Home Blog

ഈ തെറ്റുകൾ ഒരിക്കലും ചെയ്യല്ലേ! വീട്ടിൽ പാമ്പുകൾ പതിവാകും, ശ്രദ്ധിക്കുക!

0
Spread the love

വൈകുന്നേരങ്ങളിൽ കാറ്റുംകൊണ്ട് ഒരു ചായ ഗ്ലാസും കയ്യിൽ പിടിച്ച് വീടിന്റെ മുറ്റത്ത് നിൽക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ വീടിന് പുറത്ത് ഇറങ്ങുമ്പോൾ ചില കാര്യങ്ങൾ വളരെയധികം നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. പലതരം ജീവികളും ഇഴജന്തുക്കളുമെല്ലാം വീട്ടിൽ ഉണ്ടാകാം. വീടിന് പുറത്ത് ഇഴജന്തുക്കളുടെ ശല്യമുണ്ടെങ്കിൽ അതിന് കാരണം ഇതാണ്.

അമിതമായി പുല്ല് വളർന്നാൽ

ഉയരമുളള പുല്ലുകൾക്കിടയിൽ സുരക്ഷിതമായിരിക്കാൻ പാമ്പുകൾക്ക് സാധിക്കും. കൂടാതെ ഇരയെ പിടികൂടാനും ഇത് സഹായിക്കുന്നു. അതിനാൽ തന്നെ എപ്പോഴും പുല്ല് വെട്ടിത്തളിച്ചിടാൻ മറക്കരുത്.

മാലിന്യങ്ങൾ കൂടി കിടന്നാൽ

പുല്ലിൽ മാത്രമല്ല പാമ്പുകൾക്ക് വേറെയും സ്ഥലങ്ങളിൽ ഒളിച്ചിരിക്കാൻ സാധിക്കും. അതിൽ മറ്റൊന്നാണ് മാലിന്യങ്ങൾ. ഇത് കുന്നുകൂടി കിടന്നാൽ പാമ്പുകൾ ചവറുകൾക്കിടയിൽ ഒളിച്ചിരിക്കും. അതിനാൽ തന്നെ എപ്പോഴും വീടും പരിസരവും വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

എലി ശല്യം ഉണ്ടെങ്കിൽ

വീട്ടിൽ എലി ശല്യം ഉണ്ടെങ്കിലും പാമ്പുകൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം എലികൾ പാമ്പുകളെ ആകർഷിക്കുന്നവയാണ്. എലി, അണ്ണാൻ തുടങ്ങിയവ വീട്ടിൽ വരുന്നുണ്ടെങ്കിൽ അവയെ പിടികൂടാൻ പാമ്പും പിന്നാലെ എത്തുന്നു. അതിനാൽ തന്നെ എലികളെ തുരത്തേണ്ടതും വളരെ പ്രധാനമാണ്

വളർത്ത് മൃഗങ്ങളുടെ ഭക്ഷണം

വളർത്ത് മൃഗങ്ങളുടെ ഭക്ഷണം വീടിന് പുറത്ത് സൂക്ഷിക്കുമ്പോൾ കൂടുതൽ എലികൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പാമ്പുകളെയും ക്ഷണിച്ച് വരുത്തുന്നു. അതിനാൽ തന്നെ ഇഴജന്തുക്കളെ ആകർഷിക്കുന്ന സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം.

ചെടികൾക്ക് അമിതമായി വെള്ളമൊഴിക്കരുത്

അമിതമായി ചെടികൾക്ക് വെള്ളമൊഴിച്ചാൽ എപ്പോഴും ഈർപ്പമായിരിക്കുകയും അതിനിലേക്ക് പ്രാണികൾ വരുകയും ചെയ്യുന്നു. ഇതിനെ പിടികൂടാൻ പാമ്പും പിന്നാലെയെത്തും. അതിനാൽ തന്നെ അമിതമായി ചെടികൾക്ക് വെള്ളമൊഴിക്കാതിരിക്കാം.

വിവാഹനിശ്ചയം എന്നു പറഞ്ഞിട്ട് മോതിരം എവിടെ? കാരണം തുറന്നുപറഞ്ഞ് ആര്യ ബഡായി ബംഗ്ലാവ്

0
Spread the love

നടിയും അവതാരകയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന ആര്യയെ ഓർക്കാൻ മലയാളികൾക്ക് ബഡായി ബംഗ്ളാവ് എന്നൊരൊറ്റ ഷോ മതി. നടൻ മുകേഷിനും രമേഷ് പിഷാരടിക്കും ധർമജൻ ബോൾഗാട്ടിക്കുമൊപ്പമെത്തിയ ടെലിവിഷൻ പ്രോഗ്രാം അത്ര വലിയ ജനപ്രീതി നേടിയിരുന്നു. വിവാഹമോചനത്തിനും പിന്നീട് സംഭവിച്ച പ്രണയ തകർച്ചയ്ക്കുമെല്ലാം ശേഷം താരം തന്റെ മകളും ബിസിനസ്സും സിനിമകളുമൊക്കെയായി മുന്നോട്ടു പോവുകയായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ദിവസം ഉറ്റ സുഹൃത്തായ ഡിജെയും ബിഗ് ബോസ് അവസാന സീസണിലെ മത്സരാർത്ഥിയുമായിരുന്ന സിബിൻ ബെഞ്ചമിനുമായി താൻ വിവാഹനിശ്ചയത്തിൽ ഏർപ്പെട്ടു എന്ന കാര്യം ആര്യ വ്യക്തമാക്കിയിരുന്നു.

ഉറ്റ സുഹൃത്തിൽ നിന്നും ജീവിതപങ്കാളിയിലേക്ക് എന്ന കുറിപ്പോടെ സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ആര്യ ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇപ്പോഴിതാ തങ്ങളുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധേയമാകുന്നത്. വിവാഹ നിശ്ചയ ചടങ്ങിൽ ഒരുക്കിയവർക്കും കൂടെയുണ്ടായിരുന്നവർക്കും നന്ദി പറഞ്ഞായിരുന്നു ആര്യയുടെ വാക്കുകൾ,​ തങ്ങൾ നേരത്തെ റിംഗ് എക്സ്ചേഞ്ച് ചെയ്തതാണെന്നും ഇപ്പോൾ വെറും ഹാരം മാറ്റുക മാത്രമാണ് ചെയ്തതെന്നും ആര്യം പോസ്റ്റിൽ പറയുന്നു. ആര്യയുടെ മകളെയും ചിത്രങ്ങളിൽ കാണാം,.

അതേസമയം വിവാഹനിശ്ചയം അനൗൺസ്മെന്റ് ചെയ്തുള്ള ആര്യയുടെ പോസ്റ്റിന് പിന്നാലെ സിബിൻ പങ്കുവെച്ച വൈകാരികമായ പോസ്റ്റ് വൈറലായിരുന്നു.ജീവിതത്തിൽ ഞാൻ നിരവധി തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അപ്പോഴൊക്കെ ഒരു ഉപാധികളുമില്ലാതെ എന്നോടൊപ്പം നിന്ന വ്യക്തിയാണ് ആര്യയെന്ന് സിബിൻ പറഞ്ഞു. എനിക്ക് വിശദീകരിക്കാൻ കഴിയാത്ത വിധത്തിൽ അവൾ എന്നെ മനസ്സിലാക്കി – ചിലപ്പോൾ ഒരു വാക്കുപോലും പറയാതെ. അവൾ യഥാർത്ഥ എന്നെ കണ്ടു, എല്ലാ പോരായ്മകളും അംഗീകരിച്ചു, ഞാൻ ആയിരിക്കുന്നതുപോലെ എന്നെ സ്നേഹിച്ചു. അവളോടൊപ്പം, ഞാൻ എപ്പോഴും സുരക്ഷിതനാണന്ന് എനിക്ക് തോന്നി. ഒടുവിൽ അവളോടൊപ്പം എന്നും ജീവിക്കാനും സ്നേഹിക്കാനും തീരുമാനമെടുത്തു എന്ന് സിബിൻ കുറിച്ചു

ശമ്പളത്തിൽ നിന്നോ സ്വത്തിൽ നിന്നോ മുതലാക്കണം; എന്നാലേ ഇവന്മാർ പഠിക്കൂ, ദേശീയ പാത തകർച്ചയിൽ സംവിധായകൻ ജൂഡ് ആന്റണി

0
Spread the love

കേരളത്തിലെ ദേശീയ പാത തകർച്ചയിൽ രൂക്ഷ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്‍റണി ജോസഫ്. ഈ പാലങ്ങളും റോഡുകളുമൊക്കെ പൊളിയുമ്പോ ഉത്തരവാദിത്തപ്പെട്ടവരുടെ ശമ്പളത്തിൽ നിന്നോ, തികയില്ലെങ്കിൽ സ്ഥാപന ജംഗമ വസ്തുക്കൾ ജപ്തി ചെയ്തു മുതലാക്കാനോ നിയമം വരണമെന്ന് ജൂഡ് ആവശ്യപ്പെട്ടു. എന്നാലേ ഇവനൊക്കെ പഠിക്കൂ. ഇതിപ്പോ ജനങ്ങളുടെ നികുതിപ്പണമല്ലേ ആര് ചോദിക്കാനാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, കേരളത്തിലെ ദേശീയ പാത തകർച്ചയിൽ അടിയന്തര കേന്ദ്ര മന്ത്രി നിതിൻ ​ഗഡ്കരി യോ​ഗം വിളിച്ചിട്ടുണ്ട്. ഉദ്യോ​ഗസ്ഥരുമായും വിദ​ഗ്ധരുമായും വിഷയം അവലോകനം ചെയ്യും. വീഴ്ച ഉണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോർട്ട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടുതൽ നടപടിക്ക് സാധ്യതയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ദേശീയ പാതയിലെ നിർമ്മാണ വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്. ഐഐടി പ്രൊഫസർ കെ ആർ റാവുവിന്‍റെ നേതൃത്വത്തിലുള്ള മൂന്നം​ഗ സമിതി അന്വേഷിക്കും. സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കർശന നടപടിയെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി അറിയിച്ചു. കരാറുകാർക്കെതിരെ കടുത്ത നടപടി ആലോചിക്കുമെന്നും നിതിൻ ​ഗഡ്കരി വ്യക്തമാക്കി.

ചുണ്ടുകൾ തമ്മിൽ ജസ്റ്റ്‌ മുട്ടിക്കാം, പക്ഷേ ലിപ് ലോക്ക് പറ്റില്ലെന്ന് രേണു സുധി; ഇതും സുധി ചേട്ടന് വേണ്ടിയാണോ എന്ന് സോഷ്യൽ മീഡിയ

0
Spread the love

കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനും മിമിക്രി കലാകാരനുമായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ആദ്യമാദ്യം സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ നടിയും മോഡലും കൂടിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്.

ഈയടുത്ത് മറ്റൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദാസേട്ടനൊപ്പം ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടിന് ഗ്ലാമറസായി രേണു അഭിനയിച്ച റീൽ വലിയ ചർച്ചയായി മാറിയിരുന്നു. പിന്നീടങ്ങോട്ട് വിവാഹ വേഷത്തിലും ഗ്ലാമറസായും മോഡേണായുമെല്ലാം രേണു ചെയ്ത ആൽബവും ഷോർട്ട് ഫിലിമും സോങ്സും റീലുമെല്ലാം വലിയ വിമർശനങ്ങൾക്ക് ഇടയാക്കുമെങ്കിലും വലിയ ഹിറ്റായി. സെലിബ്രിറ്റികളെ പാപ്പരാസികൾ പിന്തുടരുന്നത് പോലെ ഓൺലൈൻ മീഡിയകൾ രേണുവിനെ പലയിടങ്ങളിലും ക്യാമറയുമായി മൂടുന്നതും ഇപ്പോൾ പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ ഇന്റിമേറ്റ് സീനകളിൽ അഭിനയ്ക്കുന്നതിനെ കുറിച്ച് രേണു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

‘തനിക്ക് ഉമ്മയോട് തന്നെ താത്പര്യമില്ല. പിന്നെയാണോ ലിപ് ലോക്ക് എന്ന് ചോദിച്ച രേണു ഡീപ്പ് ലിപ് ലോക്കുകൾ ചെയ്യില്ലെന്നും കഥാപാത്രം അനുസരിച്ചുകൊണ്ട് ചുണ്ടുകൾ തമ്മിൽ മുട്ടിക്കുന്ന സീനുകൾ ആണെങ്കിൽ പിന്നെയും കുഴപ്പം ഉണ്ടാകില്ലെന്നും പറയുന്നു. അതേസമയം വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ ആളിന്റെ മനസ്സ് എങ്ങനെ ഇത്ര വേഗം മാറി എന്ന് ചോദിക്കുമ്പോൾ മനുഷ്യൻ അല്ലേ പുള്ളെ മാറിപ്പോകും എന്നാണ് പറയുന്നത്

ഒരു ബന്ധത്തിൽ ഏറ്റവും ആദ്യം വേണ്ടുന്നത് മാനസിക അടുപ്പമാണ് അത് കഴിഞ്ഞ ശേഷം ആണ് ഫിസിക്കൽ അടുപ്പം വേണ്ടത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഭർത്താവിൽ നിന്നും സുരക്ഷിതത്വം കെയറിങ് ഒക്കെ വേണം. അത് വരുമ്പോൾ തന്നെ പ്രണയം അവിടെ ഉണ്ടാകും, ആ പ്രണയത്തിലൂടെ സെക്‌സും സംഭവിക്കും. ലിപ് ലോക്കിനെ കുറിച്ചുള്ള ചോദ്യത്തിന് രേണു നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. ലിപ്പ് ലോക്ക് ഒന്നും ചെയ്യില്ല. ജസ്റ്റ് ഒന്ന് ലിപ് തൊട്ടു തൊട്ടില്ല എന്ന രീതി ആണെങ്കിൽ കുഴപ്പം ഇല്ല. ഞാൻ ചെയ്യും. ഡീപ്പ് ലിപ് ലോക്ക് സീനുകൾ ഒട്ടും ചെയ്യില്ലെന്നും’ രേണു പറയുന്നു

അതേസമയം ഈ പ്രതികരണം വൈറലായതോടെ കൊല്ലം സുധിയുടെ ആരാധകർ വലിയ വിമർശനമാണ് രേണുവിനെതിരെ ഉന്നയിക്കുന്നത്. ചിലർ വിമർശനപരമായി ‘എല്ലാം സുധി ചേട്ടന് വേണ്ടി ആയിരിക്കുമല്ലേ?’, ജീവിക്കാൻ എന്നും പറഞ്ഞ് എന്തൊക്കെ കാട്ടിക്കൂട്ടലുകളാണ് ഇവർ കാണിക്കുന്നതെന്ന് മറ്റുചിലർ ചോദിക്കുന്നു

അച്ഛന്റെ ബന്ധു പീഡനം തുടർന്നത് ഒരു വർഷത്തോളം; എന്നിട്ടും ഒന്നും അറിഞ്ഞില്ലെന്ന് അമ്മ, കൂസലില്ലാതെ ഉത്തരങ്ങളും

0
Spread the love

മൂന്നര വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസില്‍ അറസ്റ്റിലായ അമ്മയുടെ മൊഴിയില്‍ സംശയം തീരാതെ പോലീസ്. ”ഞാന്‍ മോളെ പുഴയിലിടാന്‍ പോയി” എന്നാണ് പോലീസിന്റെ ചോദ്യത്തിന് അമ്മ നല്‍കിയ മറുപടി. പലവട്ടം ചോദിച്ചപ്പോഴും ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ ഇതു തന്നെയാണ് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞത്. ഇതോടെ അമ്മയുടെ മാനസികനിലയില്‍ നേരത്തേതന്നെ സംശയമുണ്ടായിരുന്ന പോലീസ് ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് നീങ്ങുകയാണ്.

അച്ഛന്റെ അടുത്ത ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നു കണ്ടെത്തിയ പോലീസിന് പക്ഷേ, ഇക്കാര്യം അമ്മയ്ക്ക് അറിയാമായിരുന്നോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പീഡന വിവരം സംബന്ധിച്ച ഒന്നും ഇതുവരെ അമ്മ പോലീസിനോട് പറഞ്ഞിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ അമ്മ എന്തിനാകാം കുട്ടിയെ പുഴയിലെറിഞ്ഞതെന്നതാണ് പോലീസിനെ അലട്ടുന്നത്. ചോദ്യങ്ങള്‍ക്ക് അമ്മ പറയുന്ന മറുപടി തന്നെയാണ് അവരുടെ മാനസികാരോഗ്യ നിലയില്‍ പോലീസിന് സംശയമുണ്ടാക്കുന്നത്.

പോലീസിന് ഇക്കാര്യത്തില്‍ അമ്മയില്‍നിന്ന് ലഭിക്കുന്ന മൊഴികള്‍ ഏറെ നിര്‍ണായകമാണ്. ഒരു വര്‍ഷത്തിലേറെയായി പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അങ്ങനെയാണെങ്കില്‍ ഇത്രയുംകാലം അത് അമ്മ അറിഞ്ഞില്ലെന്നത് പോലീസിന് വിശ്വസനീയമല്ല.കുട്ടിയുടെ മാതാപിതാക്കള്‍ തമ്മിലുള്ള അസ്വാരസ്യം മൂലം കുടുംബാന്തരീക്ഷം കുത്തഴിഞ്ഞ നിലയിലായിരുന്നെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രതി മുതലെടുക്കുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. കുട്ടിക്ക് ഏറെ അടുപ്പമുണ്ടായിരുന്നയാളാണ് പ്രതിയെന്ന് അയല്‍വാസികളും പറയുന്നു.

കുട്ടിയുടെ അമ്മ ഭര്‍തൃപീഡനം നേരിട്ടിരുന്നതായി യുവതിയുടെ അമ്മ പറഞ്ഞിരുന്നു. മകളെ ഭര്‍ത്താവ് മര്‍ദിക്കുമായിരുന്നുവെന്നാണ് അവരുടെ പരാതി. ഇക്കാര്യങ്ങളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയില്‍ വാങ്ങിയ അമ്മയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനൊപ്പം പോലീസ് വൈദ്യപരിശോധനയ്ക്കും ഹാജരാക്കും.വെള്ളിയാഴ്ച ഇവരുമായി പുത്തന്‍കുരിശിലെ ഭര്‍ത്താവിന്റെ വീട്, മൂഴിക്കുളത്ത് കുട്ടിയെ പുഴയിലേക്ക് വലിച്ചെറിഞ്ഞ പാലം, സ്വന്തം വീട് എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തും.

മക്കൾക്ക് എല്ലാവർക്കും യൂട്യൂബ് ചാനലും നല്ല വരുമാനവും ഉണ്ടല്ലോ! വീട്ടിലെ ചിലവും ട്രിപ്പുകളുടെ ചിലവുമൊക്കെ ആര് വഹിക്കുന്നു? ഉത്തരം പറഞ്ഞ് സിന്ധു കൃഷ്ണകുമാർ

0
Spread the love

നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. യൂട്യൂബ്, ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് തുടങ്ങി സകല സോഷ്യൽ മീഡിയ രംഗങ്ങളിലും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള വലിയ ഫോളോവേഴ്സ് ഉള്ള താരങ്ങളാണ് കൃഷ്ണകുമാർ കുടുംബം. ലൈഫ് സ്റ്റൈൽ വ്ലോഗേഴ്സ് ആയതുകൊണ്ട് തന്നെ കൃഷ്ണകുമാർ കുടുംബത്തിൽ നടക്കുന്ന മിക്ക കാര്യങ്ങളും ഒരു കുടുംബാംഗത്തെ പോലെ പ്രേക്ഷകർക്കറിയാം.

നടിയും മൂത്ത മകളുമായ അഹാന കൃഷ്ണ കുമാറായിരുന്നു ആദ്യകാലത്ത് പ്രേക്ഷകർക്ക് പരിചിതയെങ്കിലും പിന്നാലെ രണ്ടാമത്തെ മകളും ബിസിനസുകാരിയുമായ ദിയ കൃഷ്ണയെയും ലൈഫ് സ്റ്റൈൽ വ്ലോഗർ എന്ന നിലയിൽ മലയാളികൾ ഏറ്റെടുത്തു. വൈകാതെ മൂന്നാമത്തെ മകളായ ഇഷാനി കൃഷ്ണയും ഏറ്റവും ഇളയ മകളായ ഹൻസിക കൃഷ്ണയും മലയാളികളുടെ ഇഷ്ട ഇൻഫ്ലുവൻസേഴ്സർമാരിൽ ഇടം നേടുകയായിരുന്നു. കൃഷ്ണകുമാർ വീട്ടിൽ മക്കൾക്ക് മാത്രമല്ല കൃഷ്ണകുമാറിനും ഭാര്യ സിന്ദു കൃഷ്ണകുമാറിനും സ്വന്തമായി യൂട്യൂബ് ചാനലുണ്ട്.

യൂട്യൂബ് കുടുംബം എന്ന് കളിക്കാണെങ്കിലും മലയാളികൾ വിശേഷിപ്പിക്കുന്ന ആറു പേരുടെയും ചാനലുകളിൽ വരുന്ന മിക്ക കണ്ടന്റുകളും നിമിഷനേരം കൊണ്ട് വൈറൽ ആവാറുണ്ട്. വീട്ടിൽ നടക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങളും സ്വകാര്യ ജീവിതത്തിലെ സന്തോഷവും പരിഭവങ്ങളും ഇടയ്ക്കിടെ നടത്തുന്ന യാത്രകളും ഒക്കെയാണ് പലപ്പോഴും ആറ് പേരുടെയും ചാനലുകളിലെ കോൺടെന്റുകൾ. ഇപ്പോഴിതാ കുടുംബം മിക്കപ്പോഴും ഒന്നായി നടത്തുന്ന യാത്രകളുടെ ചിലവുകൾ ആരാണ് വഹിക്കുന്നത് എന്ന് പ്രേക്ഷകർ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിനോട് ചോദിച്ചതും ഇതിന് താരം നൽകിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്.”യാത്രകൾ പോകുമ്പോൾ ഞങ്ങൾ എല്ലാവരും തുല്യമായി ചെലവ് വഹിക്കാറുണ്ട്. വരുമാനം കുറവുള്ളയാളെ കൂടുതൽ വരുമാനം ഉള്ളയാൾ, കുറച്ചു കൂടുതൽ പൈസയിട്ട് സഹായിക്കും ”, എന്നാണ് സിന്ധു കൃഷ്ണ ഇതിന് മറുപടിയായി പറഞ്ഞത്.

ആറ് അംഗങ്ങളുള്ള കുടുംബമായതിനാൽ സമ്പാദ്യത്തിന്റെ വിഹിതം വീട്ട് ചിലവുകൾക്കും മറ്റുമായി മക്കൾ തരാറുണ്ടോ എന്നും പ്രേക്ഷകരിൽ ഒരാൾ ചോദിച്ചിരുന്നു. ”കുട്ടികൾ സമ്പാദിച്ച് തുടങ്ങുന്നതിന് മുൻപു വരെ ഞങ്ങളാണ് എല്ലാ ചിലവും നോക്കിയിരുന്നത‍്. പിന്നീട് എല്ലാവരും സമ്പാദിച്ച് തുടങ്ങിയപ്പോൾ ഒരു ഷെയർ വീട്ടിലെ ആവശ്യങ്ങൾക്കായി അവർ നൽകി തുടങ്ങി. ഓരോരുത്തരും അവരുടെ കപ്പാസിറ്റിക്ക് അനുസരിച്ചാണ് കോൺട്രിബ്യൂഷൻ നൽകുന്നത്. നാല് മക്കളും വീട്ടിലെ ചെലവുകൾക്കുള്ള പണം ഇപ്പോൾ കോൺട്രിബ്യൂട്ട് ചെയ്യാറുണ്ട്. അത് വളരെ നല്ലതായി തോന്നുന്നു”, എന്നാണ് സിന്ധു കൃഷ്ണ ഈ ചോദ്യത്തോട് പ്രതികരിച്ചത്

നിങ്ങളുടെ കുട്ടിയുടെ ഫോൺ ഉപയോഗം ആവശ്യത്തിനാണോ എന്ന് ഇങ്ങനെ അറിയാം..

0
Spread the love

സമൂഹമാധ്യമങ്ങളുടെ കടന്നുവരവും, പുസ്തകങ്ങളുടെയടക്കം ഡിജിറ്റലൈസേഷനും നമ്മുടെ സ്‌ക്രീന്‍ ടൈം കൂട്ടാന്‍ കാരണമായിട്ടുണ്ട്. ഭക്ഷണം കഴിക്കുമ്പോള്‍ പോലും ഫോണില്‍ നോക്കുന്നവരാണ് ഭൂരിഭാഗം പേരും.കുട്ടികളും ഈ ശീലങ്ങളിലൂടെ തന്നെയാണ് മിക്കവാറും വീടുകളില്‍ കടന്നുപോകുന്നത്. എന്നാല്‍ നിങ്ങളുടെ കുട്ടികളുടെ സ്‌ക്രീന്‍ ടൈം കൂടുതലാണോ എന്ന് എങ്ങനെ മനസിലാക്കാം?

വളരെ എളുപ്പത്തില്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുള്ള മനസാണ് കുട്ടികളുടേത്. ഫോണോ ടിവിയോ ലാപ്ടാപ്പോ ആകട്ടെ, സ്ക്രീനില്‍ മിന്നിമറയുന്ന ദൃശ്യങ്ങള്‍ അവരെ അമ്പരപ്പെടുത്തും. എന്നാല്‍ ഈ ഉപയോഗം കൂടുതലാകുമ്പോള്‍ അവരുടെ ശ്രദ്ധ കുറയുകയും, പ്രവര്‍ത്തികള്‍ മന്ദഗതിയിലാവുകയും ചെയ്യും. എന്തെങ്കിലും ഏകാഗ്രതയോടെ ചെയ്യാന്‍ ശ്രമിച്ചാലും മനസ് മറ്റൊരിടത്തായിരിക്കും.

സ്‌ക്രീനില്‍ കഥാപാത്രങ്ങളില്‍ താല്‍പര്യം തോന്നുന്ന കുട്ടികള്‍ അവരുടെ വരവിനായി കാത്തിരിക്കും. ദീര്‍ഘനേരം ഫോണ്‍ ഉപയോഗിക്കുന്നത് പലപ്പോഴും ഈ കഥാപാത്രങ്ങളെ വീണ്ടും വീണ്ടും കാണാനുള്ള കൊതി കൊണ്ടാണ്. എന്നാല്‍ രാത്രി വൈകിയുള്ള ഫോണ്‍ ഉപയോഗം ഉറക്കം വരുന്നതിന് സഹായിക്കുന്ന മെലാറ്റോണിന്റെ അളവിനെ പ്രതികൂലമായി ബാധിക്കുകയും, ഉറക്കക്കുറവ് ഉണ്ടാവുകയും ചെയ്യുന്നു. ഇത് ഉണരുമ്പോഴും കുട്ടികള്‍ ക്ഷീണിതരായി കാണപ്പെടാന്‍ കാരണമാകുന്നു.

ഏകാഗ്രത കുറയുന്നതിലൂടെ പഠനത്തില്‍ കുട്ടികള്‍ക്ക് മികവ് പുലര്‍ത്താന്‍ കഴിയാതെ വരുന്നു. പഠിക്കുമ്പോഴും കുട്ടികള്‍ സ്‌ക്രീനില്‍ കണ്ട കാര്യങ്ങള്‍ ഓര്‍ത്തിരിക്കുകയോ, വരാനിരിക്കുന്ന സംഭവങ്ങളെപ്പറ്റി ആലോചിക്കുകയോ ചെയ്യുമ്പോള്‍ പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്നു.പുറത്തുപോയി കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കാതിരിക്കുന്ന കുട്ടികള്‍ സ്‌ക്രീനില്‍ ആകൃഷ്ടരാണെന്ന് മനസിലാക്കണം. ഒരുപാട് സമയം സ്‌ക്രീനില്‍ ചിലവഴിക്കുന്ന കുട്ടികള്‍ക്ക് മറ്റ് കളികള്‍ ബോറടിപ്പിക്കുന്നതായി തോന്നാം. സ്ഥിരമായി കണ്ണിന് പ്രശ്‌നങ്ങളും തലവേദനയുമുണ്ടെങ്കില്‍ അത് സ്‌ക്രീന്‍ ടൈം കൂടുതലാണ് എന്നതിന്‍റെ സൂചനയാണ്.

ഭക്ഷണം കഴിക്കാന്‍ പോലും ടിവിയോ, മൊബൈലോ വേണമെന്ന് വാശി പിടിക്കുന്ന കുട്ടികളുണ്ട്. മാതാപിതാക്കളോ മറ്റോ ഫോണ്‍ തിരിച്ചു വാങ്ങുന്ന സമയത്ത് കടുത്ത അസ്വസ്ഥ പ്രകടിപ്പിക്കുകയും ചെയ്യുന്നവരുമുണ്ട്. ഇതെല്ലാം കുട്ടിയുടെ സ്‌ക്രീന്‍ ടൈം വളരെ കൂടുതലാണ് എന്നതിന്‍റെ സൂചനയാണ്. എത്രയും വേഗം സ്ക്രീന്‍ ടെെം പരിമിതപ്പെടുത്തേണ്ടതിലേക്കാണ് ഈ ലക്ഷണങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത്.

സൗബിന് തിരിച്ചടി: ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

0
Spread the love

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, നടൻ സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. കേസില്‍ പൊലീസിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഈ ഹർജി നിലനിൽക്കുന്നതിനാലാണ് പ്രതികൾക്ക് ഇടക്കാല ജാമ്യം ലഭിച്ചത്. ഹർജി തള്ളിയതിനാൽ തുടരന്വേഷണത്തിൽ ഇവർക്കെതിരേ ശക്തമായ നടപടിയുണ്ടാവും.

ലാഭവിഹിതം നൽകിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിറാജ് വലിയതുറയായിരുന്നു പരാതിക്കാരൻ. എന്നാൽ, സിറാജ് സിനിമയ്ക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യസമയത്ത് നൽകാതിരിക്കുകയും പണം ലഭിക്കാത്തതിനാൽ ഷൂട്ട്‌ ഷെഡ്യൂളുകൾ മുടങ്ങുകയും, ഷൂട്ടിംഗ് നീണ്ടു പോകുകയും ചെയ്‌തെന്നും നിർമാതാക്കളും വാദിച്ചിരുന്നു.

നയൻ‌താരയെ ആദ്യം കണ്ടത് ഫംഗ്ഷന്റെ ഇടയിൽ വച്ച്; ആവശ്യം പറഞ്ഞപ്പോൾ ഉത്തരം ഓക്കെ; പിന്നീട് ഇങ്ങോട്ട് വിളിക്കുകയായിരുന്നു, പേളി മാണി

0
Spread the love

സാമൂഹികമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. മൂന്നുമില്യണിലധികം പേരാണ് പേളി മാണിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. പേളിയുടെ യൂട്യൂബ് ചാനലിനും മൂന്നുമില്യണിലേറെ സബ്സ്ക്രൈബേഴ്സുണ്ട്. ഇപ്പോഴിതാ ധ്യാൻ ശ്രീനിവാസനോടൊപ്പം ഉള്ള ഒരു അഭിമുഖത്തിൽ നയൻതാരയെ കുറിച്ച് ചോദിച്ചപ്പോൾ പേളി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു ലേഡീ സൂപ്പർസ്റ്റാർ എന്ന് വിളിക്കാൻ എന്തുകൊണ്ട് നയൻതാര അർഹയാകുന്നു എന്നാണ് പേളി പറയുന്നത്

ഞാനൊരു ഫംഗ്ഷന്റെ ഇടയിൽ വച്ച് നയൻതാരയെ മീറ്റ് ചെയ്തിരുന്നു അപ്പോൾ ഞാൻ അങ്ങോട്ട് പറഞ്ഞു എനിക്ക് കാണണമെന്നും കൂടുതൽ സംസാരിക്കണമെന്നും താല്പര്യമുണ്ടായെന്ന് അപ്പോൾ പുള്ളിക്കാരി ചിരിച്ചുകൊണ്ട് ഓക്കേ പറഞ്ഞു പോയി. പിന്നീട് ഇവിടെ ഒരു ഷൂട്ടിങ്ങിന് വന്നപ്പോൾ എന്നെ ഇങ്ങോട്ട് വിളിച്ചു മാനേജർ മുഖേന. എന്നിട്ട് ഞാൻ ഇന്ന സ്ഥലത്ത് ഷൂട്ടിങ്ങിനു ഉണ്ട് വന്നു കാണാമോ എന്ന് ചോദിച്ചു.

ഞാൻ അപ്പോൾ തന്നെ അവിടെ പോവുകയും ചെയ്തു ഓരോ സീൻസ് എടുത്തു കൊണ്ടിരിക്കുകയാണ് അതിനിടയിലാണ് വന്ന എന്നോട് സംസാരിക്കുന്നത്. ഒരു രംഗം ചെയ്യും അതിനു ശേഷം എന്നോട് വന്നു സംസാരിക്കും അങ്ങനെയാണ് കോസ്റ്റ്യൂമിൽ നിന്നാണ് ഫോട്ടോ പോലും എടുത്തത്. ശരിക്കും ഒരു ലേഡീ സൂപ്പർസ്റ്റാർ എന്ന് വിളിക്കാവുന്ന ആള് തന്നെയാണ് നയൻതാര. നമുക്ക് അവരൊരു വില നൽകും അത് വലിയ കാര്യമാണ് ഓപ്പോസിറ്റ് നിൽക്കുന്ന ആൾക്ക് ഒരു വില കൊടുക്കാൻ പറ്റുക എന്നു പറയുന്നത്.

മുഖത്തെ കരുവാളിപ്പ് മാറാൻ പരീക്ഷിക്കാം പ്രകൃതിദത്ത ഫേസ് പാക്കുകൾ..

0
Spread the love

മുഖത്തെ കരുവാളിപ്പ്, ഇരുണ്ട നിറം, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്നിവ പലരിലും കണ്ട് വരുന്ന ചർമ്മ പ്രശ്നങ്ങളാണ്. ചർമ്മത്തെ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർ​ഗങ്ങൾ ഉപയോ​ഗിക്കുന്നതാണ് ഏറെ നല്ലത്. ചർമ്മ പ്രശ്നങ്ങൾ എളുപ്പം അകറ്റുന്നതിന് സഹായിക്കുന്ന ചില പ്രകൃതിദത്ത ഫേസ് പാക്കുകളാണ് പരിചയപ്പെടാൻ പോകുന്നത്.

ഒന്ന്

രണ്ട് സ്പൂൺ തെെര്, ഒരു സ്പൂൺ തേൻ, അര കപ്പ് ബൂബെറിയുടെ പേസ്റ്റ് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക.

രണ്ട്

ന്ന് സ്പൂൺ മഞ്ഞൾ പൊടി, നാല് സ്പൂൺ പാലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. മുഖം സുന്ദരമാക്കാൻ മികച്ചതാണ് ഈ പാക്ക്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ എന്ന സംയുക്തം നിറം നൽകാൻ സഹായിക്കുന്നു. ഇതിന്റെ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഹൈപ്പർപിഗ്മെന്റേഷൻ, ചുവപ്പ് എന്നിവ പരിഹരിക്കാൻ സഹായിക്കുന്നു.

മൂന്ന്

രണ്ട് സ്പൂൺ തക്കാളി പേസ്റ്റും അൽപം പാലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

നാല്

രണ്ട് സ്പൂൺ പപ്പായ പേസ്റ്റും അൽപം പാലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി തേച്ച് പിടിപ്പിക്കുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകുക.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts