ടാറ്റാ ഗ്രൂപ്പ് വിമാനക്കമ്പനി ഏറ്റെടുക്കുന്നതിന് മുമ്പ് കേന്ദ്രസർക്കാർ തങ്ങൾക്ക് തരാനുള്ള മുഴുവൻ ശമ്പള കുടിശ്ശികയും നൽകണം എന്നാവശ്യപ്പെട്ടു ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്ത പൊതുമേഖലാ വിമാനക്കമ്പനി എയർ ഇന്ത്യയിലെ ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. എയർ ഇന്ത്യയിലെ പൈലറ്റുമാരാണ് ഇപ്പോൾ ഈ ആവശ്യവുമായി സമരം പ്രഘ്യഅപിച്ചിരിക്കുന്നത്. മുഴുവൻ ശമ്പള കുടിശ്ശികയും നൽകണം അല്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് ജീവനക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുക്കാനുള്ള ടെൻഡർ കരാർ നേടിയിരുന്നു. ഡിസംബറോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിമാനകമ്പനി ടാറ്റയ്ക്ക് കൈമാറാൻ കേന്ദ്രസർക്കാർ ശ്രമിക്കുമ്പോഴാണ് പൈലറ്റുമാർ തങ്ങളുടെ ആവശ്യമുന്നയിച്ച് സമരത്തിന്റെ മുന്നറിയിപ്പു നൽകിയത്.