Home Blog Page 12

സിസിടിവി ദൃശ്യങ്ങൾ നിർണായകമായി; ആദിശേഖർ വധക്കേസിൽ പ്രിയരഞ്ജൻ കുറ്റക്കാരൻ, ശിക്ഷ നാളെ

0
Spread the love

മലയാള മനസ്സാക്ഷിയെ ഞെട്ടിച്ച കാട്ടക്കാടയിലെ പത്താം ക്ലാസുകാരൻ ആദിശേഖറിനെ കാറിടിച്ച കൊന്ന കേസിൽ പ്രതി പ്രിയരഞ്ജൻ കുറ്റക്കാരൻ എന്ന് കോടതി കണ്ടെത്തി. ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് വിദ്യാർത്ഥിയെ വണ്ടിയിടിച്ചുകൊന്നുവെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 ആം വകുപ്പ് പ്രകാരമാണ് കൊലപാതകം നടത്തിയതായി തെളിഞ്ഞത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ നാളെ വിധിക്കും.

പ്രോസിക്യൂഷൻ ഹാജരാക്കിയ 30 സാക്ഷികളുടെയും 43 രേഖകളുടെയും 11 തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തിലായിരുന്നു കോടതി വിധി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിന്റെ നിർണായക തെളിവായത്. തുറന്ന കോടതിയിൽ വീഡിയോ പ്രദർശിപ്പിച്ച് തെളിവെടുത്തിരുന്നു.

2023 ഓഗസ്റ്റ് മുപ്പതിന് വൈകിട്ടാണ് വീടിന് സമീപത്തെ പുളിങ്കോട് ഭദ്രകാളി ക്ഷേത്ര റോഡിൽ വച്ച് പൂവച്ചൽ സ്വദേശികളായ അരുൺകുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖർ(15)നെ പ്രതി പ്രിയരഞ്ജൻ കാറിടിച്ച് കൊലപ്പെടുത്തിയത്. സംഭവദിവസം ക്ഷേത്ര ഗ്രൗണ്ടിൽ ഫുട്ബോൾ കളി കഴിഞ്ഞ് ക്ഷേത്രം ഓഡിറ്റോറിയത്തിന്റെ മുറിയിൽ ഫുട്ബോൾ വെച്ച ശേഷം തിരികെ സൈക്കിളിൽ കയറിയ സമയം കാർ പാർക്ക് ചെയ്ത് കാത്തുനിൽക്കുകയായിരുന്ന പ്രിയരഞ്ജൻ, കുട്ടി സൈക്കിൾ ചവിട്ടാൻ തുടങ്ങിയതും അമിത വേഗത്തിൽ കുട്ടിയുടെ നേർക്ക് കാർ ഓടിച്ചു കയറ്റിയാണ് കൊലപ്പെടുത്തിയത്. രക്തത്തിൽ കുളിച്ച് കിടന്ന ആദിയെ താനും കൂടിച്ചേർന്നാണ് പുറകെ വന്ന കാറിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയതെന്ന് ദൃക്സാക്ഷിയായ കുട്ടി വിശദീകരിച്ച് മൊഴി നൽകിയിരുന്നു. ആ

ദിശേഖർ അന്നേദിവസം ഉപയോഗിച്ചിരുന്ന സൈക്കിളും പ്രതി കൃത്യത്തിന് ഉപയോഗിച്ച കാറും സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു.ക്ഷേത്രനട തുറന്നതിനാൽ മുതിർന്നവർ പറഞ്ഞതിനാലാണ് തളം കെട്ടിക്കിടന്ന രക്തം വെള്ളമൊഴിച്ച് കഴുകി കളഞ്ഞതെന്ന് മറ്റൊരു കുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു. സാക്ഷികൾ പ്രതി പ്രിയരഞ്ജനെ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു. ആദിശേഖർ കയറിയ സൈക്കിളും, കൃത്യത്തിന് ഉപയോഗിച്ച മഹീന്ദ്ര എക്സ്‌.യു.വി ഇലക്ട്രിക് കാറും കോടതിയിൽ സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു. പ്രതി, പുളിങ്കോട് ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് പ്രതിയെ ഇത്തരം ഹീനമായ കൊലക്ക് പ്രേരിപ്പിച്ചത്.

കോലി ലൈക്‌ പിൻവലിച്ചാലെന്താ നടിയുടെ തലവര മാറിയല്ലോ! വരുമാനത്തിൽ വൻ വർധന, കരാറിൽ ഒപ്പിട്ട് 12 ഓളം പുതിയ ബ്രാൻഡുകൾ

0
Spread the love

അവ്നീത് കൗർ എന്ന ചലച്ചിത്ര- ടെലിവിഷൻ താരത്തിന്റെ തലവര തന്നെ മാറായിരിക്കുകയാണ് വിരാട് കോലി എന്ന മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ ഒറ്റ ലൈക്കിൽ. മെയ് ഒന്നിന് നടിയുടെ ഇൻസ്റ്റ​ഗ്രാം ഫാൻ പേജുകളിൽ ഒന്നിൽ വന്ന അവ്നീതിന്റെ ഹോട്ട് ചിത്രം കോലി ലൈക്ക് ചെയ്തതിന് പിന്നാലെയാണ് അവിചാരിത സംഭവങ്ങളുണ്ടായത്. ഇതോടെ നടി അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു

സോഷ്യൽ മീഡിയയിൽ ട്രെൻഡിം​ഗിലുമായി. ലൈക്കിൽ കോലി പിന്നാലെ വിശദീകരണവും നൽകി. ഇൻസ്റ്റഗ്രാം ഫീൽഡിൽ അൽഗോരിതം തെറ്റായ ഇടപെടൽ നടത്തിയെന്നായിരുന്നു വിരാടിന്റെ പ്രസ്താവന. താരം ലൈക്ക് പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടെ വിരാടിന്റെ ലൈക്കിന്റെ സ്ക്രീൻ ഷോട്ടുകൾ പ്രചരിച്ചു.

ഇതുകൊണ്ട് ​ഗുണം ചെയ്തത് നടിക്കാണ്. 48 മണിക്കൂറിനുള്ളിൽ അവരുടെ പോസ്റ്റുകളുടെ മൂല്യം 30 ശതമാനം വർദ്ധിച്ചു. വരുമാനം രണ്ടുലക്ഷത്തിൽ നിന്ന് രണ്ടരലക്ഷമായി. ഫാഷൻ, ബ്യൂട്ടി ബ്രാൻഡുകളടക്കം 12 പേർ നടിയുമായി കരാറിൽ ഒപ്പിടുകയും ചെയ്തുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 30 മില്യൺ ഫോളോവേഴ്സുണ്ടായിരുന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് രണ്ടുദിവസത്തിനിടെ 31.8 മില്യണായി ഉയർന്നു. 1.8 മില്യൺ പേരുടെ വർദ്ധനയുണ്ടായി.

വേടനെ സത്യമായിട്ടും അറിഞ്ഞുകൂടാ!! പരാമർശം വളച്ചൊടിക്കുന്നതിൽ വിഷമമുണ്ട്, എംജി ശ്രീകുമാർ

0
Spread the love

കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടതിന് പിന്നാലെ റാപ്പർ വേടനാണ് സോഷ്യൽ മീഡിയയിലെ സെൻസേഷണൽ കണ്ടന്റ്. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പരസ്പരം പോരടിക്കുന്നത്. ഇപ്പോഴിതാ വേടനെ അറിയുമോ എന്ന ചോദ്യത്തിന് ‘അറിയില്ല, തന്റെ ലഹരി സംഗീതവും പാട്ടുപാടുമ്പോൾ ജനങ്ങളുടെ കൈയ്യടി കിട്ടുന്നതാണെന്നും’ പറഞ്ഞ ഗായകൻ എം ജി ശ്രീകുമാറാണ് സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിന് ഇരയാകുന്നത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വേടനെ അറിയില്ലെന്ന ഗായകന്റെ ഉത്തരമാണ് താരത്തിന്റെ ആരാധകരെ ചൊടിപ്പിച്ചത്.

എംജി ശ്രീകുമാറിന്റെ പ്രതികരണത്തിനെതിരെ ഗാനരചയിതാവായ മൃദുലാ ദേവി എസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വലിയ ചർച്ചയായിരുന്നു.താങ്കൾക്ക് വേടനെ അറിയില്ലെങ്കിലും വേടൻ താങ്കളെ അറിയും. ഗായകനായ ശ്രീകുമാറിനെക്കാൾ കൂടുതലായി, മാലിന്യം കായലിൽ വലിച്ചെറിഞ്ഞു കളഞ്ഞിട്ട് വീട്ടിലെ ജോലിക്കാരിയുടെ തലയിൽവെച്ച് കെട്ടിയ താങ്കളെപ്പോലുള്ളവരുടെ അറിവില്ലായ്മ അവന്റെ പാട്ടിലെ മുഖ്യവിഷയമാണ്, എന്നായിരുന്നു മൃദുലാ ദേവിയുടെ കുറിപ്പ്.

വേടനെതിരെയുള്ള തന്റെ പരാമർശവും മൃദുലയുടെ കുറിപ്പും വൻ ചർച്ചയായതോടെ വിഷയത്തിലുള്ള തന്റെ വിശദീകരണം എന്നോളം കുറുപ്പിനടിയിൽ കമന്റുമായി എത്തിയിരിക്കുകയാണ് എംജി ശ്രീകുമാർ ഇപ്പോൾ.

‘ഒരു ചാനൽ എന്നെ വിളിച്ചു ലഹരി ഉപയോഗിച്ച് കൊണ്ട് ഗായകർ പാടുന്നത് ശരിയാണോ എന്ന് ചോദിച്ചതിന് മറുപടിയായി എന്റെ സ്വന്തം കാര്യം മാത്രമാണ് പറഞ്ഞത്. അത് മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്. വേടനെ (ഹിരൺ ദാസ് മുരളി) എനിക്ക് സത്യത്തിൽ അറിഞ്ഞുകൂടാ. പരിചയമില്ല. അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല. ഫെയ്സ്ബുക്കിൽ ചില ഭാഗങ്ങൾ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകൻ. നല്ലത് വരട്ടെ എന്ന് പ്രാർഥിക്കുന്നു. അദ്ദേഹത്തിനും ബാൻഡിനും എല്ലാ നന്മകളും നേരുന്നു’, എം.ജി. ശ്രീകുമാർ കുറിച്ചു.

ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത പത്താം ക്ലാസുകാരനെ കാറിടിച്ചു കൊന്ന കേസ്; വിധി ഇന്ന്

0
Spread the love

തിരുവനന്തപുരം കാട്ടാക്കടയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്.വഞ്ചിയൂർ എംഎസിറ്റി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കേസിൽ വിധി പറയുന്നത്.പൂവച്ചൽ സ്വദേശി പ്രിയരഞ്ജനാണ് കേസിലെ പ്രതി.

ഓഗസ്‌റ്റ് 30ന് ആദിശേഖറിനെ പ്രതി കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പൂവച്ചൽ സ്വദേശികളായ അരുൺകുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖർ (15)നെയാണ്‌ പ്രതിയായ പ്രിയരഞ്ജൻ കാറിടിച്ച് കൊന്നത്. പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്‍റെ മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചതിനെ ആദിശേഖർ ചോദ്യം ചെയ്‌തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.ക്ഷേത്രത്തിന് സമീപത്തെ റോഡിൽ സൈക്കിളിൽ കയറാൻ ആദിശേഖർ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി കുട്ടിയെ ഇടിച്ച് തെറിപ്പിച്ച ശേഷം വാഹനം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു.

ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണെന്നും അവരുമായി ഫോണിൽ സംസാരിച്ച് കൊണ്ട് കാർ മുന്നോട്ടെടുത്തപ്പോൾ സൈക്കിളിൽ ഇടിച്ചതാണെന്നുമാണ് പ്രിയരഞ്ജന്‍റെ വാദം. പുതിയ ഇലക്ട്രിക് കാറായിരുന്നതിനാൽ പരിചയക്കുറവുമുണ്ടായിരുന്നു. തനിക്കെതിരെ കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്നും പ്രതി ഹർജിയിൽ വാദിച്ചിരുന്നു.

പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം ഇന്ന്

0
Spread the love

ശക്തന്റെ തട്ടകത്തിൽ ഇന്ന് പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും8 ഘടക ക്ഷേത്രങ്ങളിൽ നിന്നുമുള്ള ഭഗവതി–ശാസ്താമാരും ഇന്ന് വടക്കുംനാഥനെ വണങ്ങാനെത്തും. കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളുന്നത് അഞ്ചരയോടെ തുടങ്ങി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റുന്നതിനാൽ എല്ലാ കണ്ണുകളും ചെമ്പുക്കാവിലേക്കാണ്. കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളത്ത് തുടങ്ങി. ചെമ്പൂക്കാവ് ഭ​ഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ഏഴരയോടെ തിരുവമ്പാടിയുടെ പുറപ്പാട് ആരംഭിക്കും. പാറമേക്കാവിന്റെ പുറപ്പാട് 12 മണിയോടെ ആയിരിക്കും. രണ്ടരയോടെ ഇലഞ്ഞിത്തറമേളം. വൈകിട്ട് അഞ്ചരയോടെയാണ് കുടമാറ്റം. നാളെ പുലർച്ചെ മൂന്ന് മണിയോടെ ആയിരിക്കും വെടിക്കെട്ട്.

കാണാത്തവർ കാത്തിരുന്നോ!! മരണമാസ്സ് ഒടിടിയിലേക്ക്

0
Spread the love

ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത മരണമാസ്സ് എന്ന ചിത്രം ഒടിടിയിലേക്ക്. വിഷു റിലീസ് ആയി ഏപ്രില്‍ 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. മെയ് 15 ന് സ്ട്രീമിംഗ് ആരംഭിക്കും.

ചിത്രം നിർമ്മിച്ചിരിക്കുന്നത് ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

ചിത്രം നിർമ്മിച്ചിരിക്കുന്നത് ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

‘തുടരും’ ബസില്‍ പ്രദര്‍ശിപ്പിച്ചത് യാത്രക്കാരൻ; വീഡിയോ ലഭിച്ചത് ബിനു പപ്പുവിന്; ബസുടമയെ നേരിട്ട് വിളിച്ച് നിര്‍മ്മാതാവ് രഞ്ജിത്ത്

0
Spread the love

‘തുടരും’ സിനിമ ബസില്‍ പ്രദര്‍ശിപ്പിച്ചതിനെ കുറിച്ച് ഡ്രൈവറും ബസ് ജീവനക്കാരും അറിഞ്ഞിരുന്നില്ലെന്ന് ടൂറിസ്റ്റ് ബസിന്റെ ഉടമയായ അരീക്കോട്ടെ ഡൊമിനോസ് ട്രാവല്‍സ് ഉടമ ജഷീല്‍. ബസിലെ യാത്രക്കാരുടെ മൊബൈല്‍ ടിവിയില്‍ കണക്ട് ചെയ്താണ് സിനിമ കണ്ടത്. നിര്‍മ്മാതാവ് നേരിട്ട് വിളിച്ചെന്നും യാത്രക്കാരുടെ നമ്പറും വിവരങ്ങളും കൈമാറിയിട്ടുണ്ടെന്നും ബസുടമ പ്രതികരിച്ചു.

മലപ്പുറത്ത് നിന്നും വാഗമണ്ണിലേക്ക് പോയ ടൂറിസ്റ്റ് ബസിലാണ് തുടരും സിനിമ പ്രദര്‍ശിപ്പിച്ചത്. ടൂറിസ്റ്റ് ബസില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന ദൃശ്യം തെളിവ് സഹിതം ഒരു സ്ത്രീയാണ് ചിത്രത്തിലെ നടന്‍ ബിനു പപ്പുവിന് അയച്ചു നല്‍കിയത്. നടന്‍ ദൃശ്യങ്ങള്‍ നിര്‍മ്മാതാവ് എം രഞ്ജിത്തിന് കൈമാറുകയും പിന്നാലെ നിയമനടപടിക്ക് ഒരുങ്ങുകയുമായിരുന്നു.

കൊല്ലം രജിസ്ട്രേഷനിലുള്ള ബസിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. ഏപ്രില്‍ 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യ ദിനം മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 150 കോടി കടന്നിട്ടുണ്ട്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമയാണ്

ഫോണും സ്‌ട്രെസ്സും കാരണം കണ്ണിനു ചുറ്റും കറുപ്പാണോ? ഈസിയായി വീട്ടിൽ തന്നെ മാറ്റാം..

0
Spread the love

ഡാര്‍ക്ക് സര്‍ക്കിള്‍സ് അഥവാ കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളാണ് പലരെയും അലട്ടുന്ന പ്രശ്നം. ഉറക്കമില്ലായ്മ, സ്‌ട്രെസ്, ദേഷ്യം, കംമ്പ്യൂട്ടര്‍- ടിവി – മൊബൈല്‍ ഫോണ്‍ എന്നിവയുടെ അമിത ഉപയോഗം അമിത ജോലി ഭാരം, നിര്‍ജ്ജലീകരണം തുടങ്ങിയവയൊക്കെ മൂലം കണ്ണുകള്‍ക്ക് ചുറ്റും കറുപ്പ് നിറം ഉണ്ടാകാം. കണ്‍തടങ്ങളിലെ കറുത്ത പാടുകള്‍ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ടിപ്സുകള്‍ നോക്കിയാലോ…..

ഐ പാക്ക്

തേങ്ങ അരച്ചെടുക്കുക. കുറച്ച് തുള്ളി നാരങ്ങാനീര്, 2 ടീസ്പൂണ്‍ വെള്ളരിക്ക, 1 ടീസ്പൂണ്‍ ഫ്രഷ് ക്രീം, 3 ടീസ്പൂണ്‍ ചൈനാ ക്ലേ എന്നിവ എടുക്കുക. ഇവ ഒരുമിച്ച് ചേര്‍ത്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. കോട്ടണ്‍ ഗേജ് ഉപയോഗിച്ച് കണ്ണുകള്‍ മൂടി മാസ്‌ക് പുരട്ടുക.മാസ്‌ക് പുരട്ടി 20 മിനിറ്റിന് ശേഷം,പാലും പിന്നീട് തണുത്ത വെള്ളവും ഉപയോഗിച്ച് കഴുകുക. ഇത് ഇടയ്ക്കിടെ ചെയ്യുന്നതിലൂടെ കണ്ണിലെ കറുപ്പ് അകറ്റാന്‍ സഹായിക്കും.

തക്കാളി

നാരങ്ങാനീരും തക്കാളി നീരും മിക്സ് ചെയ്ത് എല്ലാ ദിവസവും കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഭാഗത്ത് മസാജ് ചെയ്യുക. ഏകദേശം 20 മിനിറ്റ് കഴിഞ്ഞ് തേങ്ങാവെള്ളമോ തണുത്ത വെള്ളമോ ഉപയോഗിച്ച് കഴുകുക. ഇത് കണ്ണിന് ചുറ്റുമുളള കറുപ്പ് അകറ്റാന്‍ സഹായിക്കും.

ഉരുളക്കിഴങ്ങ്

ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയതാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ ഉരുളക്കിഴങ്ങിന്റെ നീര് പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കുന്നത് ഡാര്‍ക്ക് സര്‍ക്കിള്‍സ് മാറ്റാന്‍ ഗുണം ചെയ്യും.

ടീ ബാഗ്

ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച ടീ ബാഗ് കണ്‍തടത്തില്‍ പത്ത് മിനിറ്റ് വയ്ക്കുക. പതിവായി ഇങ്ങനെ ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാന്‍ സഹായിക്കും.

ടൂറിസ്റ്റ് ബസിൽ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് പ്രദര്‍ശിപ്പിച്ചു; നിയമ നടപടിക്കൊരുങ്ങി നിർമാതാവ്

0
Spread the love

മോഹന്‍ലാലിന്റെ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസില്‍ പ്രദര്‍ശിപ്പിച്ചതായി പരാതി. മലപ്പുറത്ത് നിന്നും വാഗമണ്ണിലേക്ക് പോയ ടൂറിസ്റ്റ് ബസിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. സിനിമ ബസില്‍ പ്രദര്‍ശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് നിന്നും പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കൊല്ലം രജിസ്‌ട്രേഷനിലുള്ള ബസിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്.

ഇതിനെതിരെ നിയമനടപടി എടുക്കുമെന്ന് നിര്‍മ്മാതാവ് എം രഞ്ജിത്ത് വ്യക്തമാക്കി. ഏപ്രില്‍ 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യ ദിനം മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 150 കോടി കടന്നിട്ടുണ്ട്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമയാണ്.

ശോഭനയാണ് നായിക. ഏറെക്കാലത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷണ്മുഖം എന്ന ടാക്‌സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം.

‘അമ്പലത്തില്‍ പ്ലേ ചെയ്യാന്‍ പറ്റിയ സൂപ്പര്‍ പാട്ട്’; ക്ഷേത്രത്തിലെ ഉച്ചഭാഷിണിയെ വിമര്‍ശിച്ച് നടി അഹാന കൃഷ്ണകുമാർ

0
Spread the love

തിരുവനന്തപുരത്തെ തന്റെ വീടിനടുത്തെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയും അതിലൂടെ സമയവും നോക്കാതെയുള്ള പാട്ട് വയ്ക്കലും മനസമാധാനം കെടുത്തുന്നുവെന്ന് നടി അഹാന കൃഷ്ണകുമാർ. തന്റെ വീടിന് സമീപത്ത് കെട്ടിവച്ച ലൗഡ്‌സ്പീക്കറില്‍ പാട്ട് പ്ലേ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചായിരുന്നു അഹാനയുടെ വിമർശനം. രാവിലെ ഒന്‍പതു മണിക്ക് ആരംഭിച്ച് രാത്രി പത്തോ പതിനൊന്നോ മണിവരെ ഉച്ചത്തില്‍ പാട്ടും മറ്റും പ്ലേ ചെയ്യുന്നത് പലപ്പോഴും സമാധാനം തകര്‍ക്കുന്ന നിലയിലേക്ക് മാറുന്നു വെന്നും അമ്പലത്തിലെ പ്രാര്‍ത്ഥനയും മറ്റും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്ഷേത്ര പരിസരത്തു പോയി കേട്ടോളുമെന്നാണ് അഹാന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.

അഹാന പങ്കുവച്ച സ്റ്റോറിയില്‍ ഒന്നില്‍ ഭക്തിഗാനം പ്ലേ ചെയ്യുമ്പോള്‍ മറ്റൊന്നില്‍ അടിപൊളി സിനിമാ ഗാനമാണ് പ്ലേ ചെയ്യുന്നത്. ഇതിനെയും അഹാന വിമര്‍ശിക്കുന്നു. അമ്പലത്തില്‍ പ്ലേ ചെയ്യാന്‍ പറ്റിയ സൂപ്പര്‍ പാട്ട് എന്നാണ് ഈ സ്റ്റോറിക്ക് അഹാന നല്‍കിയിരിക്കുന്ന കുറിപ്പ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts