Home Blog

പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂക്ക; മോഹൻലാൽ 65ൽ

0
Spread the love

മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ഇന്ന് 65-ാം പിറന്നാൾ ആഘോഷിക്കുകയാണ്. മലയാളികൾ ഒന്നടങ്കം തങ്ങളുടെ പ്രിയതാരത്തിന് ആശംസകൾ നേരുന്ന ഈ വേളയിൽ ഏവരും കാത്തിരിക്കുന്ന ആശംസ ഏതുയിരിക്കുകയാണ്. തന്റെ പ്രിയ സുഹൃത്തിന്, സഹപ്രവർത്തകന് പിറന്നാൾ ആശംസകളുമായെത്തിയിരിക്കുകയാണ് മമ്മൂട്ടി.

മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശാംസകൾ എന്നാണ് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

മമ്മൂട്ടി പങ്കുവച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ‘ഇച്ചാക്കയുടെ സ്വന്തം ലാലുവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’, ‘ഏറ്റവും വില കൂടിയ ആശംസ’ എന്നിങ്ങനെ പോകുന്നു മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ. എല്ലാ വർഷവും മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ പിറന്നാൾ ആശംസ ശ്രദ്ധ നേടാറുണ്ട്.

മമ്മൂട്ടിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, നടന്മാരായ പൃഥ്വിരാജ്, സിദ്ദിഖ്, മനോജ് കെ ജയൻ ഉൾപ്പടെ രാഷ്ട്രീയ-സിനിമാ മേഖലകളിൽ നിന്ന് നിരവധിപ്പേർ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’ എന്നാണ് പിണറായി വിജയൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

പേരൂര്‍ക്കടയില്‍ ദളിത് യുവതിക്ക് മാനസിക പീഡനമേറ്റ സംഭവം; എഎസ്‌ഐ പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്തു

0
Spread the love

പേരൂര്‍ക്കടയില്‍ ദളിത് യുവതിക്കെതിരെ വ്യാജകേസെടുക്കുകയും സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ കൂടി നടപടി. പേരൂർക്കട പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തു. സംഭവ ദിവസം സ്‌റ്റേഷനിലെ ജിഡി ചുമതലയുണ്ടായിരുന്നത് പ്രസന്നനായിരുന്നു. ബിന്ദുവിനോട് അസഭ്യം പറഞ്ഞതും ഈ ഉദ്യോഗസ്ഥനായിരുന്നു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്. നടപടിയില്‍ തൃപ്തിയുണ്ടെന്ന് ബിന്ദു പറഞ്ഞു.

കഴിഞ്ഞ മാസം 23നായിരുന്നു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ബിന്ദുവിനോട് പേരൂര്‍ക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന അമ്പലമുക്കിലെ വീട്ടില്‍ നിന്ന് രണ്ടര പവന്റെ മാല മോഷണം പോയതായി വീട്ടുടമ ഓമന ഡാനിയേല്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വെള്ളം പേലും നല്‍കാതെ 20 മണിക്കൂര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഫോണ്‍ പിടിച്ചുവാങ്ങിയ ശേഷം വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് വിവസ്ത്രയാക്കി പരിശോധിച്ചു. എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ മാലക്കള്ളി എന്ന് വിളിച്ചും അസഭ്യം പറഞ്ഞും മണിക്കൂറുകളോളും ചോദ്യം ചെയ്തു. ഇതിനിടെ ബിന്ദു കുടിക്കാന്‍ വെള്ളം ചോദിച്ചു. ശുചിമുറിയില്‍ നിന്ന് കോരിക്കുടിക്കാനായിരുന്നു എഎസ്‌ഐ പ്രസന്നന്റെ മറുപടി.

പുലര്‍ച്ചെ 3.30 വരെ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. കുറ്റം സമ്മതിച്ചില്ലെങ്കില്‍ മക്കളെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം പരാതിക്കാരിയുടെ വീട്ടില്‍ തിരച്ചിലിനായി ബിന്ദുവിനെ കൊണ്ടുപോയി. തൊണ്ടിമുതല്‍ ലഭിക്കാതെ വന്നതോടെ തിരികെ സ്റ്റേഷനില്‍ എത്തിച്ചു. 24ന് ഉച്ചവരെ കസ്റ്റഡിയില്‍വെച്ചു. ഒടുവില്‍ സ്വര്‍ണമാല പരാതിക്കാരി ഓമന ഡാനിയേലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ എസ്‌ഐ പ്രസാദിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. എഎസ്‌ഐ പ്രസന്നനാണ് തന്നെ മാനസികമായി ഉപദ്രവിച്ചതെന്നും ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ബിന്ദു ആവശ്യപ്പെട്ടിരുന്നു

ഈ ലക്ഷണങ്ങൾ ഉണ്ടോ? എങ്കിൽ പ്രമേഹം നേരത്തെഎത്തിയെന്ന് സൂചന

0
Spread the love

തിരക്കുപിടിച്ച ജീവിതത്തില്‍ പലരും പലകാര്യങ്ങളും ശ്രദ്ധിക്കാറില്ല. പ്രത്യേകിച്ച് സ്വന്തം ആരോഗ്യത്തിന്റെ കാര്യം. എന്തെങ്കിലും ശാരീരിക അസ്വസ്ഥത ഉണ്ടെങ്കില്‍, സാരമില്ല പിന്നെ ഡോക്ടറെ കാണാം എന്നോര്‍ത്ത് സ്വന്തമായി ചികിത്സ നടത്താനും മടിക്കാറില്ല. എന്നാല്‍ ഏറ്റവും അധികം ആളുകളെ ബാധിക്കുന്നു എന്ന് കരുതുന്ന പ്രമേഹം തുടക്കത്തിലെ ലക്ഷണങ്ങളെല്ലാം അവഗണിച്ച് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് പലരും അറിയുന്നതുതന്നെ. പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ പതുക്കെപ്പതുക്കെ പ്രത്യക്ഷപ്പെടുന്നവയാണ്. എന്തൊക്കെയാണ് ഭാവിയില്‍ പ്രമേഹം വരും എന്ന് സൂചിപ്പിക്കുന്ന ആ ലക്ഷണങ്ങള്‍….

പതിവായി മൂത്രമൊഴിക്കല്‍ ( പ്രത്യേകിച്ച് രാത്രിയില്‍)

നിങ്ങള്‍ പതിവിലും കൂടുതല്‍ തവണ മൂത്രമൊഴിക്കാനായി ബാത്ത്‌റൂമില്‍ പോകാറുണ്ടോ? എന്നാലത് നിങ്ങളുടെ രക്തത്തില്‍ നിന്ന് അധിക പഞ്ചസാര ഫില്‍റ്റര്‍ ചെയ്യാന്‍ വൃക്കകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ സൂചനയാകാം. ‘പോളിയൂറിയ’ എന്ന ഈ അവസ്ഥ പ്രമേഹത്തിന്റെ ഒരു സാധാരണ മുന്‍കൂര്‍ സൂചനയാണ്. കൂടുതല്‍ മൂത്രം ഉത്പാദിപ്പിക്കുന്നതിലൂടെ വൃക്കകള്‍ അധിക ഗ്ലൂക്കോസ് ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

നിരന്തരമായ ദാഹം

എത്ര വെളളം കുടിച്ചാലും പിന്നെയും പിന്നെയും ദാഹം തോന്നാറുണ്ടോ? ഇടയ്ക്കിടെ മൂത്രമൊഴിക്കുമ്പോഴുള്ള നിര്‍ജലീകരണം കൊണ്ടാവാം അത്.ശരീരത്തില്‍ നിന്ന് ജലാംശം കൂടുതല്‍ നഷ്ടപ്പെടുമ്പോള്‍ അത് തലച്ചോറിലേക്ക് കൂടുതല്‍ വെള്ളം കുടിക്കാനുള്ള സംവേദനം നല്‍കുന്നു. ഇത് അമിത ദാഹത്തിലേക്ക് നയിക്കുന്നു. ‘പോളിഡിപ്ലിയ’ എന്ന ഈ അവസ്ഥ പലപ്പോഴും ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സൂചിപ്പിക്കുന്നു

ഭാരക്കുറവ്

വ്യായാമം ഒന്നും കൂടാതെ ശരീരഭാരം കുറഞ്ഞു തുടങ്ങുമ്പോള്‍ സന്തോഷിക്കാന്‍ നില്‍ക്കേണ്ട. പക്ഷേ ഇതൊരു പ്രശ്‌നമായിത്തന്നെ കണക്കാക്കണം. നിങ്ങളുടെ ശരീരത്തിന് ഗ്ലൂക്കോസ് ശരിയായി ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോള്‍ കൊഴുപ്പും പേശികളും വിഘടിപ്പിക്കാന്‍ തുടങ്ങുന്നു.ഇത് അപ്രതീക്ഷിതമായി ശരീരഭാരം കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു. ടൈപ്പ് 1 പ്രമേഹത്തില്‍ ഇത് പ്രത്യേകിച്ചും സാധാരണമാണ്. ചിലപ്പോള്‍ ടൈപ്പ് 2 പ്രമേഹത്തിലും ഇത് സംഭവിക്കാം

അമിതമായ വിശപ്പ്

എത്ര കഴിച്ചാലും പിന്നെയും വിശക്കുന്നുണ്ടെന്ന് തോന്നാറുണ്ടോ? ‘പോളിഫാഗിയ’ എന്നാണിത് ഈ അവസ്ഥ അറിയപ്പെടുന്നത്.രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ശരീരത്തിന് ഊര്‍ജത്തിനായി ഗ്ലൂക്കോസ് ഉപയോഗിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുകയും അത് നിരന്തരമായ വിശപ്പിന് കാരണമാകുകയും ചെയ്യും.

വരണ്ട ചര്‍മ്മവും ചൊറിച്ചിലും

വരണ്ടതും ചൊറിച്ചിലുള്ളതുമായ ചര്‍മ്മം പ്രമേഹത്തിന്റെ ലക്ഷണമാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിര്‍ജലീകരണത്തിലേക്ക് നയിച്ചേക്കാം. ഇത് നിങ്ങളുടെ ചര്‍മ്മം വരണ്ടതും ചൊറിച്ചിലുള്ളതുമാക്കപ്പെടാന്‍ കാരണമാകും. രക്ത ചംക്രമണം മോശമായാല്‍ ചര്‍മ്മത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. ഇത് വരള്‍ച്ചയ്ക്കും ചൊറിച്ചിലിനും കാരണമാകാം.

പതുക്കെ ഉണങ്ങുന്ന മുറിവുകള്‍

മുറിവുകളും ചതവുകളും ഉണങ്ങാന്‍ പതിവിലും കൂടുതല്‍ സമയമെടുക്കാറുണ്ടോ? രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് രക്തചംക്രമണത്തെ തടസപ്പെടുത്തുകയും നാഡികള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്യും. മുറിവുകള്‍ ഉണക്കാനും അണുബാധകള്‍ക്കെതിരെ പോരാടാനുമുള്ള ശരീരത്തിന്റെ കഴിവ് മന്ദഗതിയിലാകും. ഇത് ചെറിയ പരിക്കുകള്‍ പോലും കൂടുതല്‍ ഗുരുതരമാക്കാനിടയുണ്ട്.

കാഴ്ച മങ്ങല്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിങ്ങളുടെ കണ്ണുകളുടെ ലെന്‍സുകള്‍ വീര്‍ക്കാന്‍ കാരണമാകുന്നു. ഇത് കാഴ്ച മങ്ങലിലേക്ക് നയിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ആശ്രയിച്ച് ഈ അവസ്ഥ വന്നും പോയും ഇരിക്കാം. ഭാവിയില്‍ പ്രമേഹ റെറ്റിനോപ്പതി ഉള്‍പ്പടെയുളള ഗുരുതരമായ നേത്ര സങ്കീര്‍ണതകള്‍ക്ക് ഇത് കാരണമാകും.

താനൊരു നടിയാണെന്ന് ഭർത്താവറിഞ്ഞത് വിവാഹശേഷം; അമ്മയായത് ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിൽ

0
Spread the love

തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. 2023ലായിരുന്നു ഗുജറാത്തി വ്യവസായിയായ ജഗത് ദേശായിയുമായുള്ള അമലയുടെ വിവാഹം. 2024 ജൂൺ 11ന് ദമ്പതികൾക്ക് ഒരു മകൻ പിറന്നു.

ജീവിതത്തിലെ ഒരു ബുദ്ധിമുട്ടുള്ള ഘട്ടത്തിലൂടെ കടന്നു പോയപ്പോഴാണ് ഗർഭിണിയാകുന്നതെന്നും അത് സ്വയം കണ്ടെത്താനും ദിശാബോധം നേടാനും സഹായിച്ചെന്ന് തുറന്നു പറയുകയാണ് അമല. “ജീവിതത്തിൽ എന്തുചെയ്യണമെന്ന് അറിയാത്ത സമയത്താണ് ഞാൻ ഗർഭിണിയായത്. പക്ഷേ ആ അനുഭവം എനിക്ക് ഒരു ദിശാബോധം നൽകുകയും എന്നെ ഒരു നല്ല വ്യക്തിയാക്കുകയും ചെയ്തു. ആ പഴയ ‘ഞാൻ’ എവിടേക്കാണ് പോയതെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ എനിക്ക് അത് ഏറെ ഇഷ്ടപ്പെട്ടു,” അമല പോൾ ജെഡബ്ല്യുഎഫിൽ പറഞ്ഞു

ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായാണ് ഭർത്താവ് ജഗത് എത്തിയെന്നും അമല പറഞ്ഞു. ജഗത്തിനെ ഡേറ്റ് ചെയ്യുന്ന സമയത്ത് താൻ നടിയാണെന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ലെന്ന് അടുത്തിടെ അമല പറഞ്ഞിരുന്നു. “ഗോവയിൽ വച്ചാണ് ഞാനും ജഗത്തും കണ്ടുമുട്ടുന്നത്. ഗുജറാത്തിയാണെങ്കിലും ഗോവയിലായിരുന്നു ജഗത് താമസം. തെന്നിന്ത്യൻ സിനിമകളൊന്നും അധികം കാണുന്ന ആളായിരുന്നില്ല. ഞങ്ങൾ ഡേറ്റ് ചെയ്യുമ്പോൾ നടിയാണെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നില്ല. ഒരു പ്രെവെറ്റ് ഇൻസ്റ്റ​ഗ്രാം അക്കൗണ്ടൊക്കെയാണ് ആൾക്ക് ആദ്യം കൊടുത്തത്. പിന്നീട് ​ഗർഭിണിയായി. വെകാതെ വിവാഹം ചെയ്തു. ഞാൻ ഗർഭിണിയായി വീട്ടിലിരിക്കുമ്പോഴാണ് ജഗത് എന്റെ സിനിമകളൊക്കെ കാണാൻ തുടങ്ങിയത്,” അമല പറഞ്ഞു.

2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. അതിൽ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴിൽ രണ്ടു സിനിമകൾ ചെയ്തുവെങ്കിലും വിജയിച്ചില്ല. 2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു.

3 വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന സംഭവം: എന്തിനീ കൊടും ക്രൂരതയെന്ന് വിട്ടുപറയാതെ അമ്മ

0
Spread the love

മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്പിയുടെ നേതൃത്വത്തില്‍ സന്ധ്യയെ വിശദമായ ചോദ്യം ചെയ്യും. ഇന്നലെയാണ് മൂന്ന് വയസുകാരി കല്യാണിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്നത്. സന്ധ്യയ്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഐസ്ക്രീമില്‍ വിഷം കലര്‍ത്തി കുഞ്ഞിനെ കൊല്ലാന്‍ മുമ്പും സന്ധ്യ ശ്രമിച്ചിരുന്നെന്ന വിവരവും ഇതിനിടെ പുറത്ത് വന്നു

പുത്തൻ ഉടുപ്പിട്ട് കളിച്ചും ചിരിച്ചും അമ്മയുടെ കൈപിടിച്ച് അങ്കണവാടിയിലേക്ക് പോയ കല്യാണിയാണ് ഒരു നാടിന്റെ തീരാ നോവായി മാറിയത്. മൂന്ന് വയസുകാരി നാടിന്‍റെയാകെ സങ്കടമായെങ്കിലും ചെയ്ത തെറ്റിനെ കുറിച്ച് ഒരു പശ്ചത്താപവും അമ്മ സന്ധ്യ പ്രകടിപ്പിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലില്‍ സന്ധ്യ കുറ്റം സമ്മതിച്ചിട്ടുണ്ട്. പക്ഷേ എന്തിനീ ക്രൂരത ചെയ്തു എന്ന ചോദ്യത്തിന് ഞാന്‍ ചെയ്തു എന്ന് മാത്രമായിരുന്നു സന്ധ്യയുടെ മറുപടി. കൊലപാതകത്തിൻ്റെ കാരണം വ്യക്തമായിട്ടില്ലെന്നും കൂടുതൽ ചോദ്യം ചെയ്യലുകൾ ആവശ്യമാണെന്നും റൂറല്‍ എസ് പി എം ഹേമലത പ്രതികരിച്ചു. ഡോക്ടറുടെ നിർദ്ദേശം ലഭിച്ചാൽ വിദഗ്ധ പരിശോധന നടത്തുമെന്നും സന്ധ്യയുടെ അടുത്ത ബന്ധുക്കളെ ഉൾപ്പെടെ ചോദ്യം ചെയ്യുമെന്നും റൂറല്‍ എസ് പി കൂട്ടിച്ചേര്‍ത്തു.

സന്ധ്യയ്ക്ക് 35 വയസുണ്ടെങ്കിലും പ്രായത്തിനനുസരിച്ചുള്ള മാനസിക വളര്‍ച്ച ഇല്ലെന്നാണ് സന്ധ്യയുടെ കുടുംബം പറയുന്നത്. പലകുറി മാനസികാരോഗ്യ വിദഗ്ധരെയടക്കം കണ്ട് സന്ധ്യ ചികിത്സ തേടിയിട്ടുമുണ്ടെന്ന് സന്ധ്യയുടെ അമ്മ പറഞ്ഞു. കുഞ്ഞിനെ കാണാതായ ഘട്ടം മുതല്‍ സന്ധ്യയെ ചോദ്യം ചെയ്യുന്ന പൊലീസിനും സന്ധ്യയുടെ മനോനിലയെ കുറിച്ച് സംശയങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് മാനസികാരോഗ്യ വിദഗ്ധനെ എത്തിച്ച് സന്ധ്യയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടിയതും. നിലവില്‍ കൊലക്കേസ് തന്നെ സന്ധ്യയ്ക്കെതിരെ ചുമത്തി മുന്നോട്ട് പോകാനാണ് പൊലീസിന്‍റെ തീരുമാനം.

പക്ഷേ അവർക്ക് മലയാള സിനിമ സമ്മാനിച്ചത് വേദന നിറഞ്ഞ അനുഭവങ്ങൾ മാത്രം, മകനെ പഠിപ്പിക്കാൻ പോലും കഴിവില്ലാതെ നടി ചാർമിള

0
Spread the love

തമിഴ്നാട്ടുകാരി ആണെങ്കിലും ഒരുകാലത്ത് മലയാളികൾക്ക് എല്ലാമെല്ലാമായിരുന്നു നടി ചാർമിള. അന്ന് സിനിമയുടെ പ്രശസ്തിയിലും പണത്തിന്റെ സുലഭതയിലും ജീവിച്ച നടി ഇപ്പോൾ സാധാരണക്കാരിയെ പോലെയാണ് ജീവിക്കുന്നത്. മകന്റെ പഠനം പോലും മറ്റുള്ളവരാണ് ഏറ്റെടുത്ത് ചെയ്യുന്നത്. ഇപ്പോഴത്തെ നടിയുടെ പതനത്തിന് മലയാള സിനിമയും വലിയൊരു കാരണമായിട്ടുണ്ടെന്ന് പറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.

വാക്കിലായാലും എഴുത്തിലായാലും പ്രവൃത്തിയിലായാലും ഏറ്റവും കൂടുതൽ രസമുള്ള സംഭവമാണ് പ്രണയം. പക്ഷെ ജീവിതത്തിൽ‌ അത് കുറച്ച് പ്രയാസമേറിയ കാര്യമാണ്. പ്രണയിക്കുന്നത് പോലെയല്ല ഒരുമിച്ച് ജീവിക്കുന്നത്. കാരണം ജീവിതത്തിൽ അഭിനയിച്ചുകൊണ്ട് അധികനാൾ പിടിച്ച് നിൽക്കാൻ പറ്റില്ലല്ലോ. ജീവിതത്തിന്റെ താളം പ്രണയമൊക്കെ കൈവിട്ട് പോയശേഷം രണ്ട് വിവാഹം കഴിച്ച് രണ്ടും വേർപിരിയലിൽ കലാശിച്ച ജീവിതത്തിലെ ദുരിതപർവം

വൈകാരിക ഇടങ്ങളെ ഓരോ മനുഷ്യനും എങ്ങനെ തുലനം ചെയ്യണമെന്ന് ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്ന നടി ചാർമിളയുടെ താളം തെറ്റിയ ജീവിതത്തിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ആലപ്പി അഷ്റഫിന്റെ വീഡിയോ ആരംഭിക്കുന്നത്. വേർപിരിയലിൽ കലാശിച്ച ഒരു ബന്ധത്തിന്റെ ശരി തെറ്റുകളെ കുറിച്ച് പറയുന്നത് ന്യായമല്ലെന്ന് അറിയാം. എന്നാൽ ചാർമിള തന്നെ പലകുറി ചാനലുകളിലൂടെ വെളിപ്പെടുത്തിയിട്ടുള്ളത് കൊണ്ടാണ് ഞാൻ ഇത് ഇവിടെ പറയുന്നത്. ഒത്തിരി സ്വപ്നങ്ങളും മോഹങ്ങളുമായി തമിഴ്നാട്ടിലേക്ക് പറന്നിറങ്ങിയ ഒരു സുന്ദര ശലഭമായിരുന്നു ചാർമിള എന്ന നടി.

വിടർന്ന് ശോഭയാർന്ന കണ്ണുകൾ, പ്രകാശം പടർത്തുന്ന പുഞ്ചിരി, കുട്ടിത്തം നിറ‍ഞ്ഞ പ്രകൃതം. ധനത്തിലും കാബൂളിവാലയിലും കേളിയിലും മലയാളികൾക്ക് മറക്കാനാവാത്ത സുന്ദര ​ഗാനങ്ങളിലൂടെ ഇന്നും നാം കണ്ടുകൊണ്ടിരിക്കുന്ന മുഖശ്രീ. മലയാള സിനിമയ്ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച അവർ‌ക്ക് മലയാള സിനിമ തിരിച്ച് സമ്മാനിച്ചത് ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്തതും വേദന നിറഞ്ഞതുമായ അനുഭവങ്ങൾ മാത്രമാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നശേഷം അവർ തമിഴിലെ സൺ ടിവി ഉൾപ്പടെയുള്ള നിരവധി ചാനലുകൾക്ക് കൊടുത്ത അഭിമുഖം കണ്ടാൽ മലയാളികളായ നാം ലജ്ജിച്ച് തല താഴ്ത്തേണ്ടി വരും. പയ്യന്മാരായ മൂന്ന് നിർമാതാക്കൾ ചേർന്ന് ഒരു സിനിമ എടുക്കുന്നു. അവർ മൂന്നുപേരും ചാർമിളയുടെ കാലുതൊട്ട് അനു​ഗ്രഹം വാങ്ങുന്നു. ഷൂട്ടിങ് തുടങ്ങി മൂന്നാം നാൾ അവർ ആവശ്യപ്പെടുന്നു ഞങ്ങളിൽ ഒരാളുടെ കൂടെ ചേച്ചി സഹകരിക്കണമെന്ന്. അത് ആരെ വേണമെന്ന് ചേച്ചിക്ക് തന്നെ തീരുമാനിക്കാം. പണം ഒരു പ്രശ്നമേയല്ല. ഈ കാര്യങ്ങൾ തന്നോട് അവതരിപ്പിച്ച പയ്യന്റെ ഭാര്യയെ താൻ കണ്ടിരുന്നുവെന്ന് ചാർമിള പറയുന്നു

തമിഴ് നടി സ്നേഹയെപ്പോലെ അതി സുന്ദരി അതേ രൂപം. ഇത്രയും സുന്ദരിയായ ഭാര്യയുള്ള നിങ്ങളാണോ ചേച്ചിയുടെ പ്രായമുള്ള തന്നോട് ഇങ്ങനെ പറയുന്നതെന്ന് ചാർമിള ചോ​ദിച്ചു. ആപ്പിൾ തോട്ടമുള്ളവൻ മുന്തിരിയും ഓറഞ്ചും ഒന്നും കഴിക്കേണ്ടെന്നാണോ ചേച്ചി പറയുന്നത് എന്നായിരുന്നു ചാർമിളയ്ക്ക് അയാൾ തിരിച്ച് നൽകിയ മറുപടി. ഒടുവിൽ അതുവരെ അഭിനയിച്ചതിന്റെ പണം പോലും വാങ്ങാതെ ചാർമിള ആ സെറ്റിൽ നിന്നും തിരികെ പോയി.

കാലം മാറി പോച്ച് എന്ന സിനിമയുടെ മലയാളം റീമേക്കിന്റെ ഷൂട്ട് പൊള്ളാച്ചിയിൽ നടക്കുമ്പോൾ ഷൂട്ട് കഴിഞ്ഞ് തിരികെ പോകാൻ ചാർമിള തുടങ്ങിയപ്പോൾ നിർമ്മാതാവിനോട് യാത്ര പറഞ്ഞിട്ട് പോകാൻ പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞു. സഹായികളായ സ്ത്രീകൾക്കൊപ്പം ചാർമിള നിർമാതാവിന്റെ റൂമിലെത്തി. എട്ട് പേർ മദ്യപിച്ച് ഇരിക്കുന്ന രം​ഗമാണ് ചാർമിള അവിടെ കണ്ടത്. ഉടനെ ഇവരെ അവരിൽ പലരും കടന്നുപിടിച്ചു. ചാർമിളയുടെ ഒപ്പം ഉണ്ടായിരുന്ന മേക്കപ്പ് ചെയ്ത് കൊടുക്കുന്ന സ്ത്രീയുടെ സാരി അവരിൽ പലരും വലിച്ച് അഴിച്ചു.

തന്നെ കടന്ന് പിടിച്ചയാളുടെ കയ്യിൽ കടിച്ച് പിടി വീടുവിപ്പിച്ച് ഇറങ്ങിയോടി. എന്നാൽ ആ ഹോട്ടൽ ഉടമകൾ പോലും ചാർമിളയുടെ പരാതി ചെവി കൊണ്ടില്ല. പിന്നീട് അതേ ഹോട്ടലിന് മുമ്പിലുണ്ടായിരുന്ന ഓട്ടോ തൊഴിലാളികളാണ് ചാർമിളയ്ക്ക് രക്ഷകരായി എത്തിയത്. ശേഷം പോലീസ് വന്ന് എല്ലാവരേയും അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് ആ കേസിനെ കുറിച്ച് ഒരു വിവരവുമില്ലെന്ന് ചാർമിള പറയുന്നു. മലയാള സിനിമയിൽ നിന്നും ഇതുപോലെ നിരവധി ദുരനുഭവങ്ങൾ‌ ചാർമിളയ്ക്കുണ്ടായി.

തമിഴ് സിനിമയിൽ നിന്നും താൻ മലയാള സിനിമയിലേക്ക് മാറാനുള്ള കാരണം മലയാള സിനിമയിലെ മാന്യമായ വസ്ത്രധാരണമാണെന്നാണ് ചാർമിള പറഞ്ഞത്. തമിഴിലാകുമ്പോൾ ​ഗ്ലാമർ വസ്ത്രങ്ങൾ ധരിക്കേണ്ടി വരും. തമിഴ് സിനിമയിൽ ബിക്കിനിയും സ്വിമ്മിങ് ഷൂട്ടുമൊക്കെ നായിക തന്നെ ധരിക്കണം. അതുകൊണ്ട് കൂടിയാണ് ചാർമിള മലയാള സിനിമയിൽ നിന്നും വരുന്ന ഓഫറുകൾ കൂടുതലായും സ്വീകരിച്ചത്. എന്നാൽ മലയാളത്തിൽ വന്ന് പെട്ട തനിക്ക് ഒരു ജീവിതം തന്നെ ബലിയർപ്പിക്കേണ്ടി വന്നുവെന്നും അഷ്റഫ് പറഞ്ഞു.

കാത്തോലിക്കാ കുടുംബാം​ഗമാണ് ചാർമിള. പ്രതിസന്ധികളിൽ പ്രാർത്ഥനയേ മുറുകെ പിടിക്കുന്ന കുടുംബം. അതിനാൽ തന്നെ സത്യസദ്ധതയ്ക്കും ആത്മാർത്ഥതയ്ക്കും ചാർമിള വലിയ പ്രാധാന്യം കൊടുത്തു. നടിയുടെ ആ​ദ്യ പ്രണയത്തിൽ തന്നെ ആത്മാർത്ഥത പ്രതിഫലിച്ചു. ആ പ്രണയത്തിനുവേണ്ടി തന്റെ ജീവൻ തന്നെ ബലിയർപ്പിക്കാൻ നടി ശ്രമിച്ചതിൽ നിന്ന് തന്നെ ആത്മാർത്ഥത നമുക്ക് വായിച്ചെടുക്കാം. പ്രണയിച്ചയാളെ നഷ്ടപ്പെടുമെന്ന് തോന്നിയപ്പോൾ കൈകളിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ഒരു ക്രിസമസിന് നിർമാതാവ് ബൈജു കൊട്ടാരക്കര ചാർമിളയെ കാണാൻ ചെന്നപ്പോൾ കാമുകനുള്ള സമ്മാനങ്ങളുമായി റെഡിയായി ഇരിക്കുകയായിരുന്നു നടി. സമ്മാനങ്ങൾ ബൈജുവിന് ചാർമിള കാണിച്ച് കൊടുക്കുകയും ചെയ്തു. അന്ന് വൈകീട്ട് വീണ്ടും ബൈജുവിന് ചാർമിളയുടെ കോൾ വന്നു. കാമുകൻ ചതിച്ചുവെന്നാണ് പൊട്ടിക്കരഞ്ഞുകൊണ്ട് ബൈജുവിനോട് ചാർമിള പറ‍ഞ്ഞത്

ബൈജു റൂമിലെത്തി നോക്കിയപ്പോൾ വലിച്ചെറിഞ്ഞ സമ്മാനങ്ങൾക്കിടയിൽ ഇരുന്ന് ഭ്രാന്തിയെപ്പോലെ കരയുന്ന ചാർമിളയെയാണ് ബൈജു കണ്ടത്. അന്ന് ജീവിതം അവസാനിപ്പിക്കാനും നടി ശ്രമിച്ചു. പിന്നീട് എവിടെയും ആ കാമുകനെ കുറിച്ച് ചാർമിള മോശമായി പറ‌ഞ്ഞിട്ടില്ല. ഇരുവരും ഏറെക്കാലം ലിവിങ് ടു​ഗെതർ റിലേഷൻഷിപ്പിലായിരുന്നു. പിന്നീടാണ് അയാൾ ചാർമിളയെ നിഷ്കരുണം തള്ളി പറഞ്ഞത്. ‍‍‍‍‍

പിന്നിട് അടിവാരം സിനിമയുടെ സെറ്റിൽ വെച്ച് അസോസിയേറ്റ് ഡയറക്ടറായ കിഷോർ സത്യയെ നടി പരിചയപ്പെട്ടു. ഇരുവരുടേയും പരിചയം പ്രണയമായതോടെ വിവാഹം എന്ന ആവശ്യം കിഷോർ സത്യ മുന്നോട്ട് വെച്ചു. ഇരുവരുടേയും കുടുംബാം​​ഗങ്ങളുടെ സാന്നിധ്യത്തിൽ വിവാഹിതരുമായി. ആ ബന്ധവും അധികനാൾ നീണ്ടുനിന്നില്ല ഇരുവരും പിന്നീട് വേർപിരിഞ്ഞു. തളർന്ന് പോയ ചാർമിള ആ ഇടയ്ക്കാണ് സഹോദരിയുടെ കൂട്ടുകാരനായ രാജേഷിനെ പരിചയപ്പെടുന്നത്.

പക്ഷെ രാജേഷിന് തന്നെക്കാൾ പ്രായം കുറവായതിനാൽ ആ പ്രണയത്തിൽ നിന്നും പിന്മാറാൻ രാജേഷിനോട് ചാർമിള ആവശ്യപ്പെട്ടു. പക്ഷെ രാജേഷ് തയ്യാറായില്ല. ഒടുവിൽ അയാളുടെ നിർബന്ധത്തിന് വഴങ്ങി ചാർമിള വിവാഹത്തിന് സമ്മതം പറഞ്ഞു. അവർ ആ ദാമ്പത്യം ആർഭാടത്തോടെ ആഘോഷിച്ചു. പണം തീർന്നപ്പോൾ ഇരുവരുടേയും ബന്ധത്തിൽ ഉലച്ചിലുണ്ടായി തുടങ്ങി. ഇതിനിടയിൽ ചികിത്സയിലൂടെയും പ്രാർത്ഥനയിലൂടെയും ഒരു മകനും പിറന്നു. കഷ്ടിച്ച് രണ്ട്, മൂന്ന് മുറികളുള്ള ഒരു വീട്. കുറച്ച് പ്ലാസ്റ്റിക്ക് കസേരകളും പ്രവർത്തിക്കാത്ത ടിവിയും മാത്രമാണ് ആ വീട്ടിലെ ആഢംബരം.

നടനും വിശാലും സിനിമാ സംഘടനയുമാണ് മകന്റെ പഠനം ഏറ്റെടുത്തത്. കൂടാതെ വിഷാദരോ​ഗവും ചാർമിളയ്ക്ക് പിടിപ്പെട്ടു. വൈകാരിക ചാപല്യങ്ങൾ കാരണവും സാമ്പത്തിക അച്ചടക്കമില്ലായ്മ കാരണവും ബുദ്ധിമുട്ടി ഒറ്റപ്പെട്ട് പോയ ഒരു സുന്ദരിയാണ് നടിയെന്നും അവരുടെ സന്തോഷകരമായ ജീവിതത്തിന് വേണ്ടത് ചെയ്ത് കൊടുക്കേണ്ട കടമ മലയാള സിനിമയ്ക്കുണ്ടെന്നും പറഞ്ഞാണ് ആലപ്പി അഷ്റഫ് വീഡിയോ അവസാനിപ്പിച്ചത്

ഇടിച്ചിടാൻ ലാലേട്ടൻ; വരാനിരിക്കുന്ന സത്യൻ അന്തിക്കാട് ചിത്രത്തിലും സ്റ്റണ്ട് സിൽവ, പ്രതീക്ഷ വച്ച് പ്രേക്ഷകർ

0
Spread the love

സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഹൃദയപൂർവ്വം’ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്. മോഹൻലാൽ ഉൾപ്പെടുന്ന ഒരു രംഗത്തിന്റെ ഷൂട്ടിംഗ് സ്റ്റിലിൽ പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫർ സ്റ്റണ്ട് സിൽവയെയും കാണാം. ഇതാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്

മോഹൻലാൽ അഭിനയിച്ച എമ്പുരാന്റെയും തുടരുമിന്റെയും സ്റ്റണ്ട് ഒരുക്കിയത് സ്റ്റണ്ട് സിൽവയായിരുന്നു. സിനിമകളിലെ ഫൈറ്റ് രംഗങ്ങളും തിയേറ്ററുകളെ ഇളക്കി മറിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രത്തിലും കിടിലൻ സ്റ്റണ്ട് സീക്വൻസ് ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

അതേസമയം, സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവം. ചിത്രത്തിൽ മോഹൻലാൽ സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രമായാണ് എത്തുക. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. സിനിമയുടെ കഥ അഖിൽ സത്യന്റെതാണ്. അനൂപ് സത്യൻ ചിത്രത്തിൽ അസോസിയേറ്റ് ആയാണ് പ്രവർത്തിക്കുന്നത്.

ഞങ്ങളുടെ വീട്ടിൽ മാസവരുമാനമുള്ളത് അവൾക്ക് മാത്രം; ശ്രദ്ധ നേടി നടൻ ദിലീപ് മകളെ കുറിച്ച് പറഞ്ഞ വാക്കുകൾ…

0
Spread the love

മകൾ മീനാക്ഷി ഡോക്ടറായി ജോലി ആരംഭിച്ചതായി നടൻ ദിലീപ്. മീനാക്ഷി ആസ്റ്റർ ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. വീട്ടിലൊരു ഡോക്ടർ ഉള്ളതിനാൽ ഇടയ്ക്കിടയ്ക്ക് ആശുപത്രിയിൽ പോകും. അഭിമാനമുള്ള കാര്യം എന്താണെന്ന് വച്ചാൽ ഞങ്ങളുടെ വീട്ടിൽ മാസവരുമാനമുള്ളത് അവൾക്ക് മാത്രമാണ്. അതായത് സ്ഥിര വരുമാനം. അത് വലിയ സന്തോഷമുള്ളൊരു കാര്യമാണ്. പിന്നെ അവൾ പഠനവും ജോലിയുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുകയാണ്. ദിലീപിന്റെ വാക്കുകൾ.

ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിൽനിന്നാണ് മീനാക്ഷി എം.ബി.ബി.എസ് പൂർത്തിയാക്കിയത്. ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. മീനാക്ഷിയുടെ ജീവിതത്തിലെ പ്രധാന ചടങ്ങുകളിലെല്ലാം ദിലീപും കാവ്യമാധവനും പങ്കെടുക്കാറുണ്ട്. സിനിമയിലേക്ക് അരങ്ങേറിയില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് മീനാക്ഷി.നമിത പ്രമോദ് ആണ് മീനാക്ഷിയുടെ അടുത്ത കൂട്ടുകാരി. ഇരുവരും ഒത്തുച്ചേരുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്

ട്രെയിൻ ടിക്കറ്റുകളിൽ മോദിയുടെ ചിത്രം; ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കളിയെന്ന് പ്രതിപക്ഷം

0
Spread the love

ട്രെയിൻ ടിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ചേർത്ത് റെയിൽവേ. ഓൺലൈൻ ടിക്കറ്റുകളിലാണ് മോദിയുടെ ചിത്രമുള്ളത്. ഓപ്പറേഷൻ സിന്ദൂറിനെ പ്രകീർത്തിച്ചു കൊണ്ടുള്ളതാണ് ചിത്രം. സൈനികർക്കുള്ള ആദരമെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. ”ഭീകരവാദം അവസാനിപ്പിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു സർക്കാരിന്റെ അഞ്ച് വർഷങ്ങൾ” എന്നും ടിക്കറ്റിൽ കുറിച്ചിട്ടുണ്ട്.

അതേസമയം, വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സൈനിക നടപടിയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

മോദി സർക്കാർ എത്രമാത്രം പരസ്യ ഭ്രമത്തിലാണെന്നതിന്റെ ഒരു ഉദാഹരണമാണിതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ മാധ്യമ ഉപദേഷ്ടാവായ പിയൂഷ് ബാബെലെ എക്‌സിൽ കുറിച്ചു. ഐആർസിടിസി ഇ-ടിക്കറ്റിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. റെയിൽവേ ടിക്കറ്റുകളിലെ പരസ്യമായി അവർ ‘ഓപ്പറേഷൻ സിന്ദൂർ’ ഉപയോഗിക്കുന്നു. സൈന്യത്തിന്റെ വീര്യം പോലും അവർ ഒരു ഉൽപ്പന്നം പോലെ വിൽക്കുന്നു. ഇത് ദേശസ്‌നേഹമല്ല, വില പേശലാണെന്നും പിയൂഷ് ബാബെലെ കുറിച്ചു.

പാകിസ്താനെതിരെ ഓപ്പറേഷൻ സിന്ദൂർ വിജയകരമായി നടപ്പിലാക്കിയതുമുതൽ, ഇന്ത്യൻ സായുധ സേനയുടെ നേട്ടങ്ങൾ തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കാൻ ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പിയൂഷ് ബാബെലെ ആരോപിച്ചു.

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം..

0
Spread the love

ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വിപണിവില 70,040 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 35 രൂപ വർധിച്ചാണ് ഇന്നലെ 8755 രൂപയായത്. ഇന്ന് ഗ്രാമിന് 8,710 രൂപയും 69,680 രൂപയുമാണ് നൽകേണ്ടത്.

ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വിപണിവില 70,040 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 35 രൂപ വർധിച്ചാണ് ഇന്നലെ 8755 രൂപയായത്. ഇന്ന് ഗ്രാമിന് 8,710 രൂപയും 69,680 രൂപയുമാണ് നൽകേണ്ടത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts