ന്യൂഡല്‍ഹി: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ഇന്‍സെന്റീവ് എണ്ണക്കമ്പനികള്‍ പിന്‍വലിച്ചു. നിലവില്‍ കൂടുതല്‍ സ്റ്റോക്ക് എടുക്കുന്ന ഡീലര്‍മാര്‍ക്ക് എണ്ണക്കമ്പനികള്‍ പരമാവധി 240 രൂപ വരെ ഇന്‍സെന്റീവ് നല്‍കിയിരുന്നു. ഇത് എടുത്തുകളഞ്ഞതോടെ വിപണിവിലയ്ക്ക് തന്നെ വാണിജ്യ സിലിണ്ടറുകള്‍ ഡീലര്‍മാര്‍ വില്‍ക്കേണ്ടി വരും.
ഇന്‍സെന്റീവ് പിന്‍വലിച്ചതോടെ ഇതുവരെ 1508 രൂപയായിരുന്ന 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില്‍പന വില ഇനി 1748 രൂപയാകും.ഇന്‍സെന്റീവ് ഉള്ളതിനാല്‍ നേരത്തെ വിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഹോട്ടലുകള്‍ക്ക് വാണിജ്യ സിലിണ്ടറുകള്‍ ഡീലര്‍മാര്‍ നല്‍കിയിരുന്നത്. ഇത് പിന്‍വലിച്ചതോടെ ഇനി വിപണി വിലയ്ക്കുതന്നെ ഹോട്ടലുകാര്‍ പാചക വാതക സിലിണ്ടറുകള്‍ വാങ്ങേണ്ടിവരും.