Home Blog Page 12

ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത പത്താം ക്ലാസുകാരനെ കാറിടിച്ചു കൊന്ന കേസ്; വിധി ഇന്ന്

0
Spread the love

തിരുവനന്തപുരം കാട്ടാക്കടയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്.വഞ്ചിയൂർ എംഎസിറ്റി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കേസിൽ വിധി പറയുന്നത്.പൂവച്ചൽ സ്വദേശി പ്രിയരഞ്ജനാണ് കേസിലെ പ്രതി.

ഓഗസ്‌റ്റ് 30ന് ആദിശേഖറിനെ പ്രതി കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പൂവച്ചൽ സ്വദേശികളായ അരുൺകുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖർ (15)നെയാണ്‌ പ്രതിയായ പ്രിയരഞ്ജൻ കാറിടിച്ച് കൊന്നത്. പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്‍റെ മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചതിനെ ആദിശേഖർ ചോദ്യം ചെയ്‌തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.ക്ഷേത്രത്തിന് സമീപത്തെ റോഡിൽ സൈക്കിളിൽ കയറാൻ ആദിശേഖർ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി കുട്ടിയെ ഇടിച്ച് തെറിപ്പിച്ച ശേഷം വാഹനം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു.

ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണെന്നും അവരുമായി ഫോണിൽ സംസാരിച്ച് കൊണ്ട് കാർ മുന്നോട്ടെടുത്തപ്പോൾ സൈക്കിളിൽ ഇടിച്ചതാണെന്നുമാണ് പ്രിയരഞ്ജന്‍റെ വാദം. പുതിയ ഇലക്ട്രിക് കാറായിരുന്നതിനാൽ പരിചയക്കുറവുമുണ്ടായിരുന്നു. തനിക്കെതിരെ കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്നും പ്രതി ഹർജിയിൽ വാദിച്ചിരുന്നു.

പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം ഇന്ന്

0
Spread the love

ശക്തന്റെ തട്ടകത്തിൽ ഇന്ന് പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും8 ഘടക ക്ഷേത്രങ്ങളിൽ നിന്നുമുള്ള ഭഗവതി–ശാസ്താമാരും ഇന്ന് വടക്കുംനാഥനെ വണങ്ങാനെത്തും. കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളുന്നത് അഞ്ചരയോടെ തുടങ്ങി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റുന്നതിനാൽ എല്ലാ കണ്ണുകളും ചെമ്പുക്കാവിലേക്കാണ്. കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളത്ത് തുടങ്ങി. ചെമ്പൂക്കാവ് ഭ​ഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ഏഴരയോടെ തിരുവമ്പാടിയുടെ പുറപ്പാട് ആരംഭിക്കും. പാറമേക്കാവിന്റെ പുറപ്പാട് 12 മണിയോടെ ആയിരിക്കും. രണ്ടരയോടെ ഇലഞ്ഞിത്തറമേളം. വൈകിട്ട് അഞ്ചരയോടെയാണ് കുടമാറ്റം. നാളെ പുലർച്ചെ മൂന്ന് മണിയോടെ ആയിരിക്കും വെടിക്കെട്ട്.

കാണാത്തവർ കാത്തിരുന്നോ!! മരണമാസ്സ് ഒടിടിയിലേക്ക്

0
Spread the love

ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത മരണമാസ്സ് എന്ന ചിത്രം ഒടിടിയിലേക്ക്. വിഷു റിലീസ് ആയി ഏപ്രില്‍ 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. മെയ് 15 ന് സ്ട്രീമിംഗ് ആരംഭിക്കും.

ചിത്രം നിർമ്മിച്ചിരിക്കുന്നത് ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

ചിത്രം നിർമ്മിച്ചിരിക്കുന്നത് ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

‘തുടരും’ ബസില്‍ പ്രദര്‍ശിപ്പിച്ചത് യാത്രക്കാരൻ; വീഡിയോ ലഭിച്ചത് ബിനു പപ്പുവിന്; ബസുടമയെ നേരിട്ട് വിളിച്ച് നിര്‍മ്മാതാവ് രഞ്ജിത്ത്

0
Spread the love

‘തുടരും’ സിനിമ ബസില്‍ പ്രദര്‍ശിപ്പിച്ചതിനെ കുറിച്ച് ഡ്രൈവറും ബസ് ജീവനക്കാരും അറിഞ്ഞിരുന്നില്ലെന്ന് ടൂറിസ്റ്റ് ബസിന്റെ ഉടമയായ അരീക്കോട്ടെ ഡൊമിനോസ് ട്രാവല്‍സ് ഉടമ ജഷീല്‍. ബസിലെ യാത്രക്കാരുടെ മൊബൈല്‍ ടിവിയില്‍ കണക്ട് ചെയ്താണ് സിനിമ കണ്ടത്. നിര്‍മ്മാതാവ് നേരിട്ട് വിളിച്ചെന്നും യാത്രക്കാരുടെ നമ്പറും വിവരങ്ങളും കൈമാറിയിട്ടുണ്ടെന്നും ബസുടമ പ്രതികരിച്ചു.

മലപ്പുറത്ത് നിന്നും വാഗമണ്ണിലേക്ക് പോയ ടൂറിസ്റ്റ് ബസിലാണ് തുടരും സിനിമ പ്രദര്‍ശിപ്പിച്ചത്. ടൂറിസ്റ്റ് ബസില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന ദൃശ്യം തെളിവ് സഹിതം ഒരു സ്ത്രീയാണ് ചിത്രത്തിലെ നടന്‍ ബിനു പപ്പുവിന് അയച്ചു നല്‍കിയത്. നടന്‍ ദൃശ്യങ്ങള്‍ നിര്‍മ്മാതാവ് എം രഞ്ജിത്തിന് കൈമാറുകയും പിന്നാലെ നിയമനടപടിക്ക് ഒരുങ്ങുകയുമായിരുന്നു.

കൊല്ലം രജിസ്ട്രേഷനിലുള്ള ബസിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. ഏപ്രില്‍ 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യ ദിനം മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 150 കോടി കടന്നിട്ടുണ്ട്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമയാണ്

ഫോണും സ്‌ട്രെസ്സും കാരണം കണ്ണിനു ചുറ്റും കറുപ്പാണോ? ഈസിയായി വീട്ടിൽ തന്നെ മാറ്റാം..

0
Spread the love

ഡാര്‍ക്ക് സര്‍ക്കിള്‍സ് അഥവാ കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളാണ് പലരെയും അലട്ടുന്ന പ്രശ്നം. ഉറക്കമില്ലായ്മ, സ്‌ട്രെസ്, ദേഷ്യം, കംമ്പ്യൂട്ടര്‍- ടിവി – മൊബൈല്‍ ഫോണ്‍ എന്നിവയുടെ അമിത ഉപയോഗം അമിത ജോലി ഭാരം, നിര്‍ജ്ജലീകരണം തുടങ്ങിയവയൊക്കെ മൂലം കണ്ണുകള്‍ക്ക് ചുറ്റും കറുപ്പ് നിറം ഉണ്ടാകാം. കണ്‍തടങ്ങളിലെ കറുത്ത പാടുകള്‍ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ടിപ്സുകള്‍ നോക്കിയാലോ…..

ഐ പാക്ക്

തേങ്ങ അരച്ചെടുക്കുക. കുറച്ച് തുള്ളി നാരങ്ങാനീര്, 2 ടീസ്പൂണ്‍ വെള്ളരിക്ക, 1 ടീസ്പൂണ്‍ ഫ്രഷ് ക്രീം, 3 ടീസ്പൂണ്‍ ചൈനാ ക്ലേ എന്നിവ എടുക്കുക. ഇവ ഒരുമിച്ച് ചേര്‍ത്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. കോട്ടണ്‍ ഗേജ് ഉപയോഗിച്ച് കണ്ണുകള്‍ മൂടി മാസ്‌ക് പുരട്ടുക.മാസ്‌ക് പുരട്ടി 20 മിനിറ്റിന് ശേഷം,പാലും പിന്നീട് തണുത്ത വെള്ളവും ഉപയോഗിച്ച് കഴുകുക. ഇത് ഇടയ്ക്കിടെ ചെയ്യുന്നതിലൂടെ കണ്ണിലെ കറുപ്പ് അകറ്റാന്‍ സഹായിക്കും.

തക്കാളി

നാരങ്ങാനീരും തക്കാളി നീരും മിക്സ് ചെയ്ത് എല്ലാ ദിവസവും കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഭാഗത്ത് മസാജ് ചെയ്യുക. ഏകദേശം 20 മിനിറ്റ് കഴിഞ്ഞ് തേങ്ങാവെള്ളമോ തണുത്ത വെള്ളമോ ഉപയോഗിച്ച് കഴുകുക. ഇത് കണ്ണിന് ചുറ്റുമുളള കറുപ്പ് അകറ്റാന്‍ സഹായിക്കും.

ഉരുളക്കിഴങ്ങ്

ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയതാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ ഉരുളക്കിഴങ്ങിന്റെ നീര് പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കുന്നത് ഡാര്‍ക്ക് സര്‍ക്കിള്‍സ് മാറ്റാന്‍ ഗുണം ചെയ്യും.

ടീ ബാഗ്

ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച ടീ ബാഗ് കണ്‍തടത്തില്‍ പത്ത് മിനിറ്റ് വയ്ക്കുക. പതിവായി ഇങ്ങനെ ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാന്‍ സഹായിക്കും.

ടൂറിസ്റ്റ് ബസിൽ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് പ്രദര്‍ശിപ്പിച്ചു; നിയമ നടപടിക്കൊരുങ്ങി നിർമാതാവ്

0
Spread the love

മോഹന്‍ലാലിന്റെ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസില്‍ പ്രദര്‍ശിപ്പിച്ചതായി പരാതി. മലപ്പുറത്ത് നിന്നും വാഗമണ്ണിലേക്ക് പോയ ടൂറിസ്റ്റ് ബസിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. സിനിമ ബസില്‍ പ്രദര്‍ശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് നിന്നും പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കൊല്ലം രജിസ്‌ട്രേഷനിലുള്ള ബസിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്.

ഇതിനെതിരെ നിയമനടപടി എടുക്കുമെന്ന് നിര്‍മ്മാതാവ് എം രഞ്ജിത്ത് വ്യക്തമാക്കി. ഏപ്രില്‍ 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യ ദിനം മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 150 കോടി കടന്നിട്ടുണ്ട്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമയാണ്.

ശോഭനയാണ് നായിക. ഏറെക്കാലത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷണ്മുഖം എന്ന ടാക്‌സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം.

‘അമ്പലത്തില്‍ പ്ലേ ചെയ്യാന്‍ പറ്റിയ സൂപ്പര്‍ പാട്ട്’; ക്ഷേത്രത്തിലെ ഉച്ചഭാഷിണിയെ വിമര്‍ശിച്ച് നടി അഹാന കൃഷ്ണകുമാർ

0
Spread the love

തിരുവനന്തപുരത്തെ തന്റെ വീടിനടുത്തെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയും അതിലൂടെ സമയവും നോക്കാതെയുള്ള പാട്ട് വയ്ക്കലും മനസമാധാനം കെടുത്തുന്നുവെന്ന് നടി അഹാന കൃഷ്ണകുമാർ. തന്റെ വീടിന് സമീപത്ത് കെട്ടിവച്ച ലൗഡ്‌സ്പീക്കറില്‍ പാട്ട് പ്ലേ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചായിരുന്നു അഹാനയുടെ വിമർശനം. രാവിലെ ഒന്‍പതു മണിക്ക് ആരംഭിച്ച് രാത്രി പത്തോ പതിനൊന്നോ മണിവരെ ഉച്ചത്തില്‍ പാട്ടും മറ്റും പ്ലേ ചെയ്യുന്നത് പലപ്പോഴും സമാധാനം തകര്‍ക്കുന്ന നിലയിലേക്ക് മാറുന്നു വെന്നും അമ്പലത്തിലെ പ്രാര്‍ത്ഥനയും മറ്റും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്ഷേത്ര പരിസരത്തു പോയി കേട്ടോളുമെന്നാണ് അഹാന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.

അഹാന പങ്കുവച്ച സ്റ്റോറിയില്‍ ഒന്നില്‍ ഭക്തിഗാനം പ്ലേ ചെയ്യുമ്പോള്‍ മറ്റൊന്നില്‍ അടിപൊളി സിനിമാ ഗാനമാണ് പ്ലേ ചെയ്യുന്നത്. ഇതിനെയും അഹാന വിമര്‍ശിക്കുന്നു. അമ്പലത്തില്‍ പ്ലേ ചെയ്യാന്‍ പറ്റിയ സൂപ്പര്‍ പാട്ട് എന്നാണ് ഈ സ്റ്റോറിക്ക് അഹാന നല്‍കിയിരിക്കുന്ന കുറിപ്പ്.

എന്റെ പരിപാടി കഞ്ചാവ് കൃഷിയാണോ? നാളെ സിനിമയെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല, നടക്കുന്നത് വലിയ സൈബർ ആക്രമണമെന്ന് ലിസ്റ്റിൻ

0
Spread the love

മലയാള സിനിമയിലെ പ്രമുഖ നടൻ ഒരു വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന നിർമ്മാതാവും നിർമ്മാതാക്കളുടെ സംഘടനയിലെ ഭാരവാഹികളിൽ ഒരാളുമായ ലിസ്റ്റിൻ സ്റ്റീഫന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. താൻ ആരെക്കുറിച്ചാണ് പറയുന്നതെന്ന് ആ താരത്തിന് അറിയാമെന്നും ഇത് തുടർന്നാൽ വലിയ ഭവിഷത്തുകൾ അയാൾ അനുഭവിക്കേണ്ടി വരും എന്നുമായിരുന്നു ലിസ്റ്റിൻ മുന്നറിയിപ്പായി പറഞ്ഞത്. ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസ് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലിയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു വിവാദ പരാമർശം.

പരാമർശം വൈറൽ ആയതോടെ ലിസ്റ്റിൽ ഉദ്ദേശിച്ച നടൻ നിവിൻ പോളി ആണെന്നും ലിസ്റ്റിന്റെ ഏറ്റവും പുതിയ ചിത്രീകരണത്തിലിരിക്കുന്ന ചിത്രമായ ബേബി ഗേളിന്റെ സെറ്റിൽ നിന്നും കഞ്ചാവ് പിടിക്കപ്പെട്ടതിനെ തുടർന്ന് സഹകരിക്കാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കി താരം മറ്റൊരു സെറ്റിലേക്ക് പോയതാണ് പ്രശ്നങ്ങൾക്ക് കാരണം എന്നതടക്കമുള്ള അഭ്യൂഹങ്ങൾ വലിയതോതിൽ ഉയർന്നിരുന്നു. പിന്നാലെ താൻ ഉദ്ദേശിച്ച പ്രമുഖ നടൻ നിവിൻ പോളി ആണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ആരാധകർ ഇല്ലാ മെനയുകയാണെന്നും വ്യക്തമാക്കി ലിസ്റ്റ് രംഗത്തെത്തിയിരുന്നു ഇപ്പോഴിതാ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ലിസ്റ്റിൻ.

ലിസ്റ്റിന്റെ വാക്കുകൾ..

”നിങ്ങള്‍ പറഞ്ഞ നടനെതിരെ ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? പറയേണ്ടതാണെങ്കില്‍ പറയേണ്ട സമയത്ത് പേടിയില്ലാതെ പറയുക തന്നെ ചെയ്യും. നാളെ സിനിമ എടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല. എനിക്ക് കഞ്ഞി കുടിക്കാനുള്ള വക ഞാനുണ്ടാക്കിയിട്ടുണ്ട്. താരമാണെന്ന് വിചാരിച്ച് ആക്രമിക്കുമോ? നമ്മളെ പോലുള്ള സാധാരണക്കാര്‍ ടിക്കറ്റെടുത്താണ് ഇവരെ വലിയ ആളാക്കിയത്.വലിയ ആളായിക്കഴിഞ്ഞാല്‍ ‘എന്റെ ഫാന്‍സ്’ എന്ത് ചെയ്യും? എന്നെ ഇല്ലാതാക്കുമോ? നിങ്ങള്‍ക്ക് പരിശോധിച്ചാല്‍ മനസിലാകും. എനിക്കെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്”.

അതേസമയം, ‘ബേബി ഗേള്‍’ സിനിമയുടെ ഫെറ്റ് മാസ്റ്ററില്‍ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തോടും ലിസ്റ്റിന്‍ പ്രതികരിച്ചു.

”ഞാന്‍ അറിഞ്ഞിട്ടാണോ അവിടെ കഞ്ചാവ് പിടിക്കുന്നത്? എന്റെ പരിപാടി കഞ്ചാവ് കൃഷിയാണോ? എന്റെ കയ്യില്‍ നിന്ന് പിടിച്ചാല്‍ എന്നോട് ചോദിക്കാം. ഞാന്‍ മൂന്നോ നാലോ സിനിമ എടുക്കുന്നുണ്ട്. അവിടെയൊക്കെ ആരൊക്കെ എന്തൊക്കെ കൊണ്ടുവരുന്നുണ്ടെന്ന് നമുക്ക് എങ്ങനെ അറിയാന്‍ പറ്റും? പിടിക്കപ്പെടുന്നവരെ നമുക്ക് സസ്പെന്‍ഡ് ചെയ്യാന്‍ പറ്റും” എന്നാണ് ലിസ്റ്റിന്‍ പറഞ്ഞത്.

അപേക്ഷ നൽകാൻ ഏൽപ്പിച്ചിരുന്നു പക്ഷെ മറന്നു പോയി; നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ് നിർമിച്ച് നൽകിയത് അക്ഷയ ജീവനക്കാരി, കുറ്റസമ്മതം

0
Spread the love

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെൻ്റർ ജീവനക്കാരി പൊലീസ് കസ്റ്റഡിയിൽ. അക്ഷയ സെൻ്റർ ജീവനക്കാരിയായ ഗ്രീഷ്മ പൊലീസിനോട് കുറ്റം സമ്മതിച്ചു. വിദ്യാർത്ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നൽകാൻ ഏൽപ്പിച്ചിരുന്നു. എന്നാൽ അപേക്ഷിക്കാൻ താൻ മറന്നുപോയി. പിന്നീട് വ്യാജ ഹാൾടിക്കറ്റ് തയ്യാറാക്കി നൽകുകയായിരുന്നു എന്നാണ് ഗ്രീഷ്മയുടെ മൊഴി. പത്തനംതിട്ട പൊലീസാണ് നെയ്യാറ്റിൻകര സ്വദേശിയെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ്റെ പരാതിയിലാണ് തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ 20 കാരനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ നീറ്റിന് അപേക്ഷ നൽകാൻ സമീപിച്ച അക്ഷയ കേന്ദ്രം ജീവനക്കാരിയാണ് വ്യാജ ഹാൾടിക്കറ്റ് അയച്ച് നൽകിയതെന്നും കൃത്രിമം നടന്ന കാര്യം അറിഞ്ഞില്ലെന്നുമാണ് വിദ്യാർത്ഥിയും അമ്മയും ഇന്നലെ മൊഴി നൽകിയത്. മൊഴിയുടെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിൻകരയിലെ അക്ഷയ കേന്ദ്രത്തിൽ പൊലീസ് പരിശോധന നടത്തിയതും ജീനക്കാരിയെ വിശദമായി ചോദ്യം ചെയ്തതും

പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്കൂളിലാണ് വ്യാജ ഹാൾടിക്കറ്റുമായി തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ വിദ്യാർത്ഥി എത്തിയത്. തുടക്കത്തിലെ പരിശോധനയിൽ തന്നെ പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയിരുന്നു. ഒരു മണിക്കൂർ പരീക്ഷ എഴുതാൻ അനുവദിച്ചു. ഇതിനിടെ ഹാൾടിക്കറ്റിലെ റോൾ നമ്പറിൽ മറ്റൊരു വിദ്യാർത്ഥി തിരുവനന്തപുരത്ത ഒരു കേന്ദ്രത്തിൽ പരീക്ഷ എഴുതുന്നുണ്ടെന്ന് കണ്ടെത്തി. തുടർന്ന് പത്തനംതിട്ടയിലെ വിദ്യാർത്ഥി പരീക്ഷ എഴുതുന്നത് നിർത്തിവെപ്പിച്ചു. പരീക്ഷാ കേന്ദ്രത്തിന്‍റെ ചുമതലക്കാരൻ ഉടൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.

വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നു, എന്തിനാണെന്ന് പോലും അറിയില്ല; എല്ലാം തുറന്നു സംസാരിക്കുന്ന ഒരു ദിവസം വരുമെന്ന് ദിലീപ്

0
Spread the love

ഏറ്റവും പുതിയ ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലി തീയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഫാമിലി ഡ്രാമ ഴോണറില്‍ എത്തുന്ന ചിത്രം മെയ് 9ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അവതാരകരുടെ ചോദ്യത്തോട് താരം പ്രതികരിച്ചതാണ് വൈറൽ ആകുന്നത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുപറയാൻ നിർവാഹം ഇല്ലെന്ന് പറഞ്ഞ ദിലീപ് വരുന്നവരും പോകുന്നവരും എന്തിനാണെന്ന് പോലും അറിയാതെ അടിക്കുന്ന അവസ്ഥയിലാണ് താനുള്ളതെന്നും സൂചിപ്പിച്ചു.

ദിലീപിന്റെ വാക്കുകൾ..

”കേസുമായി ബന്ധപ്പെട്ട് ഒന്നും സംസാരിക്കാന്‍ ഇപ്പോള്‍ അനുവാദമില്ലാ. ഞാന്‍ സംസാരിച്ചാല്‍ എനിക്ക് തന്നെ പാരയായി വരും. ഒരു ദിവസം ദൈവം തരും. ശ്രീനിവാസന്റെ ഒരു പടം പോലെയാണ് വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നു, എന്തിനാണെന്ന് പോലും അറിയില്ല, അതാണ് അവസ്ഥ.”എന്തിനാണ് അടിക്കുന്നത് പോലും ചോദിക്കാന്‍ കഴിയില്ല, എല്ലാം സംസാരിക്കുന്ന ഒരു ദിവസം വരും” എന്നാണ് ദിലീപ് പറയുന്നത്.”

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts