Home Blog

മക്കൾക്ക് എല്ലാവർക്കും യൂട്യൂബ് ചാനലും നല്ല വരുമാനവും ഉണ്ടല്ലോ! വീട്ടിലെ ചിലവും ട്രിപ്പുകളുടെ ചിലവുമൊക്കെ ആര് വഹിക്കുന്നു? ഉത്തരം പറഞ്ഞ് സിന്ധു കൃഷ്ണകുമാർ

0
Spread the love

നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. യൂട്യൂബ്, ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് തുടങ്ങി സകല സോഷ്യൽ മീഡിയ രംഗങ്ങളിലും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള വലിയ ഫോളോവേഴ്സ് ഉള്ള താരങ്ങളാണ് കൃഷ്ണകുമാർ കുടുംബം. ലൈഫ് സ്റ്റൈൽ വ്ലോഗേഴ്സ് ആയതുകൊണ്ട് തന്നെ കൃഷ്ണകുമാർ കുടുംബത്തിൽ നടക്കുന്ന മിക്ക കാര്യങ്ങളും ഒരു കുടുംബാംഗത്തെ പോലെ പ്രേക്ഷകർക്കറിയാം.

നടിയും മൂത്ത മകളുമായ അഹാന കൃഷ്ണ കുമാറായിരുന്നു ആദ്യകാലത്ത് പ്രേക്ഷകർക്ക് പരിചിതയെങ്കിലും പിന്നാലെ രണ്ടാമത്തെ മകളും ബിസിനസുകാരിയുമായ ദിയ കൃഷ്ണയെയും ലൈഫ് സ്റ്റൈൽ വ്ലോഗർ എന്ന നിലയിൽ മലയാളികൾ ഏറ്റെടുത്തു. വൈകാതെ മൂന്നാമത്തെ മകളായ ഇഷാനി കൃഷ്ണയും ഏറ്റവും ഇളയ മകളായ ഹൻസിക കൃഷ്ണയും മലയാളികളുടെ ഇഷ്ട ഇൻഫ്ലുവൻസേഴ്സർമാരിൽ ഇടം നേടുകയായിരുന്നു. കൃഷ്ണകുമാർ വീട്ടിൽ മക്കൾക്ക് മാത്രമല്ല കൃഷ്ണകുമാറിനും ഭാര്യ സിന്ദു കൃഷ്ണകുമാറിനും സ്വന്തമായി യൂട്യൂബ് ചാനലുണ്ട്.

യൂട്യൂബ് കുടുംബം എന്ന് കളിക്കാണെങ്കിലും മലയാളികൾ വിശേഷിപ്പിക്കുന്ന ആറു പേരുടെയും ചാനലുകളിൽ വരുന്ന മിക്ക കണ്ടന്റുകളും നിമിഷനേരം കൊണ്ട് വൈറൽ ആവാറുണ്ട്. വീട്ടിൽ നടക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങളും സ്വകാര്യ ജീവിതത്തിലെ സന്തോഷവും പരിഭവങ്ങളും ഇടയ്ക്കിടെ നടത്തുന്ന യാത്രകളും ഒക്കെയാണ് പലപ്പോഴും ആറ് പേരുടെയും ചാനലുകളിലെ കോൺടെന്റുകൾ. ഇപ്പോഴിതാ കുടുംബം മിക്കപ്പോഴും ഒന്നായി നടത്തുന്ന യാത്രകളുടെ ചിലവുകൾ ആരാണ് വഹിക്കുന്നത് എന്ന് പ്രേക്ഷകർ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിനോട് ചോദിച്ചതും ഇതിന് താരം നൽകിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്.”യാത്രകൾ പോകുമ്പോൾ ഞങ്ങൾ എല്ലാവരും തുല്യമായി ചെലവ് വഹിക്കാറുണ്ട്. വരുമാനം കുറവുള്ളയാളെ കൂടുതൽ വരുമാനം ഉള്ളയാൾ, കുറച്ചു കൂടുതൽ പൈസയിട്ട് സഹായിക്കും ”, എന്നാണ് സിന്ധു കൃഷ്ണ ഇതിന് മറുപടിയായി പറഞ്ഞത്.

ആറ് അംഗങ്ങളുള്ള കുടുംബമായതിനാൽ സമ്പാദ്യത്തിന്റെ വിഹിതം വീട്ട് ചിലവുകൾക്കും മറ്റുമായി മക്കൾ തരാറുണ്ടോ എന്നും പ്രേക്ഷകരിൽ ഒരാൾ ചോദിച്ചിരുന്നു. ”കുട്ടികൾ സമ്പാദിച്ച് തുടങ്ങുന്നതിന് മുൻപു വരെ ഞങ്ങളാണ് എല്ലാ ചിലവും നോക്കിയിരുന്നത‍്. പിന്നീട് എല്ലാവരും സമ്പാദിച്ച് തുടങ്ങിയപ്പോൾ ഒരു ഷെയർ വീട്ടിലെ ആവശ്യങ്ങൾക്കായി അവർ നൽകി തുടങ്ങി. ഓരോരുത്തരും അവരുടെ കപ്പാസിറ്റിക്ക് അനുസരിച്ചാണ് കോൺട്രിബ്യൂഷൻ നൽകുന്നത്. നാല് മക്കളും വീട്ടിലെ ചെലവുകൾക്കുള്ള പണം ഇപ്പോൾ കോൺട്രിബ്യൂട്ട് ചെയ്യാറുണ്ട്. അത് വളരെ നല്ലതായി തോന്നുന്നു”, എന്നാണ് സിന്ധു കൃഷ്ണ ഈ ചോദ്യത്തോട് പ്രതികരിച്ചത്

നിങ്ങളുടെ കുട്ടിയുടെ ഫോൺ ഉപയോഗം ആവശ്യത്തിനാണോ എന്ന് ഇങ്ങനെ അറിയാം..

0
Spread the love

സമൂഹമാധ്യമങ്ങളുടെ കടന്നുവരവും, പുസ്തകങ്ങളുടെയടക്കം ഡിജിറ്റലൈസേഷനും നമ്മുടെ സ്‌ക്രീന്‍ ടൈം കൂട്ടാന്‍ കാരണമായിട്ടുണ്ട്. ഭക്ഷണം കഴിക്കുമ്പോള്‍ പോലും ഫോണില്‍ നോക്കുന്നവരാണ് ഭൂരിഭാഗം പേരും.കുട്ടികളും ഈ ശീലങ്ങളിലൂടെ തന്നെയാണ് മിക്കവാറും വീടുകളില്‍ കടന്നുപോകുന്നത്. എന്നാല്‍ നിങ്ങളുടെ കുട്ടികളുടെ സ്‌ക്രീന്‍ ടൈം കൂടുതലാണോ എന്ന് എങ്ങനെ മനസിലാക്കാം?

വളരെ എളുപ്പത്തില്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുള്ള മനസാണ് കുട്ടികളുടേത്. ഫോണോ ടിവിയോ ലാപ്ടാപ്പോ ആകട്ടെ, സ്ക്രീനില്‍ മിന്നിമറയുന്ന ദൃശ്യങ്ങള്‍ അവരെ അമ്പരപ്പെടുത്തും. എന്നാല്‍ ഈ ഉപയോഗം കൂടുതലാകുമ്പോള്‍ അവരുടെ ശ്രദ്ധ കുറയുകയും, പ്രവര്‍ത്തികള്‍ മന്ദഗതിയിലാവുകയും ചെയ്യും. എന്തെങ്കിലും ഏകാഗ്രതയോടെ ചെയ്യാന്‍ ശ്രമിച്ചാലും മനസ് മറ്റൊരിടത്തായിരിക്കും.

സ്‌ക്രീനില്‍ കഥാപാത്രങ്ങളില്‍ താല്‍പര്യം തോന്നുന്ന കുട്ടികള്‍ അവരുടെ വരവിനായി കാത്തിരിക്കും. ദീര്‍ഘനേരം ഫോണ്‍ ഉപയോഗിക്കുന്നത് പലപ്പോഴും ഈ കഥാപാത്രങ്ങളെ വീണ്ടും വീണ്ടും കാണാനുള്ള കൊതി കൊണ്ടാണ്. എന്നാല്‍ രാത്രി വൈകിയുള്ള ഫോണ്‍ ഉപയോഗം ഉറക്കം വരുന്നതിന് സഹായിക്കുന്ന മെലാറ്റോണിന്റെ അളവിനെ പ്രതികൂലമായി ബാധിക്കുകയും, ഉറക്കക്കുറവ് ഉണ്ടാവുകയും ചെയ്യുന്നു. ഇത് ഉണരുമ്പോഴും കുട്ടികള്‍ ക്ഷീണിതരായി കാണപ്പെടാന്‍ കാരണമാകുന്നു.

ഏകാഗ്രത കുറയുന്നതിലൂടെ പഠനത്തില്‍ കുട്ടികള്‍ക്ക് മികവ് പുലര്‍ത്താന്‍ കഴിയാതെ വരുന്നു. പഠിക്കുമ്പോഴും കുട്ടികള്‍ സ്‌ക്രീനില്‍ കണ്ട കാര്യങ്ങള്‍ ഓര്‍ത്തിരിക്കുകയോ, വരാനിരിക്കുന്ന സംഭവങ്ങളെപ്പറ്റി ആലോചിക്കുകയോ ചെയ്യുമ്പോള്‍ പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്നു.പുറത്തുപോയി കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കാതിരിക്കുന്ന കുട്ടികള്‍ സ്‌ക്രീനില്‍ ആകൃഷ്ടരാണെന്ന് മനസിലാക്കണം. ഒരുപാട് സമയം സ്‌ക്രീനില്‍ ചിലവഴിക്കുന്ന കുട്ടികള്‍ക്ക് മറ്റ് കളികള്‍ ബോറടിപ്പിക്കുന്നതായി തോന്നാം. സ്ഥിരമായി കണ്ണിന് പ്രശ്‌നങ്ങളും തലവേദനയുമുണ്ടെങ്കില്‍ അത് സ്‌ക്രീന്‍ ടൈം കൂടുതലാണ് എന്നതിന്‍റെ സൂചനയാണ്.

ഭക്ഷണം കഴിക്കാന്‍ പോലും ടിവിയോ, മൊബൈലോ വേണമെന്ന് വാശി പിടിക്കുന്ന കുട്ടികളുണ്ട്. മാതാപിതാക്കളോ മറ്റോ ഫോണ്‍ തിരിച്ചു വാങ്ങുന്ന സമയത്ത് കടുത്ത അസ്വസ്ഥ പ്രകടിപ്പിക്കുകയും ചെയ്യുന്നവരുമുണ്ട്. ഇതെല്ലാം കുട്ടിയുടെ സ്‌ക്രീന്‍ ടൈം വളരെ കൂടുതലാണ് എന്നതിന്‍റെ സൂചനയാണ്. എത്രയും വേഗം സ്ക്രീന്‍ ടെെം പരിമിതപ്പെടുത്തേണ്ടതിലേക്കാണ് ഈ ലക്ഷണങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത്.

സൗബിന് തിരിച്ചടി: ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

0
Spread the love

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, നടൻ സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. കേസില്‍ പൊലീസിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഈ ഹർജി നിലനിൽക്കുന്നതിനാലാണ് പ്രതികൾക്ക് ഇടക്കാല ജാമ്യം ലഭിച്ചത്. ഹർജി തള്ളിയതിനാൽ തുടരന്വേഷണത്തിൽ ഇവർക്കെതിരേ ശക്തമായ നടപടിയുണ്ടാവും.

ലാഭവിഹിതം നൽകിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിറാജ് വലിയതുറയായിരുന്നു പരാതിക്കാരൻ. എന്നാൽ, സിറാജ് സിനിമയ്ക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യസമയത്ത് നൽകാതിരിക്കുകയും പണം ലഭിക്കാത്തതിനാൽ ഷൂട്ട്‌ ഷെഡ്യൂളുകൾ മുടങ്ങുകയും, ഷൂട്ടിംഗ് നീണ്ടു പോകുകയും ചെയ്‌തെന്നും നിർമാതാക്കളും വാദിച്ചിരുന്നു.

നയൻ‌താരയെ ആദ്യം കണ്ടത് ഫംഗ്ഷന്റെ ഇടയിൽ വച്ച്; ആവശ്യം പറഞ്ഞപ്പോൾ ഉത്തരം ഓക്കെ; പിന്നീട് ഇങ്ങോട്ട് വിളിക്കുകയായിരുന്നു, പേളി മാണി

0
Spread the love

സാമൂഹികമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. മൂന്നുമില്യണിലധികം പേരാണ് പേളി മാണിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. പേളിയുടെ യൂട്യൂബ് ചാനലിനും മൂന്നുമില്യണിലേറെ സബ്സ്ക്രൈബേഴ്സുണ്ട്. ഇപ്പോഴിതാ ധ്യാൻ ശ്രീനിവാസനോടൊപ്പം ഉള്ള ഒരു അഭിമുഖത്തിൽ നയൻതാരയെ കുറിച്ച് ചോദിച്ചപ്പോൾ പേളി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു ലേഡീ സൂപ്പർസ്റ്റാർ എന്ന് വിളിക്കാൻ എന്തുകൊണ്ട് നയൻതാര അർഹയാകുന്നു എന്നാണ് പേളി പറയുന്നത്

ഞാനൊരു ഫംഗ്ഷന്റെ ഇടയിൽ വച്ച് നയൻതാരയെ മീറ്റ് ചെയ്തിരുന്നു അപ്പോൾ ഞാൻ അങ്ങോട്ട് പറഞ്ഞു എനിക്ക് കാണണമെന്നും കൂടുതൽ സംസാരിക്കണമെന്നും താല്പര്യമുണ്ടായെന്ന് അപ്പോൾ പുള്ളിക്കാരി ചിരിച്ചുകൊണ്ട് ഓക്കേ പറഞ്ഞു പോയി. പിന്നീട് ഇവിടെ ഒരു ഷൂട്ടിങ്ങിന് വന്നപ്പോൾ എന്നെ ഇങ്ങോട്ട് വിളിച്ചു മാനേജർ മുഖേന. എന്നിട്ട് ഞാൻ ഇന്ന സ്ഥലത്ത് ഷൂട്ടിങ്ങിനു ഉണ്ട് വന്നു കാണാമോ എന്ന് ചോദിച്ചു.

ഞാൻ അപ്പോൾ തന്നെ അവിടെ പോവുകയും ചെയ്തു ഓരോ സീൻസ് എടുത്തു കൊണ്ടിരിക്കുകയാണ് അതിനിടയിലാണ് വന്ന എന്നോട് സംസാരിക്കുന്നത്. ഒരു രംഗം ചെയ്യും അതിനു ശേഷം എന്നോട് വന്നു സംസാരിക്കും അങ്ങനെയാണ് കോസ്റ്റ്യൂമിൽ നിന്നാണ് ഫോട്ടോ പോലും എടുത്തത്. ശരിക്കും ഒരു ലേഡീ സൂപ്പർസ്റ്റാർ എന്ന് വിളിക്കാവുന്ന ആള് തന്നെയാണ് നയൻതാര. നമുക്ക് അവരൊരു വില നൽകും അത് വലിയ കാര്യമാണ് ഓപ്പോസിറ്റ് നിൽക്കുന്ന ആൾക്ക് ഒരു വില കൊടുക്കാൻ പറ്റുക എന്നു പറയുന്നത്.

മുഖത്തെ കരുവാളിപ്പ് മാറാൻ പരീക്ഷിക്കാം പ്രകൃതിദത്ത ഫേസ് പാക്കുകൾ..

0
Spread the love

മുഖത്തെ കരുവാളിപ്പ്, ഇരുണ്ട നിറം, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്നിവ പലരിലും കണ്ട് വരുന്ന ചർമ്മ പ്രശ്നങ്ങളാണ്. ചർമ്മത്തെ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർ​ഗങ്ങൾ ഉപയോ​ഗിക്കുന്നതാണ് ഏറെ നല്ലത്. ചർമ്മ പ്രശ്നങ്ങൾ എളുപ്പം അകറ്റുന്നതിന് സഹായിക്കുന്ന ചില പ്രകൃതിദത്ത ഫേസ് പാക്കുകളാണ് പരിചയപ്പെടാൻ പോകുന്നത്.

ഒന്ന്

രണ്ട് സ്പൂൺ തെെര്, ഒരു സ്പൂൺ തേൻ, അര കപ്പ് ബൂബെറിയുടെ പേസ്റ്റ് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക.

രണ്ട്

ന്ന് സ്പൂൺ മഞ്ഞൾ പൊടി, നാല് സ്പൂൺ പാലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. മുഖം സുന്ദരമാക്കാൻ മികച്ചതാണ് ഈ പാക്ക്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ എന്ന സംയുക്തം നിറം നൽകാൻ സഹായിക്കുന്നു. ഇതിന്റെ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഹൈപ്പർപിഗ്മെന്റേഷൻ, ചുവപ്പ് എന്നിവ പരിഹരിക്കാൻ സഹായിക്കുന്നു.

മൂന്ന്

രണ്ട് സ്പൂൺ തക്കാളി പേസ്റ്റും അൽപം പാലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

നാല്

രണ്ട് സ്പൂൺ പപ്പായ പേസ്റ്റും അൽപം പാലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി തേച്ച് പിടിപ്പിക്കുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകുക.

എന്തിനാണീ ഭയം? തന്നെ വിഘടനവാദിയാക്കാൻ മനഃപൂർവം ശ്രമിക്കുകയാണ്, ശശികലയുടെ പരാമർശത്തിൽ റാപ്പർ വേടൻ

0
Spread the love

സംഘപരിവാർ ആക്രമണത്തിനെതിരെ പ്രതികരണവുമായി റാപ്പർ വേടൻ. വേടൻ റാപ്പ് ചെയ്യേണ്ടന്ന തിട്ടൂരമാണ് ശശികലയുടെ പ്രസ്താവനയെന്ന് വേടൻ പറഞ്ഞു. താൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണത്. റാപ്പ്‌ ചെയുന്നത് എന്തിനാണ് എന്ന ചോദ്യം ജനാധിപത്യവിരുദ്ധമാണ്. സംഘപരിവാറും- ജനാധിപത്യവും തമ്മിൽ പുലബന്ധമില്ലെന്നും വേടൻ കൊച്ചിയിൽ പറഞ്ഞു. ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു വേടൻ

തന്നെ വിഘടനവാദിയാക്കാൻ മനഃപൂർവം ശ്രമം നടക്കുകയാണ്. തനിക്ക് പിന്നിൽ ഒരു തീവ്രവാദശക്തികളുമില്ല. കൃത്യമായ നികുതിയടച്ച പണമാണ് തന്റെ പക്കൽ ഉള്ളത്. തൻ്റെ കയ്യിൽ നിന്ന് പിടിച്ച ‘പുലിപ്പല്ല്’എവിടെ എന്നറിയില്ലെന്നും വേടൻ പറഞ്ഞു. നേരത്തെ, റാപ്പർ വേടനെതിരായ വിദ്വേഷ പ്രസംഗത്തിൽ കേസരി മുഖ്യപത്രാധിപർ എൻആർ മധുവിനെതിരെ കൊല്ലം കിഴക്കേ കല്ലട പൊലീസ് കേസെടുത്തിരുന്നു. സിപിഎം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധൻ്റെ പരാതിയിലാണ് കേസെടുത്തത്. കലാപ ആഹ്വാനത്തിനുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് മധു പ്രസംഗിച്ചത്

കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും വേടന്റെ പിന്നിൽ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നും പറഞ്ഞിരുന്നു. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കുമെന്നും മധു പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കേസ്.

മിസൈല്‍ മാന്‍ ആവാൻ ധനുഷ്; എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം ബിഗ് സ്ക്രീനിലേക്ക്

0
Spread the love

ഇന്ത്യയുടെ ‘മിസൈല്‍ മാൻ’ എന്നറിയപ്പെടുന്ന മുന്‍രാഷ്ട്രപതി എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു. ആദി പുരുഷ്, തന്‍ഹാജി, ലോക്മാന്യ: ഏക് യുഗപുരുഷ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ഓം റാവുത്ത് ഒരുക്കുന്ന ചിത്രത്തിൽ നടന്‍ ധനുഷ് ആണ് എപിജെ അബ്ദുല്‍കലാമിന്റെ വേഷം കൈകാര്യം ചെയ്യുക.

‘കലാം: ദി മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ’ എന്ന പേരിലായിരിക്കും ചിത്രം പുറത്തിറങ്ങുക. സിനിമയുടെ അനൗൺസ്‌മെന്റ് കാൻസ് ഫെസ്റ്റിവലിൽ വച്ചു നടന്നു. രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക്, ഒരു ഇതിഹാസത്തിന്റെ യാത്ര ആരംഭിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കൾ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്

ദി കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ നിര്‍മാതാവായ അഭിഷേക് അഗര്‍വാള്‍, സുനില്‍ ശുങ്കര, ഭൂഷണ്‍ കുമാര്‍, കൃഷ്ണന്‍ കുമാര്‍ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുക

അനിയൻ വിചാരിച്ച പോലെയായിരുന്നില്ല; തനിക്ക് വാക്കു പാലിക്കേണ്ടി വന്നെന്ന് ജാസ്മിൻ ജാഫർ

0
Spread the love

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷക വിമർശനം ഏറ്റുവാങ്ങിയ മത്സരാർത്ഥികളിൽ ഒരായിരുന്നു ജാസ്മിൻ. ഷോ ആരംഭിച്ച നാൾമുതൽ തന്നെ വിവാദ നായികയായി തുടരാൻ കാരണം ജാസ്മിനും സഹ മത്സരാർത്ഥിയായ ഗബ്രിയും തമ്മിലുള്ള പ്രണയം എന്ന് സംശയം തോന്നിയിരുന്ന സൗഹൃദമായിരുന്നു. ഷോയ്ക്ക് ശേഷവും ഇരുവരും തമ്മിലുള്ള സൗഹൃദവും യാത്രകളുമെല്ലാം ഇരുവരുടെയും സോഷ്യൽ മീഡിയ ചാനലുകളിലൂടെ പ്രേക്ഷകർ കണ്ടതാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ജാസ്മിൻ ജാഫർ ഷോയ്ക്ക് ശേഷം പ്രേക്ഷക പ്രിയങ്കരി ആകുകയായിരുന്നു. ഇപ്പോഴിതാ പത്താം ക്ലാസിൽ നല്ല മാർക്കു വാങ്ങിയ സഹോദരന് സർപ്രൈസായി സമ്മാനം നൽകിയതും പുതിയ ഫ്ളാറ്റ് വാങ്ങിയ വിശേഷവും താരം പങ്കുവെച്ചതാണ് വൈറൽ ആകുന്നത്.

എട്ട് എ പ്ലസും രണ്ട് എയും നേടി മികച്ച വിജയമാണ് പൊന്നു എന്നു വിളിക്കുന്ന ജാസ്മിന്റെ അനിയൻ സ്വന്തമാക്കിയത്. ഒരു ഐഫോണാണ് സഹോദരന് ജാസ്മിൻ സമ്മാനിച്ചത്. ”ഒമ്പത് എ പ്ലസോ, പത്ത് എ പ്ലസ്സോ വാങ്ങിയാൽ അവൻ ആഗ്രഹിക്കുന്ന ഒരു ഗിഫ്റ്റ് വാങ്ങിക്കൊടുക്കാമെന്ന് പരീക്ഷ തുടങ്ങും മുൻപ് ഞാൻ അവന് വാക്ക് കൊടുത്തിരുന്നു. അവൻ അത്രയ്ക്കൊന്നും പഠിക്കില്ലെന്നായിരുന്നു എന്റെ വിചാരം. ഫുൾ ടൈം കളിയായിരുന്നു. ഇങ്ങനൊരു വാക്ക് കൊടുത്തതിന്റെ പേരിൽ വാശി കയറി പഠിക്കുന്നെങ്കിൽ പഠിക്കട്ടേയെന്നും കരുതി. അങ്ങനെ റിസൾട്ട് വന്നപ്പോൾ പൊന്നുവിന് എട്ട് എ പ്ലസും രണ്ട് എയുമുണ്ട്. അതുകൊണ്ട്, ഗിഫ്റ്റ് എന്തായാലും വാങ്ങി കൊടുക്കാമെന്ന് ഞാൻ തീരുമാനിച്ചു. രണ്ട് എ കിട്ടിയ പേപ്പറുകൾ അവൻ റീ ഇവാലുവേഷന് കൊടുത്തിട്ടുണ്ട്. അത് എപ്ലസ് ആയി മാറുമെന്ന പ്രതീക്ഷയിലാണ് അവൻ”, ജാസ്മിൻ പറഞ്ഞു.

നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെ ബിജെപി പ്രവർത്തകർ മർദിച്ചതായി പരാതി

0
Spread the love

നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനും സുഹൃത്തുക്കൾക്കും നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണമെന്ന് പരാതി. ഫ്ലെക്സ് ബോർഡിലേക്ക് കല്ലെറിഞ്ഞത് ചോദ്യം ചെയ്താണ് മർദിച്ചതെന്ന് മകൻ യദു സാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം.

കൂട്ടുകാരന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞുമടങ്ങും വഴിയാണ് യദു സാന്തിനേയും കൂട്ടുകാരെയും മർദിച്ചത്. ‘കൂട്ടുകാരുമായി സംസാരിച്ചിരിക്കുമ്പോൾ തമാശയ്ക്ക് കല്ലെറിഞ്ഞുകളിക്കുകയായിരുന്നു. അതിനിടെ കല്ല് ഒരുഫ്ലെക്സ് ബോർഡിൽ കൊള്ളുകയുണ്ടായി. അതിനടുത്ത് തന്നെ ബിജെപി മന്ദിരമുണ്ടായിരുന്നു. അവിടെനിന്ന് രണ്ട് പേർ വന്ന് എന്തിനാണ് ബോർഡിലേക്ക് കല്ലെറിഞ്ഞതെന്ന് ചോദിച്ചു. വീണ്ടും രണ്ട് പേർ വന്ന് ഹെൽമെറ്റ് കൊണ്ട് മർദിച്ചു’; യദു പറഞ്ഞു.

മനസാക്ഷയില്ലാത്ത മർദനമാണ് കുട്ടികൾക്ക് നേരെയുണ്ടായത് എന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. ആളാകേണ്ട എന്നുപറഞ്ഞാണ് മർദിച്ചത്. കളിക്കുമ്പോൾ പറ്റിയതാണ് ഇത്. പക്ഷെ എന്റെ മകനെയാണ് അവർ ആദ്യം മർദിക്കുന്നത് എന്നും സന്തോഷ് കീഴറ്റർ പറഞ്ഞു.

ഹെൽമറ്റ് കൊണ്ടാണ് മർദിച്ചത്. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഓർക്കാൻ പോലും തനിക്ക് വയ്യ. കുട്ടികളെ തല്ലിച്ചതച്ച ക്രിമിനലുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് വിഷയം ഗൗരവത്തിൽ കൈകാര്യം ചെയ്തില്ല എന്നും സന്തോഷ് ആരോപിക്കുന്നുണ്ട്.

വിവാഹമോചനത്തിനു ശേഷമുള്ള സാമ്പത്തിക പിന്തുണയായി നടൻ ജയം രവിയോട് ഭാര്യ ചോദിച്ചത് മാസം 40 ലക്ഷം രൂപ, കണ്ണു തള്ളി ആരാധകർ

0
Spread the love

പ്രതിമാസം 40 ലക്ഷം രൂപ തനിക്ക് ജീവനാംശം ലഭിക്കണമെന്ന് തമിഴ് നടന്‍ രവി മോഹനോട് അദ്ദേഹവുമായി അകന്നുകഴിയുന്ന ഭാര്യ ആര്‍തി രവി. ചെന്നൈ കുടുംബ കോടതിയില്‍ നടക്കുന്ന വിവാഹ മോചന കേസിലാണ് ആര്‍തി പ്രസ്തുത ആവശ്യം ഉന്നയിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ നടക്കുകയാണ് രവി മോഹന്‍ നല്‍കിയ വിവാഹ മോചന കേസ്. ഇരുവര്‍ക്കുമിടയിലുള്ള അഭിപ്രായവ്യത്യാസവും തര്‍ക്കവുമൊക്കെ കഴിഞ്ഞ കുറച്ചു നാളായി പൊതുസമൂഹത്തിന്‍റെ ശ്രദ്ധ നേടിയിരുന്നു. തങ്ങളുടെ ഭാഗം ന്യായീകരിച്ചുകൊണ്ട് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ കുറിപ്പുകള്‍ പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു ഇത്

ചെന്നൈയിലെ 3-ാം അഡീഷണല്‍ കുടുംബ കോടതിയില്‍ ഇരുവരും ഈ വാരം എത്തിയിരുന്നു. ഒരു ദേശീയ മാധ്യമത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ആര്‍തിയുമായി മുന്നോട്ട് ഒത്തുപോകാന്‍ ഒരു കാരണവശാലും തനിക്ക് കഴിയില്ലെന്നും വിവാഹമോചനം കിട്ടിയേ തീരൂ എന്നുമാണ് രവി മോഹന്‍ വാദിച്ചത്. അങ്ങനെയെങ്കില്‍ വിവാഹമോചനത്തിന് ശേഷമുള്ള സാമ്പത്തിക പിന്തുണയെന്ന നിലയില്‍ പ്രതിമാസം 40 ലക്ഷം തനിക്ക് ജീവനാംശം ലഭിക്കണമെന്ന് ആര്‍തി ആവശ്യപ്പെടുകയായിരുന്നു. കേസ് ജൂണ്‍ 12 ലേക്ക് മാറ്റിവച്ചിരിക്കുകയാണ് നിലവില്‍ കോടതി.

15 വര്‍ഷത്തെ വിവാഹ ജീവിതമാണ് രവി മോഹനും ആര്‍തിക്കും ഉള്ളത്. കഴിഞ്ഞ വര്‍ഷമാണ് രവി മോഹന്‍ ആര്‍തിയില്‍ നിന്നും അകന്ന് കഴിയാന്‍ തുടങ്ങിയത്. പിന്നാലെ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയും ചെയ്തു. രവി മോഹന്‍ വിവാഹമോചനത്തിന് ശ്രമിക്കാന്‍ കാരണം ഗായിക കെനീഷ ഫ്രാന്‍സിസുമായുള്ള അടുപ്പമാണെന്നും പ്രചരണം ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച നിര്‍മ്മാതാവ് ഡോ. ഇഷാരി കെ ഗണേഷിന്‍റെ മകളുടെ വിവാഹത്തിന് രവി മോഹനും കെനീഷയും ഒരുമിച്ച് പങ്കെടുത്തതോടെ ഒരു പുതിയ വിവാദത്തിന് തുടക്കമായി.

മെയ് 20 ന് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തിറക്കിയ കുറിപ്പില്‍ രവി മോഹന്‍ താനുമായി വിവാഹമോചനത്തിന് ശ്രമിക്കുന്നതിന് കാരണം മൂന്നാമതൊരു വ്യക്തിയാണെന്ന് ആരോപിച്ചിരുന്നു. കെനീഷയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ആരോപണം. പണമോ അധികാരമോ നിയന്ത്രണമോ ഇടപെടലോ ഒന്നുമല്ല തങ്ങളുടെ ബന്ധം തകര്‍ത്തതെന്നും മറിച്ച് മറ്റൊരു വ്യക്തി ആണെന്നുമായിരുന്നു ആര്‍തിയുടെ വാക്കുകള്‍. തന്‍റെ ജീവിതത്തിന്‍റെ വെളിച്ചമെന്ന് കെനീഷയെ വിശേഷിപ്പിച്ചിരുന്നു തന്‍റെ കുറിപ്പില്‍ രവി മോഹന്‍. നിങ്ങളുടെ ജീവിതത്തിന്‍റെ വെളിച്ചം നമ്മുടെ ജീവിതത്തിലേക്ക് ഇരുട്ടാണ് കൊണ്ടുവന്നത് എന്നായിരുന്നു ആര്‍തി രവിയുടെ പ്രതികരണം

അതേസമയം ആർതി 40 ലക്ഷം രൂപ ജീവനാംശം ചോദിച്ചുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ജയം രവിയുടെ ആരാധകർ ആർത്തിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. പണത്തിനോട് തനിക്ക് യാതൊരു ആർതി യും ഇല്ലെന്ന നിലപാടിനെതിരാണ് പുതിയ നീക്കം എന്നാണ് ആരാധകരുടെ കുറ്റപ്പെടുത്തൽ.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts