Home Blog Page 13

എമ്പുരാനിൽ’ നിന്നും ലൈക്ക പ്രൊഡക്ഷൻസ് പിന്മാറി! പകരം ഗോകുലം മൂവീസ്; റിലീസ് ഡേറ്റ് മാറുമോ?

0
Spread the love

സിനിമ പ്രേമികൾ അക്ഷമരായി കാത്തിരിക്കുന്ന മോഹൻലാൽ, പൃഥ്വിരാജ് കൂട്ടായ്മയിൽ ഒരുങ്ങുന്ന മലയാള ബിഗ് ബഡ്‌ജറ് ചിത്രം ‘L2 എമ്പുരാനിൽ’ (L2 Empuraan) നിന്നും തമിഴ് നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് പിന്മാറി. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസും സുഭാസ്ക്കരന്റെ ലൈക്കയും ചേർന്നായിരുന്നു നിർമാണം. ലൈക്ക നിർമാണത്തിൽ നിന്നും പിന്മാറുന്നതും ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ലൈക്കയുടെ ഷെയർ ഏറ്റെടുക്കും എന്നാണ് ഏറ്റവും പുതുതായി ലഭ്യമായ വിവരം. എന്നിരുന്നാലും, മാർച്ച് 27 എന്ന റിലീസ് തീയതിയിൽ നിന്നും മാറില്ല എന്നും വിവരമുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലൈക്ക പ്രൊഡക്ഷൻസ് ‘L2 എമ്പുരാൻ’ സിനിമയിൽ നിന്നും പിന്മാറും എന്ന നിലയിൽ സ്ഥിരീകരണം ലഭിക്കാതെ റിപോർട്ടുകൾ പുറത്തുവന്നിരുന്നു. ലൈക്കയുടെ പിന്തുണയില്ലാതെ സിനിമ തിയേറ്ററിൽ എത്തിക്കാനുള്ള ശ്രമം ആന്റണി പെരുമ്പാവൂരിന്റെ നേതൃത്വത്തിലുള്ള ആശിർവാദ് സിനിമാസ് വളരെ മുൻപേ ആരംഭിച്ചിരുന്നു എന്നും റിപോർട്ടുണ്ട്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇന്ന് വൈകുന്നേരത്തോടു കൂടി പുറത്തുവരും എന്നാണ് പുതിയ സൂചനകൾ.

എന്തിരൻ 2.0, പൊന്നിയിൻ സെൽവൻ തുടങ്ങിയ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ നിർമാണ പ്രവർത്തനങ്ങളിൽ പ്രധാനപങ്ക് വഹിച്ച ലൈക്കയുടെ കേരളത്തിലേക്കുള്ള വരവിൽ ഏറെ പ്രതീക്ഷകൾ നൽകിയ ചിത്രമായിരുന്നു ‘L2 എമ്പുരാൻ’. എന്നാൽ, പ്രതാപകാലം വിളിച്ചോതുന്ന ചിത്രങ്ങളെ പോലായിരുന്നില്ല, ലൈക്കയുടെ ഏറ്റവും പുതിയ പ്രോജക്റ്റ് ആയ ‘വിടാമുയർച്ചി’. അജിത്കുമാറിന്റെ താരപ്പൊലിമ കൊണ്ടുപോലും ബോക്സ് ഓഫിസിൽ പിടിച്ചു നിൽക്കാനാവാതെ ലൈക്കയ്ക്ക് കാലിടറി. അതിനു മുൻപിറങ്ങിയ ‘വേട്ടയാൻ’ വിജയചിത്രമായെങ്കിലും, അതിനും മുൻപേ റിലീസ് ചെയ്ത ‘ഇന്ത്യൻ 2വും’ നിരാശാജനകമായി

ഔദ്യോഗിക കണക്കനുസരിച്ച് 175–350 കോടി ബഡ്ജറ്റിൽ നിർമിച്ച ‘വിടാമുയർച്ചി’, ബോക്സ് ഓഫിസിൽ നിന്നും നേടിയതാകട്ടെ ആകെ 138 കോടിയും. ഇതിനു പിന്നാലെ ഉണ്ടായ സാമ്പത്തിക ബാധ്യതയിൽ ലൈക്ക ‘L2 എമ്പുരാൻ’ പോലൊരു ചിത്രത്തെ പിന്താങ്ങാനുള്ള സാധ്യതയ്ക്കും മങ്ങലേൽക്കുകയായിരുന്നു. ഇതിനു പുറമേ, നിർമാണ കമ്പനിയുടെ പേരിലെ കടങ്ങൾ വീട്ടാൻ സാമ്പത്തിക ഇടപാടുകാരുടെ സമ്മർദം ഏറുന്നുണ്ട്.ബോളിവുഡ് താരങ്ങൾ L2 എമ്പുരാനിൽ വേഷമിടുന്നെങ്കിലും, എടുത്തുപറയത്തക്ക താരപ്പൊലിമ ഈ ചിത്രത്തിനില്ല താനും. ഈയൊരു ഘടകം ഹിന്ദി ഹൃദയഭൂമിയിൽ ‘എമ്പുരാന്’ ലഭിക്കാവുന്ന സ്വീകാര്യതക്ക് മേൽ ചോദ്യചിഹ്നമുയർത്തുകയാണ്

ഇത്തരം വൃത്തികേടും ചെയ്ത് ഭർത്താവെന്ന് പറഞ്ഞ് സുധിയ്ക്കൊപ്പമുള്ള ചിത്രം പ്രദർശിപ്പിക്കരുതെന്ന് വിമർശകർ; മാറ്റുന്ന പ്രശ്നമില്ലെന്ന് വ്യക്തമാക്കി രേണു

0
Spread the love

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഷെയർ ചെയ്തും മോശം കമന്റുകൾ രേഖപ്പെടുത്തിയും വിമർശനം ഉന്നയിച്ചും മലയാളികൾ ഏറെ ആഘോഷിച്ച ഒരു വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയ താരമായ കോഴിക്കോട് ദാസേട്ടനും അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണുവും ചേർന്ന് അഭിനയിച്ച റീൽ വീഡിയോ. ചാന്തുപൊട്ട് സിനിമയിലെ ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടിന്റെ റിക്രിയേഷൻ വീഡിയോ ആയിരുന്നു ഇരുവരും ചേർന്ന് അഭിനയിച്ചത്.

റൊമാന്റിക് മൂഡിൽ എടുത്ത റീൽ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇരുവരും വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾക്ക് ഇരയായിരുന്നു. സുധി ചേട്ടൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇത്തരം വൃത്തികേടുകൾ നിങ്ങൾ ചെയ്തു കൂട്ടുമായിരുന്നോയെന്ന് ചോദിച്ചു രേണുവിനെ കുറ്റപ്പെടുത്തിയ പലരും രേണുവിന്റെ പ്രൊഫൈലിൽ നിന്നും സുധിയുടെ ചിത്രം നീക്കം ചെയ്യണമെന്നും നിരന്തരം ആവശ്യപ്പെട്ടിരുന്നു. നിങ്ങൾ ഇത്തരം വൃത്തികേടുകൾ ചെയ്യുകയും ഭർത്താവ് എന്നുപറഞ്ഞ് സുധിയുടെ ചിത്രം പ്രൊഫൈൽ സൂക്ഷിക്കുകയും ചെയ്യുന്നത് തെറ്റാണെന്നായിരുന്നു പലരുടെയും കുറ്റപ്പെടുത്തൽ. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു.

‘സുധിച്ചേട്ടന്റെ വൈഫ്‌ ആയി ഇരിക്കുന്നിടം വരെ ആര് എന്ത് പറഞ്ഞാലും ഡിപി മാറ്റുന്ന പ്രശ്നം ഇല്ല, കാരണം എന്റെ കെട്ട്യോന്റെ ഡിപി എനിക്കിടാനുള്ള അധികാരം ഉണ്ട്. ചൊറിയുന്നവർ ചൊറിഞ്ഞോണ്ടിരിക്കൂ. ഐ ആം നോട്ട് ബോധേഡ് എബൗട്ട് യുവർ ചൊറിച്ചിൽ’- എന്നായിരുന്നു വിമർശനങ്ങളിൽ രേണുവിന്റെ മറുപടി. സുധിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ഡിജിറ്റൽ പെയിന്റിംഗിലൂടെ സൃഷ്ടിച്ചെടുത്ത ചിത്രമാണ് രേണു പങ്കുവെച്ചത്.

‘പെൺകുഞ്ഞ് ആയിരുന്നു, അപ്പോൾ തന്നെ മരിച്ചു’; കാത്തിരുന്ന കണ്മണി പോയെന്ന് ഷെമിയും ഷെഫിയും

0
Spread the love

സ്നേഹത്തിനും പ്രണയത്തിനും പ്രായം ഒരു തടസ്സമല്ല എന്ന് തെളിയിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജോഡിയാണ് ഷെമി- ഷെഫി ദമ്പതികൾ. സോഷ്യൽ മീഡിയ യൂസ് ചെയ്യുന്ന ഒട്ടുമിക്കപേർക്കും ഡെയിലി വ്ലോഗ്സും റീൽ വീഡിയോകളും റൊമാന്റിക് വീഡിയോകളുമൊക്കെയായി പ്രത്യക്ഷപ്പെടാറുള്ള ഷെമി-ഷെഫി ദമ്പതികളുടെ ടിടി ഫാമിലി എന്ന ചാനലും പേജും അറിയാം.

തന്നെ പ്രായത്തിൽ മുതിർന്ന വിവാഹം കഴിക്കുമ്പോൾ ഷെഫി വളരെ ചെറുപ്പമായിരുന്നു. വിവാഹമോചിതയും ഒരു മുതിർന്ന കുട്ടികളുടെ അമ്മയുമായ ഷെമിയെ വിവാഹം കഴിച്ചതിന്റെ പേരിൽ ഉറ്റ സുഹൃത്തുക്കൾ പോലും ഒറ്റപ്പെടുത്തിയപ്പോഴും തന്റെ പ്രണയത്തെ ചേർത്തുപിടിച്ച ആളാണ് ഷെഫി. തുടക്കത്തിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നുവെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായതോടെ വലിയ പിന്തുണ തന്നെ ഇരുവർക്കും ലഭിച്ചിരുന്നു. മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്സും ഇരുവർക്കുമുണ്ട്.

സന്തോഷകരമായ ദാമ്പത്യം തുടർന്ന് പോകുന്നതിനിടെ ഒരു കുഞ്ഞിനായി ഇരുവരും ശ്രമിച്ചിരുന്നു. എന്നാൽ ഷമിയുടെ പ്രായം കൂടുതൽ ഗർഭധാരണത്തിന് വെല്ലുവിളിയായിരുന്നുമെങ്കിലും കാര്യങ്ങൾ കുറെയൊക്കെ ആശാവഹമായ രീതിയിൽ മുന്നോട്ടു പോയിരുന്നു. ഷെമി ഗർഭിണിയാണെന്ന് ഈ അടുത്ത് ടിടി ഫാമിലിയിലൂടെ ഷെഫി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ജനനത്തിന് തൊട്ടുപിന്നാലെ കുഞ്ഞ്മരണപ്പെട്ടുവെന്ന വാർത്തയാണ് ദമ്പതികൾ പങ്കുവെക്കുന്നത് . 

‘ഷെമി പ്രസവിച്ചു, പെൺകുഞ്ഞ് ആയിരുന്നു. അപ്പോൾ തന്നെ മരിച്ചു എല്ലാവരും ദുആ ചെയ്യണം’ എന്നാണ് ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ പങ്കുവച്ച് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ടിടി ഫാമിലി കുറിച്ചത്.

ഇരുവരുടെയും കുഞ്ഞിനായുള്ള രണ്ടാമത്തെ ശ്രമമാണ് പരാജയപ്പെടുന്നത്. തനിക്ക് പ്രായ കൂടുതൽ ഉള്ളതുകൊണ്ടുതന്നെ പ്രസവവുമായി ബന്ധപ്പെട്ട സങ്കീർണ്ണകൾ ഉണ്ടായേക്കാമെന്ന് നേരത്തെ തന്നെ ഷെമി വ്യക്തമാക്കിയിരുന്നു.

അതേസമയം കുഞ്ഞിന്റെ നെഞ്ചിടിപ്പിൽ വ്യത്യാസമുള്ളതായി ചൂണ്ടിക്കാട്ടി പെട്ടെന്ന് ലേബർ റൂമിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

ചർച്ച ഫലം കണ്ടില്ല! ബാങ്ക് ജീവനക്കാര്‍ 24, 25 തീയതികളില്‍ പണിമുടക്കും, തുടർച്ചയായി അടഞ്ഞു കിടക്കുക നാല് ദിവസം!!

0
Spread the love

വിവിധ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാര്‍ മാര്‍ച്ച് 24, 25 തീയതികളില്‍ രാജ്യവ്യാപക പണിമുടക്ക് നടത്തും. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനാല്‍ മുന്‍നിശ്ചയിച്ച പ്രകാരം സമരം നടക്കുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) അറിയിച്ചു. ഇതോടെ നാല് ദിവസം തുടര്‍ച്ചായായി രാജ്യത്ത് ബാങ്കുകള്‍ അടഞ്ഞ് കിടക്കും.

എല്ലാ തസ്തികയിലും ആവശ്യത്തിന്​ നിയമനവും താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലും, ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനം നടപ്പാക്കുക, ജോലി സുരക്ഷിതത്വത്തിന് ഭീഷണിയാകുന്ന ‘പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്‍റീവ്’ പിൻവലിക്കുക, പൊതുമേഖല ബാങ്കുകളിലെ ഡയറക്ടർ ബോർഡുകളിൽ ഓഫീസർമാരുടെയും ജീവനക്കാരുടെയും ഒഴിവ് നികത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ (AIBOC), നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് (NCBE), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ (AIBOA) എന്നിവ അടക്കം ഒന്‍പത് ‌‌ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്.പണിമുടക്കോടെ തുടര്‍ച്ചയായ നാലു ദിവസമാണ് ബാങ്ക് അടഞ്ഞു കിടക്കുക. മാര്‍ച്ച് 22 ന് രണ്ടാം ശനി പ്രമാണിച്ച് ബാങ്ക് അവധിയാണ്. 23 ന് ഞായറാഴ്ച അവധിയും വരുമ്പോള്‍ ഫലത്തില്‍ നാല് ദിവസമാണ് ബാങ്ക് അടഞ്ഞു കിടക്കുക.

‘ചെകുത്താൻ ഇതുവരെ പ്രയോഗിച്ച ഏറ്റവും വലിയ തന്ത്രം’; റിലീസിന് ഇനി ദിവസങ്ങൾ മാത്രം, പുതിയ പോസ്റ്റർ പുറത്തവിട്ട് എമ്പുരാൻ ടീം

0
Spread the love

കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പൃഥ്വിരാജ്- മോഹൻലാൽ കോമ്പോ വീണ്ടും ഒന്നിക്കുന്നതുമൊക്കെയാണ് അതിന് കാരണം. ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട താരങ്ങളടക്കം നിരവധിപ്പേരാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. എമ്പുരാന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററുകളും മോഹൻലാലിന്റെ കാരക്ടർ പോസ്റ്ററും വലിയ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.ഇപ്പോഴിതാ റിലീസ് അടുത്തിരിക്കെ ആരാധകർക്ക് ആഘോഷിക്കാൻ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

‘ചെകുത്താൻ ഇതുവരെ പ്രയോഗിച്ച ഏറ്റവും വലിയ തന്ത്രം.. താൻ നിലവിലില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയായിരുന്നു!’, എന്നാണ് കുറിപ്പിനൊപ്പം ഒരു ​​ഗോപുരത്തിന് മുന്നിൽ നിൽക്കുന്ന ഖുറേഷി എബ്രഹാം എന്ന മോഹൻലാൽലിന്റെ കഥാപാത്രത്തെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. എന്തായാലും പോസ്റ്റർ പുറത്തുവന്നതോടെ വൻ ആവേശത്തിലാണ് ആരാധകർ.

അതേസമയം നാളുകളുടെ കാത്തിരിപ്പിനു ശേഷം മാർച്ച് 27ന് എമ്പുരാൻ റിലീസ് ചെയ്യു. പൃഥ്വിരാജ് മോഹൻലാൽ എന്നിവർക്കൊപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ്, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുമകുമാരൻ തുടങ്ങിയ മലയാള താരങ്ങളും കൂടാതെ ഹോളിവുഡ് ബോളിവുഡ് താരങ്ങളും എമ്പുരാനിൽ അണിനിരക്കും.

ആ നടനു മുന്നിൽ മമ്മൂട്ടിയും ആസിഫ് അലിയും വീണു; ലിസ്റ്റ് പുറത്ത്

0
Spread the love

2024മായി താരതമ്യം ചെയ്യുമ്പോൾ കുറവാണെങ്കിലും നല്ല സിനിമകൾ സംഭവിക്കുന്ന കാര്യത്തിൽ 2025ലും മലയാള സിനിമ പിശുക്ക് കാട്ടിയിട്ടില്ല. എന്നാൽ മികച്ച പ്രേക്ഷക -നിരൂപക പ്രശംസ നേടിയ ഒരുപിടി സിനിമകൾ വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ പിറന്നുവെങ്കിലും നിർഭാഗ്യവശാൽ പലതും ബോക്സ് ഓഫീസിൽ വേണ്ടത്ര പിടിച്ചുനിന്നില്ല. എന്നാൽ ഇത്തരത്തിൽ ബോക്സ് ഓഫീസിലും പ്രേക്ഷക ഹൃദയത്തിലും ഒരുപോലെ ഇടംപിടിച്ച ചിത്രങ്ങളുടെ ലിസ്റ്റ് ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ടോപ് 10 സിനിമകളുടെ ലിസ്റ്റാണിത്.

ഇതുവരെയുള്ള ബോക്സ് ഓഫീസ് കണക്കുകൾ പ്രകാരം കളക്ഷനിൽ മുന്നിലുള്ളത് ആസിഫ് അലി നായകനായെത്തിയ ജോഫിൻ ടി ചാക്കോ സിനിമയായ രേഖാചിത്രം ആയിരുന്നു. 27 കോടിയോടടുത്ത് കളക്ഷൻ നേടിയ രേഖാചിത്രത്തിനെ പിന്നിലാക്കി കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയാണ് ലിസ്റ്റിൽ ഇപ്പോൾ ടോപ്പിൽ ഉള്ളത്. 27.5 കോടിയാണ് ഇതുവരെ ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണത്തോടെ ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ബേസിൽ നായവേഷത്തിൽ എത്തിയ പൊന്മാനാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് ഉള്ളത്. മമ്മൂട്ടി -ഗൗതം വാസുദേവ് മേനോൻ കൂട്ടുകെട്ടിൽ പിറന്ന ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സണാണ് ലിസ്റ്റിലെ നാലാം സ്ഥാനത്ത് ഉള്ള സിനിമ.

2025ൽ കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങൾഓഫീസർ

*ഓൺ ഡ്യൂട്ടി- 27.5 കോടി

*രേഖാചിത്രം- 26.85 കോടി

*പൊൻമാൻ- 10.5 കോടി

*ഡൊമനിക് ആന്റ് ദി ലേഡീസ് പേഴ്സ്- 9.75 കോടി

*ബ്രൊമാൻസ്- 9.2 കോടി

*ഐഡന്റിറ്റി- 8. 5 കോടി

*ഒരു ജാതി ജാതകം- 7. 75

*കോടിപ്രാവിൻകൂട് ഷാപ്പ്- 5.5 കോടി

*ദാവീദ്- 5.25 കോടി

*പൈങ്കിളി- 3.60 കോടി

ചിമ്പുവുമായി തെറ്റിപ്പിരിയാനുള്ള കാരണം സ്വകാര്യ ഫോട്ടോ പ്രചരിപ്പിച്ചത്; പെട്രോളിയം കമ്പനിയിൽ 100 കോടിയുടെ നിക്ഷേപം; നയൻതാരയെ പറ്റി തുറന്നു പറഞ്ഞ് സംവിധായകൻ

0
Spread the love

സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലഘട്ടങ്ങളിൽ കരിയറിലും വ്യക്തിജീവിതത്തിലും ഒരുപോലെ പ്രതിസന്ധികൾ നേരിട്ടുള്ള നടിയാണ് നയൻതാര. ഇന്ന് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിച്ചു പലരും തലയിലേറ്റി നടക്കുന്നുണ്ടെങ്കിലും ഒരുകാലത്ത് നടി വലിയ രീതിയിൽ വിമർശകരുടെ കല്ലേറ് കൊണ്ടിരുന്നു. മിക്കതിനും പിന്നിൽ താരത്തിന്റെ ഗ്ലാമർ ലുക്കിലുള്ള സിനിമകളും സൂപ്പർതാരങ്ങളുമായി ഉണ്ടായിരുന്ന പ്രണയബന്ധങ്ങളും ഒക്കെയായിരുന്നു. ഇതിൽ പ്രധാനപ്പെട്ട രണ്ട് മുൻ കാമുകന്മാർ ആയിരുന്നു ചിമ്പുവും പ്രഭുദേവയും. ഈ ബന്ധങ്ങളിൽ നടന്നതൊക്കെയും തുറന്ന പുസ്തകം പോലെ വ്യക്തമായിരുന്നു. അന്ന് പ്രതിസന്ധികളിൽ തളരാതെ ഉറച്ച കാൽപ്പാടുകളുമായി നടി മുന്നോട്ടു പോയതിന്റെ വിജയമാണ് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന ഇന്നത്തെ താരത്തിന്റെ ഇന്നത്തെ പദവിയും, കൈ നിറച്ചുള്ള പടങ്ങളും, സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതവുമെല്ലാം. ഇപ്പോഴിതാ സംഭവം വിപുലമായ താരത്തിന്റെ ജീവിതത്തെക്കുറിച്ചും പ്രണയബന്ധങ്ങളെ കുറിച്ചും സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയമാകുന്നത്.

തിരുവല്ലകാരി ഡയാന കുര്യൻ എന്ന നയൻതാര കൈരളി ചാനലിലെ ചമയം എന്ന പരിപാടിയിലൂടെയാണ് സ്ക്രീനിലേക്ക് എത്തുന്നത് എന്നും പിന്നീട് സംവിധായകൻ ഫാസിലിന്റെ ശുപാർശ പ്രകാരം മനസ്സിനക്കരെയിൽ ജോയിൻ ചെയ്തെന്നും സംവിധായകൻ പറയുന്നു. മലയാളത്തിൽ ലേഡീ സൂപ്പർസ്റ്റാർ എന്ന പദവിക്കായി പലരും കടിപിടി കൂടുമ്പോൾ തമിഴിലേക്ക് ചേക്കേറിയ നയൻതാരയ്ക്ക് ആ പദവി കിട്ടിയിട്ടും ബഹുമാനത്തോടെ നിരസിക്കുകയാണെന്നും നയൻതാര ഇന്ത്യൻ സിനിമയിലെ തന്നെ കത്തി ജ്വലിക്കുന്ന പെൺകരുത്താണെന്നും ആലപ്പി അഷ്റഫ് പറയുന്നു. തമിഴിലേക്ക് ചേക്കേറിയ ശേഷം നടൻ ചിമ്പു ആയിരുന്നു താരത്തിന്റെ ആദ്യ കാമുകൻ എന്നും എന്നാൽ തങ്ങളുടെ സ്വകാര്യ നിമിഷങ്ങളിലെടുത്ത ഫോട്ടോകൾ ചിമ്പു പ്രചരിപ്പിച്ചതോടെയാണ് ഈ ബന്ധത്തിന് തിരശ്ശീല വീണതെന്നും സംവിധായകൻ പറയുന്നു.

അതേസമയം രണ്ടാമത്തെ ബന്ധത്തിലൂടെയാണ് നയൻതാര പുലിവാല് പിടിച്ചതെന്നും പ്രഭുദേവയുമായുള്ള ബന്ധം സീരിയസ് ആവുകയും നയൻതാര കയ്യിൽ പച്ച കുത്തുകയും ചെയ്തിരുന്നു. വിഷയം പൊതുജന ശ്രദ്ധയിൽ എത്തിയതോടെ പ്രഭുദേവയുടെ ഭാര്യ രംഗത്തെത്തുകയും വലിയ ചർച്ചയാവുകയും ചെയ്തു. പൊതുജനം പ്രഭുദേവയുടെ ഭാര്യയോടൊപ്പം നിന്നപ്പോൾ ഗദ്യന്തരം ഇല്ലാതെ താരം ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്നും ആലപ്പി അഷ്റഫ് പറയുന്നു.

ഇതിനോടകം നയൻ‌താര നൂറുകണക്കിന് കോടി സമ്പാദിച്ചിരുന്നു. ആഡംബര വീടുകൾ, ആഡംബര കാറുകൾ, തമിഴ്‌നാട്ടിലും കേരളത്തിലുമായി നിരവധി ഭൂമി, ദുബായിലെ ഒരു പെട്രോളിയം കമ്പനിയിൽ നൂറ് കോടി രൂപയുടെ നിക്ഷേപം, കൂടാതെ സ്വന്തമായി ഒരു സ്വകാര്യ വിമാനവും ഉണ്ടെന്നാണ് പറയപ്പെടുന്നതെന്നും ആലപ്പി അഷ്റഫ് പറയുന്നു.

‘പ്രാവിൻകൂട് ഷാപ്പും’ ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി അറിയാം..

0
Spread the love

മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയിലേക്ക്. സൗബിൻ ഷാഹിർ, ബേസിൽ ജോസ‌ഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പ്രാവിൻകൂട് ഷാപ്പ്’ എന്ന ചിത്രമാണ് സ്ട്രീമിംഗിന് എത്തുന്നത്. ജനുവരി 16 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. മൂന്ന് മാസത്തോളമുള്ള ഇടവേളയ്ക്ക് ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തുക. പ്രമുഖ പ്ലാറ്റ്‍ഫോം ആയ സോണി ലിവിലൂടെ ചിത്രം ഏപ്രിൽ 11ന് സ്ട്രീമിങ് ആരംഭിക്കും.

എസ് ഐ സന്തോഷ് എന്ന പൊലീസ് കഥാപാത്രത്തെയാണ് ബേസില്‍ ജോസഫ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചാന്ദ്‌നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ എസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അൻവർ റഷീദ് എന്റര്‍ടെയ്‍ന്‍‍മെന്‍റിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് നിർവ്വഹിച്ചിരിക്കുന്നു. ഡാര്‍ക്ക്‌ ഹ്യൂമര്‍ ശൈലിയിൽ ഒരുങ്ങിയിരിക്കുന്ന ഈ ചിത്രത്തിനു വേണ്ടി തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിഷ്ണു വിജയ്‌ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

ഗാനരചന മുഹ്സിൻ പരാരി, എഡിറ്റർ ഷഫീഖ് മുഹമ്മദ് അലി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എ ആര്‍ അന്‍സാർ, പ്രൊഡക്ഷന്‍ കണ്‍ട്രോളർ ബിജു തോമസ്‌, പ്രൊഡക്ഷന്‍ ഡിസൈനർ ഗോകുല്‍ ദാസ്, കോസ്റ്റ്യൂംസ് സമീറ സനീഷ്, മേക്കപ്പ് റോണക്സ്‌ സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അബ്രു സൈമണ്‍, സൗണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ്, ആക്ഷൻ കലൈ കിംഗ്സണ്‍, കളറിസ്റ്റ് ശ്രീക് വാര്യർ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, ഡിജിറ്റൽ പ്രൊമോഷൻ സ്നേക്ക് പ്ലാന്റ്, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോ ടൂത്ത്സ്, വിതരണം എ ആന്റ് എ എന്റര്‍ടെയ്ന്‍‍മെന്‍റ്സ്, പി ആർ ഒ- എ എസ് ദിനേശ്.

കളമശ്ശേരി ലഹരി വേട്ട; എല്ലാത്തിനും പിന്നിൽ പ്രിൻസിപ്പലിന്റെ കത്ത്; രണ്ട് പൂർവ വിദ്യാർത്ഥികൾ കൂടി പിടിയിൽ

0
Spread the love

കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ നിർണായകമായത് പ്രിൻസിപ്പൾ പൊലീസിന് നൽകിയ കത്ത്. ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുന്നെന്ന് സൂചന നൽകി പ്രിൻസിപ്പൾ 12 ന് പൊലീസിന് കത്ത് നൽകിയിരുന്നു. ലഹരിക്കായി പണപ്പിരിവ് നടത്തുന്ന കാര്യവും കത്തിലുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ക്യാമ്പസിൽ പൊലീസ് റെയ്ഡ് നടത്തിയത്.

കേസില്‍ രണ്ട് പൂർവ വിദ്യാർത്ഥികളെ കൂടി പൊലീസ് ഇന്ന് പിടികൂടി. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച ആഷിക്കിനെയും സുഹൃത്ത് ഷാരികിനെയുമാണ് പൊലീസ് പിടികൂടിയത്. ഇന്നലെ അറസ്റ്റിലായവരുടെ വിദ്യാർത്ഥികളുടെ മൊഴിയിൽ നിന്നാണ് പൂർവ്വ വിദ്യാർത്ഥികള്‍ക്കെതിരായ തെളിവുകൾ ലഭിച്ചത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇരുവരും. ആഷിക്കാണ് കഞ്ചാവ് എത്തിച്ചതെന്നും പിടിയിലായ രണ്ടാമൻ്റെ പങ്ക് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിദ്യാർത്ഥികളുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്.

കോളേജ് ഹോസ്റ്റലിൽ നിന്നും രണ്ട് കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പൊലീസ് ഇന്നലെ പിടിച്ചെടുത്തത്. സംഭവത്തില്‍ 2 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. ആദിത്യനെയും അഭിരാജിനെയും ഇന്നലെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. ആകാശ് റിമാന്‍റിലാണ്.

പോലീസിനെ കണ്ടപ്പോൾ ടോയ്‌ലെറ്റിൽ ഇട്ട് നശിപ്പിക്കാൻ ശ്രമം; എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍

0
Spread the love

കണ്ണൂരിൽ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍. കണ്ണൂർ ഉളിക്കലിൽ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയ സംഘമാണ് പോലീസിന്റെ പിടിയിലായത്. എംഡിഎംഎയുമായി യുവതി ഉൾപ്പെടെ മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്. ഉളിക്കൽ സ്വദേശി മുബഷീർ, കർണാടക സ്വദേശികളായ കോമള, അബ്ദുൽ ഹക്കീം എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ലഹരി വിൽപ്പനക്കുള്ള കവറുകളും അളവ് യന്ത്രവും കണ്ടെടുത്തു. പൊലീസിനെ കണ്ടപ്പോൾ മയക്കുമരുന്ന് ടോയ്‌ലെറ്റിൽ ഇട്ട് നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.

വെള്ളിയാഴ്ച അഞ്ച് മണിയോടെ കോട്ടേഴ്സിൽ എത്തിയ പൊലീസ് സംഘം വാതിലിൽ മുട്ടിയെങ്കിലും പ്രതികൾ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. വാതിൽ ചവിട്ടി പൊളിച്ചാണ് പൊലീസ് സംഘം അകത്ത് കയറിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലാണ് അഞ്ച് ഗ്രാം എംഡിഎംഎ പിടികൂടിയത്. പൊലീസിനെ കണ്ടതോടെ പ്രതികൾ കയ്യിലുണ്ടായിരുന്ന എംഡിഎംഎ വാഷ് ബേസിലിട്ട് തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പൊലീസ് തടയുകയായിരുന്നു. പൊലീസിന്റെ സംയോജിത ഇടപെടൽ കൊണ്ട് ബാക്കി വന്ന എംഡിഎംഎ ഇവരുടെ കയ്യിൽ നിന്ന് പിടികൂടാൻ സാധിച്ചു. കുടുംബങ്ങൾ ഒന്നിച്ച് താമസിക്കുന്ന കോട്ടേഴ്സിൽ ഇത്തരത്തിലുള്ള ലഹരി വില്പന നാട്ടുകാർക്ക് വളരെ ആശങ്കയാണ് ഉയർത്തുന്നത്. ലഹരിക്കെതിരെയും ലഹരി വില്പനക്കാർക്ക് എതിരെയും കൂട്ടായ പ്രവർത്തനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts