Home Blog Page 11

മോക്ഡ്രില്ലിനായി മുൻപ് സംസ്ഥാനത്തെ മുന്നൊരുക്കങ്ങൾ; എന്തൊക്കെ ശ്രദ്ധിക്കണം!!

0
Spread the love

സിവിൽ ഡിഫൻസ് മോക്ക് ഡ്രിലിന്റെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ഇന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ ആഭ്യന്തര, റവന്യൂ, ആരോഗ്യ കുടുംബക്ഷേമ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, സംസ്ഥാന പോലീസ് മേധാവി, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ട‌ർ ജനറൽ, ദുരന്തനിവാരണ സ്പെഷ്യൽ സെക്രട്ടറിയും കമ്മീഷണറും, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്‌ടർ, ജില്ലാ കളക്‌ടർമാർ, കേരള സംസ്ഥാന ദുരന്തനിവാരണ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുത്തു. സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം നാളെ 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവിൽ ഡിഫൻസ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങൾ വിലയിരുത്തും. മോക്ക് ഡ്രില്ലിൻ്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ ജില്ലാ കളക്ട‌ർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിർദ്ദേശം നൽകി. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു

കമ്മ്യൂണിറ്റി തല ഇടപെടലുകൾ

1. റസിഡന്റ്സ് അസോസിയേഷനുകളും പഞ്ചായത്തുകളും (വാർഡ് തലത്തിൽ) മോക്ക് ഡ്രിൽ വാർഡന്മാരെ നിയോഗിക്കുക.

2. എല്ലാ പ്രദേശവാസികൾക്കും സിവിൽ ഡിഫൻസ് ബ്ലാക്ക്ഔട്ട് നിർദ്ദേശങ്ങൾ എത്തിക്കുക

3. ആവശ്യമെങ്കിൽ ആരാധനാലയങ്ങളിലെ അനൗണ്സ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളെ അലർട്ട് ചെയ്യുക

4. വാർഡുതല ഡ്രില്ലുകൾ സംഘടിപ്പിക്കുക. 5. സ്കൂളുകളിലും, ബേസ്മെന്റുകളിലും, കമ്മ്യൂണിറ്റി ഹാളുകളിലും മറ്റ് പ്രധാന ഇടങ്ങളിലും പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കുക. 6. കമ്മ്യൂണിറ്റി വോളന്റിയർമാർ സഹായം ആവശ്യമുളള ആളുകളെ ബ്ലാക്ക്ഔട്ട് സമയത്ത് സഹായിക്കുക. ബ്ലാക്ക്ഔട്ട് സമയത്ത് മോക്ക് ഡ്രിൽ വാർഡന്മാരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക. കെട്ടിടങ്ങൾക്കുള്ളിൽ തന്നെ ഇരിക്കുക. ആശങ്ക ഒഴിവാക്കുക

ഗാർഹികതല ഇടപെടലുകൾ

8. ജനാലകളുടെ സമീപം മൊബൈൽ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

9. ബാറ്ററി/സോളാർ ടോർച്ചുകൾ, ഗ്ലോ സ്റ്റിക്കുകൾ, റേഡിയോ എന്നിവ കരുതുക.

10. 2025 മെയ് 7, 4 മണിക്ക് സൈറൻ മുഴങ്ങുമ്പോൾ എല്ലായിടങ്ങളിലെയും (വീടുകൾ, ഓഫീസുകൾ, മറ്റു സ്ഥാപനങ്ങൾ ഉൾപ്പെടെ) അകത്തെയും, പുറത്തെയും ലൈറ്റുകൾ ഓഫ് ചെയ്യേണ്ടതാണ്.

11. എല്ലാ വീടുകളിലും പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കുക. ഇതിൽ മരുന്നുകൾ, ടോർച്, വെള്ളം, ഡ്രൈ ഫുഡ് എന്നിവ ഉൾപ്പെടുത്തുക.

12. വീടിനുളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്തു അവിടേക്കു മാറുക.

13. എല്ലാ കുടുംബങ്ങളും കുടുംബാംഗങ്ങൾ ഒരുമിച്ചു “ഫാമിലി ഡ്രിൽ” നടത്തുക.

14. സൈറൻ സിഗ്നലുകൾ മനസ്സിലാക്കുക. ദീർഘമായ സൈറൻ മുന്നറിയിപ്പും, ചെറിയ സൈറൻ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്.

15. പൊതുസ്ഥലങ്ങളിൽ നിൽക്കുന്നവർ സുരക്ഷിതത്വത്തിനായി അടുത്തുള്ള കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറേണ്ടതാണ്.

16. ഔദ്യോഗിക വിവരങ്ങൾ മനസ്സിലാക്കുന്നതിനായി റേഡിയോ/ടി.വി ഉപയോഗിക്കുക.

17. തീപിടുത്തം ഒഴിവാക്കാൻ ബ്ലാക്ക് ഔട്ട് സൈറൺ കേൾക്കുമ്പോൾ തന്നെ ഗ്യാസ്/വൈദ്യുത ഉപകരണങ്ങൾ ഓഫ് ചെയ്യുക.

18. ബ്ലാക്ക് ഔട്ട് സമയത്ത് കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക.

മമ്മൂട്ടിയെ ചേര്‍ത്തുപിടിച്ച് സുല്‍ഫത്ത്; ഉമ്മയ്ക്കും ‘പാ’യ്ക്കും 46-ാം വിവാഹ വാര്‍ഷികാശംസ നേര്‍ന്ന് ദുല്‍ഖര്‍

0
Spread the love

മലയാളത്തിന്റെ പ്രിയ കലാകാരനാണ് നടൻ മമ്മൂട്ടി. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത് എന്നും ഓർത്തുവയ്ക്കാനുള്ള പുതുമയാർന്ന കഥാപാത്രങ്ങളാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്നും അതിന് യാതൊരു വിധ കോട്ടവും തട്ടാതെ മലയാളികളുടെ ‘മമ്മൂക്ക’ മുന്നോട്ടു പോവുകയും ചെയ്യുന്നുണ്ട്. മമ്മൂട്ടിയെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ സുൽഫത്തും മലയാളികൾക്ക് പ്രിയങ്കരിയാണ്. ഇന്നിതാ ഇരുവരും തങ്ങളുടെ വിവാഹ വാർഷികം ആഘോഷിക്കുകയാണ്.

നിരവധി പേരാണ് രാവിലെ മുതൽ പ്രിയ താരങ്ങൾക്ക് ആശംസകൾ അറിയിച്ചു കൊണ്ട് രം​ഗത്ത് എത്തിയത്. ഈ അവസരത്തിൽ തന്റെ മാതാപിതാക്കൾക്ക് ആശംസ അറിയിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയും സുൽഫത്തും ഒന്നിച്ചുള്ള ഫോട്ടോയ്ക്ക് ഒപ്പം ‘ഉമ്മയ്ക്കും പായ്ക്കും സന്തോഷകരമായ വിവാഹ വാർഷിക ആശംസകൾ. ഞങ്ങളുടെ ഹൃദയങ്ങളിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു’, എന്നാണ് ദുൽഖർ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് പ്രിയ താരങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയത്.

1979മെയ് ആറിന് ആയിരുന്നു മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. 1982ല്‍ ഇരുവര്‍ക്കും ആദ്യ കുഞ്ഞ് ജനിച്ചു. സുറുമി എന്നാണ് മകളുടെ പേര്. 1986ല്‍ മകന്‍ ദുല്‍ഖർ സൽമാനെയും ഇരുവരും വരവേറ്റു. മകൾ ബിസിനസുമായി മുന്നോട്ട് പോകുമ്പോൾ സിനിമയിൽ സജീവമായി തുടരുകയാണ് ദുൽഖർ സൽമാൻ.

വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

0
Spread the love

മെയ് പതിമൂന്നോടെ കാലവര്‍ഷം എത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്

അതേസമയം, സംസ്ഥാനത്ത് പത്താം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്താം തീയതി വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു

ഇന്ത്യ-പാക് സംഘർഷ സാധ്യത; നാളെ സംസ്ഥാനത്തെ 14 ജില്ലകളിലും മോക്ഡ്രിൽ

0
Spread the love

എറണാകുളത്തും തിരുവനന്തപുരത്തും മാത്രമല്ല സംസ്ഥാനത്തെ മറ്റ് ജില്ലകളിലും നാളെ മോക്ഡ്രില്ലുകൾ നടത്തും. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള സംഘർഷ സാധ്യത കണക്കിലെടുത്താണ് നാളെ സംസ്ഥാനത്തെ 14 ജില്ലകളിലും മോക്ഡ്രിൽ നടത്താനുള്ള തീരുമാനം. വൈകീട്ട് നാല് മണിക്കാണ് മോക്ഡ്രില്ലുകൾ ആരംഭിക്കുക.

കേന്ദ്ര നിർദേശപ്രകാരമാണ് നാളെ കേരളത്തിലെ എല്ലാ ജില്ലകളിലും മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്. വ്യോമാക്രമണം ഉണ്ടായാല്‍ എന്തൊക്കെ മുന്‍കരുതലുകള്‍ പാലിക്കണം എന്നകാര്യങ്ങളായിരിക്കും പരിശീലിപ്പിക്കുക. കേരളത്തില്‍ ഏറെ നാളുകള്‍ക്കുള്ളില്‍ ആദ്യമായാണ് സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തുന്നത്

സിവില്‍ ഡിഫന്‍സ് മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ ഫയര്‍ ഓഫിസര്‍മാരുടെയും നേതൃത്വത്തിൽ ആയിരിക്കും മോക്ഡ്രിൽ നടക്കുക. ഇതുമായിബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേർന്നു.എയർ റെയിഡ് സൈറൻ സ്ഥാപിക്കുക, അടിയന്തര ഒഴിപ്പിക്കൽ തുടങ്ങിയവയിൽ പൊതുജനങ്ങൾക്ക് പരിശീലനം നൽകുക എന്നിവയും മോക്ഡ്രില്ലിൽ ഉൾപ്പെടുത്തും.

കേരളത്തിന് പുറമെ 259 ഇടങ്ങളിൽ നാളെ മോക്ഡ്രില്ലുകൾ ഉണ്ട്. പടിഞ്ഞാറൻ അതിർത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങൾ ഉടൻ തയ്യാറെടുപ്പ് നടത്താൻ കേന്ദ്രം നിർദേശം നൽകിയിരുന്നു.

ഇന്ത്യ-പാക് സംഘർഷ സാധ്യത; നാളെ സംസ്ഥാനത്തെ 14 ജില്ലകളിലും മോക്ഡ്രിൽ

0
Spread the love

എറണാകുളത്തും തിരുവനന്തപുരത്തും മാത്രമല്ല സംസ്ഥാനത്തെ മറ്റ് ജില്ലകളിലും നാളെ മോക്ഡ്രില്ലുകൾ നടത്തും. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള സംഘർഷ സാധ്യത കണക്കിലെടുത്താണ് നാളെ സംസ്ഥാനത്തെ 14 ജില്ലകളിലും മോക്ഡ്രിൽ നടത്താനുള്ള തീരുമാനം. വൈകീട്ട് നാല് മണിക്കാണ് മോക്ഡ്രില്ലുകൾ ആരംഭിക്കുക.

കേന്ദ്ര നിർദേശപ്രകാരമാണ് നാളെ കേരളത്തിലെ എല്ലാ ജില്ലകളിലും മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്. വ്യോമാക്രമണം ഉണ്ടായാല്‍ എന്തൊക്കെ മുന്‍കരുതലുകള്‍ പാലിക്കണം എന്നകാര്യങ്ങളായിരിക്കും പരിശീലിപ്പിക്കുക. കേരളത്തില്‍ ഏറെ നാളുകള്‍ക്കുള്ളില്‍ ആദ്യമായാണ് സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തുന്നത്

സിവില്‍ ഡിഫന്‍സ് മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ ഫയര്‍ ഓഫിസര്‍മാരുടെയും നേതൃത്വത്തിൽ ആയിരിക്കും മോക്ഡ്രിൽ നടക്കുക. ഇതുമായിബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേർന്നു.എയർ റെയിഡ് സൈറൻ സ്ഥാപിക്കുക, അടിയന്തര ഒഴിപ്പിക്കൽ തുടങ്ങിയവയിൽ പൊതുജനങ്ങൾക്ക് പരിശീലനം നൽകുക എന്നിവയും മോക്ഡ്രില്ലിൽ ഉൾപ്പെടുത്തും.

കേരളത്തിന് പുറമെ 259 ഇടങ്ങളിൽ നാളെ മോക്ഡ്രില്ലുകൾ ഉണ്ട്. പടിഞ്ഞാറൻ അതിർത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങൾ ഉടൻ തയ്യാറെടുപ്പ് നടത്താൻ കേന്ദ്രം നിർദേശം നൽകിയിരുന്നു.

എന്ത് സംഭവിച്ചാലും അവരാണ് ഉത്തരവാദികള്‍; ശബ്ദ റെക്കോർഡുകൾ പുറത്ത് വിട്ട് സീമ വിനീത്

0
Spread the love

മുഖ്യധാരാ സമൂഹം എന്നും അരികിവൽക്കരിക്കുന്ന ഒരു മനുഷ്യ വിഭാഗമാണ് ട്രാൻസ്ജെൻഡർസ്. മാനസികമായും ശാരീരികമായും ചുറ്റുമുള്ളവർ പലതരത്തിൽ ഇവരെ ബുദ്ധിമുട്ടിക്കുമ്പോഴും തങ്ങളുടെ കഴിവിലൂടെയും പ്രയത്നത്തിലൂടെയും സ്വന്തം തൊഴിൽ മേഖലയിലും ജീവിതത്തിലും വിജയം കൈവരിച്ചവർ ഇവരിൽ ഏറെയാണ്. ദുർഘടമായ പല വഴികളും തരണം ചെയ്തു ഇന്ന് പൊതുസമൂഹം തന്നെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന തരത്തിലുള്ള നിലയിലേക്ക് വളർന്ന സെലിബ്രിറ്റികളും ഇവരുടെ കൂട്ടത്തിൽ ഉണ്ട്. സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റായ സീമ വിനീതുമൊക്കെ ഇക്കൂട്ടത്തിൽ പെട്ടവരാണ്.

ട്രാന്‍സ് ആണ് എന്ന് തിരിച്ചറിഞ്ഞിട്ടും അത് മറച്ചുവെച്ച് വിവാഹം കഴിക്കുകയും,പിന്നീട് ജെന്റർ വെളിപ്പെടുത്തി ശസ്ത്രക്രിയയിലേക്ക് കടക്കുകയും ചെയ്യുന്നത് ശെരിയല്ലെന്ന് പറഞ്ഞ് നേരത്തെ സീമ രംഗത്ത് വന്നിരിരുന്നു. ഇപ്പോഴിതാ വിഷയവുമായി ബന്ധപ്പെട്ട അഭിപ്രായം തുറന്നു പറഞ്ഞതിനെ തുടർന്ന് വലിയ ഭീഷണിയാണ് താൻ നേരിടുന്നതെന്ന് സോഷ്യൽ മീഡിയയിലൂടെ എത്തി തുറന്നു പറഞ്ഞിരിക്കുകയാണ് സീമാ വിനീത്. തന്നെ ശാരീരികമായി കയ്യേറ്റം ചെയ്യുമെന്നും മേക്കപ്പ് ആർട്ടിസ്റ്റായ തന്റെ തൊഴിലിടത്തിലെത്തി അപമാനിക്കുമെന്നും തന്റെ കല്യാണം മുടക്കുമെന്നു ഭയപ്പെടുന്നതായും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

സീമ വിനീതിന്റെ വാക്കുകൾ..

‘ഞാന്‍ വര്‍ക്കിന് പോകുന്ന സ്ഥലത്തുവെച്ച് എന്നെ പിടിച്ചിറക്കി പാഠം പഠിപ്പിക്കണം, ഉദ്ഘാടനത്തിന് പോകുന്നിടത്ത് ഓട്ടോയില്‍ വന്ന് മൈക്ക് കെട്ടി വിളിച്ച് പറയണം, വീട്ടില്‍ അതിക്രമിച്ചു കയറി തല്ലണം, വീട് ആക്രമിക്കണം, കല്ല്യാണം മുടക്കണം എന്നൊക്കെയാണ് അവര്‍ പറയുന്നു. പബ്ലിക് ഗ്രൂപ്പുണ്ടാക്കി ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് എന്നെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് ഇത് താങ്ങാന്‍ പറ്റുന്നില്ല. ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചുതന്നെ നില്‍ക്കും. ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ മറുപടി പറയാന്‍ അവര്‍ ബാധ്യസ്ഥരാണ്.’

തന്നെ പിടിച്ചുപറിക്കാരിയെന്നാണ് അവര്‍ വിളിക്കുന്നതെന്നും പത്തുപതിനഞ്ച് വര്‍ഷമായി അധ്വാനിച്ചാണ് ജീവിക്കുന്നതെന്നും സീമ കൂട്ടിച്ചേര്‍ക്കുന്നു. ‘എന്റെ എല്ലാ പേഴ്‌സണല്‍ കാര്യങ്ങളും ഞാന്‍ ഷെയര്‍ ചെയ്യാറുണ്ട്. ഈ വോയ്‌സ് കേട്ടശേഷം എങ്ങനെയോ ആണ് വീട്ടിലെത്തിയത്. ഒറ്റയ്ക്കാണ് ഞാന്‍ താമസിക്കുന്നത്. ഇപ്പോള്‍ എനിക്ക് പേടിയുണ്ട്. ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേര്‍ ട്രാന്‍സ് കമ്യൂണിറ്റിയിലുണ്ട്. അവര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ്. ഒരുപാട് പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നിട്ടും അവരെ സംരക്ഷിച്ച് മുന്നോട്ടുപോകുകയാണ്.’

ഇന്ത്യ-പാക് സംഘര്‍ഷ സാധ്യത; രാജ്യത്ത് 259 ഇടങ്ങളില്‍ മോക് ഡ്രില്‍, സംസ്ഥാനത്തെ അണക്കെട്ടുകളിലും ജാഗ്രതാ നിര്‍ദേശം

0
Spread the love

ഇന്ത്യ-പാക് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെ, രാജ്യത്ത് നാളെ 259 ഇടങ്ങളിലാണ് മോക്ഡ്രില്‍ നടത്തുന്നത്. മൂന്ന് സിവില്‍ ഡിഫന്‍സ് ഡിസ്ട്രിക്ടുകളാക്കിയാണ് മോക്ഡ്രില്‍. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും ലക്ഷദ്വീപിലെ കവരത്തിയിലും മോക്ഡ്രില്‍ നടക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

സിവില്‍ ഡിഫന്‍സ് ഡിസ്ട്രിക്ട് കാറ്റഗറി ഒന്നില്‍ ഡല്‍ഹി, മഹാരാഷ്ട്രയിലെ മുംബൈ, ഉരന്‍, താരാപൂര്‍, ഗുജറാത്തിലെ സൂറത്ത്, വഡോദര, കക്രാപര്‍, ഒഡീഷയിലെ താല്‍ച്ചര്‍, രാജസ്ഥാനിലെ കോട്ട, രാവത്-ഭാട്ട, യുപിയിലെ ബുലന്ദ്ഷഹര്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്നു. കാറ്റഗറി രണ്ടിലാണ് കേരളവും ലക്ഷദ്വീപിലെ കവറത്തിയും ഉള്‍പ്പെടുന്നത്. ജമ്മു കശ്മീരിലെ 19 സ്ഥലങ്ങള്‍ ഉള്‍പ്പെടെ, മൊത്തം 210 സ്ഥലങ്ങളാണ് കാറ്റഗറി രണ്ടിലുള്ളത്.

കാറ്റഗറി മൂന്നില്‍ കശ്മീരിലെ പുല്‍വാമ, ബിഹാറിലെ ബഗുസരായ്, മഹാരാഷ്ട്രയിലെ ഔറംഗാബാദ്, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുര്‍ഗ്, പഞ്ചാബിലെ ഫരീദ്പൂര്‍, സാംഗ്രൂര്‍ തുടങ്ങി 45 ഇടങ്ങളിലും മോക്ഡ്രില്‍ നടക്കും. പാകിസ്ഥാനുമായുള്ള ബന്ധം കലുഷിതമാകുന്നതിനിടെ, ആക്രമണം ഉണ്ടായാല്‍ നേരിടേണ്ട ഒരുക്കങ്ങളില്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണ് മോക്ഡ്രില്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കണം. ആക്രമണമുണ്ടായാല്‍ സ്വയം പരിരക്ഷിക്കുന്നതിനേക്കുറിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കണം. അടിയന്തര സാഹചര്യങ്ങളില്‍ ബ്ലാക്ക് ഔട്ട് സംവിധാനങ്ങള്‍ ഒരുക്കുന്നതും സുപ്രധാന പ്ലാന്റുകളും സ്ഥാപനങ്ങളും നേരത്തെ മറക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതും പരിശീലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഒഴിപ്പിക്കല്‍ പദ്ധതി പരിഷ്‌കരിക്കുകയും പരിശീലിപ്പിക്കുകയും വേണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അണക്കെട്ടുകളുടെ സുരക്ഷ വര്‍ധിപ്പിച്ചു. വൈദ്യുതോത്പാദന, ജലസേചന അണക്കെട്ടുകളുടെയെല്ലാം പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ അറിയിപ്പ് ലഭിക്കുന്നതു വരെ സുരക്ഷ ശക്തമായി തുടരാനാണ് തീരുമാനം. പാകിസ്ഥാനെതിരെ നയതന്ത്ര തലത്തില്‍ ഇന്ത്യ നടപടികള്‍ കടുപ്പിക്കുന്നതിനിടെയാണ് മോക്ഡ്രില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 1971ലെ ഇന്ത്യ- പാക് യുദ്ധ സമയത്തും സമാനമായ മുന്നറിയിപ്പ് കേന്ദ്രം നല്‍കിയിരുന്നു.

ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുത്! ആറാട്ടണ്ണന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

0
Spread the love

സാമൂഹികമാധ്യങ്ങളിലൂടെ നടിമാര്‍ക്കെതിരെ അശ്ലീലപരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ അറസ്റ്റിലായ യുട്യൂബര്‍ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിക്ക് ജാമ്യം. ഹൈക്കോടതി ജസ്റ്റിസ് എം.ബി. ഹേമലതയുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിരിക്കെ സാമൂഹികമാധ്യമങ്ങള്‍ വഴി അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് കോടതി താക്കീത് നല്‍കി.

ഭാരതീയ ന്യായസംഹിതയുടെ 75(3), 75(1)(iv), 79 വകുപ്പുകളും കേരളാ പോലീസ് ആക്ടിലെ 120(o) വകുപ്പും ഐടി ആക്ടിലെ 67-ാം വകുപ്പും പ്രകാരമുള്ള കുറ്റമായിരുന്നു സന്തോഷ് വര്‍ക്കിക്കെതിരെ ചുമത്തിയത്. കഴിഞ്ഞ 11 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയില്‍ ലഭിക്കാനായി പോലീസ് അപേക്ഷ നല്‍കിയിരുന്നില്ലെന്ന് സന്തോഷ് വര്‍ക്കിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കേസില്‍ പ്രോസിക്യൂഷന്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യല്‍ ആവശ്യപ്പെടുന്നില്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എം.ബി. ഹേമലത ജാമ്യം അനുവദിച്ചത്.

സാമൂഹികമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരെ അശ്ലീലപരാമര്‍ശങ്ങള്‍ നടത്തിയെന്നും നടിമാരെ അപമാനിച്ചെന്നുമുള്ള പരാതിയിലാണ് സന്തോഷ് വര്‍ക്കിയ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റുചെയ്തത്. നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നായിരുന്നു നടിമാരുടെ പരാതി.

സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. മുന്‍പും സാമൂഹികമാധ്യമങ്ങളിലൂടെ സമാനമായരീതിയില്‍ നടിമാര്‍ക്കെതിരെ ഇയാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. നടി നിത്യാമേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്തതിന് ഇയാളെ പാലാരിവട്ടം പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു.

പണി-2 വരുന്നു; ആദ്യ ഭാഗത്തിനേക്കാൾ തീവ്രമെന്ന് ജോജു

0
Spread the love

ജൂനിയർ അർട്ടിസ്റ്റായി കരിയർ തുടങ്ങി പിന്നീട് നിരവധി ചെറിയ വേഷങ്ങളിലൂടെ സിനിമയുടെ ഭാഗമാവുകയും ശേഷം നായകനായി മലയാള സിനിമയിൽ തന്റെ കഴിവ് തെളിയിക്കുകയും ചെയ്ത ജോജു ജോർജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമായിരുന്നു ‘പണി’. ബോക്സ് ഓഫീസിലെ വിജയത്തിന് പിന്നാലെ പണി-2 എത്തുമെന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്.

ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെയായിരിക്കും പണി-2 എത്തുക എന്നും ജോജു വ്യക്തമാക്കി. മാത്രമല്ല, ചിത്രത്തിന് ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല എന്നും അറിയിച്ചിട്ടുണ്ട്. ഷൂട്ടിംഗ് ഡിസംബറിൽ ആരംഭിക്കുമെന്നും ജോജു പങ്കുവച്ചിട്ടുണ്ട്

പണി-2 ന്റെ സ്ക്രിപ്റ്റ് ഇതിനകം പൂർത്തിയായിട്ടുണ്ട്. ഷൂട്ടിങ്ങിന് തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുന്നു. പുതിയ ചിത്രത്തിൽ പുതിയ കഥ, പുതിയ ലൊക്കേഷൻ, പുതിയ ആർട്ടിസ്റ്റുകൾ, എല്ലാം പുതിയതായിരിക്കും. പണിയുടെ തുടർച്ച ആയിരിക്കില്ല പണി-2. ഇന്ത്യയിലെ ടോപ് ടെക്നീഷ്യന്മാർ ആയിരിക്കും പണിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്’ എന്നാണ് താരം അറിയിച്ചത്.

ജോജു തന്നെയാണ് പണി-2 ന്റെ തിരക്കഥയും സംവിധാനവും. വലിയ ക്യാൻവാസിൽ ആയിരിക്കും രണ്ടാം ഭാ​ഗം ഒരുക്കുന്നത്. പണി ശ്രേണിയിൽ മൂന്ന് ഭാഗങ്ങൾ ഉൾപ്പെടുന്നതയാണ് റിപ്പോർട്ട്. പണി-3 ആയിരിക്കും ഏറ്റവും തീവ്രമായ ചിത്രം. ചിത്രത്തിലും പ്രധാന വേഷങ്ങൾ പുതുമുഖങ്ങൾക്കായിരിക്കും.

എനിക്ക് പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ല; ഒറ്റയ്ക്കാണ് വളര്‍ന്നത്; ലഹരി കേസിനു ശേഷമുള്ള ആദ്യ സ്റ്റേജ് ഷോയിൽ വേടൻ

0
Spread the love

കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടതിന് പിന്നാലെ റാപ്പർ വേടനാണ് സോഷ്യൽ മീഡിയയിലെ സെൻസേഷണൽ കണ്ടന്റ്. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പരസ്പരം പോരടിക്കുന്നത്. താരം കഞ്ചാവ് കേസിലും പിന്നാലെ വന്ന പുലിനഖ കേസിലും അകപ്പെട്ടതോടെ ഇടുക്കിയിൽ ഇന്നലെ നടന്ന സർക്കാർ പരിപാടിയിൽ നിന്നും താരത്തിന്റെ സംഗീത പരിപാടി റദ്ദാക്കിയിരുന്നു. എന്നാൽ ഇരു കേസുകളിലും ജാമ്യം ലഭിച്ചതോടെ പിന്നാലെ അധികൃതർ പരിപാടി പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.

കേസിൽ ഉൾപ്പെട്ടതിനുശേഷം വേടൻ ആദ്യമായി പങ്കെടുക്കുന്ന പരിപാടിയായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി വാഴത്തോപ്പിൽ ഇന്നലെ നടന്ന എന്റെ കേരളം പ്രദർശന വിപണന മേള. പരിപാടിയിൽ പങ്കെടുത്ത് വേടൻ തന്റെ ആരാധകരോട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

തന്റെ ദുശ്ശീലങ്ങളിൽ സ്വാധീനിക്കപ്പെടാതിരിക്കാന്‍ സഹോദരങ്ങൾ ശ്രദ്ധിക്കണം.നല്ല ശീലങ്ങള്‍ കണ്ടുപഠിക്കണം. തനിക്ക് പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ല. ഒറ്റയ്ക്കാണ് വളര്‍ന്നത്. സഹോദരനെ പോലെ കേള്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നുമാണ് വേടന്‍ ഇടുക്കിയിലെ പരിപാടിക്കിടെ ആരാധകരോട് പറഞ്ഞത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts