Home Blog Page 10

ദേഷ്യമില്ല! കൂടെ നില്‍ക്കുമെന്ന് പറഞ്ഞിട്ട് കൂറുമാറിയ സാക്ഷികളെ കുറിച്ച് ഭാവന

0
Spread the love

ജീവിതത്തില്‍ താനെടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു തനിക്ക് നേരിടണ്ടി വന്ന സംഭവത്തില്‍ പരാതിപ്പെട്ടതെന്ന് ഭാവന. ജീവിതം തിരികെ പിടിക്കാന്‍ സാധിച്ചതില്‍ ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് അവനവനോട് തന്നെയാണെന്നും ഭാവന. തനിക്കുണ്ടായ സംഭവത്തില്‍ പരാതിപ്പെട്ടത് ജീവിതത്തിലെടുത്ത ശരിയായ തീരുമാനമായിരുന്നുവെന്നും അത് ചെയ്തില്ലായിരുന്നുവെങ്കില്‍ തന്റെ ജീവിതവും മാനസികമായ സമാധാനവും നഷ്ടപ്പെട്ടേനെയെന്നും ഭാവന പറയുന്നു. താന്‍ തെറ്റ് ചെയ്യാത്തിടത്തോളം പരാതിപ്പെടുക എന്നതാണ് ശരിയായ തീരുമാനമെന്ന് വിശ്വസിക്കുന്നുവെന്നും താരം പറയുന്നു.

”ചാനലുകളൊന്നും കാണുമായിരുന്നില്ല. എല്ലാ ബഹളത്തില്‍ നിന്നും മാറി നിന്നു. ഒരു വീടിനുള്ളിലെ വഴക്കാണെങ്കില്‍ അത് നാല് ചുമരിനുള്ളില്‍ തീരും. ഇത് പക്ഷെ അങ്ങനല്ല. പബ്ലിക് ഫിഗര്‍ ആകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം എത്രത്തോളമാണെന്ന് നമുക്കറിയാം. നമുക്കൊന്നും ചെയ്യാനാകില്ല. നമ്മുടെ നിയന്ത്രണത്തിലല്ല. നമുക്ക് ചെയ്യാനാകുന്നത് ആ ബഹളത്തില്‍ നിന്നും മാറി നില്‍ക്കുകയെന്നതാണ്. ഞാന്‍ അതാണ് ചെയ്തത്.” താരം പറയുന്നു.

”ഏറ്റവും കൂടുതല്‍ കടപ്പാട് എന്നോടാണ്. അമ്മയും നവീനും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊക്കെ പിന്തുണയായി കൂടെയുണ്ട്. പക്ഷെ അവര്‍ക്ക് അത്രയെ ചെയ്യാനാകൂ. നീ വിഷമിക്കരുത്, ഞങ്ങള്‍

കൂടെയുണ്ട്, നീ ഒറ്റയ്ക്കല്ല എന്നേ പറയാനാകൂ. ഞാനാണെങ്കിലും അങ്ങനെയെ പറയൂ. അല്ലാതെ ഇന്ന് മുതല്‍ നിന്റെ വേദനകളൊക്കെ ഞാനെടുത്തോളാം എന്ന് പറയാനാകില്ല. അതുപോലെ എന്റെ വേദന മറ്റാര്‍ക്കും പങ്കിടാനാകില്ല. അവര്‍ക്ക് എന്നെ മനസിലാക്കാനും, എനിക്ക് സ്‌പേസ് നല്‍കാനുമേ സാധിക്കുകയുള്ളൂ. അതെല്ലാം അവര്‍ തരുന്നുണ്ട്. അതില്‍ ഞാന്‍ സന്തുഷ്ടയാണ്. പക്ഷെ അറ്റ് ദ എന്‍ഡ് ഓഫ് ദ ഡേ ഞാന്‍ തന്നെയാണ് എന്നെ പിടിച്ചെഴുന്നേല്‍പ്പിക്കേണ്ടത്.”

ഒരു തീരുമാനം എടുക്കുമ്പോള്‍ ആരൊക്കെ കൂടെയുണ്ടാകും, ആരൊക്കെ കൂടെയുണ്ടാകില്ല എന്ന് ചിന്തിച്ചിട്ടാകില്ല. ആ നിമിഷം നമ്മളെടുക്കുന്ന തീരുമാനമാണ്. കൂടെ നിന്നവര്‍ എനിക്ക് വളരെ ക്ലോസ് ആയവരാണ്. അധികം പരിചയമില്ലാത്തവര്‍ നല്‍കുന്ന പിന്തുണ വികാരഭരിധയാക്കുന്നുണ്ട്. കൂടെ നില്‍ക്കുമെന്ന് പറഞ്ഞിട്ട് കൂടെ നില്‍ക്കാതെ പോയ കുറച്ച് സാക്ഷികളുണ്ടായിരുന്നു. അവരുടെ പേര് പറയാനാഗ്രഹിക്കുന്നില്ല. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതത്ര ഷോക്കിങ് അല്ല എന്നും ഭാവന പറയുന്നുണ്ട്.

ദുരൂഹത കൂട്ടി മരിക്കും മുമ്പ് റോയ് ചെയ്ത 3 നെറ്റ് കോളുകള്‍; റോയിയുടെ മരണത്തെ ആ മരണവുമായി താരതമ്യം ചെയ്യരുതെന്ന് നടി

0
Spread the love

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെയും പ്രവാസി വ്യവസായി സാജൻ പാറയിലിന്റെയും മരണങ്ങളെ താരതമ്യം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി നടി മായ മേനോൻ. ഇരുവരുടെയും ജീവിതസാഹചര്യങ്ങളും മരണകാരണങ്ങളും വ്യത്യസ്തമാണെന്ന് നടി ചൂണ്ടിക്കാട്ടി.

നടിയുടെ വാക്കുകൾ:

കഠിനാധ്വാനത്തിലൂടെയുണ്ടാക്കിയ സമ്പാദ്യം മുഴുവൻ സർക്കാർ അനാസ്ഥമൂലം നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ നിൽക്കക്കള്ളിയിലാതെ ജീവനൊടുക്കിയ സാജൻ സർക്കാർ ക്രൂരതയുടെ ഇരയാണ്. എന്നാൽ സി ജെ റോയിയുടെ മരണത്തിൽ ഒട്ടേറെ ദുരൂഹതകൾ ഇനിയും ചുരുളഴിയാനുണ്ട്. മാസങ്ങൾക്ക് മുൻപേ അദ്ദേഹം ആത്മഹത്യയ്ക്ക് തയ്യാറെടുത്തിരുന്നുവെന്ന് ഡയറിക്കുറിപ്പുകൾ വ്യക്തമാക്കുന്നു. മരണത്തിന് തൊട്ടുമുൻപ് നടത്തിയ മൂന്ന് ഇന്റർനെറ്റ് കോളുകൾ ഈ സംശയങ്ങൾ വർദ്ധിപ്പിക്കുന്നു.

പണമെറിഞ്ഞ് സർക്കാരിനെയും മാദ്ധ്യമങ്ങളെയും സ്വാധീനിക്കാൻ കെൽപ്പുള്ള വ്യക്തിയായിരുന്നു റോയ്. എന്നാൽ സാജൻ ആരെയും ചതിക്കാത്ത, നേരായ വഴിക്കുനടന്ന മനുഷ്യനായിരുന്നു. രണ്ടും തികച്ചും വ്യത്യസ്‌ത സംഭവങ്ങളാണ്. കേരള സർക്കാരിന്റെ ക്രൂരതകൊണ്ടുതന്നെയാണ് സാജന് ആത്മഹത്യ ചെയ്യേണ്ടി വന്നത്. സാജൻ കേരള സർക്കാരിന്റെ അലംഭാവത്തിന്റെ ഇരയായിരുന്നു. റോയിയുടെ രഹസ്യങ്ങൾ മുഴുവൻ പുറത്തുവരും മുൻപ് പാവം സാജനെപ്പോലെയൊരാളുടെ ആത്മഹത്യയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. അജഗജാന്തരം ആണ് ഇവരുടെ ജീവിതം. അതുകൊണ്ട് ദയവായി ആ പാവം സാജൻ എന്ന നേരായ മനുഷ്യനെ വെറുതേ വിടൂ. അങ്ങനെയെങ്കിലും നമുക്കാവുന്ന രീതിയിൽ അദ്ദേഹത്തിന് നീതി കൊടുക്കൂ.

കഴുത്തൊക്കെ ഭംഗിയില്ലാണ്ടായി, തൊടുമ്പോൾ ഒരു തരിപ്പ് മാത്രം; സ‌ർജറിക്ക് ശേഷം വന്ന മാറ്റങ്ങളെ കുറിച്ച് ജുവൽ മേരി

0
Spread the love

ചുരുക്കം സിനിമകളിലൂടെ ശ്രദ്ധേയായ നടിയും അവതാരകയുമാണ് ജുവൽ മേരി . മമ്മൂട്ടി നായകനായ പത്തേമാരിയിലൂടെയായിരുന്നു ജുവൽ മേരിയുടെ സിനിമാ അരങ്ങേറ്റം. 2023ൽ താരത്തിന് തൈറോയ്ഡ് കാൻസർ ബാധിച്ചിരുന്നു. തന്റെ കാൻസർ അതിജീവന യാത്രയെക്കുറിച്ചും വിവാഹമോചനത്തെ കുറിച്ചും എല്ലാം നടി അടുത്തിടെ തുറന്നു പറഞ്ഞിിരുന്നു. ഇപ്പോഴിതാ സ‌ർജറിക്ക് ശേഷം തന്റെ ശരീരത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് താരം. തന്റെ മുഖത്ത് വന്ന മാറ്റം സങ്കടപ്പെടുന്നുണ്ടെന്ന് ജുവൽ പറയുന്നു. മുഖം മാറിപ്പെയന്നും കഴുത്തിന്റെ ഭംഗി നഷ്ടമായെന്നും ഇപ്പോഴും സെൻസേഷൻ തിരിച്ചു വന്നിട്ടില്ലാത്ത കഴുത്തിൽ തഴുകുമ്പോൾ അവിടെ ഒരു തരിപ്പ് മാത്രമേ ഇള്ളൂവെന്നും ജുവൽ മേരി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കുറിപ്പിന് പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി സോഷ്യൽ മീഡിയയിലും നേരിട്ടും എത്തിയത്. ഇതിന് പിന്നാലെ പങ്കുവച്ച പുതിയ പോസ്റ്റിൽ പിന്തുണ അർപ്പിച്ചവർക്ക് തന്റെ നന്ദിയും താരം അറിയിച്ചു. എന്റെ ആരോഗ്യത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും അന്വേഷിച്ച് എന്നെ വിളിച്ച് മെസ്സേജ് അയച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. 2023 ൽ എനിക്ക് തൈറോയ്ഡ് കാൻസർ ബാധിച്ചു. ഇപ്പോൾ ഞാൻ അതിൽ നിന്ന് പൂർണ്ണമായും മോചിതയായി, എന്റെ ജീവിതം അതിന്റെ പൂർണ്ണ രൂപത്തിൽ മുന്നോട്ട് പോകുന്നു. നിങ്ങളുടെ സ്നേഹത്തിന് വളരെ നന്ദി !!! സ്നേഹം മാത്രം എല്ലാരോടും. താരം പറഞ്ഞു.

ജുവൽ മേരിയുടെ കുറിപ്പ്

ഈ പടങ്ങളിലും എന്റെ സർജറി സ്കാർ .. അത് ഹീൽ ആയി വന്നപ്പോ ലൂസ് ആയി പോയ സ്കിൻ ! എന്റെ മുഖത്തിന്റെ മാറ്റം ഒക്കെ എന്നെ സങ്കടപെടുത്തുന്നുണ്ട് ! എന്റെ മുഖം മാറിപ്പോയെന്നും .. കഴുത്തൊക്കെ ഭംഗിയില്ലാണ്ടായന്നും .. ഇപ്പോഴും സെൻസേഷൻ തിരിച്ചു വന്നിട്ടില്ലാത്ത കഴുത്തിൽ തടകി ഞാൻ ആലോചിക്കും ! എനിക്ക് ഇപ്പോഴും അവിടെ ഒന്നും തൊട്ടാൽ അറിയില്ല .. ഒരു തരിപ്പ് മാത്രേ ഉള്ളു ! എന്ത് കോമഡി ആണ് ഇതൊക്കെ .. ഈ വക സങ്കട പരാതികൾ ഒക്കെ ബെസ്റ്റീസ് നോട് പറയുമ്പോ അവര് പറയുവ “ ഈ പടത്തിൽ നിന്റെ ചിരി അല്ലാണ്ട് ഒരു കുന്തോം കാണുന്നില്ല സുന്ദരി പെണ്ണെ എന്ന് “
ഞാൻ ഒന്നും കൂടെ നോക്കട്ടെ … നേരാ
നമ്മടെ ലാൽ സാർ തൊമ്മനും മക്കളും സിനിമേല് പറഞ്ഞ പോലെ “ നിന്നെ കാണാൻ പണ്ടാര ഗ്ലാമർ ആടാ പന്നി !!!”
നേരാ ഞാൻ സുന്ദരിയാ ! ഒരു തരാം
രണ്ടു തരം ! മൂന്നു തരം ! എന്നോട് എന്തെങ്കിലും ഇത് പോലെ ഉള്ള നല്ല കാര്യങ്ങൾ ഒക്കെ പറയാൻ ഉണ്ടേൽ കമന്റ് ൽ പറഞ്ഞോ ഞാൻ ഒന്ന് വായിച്ചു സന്തോഷിക്കട്ടെ

8 വർഷത്തിന് ശേഷം തമിഴിൽ മമ്മൂട്ടി; എത്തുക ‘അമരൻ’ സംവിധായകന്റെ പുതിയ ചിത്രത്തിൽ ധനുഷിനൊപ്പം

0
Spread the love

നുഷിനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയും. ചിത്രത്തിൽ വളരെ നിർണായകമായ കഥാപാത്രത്തിനാകും അദ്ദേഹം ജീവൻ നൽകുക. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അമരന് ശേഷം രാജ്കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്.

എട്ട് വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്. 2018-ൽ റാം ഒരുക്കിയ ‘പേരൻപ്’ എന്ന ചിത്രമാണ് ഇതിന് മുമ്പ് മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രം. ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് മമ്മൂട്ടി വലിയ പ്രേക്ഷക-നിരൂപക പ്രശംസ നേടിയിരുന്നു.

തമിഴിൽ ഒട്ടേറെ ചിത്രങ്ങളിൽ നായകനായി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള താരം കൂടിയാണ് മമ്മൂട്ടി. അതുകൊണ്ട് തന്നെ അദ്ദേഹം വീണ്ടും തമിഴിൽ എത്തുമ്പോൾ ആരാധകരുടെ ആവേശം വളരെ വലുതാണ്. തന്റെ കരിയറിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ പുതിയ കഥാപാത്രം എന്തെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമ പ്രേമികളും

ധനുഷ്, മമ്മൂട്ടി എന്നിവർക്കൊപ്പം വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകും. മാരി 2 എന്ന ചിത്രത്തിന് ശേഷം ധനുഷ്-സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 13 വർഷത്തിന് ശേഷം മമ്മൂട്ടിയും ധനുഷും ഒന്നിച്ചെത്തുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. 2013-ൽ മലയാളത്തിൽ പുറത്തു വന്ന മമ്മൂട്ടി-ദിലീപ് ചിത്രം ‘കമ്മത്ത് ആൻഡ് കമ്മത്തി’ൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു.

തെന്നിന്ത്യൻ മ്യൂസിക് സെൻസേഷൻ സായ് അഭ്യങ്കർ ആണ് സംഗീതമൊരുക്കുന്നത്. സായ് സംഗീതമൊരുക്കുന്ന ആദ്യ ധനുഷ് ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. പിആർഒ- വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ. 

അതിൽ സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല! ധനുഷുമായി ഡേറ്റിങിലെന്ന വാർത്ത നിഷേധിച്ചതിന് പിന്നാലെ പ്രണയത്തെ കുറിച്ച് മൃണാൾ താക്കൂർ

0
Spread the love

സിനിമാതാരങ്ങളായ ധനുഷും മൃണാൾ താക്കൂറും പ്രണയത്തിലാണെന്ന രീതിയിലുള്ള വാർത്തകൾ ആരാധകർക്കിടയിൽ സജീവമാണ്. ഇപ്പോഴിതാ പ്രണയത്തെ കുറിച്ചുള്ള മൃണാളിന്റെ കാഴ്ചപ്പാടാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. പ്രണയം എന്നത് ഭംഗിയുള്ള വികാരമാണെന്നും അത് നിങ്ങളെ ഒരു നല്ല വ്യക്തിയാക്കുമെന്നും മൃണാൾ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു മൃണാളിന്റെ പ്രതികരണം.

ഭൂമിയിലെ സകല ജീവജാലങ്ങളിലും പ്രണയമെന്ന വികാരം ഉണ്ട്. അത് നിങ്ങളെ മികച്ച വ്യക്തിയാക്കി മാറ്റും. അക്ഷരാർഥത്തിൽ ഒരേ പോലെ നിങ്ങളുടെ മനസ്സിനെ അസ്വസ്ഥമാക്കാനും ശാന്തമാക്കാനും പ്രണയം സഹായിക്കും. ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ്. എല്ലാവരും അവരുടെ ജീവിതത്തില്‍ പ്രണയം കണ്ടെത്തണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.’– മൃണാൾ താക്കൂർ പറഞ്ഞു.

പ്രണയത്തില്‍ സ്ത്രീകള്‍ കൂടുതൽ സഹനത്തിനും വിട്ടുവീഴ്ചയ്ക്കും തയാറാകേണ്ടി വരുന്നുണ്ടോ എന്ന ചോദ്യത്തിന് മൃണാളിന്റെ മറുപടി ഇങ്ങനെ: ‘എല്ലായിപ്പോഴും അങ്ങനെയാണെന്ന് ഞാൻ കരുതുന്നില്ല. ആരിലാണോ കൂടുതൽ പ്രണയമുള്ളത് അവരായിരിക്കും ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്നത്. അത് സ്ത്രീയോ പുരുഷനോ ആകാം. പക്ഷേ, പ്രണയം സ്വീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ചിലപ്പോൾ സ്നേഹം സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രണയത്തിന്റെ നിർവചനം കാലാകാലങ്ങളിൽ മാറുന്നു.’– മൃണാൾ കൂട്ടിച്ചേർത്തു

സ്നേഹമുള്ളപ്പോൾ നിങ്ങൾ ആ വ്യക്തിക്കുവേണ്ടി പലതും സഹിക്കാൻ തയാറാകുകയാണെന്നും അവർ വ്യക്തമാക്കി. ‘പ്രണയത്തിലാകുന്നവരെല്ലാം തന്നെ പ്രണയം നൽകുന്നവരാണ്. അതിൽ സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല. നിങ്ങൾക്ക് ആരോടെങ്കിലും യഥാർഥ പ്രണയമുണ്ടോ. അവര്‍ക്കു വേണ്ടി വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നു.’– മൃണാൾ പറഞ്ഞു.

വില കൂടിയ ക്രീമുകൾ തേച്ച് സമയം കളയേണ്ട! വീട്ടിൽ തയ്യാറാക്കി കുടിക്കാം ഈ സിംപിൾ ഡ്രിങ്ക്; വെട്ടിത്തിളങ്ങും ചർമം

0
Spread the love

പലരും നേരിടുന്ന പ്രധാന ചർമ്മ പ്രശ്‌നമാണ് മുഖക്കുരുവും പാടുകളും. ഹോർമോൺ മാറ്റങ്ങൾ, ചർമ്മത്തിന്റെ പ്രത്യേകതകൾ, തെറ്റായ ഭക്ഷണക്രമം, ചർമ്മത്തിൽ അടിഞ്ഞു കൂടുന്ന അഴുക്ക് എന്നിവ കാരണമാണ് പലർക്കും മുഖക്കുരു വരുന്നത്. അവ ഭേദമായാലും പാടുകൾ അവശേഷിക്കുന്നു. ചിലരിൽ ഇത്തരം പാടുകൾ വലിയ രീതിയിൽ ആത്മവിശ്വാസക്കുറവിന് കാരണമാകുന്നു. ഈ പ്രശ്‌നങ്ങളെ പരിഹരിക്കാനായാണ് പലരും വിലകൂടിയ ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നത്. എന്നാൽ അധികം പണം ചെലവാക്കാതെ വീട്ടിൽത്തന്നെ ചെയ്യാൻ കഴിയുന്ന ധാരാളം നാടൻ പ്രതിവിധികളുണ്ട്. ചർമ്മത്തിൽ പുരട്ടുന്ന മരുന്നുകൾക്കൊപ്പം പോഷകങ്ങളടങ്ങിയ ആഹാരശീലത്തിലൂടെയും മുഖക്കുരുവിനെ ചെറുക്കാൻ കഴിയും.

പുളിയും മല്ലിയിലയും ചേർത്ത് തയ്യാറാക്കുന്ന നാടൻ പാനീയം ചർമ്മസംബന്ധമായ പ്രശ്‌നങ്ങളെ ചെറുക്കാൻ ഉത്തമമാണ്. പോഷാകാഹാര വിദഗ്‌ദ്ധയായ സോണി നരംഗ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പാനീയത്തിന്റെ ഗുണങ്ങളെപ്പറ്റി വിശദീകരിക്കുന്നുണ്ട്.

ഒരു ഗ്ലാസ് വെള്ളത്തിൽ 10 ഗ്രാം പുളിയും കുറച്ച് മല്ലിയിലയും ചേർത്ത് രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ കുതിർത്ത് വച്ചശേഷം അരിച്ചെടുത്ത് കുടിക്കാം. ഈ പാനീയം ശരീരത്തിലെ വിഷാംശം നീക്കം ചെയ്‌ത് ദഹനം മെച്ചപ്പെടുത്തുമെന്നാണ് സോണി നരംഗ് അഭിപ്രായപ്പെടുന്നത്. പുളിയിൽ വിറ്റാമിൻ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. മല്ലി ശരീരത്തെ തണുപ്പിക്കാനും വിഷവസ്‌തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു. ആമാശയവും ശരീരവും ശുദ്ധീകരിക്കപ്പെടുമ്പോൾ അതിന്റെ ഗുണങ്ങൾ മുഖചർമ്മത്തിലും പ്രതിഫലിക്കുമെന്നാണ് സോണി നരംഗ് പറയുന്നത്.

ഇത് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ചർമ്മ പ്രശ്‌നങ്ങൾ രൂക്ഷമാണെങ്കിൽ ചർമ്മരോഗവിദഗ്‌ദ്ധരുടെ നിർദേശം തേടുന്നതാകും നല്ലത്.

വളരെ ചെറുപ്പത്തിലെ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചു; തീരുമാനത്തിന് പിന്നിലെ കാരണം തുറന്നു പറഞ്ഞ് ലെന

0
Spread the love

വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചതായി നടി ലെന. വിവാഹശേഷം കുട്ടികൾ എന്നത് ഒരു ‘‌ഡീഫോൾട്ട്’ മോഡിൽ സംഭവിക്കേണ്ട ഒന്നല്ലെന്നും മറിച്ച് മാതാപിതാക്കൾ അതീവ ഗൗരവത്തോടെയും ഉത്തരവാദിത്തതോടെയും എടുക്കേണ്ട തീരുമാനമാണെന്നും ലെന വ്യക്തമാക്കി. മികച്ചൊരു പേരന്റ് ആകാൻ തനിക്ക് സാധിക്കുമോയെന്ന സ്വയം തിരിച്ചറിവും സ്വന്തം ബാല്യത്തിൽ അനുഭവിച്ച ഏകാന്തതയും കരിയറിലെ ലക്ഷ്യബോധവുമൊക്കെയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ലെന പറഞ്ഞു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘വലതുവശത്തെ കള്ളൻ’ എന്ന സിനിമയുടെ പ്രസ്‌മീറ്റിൽ സംസാരിക്കുകയായിരുന്നു ലെന.

‘കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ച ഒരാളാണ് ഞാൻ. കുട്ടികൾ ഉണ്ടാകുന്നതിന് മുൻപ് കുട്ടികളെ എങ്ങനെ നോക്കും എന്നൊക്കെയുള്ള ഒരു പ്ലാൻ ഉണ്ടായിരിക്കണം. അതിന്റെ ഉത്തരവാദിത്തം മാതാപിതാക്കൾ വളരെ ഗൗരവകരമായി എടുക്കേണ്ടതാണ്. ഇതൊരു ഡീഫോർട്ട് മോഡിൽ കല്യാണം കഴിഞ്ഞാൽ കുട്ടികൾ ഉണ്ടാവണം. അത് അങ്ങനെ പൊയ്ക്കോളും. എങ്ങനെയെങ്കിലും പൊയ്ക്കോളും എന്നുള്ള രീതിയിൽ ചിന്തിക്കുന്നത് തെറ്റാണെന്ന് വിചാരിക്കുന്ന ഒരാളാണ് ഞാൻ. വളരെ ചെറിയ പ്രായത്തിൽ കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ചിരുന്നു. കാരണം എനിക്ക് നല്ലൊരു പേരന്റ് ആവാൻ പറ്റുമെന്ന് തോന്നുന്നില്ല. കുറച്ചുകൂടെ പക്വതയുള്ള ഒരാളാവണം.

എന്റെ മാതാപിതാക്കൾ എന്നെ വളർത്തിയത് ഏറ്റവും നല്ല രീതിയിൽ അല്ല എന്നുള്ള ഒരു തോന്നലുള്ള ഒരു കുട്ടിയായിരുന്നു ഞാൻ. എന്നെ കുറെകൂടി കെയർ ചെയ്യാമായിരുന്നു. ഞാൻ ഭയങ്കരമായി സ്വാതന്ത്ര്യത്തിന് വേണ്ടി യുദ്ധം ചെയ്ത കുട്ടിയാണ്. അപ്പോൾ അവൾ എല്ലാം തന്നെത്താൻ ചെയ്യുന്നുണ്ട് ചെയ്‌തോട്ടെ എന്ന് വിചാരിച്ചു വിട്ടു. പിന്നീട് എന്റെ പരാതി അവർ എന്നെ പിന്തുണച്ചില്ല, എന്നെ എല്ലാത്തിനും ഒറ്റയ്ക്ക് വിട്ടു എന്നായി. നമ്മുടെ മനസിൽ ഈ ചിന്തകളൊക്കെ മാറിക്കൊണ്ടേ ഇരിക്കും. അങ്ങനെ ഞാൻ പേരന്റ് ആവേണ്ട എന്ന് തീരുമാനിച്ചു. പിന്നീട് വിചാരിച്ചു ഞാനിപ്പോൾ ഒരു കരിയർ പഴ്സൻ ആണ്. കരിയർ ഏറ്റെടുത്തു കഴിഞ്ഞാൽ ഒരു തീരുമാനം ഉണ്ട്, കരിയർ ഏറ്റെടുക്കണോ ഒരു ഫാമിലി എടുക്കണോ എന്ന്. അപ്പോൾ അച്ഛനും അമ്മയും കരിയറിന്റെ പിന്നാലെ പോയാൽ അവരുടെ കുട്ടികളെ ആര് നോക്കും. ഇതൊക്കെ എന്റെ പഴ്സനൽ ചിന്താഗതികളാണ്, ‘- നടി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ കോഴിയാണെന്ന് പണ്ടേ അറിയാം; അവൻ ഏതാണെന്ന് ആദ്യംമുതൽ തിരിച്ചറിഞ്ഞതുകൊണ്ട് നിർത്തേണ്ടിടത്ത് നിർത്തി, എം.എ. ഷഹനാസ്

0
Spread the love

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവമായി കോൺഗ്രസ് സഹയാത്രിക എം.എ. ഷഹനാസ്. രാഹുൽ മാങ്കൂട്ടത്തിൽ കോഴിയാണെന്ന് പണ്ടേ അറിയാം. കോൺഗ്രസിനകത്ത് ഒരു കമ്മിറ്റി വെച്ചാൽ ഇക്കാര്യം വ്യക്തമാകും. ഓരോ സ്ത്രീയേയും എങ്ങിനെ മാനിപുലേറ്റ് ചെയ്യണമെന്ന് ഇയാൾക്കറിയാം. രാഹുലിനെ ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിർത്തേണ്ടിടത്ത് നിർത്തിയെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു.

‘ഈ വിഷയം രാഹൂൽ മാങ്കൂട്ടത്തിൽ പല വ്യക്തികളോടും സംസാരിച്ചിട്ടുണ്ട്. ചാനൽ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ രാഹുൽ വിശ്വസ്തനെന്ന് കരുതി സംസാരിച്ച പല ആളുകളും എന്നോട് തന്നെ പറഞ്ഞു. അതിനുള്ള മറുപടി, രാഹുലിന് മെസേജ് അയച്ച് നൽകിയിട്ടുമുണ്ട്. ഈ മെസേജ് എല്ലാം കണ്ടിട്ടുണ്ടെങ്കിലും രാഹുൽ മറുപടി ഒന്നും നൽകിയിട്ടില്ല.

രാഹുൽ മാങ്കൂട്ടത്തിൽ കോഴിയാണെന്ന് പണ്ടേ അറിയാം. ഹേമ കമ്മിഷൻ പോലൊരു കമ്മിഷൻ കോണഗ്രസിനകത്ത് വെച്ചാൽ തികച്ചും വ്യക്തമായി ഇക്കാര്യം മനസ്സിലാകും. എന്നെ സംബന്ധിച്ച് എനിക്കിത് വിഷയമല്ല. രാഹുൽ പറഞ്ഞിട്ടുള്ള ഓരോ കാര്യങ്ങൾക്കും മുഖത്ത് നോക്കി മറുപടി പറയാനുള്ള ആർജവം എനിക്കുണ്ട്.

ഞാൻ സമൂഹത്തിന് മുന്നിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് ഉത്തമ ധാരണയുണ്ട്. എല്ലാവർക്കുമെതിരെ പരാതിയുമായി പോകാൻ പറ്റുമോ. ഞാൻ രാഹുലിനെതിരെ പാർട്ടിക്കുള്ളിൽ പോലും പരാതി നൽകിയിട്ടില്ല. രാഹുൽ ഡൽഹിയിലേക്ക് കർഷക സമരത്തിന് വിളിച്ചപ്പോൾ അതിനുള്ള മറുപടി ഞാൻ നൽകിയിട്ടുണ്ട്.

ഓരോ സ്ത്രീയേയും എങ്ങിനെ മാനിപുലേറ്റ് ചെയ്യണമെന്ന് അറിയുന്ന ആളാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഒരു കുടുംബത്തിലുണ്ടാകുന്ന പ്രശ്നമുണ്ടാകുമ്പോൾ അതിനിടയിൽക്കയറി, അത് തീർക്കാനെന്ന വ്യാജേന പോയി, അവരുടെ ഭാര്യമാരെ ലൈംഗികമായി ചൂഷണംചെയ്യുന്നു. അവരെ വിവാഹം ചെയ്യണമെങ്കിൽ, വീട്ടുകാരെ ബോധിപ്പിക്കണമെങ്കിൽ ഈ സ്ത്രീ ഗർഭിണിയാകേണ്ടതുണ്ടെന്ന് അവരോട് പറയുകയും പിന്നീട് ഗർഭച്ഛിദ്രം ചെയ്യുകയും ചെയ്യുന്നു. അവനൊരു ഫാർമസിയുണ്ടെന്നാണ് ഞാൻ കേട്ടത്. 

കഴിഞ്ഞ ദിവസം രാഹുലിന്റെ ഒരു വോയിസ് പുറത്തുവന്നു. എന്നെ തെറിവിളിക്കരുതെന്ന് ആ സ്ത്രീ പറയുന്നുണ്ട്. നിന്നെ കൊല്ലാൻ എനിക്ക് എത്രസമയം വേണമെന്ന് ഒരു മനുഷ്യൻ അദ്ദേഹത്തിന്റെ അധികാരം ഉപയോഗിച്ച് പറയുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ ഉത്തരവാദിത്വബോധമുള്ള സ്ത്രീയാണ് ഞാൻ. അത് ആരാണെങ്കിലും ഞാൻ പ്രതികരിക്കും.

രാഹുലിന് അറിയാം ഞാൻ എഴുത്തുകാരിയാണെന്ന്. അതുകൊണ്ട് നിരന്തരം ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു ലിറ്റ്റേച്ചർ ഫെസ്റ്റ് നടത്തണമെന്ന്. എന്ത് പറഞ്ഞാൽ സ്ത്രീകളെ ട്രോമയിലാക്കാൻ പറ്റുമെന്നും ഇദ്ദേഹത്തിന് അറിയാം.

ഞാൻ ഇപ്പോഴും പരാതിയുമായിട്ടല്ല വന്നിട്ടുള്ളത്. ഇത് മുന്നേ പറഞ്ഞിരുന്നുവെന്ന് മാത്രമേ പറ‍ഞ്ഞുള്ളൂ. പറഞ്ഞ ആളുടെ പേരും പറഞ്ഞിരുന്നു. ആ ആളും ഇതുവരെ അത് നിഷേധിച്ചിട്ടില്ല. ഞാൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇര അല്ല. അവൻ ഏതാണെന്ന് ആദ്യംമുതൽ തിരിച്ചറിഞ്ഞതുകൊണ്ട് നിർത്തേണ്ടിടത്ത് നിർത്തി.

ഈ വിഷയത്തെക്കുറിച്ച് കൃത്യമായ ധാരണ കോൺഗ്രസ് പാർട്ടിക്കുണ്ട്. ഇതേ ധാരണ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമുണ്ട്. അല്ലാതെ, എന്തെങ്കിലും പറയുന്നതോടെ രാഹുലിനെ പുറത്താക്കുന്നവരല്ല കോൺഗ്രസ് നേതൃത്വം. കൃത്യമായ തെളിവുണ്ട്.

ലൈംഗിക വൈകൃതമുള്ള മനുഷ്യനാണ് രാഹുൽ മാങ്കൂട്ടത്തിൽ. നിങ്ങൾ കൊണ്ടുപോയി ഡോക്ടറെ കാണിക്ക്. അധികാരവും പണവും ഉപയോഗിച്ച് ഒരുപക്ഷേ രാഹുലിനെ വെറുതെ വിടുമായിരിക്കാം. യൂത്ത് കോൺഗ്രസിലും കെ.എസ്.യുവിലും പെൺകുട്ടികൾ വരണമെന്നുണ്ടെങ്കിൽ രാഹുലിനെപ്പോലുള്ളവർ വയ്ക്കരുതെന്ന് ഷാഫിയോട് പറഞ്ഞിരുന്നു’, എംഎ ഷഹനാസ് പറഞ്ഞു.

സ്‌മാർട്ട് ഗ്ളാസ് എന്ന് കേട്ടിട്ടുണ്ടോ? സ്ത്രീകളേ സൂക്ഷിക്കുക! നിങ്ങൾ പോലും അറിയാതെ നിങ്ങളെ ചിത്രീകരിക്കുന്ന ഉപകരണം

0
Spread the love

സാങ്കേതിക വിദ്യയുടെ വളർച്ച മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പംതന്നെ അവയുടെ ദോഷവശങ്ങൾ മനുഷ്യർക്ക് ഭീഷണിയാവുകയും ചെയ്യുന്നു. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്‌മാർട്ട് ഗ്ളാസ്. വോയിസ് അസിസ്റ്റന്റ്, ഹാൻഡ് ഫ്രീ സെൽഫി, ഉടനടിയുള്ള വിവർത്തനം തുടങ്ങിയവ സ്‌മാർട്ട് ഗ്ളാസുകളുടെ സവിശേഷതകളാണ്. ഇപ്പോഴിവ മനുഷ്യർക്കുതന്നെ പ്രത്യേകിച്ച് സ്‌ത്രീകൾക്ക് ഭീഷണിയാകുന്ന വാർത്തകളാണ് പുറത്തുവരുന്നത്.

‘പിക്ക് അപ്പ് ആർട്ടിസ്‌റ്റ്‌സ്’ എന്ന വളർന്നുവരുന്ന ട്രെൻഡിനാണ് സ്ത്രീകൾ വിധേയരാകുന്നത്. സ്ത്രീകളുടെ വൈകാരിക തലങ്ങളെ സ്വാധീനിക്കുന്ന പ്രക്രിയയാണിത്. സ്‌മാർട്ട് ഗ്ളാസ് അണിഞ്ഞ് പൊതുയിടങ്ങളിലുള്ള സ്ത്രീകളെ അവരെ അനുവാദമില്ലാതെ ചിത്രീകരിക്കുന്നു. ശേഷം ഇത്തരം വീഡിയോകൾ അശ്ലീല, ദുരുദ്ദ്യേശപരമായ കമന്റുകളും ഹാഷ്‌ടാഗുകളോടുമൊപ്പം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നു. യുകെയിലും യുഎസിലും ഈ പ്രവണത നിരവധി പരാതികൾക്കിടയാക്കുകയാണ്.

ഇന്ത്യയിൽ ഇത്തരം ഗ്ളാസുകൾ എത്തിയെങ്കിലും അവ സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വന്നിട്ടില്ല. ഇത്തരം ഗ്ളാസുകളാൽ പൊതുജനങ്ങളെ റെക്കോഡ് ചെയ്യുമ്പോൾ അവരെ അറിയിക്കണമെന്ന് രാജ്യത്തെ ഡിജിറ്റൽ പേഴ്‌സണൽ ഡേറ്റ പ്രൊട്ടക്ഷൻ ആക്റ്റ് ആവശ്യപ്പെടുന്നില്ല. കൂടാതെ സമ്മതമില്ലാതെ റെക്കോഡ് ചെയ്യുന്ന ഫൂട്ടേജുകൾ ആക്‌സസ് ചെയ്യാനോ മായ്‌ക്കാനോ ഉള്ള സംവിധാനവുമില്ല. സാങ്കേതിക വിദ്യകളുടെ ഇത്തരം ഭീഷണികൾക്ക് പരിഹാരങ്ങളില്ല എന്നതാണ് യാഥാർത്ഥ്യം. ഇത്തരം സ്വകാര്യതാ ലംഘനങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിന് വളരെ കുറച്ച് മാത്രം നിയമങ്ങളാണ് നിലവിൽ രാജ്യത്തുള്ളത്. അവബോധവും ജാഗ്രതയുമാണ് ആദ്യപടിയായി പൊതുജനങ്ങളിൽ ഉണ്ടാകേണ്ടത്.

ഡയറി കിട്ടിയത് മരണം നടന്ന മുറിയിൽ നിന്നല്ല! റോയിയുടെ ഡയറി ആത്മഹത്യാക്കുറിപ്പായി പരിഗണിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥർ, സിസിടിവിയുമില്ല

0
Spread the love

കോൺഫിഡന്റ് ഗ്രൂപ് ചെയർമാൻ സി ജെ റോയിയുടെ ഡയറി ആത്മഹത്യാക്കുറിപ്പായി പരിഗണിക്കാനാകില്ലെന്ന നിലപാടിൽ അന്വേഷണ ഉദ്യോഗസ്ഥർ. ഡയറി കിട്ടിയത് മരണം നടന്ന മുറിയിൽ നിന്നല്ലാത്തതിനാൽ അതിൽ എഴുതിയിരിക്കുന്ന കാര്യങ്ങളെ ആത്മഹത്യാ കുറിപ്പായി കരുതാനാകില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. റോയിയുടെ കാബിനിൽ മറ്റാരെങ്കിലും അതിക്രമിച്ചുകയറിയതിന് തെളിവില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. റോയിയുടെ ബിസിനസ് കാര്യങ്ങളെക്കുറിച്ച് അറിവുള്ള ഭാര്യ ലിനി റോയ്, സഹോദരൻ സി ജെ ബാബു, കമ്പനി എംഡിയായ ടി എ ജോസഫ് എന്നിവരിൽ നിന്നും ഉടൻ മൊഴിയെടുക്കും.

അതേസമയം, അന്വേഷണസംഘത്തിന് ലഭിച്ച മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും സൂചനയുണ്ട്. 30ന് ഉച്ചക്കഴിഞ്ഞ് തനിക്കൊപ്പമാണ് റോയ് കമ്പനി ആസ്ഥാനത്തേക്ക് വന്നതെന്നായിരുന്നു ടി എ ജോസഫിന്റെ മൊഴി. എന്നാൽ രണ്ട് മണിയോടെ തന്നെ എത്തിയതായാണ് സുരക്ഷാ ജീവനക്കാരുടെ മൊഴി. ആദായ നികുതി ഉദ്യോഗസ്ഥരുമായി റോയ് സംസാരിച്ചിരുന്നോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ക്യാബിനടുത്തുള്ള സിസിടിവി പ്രവർത്തന രഹിതമായതിനാൽ എപ്പോഴാണ് ക്യാബിനിലേക്ക് പോയതെന്നും വ്യക്തമായിട്ടില്ല.

ഒമ്പത് പേജുള്ള കുറിപ്പാണ് റോയിയുടെ ഡയറിയിലുണ്ടായിരുന്നത്. നിക്ഷേപകരെയും ജീവനക്കാരെയും കൈവിടരുതെന്നും കമ്പനിയെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നുള്ള നിർദേശങ്ങളും കുറിപ്പിലുണ്ടായിരുന്നു. കുടുംബാംഗങ്ങളുൾപ്പടെ തന്നെ സ്‌നേഹിക്കുന്നവർ പൊറുക്കണമെന്നും അദ്ദേഹം അപേക്ഷിട്ടുണ്ട്. വെള്ളിയാഴ്‌ച കമ്പനി ആസ്ഥാനത്തെ മുറിയിലാണ് റോയിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയിലാണ് ഡയറി കണ്ടെത്തിയത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts