
ആലപ്പുഴ: ആലപ്പുഴയില്‍ പൊലീസുകാരന്റെ ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറിയെന്ന് പരാതി. സംഭവത്തില്‍ ആലപ്പുഴ പൊലീസ് ടെലി കമ്യൂണിക്കേഷന്‍ വിഭാഗം എസ്ഐ സന്തോഷിനെതിരെ പൊലീസ് കേസെടുത്തു. ഈ മാസം 18ന് രാത്രി 8.30ന് ആണ് എസ് ഐ പൊലീസുകാരനെ അന്വേഷിച്ച് അദ്ദേഹത്തിന്റെ ക്വാര്ട്ടേഴിലെത്തിയത്. പൊലീസ് ആസ്ഥാനത്തു നിന്നും വയര്‍ലെസ് സെറ്റ് വാങ്ങാനായി പൊലീസുകാരനെ ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്ക് പോയതറിഞ്ഞിട്ടും എസ്ഐ പൊലീസുകാരന്റെ വീട്ടിലെത്തുകയായിരുന്നു. പൊലീസുകാരന്റെ ഭാര്യയോട് ഒരു കാര്യംപറയാനുണ്ടെന്ന് പറഞ്ഞ് എസ്ഐ അകത്തേക്ക് കയറിയ ശേഷമാണ് അതിക്രമം നടത്തിയത്. അപമര്യാദയായി സംസാരിച്ച എസ്ഐ ബലപ്രയോഗത്തിന് ശ്രമിച്ചെന്നും പൊലീസുകാരന്റെ ഭാര്യ നല്കിയ പരാതിയില്‍ പറയുന്നു.







