കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്സിന് ഇനി വനിതാ ഫുട്ബോള്‍ ടീമും. സമൂഹമാധ്യമങ്ങളിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വനിതാ ടീമിന്‍റെയും ബാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്‍റെയും ഡയറക്ടറായി രാജാ റിസ്വാനെ നേരത്തെ തന്നെ നിയമിച്ചിരുന്നു . കോഴിക്കോട് സ്വദേശിയായ രാജാ റിസ്വാൻ മുമ്പ് ഗോകുലം കേരളയുടെ ടീം മാനേജർ ആയിരുന്നു.
ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ നീക്കത്തിന് വലിയ സ്വീകാര്യതയാണ് വിവിധ കോണുകളില്‍ നിന്ന് ലഭിക്കുന്നത്. രാജ്യത്തെ വനിതാ ഫുട്ബോളിന്‍റെ വളർച്ചയെ സഹായിക്കുന്ന ചുവടുവെപ്പാകും ഇതെന്നാണ് ആരാധകരുടെ പ്രതികരണം.