Home Blog Page 11

അതിൽ സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല! ധനുഷുമായി ഡേറ്റിങിലെന്ന വാർത്ത നിഷേധിച്ചതിന് പിന്നാലെ പ്രണയത്തെ കുറിച്ച് മൃണാൾ താക്കൂർ

0
Spread the love

സിനിമാതാരങ്ങളായ ധനുഷും മൃണാൾ താക്കൂറും പ്രണയത്തിലാണെന്ന രീതിയിലുള്ള വാർത്തകൾ ആരാധകർക്കിടയിൽ സജീവമാണ്. ഇപ്പോഴിതാ പ്രണയത്തെ കുറിച്ചുള്ള മൃണാളിന്റെ കാഴ്ചപ്പാടാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. പ്രണയം എന്നത് ഭംഗിയുള്ള വികാരമാണെന്നും അത് നിങ്ങളെ ഒരു നല്ല വ്യക്തിയാക്കുമെന്നും മൃണാൾ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു മൃണാളിന്റെ പ്രതികരണം.

ഭൂമിയിലെ സകല ജീവജാലങ്ങളിലും പ്രണയമെന്ന വികാരം ഉണ്ട്. അത് നിങ്ങളെ മികച്ച വ്യക്തിയാക്കി മാറ്റും. അക്ഷരാർഥത്തിൽ ഒരേ പോലെ നിങ്ങളുടെ മനസ്സിനെ അസ്വസ്ഥമാക്കാനും ശാന്തമാക്കാനും പ്രണയം സഹായിക്കും. ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ്. എല്ലാവരും അവരുടെ ജീവിതത്തില്‍ പ്രണയം കണ്ടെത്തണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.’– മൃണാൾ താക്കൂർ പറഞ്ഞു.

പ്രണയത്തില്‍ സ്ത്രീകള്‍ കൂടുതൽ സഹനത്തിനും വിട്ടുവീഴ്ചയ്ക്കും തയാറാകേണ്ടി വരുന്നുണ്ടോ എന്ന ചോദ്യത്തിന് മൃണാളിന്റെ മറുപടി ഇങ്ങനെ: ‘എല്ലായിപ്പോഴും അങ്ങനെയാണെന്ന് ഞാൻ കരുതുന്നില്ല. ആരിലാണോ കൂടുതൽ പ്രണയമുള്ളത് അവരായിരിക്കും ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്നത്. അത് സ്ത്രീയോ പുരുഷനോ ആകാം. പക്ഷേ, പ്രണയം സ്വീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ചിലപ്പോൾ സ്നേഹം സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രണയത്തിന്റെ നിർവചനം കാലാകാലങ്ങളിൽ മാറുന്നു.’– മൃണാൾ കൂട്ടിച്ചേർത്തു

സ്നേഹമുള്ളപ്പോൾ നിങ്ങൾ ആ വ്യക്തിക്കുവേണ്ടി പലതും സഹിക്കാൻ തയാറാകുകയാണെന്നും അവർ വ്യക്തമാക്കി. ‘പ്രണയത്തിലാകുന്നവരെല്ലാം തന്നെ പ്രണയം നൽകുന്നവരാണ്. അതിൽ സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല. നിങ്ങൾക്ക് ആരോടെങ്കിലും യഥാർഥ പ്രണയമുണ്ടോ. അവര്‍ക്കു വേണ്ടി വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നു.’– മൃണാൾ പറഞ്ഞു.

വില കൂടിയ ക്രീമുകൾ തേച്ച് സമയം കളയേണ്ട! വീട്ടിൽ തയ്യാറാക്കി കുടിക്കാം ഈ സിംപിൾ ഡ്രിങ്ക്; വെട്ടിത്തിളങ്ങും ചർമം

0
Spread the love

പലരും നേരിടുന്ന പ്രധാന ചർമ്മ പ്രശ്‌നമാണ് മുഖക്കുരുവും പാടുകളും. ഹോർമോൺ മാറ്റങ്ങൾ, ചർമ്മത്തിന്റെ പ്രത്യേകതകൾ, തെറ്റായ ഭക്ഷണക്രമം, ചർമ്മത്തിൽ അടിഞ്ഞു കൂടുന്ന അഴുക്ക് എന്നിവ കാരണമാണ് പലർക്കും മുഖക്കുരു വരുന്നത്. അവ ഭേദമായാലും പാടുകൾ അവശേഷിക്കുന്നു. ചിലരിൽ ഇത്തരം പാടുകൾ വലിയ രീതിയിൽ ആത്മവിശ്വാസക്കുറവിന് കാരണമാകുന്നു. ഈ പ്രശ്‌നങ്ങളെ പരിഹരിക്കാനായാണ് പലരും വിലകൂടിയ ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നത്. എന്നാൽ അധികം പണം ചെലവാക്കാതെ വീട്ടിൽത്തന്നെ ചെയ്യാൻ കഴിയുന്ന ധാരാളം നാടൻ പ്രതിവിധികളുണ്ട്. ചർമ്മത്തിൽ പുരട്ടുന്ന മരുന്നുകൾക്കൊപ്പം പോഷകങ്ങളടങ്ങിയ ആഹാരശീലത്തിലൂടെയും മുഖക്കുരുവിനെ ചെറുക്കാൻ കഴിയും.

പുളിയും മല്ലിയിലയും ചേർത്ത് തയ്യാറാക്കുന്ന നാടൻ പാനീയം ചർമ്മസംബന്ധമായ പ്രശ്‌നങ്ങളെ ചെറുക്കാൻ ഉത്തമമാണ്. പോഷാകാഹാര വിദഗ്‌ദ്ധയായ സോണി നരംഗ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പാനീയത്തിന്റെ ഗുണങ്ങളെപ്പറ്റി വിശദീകരിക്കുന്നുണ്ട്.

ഒരു ഗ്ലാസ് വെള്ളത്തിൽ 10 ഗ്രാം പുളിയും കുറച്ച് മല്ലിയിലയും ചേർത്ത് രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ കുതിർത്ത് വച്ചശേഷം അരിച്ചെടുത്ത് കുടിക്കാം. ഈ പാനീയം ശരീരത്തിലെ വിഷാംശം നീക്കം ചെയ്‌ത് ദഹനം മെച്ചപ്പെടുത്തുമെന്നാണ് സോണി നരംഗ് അഭിപ്രായപ്പെടുന്നത്. പുളിയിൽ വിറ്റാമിൻ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. മല്ലി ശരീരത്തെ തണുപ്പിക്കാനും വിഷവസ്‌തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു. ആമാശയവും ശരീരവും ശുദ്ധീകരിക്കപ്പെടുമ്പോൾ അതിന്റെ ഗുണങ്ങൾ മുഖചർമ്മത്തിലും പ്രതിഫലിക്കുമെന്നാണ് സോണി നരംഗ് പറയുന്നത്.

ഇത് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ചർമ്മ പ്രശ്‌നങ്ങൾ രൂക്ഷമാണെങ്കിൽ ചർമ്മരോഗവിദഗ്‌ദ്ധരുടെ നിർദേശം തേടുന്നതാകും നല്ലത്.

വളരെ ചെറുപ്പത്തിലെ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചു; തീരുമാനത്തിന് പിന്നിലെ കാരണം തുറന്നു പറഞ്ഞ് ലെന

0
Spread the love

വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചതായി നടി ലെന. വിവാഹശേഷം കുട്ടികൾ എന്നത് ഒരു ‘‌ഡീഫോൾട്ട്’ മോഡിൽ സംഭവിക്കേണ്ട ഒന്നല്ലെന്നും മറിച്ച് മാതാപിതാക്കൾ അതീവ ഗൗരവത്തോടെയും ഉത്തരവാദിത്തതോടെയും എടുക്കേണ്ട തീരുമാനമാണെന്നും ലെന വ്യക്തമാക്കി. മികച്ചൊരു പേരന്റ് ആകാൻ തനിക്ക് സാധിക്കുമോയെന്ന സ്വയം തിരിച്ചറിവും സ്വന്തം ബാല്യത്തിൽ അനുഭവിച്ച ഏകാന്തതയും കരിയറിലെ ലക്ഷ്യബോധവുമൊക്കെയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ലെന പറഞ്ഞു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘വലതുവശത്തെ കള്ളൻ’ എന്ന സിനിമയുടെ പ്രസ്‌മീറ്റിൽ സംസാരിക്കുകയായിരുന്നു ലെന.

‘കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ച ഒരാളാണ് ഞാൻ. കുട്ടികൾ ഉണ്ടാകുന്നതിന് മുൻപ് കുട്ടികളെ എങ്ങനെ നോക്കും എന്നൊക്കെയുള്ള ഒരു പ്ലാൻ ഉണ്ടായിരിക്കണം. അതിന്റെ ഉത്തരവാദിത്തം മാതാപിതാക്കൾ വളരെ ഗൗരവകരമായി എടുക്കേണ്ടതാണ്. ഇതൊരു ഡീഫോർട്ട് മോഡിൽ കല്യാണം കഴിഞ്ഞാൽ കുട്ടികൾ ഉണ്ടാവണം. അത് അങ്ങനെ പൊയ്ക്കോളും. എങ്ങനെയെങ്കിലും പൊയ്ക്കോളും എന്നുള്ള രീതിയിൽ ചിന്തിക്കുന്നത് തെറ്റാണെന്ന് വിചാരിക്കുന്ന ഒരാളാണ് ഞാൻ. വളരെ ചെറിയ പ്രായത്തിൽ കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ചിരുന്നു. കാരണം എനിക്ക് നല്ലൊരു പേരന്റ് ആവാൻ പറ്റുമെന്ന് തോന്നുന്നില്ല. കുറച്ചുകൂടെ പക്വതയുള്ള ഒരാളാവണം.

എന്റെ മാതാപിതാക്കൾ എന്നെ വളർത്തിയത് ഏറ്റവും നല്ല രീതിയിൽ അല്ല എന്നുള്ള ഒരു തോന്നലുള്ള ഒരു കുട്ടിയായിരുന്നു ഞാൻ. എന്നെ കുറെകൂടി കെയർ ചെയ്യാമായിരുന്നു. ഞാൻ ഭയങ്കരമായി സ്വാതന്ത്ര്യത്തിന് വേണ്ടി യുദ്ധം ചെയ്ത കുട്ടിയാണ്. അപ്പോൾ അവൾ എല്ലാം തന്നെത്താൻ ചെയ്യുന്നുണ്ട് ചെയ്‌തോട്ടെ എന്ന് വിചാരിച്ചു വിട്ടു. പിന്നീട് എന്റെ പരാതി അവർ എന്നെ പിന്തുണച്ചില്ല, എന്നെ എല്ലാത്തിനും ഒറ്റയ്ക്ക് വിട്ടു എന്നായി. നമ്മുടെ മനസിൽ ഈ ചിന്തകളൊക്കെ മാറിക്കൊണ്ടേ ഇരിക്കും. അങ്ങനെ ഞാൻ പേരന്റ് ആവേണ്ട എന്ന് തീരുമാനിച്ചു. പിന്നീട് വിചാരിച്ചു ഞാനിപ്പോൾ ഒരു കരിയർ പഴ്സൻ ആണ്. കരിയർ ഏറ്റെടുത്തു കഴിഞ്ഞാൽ ഒരു തീരുമാനം ഉണ്ട്, കരിയർ ഏറ്റെടുക്കണോ ഒരു ഫാമിലി എടുക്കണോ എന്ന്. അപ്പോൾ അച്ഛനും അമ്മയും കരിയറിന്റെ പിന്നാലെ പോയാൽ അവരുടെ കുട്ടികളെ ആര് നോക്കും. ഇതൊക്കെ എന്റെ പഴ്സനൽ ചിന്താഗതികളാണ്, ‘- നടി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ കോഴിയാണെന്ന് പണ്ടേ അറിയാം; അവൻ ഏതാണെന്ന് ആദ്യംമുതൽ തിരിച്ചറിഞ്ഞതുകൊണ്ട് നിർത്തേണ്ടിടത്ത് നിർത്തി, എം.എ. ഷഹനാസ്

0
Spread the love

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവമായി കോൺഗ്രസ് സഹയാത്രിക എം.എ. ഷഹനാസ്. രാഹുൽ മാങ്കൂട്ടത്തിൽ കോഴിയാണെന്ന് പണ്ടേ അറിയാം. കോൺഗ്രസിനകത്ത് ഒരു കമ്മിറ്റി വെച്ചാൽ ഇക്കാര്യം വ്യക്തമാകും. ഓരോ സ്ത്രീയേയും എങ്ങിനെ മാനിപുലേറ്റ് ചെയ്യണമെന്ന് ഇയാൾക്കറിയാം. രാഹുലിനെ ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിർത്തേണ്ടിടത്ത് നിർത്തിയെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു.

‘ഈ വിഷയം രാഹൂൽ മാങ്കൂട്ടത്തിൽ പല വ്യക്തികളോടും സംസാരിച്ചിട്ടുണ്ട്. ചാനൽ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ രാഹുൽ വിശ്വസ്തനെന്ന് കരുതി സംസാരിച്ച പല ആളുകളും എന്നോട് തന്നെ പറഞ്ഞു. അതിനുള്ള മറുപടി, രാഹുലിന് മെസേജ് അയച്ച് നൽകിയിട്ടുമുണ്ട്. ഈ മെസേജ് എല്ലാം കണ്ടിട്ടുണ്ടെങ്കിലും രാഹുൽ മറുപടി ഒന്നും നൽകിയിട്ടില്ല.

രാഹുൽ മാങ്കൂട്ടത്തിൽ കോഴിയാണെന്ന് പണ്ടേ അറിയാം. ഹേമ കമ്മിഷൻ പോലൊരു കമ്മിഷൻ കോണഗ്രസിനകത്ത് വെച്ചാൽ തികച്ചും വ്യക്തമായി ഇക്കാര്യം മനസ്സിലാകും. എന്നെ സംബന്ധിച്ച് എനിക്കിത് വിഷയമല്ല. രാഹുൽ പറഞ്ഞിട്ടുള്ള ഓരോ കാര്യങ്ങൾക്കും മുഖത്ത് നോക്കി മറുപടി പറയാനുള്ള ആർജവം എനിക്കുണ്ട്.

ഞാൻ സമൂഹത്തിന് മുന്നിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് ഉത്തമ ധാരണയുണ്ട്. എല്ലാവർക്കുമെതിരെ പരാതിയുമായി പോകാൻ പറ്റുമോ. ഞാൻ രാഹുലിനെതിരെ പാർട്ടിക്കുള്ളിൽ പോലും പരാതി നൽകിയിട്ടില്ല. രാഹുൽ ഡൽഹിയിലേക്ക് കർഷക സമരത്തിന് വിളിച്ചപ്പോൾ അതിനുള്ള മറുപടി ഞാൻ നൽകിയിട്ടുണ്ട്.

ഓരോ സ്ത്രീയേയും എങ്ങിനെ മാനിപുലേറ്റ് ചെയ്യണമെന്ന് അറിയുന്ന ആളാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഒരു കുടുംബത്തിലുണ്ടാകുന്ന പ്രശ്നമുണ്ടാകുമ്പോൾ അതിനിടയിൽക്കയറി, അത് തീർക്കാനെന്ന വ്യാജേന പോയി, അവരുടെ ഭാര്യമാരെ ലൈംഗികമായി ചൂഷണംചെയ്യുന്നു. അവരെ വിവാഹം ചെയ്യണമെങ്കിൽ, വീട്ടുകാരെ ബോധിപ്പിക്കണമെങ്കിൽ ഈ സ്ത്രീ ഗർഭിണിയാകേണ്ടതുണ്ടെന്ന് അവരോട് പറയുകയും പിന്നീട് ഗർഭച്ഛിദ്രം ചെയ്യുകയും ചെയ്യുന്നു. അവനൊരു ഫാർമസിയുണ്ടെന്നാണ് ഞാൻ കേട്ടത്. 

കഴിഞ്ഞ ദിവസം രാഹുലിന്റെ ഒരു വോയിസ് പുറത്തുവന്നു. എന്നെ തെറിവിളിക്കരുതെന്ന് ആ സ്ത്രീ പറയുന്നുണ്ട്. നിന്നെ കൊല്ലാൻ എനിക്ക് എത്രസമയം വേണമെന്ന് ഒരു മനുഷ്യൻ അദ്ദേഹത്തിന്റെ അധികാരം ഉപയോഗിച്ച് പറയുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ ഉത്തരവാദിത്വബോധമുള്ള സ്ത്രീയാണ് ഞാൻ. അത് ആരാണെങ്കിലും ഞാൻ പ്രതികരിക്കും.

രാഹുലിന് അറിയാം ഞാൻ എഴുത്തുകാരിയാണെന്ന്. അതുകൊണ്ട് നിരന്തരം ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു ലിറ്റ്റേച്ചർ ഫെസ്റ്റ് നടത്തണമെന്ന്. എന്ത് പറഞ്ഞാൽ സ്ത്രീകളെ ട്രോമയിലാക്കാൻ പറ്റുമെന്നും ഇദ്ദേഹത്തിന് അറിയാം.

ഞാൻ ഇപ്പോഴും പരാതിയുമായിട്ടല്ല വന്നിട്ടുള്ളത്. ഇത് മുന്നേ പറഞ്ഞിരുന്നുവെന്ന് മാത്രമേ പറ‍ഞ്ഞുള്ളൂ. പറഞ്ഞ ആളുടെ പേരും പറഞ്ഞിരുന്നു. ആ ആളും ഇതുവരെ അത് നിഷേധിച്ചിട്ടില്ല. ഞാൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇര അല്ല. അവൻ ഏതാണെന്ന് ആദ്യംമുതൽ തിരിച്ചറിഞ്ഞതുകൊണ്ട് നിർത്തേണ്ടിടത്ത് നിർത്തി.

ഈ വിഷയത്തെക്കുറിച്ച് കൃത്യമായ ധാരണ കോൺഗ്രസ് പാർട്ടിക്കുണ്ട്. ഇതേ ധാരണ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമുണ്ട്. അല്ലാതെ, എന്തെങ്കിലും പറയുന്നതോടെ രാഹുലിനെ പുറത്താക്കുന്നവരല്ല കോൺഗ്രസ് നേതൃത്വം. കൃത്യമായ തെളിവുണ്ട്.

ലൈംഗിക വൈകൃതമുള്ള മനുഷ്യനാണ് രാഹുൽ മാങ്കൂട്ടത്തിൽ. നിങ്ങൾ കൊണ്ടുപോയി ഡോക്ടറെ കാണിക്ക്. അധികാരവും പണവും ഉപയോഗിച്ച് ഒരുപക്ഷേ രാഹുലിനെ വെറുതെ വിടുമായിരിക്കാം. യൂത്ത് കോൺഗ്രസിലും കെ.എസ്.യുവിലും പെൺകുട്ടികൾ വരണമെന്നുണ്ടെങ്കിൽ രാഹുലിനെപ്പോലുള്ളവർ വയ്ക്കരുതെന്ന് ഷാഫിയോട് പറഞ്ഞിരുന്നു’, എംഎ ഷഹനാസ് പറഞ്ഞു.

സ്‌മാർട്ട് ഗ്ളാസ് എന്ന് കേട്ടിട്ടുണ്ടോ? സ്ത്രീകളേ സൂക്ഷിക്കുക! നിങ്ങൾ പോലും അറിയാതെ നിങ്ങളെ ചിത്രീകരിക്കുന്ന ഉപകരണം

0
Spread the love

സാങ്കേതിക വിദ്യയുടെ വളർച്ച മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പംതന്നെ അവയുടെ ദോഷവശങ്ങൾ മനുഷ്യർക്ക് ഭീഷണിയാവുകയും ചെയ്യുന്നു. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്‌മാർട്ട് ഗ്ളാസ്. വോയിസ് അസിസ്റ്റന്റ്, ഹാൻഡ് ഫ്രീ സെൽഫി, ഉടനടിയുള്ള വിവർത്തനം തുടങ്ങിയവ സ്‌മാർട്ട് ഗ്ളാസുകളുടെ സവിശേഷതകളാണ്. ഇപ്പോഴിവ മനുഷ്യർക്കുതന്നെ പ്രത്യേകിച്ച് സ്‌ത്രീകൾക്ക് ഭീഷണിയാകുന്ന വാർത്തകളാണ് പുറത്തുവരുന്നത്.

‘പിക്ക് അപ്പ് ആർട്ടിസ്‌റ്റ്‌സ്’ എന്ന വളർന്നുവരുന്ന ട്രെൻഡിനാണ് സ്ത്രീകൾ വിധേയരാകുന്നത്. സ്ത്രീകളുടെ വൈകാരിക തലങ്ങളെ സ്വാധീനിക്കുന്ന പ്രക്രിയയാണിത്. സ്‌മാർട്ട് ഗ്ളാസ് അണിഞ്ഞ് പൊതുയിടങ്ങളിലുള്ള സ്ത്രീകളെ അവരെ അനുവാദമില്ലാതെ ചിത്രീകരിക്കുന്നു. ശേഷം ഇത്തരം വീഡിയോകൾ അശ്ലീല, ദുരുദ്ദ്യേശപരമായ കമന്റുകളും ഹാഷ്‌ടാഗുകളോടുമൊപ്പം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നു. യുകെയിലും യുഎസിലും ഈ പ്രവണത നിരവധി പരാതികൾക്കിടയാക്കുകയാണ്.

ഇന്ത്യയിൽ ഇത്തരം ഗ്ളാസുകൾ എത്തിയെങ്കിലും അവ സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വന്നിട്ടില്ല. ഇത്തരം ഗ്ളാസുകളാൽ പൊതുജനങ്ങളെ റെക്കോഡ് ചെയ്യുമ്പോൾ അവരെ അറിയിക്കണമെന്ന് രാജ്യത്തെ ഡിജിറ്റൽ പേഴ്‌സണൽ ഡേറ്റ പ്രൊട്ടക്ഷൻ ആക്റ്റ് ആവശ്യപ്പെടുന്നില്ല. കൂടാതെ സമ്മതമില്ലാതെ റെക്കോഡ് ചെയ്യുന്ന ഫൂട്ടേജുകൾ ആക്‌സസ് ചെയ്യാനോ മായ്‌ക്കാനോ ഉള്ള സംവിധാനവുമില്ല. സാങ്കേതിക വിദ്യകളുടെ ഇത്തരം ഭീഷണികൾക്ക് പരിഹാരങ്ങളില്ല എന്നതാണ് യാഥാർത്ഥ്യം. ഇത്തരം സ്വകാര്യതാ ലംഘനങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിന് വളരെ കുറച്ച് മാത്രം നിയമങ്ങളാണ് നിലവിൽ രാജ്യത്തുള്ളത്. അവബോധവും ജാഗ്രതയുമാണ് ആദ്യപടിയായി പൊതുജനങ്ങളിൽ ഉണ്ടാകേണ്ടത്.

ഡയറി കിട്ടിയത് മരണം നടന്ന മുറിയിൽ നിന്നല്ല! റോയിയുടെ ഡയറി ആത്മഹത്യാക്കുറിപ്പായി പരിഗണിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥർ, സിസിടിവിയുമില്ല

0
Spread the love

കോൺഫിഡന്റ് ഗ്രൂപ് ചെയർമാൻ സി ജെ റോയിയുടെ ഡയറി ആത്മഹത്യാക്കുറിപ്പായി പരിഗണിക്കാനാകില്ലെന്ന നിലപാടിൽ അന്വേഷണ ഉദ്യോഗസ്ഥർ. ഡയറി കിട്ടിയത് മരണം നടന്ന മുറിയിൽ നിന്നല്ലാത്തതിനാൽ അതിൽ എഴുതിയിരിക്കുന്ന കാര്യങ്ങളെ ആത്മഹത്യാ കുറിപ്പായി കരുതാനാകില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. റോയിയുടെ കാബിനിൽ മറ്റാരെങ്കിലും അതിക്രമിച്ചുകയറിയതിന് തെളിവില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. റോയിയുടെ ബിസിനസ് കാര്യങ്ങളെക്കുറിച്ച് അറിവുള്ള ഭാര്യ ലിനി റോയ്, സഹോദരൻ സി ജെ ബാബു, കമ്പനി എംഡിയായ ടി എ ജോസഫ് എന്നിവരിൽ നിന്നും ഉടൻ മൊഴിയെടുക്കും.

അതേസമയം, അന്വേഷണസംഘത്തിന് ലഭിച്ച മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും സൂചനയുണ്ട്. 30ന് ഉച്ചക്കഴിഞ്ഞ് തനിക്കൊപ്പമാണ് റോയ് കമ്പനി ആസ്ഥാനത്തേക്ക് വന്നതെന്നായിരുന്നു ടി എ ജോസഫിന്റെ മൊഴി. എന്നാൽ രണ്ട് മണിയോടെ തന്നെ എത്തിയതായാണ് സുരക്ഷാ ജീവനക്കാരുടെ മൊഴി. ആദായ നികുതി ഉദ്യോഗസ്ഥരുമായി റോയ് സംസാരിച്ചിരുന്നോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ക്യാബിനടുത്തുള്ള സിസിടിവി പ്രവർത്തന രഹിതമായതിനാൽ എപ്പോഴാണ് ക്യാബിനിലേക്ക് പോയതെന്നും വ്യക്തമായിട്ടില്ല.

ഒമ്പത് പേജുള്ള കുറിപ്പാണ് റോയിയുടെ ഡയറിയിലുണ്ടായിരുന്നത്. നിക്ഷേപകരെയും ജീവനക്കാരെയും കൈവിടരുതെന്നും കമ്പനിയെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നുള്ള നിർദേശങ്ങളും കുറിപ്പിലുണ്ടായിരുന്നു. കുടുംബാംഗങ്ങളുൾപ്പടെ തന്നെ സ്‌നേഹിക്കുന്നവർ പൊറുക്കണമെന്നും അദ്ദേഹം അപേക്ഷിട്ടുണ്ട്. വെള്ളിയാഴ്‌ച കമ്പനി ആസ്ഥാനത്തെ മുറിയിലാണ് റോയിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയിലാണ് ഡയറി കണ്ടെത്തിയത്.

ജന നായകൻ റിലീസ് വൈകുന്നു, തമിഴ്‌ നാട്ടിലെ തിയേറ്ററുകൾക്ക് 100 കോടി രൂപയുടെ നഷ്ടം

0
Spread the love

വിജയ് നായകനായി എത്തുന്ന തമി‍ഴ് ചിത്രം ‘ജന നായകന്’ പ്രദർശനാനുമതി ലഭിക്കാത്തിൽ ഏറെ നിരാശയിലാണ് ആരാധകർ. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. സിനിമയ്ക്ക് നേരിട്ട സെൻസർ കുരുക്കുകൾ ഇതുവരെ അഴിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ സിനിമയുടെ റിലീസ് വൈകിയത് കൊണ്ട് തമിഴ് നാട് തിയേറ്ററുകൾക്ക് 100 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ

ജന നായകന്റെ കാലതാമസം മൂലം തമിഴ്‌നാട് ബോക്‌സ് ഓഫീസിന് ഏകദേശം 100 കോടി രൂപയുടെ നഷ്ടം സംഭവിച്ചിരിക്കാമെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ഇന്ത്യ ടുഡേയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. വിജയ് ചിത്രം ജനം നായകനും ശിവകാർത്തികേയന്റെ പരാശക്തിയും ബോക്സ് ഓഫീസിൽ ഏറ്റുമുട്ടേണ്ടതായിരുന്നു. വിജയ്‌ ചിത്രം തമിഴ്‌നാട്ടിൽ നിന്ന് മാത്രം 150-200 കോടി രൂപയ്ക്ക് അടുത്ത് നേട്ടം ഉണ്ടാകാമായിരുന്നു.

പൊങ്കലിന് റിലീസ് ചെയ്ത കാർത്തിയുടെ വാ വാത്തിയാർ പൂർണമായും പരാജയപ്പെട്ടു, അതേസമയം ജീവയുടെ തലൈവർ തമ്പി തലൈമയിൽ തമിഴ്നാട്ടിൽ ഏകദേശം 30 കോടി രൂപ നേടി. പരാശക്തിയും റിലീസ് ചെയ്തതിന് ശേഷം ജനുവരിയിൽ തമിഴ്‌നാട് ബോക്‌സ് ഓഫീസിൽ ഏകദേശം 85 കോടി രൂപ ലഭിച്ചു. ജന നായകന്റെ കാലതാമസം കാരണം തമിഴ്‌നാട് ബോക്‌സ് ഓഫീസിന് ഏകദേശം 100 കോടി രൂപ നഷ്ടമായി.

സിനിമ വിചാരണയെ ബാധിക്കും; ‘കാലം പറഞ്ഞ കഥ’യുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് അഫാന്റെ പിതാവ്

0
Spread the love

 ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതിയുടെ പിതാവ് അബ്ദൽ റഹിം ഹൈക്കോടതിയെ സമീപിച്ചു. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഈ സിനിമയെന്നും ഇത് റിലീസ് ചെയ്യുന്നത് കേസിന്റെ ന്യായമായ വിചാരണയെ ബാധിക്കുമെന്നുമാണ് ഹർജിയിൽ വിശദീകരിക്കുന്നത്.

അഫാൻ എന്ന യുവാവ് തന്റെ ബന്ധുവായ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസാണിത്. അക്രമത്തിൽ മാതാവിനും സാരമായി പരിക്കേറ്റു. കേസിന്റെ വിചാരണ ആരംഭിച്ചിട്ടില്ല. സിനിമാപ്രദർശനം അനുവദിച്ചാൽ മാധ്യമ വിചാരണയ്ക്കിടയാക്കുമെന്നും അത് വിചാരണയെ ബാധിക്കുമെന്നുമാണ് ഹർജിയിൽ വിശദീകരിക്കുന്നത്. ഹർജി അടുത്തദിവസം കോടതിയുടെ പരിഗണനയ്ക്ക് വരും.

പ്രസാദ് നൂറനാട് സംവിധാനം ചെയ്ത ഈ ചിത്രം ഫെബ്രുവരി ആറിനാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടിയാണ് കഥയും നിർമാണവും.

ജീവിച്ചിരുന്നെങ്കിൽ ഒരുപാട് പേർക്ക് പ്രയോജനപ്പെടേണ്ട ആൾ; അങ്ങനൊരാളാൽ ഭൂമിയിൽ വേണ്ടെന്ന സ്വന്തം തീരുമാനത്തിന് കാരണമെന്ത്?’; അഖിൽ മാരാർ

0
Spread the love

ബിസിനസ്സ്മാനും സിനിമാ നിർമാതാവുമായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.െജ. റോയ്‍യെ അനുസ്മരിച്ച് വിഡിയോ പങ്കുവച്ചിരിക്കുകയാണ് അഖിൽ മാരാർ. അറിഞ്ഞോ അറിയാതെയോ തന്നെ അനുഗ്രഹിച്ച റോയിയെ കുറിച്ച് സംസാരിക്കുകയാണ് ബിഗ് ബോസ് വിജയി. ബിഗ് ബോസ് മലയാളം സീസണ്‍ 5ൽ വിജയിച്ചപ്പോൾ ഒന്നാം സമ്മാനമായ 50 ലക്ഷം രൂപ അഖിലിന് നൽകിയത് സി ജെ റോയ് ആയിരുന്നു.

അഖിൽ മാരാരുടെ വാക്കുകൾ;

‘എത്രയൊക്കെ നമ്മൾ തള്ളിപ്പറഞ്ഞാലും മരണമെന്ന പരമമായ സത്യം നമ്മളെയും നമുക്ക് വേണ്ടപ്പെട്ടവരെയും തേടിവരും. പക്ഷേ നമുക്കത് ഒരിക്കലും ഉൾക്കൊള്ളാനോ ആ യാഥാർത്ഥ്യത്തെ അം​ഗീകരിക്കാനോ കഴിയില്ല. പല മരണങ്ങളും നമുക്ക് മുന്നിലൂടെ സംഭവിക്കുമ്പോൾ അതെല്ലാം നമ്മളെ ഞെട്ടിപ്പിക്കുകയാണ്. പല മരണങ്ങൾ കേൾക്കുമ്പോഴും നമ്മൾ പറയാറുണ്ട് ‘അയ്യോ സത്യത്തിൽ ഞെട്ടിപ്പോയി’ എന്നൊക്കെ. യഥാർത്ഥത്തിൽ കുറെയൊക്കെ നമ്മൾ അങ്ങനെ പറയുകയാണ്. പക്ഷേ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയ, ഷോക്കായി പോയ മരണമായിരുന്നു ഡോ. റോയ് സിജെ സാറിന്റെ ആത്മഹത്യ. മുൻപ് സുശാന്ത് സിങ്ങിന്റെ മരണം എന്നെ ഞെട്ടിച്ചിട്ടുണ്ട്. സ്വാഭാവികമായിരുന്നുവെങ്കിലും അബ്ദുൾ കലാം സാറിന്റെ മരണവും എന്നെ വേദനിപ്പിച്ചിട്ടുണ്ട്. ഇവരൊന്നും പ്രത്യക്ഷത്തിൽ നമ്മളുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ്. എവിടെ ഒക്കെയോ നമ്മൾ കണ്ട മുഖങ്ങൾ മാത്രമാണ്. പക്ഷേ അവരുടെ മരണങ്ങൾ നമുക്ക് വേദന സമ്മാനിക്കും.

റോയ് സി ജെ സാറിന്റെ മരണം എന്തുകൊണ്ട് ഞെട്ടിച്ചെന്ന് ചോ​ദിച്ചാൽ, പ്രത്യക്ഷത്തിൽ അദ്ദേഹത്തിന് ഞാനുമായി ബന്ധമില്ല. ബി​ഗ് ബോസിന്റെ ഫിനാലേയ്ക്ക് ശേഷം ഞാൻ അദ്ദേഹത്തെ കണ്ടിട്ടുമില്ല. പക്ഷേ.. ഒരുസമയത്ത് ഒന്നുമല്ലാതിരുന്ന ഒരുവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപയുടെ സമ്മാനം നൽകിയൊരു മനുഷ്യൻ. കഴിഞ്ഞ 18 വർഷക്കാലമായി വിവിധ റിയാലിറ്റി ഷോകളിൽ സമ്മാനം നൽകിയ മനുഷ്യൻ. എന്നെ പോലുള്ള ഒരുപാട് മനുഷ്യരുടെ ജീവിതത്തിൽ സമ്മാനം കൊണ്ട് അനു​ഗ്രഹിച്ച്, അവരുടെ ജീവിതത്തിൽ വലിയൊരു മാറ്റം വരുത്തിയ മനുഷ്യൻ. പണ്ട് ഒരു ക്രെഡിറ്റ് കാർഡ് എടുത്തിട്ട് തിരിച്ചടക്കാൻ പറ്റാതെ ബാധ്യതയിൽ പെട്ടുപോയ ഒരുവനാണ് ഞാൻ. ചെറിയ ലോൺ എടുത്തിട്ട് തിരിച്ചടക്കാൻ പറ്റാതെ, ഒരു വർഷത്തിൽ പതിനായിരം രൂപ പോലും അടക്കാൻ പറ്റാതെ ബാധ്യതയിൽപെട്ട് പോയവനാണ്. സാമ്പത്തികമായി വലിയ പ്രശ്നത്തിലായിരുന്നവൻ. അങ്ങനെ ഒരുവനായിരുന്ന എന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപയുടെ സമ്മാനം നൽകുകയും എന്നെ സാമ്പത്തികമായി അനു​ഗ്രഹിച്ച, ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായ, ലക്ഷ്മിദേവിയുടെ അനു​ഗ്രഹം ലഭിച്ച വലിയൊരു മനുഷ്യനാണ് അദ്ദേഹം. ഈ മനുഷ്യനല്ലേ എന്റെ ജീവിതത്തിൽ മാറ്റം ഉണ്ടാക്കിയത്. ചിലർ കൈനീട്ടം നൽകി കഴിഞ്ഞാൽ വലിയ ഭാ​ഗ്യമെന്നാണ് പറയുന്നത്. അങ്ങനെ ഒരു മനുഷ്യൻ എന്ത് കാരണം കൊണ്ടാണ് മരിച്ചതെന്ന് അറിയാൻ പറ്റാത്ത അവസ്ഥ എല്ലാവർക്കുമുണ്ട്. ഉദ്യോ​ഗസ്ഥരുടെ പീഢനമാണോ, രാഷ്ട്രീയ സമ്മർദ്ദമാണോ, മറ്റെന്തെങ്കിലും കാരണമാണോ, എന്ത് കാരണമാകാം അദ്ദേഹത്തെ പോലൊരു മനുഷ്യന് ഒരുനിമിഷം താൻ ഇനി ഭൂമിയിൽ വേണ്ടെന്ന തീരുമാനം എടുപ്പിച്ചത്. വലിയൊരു നഷ്ടമാണ് ബിസിനസ് മേഖലയിലും കോൺഫിഡന്റ് ​ഗ്രൂപ്പിനും ഉണ്ടാക്കിയിരിക്കുന്നത്. കുടുംബാ​ഗങ്ങളുടെ വലിയ വേദനയിൽ ഞാനും പങ്കു ചേരുകയാണ്. ജീവിച്ചിരുന്നുവെങ്കിൽ ഒരുപാട് പേർക്ക് പ്രയോജനപ്പെടേണ്ട ആളായിരുന്നു.’

ചേർത്ത് പിടിച്ചതിന് പിഷാരടിയോട് നന്ദി; രോഗാവസ്ഥ ആദ്യം അറിയുന്നത് ലക്ഷ്മി നക്ഷത്ര: ഉല്ലാസ് പന്തളം

0
Spread the love

നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ മുൻപ് പുറത്തുവന്ന വീഡിയോ വളരെ വേദനയോടെയാണ് പ്രേക്ഷകർ കണ്ടത്. മസ്തിഷ്കാഘാതം മൂലം ഒരു വശം ഭാഗികമായി തളർച്ച നേരിടുന്ന അവസ്ഥയിലാണ് നടനിപ്പോൾ. താരം അസുഖബാധിതനാണെന്ന് പുറം ലോകം അറിഞ്ഞത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്. ഒരു പരിപാടിയിൽ അവതാരക ലക്ഷ്മി നക്ഷത്രയ്ക്കൊപ്പം വിശിഷ്ടാതിഥിയായി ഉല്ലാസും പങ്കെടുത്തിരുന്നു. കൈകാലുകൾക്ക് സ്വാധീനക്കുറവ് ഉള്ളതിനാൽ സ്റ്റിക്ക് ഉപയോഗിച്ച് വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹം നടന്നിരുന്നത്. തനിക്ക് സ്ട്രോക്ക് ആയിരുന്നുവെന്നും ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും ചടങ്ങിൽ താരം തന്നെ വിശദീകരിച്ചു. ഇപ്പോഴിതാ പ്രേമപനി എന്ന ഷോർട്ട് ഫിലിമിലൂടെ അഭിനയത്തിലേക്ക് തിരിച്ച് വരാൻ തയ്യാറെടുക്കുന്ന ഉല്ലാസ് പുതിയ വിശേഷങ്ങൾ പങ്കുവെക്കുകയാണ്.

‘എന്റെ സഹപ്രവർത്തകരായിട്ടുള്ള സുഹൃത്തുക്കൾ, മലയാളി പ്രേക്ഷകർ, പ്രവാസികളായ എന്റെ ചങ്ക് സുഹൃത്തുക്കൾ അവർ എല്ലാവരും എന്റെ കൂടെ നിന്നു. എന്നെ ചേർത്ത് പിടിച്ചു. എന്റെ വയ്യായ്മയിൽ ഇവരെല്ലാം എനിക്കൊപ്പം നിന്നു എന്നതിൽ സന്തോഷമാണ്. അതുപോലെ തന്നെ മിമിക്രി അസോസിയേഷൻ ഭയങ്കര സപ്പോർട്ടായിരുന്നു. എന്റെ രോഗാവസ്ഥ ലക്ഷ്മി നക്ഷത്രയാണ് ആദ്യം അറിയുന്നത്.

പിന്നീട് അവളിലൂടെയാണ് ആളുകളും മനസിലാക്കിയത്. അതുവരെ ആർക്കും അറിയില്ലായിരുന്നു. ആരോ​ഗ്യസ്ഥിതിയെ കുറിച്ച് പറയുകയാണെങ്കിൽ സ്ലോ റിക്കവറിയാണെന്ന് പറയേണ്ടി വരും. എന്നാലും എനിക്ക് പ്രതീക്ഷയുണ്ട്. ഒരു വർഷം കൂടി കാത്തിരിക്കണം. അടുത്ത സീസൺ ആകുമ്പേഴേക്കും സ്റ്റേജിൽ കയറാൻ പറ്റും. അതിനുള്ള ശ്രമത്തിലാണ്. ബിനു അടിമാലി, നെൽസൺ, നോബി തുടങ്ങിയവർ വിളിക്കാറുണ്ട്. അസീസൊക്കെ വീട്ടിൽ വന്നിരുന്നു. ഏറ്റവും കൂടുതൽ ഹെൽപ്പ് ചെയ്ത് കൂടെ നിന്നൊരാൾ രമേഷ് പിഷാരടിയായിരുന്നു. എന്നെ ചേർത്ത് പിടിച്ചതിന് പിഷാരടിയോട് നന്ദിയുണ്ട്. ഇപ്പോഴും ഭയങ്കര സപ്പോർട്ടാണ്. എല്ലാവരും ഞങ്ങളുടെ ഷോർട്ട് ഫിലിം കണ്ട് വിജയിപ്പിക്കണം’, ഉല്ലാസിന്റെ വാക്കുകൾ.

ടെലിവിഷൻ കോമഡി പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും കുടുംബ പ്രേക്ഷകർക്ക് സുപരിചിതനായ കലാകാരനാണ് ഉല്ലാസ് പന്തളം. കൗണ്ടറുകളും പ്രത്യേക ശരീരഭാഷയും അവതരണത്തിലെ തമാശകളിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു. ശിക്കാരി ശംഭു, കുട്ടനാടൻ മാർപ്പാപ്പ, ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ് തുടങ്ങിയ സിനിമകളിലും ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts