രങ്ങളുടെ സംവിധായകൻ കൂടിയായ പ്രകാശ് വർമ്മയാണ്. ഇപ്പോഴിതാ പ്രകാശ് വർമ്മയെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിച്ചിരിക്കുകയാണ് നിർമാതാവായ എം രഞ്ജിത്. സിനിമയിലെ ഫ്ലാഷ് ബാക്ക് രംഗങ്ങളെക്കുറിച്ചും അദ്ദേഹം ചില കാര്യങ്ങൾ പങ്കുവച്ചിട്ടുണ്ട

‘ഭീകര ബഡ്ജ​റ്റിൽ ചെയ്ത സിനിമയല്ല തുടരും. അന്ന് വില്ലൻ വേഷം ചെയ്യാൻ പ്രകാശ് വർമ്മയെ സമീപിച്ചിരുന്നു. അഭിനയിക്കാൻ അദ്ദേഹത്തിന് പേടിയായിരുന്നു. കാരണം മോഹൻലാലിനും ശോഭനയ്ക്കുമെതിരെയാണ് അഭിനയിക്കേണ്ടത്. താൻ വന്നാൽ എല്ലാവർക്കും ബുദ്ധിമുട്ടാകുമെന്ന് പ്രകാശ് വർമ്മ എന്നോട് പറഞ്ഞിരുന്നു. സിനിമയുടെ ആകർഷണത്തിന് വേണ്ടിയാണ് പ്രകാശ് വർമ്മയെ കൊണ്ടുവന്നത്. അദ്ദേഹത്തെ വച്ച് ഞങ്ങൾ ഒരു ടെസ്​റ്റ് വീഡിയോ എടുത്തിരുന്നു. അത് മോഹൻലാലിന് അയച്ചുകൊടുത്തു. ലാലേട്ടൻ വരെ അതിശയിച്ചുപോയി.എല്ലാം ശ്രദ്ധിക്കുന്ന വ്യക്തിയാണ് ലാലേട്ടൻ. യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് അധികം ആരോടും പ്രശ്നങ്ങളില്ലാതെ ജീവിക്കുന്നയാളാണ് ലാലേട്ടൻ. നമ്മൾ ചില കാര്യങ്ങളിൽ കളിയാക്കിയാലും അദ്ദേഹത്തിന് പരാതികളില്ല.

സിനിമയിൽ വിജയ് സേതുപതിയുടെ ചിത്രങ്ങൾ ഫ്ളാഷ് ബാക്കിൽ ഉപയോഗിക്കുന്നുണ്ട്. വേറെ ഏതെങ്കിലും സംവിധായകരായിരുന്നുവെങ്കിൽ അദ്ദേഹത്തിന് പകരം പ്രഭുവിനെയോ ശരത്കുമാറിനെയോ ഉപയോഗിക്കുളളൂ. അവിടെയാണ് വിജയ് സേതുപതിയെ ഉപയോഗിച്ചത്. അത് ഡയറക്ടർ ബ്രില്ല്യൻസാണ്.നമുക്ക് അടുത്ത ബന്ധമുളള ഒരാളാണ് വിജയ് സേതുപതി. ഇക്കാര്യം ഞങ്ങൾ വിജയ് സേതുപതിയോട് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞത്, ഇതുവരെയായിട്ടും ലാലേട്ടനോടൊപ്പം ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. ഫോട്ടോയെങ്കിലും അഭിനയിക്കട്ടേയെന്നായിരുന്നു. ഈ സിനിമയുടെ റീമേക്ക് വന്നാലും മറ്റൊരു നടനും മോഹൻലാലിന് പകരമായി അഭിനയിക്കാൻ സാധിക്കില്ല’- രഞ്ജിത് പറഞ്ഞു.

വിജയ് പടത്തിനു പിന്നാലെ സൂര്യയുടെ നായികയായും മമിത ബൈജു; സംവിധാനം വെങ്കി അറ്റ്‌ലൂരി

0
Spread the love

മലയാളത്തില്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നായികയാണ് മമിത ബൈജു. തെന്നിന്ത്യന്‍ പ്രേക്ഷകരുടെയും പ്രിയങ്കരിയായ മലയാളി താരമാണ് മമിത. ഇപ്പോഴിതാ മമിത സൂര്യ നായകനാകുന്ന പുതിയ ചിത്രത്തില്‍ നായികയാകുകയാണ്. സൂര്യ 46 എന്ന പുതിയ ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. വെങ്കി അറ്റ്‌ലൂരിയാണ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ട ഒരു വീഡിയോയും പുറത്തുവിട്ടിട്ടുണ്

മമിത പ്രധാന വേഷത്തിലുള്ള നിരവധി തമിഴ് ചിത്രങ്ങളാണ് ഒരുങ്ങുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് വിജയ് ചിത്രം ജനനായകന്‍. പ്രദീപ് രംഗനാഥന്‍ നായകനാകുന്ന ഡ്യൂഡ് എന്ന പുതിയ ചിത്രത്തിലും മമിതയാണ് നായിക. ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് പ്രദീപ് രംഗനാഥന്‍. ചിത്രത്തിന് സംവിധാനം നിര്‍വഹിക്കുന്നത് കീര്‍ത്തീശ്വരനാണ്. ആര്‍ ശരത്കുമാര്‍ ഹൃദു ഹാറൂണ്‍ തുടങ്ങിയവര്‍ക്കൊപ്പം ദ്രാവിഡ് സെല്‍വം രോഹിണി എന്നിവരും വേഷമിടുന്നു. സായ് അഭയങ്കാരാണ് സംഗീത സംവിധാനം. ദീപാവലി റിലീസായിട്ടാണ് പ്രദീപ് രംഗനാഥന്‍ ചിത്രം എത്തുക എന്നും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു

അമൃത്സറിലെ സുവര്‍ണക്ഷേത്രം ലക്ഷ്യമിട്ട് മേയ് 8ന് പാകിസ്ഥാന്‍ മിസൈല്‍ തൊടുത്തു; വ്യോമപ്രതിരോധ സംവിധാനം എല്ലാ ശ്രമങ്ങളും തകര്‍ത്തെറിഞ്ഞെന്ന് ഇന്ത്യന്‍ സൈന്യം

0
Spread the love

പാകിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ അമൃത്സറിലെ സുവര്‍ണ ക്ഷേത്രം ആക്രമിക്കാന്‍ പാക് സൈന്യം ശ്രമിച്ചതായി ഇന്ത്യന്‍ സേനയുടെ സ്ഥിരീകരണം. ഓപ്പറേഷന്‍ സിന്ദൂറിനിടെ പ്രതികാര നടപടിയെന്നോണം സിഖ് മതവിശ്വാസികളുടെ ആരാധനകേന്ദ്രമായ അമൃത്സറിലെ സുവര്‍ണക്ഷേത്രം തകര്‍ക്കാന്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാന്‍ നടത്തിയ ശ്രമം സൈന്യം തകര്‍ത്തെറിഞ്ഞു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക് മിസൈലുകളേയും ഡ്രോണുകളേയും പരാജയപ്പെടുത്തിയെന്ന്് ഇന്ത്യന്‍ ആര്‍മിയുടെ മേജര്‍ ജനറല്‍ കാര്‍ത്തിക് സി ശേഷാദ്രി സ്ഥിരീകരിച്ചു.

പാകിസ്താന് ഒരിക്കലും നിയമപരമോ നീതിപൂര്‍വമോ ആയ ലക്ഷ്യങ്ങളുണ്ടായിരുന്നില്ല. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍, സിവിലിയന്‍ ഇടങ്ങള്‍, മത കേന്ദ്രങ്ങള്‍ തുടങ്ങിയവ അവര്‍ ആക്രമിക്കുമെന്ന് സൈന്യം മുന്‍കൂട്ടിക്കണ്ടു. അതില്‍ ഏറ്റവും പ്രധാനമായിരുന്നു സുവര്‍ണക്ഷേത്രം. ഇതോടെ സുവര്‍ണ ക്ഷേത്രത്തിന് വ്യോമപ്രതിരോധ സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചു. മേയ് 8 ന് പുലര്‍ച്ചെ, ക്ഷേത്രം ലക്ഷ്യമാക്കി ഡ്രോണുകളും ദീര്‍ഘദൂര മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാന്‍ ഒരു വലിയ വ്യോമാക്രമണം നടത്തി. എന്നാല്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണ്ണമായും സജ്ജരായിരുന്നു.

പാകിസ്ഥാന്റെ ലക്ഷ്യം എന്താകുമെന്ന് കൃത്യമായി തിരിച്ചറിഞ്ഞ ഇന്ത്യ ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ ഉറപ്പാക്കിയിരുന്നു. സുവര്‍ണക്ഷേത്രം സംരക്ഷിക്കുന്നതിനായി പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഒരു വ്യോമ കവചം തീര്‍ത്തിരുന്നുവെന്നാണ് ശേഷാദ്രി പറഞ്ഞത്. മേയ് എട്ട് പുലര്‍ച്ചെയായിരുന്നു ആക്രമണം. ഇരുട്ടിന്റെ മറവ് പ്രയോജനപ്പെടുത്തി പാകിസ്താന്‍ ദീര്‍ഘദൂര മിസൈലുകളും ഡ്രോണുകളും ക്ഷേത്രം ലക്ഷ്യമാക്കി പായിച്ചു. എന്നാല്‍, ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജരായിരുന്നതിനാല്‍ ഈ ഭീഷണികളെയെല്ലാം ഫലപ്രദമായി പ്രതിരോധിക്കാനായെന്നും സുവര്‍ണക്ഷേത്രം ലക്ഷ്യമാക്കി വന്ന ഡ്രോണുകളും മിസൈലുകളും വെടിവെച്ചുതകര്‍ത്തെന്നും സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ആകാശ് മിസൈല്‍ സിസ്റ്റം, എല്‍-70 എയര്‍ ഡിഫന്‍സ് ഗണ്‍സ് തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പാകിസ്ഥാന്റെ ഡ്രോണുകളും മിസൈലുകളും നശിപ്പിച്ചത്. പാക് ആക്രമണങ്ങളെ എങ്ങനെയാണ് പ്രതിരോധിച്ചതെന്ന് വ്യക്തമാക്കുന്ന ദൃശ്യവും സൈന്യം പുറത്തിറക്കി. പഞ്ചാബ് നഗരത്തെയും സുവര്‍ണ ക്ഷേത്രത്തെയും സംരക്ഷിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമായിരുന്നെന്നും ഡെമോ വ്യക്തമാക്കുന്നു. അമൃത്സര്‍, ജമ്മു, ശ്രീനഗര്‍, പത്താന്‍കോട്ട്, ജലന്ധര്‍, ലുധിയാന, ചണ്ഡീഗഡ്, ഭുജ് എന്നിവയുള്‍പ്പെടെ നിരവധി ഇന്ത്യന്‍ നഗരങ്ങളും സൈനിക താവളങ്ങളും രാത്രിയില്‍ നടന്ന ആക്രമണത്തില്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടിരുന്നതായി പ്രതിരോധ മന്ത്രാലയം നേരത്തേ സ്ഥിരീകരിച്ചിരുന്നു.

ആകാശ് മിസൈല്‍ സിസ്റ്റം, എല്‍-70 എയര്‍ ഡിഫന്‍സ് ഗണ്‍സ് തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പാകിസ്ഥാന്റെ ഡ്രോണുകളും മിസൈലുകളും നശിപ്പിച്ചത്. പാക് ആക്രമണങ്ങളെ എങ്ങനെയാണ് പ്രതിരോധിച്ചതെന്ന് വ്യക്തമാക്കുന്ന ദൃശ്യവും സൈന്യം പുറത്തിറക്കി. പഞ്ചാബ് നഗരത്തെയും സുവര്‍ണ ക്ഷേത്രത്തെയും സംരക്ഷിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമായിരുന്നെന്നും ഡെമോ വ്യക്തമാക്കുന്നു. അമൃത്സര്‍, ജമ്മു, ശ്രീനഗര്‍, പത്താന്‍കോട്ട്, ജലന്ധര്‍, ലുധിയാന, ചണ്ഡീഗഡ്, ഭുജ് എന്നിവയുള്‍പ്പെടെ നിരവധി ഇന്ത്യന്‍ നഗരങ്ങളും സൈനിക താവളങ്ങളും രാത്രിയില്‍ നടന്ന ആക്രമണത്തില്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടിരുന്നതായി പ്രതിരോധ മന്ത്രാലയം നേരത്തേ സ്ഥിരീകരിച്ചിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts