Home Blog

തരംഗമായി മൂൺവാക്കിലെ വേവ്; ചിത്രം മേയ് 30ന് തിയറ്ററുകളിൽ..

0
Spread the love

യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി. വേറെ ലെവൽ വൈബ് സമ്മാനിക്കുമെന്നുറപ്പു നൽകുന്ന വേവ് ഗാനം നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയയിൽ തരംഗമാകുകയാണ്. മൃദുൽ അനിൽ, ഹനാൻ ഷാ, പ്രശാന്ത് പിള്ളൈ എന്നിവരുടെ ആലാപനത്തിൽ ഇറങ്ങിയ വേവ് സോങ്ങിന്റെ വരികൾ വിനായക് ശശികുമാറാണ് രചിച്ചിരിക്കുന്നത്. വേവ് ഗാനത്തിന്റെ സംഗീത സംവിധാനം പ്രശാന്ത് പിള്ള നിർവഹിക്കുന്നു. മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി കൈകോർക്കുന്ന ചിത്രം മൂൺവാക്ക് മേയ് 30ന് മാജിക് ഫ്രെയിംസ് തിയേറ്ററുകളിലേക്കെത്തിക്കുന്നു

നവാഗതരായ നൂറിൽപ്പരം അഭിനേതാക്കൾ പ്രധാന വേഷങ്ങളിൽ മികവുറ്റ പ്രകടനം കാഴ്ച വയ്‌ക്കുന്ന ചിത്രത്തിന്റെ ട്രയ്ലർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെ ആണ് സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലേക്ക് നവാഗതരായ പുതിയ താരങ്ങളെ പൂർണ്ണമായും സമ്മാനിക്കുന്ന മാജിക് ഫ്രെയിംസ് ചിത്രം കൂടിയാണിത്.

നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചുറു ചുറുക്കുള്ള ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതരായ താരങ്ങളോടൊപ്പം ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. മൂൺ വാക്കിന്റെ കഥ,തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് വിനോദ്എ.കെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ്. സംഗീത സംവിധാനം: പ്രശാന്ത് പിള്ള, ഗാനരചന: വിനായക് ശശികുമാർ, സുനിൽ ഗോപാലകൃഷ്ണൻ, നിതിൻ വി നായർ, ഛായാഗ്രഹണം : അൻസാർ ഷാ, എഡിറ്റിംഗ് ദീപു ജോസഫ്, കിരൺ ദാസ് എന്നിവർ നിർവഹിക്കുന്നു.

മൂൺവാക്കിന്റെ മറ്റു അണിയറ പ്രവർത്തകർ ഇവരാണ്. സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ആർട്ട് :സാബു മോഹൻ,കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ. മേക്കപ്പ്: സജി കൊരട്ടി, സന്തോഷ് വെൺപകൽ. ആക്ഷൻ: മാഫിയ ശശി, ഗുരുക്കൾ, ലൈൻ പ്രൊഡ്യൂസർ: സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അനൂജ് വാസ്, നവീൻ പി തോമസ്. പ്രൊഡക്ഷൻ കൺട്രോളർ :ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ്: ഉണ്ണി കെ ആർ, അസോസിയേറ്റ് ഡയറക്ടേഴ്സ്: സുമേഷ് എസ് ജെ, അനൂപ് വാസുദേവ്, കളറിസ്റ്റ്: നന്ദകുമാർ,സൗണ്ട് മിക്സ്: ഡാൻജോസ്, ഡി ഐ : പോയെറ്റിക്, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, ടൈറ്റിൽ ഗ്രാഫിക്സ് : ശരത് വിനു, വിഎഫ്എക്സ് : ഡി ടി എം, പ്രൊമോ സ്റ്റിൽസ് മാത്യു മാത്തൻ, സ്റ്റിൽസ് ജയപ്രകാശ് അത്തല്ലൂർ, ബിജിത്ത് ധർമ്മടം, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ് മങ്ക്, ബ്ലൂ ട്രൈബ്, യെല്ലോ ടൂത്ത്സ്,ഡിജിറ്റൽ മാർക്കറ്റിംഗ്: സിനിമ പ്രാന്തൻ, അഡ്വെർടൈസിങ് : ബ്രിങ്ഫോർത്ത്, പി ആർ ഓ : മഞ്ജു ഗോപിനാഥ്, പ്രതീഷ് ശേഖർ

സംസ്ഥാനത്ത് മഴ തുടരും; ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം, വിവിധ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

0
Spread the love

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വെള്ളം കയറാന്‍ സാധ്യതയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കണം. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. ദുരിതാശ്വാസ ക്യാമ്പുകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണം. ജലജന്യ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടാനും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു

മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും സാധ്യതയുണ്ട്. കൊതുകു കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. എലിപ്പനി പ്രതിരോധം പ്രധാനമാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഗംബൂട്ട്, ഗ്ലൗസ് മുതലായ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. വെള്ളത്തിലിറങ്ങുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ കളിക്കുകയോ കുളിക്കുകയോ ചെയ്യരുത്.

വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയവ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. മഞ്ഞപ്പിത്തം ബാധിച്ചവര്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ അവര്‍ ഭക്ഷണം പാകം ചെയ്യാന്‍ പാടില്ല. അവര്‍ സ്വയം സൂക്ഷിക്കുകയും മറ്റുള്ളവരോട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുകയും ചെയ്യണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.

തുടരും ഒടിടിയിൽ എത്താൻ ഒരാഴ്ച വൈകും; അഭ്യർത്ഥിച്ച് തിയേറ്റർ ഉടമകൾ

0
Spread the love

തിയേറ്റർ ഉടമകളുടെ അഭ്യർത്ഥനയെ തുടർന്ന് മോഹൻലാൽ ചിത്രം തുടരും ഒടിടിയിൽ എത്താൻ ഒരാഴ്ച വൈകും. മേയ് 23 ന് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കാനായിരുന്നു തീരുമാനം. ഇപ്പോഴും മിക്ക തിയേറ്ററുകളിലും നാലു ഷോകളുമായി ചിത്രം വിജയ കുതിപ്പ് തുടരുന്നുണ്ട്.കേരള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രം എന്ന നേട്ടമാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും സ്വന്തമാക്കിയത്. മാർച്ച് 27 ന് റിലീസായ എമ്പുരാനും ഏപ്രിൽ 25 ന് റിലീസായ തുടരും എന്നീ ചിത്രങ്ങൾ മാത്രം സൃഷ്ടിച്ചത് 500 കോടിയിലധികം രൂപയുടെ ബിസിനസാണ്. മോഹൻലാലും ശോഭനയും ഇടവേളയ്ക്കുശേഷം ഒരുമിച്ച ചിത്രം ആണ് തുടരും.രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമ്മാണം.

ഗുജറാത്ത്  അതിർത്തിയിലൂടെ  നുഴഞ്ഞു  കയറാൻ  ശ്രമിച്ച  പാക്  ചാരനെ വധിച്ച് സൈന്യം; ഒരാൾ കസ്റ്റഡിയിൽ

0
Spread the love

ഗുജറാത്ത് അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച പാകിസ്ഥാൻ ചാരനെ ബിഎസ്എഫ് വധിച്ചു. ഇന്നലെ രാത്രി ബനസ്കന്ത രാജ്യാതിർത്തിയിലൂടെ കടക്കാൻ ശ്രമിച്ച ചാരനെയാണ് ബിഎസ്എഫ് വധിച്ചത്. പിന്മാറാൻ ബിഎസ്എഫ് ഉദ്യോഗസ്ഥർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഇയാൾ നിഷേധിച്ചു. അതേസമയം മറ്റൊരു സംഭവത്തിൽ പാക് ചാരനെന്ന് സംശയിക്കുന്ന ഒരാൾ പിടിയിലായി. ഗുജറാത്തിലെ കച്ചിൽ വച്ചാണ് ഇയാളെ എടിഎസ് അറസ്റ്റു ചെയ്തത്.

ഇയാൾ ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ പാകിസ്ഥാന് കൈമാറിയതായാണ് എടിഎസിന്റെ കണ്ടെത്തൽ. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി രാജ്യമൊട്ടാകെയുള്ള അതിർത്തികൾ ഉൾപ്പെടെ പല മേഖലകളിലും ശക്തമായ തിരച്ചിലുകളും അന്വേഷണവും തുടരുന്നതിനിടെയാണ് അതിർത്തിയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച ചാരനെ ബിഎസ്എഫ് വധിച്ചിരിക്കുന്നത്.

പുലിമുരുകന്റെ റെക്കോർഡും മറി കടന്ന് ‘തുടരും’; ഇനി എമ്പുരാന്റെ ഇന്‍ഡസ്ട്രി ഹിറ്റ് പദവിയും കൈക്കലാക്കുമോ?

0
Spread the love

ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനവുമായി മുന്നോട്ടു പോവുകയാണ് തുടരും. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സിനിമയ്ക്ക് റിലീസ് ദിവസം മുതലേ പോസിറ്റീവ് പ്രതികരണമായിരുന്നു ലഭിച്ചത്. ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തിയ സിനിമ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം ത്രില്ലിങ്ങായ സ്റ്റോറി ടെല്ലിങ്ങും പ്രേക്ഷകര്‍ക്കായി സമ്മാനിച്ചിരുന്നു. ഇപ്പോഴിതാ ഷോകളുടെ എണ്ണത്തിലും തുടരും മുൻപന്തിയിൽ എത്തിയെന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്

ചിത്രത്തിന്റെ കേരളത്തിലെ ഷോ കൗണ്ട് 45000 കടന്നു എന്നാണ് പുതിയ വിവരം. പുലിമുരുകൻ നേടിയ 41000 ഷോയുടെ റെക്കോർഡ് ആണ് തുടരും മറികടന്നത്. റിലീസ് ചെയ്ത് ആഴ്ചകൾ കഴിയുമ്പോൾ കേരളത്തിൽ നിന്ന് മാത്രം ചിത്രം 115 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 231.33 കോടി ഗ്രോസ് ആണ് തുടരും സ്വന്തമാക്കിയിരിക്കുന്നത്. 28 ദിവസങ്ങള്‍ക്ക് ശേഷവും ഹൗസ്ഫുള്‍ ഷോസുമായാണ് മോഹന്‍ലാല്‍ ചിത്രം മുന്നേറുന്നത്. അതുകൊണ്ട് എമ്പുരാന്റെ ഇന്‍ഡസ്ട്രി ഹിറ്റ് പദവിയും മോഹന്‍ലാല്‍ തന്നെ ഒരുപക്ഷെ തിരുത്തികുറിച്ചേക്കാം

കഴിഞ്ഞ ദിവസം ചിത്രത്തിൽ നിന്നൊരു മേക്കിങ് വീഡിയോ തരുൺ മൂർത്തി പങ്കുവെച്ചിരുന്നു. ഒരു ബാത്റൂമിന് മുന്നിലുള്ള സീൻ തരുൺ മൂർത്തി മോഹൻലാലിനും ശോഭനയ്ക്കും വിവരിച്ച് കൊടുക്കുന്നതും തുടർന്ന് ആ സീൻ ഇരുവരും അഭിനയിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്.മികച്ച അഭിപ്രായങ്ങളാണ് ഈ മേക്കിങ് വീഡിയോക്ക് താഴെ വരുന്നത്. ‘കാണുമ്പോൾ അയ്യേ ഇത്രേം ഉള്ളോ ഇത് സിമ്പിൾ അല്ലെ എന്ന് തോന്നും വേറൊന്നും കൊണ്ടല്ല ചെയ്തു കാണിച്ചത് ലാലേട്ടനും ശോഭനയും ആയത് കൊണ്ടാണ്’, എന്നാണ് ഒരു പ്രേക്ഷകന്റെ കമന്റ്.

ഈ അഞ്ച് കാര്യങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ സൂക്ഷിക്കുക; നിങ്ങളുടെ കരൾ അപകടത്തിലാവാം..

0
Spread the love

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ നൂറുകണക്കിന് പ്രവര്‍ത്തനങ്ങള്‍ ഇത് നിര്‍വ്വഹിക്കുന്നു. ഹോര്‍മാണുകളും പ്രോട്ടീനുകളും ഉത്പാദിപ്പിക്കുന്നു, വിഷമുക്തമാക്കുന്നു, പിത്തരസം ഉണ്ടാക്കുന്നു, ശരീരത്തിലെ രക്തത്തിന്റെ അളവ് നിയന്ത്രക്കുന്നു. ഇങ്ങനെ ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതിന് കരള്‍ പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ പൂരിത കൊഴുപ്പും ട്രാന്‍സ് ഫാറ്റും കൂടുതലുള്ള ഭക്ഷണങ്ങള്‍, പഞ്ചസര, സംസ്‌കരിച്ച ഭക്ഷണങ്ങള്‍, മെഡിക്കല്‍ സപ്ലിമെന്റുകള്‍, മദ്യം എന്നിവയുടെ ഉപയോഗം കരളിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാം.

കരളിന്റെ ആരോഗ്യം ക്ഷയിക്കുന്നതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നറിയാം:

മഞ്ഞപ്പിത്തം

കരളിന് കേടുപാടുകള്‍ സംഭവിക്കുന്നത് ചര്‍മ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞ നിറത്തിന് കാരണമാകാറുണ്ട്. കാരണം ചുവന്ന രക്താണുക്കളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന മഞ്ഞ പിഗ്മെന്റായ ബിലിറൂബിന്‍ സംസ്‌കരിച്ച് പിത്തരസമായി പിന്തള്ളുന്നത് കരളാണ്. എന്നാല്‍ കരള്‍ ശരിയായി പ്രവര്‍ത്തിക്കാത്തപ്പോള്‍ അതിന് പിഗ്മെന്റ് പ്രോസസ് ചെയ്യാന്‍ കഴിയില്ല. ഇത് ചര്‍മ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞ നിറത്തിലേക്ക് നയിക്കുന്നു.

വയറുവേദനയും വയര്‍ വീര്‍ത്തുവരലും

വയറിന് മുകളില്‍ വലതുഭാഗത്ത് ഇടയ്ക്കിടെ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് കരളിന്റെ തകരാര്‍ മൂലമാകാം. കരളിന് കേടുപാടുകള്‍ സംഭവിക്കുന്നത് വയറ് വീര്‍ക്കല്‍, അടിവയറ്റില്‍ ദ്രാവകം അടിഞ്ഞുകൂടല്‍ എന്നിവയ്ക്ക് കാരണമാകും, അനങ്ങുമ്പോഴും ശ്വസിക്കുമ്പോള്‍ പോലും മൂര്‍ച്ചയുള്ള വേദനയ്ക്ക് ഇത് കാരണമാകും

ഇരുണ്ട മൂത്രം , വിളറിയ മലം

കരള്‍ തകരാറിന്റെ മറ്റൊരു ലക്ഷണം മൂത്ത്രത്തിന്റെ ഇരുണ്ട നിറവും മലത്തിനുണ്ടാകുന്ന വിളറിയ നിറവുമാണ്. കരളില്‍ ബിലിറൂബിന്‍ അടിഞ്ഞുകൂടുന്നതിനാല്‍ , തവിട്ട്, ഓറഞ്ച്, അല്ലെങ്കില്‍ ആമ്പര്‍ പോലെയുളള ഇരുണ്ടനിറങ്ങളില്‍ മൂത്രം പുറന്തള്ളപ്പെടും. കൂടാതെ കരള്‍ ശരിയായി പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ മലത്തില്‍ ആവശ്യത്തിന് പിത്തരസ ലവണങ്ങള്‍ ഉത്പാദിപ്പിക്കുന്നത് നിര്‍ത്തുകയും അത് വിളറിയോ കളിമണ്ണിന്റെ നിറത്തിലേക്കോ നയിക്കുകയും ചിലപ്പോള്‍ രക്ത പ്രവാഹത്തെ തടസപ്പെടുത്തുകയും ചെയ്യും

ക്ഷീണവും ബലഹീനതയും

ആരോഗ്യമില്ലാത്ത കരള്‍ രക്തത്തില്‍നിന്ന് വിഷവസ്തുക്കളെ ഫില്‍റ്റര്‍ ചെയ്യുന്നതില്‍ ദുര്‍ബലമാണ്. ഇത് നിങ്ങള്‍ക്ക് പതിവിലും കൂടുതല്‍ ക്ഷീണം അനുഭവപ്പെടാനും അസ്വസ്ഥത അനുഭവപ്പെടാനും ഇടയാക്കും. തലച്ചോറില്‍ മന്ദത അനുഭവപ്പെടും. ആശയക്കുഴപ്പത്തിലാവുകയോ ദിശാബോധം നഷ്ടപ്പെടുകയോ ചെയ്യും. ശരീരത്തിന് ബലഹീനത അനുഭവപ്പെടുകയോ കാലുകളിലും കണങ്കാലിലും നീര്‍വീക്കം അനുഭവപ്പെടുകയും ചെയ്യും.

ചതവും രക്തസ്രാവവും

കരളിന് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ രക്തം കട്ട പിടിക്കുന്നതിനും രക്തസ്രാവം നിര്‍ത്തുന്നതിനും ആവശ്യമായ പ്രൊട്ടീനുകളായ ക്ലോട്ടിംഗ് ഘടകങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ല. ഇത് ശരീരത്തില്‍ ചതവുകള്‍ ഉണ്ടാകുന്നതിനും രക്തസ്രാവം വേഗത്തില്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു. പിന്നീട് രക്തം ഛര്‍ദ്ദിക്കുന്ന അവസ്ഥയിലേക്ക് എത്താനും സാധ്യതയുണ്ട്.

പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾ നിർത്തി മാന്യത പാലിക്കൂ; നടൻ ജയം രവിയോടും ഭാര്യയോടും ഹൈക്കോടതി

0
Spread the love

നടൻ രവി മോഹനെയും ഭാര്യ ആർതിയെയും വിമർശിച്ച് ഹൈക്കോടതി. ഇരുവരും പരസ്പരം അപകീർത്തികരമായ പരസ്യ പ്രസ്താവനകൾ നടത്തരുതെന്നും മാന്യത പാലിക്കണമെന്നും കോടതി നിർദേശിച്ചു. ആർതി ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് രവി മോഹൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ.

ഇരുവരുടെയും വിവാഹമോചന നടപടികൾ തുടരുന്നതിനിടെയാണ് കോടതിയുടെ വിലക്ക്. കേസിന്റെ തുടർ നടപടികൾ നടക്കുമ്പോഴുള്ള ഇത്തരം പ്രവൃത്തികൾ നിയമങ്ങൾക്കെതിരാണെന്ന് ഹൈക്കോടതി ഓർമിപ്പിച്ചു.

ആർതിയും അമ്മ സുജാതയും തനിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തുന്നുവെന്ന് രവി മോഹൻ ഹർജിയിൽ പറ‍‍ഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി പരസ്പരം ഇരുവരും സോഷ്യൽമീഡിയ വഴിയും അല്ലാതെയും ആരോപണങ്ങളും പ്രത്യാരോപണങ്ങളും നടത്തുന്നുണ്ട്. രവി മോഹൻ തന്നെ വീട്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചുവെന്നാണ് ആർതി ആരോപിച്ചത്. എന്നാൽ ആർതി തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നായിരുന്നു രവി മോഹന്റെ പ്രതികരണം.

വിവാഹമോചനവുമായി ബന്ധപ്പെട്ട് രവി മോഹനും ആരതിയും ചെന്നൈയിലെ കുടുംബ കോടതിയിൽ ഹാജരായിരുന്നു. ജീവനാംശമായി പ്രതിമാസം 40 ലക്ഷം രൂപ നൽകണമെന്നാണ് ആർതി ആവശ്യപ്പെട്ടത്. ഇതിനെതിരെ രവി മോഹൻ വീണ്ടും കോടതിയെ സമീപിച്ചിരുന്നു.

നൈറ്റ് പാർട്ടിയിൽ പങ്കെടുക്കാൻ പ്രമുഖ നടി കൈ പറ്റിയത് 35 ലക്ഷം രൂപ; അന്വേഷണം കടുപ്പിച്ച് ഇ.ഡി

0
Spread the love

നൈറ്റ് പാർട്ടിയിൽ പങ്കെടുത്തതിന് പ്രതിഫലമായി 35 ലക്ഷം രൂപ കൈപ്പറ്റിയ സംഭവത്തിൽ നടി കയാദു ലോഹർ ഇ.ഡി അന്വേഷണം നേരിടുന്നതായി റിപ്പോർട്ട്. തമിഴ്‌നാട്ടിലെ സർക്കാർ മദ്യവിൽപ്പന കമ്പനിയായ ടാസ്‌മാക്കുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസിലെ അന്വേഷണത്തിലാണ് കയദു ഉൾപ്പെട്ടത്. ടാസ്‌മാക് കേസിൽ ഇ.ഡി റെയ്‌ഡിൽ പിടിക്കപ്പെട്ട വ്യക്തികൾ കയാദുവിന്റെ പേര് വെളിപ്പെടുത്തി.

കുറ്റാരോപിതർ നടത്തിയ നൈറ്റ് പാർട്ടിയിൽ പങ്കെടുക്കാൻ കയാദു 35ലക്ഷം രൂപ വാങ്ങിയതായും ആരോപണമുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട് കയാദുവിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയാൻ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.

2021 ൽ മുഗിൽപേട്ട എന്ന കന്നട സിനിമയിലൂടെ അഭിനയരംഗത്തേക്കു എത്തിയ താരമാണ് കയാദു ലോഹർ. 2022ൽ വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് സിനിമയിൽ അഭിനയിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അല്ലൂരി എന്ന തെലുങ്ക് സിനിമയിലും അഭിനയിച്ചു. പ്രദീപ് രംഗനാഥൻ നായകനായ ഡ്രാഗൺ സിനിമയിൽ അഭിനയിച്ചതോടെയാണ് കയാദുലോഹർ അടുത്ത നാഷണൽ ക്രഷ് എന്ന വിശേഷണം നേടുന്നത്. ഇദയം മുരളി, ഇമ്മോർട്ടൽ എന്നീ ചിത്രങ്ങളാണ് തമിഴിൽ ഒരുങ്ങുന്നത്. ചിമ്പുവിന്റെയും രവിതേജയുടെയും നായികയായി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്

‘കേരളത്തിന്റെ പുരോ​ഗതിയിൽ നിർണായക പങ്കുവഹിച്ച നേതാവ്’; പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് കമൽ ഹാസൻ

0
Spread the love

80-ാം പിറന്നാള്‍ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് നടൻ കമൽ ഹാസൻ. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കമൽ ഹാസൻ ആശംസകള്‍ നേര്‍ന്നത്.

‘ബഹുമാന്യനായ കേരള മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ 80-ാം പിറന്നാള്‍ ആശംസകള്‍. ഏറെ നിശ്ചയദാർഢ്യമുള്ള നേതാവായ അദ്ദേഹത്തിൻ്റെ ജനസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത കേരളത്തിൻ്റെ പുരോഗതിയിൽ നിർണായകമായ പങ്കുവഹിച്ചു. വരും വര്‍ഷങ്ങളിലും അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നു’, എന്നാണ് കമല്‍ ഹാസന്‍ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് നടൻ മോഹൻലാലും എത്തിയിരുന്നു .’ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍’ എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ ആശംസ അറിയിച്ചത്. പിണറായി വിജയനൊപ്പമുള്ള ചിത്രവും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.

നരിവേട്ട ഹിറ്റടിക്കുന്നു; ടോവിനോയ്ക്ക് ഇതുവരെ കേൾക്കാത്ത പ്രശംസകൾ, കളക്ഷൻ കണക്ക് ഇങ്ങനെ…

0
Spread the love

ടൊവിനോ തോമസ് നായകനായി വന്ന ചിത്രമാണ് നരിവേട്ട. സംവിധാനം നിര്‍വഹിച്ചത് അനുരാജ് മനോഹറാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ടൊവിനോ തോമസിന്റെ ചിത്രം 1.75 കോടി നെറ്റായി നേടിയെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചയെയുന്നത്.

‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നതെന്നും ഞെട്ടിക്കുന്ന സിനിമാ അനുഭവം ആണെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം.

മുത്തങ്ങ സമരം, ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ടോവിനോയുടെ കരിയറിലെ മികച്ച ചിത്രമാകും ഇതെന്നും ആരാധകരുടെ പ്രതീക്ഷ. സുരാജ് വെഞ്ഞാറമൂടും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്‍ണ,ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയിലർ പറയുന്നുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്, കേരള ഡിസ്ട്രിബ്യൂഷൻ- ഐക്കൺ സിനിമാസ്, തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ- എ ജി എസ് എന്റർടൈൻമെന്റ്, തെലുങ്ക് ഡിസ്ട്രിബ്യൂഷൻ- മൈത്രി മൂവി, ഹിന്ദി ഡിസ്ട്രിബ്യൂഷൻ- വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, കന്നഡ ഡിസ്ട്രിബ്യൂഷൻ- ബാംഗ്ലൂർ കുമാർ ഫിലിംസ്, ഗൾഫ് ഡിസ്ട്രിബ്യൂഷൻ- ഫാർസ് ഫിലിംസ്, റെസ്റ്റ് ഓഫ് ദ് വേൾഡ് ഡിസ്ട്രിബ്യൂഷൻ- ബർക്ക്ഷെയർ ഡ്രീം ഹൗസ് ഫുൾ.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts