Home Blog Page 12

ജന നായകൻ റിലീസ് വൈകുന്നു, തമിഴ്‌ നാട്ടിലെ തിയേറ്ററുകൾക്ക് 100 കോടി രൂപയുടെ നഷ്ടം

0
Spread the love

വിജയ് നായകനായി എത്തുന്ന തമി‍ഴ് ചിത്രം ‘ജന നായകന്’ പ്രദർശനാനുമതി ലഭിക്കാത്തിൽ ഏറെ നിരാശയിലാണ് ആരാധകർ. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. സിനിമയ്ക്ക് നേരിട്ട സെൻസർ കുരുക്കുകൾ ഇതുവരെ അഴിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ സിനിമയുടെ റിലീസ് വൈകിയത് കൊണ്ട് തമിഴ് നാട് തിയേറ്ററുകൾക്ക് 100 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ

ജന നായകന്റെ കാലതാമസം മൂലം തമിഴ്‌നാട് ബോക്‌സ് ഓഫീസിന് ഏകദേശം 100 കോടി രൂപയുടെ നഷ്ടം സംഭവിച്ചിരിക്കാമെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ഇന്ത്യ ടുഡേയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. വിജയ് ചിത്രം ജനം നായകനും ശിവകാർത്തികേയന്റെ പരാശക്തിയും ബോക്സ് ഓഫീസിൽ ഏറ്റുമുട്ടേണ്ടതായിരുന്നു. വിജയ്‌ ചിത്രം തമിഴ്‌നാട്ടിൽ നിന്ന് മാത്രം 150-200 കോടി രൂപയ്ക്ക് അടുത്ത് നേട്ടം ഉണ്ടാകാമായിരുന്നു.

പൊങ്കലിന് റിലീസ് ചെയ്ത കാർത്തിയുടെ വാ വാത്തിയാർ പൂർണമായും പരാജയപ്പെട്ടു, അതേസമയം ജീവയുടെ തലൈവർ തമ്പി തലൈമയിൽ തമിഴ്നാട്ടിൽ ഏകദേശം 30 കോടി രൂപ നേടി. പരാശക്തിയും റിലീസ് ചെയ്തതിന് ശേഷം ജനുവരിയിൽ തമിഴ്‌നാട് ബോക്‌സ് ഓഫീസിൽ ഏകദേശം 85 കോടി രൂപ ലഭിച്ചു. ജന നായകന്റെ കാലതാമസം കാരണം തമിഴ്‌നാട് ബോക്‌സ് ഓഫീസിന് ഏകദേശം 100 കോടി രൂപ നഷ്ടമായി.

സിനിമ വിചാരണയെ ബാധിക്കും; ‘കാലം പറഞ്ഞ കഥ’യുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് അഫാന്റെ പിതാവ്

0
Spread the love

 ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതിയുടെ പിതാവ് അബ്ദൽ റഹിം ഹൈക്കോടതിയെ സമീപിച്ചു. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഈ സിനിമയെന്നും ഇത് റിലീസ് ചെയ്യുന്നത് കേസിന്റെ ന്യായമായ വിചാരണയെ ബാധിക്കുമെന്നുമാണ് ഹർജിയിൽ വിശദീകരിക്കുന്നത്.

അഫാൻ എന്ന യുവാവ് തന്റെ ബന്ധുവായ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസാണിത്. അക്രമത്തിൽ മാതാവിനും സാരമായി പരിക്കേറ്റു. കേസിന്റെ വിചാരണ ആരംഭിച്ചിട്ടില്ല. സിനിമാപ്രദർശനം അനുവദിച്ചാൽ മാധ്യമ വിചാരണയ്ക്കിടയാക്കുമെന്നും അത് വിചാരണയെ ബാധിക്കുമെന്നുമാണ് ഹർജിയിൽ വിശദീകരിക്കുന്നത്. ഹർജി അടുത്തദിവസം കോടതിയുടെ പരിഗണനയ്ക്ക് വരും.

പ്രസാദ് നൂറനാട് സംവിധാനം ചെയ്ത ഈ ചിത്രം ഫെബ്രുവരി ആറിനാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടിയാണ് കഥയും നിർമാണവും.

ജീവിച്ചിരുന്നെങ്കിൽ ഒരുപാട് പേർക്ക് പ്രയോജനപ്പെടേണ്ട ആൾ; അങ്ങനൊരാളാൽ ഭൂമിയിൽ വേണ്ടെന്ന സ്വന്തം തീരുമാനത്തിന് കാരണമെന്ത്?’; അഖിൽ മാരാർ

0
Spread the love

ബിസിനസ്സ്മാനും സിനിമാ നിർമാതാവുമായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.െജ. റോയ്‍യെ അനുസ്മരിച്ച് വിഡിയോ പങ്കുവച്ചിരിക്കുകയാണ് അഖിൽ മാരാർ. അറിഞ്ഞോ അറിയാതെയോ തന്നെ അനുഗ്രഹിച്ച റോയിയെ കുറിച്ച് സംസാരിക്കുകയാണ് ബിഗ് ബോസ് വിജയി. ബിഗ് ബോസ് മലയാളം സീസണ്‍ 5ൽ വിജയിച്ചപ്പോൾ ഒന്നാം സമ്മാനമായ 50 ലക്ഷം രൂപ അഖിലിന് നൽകിയത് സി ജെ റോയ് ആയിരുന്നു.

അഖിൽ മാരാരുടെ വാക്കുകൾ;

‘എത്രയൊക്കെ നമ്മൾ തള്ളിപ്പറഞ്ഞാലും മരണമെന്ന പരമമായ സത്യം നമ്മളെയും നമുക്ക് വേണ്ടപ്പെട്ടവരെയും തേടിവരും. പക്ഷേ നമുക്കത് ഒരിക്കലും ഉൾക്കൊള്ളാനോ ആ യാഥാർത്ഥ്യത്തെ അം​ഗീകരിക്കാനോ കഴിയില്ല. പല മരണങ്ങളും നമുക്ക് മുന്നിലൂടെ സംഭവിക്കുമ്പോൾ അതെല്ലാം നമ്മളെ ഞെട്ടിപ്പിക്കുകയാണ്. പല മരണങ്ങൾ കേൾക്കുമ്പോഴും നമ്മൾ പറയാറുണ്ട് ‘അയ്യോ സത്യത്തിൽ ഞെട്ടിപ്പോയി’ എന്നൊക്കെ. യഥാർത്ഥത്തിൽ കുറെയൊക്കെ നമ്മൾ അങ്ങനെ പറയുകയാണ്. പക്ഷേ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയ, ഷോക്കായി പോയ മരണമായിരുന്നു ഡോ. റോയ് സിജെ സാറിന്റെ ആത്മഹത്യ. മുൻപ് സുശാന്ത് സിങ്ങിന്റെ മരണം എന്നെ ഞെട്ടിച്ചിട്ടുണ്ട്. സ്വാഭാവികമായിരുന്നുവെങ്കിലും അബ്ദുൾ കലാം സാറിന്റെ മരണവും എന്നെ വേദനിപ്പിച്ചിട്ടുണ്ട്. ഇവരൊന്നും പ്രത്യക്ഷത്തിൽ നമ്മളുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ്. എവിടെ ഒക്കെയോ നമ്മൾ കണ്ട മുഖങ്ങൾ മാത്രമാണ്. പക്ഷേ അവരുടെ മരണങ്ങൾ നമുക്ക് വേദന സമ്മാനിക്കും.

റോയ് സി ജെ സാറിന്റെ മരണം എന്തുകൊണ്ട് ഞെട്ടിച്ചെന്ന് ചോ​ദിച്ചാൽ, പ്രത്യക്ഷത്തിൽ അദ്ദേഹത്തിന് ഞാനുമായി ബന്ധമില്ല. ബി​ഗ് ബോസിന്റെ ഫിനാലേയ്ക്ക് ശേഷം ഞാൻ അദ്ദേഹത്തെ കണ്ടിട്ടുമില്ല. പക്ഷേ.. ഒരുസമയത്ത് ഒന്നുമല്ലാതിരുന്ന ഒരുവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപയുടെ സമ്മാനം നൽകിയൊരു മനുഷ്യൻ. കഴിഞ്ഞ 18 വർഷക്കാലമായി വിവിധ റിയാലിറ്റി ഷോകളിൽ സമ്മാനം നൽകിയ മനുഷ്യൻ. എന്നെ പോലുള്ള ഒരുപാട് മനുഷ്യരുടെ ജീവിതത്തിൽ സമ്മാനം കൊണ്ട് അനു​ഗ്രഹിച്ച്, അവരുടെ ജീവിതത്തിൽ വലിയൊരു മാറ്റം വരുത്തിയ മനുഷ്യൻ. പണ്ട് ഒരു ക്രെഡിറ്റ് കാർഡ് എടുത്തിട്ട് തിരിച്ചടക്കാൻ പറ്റാതെ ബാധ്യതയിൽ പെട്ടുപോയ ഒരുവനാണ് ഞാൻ. ചെറിയ ലോൺ എടുത്തിട്ട് തിരിച്ചടക്കാൻ പറ്റാതെ, ഒരു വർഷത്തിൽ പതിനായിരം രൂപ പോലും അടക്കാൻ പറ്റാതെ ബാധ്യതയിൽപെട്ട് പോയവനാണ്. സാമ്പത്തികമായി വലിയ പ്രശ്നത്തിലായിരുന്നവൻ. അങ്ങനെ ഒരുവനായിരുന്ന എന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപയുടെ സമ്മാനം നൽകുകയും എന്നെ സാമ്പത്തികമായി അനു​ഗ്രഹിച്ച, ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായ, ലക്ഷ്മിദേവിയുടെ അനു​ഗ്രഹം ലഭിച്ച വലിയൊരു മനുഷ്യനാണ് അദ്ദേഹം. ഈ മനുഷ്യനല്ലേ എന്റെ ജീവിതത്തിൽ മാറ്റം ഉണ്ടാക്കിയത്. ചിലർ കൈനീട്ടം നൽകി കഴിഞ്ഞാൽ വലിയ ഭാ​ഗ്യമെന്നാണ് പറയുന്നത്. അങ്ങനെ ഒരു മനുഷ്യൻ എന്ത് കാരണം കൊണ്ടാണ് മരിച്ചതെന്ന് അറിയാൻ പറ്റാത്ത അവസ്ഥ എല്ലാവർക്കുമുണ്ട്. ഉദ്യോ​ഗസ്ഥരുടെ പീഢനമാണോ, രാഷ്ട്രീയ സമ്മർദ്ദമാണോ, മറ്റെന്തെങ്കിലും കാരണമാണോ, എന്ത് കാരണമാകാം അദ്ദേഹത്തെ പോലൊരു മനുഷ്യന് ഒരുനിമിഷം താൻ ഇനി ഭൂമിയിൽ വേണ്ടെന്ന തീരുമാനം എടുപ്പിച്ചത്. വലിയൊരു നഷ്ടമാണ് ബിസിനസ് മേഖലയിലും കോൺഫിഡന്റ് ​ഗ്രൂപ്പിനും ഉണ്ടാക്കിയിരിക്കുന്നത്. കുടുംബാ​ഗങ്ങളുടെ വലിയ വേദനയിൽ ഞാനും പങ്കു ചേരുകയാണ്. ജീവിച്ചിരുന്നുവെങ്കിൽ ഒരുപാട് പേർക്ക് പ്രയോജനപ്പെടേണ്ട ആളായിരുന്നു.’

ചേർത്ത് പിടിച്ചതിന് പിഷാരടിയോട് നന്ദി; രോഗാവസ്ഥ ആദ്യം അറിയുന്നത് ലക്ഷ്മി നക്ഷത്ര: ഉല്ലാസ് പന്തളം

0
Spread the love

നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ മുൻപ് പുറത്തുവന്ന വീഡിയോ വളരെ വേദനയോടെയാണ് പ്രേക്ഷകർ കണ്ടത്. മസ്തിഷ്കാഘാതം മൂലം ഒരു വശം ഭാഗികമായി തളർച്ച നേരിടുന്ന അവസ്ഥയിലാണ് നടനിപ്പോൾ. താരം അസുഖബാധിതനാണെന്ന് പുറം ലോകം അറിഞ്ഞത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്. ഒരു പരിപാടിയിൽ അവതാരക ലക്ഷ്മി നക്ഷത്രയ്ക്കൊപ്പം വിശിഷ്ടാതിഥിയായി ഉല്ലാസും പങ്കെടുത്തിരുന്നു. കൈകാലുകൾക്ക് സ്വാധീനക്കുറവ് ഉള്ളതിനാൽ സ്റ്റിക്ക് ഉപയോഗിച്ച് വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹം നടന്നിരുന്നത്. തനിക്ക് സ്ട്രോക്ക് ആയിരുന്നുവെന്നും ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും ചടങ്ങിൽ താരം തന്നെ വിശദീകരിച്ചു. ഇപ്പോഴിതാ പ്രേമപനി എന്ന ഷോർട്ട് ഫിലിമിലൂടെ അഭിനയത്തിലേക്ക് തിരിച്ച് വരാൻ തയ്യാറെടുക്കുന്ന ഉല്ലാസ് പുതിയ വിശേഷങ്ങൾ പങ്കുവെക്കുകയാണ്.

‘എന്റെ സഹപ്രവർത്തകരായിട്ടുള്ള സുഹൃത്തുക്കൾ, മലയാളി പ്രേക്ഷകർ, പ്രവാസികളായ എന്റെ ചങ്ക് സുഹൃത്തുക്കൾ അവർ എല്ലാവരും എന്റെ കൂടെ നിന്നു. എന്നെ ചേർത്ത് പിടിച്ചു. എന്റെ വയ്യായ്മയിൽ ഇവരെല്ലാം എനിക്കൊപ്പം നിന്നു എന്നതിൽ സന്തോഷമാണ്. അതുപോലെ തന്നെ മിമിക്രി അസോസിയേഷൻ ഭയങ്കര സപ്പോർട്ടായിരുന്നു. എന്റെ രോഗാവസ്ഥ ലക്ഷ്മി നക്ഷത്രയാണ് ആദ്യം അറിയുന്നത്.

പിന്നീട് അവളിലൂടെയാണ് ആളുകളും മനസിലാക്കിയത്. അതുവരെ ആർക്കും അറിയില്ലായിരുന്നു. ആരോ​ഗ്യസ്ഥിതിയെ കുറിച്ച് പറയുകയാണെങ്കിൽ സ്ലോ റിക്കവറിയാണെന്ന് പറയേണ്ടി വരും. എന്നാലും എനിക്ക് പ്രതീക്ഷയുണ്ട്. ഒരു വർഷം കൂടി കാത്തിരിക്കണം. അടുത്ത സീസൺ ആകുമ്പേഴേക്കും സ്റ്റേജിൽ കയറാൻ പറ്റും. അതിനുള്ള ശ്രമത്തിലാണ്. ബിനു അടിമാലി, നെൽസൺ, നോബി തുടങ്ങിയവർ വിളിക്കാറുണ്ട്. അസീസൊക്കെ വീട്ടിൽ വന്നിരുന്നു. ഏറ്റവും കൂടുതൽ ഹെൽപ്പ് ചെയ്ത് കൂടെ നിന്നൊരാൾ രമേഷ് പിഷാരടിയായിരുന്നു. എന്നെ ചേർത്ത് പിടിച്ചതിന് പിഷാരടിയോട് നന്ദിയുണ്ട്. ഇപ്പോഴും ഭയങ്കര സപ്പോർട്ടാണ്. എല്ലാവരും ഞങ്ങളുടെ ഷോർട്ട് ഫിലിം കണ്ട് വിജയിപ്പിക്കണം’, ഉല്ലാസിന്റെ വാക്കുകൾ.

ടെലിവിഷൻ കോമഡി പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും കുടുംബ പ്രേക്ഷകർക്ക് സുപരിചിതനായ കലാകാരനാണ് ഉല്ലാസ് പന്തളം. കൗണ്ടറുകളും പ്രത്യേക ശരീരഭാഷയും അവതരണത്തിലെ തമാശകളിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു. ശിക്കാരി ശംഭു, കുട്ടനാടൻ മാർപ്പാപ്പ, ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ് തുടങ്ങിയ സിനിമകളിലും ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്.

റോയി അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു; ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച തോക്കിൽ സൈലൻസർ പിടിപ്പിച്ചിരുന്നു?

0
Spread the love

കോൺഫിഡന്റ് ഗ്രൂപ്പുചെയർമാൻ സി ജെ റോയി ജീവനൊടുക്കുംമുമ്പ് അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി വിവരം. കോൺഫിഡന്റ് ഗ്രൂപ്പ് എം ഡി ടി എ ജോസഫ് അശോക് നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ സംഭവദിവസത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ഇൻകം ടാക്സ് ഉദ്യോഗസ്ഥർക്ക് മൊഴിനൽകാനായി ടി എ ജോസഫിനൊപ്പമാണ് റോയി ഓഫീസിലെത്തിയത്. പിന്നാലെ തന്റെ ക്യാബിനിലേക്ക് പോയി റോയി അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. പുറത്തേക്കിറങ്ങിയ ജോസഫ് അല്പസമയത്തിനകം തിരിയെയെത്തിയെങ്കിലും ക്യാബിനിലേക്ക് കയറാൻ സെക്യൂരിറ്റി അനുവദിച്ചില്ല. ആരെയും ക്യാബിനിലേക്ക് കടത്തിവിടരുതെന്നാണ് റോയി ആവശ്യപ്പെട്ടിരിക്കുന്നത് എന്നായിരുന്നു അവർ നൽകിയ വിശദീകരണം. പത്തുമിനിട്ടുകഴിഞ്ഞ് ക്യാബിന് മുന്നിലെത്തിയ ജോസഫ് മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.ക്യാബിൻ ഉള്ളിൽനിന്ന് അടച്ച നിലയിലായിരുന്നു. കതക് തകർത്താണ് ഉള്ളിൽ കയറിയത്. അപ്പോൾ ഷർട്ടിൽ നിറയെ ചോരയുമായി കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു റോയി. പൾസ് ഇല്ലെന്ന് മെഡിക്കൽ സ്റ്റാഫ് സ്ഥിരീകരിച്ചു. ഉടൻതന്നെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സൈലൻസർ പിടിപ്പിച്ച തോക്കാണ് റോയി ജീവനൊടുക്കാൻ ഉപയോഗിച്ചതെന്നും റിപ്പോർട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മർദമുണ്ടായെന്ന കുടുംബത്തിന്റെയും സ്ഥാപനത്തിന്റെയും പരാതിയെ തുടർന്ന് കേസിന്റെ അന്വേഷണം കർണാടക സിഐഡിക്ക് നൽകാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ബംഗളൂരുവിലെ ആനേപാളയ്ക്കടുത്ത് ഹൊസൂർ റോഡിൽ റിച്ച് മണ്ട് സർക്കിളിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിൽ വച്ച് ഇന്നലെ വൈകിട്ട് 3.15 ഓടെയായിരുന്നു റോയ് ജീവനൊടുക്കിയത്.

എത്ര മരുന്ന് കഴിച്ചിട്ടും മാറാത്ത ചുമയുണ്ടോ? എന്തു ചെയ്യണം? പരിഹാരങ്ങൾ അറിയാം!…

0
Spread the love

മാറാത്ത ചുമയാണ് പ്രശ്നം. എവിടെത്തിരിഞ്ഞാലും ചുമ. ആന്റിബയോട്ടിക്കുകൾ ഉൾപ്പടെയുള്ള മരുന്നുകൾ കഴിച്ചിട്ടും വലിയ മാറ്റമൊന്നുമില്ലെന്നാണ് പലരുടെയും അഭിപ്രായം. എന്താണിപ്പോൾ ഇങ്ങനെയൊരു അവസ്ഥ? മാറാൻ എന്തു ചെയ്യണം?

പ്രധാന കാരണങ്ങൾ
വൈറൽ അണുബാധകൾ (Viral Infections): സാധാരണ ചുമയുടെയും ജലദോഷത്തിന്റെയും പ്രധാന കാരണം വൈറസുകളാണ്. ആന്റിബയോട്ടിക്കുകൾ ബാക്ടീരിയകളെ നശിപ്പിക്കാനാണ് ഉപയോഗിക്കുന്നത്, അവ വൈറസുകൾക്കെതിരെ പ്രവർത്തിക്കില്ല. ഇൻഫ്ലുവൻസ വൈറസുകൾ നീണ്ടുനിൽക്കുന്ന ചുമയ്ക്ക് കാരണമാകുന്നു.

ആസ്ത്മയും അലർജിയും: ആസ്ത്മയുടെ പ്രധാന ലക്ഷണം ചുമ മാത്രമാകാം (Cough Variant Asthma). പൊടി, പുക, പൂമ്പൊടി എന്നിവയോടുള്ള അലർജിയും വിട്ടുമാറാത്ത ചുമയ്ക്ക് കാരണമാകുന്നു.
പോസ്റ്റ് നേസൽ ഡ്രിപ്പ് (Post-nasal Drip): സൈനസ് പ്രശ്നങ്ങൾ ഉള്ളവരിൽ മൂക്കിൽ നിന്നുള്ള സ്രവം തൊണ്ടയിലേക്ക് ഒഴുകുന്നത് ചുമയുണ്ടാക്കും.

അസിഡിറ്റി: വയറ്റിലെ ആസിഡ് തികട്ടി വരുന്നത് തൊണ്ടയിൽ അസ്വസ്ഥതയുണ്ടാക്കുകയും വിട്ടുമാറാത്ത വരണ്ട ചുമയ്ക്ക് കാരണമാവുകയും ചെയ്യാം.
അന്തരീക്ഷ മലിനീകരണം: പുകയും പൊടിയും നിറഞ്ഞ അന്തരീക്ഷത്തിൽ കഴിയുന്നത് ശ്വാസകോശത്തിന് അസ്വസ്ഥതയുണ്ടാക്കും.

നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ

സ്വയം ചികിത്സ ഒഴിവാക്കുക: ഡോക്ടറുടെ നിർദ്ദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ കഴിക്കരുത്. ഇത് ആന്റിബയോട്ടിക് പ്രതിരോധത്തിന് (Antibiotic Resistance) കാരണമാകും.
∙ഉപ്പുവെള്ളം കവിൾക്കൊള്ളുക: തൊണ്ടവേദനയും ചുമയും കുറയ്ക്കാൻ ഇത് സഹായിക്കും.
∙ധാരാളം വെള്ളം കുടിക്കുക (Hydration).

∙മാസ്ക് ധരിക്കുന്നത് പൊടിയിൽ നിന്നും വൈറസുകളിൽ നിന്നും സംരക്ഷണം നൽകും.
∙അസിഡിറ്റി ഉള്ളവർ ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
∙ചുമ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ.
∙ശ്വാസംമുട്ടൽ, നെഞ്ചുവേദന, കഫത്തിൽ രക്തം കാണുക എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടുക

അടുത്ത വർഷം പത്താം ക്ലാസിലെ സിലബസ് 25% കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; നീക്കം കുട്ടികളുടെ പഠനഭാരം കുറയ്ക്കാൻ

0
Spread the love

സംസ്ഥാനത്ത് സ്‌കൂളുകളിലെ പഠനഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പത്താം ക്ലാസിൽ സിലബസ് കൂടുതലാണെന്ന് കുട്ടികൾക്ക് പരാതിയുണ്ടെന്നും അടുത്ത വർഷം സിലബസ് 25 ശതമാനം കുറയ്ക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി കൊല്ലത്ത് പറഞ്ഞു. പത്താം ക്ലാസ് സോഷ്യൽ സയൻസ് സിലബസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മൂന്ന് കുട്ടികൾ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുൻ്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സൗകൗട്ട്സ് & ഗൈഡ്സ് നിർമിച്ച് നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വി ശിവൻകുട്ടി.

ശരീരം കാണണം എന്ന് പറഞ്ഞു, മാറാൻ അടിവസ്ത്രങ്ങൾ തന്നു; ഏതാണ്ട് തയ്യാറായിരുന്നു, പിന്നെ പന്തികേട് തോന്നി, നടിയുടെ തുറന്നു പറച്ചിൽ

0
Spread the love

തമിഴ്, മലയാളം പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ഐശ്വര്യ രാജേഷ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം ‘ജോമോന്റെ സുവിശേഷങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ രാജേഷ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട സഖാവ്, പുലിമട, അജയന്റെ രണ്ടാം മോഷണം എന്നീ ചിത്രങ്ങളിലൂടെയും ഐശ്വര്യ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി.

ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഫോട്ടോഗ്രാഫർ തന്നെ അകത്തേക്ക് കൂട്ടികൊണ്ടുപോയെന്നും ശേഷം അടിവസ്ത്രങ്ങൾ മാറാനായി തന്നുവെന്നും ഐശ്വര്യ രാജേഷ് പറയുന്നു. അയാൾക്ക് തന്റെ ശരീരം കാണാമെന്നും അയാളുടെ മുന്നിൽ വച്ച് മാറണമെന്നുമാണ് അന്ന് പറഞ്ഞതെന്നും ഐശ്വര്യ രാജേഷ് ഓർത്തെടുക്കുന്നു.

“ഞാന്‍ അന്ന് ചെറുപ്പമായിരുന്നു. സഹോദരന്റെ കൂടെയാണ് പോയത്. ഫോട്ടോഗ്രാഫര്‍ അവനോട് പുറത്തിരിക്കാന്‍ പറഞ്ഞു. ശേഷം എന്നെ മാത്രം അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എനിക്ക് ധരിക്കാനായി അടിവസ്ത്രങ്ങള്‍ നല്‍കി. അയാളുടെ മുന്നില്‍ വച്ച് തന്നെ മാറാന്‍ പറഞ്ഞു. എനിക്ക് നിന്റെ ശരീരം കാണണം എന്നാണ് അയാള്‍ പറഞ്ഞത്. ആ പ്രായത്തില്‍ എങ്ങനെയാണ് ഇന്‍ഡസ്ട്രിയില്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന് മനസിലാക്കാനുള്ള അറിവുണ്ടാകില്ല.” ഐശ്വര്യ രാജേഷ് പറയുന്നു.

“ഇവിടെ ഇങ്ങനെയാകും എന്നാണ് ഞാന്‍ കരുതിയത്. ഏതാണ്ട് ഞാന്‍ തയ്യാറാവുകയും ചെയ്തു. അയാള്‍ അഞ്ച് മിനുറ്റ് കൂടി സംസാരിച്ചിരുന്നെങ്കില്‍ ഞാന്‍ അതിന് തയ്യാറാകുമായിരുന്നു. പക്ഷെ എനിക്ക് എന്തോ പന്തികേട് തോന്നി. പിന്നാലെ സഹോദരനോട് സമ്മതം വാങ്ങിയിട്ട് വരാമെന്ന് പറഞ്ഞ് ഞാൻ ആ മുറിയില്‍ നിന്നും ഇറങ്ങിപ്പോന്നു.” ഐശ്വര്യ രാജേഷ് കൂട്ടിച്ചേർത്തു. നിഖിൽ വിജയേന്ദ്ര സിംഹയോട് സംസാരിക്കവെയായിരുന്നു ഐശ്വര്യയുടെ പ്രതികരണം.

‘വിശ്വസിക്കാനാകുന്നില്ല, സൗഹൃദത്തിനപ്പുറമുള്ള ബന്ധമായിരുന്നു’; സി ജെ റോയ്‌യെ അനുസ്‌മരിച്ച് മോഹൻലാൽ

0
Spread the love

നിറയൊഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയ്‌യുടെ വിയോഗത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. സൗഹൃദത്തിനുമപ്പുറമുള്ള ബന്ധമായിരുന്നു റോയ്‌യുമായി ഉണ്ടായിരുന്നതെന്ന് മോഹൻലാൽ ഫേസ്‌ബുക്ക് കുറിപ്പിൽ സ്മരിച്ചു. വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കുറിച്ചു.

‘എന്റെ പ്രിയ സുഹൃത്ത് സി ജെ റോയ്‌യുടെ വിയോഗം വിശ്വസിക്കാനാവുന്നില്ല. ഈ അതിയായ ദുഃഖത്തിൽ കുടുംബത്തിനൊപ്പം ചേരുന്നു. സൗഹൃദത്തിനപ്പുറമുള്ള ബന്ധമായിരുന്നു. എപ്പോഴും സ്‌നേഹത്തോടെയും ഊഷ്മളതയോടെയും ഓർമിക്കപ്പെടും’, എന്നായിരുന്നു മോഹൻലാലിന്റെ കുറിപ്പ്.

ഇൻകം ടാക്‌സ് റെയ്‌ഡിനിടെയാണ് സി ജെ റോയ്‌യെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് സി ജെ റോയ്‌യുടെ സഹോദരൻ സി ജെ ബാബു ആരോപിച്ചു. ഗുരുവായൂർ സ്വദേശി ജോസഫിന്റെയും ത്രേസ്യയുടെയും മകനാണ് സി ജെ റോയ് എന്നറിയപ്പെട്ട ചിരിയങ്കണ്ടത്ത് ജോസഫ് റോയ്. ബംഗളൂരുവിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാരീസിൽ നിന്ന് ഉന്നതവിദ്യാഭ്യാസം നേടി. ബഹുരാഷ്ട്ര കമ്പനിയായ എച്ച്‌പി‌യിൽ പ്ലാനിംഗ് മാനേജരായി ജോലിചെയ്തതിനുശേഷമാണ് 2005ൽ കോൺഫിഡന്റ് ഗ്രൂപ്പ് ആരംഭിച്ചത്. 20 വർഷത്തിനിടെ 8000ത്തിലധികം കോടി ആസ്തിയുള്ള കമ്പനിയായി വളർന്നു.

മലയാളത്തിലും കന്നഡയിലുമായി പത്തിലേറെ സിനിമകൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രം ‘കാസനോവ’യിലൂടെയാണ് നിർമാണരംഗത്തെത്തിയത്. ഏറ്റവും ഒടുവിലായി നിർമിച്ച ചിത്രത്തിന്റെ റിലീസ് ആദ്യം നിശ്ചയിച്ച ദിവസമാണ് സി ജെ റോയ് സ്വയം ജീവനൊടുക്കിയത്. ഫെബ്രുവരി ആറിന് നിലവിൽ റിലീസ് നിശ്ചയിച്ചിരിക്കുന്ന അനോമി – ദ ഇക്വേഷൻ ഓഫ് ഡെത്ത് എന്ന സിനിമയുടെ സഹനിർമാതാവാണ് സി ജെ റോയ്. ‘കാസനോവ’യ്‌ക്ക് പിന്നാലെ ‘മരയ്ക്കാർ-അറബിക്കടലിലെ സിംഹം’, സുരേഷ് ഗോപി നായകനായ ‘മേം ഹൂം മൂസ’, ‘ഐഡന്റിറ്റി’ എന്നീ മലയാളം സിനിമകളും റോയ് നിർമിച്ചു.

ഇ ഡി റെയ്ഡിനിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി, സ്വയം വെടിയുതിർത്തു!

0
Spread the love

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെയാണ് സംഭവം. ബെംഗളൂരുവിലെ അശോക് നഗറിലെ ഓഫീസില്‍വെച്ച് സ്വയം വെടിയുതിർത്തുകയായിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts