Home Blog Page 13

ആ താരം നിവിന്‍ പോളിയെന്ന് പറഞ്ഞിട്ടില്ല; അതാരെന്ന് സിനിമയിലുള്ള പലര്‍ക്കും മനസിലായിട്ടുണ്ടാകും, വീണ്ടും ലിസ്റ്റിൻ സ്റ്റീഫൻ

0
Spread the love

താന്‍ പ്രതികരിച്ചത് നടന്‍ നിവിന്‍ പോളിക്ക് എതിരെയല്ലെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരി കൊളുത്തിയിട്ടുണ്ട് എന്നായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്റെ വിവാദ പ്രസ്താവന. ഇതിന് പിന്നാലെയാണ് ലിസ്റ്റിന്‍ നിവിന്‍ പോളിയെ കുറിച്ചാണ് പറഞ്ഞതെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

നിവിന്‍ പോളിയാണ് ആ താരമെന്ന് താന്‍ പറഞ്ഞിട്ടില്ല. താന്‍ അധികം സിനിമ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ആരെ കുറിച്ചാണ് പറഞ്ഞതെന്ന് സിനിമയിലുള്ള പലര്‍ക്കും മനസിലായിട്ടുണ്ടാകും. മറ്റുള്ളവര്‍ നിവിന്‍ ആണ് ആ നടന്‍ എന്ന് പറയുന്നതില്‍ തനിക്കൊന്നും ചെയ്യാനാവില്ല എന്നാണ് ലിസ്റ്റിന്‍ പ്രതികരിച്ചിരിക്കുന്നത്.

അതേസമയം, നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ ആരോപണങ്ങളോടും ലിസ്റ്റിന്‍ പ്രതികരിച്ചു. ‘ലിസ്റ്റിന്‍ തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരുടെ ഏജന്റ്, ആ വാക്കുകളില്‍ ഒറ്റുകാരന്റെ കൊതിയും കിതപ്പുമുണ്ട്’ എന്നിങ്ങനെയായിരുന്നു സാന്ദ്ര തോമസിന്റെ വാക്കുകള്‍. ഇതിനോടാണ് ലിസ്റ്റിന്‍ പ്രതികരിച്ചത്.

സാന്ദ്ര തോമസ് നിരാശയില്‍ ഓരോന്ന് പറയുകയാണ്. അതിന് മറുപടി കൊടുക്കേണ്ട കാര്യമില്ല. വട്ടിപ്പലിശ എന്ന് പറയുന്നത് എന്താണെന്ന് അറിയില്ല. ചെന്നൈയില്‍ നിന്നൊക്കെ പണം വാങ്ങി തിരിച്ചു കൊടുക്കാറുണ്ട്. താന്‍ പണം വാങ്ങി, കഷ്ടപ്പെട്ട് സിനിമ ഉണ്ടാക്കും അതിന് എന്താണ് കുഴപ്പം എന്നാണ് ലിസ്റ്റിന്‍ ചോദിക്കുന്നത്.

‘മനസ് നിറഞ്ഞു. ഇത്തരം ചിത്രങ്ങള്‍ തുടരണം’; ‘തുടരും’ സിനിമയ്ക്ക് പ്രശംസകളുമായി രമേശ് ചെന്നിത്തല

0
Spread the love

‘തുടരും’ സിനിമയ്ക്ക് പ്രശംസകളുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്തരം ചിത്രങ്ങള്‍ തുടരണം എന്ന് പറഞ്ഞു കൊണ്ടുള്ള ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. സൂപ്പര്‍താര പരിവേഷങ്ങളെല്ലാം അഴിച്ചുവച്ച് അഭിനയചക്രവര്‍ത്തിയായി മോഹന്‍ലാല്‍ തിരിച്ചെത്തി. ജോര്‍ജ് സാറായി അഭിനയിച്ച പുതുമുഖ താരം പ്രകാശ് വര്‍മ്മയുടെത് ഇരുത്തം വന്ന പ്രകടനം എന്നിങ്ങനെയാണ് ചെന്നിത്തല കുറിച്ചിരിക്കുന്നത്

ചെന്നിത്തലയുടെ കുറിപ്പ്

തുടരും കണ്ടു. ഹരിപ്പാടുള്ള മോഹന്‍ലാല്‍ ആശിര്‍വാദ് സിനിപ്ലക്സ് തിയേറ്ററിലാണ് പോയത്. മനോഹരമായ സിനിമ. നമ്മള്‍ തുടരരുത് എന്നാഗ്രഹിക്കുന്ന പലതും ആ സിനിമ പറയുന്നുണ്ട്. പണവും ജാതിയും മതവും ഒക്കെ മനുഷ്യര്‍ക്കിടയില്‍ തീര്‍ക്കുന്ന മതിലുകളെക്കുറിച്ച്, അവരെ പലതായി തരം തിരിക്കുന്നതിനെക്കുറിച്ച്, ആ കള്ളികളില്‍ പെട്ട് ഈയാംപാറ്റകളെപ്പോലെ നഷ്ടമാകുന്ന മനുഷ്യരെക്കുറിച്ച്, അവരുടെ കഥ തുടരുമെന്നതിനെക്കുറിച്ച് ഈ സിനിമ പറയുന്നു

എല്ലാ സൂപ്പര്‍താര പരിവേഷങ്ങളും അഴിച്ചു വെച്ച് കുടുബസദസുകളിലെ അഭിനയചക്രവര്‍ത്തിയായി മോഹന്‍ലാല്‍ തിരിച്ചെത്തുന്നുണ്ട്. ഇതില്‍. പ്രേക്ഷകര്‍ക്കു കണ്ടു മടുക്കാത്ത മോഹന്‍ലാല്‍ – ശോഭന ജോടി നിത്യഹരിതമായി നിറയുന്നു. തികഞ്ഞ ഒരു ഫാമിലി ത്രില്ലര്‍.

തുടക്കത്തില്‍ ലളിതമായും പിന്നെ ചുരങ്ങളിലൂടെയുള്ള ഒരു സാഹസിക കാര്‍ യാത്രപോലെയും സിനിമ പ്രേക്ഷകമനസുകളിലേക്കു പരിണമിക്കുകയാണ്. ജോര്‍ജ് സാറായി അഭിനയിച്ച പുതുമുഖ താരം പ്രകാശ് വര്‍മ്മയെക്കുറിച്ച് പറയാതെ ഈ ചിത്രത്തെക്കുറിച്ച് എഴുതി നിര്‍ത്താനാവില്ല. ഇരുത്തം വന്ന പ്രകടനം. സിനിമ കണ്ടിറങ്ങുമ്പോള്‍ മനസ് നിറഞ്ഞു. ഇത്തരം ചിത്രങ്ങള്‍ തുടരണം….

ഇടുക്കിയിൽ സർക്കാർ പരിപാടിയിലെ വേടന്റെ ഷോ; സന്ദർശകർക്ക് നിയന്ത്രണവും കനത്ത സുരക്ഷയും

0
Spread the love

സർക്കാരിൻ്റെ നാലാം വാർഷികഘോഷ പരിപാടിയുടെ സമാപനത്തിലെ റാപ്പർ വേടന്റെ ഷോയ്ക്ക് സന്ദർശകർക്ക് നിയന്ത്രണവും അതിസുരക്ഷയും. 8000 പേർക്കാണ് മാത്രമാണ് പരമാവധി പ്രവേശനം. സ്ഥല പരിമിതി മൂലമാണ് പ്രവേശനം പരിമിതപ്പെടുത്താന്‍ തീരുമാനിച്ചത്. സുരക്ഷക്കായി 200 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് 7.30 ന് വാഴത്തോപ്പ് സ്ക്കൂൾ ഗ്രൗണ്ടിലാണ് വേടന്‍റെ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. വേണ്ടി വന്നാൽ വേദിയിലേക്കുള്ള റോഡുകൾ ബ്ലോക്ക്‌ ചെയ്യുമെന്നും ആളുകളുടെ എണ്ണം നിയന്ത്രണ വിധേയമല്ലെങ്കിൽ പരിപാടി റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ പരിപാടിയിൽ നിന്ന് വേടനെ ഒഴിവാക്കിയിരുന്നു. പിന്നീട് കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും ജാമ്യം ലഭിച്ചതോടെ വീണ്ടും വേടന്റെ പരിപാടി പുനസ്ഥാപിക്കുകയായിരുന്നു.

സ്വർണ്ണവില വീണ്ടും കൂടി; ഒരു പവന്റെ ഇന്നത്തെ നിരക്കറിയാം..

0
Spread the love

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 70,200 രൂപയാണ്.

ഒരു ഗ്രാം സ്വർണത്തിന് 20 രൂപ വർധിച്ച് 8775 രൂപയായി. ഈ മാസം ആരംഭിച്ചതോടെ വില തുടർച്ചയായി ഇടിഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8775 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7250 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്

ലാലേട്ടനൊപ്പം അഭിനയിക്കാൻ ഒരു കൊതി തോന്നി പിന്നെ ഒന്നും നോക്കിയില്ല, തുടരുമിലെ മിനിറ്റുകൾ മാത്രമുള്ള റോളിനെ കുറിച്ച് അർജുൻ അശോക്

0
Spread the love

മോഹൻലാൽ ചിത്രം തുടരും മികച്ച പ്രതികരണങ്ങളുമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. ഓവർസീസ് മാർക്കറ്റിലും ചിത്രം വലിയ കുതിപ്പാണ് ഉണ്ടാക്കുന്നത്. ചിത്രം പുറത്തിറങ്ങിയത് മുതൽ അർജുൻ അശോകൻ അവതരിപ്പിച്ച അതിഥി വേഷം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള കാമിയോ റോളായിരുന്നു സിനിമയിൽ നടന്റേത്. ഇപ്പോഴിതാ സിനിമയിലെ വേഷത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് അർജുൻ അശോകൻ.

ലാലേട്ടനാടൊപ്പം അഭിനയിക്കാനുള്ള കൊതി കൊണ്ടാണ് തുടരുമിൽ അഭിനയിച്ചതെന്നും ചിത്രത്തിൽ വളരെ കുറച്ച് നേരം മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് ആദ്യമേ പറഞ്ഞിരുന്നെന്നും അർജുൻ അശോകൻ പറഞ്ഞു. ‘എന്നെ സിനിമയിലേക്ക് വിളിച്ചപ്പോൾ ഒന്നോ രണ്ടോ ഡയലോഗോ ചിലപ്പോൾ ഒരു ഷോട്ടോ മാത്രമേ ഉണ്ടാകുകയുള്ളൂ എന്തേലും കുഴപ്പം ഉണ്ടോ എന്ന് ചോദിച്ചു. ഞാൻ ഒരു പ്രശ്നവും ഇല്ലെന്ന് പറഞ്ഞു കാരണം ലാലേട്ടന്റെ ഒപ്പമല്ലേ അഭിനയിക്കുന്നേ. ഞാൻ അദ്ദേഹത്തോടൊപ്പം ഇതുവരെ അഭിനയിച്ചിട്ടില്ല. അപ്പോൾ ഒരു കൊതി തോന്നി പിന്നെ ഒന്നും നോക്കാൻ പോയില്ല’, അർജുൻ അശോകൻ പറഞ്ഞു.

അതേസമയം, ബോക്സ് ഓഫീസിൽ തുടരും 150 കോടി പിന്നിട്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മലയാളത്തിനൊപ്പം തെലുങ്ക് പ്രേക്ഷകർക്കിടയിലും സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രം തമിഴ്നാട്ടിലും റിലീസിന് ഒരുങ്ങുകയാണ്. മെയ് ഒമ്പതിനാണ് ചിത്രത്തിന്റെ തമിഴ് പതിപ്പ് തിയേറ്ററുകളിലെത്തുന്നത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപയാണ് നേടിയത്. മൂന്ന് ദിവസം കൊണ്ട് ചിത്രം 69 കോടിയിലധികം രൂപ കളക്ട് ചെയ്യുകയുമുണ്ടായി. ആറുദിവസം കൊണ്ട് ആഗോളതലത്തിൽ 100 കോടി ക്ലബിൽ കയറിയ ചിത്രം ജൈത്രയാത്ര തുടരുകയാണ്.

പരാതി ലഭിക്കാതെ ലിസ്റ്റിന്‍ സ്റ്റീഫന്റെ വിഷയത്തില്‍ ഇടപെടില്ല: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

0
Spread the love

ലിസ്റ്റിന്‍ സ്റ്റീഫന്റെ വിവാദ പ്രസ്താവനയില്‍ ഇടപെടില്ലെന്ന് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍. ലിസ്റ്റിന്‍ പരാതി നല്‍കിയാല്‍ മാത്രം പരിശോധിക്കും, നിര്‍മ്മാതവിന്റെ ആരോപണം വ്യക്തിപരമായ വിഷയമായാണ് കാണുന്നത് എന്നാണ് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.

മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് എന്നായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്‍ താന്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമയായ ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ ലോഞ്ചിനിടെ പറഞ്ഞത്. ”മലയാള സിനിമയില്‍ വന്നിട്ട് പത്ത്-പതിനഞ്ച് വര്‍ഷമായി. കുറെയധികം സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് ഇന്ന് തിരി കൊളുത്തിയിട്ടുണ്ട്.”

”വലിയൊരു മാലപ്പടക്കത്തിനാണ് തിരി കൊളുത്തിയത്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇത് കാണും. പക്ഷേ ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്. കാരണം, അങ്ങനെ തുടര്‍ന്ന് കഴിഞ്ഞാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്കും കാരണമാകും” എന്നായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്റെ വാക്കുകള്‍.

വേടനെ തിരിച്ചെടുത്ത് സർക്കാർ; എന്റെ കേരളം പ്രദര്‍ശന മേളയിലെ റദ്ദ് ചെയ്ത സംഗീത പരിപാടി പുനസംഘടിപ്പിക്കും

0
Spread the love

റാപ്പര്‍ വേടന് വീണ്ടും സർക്കാർ പരിപാടിയിൽ വേദി. സര്‍ക്കാര്‍ നാലാം വാര്‍ഷികഘോഷ പരിപാടിയുടെ ഇടുക്കി ജില്ലയിലെ സമാപനത്തിലാണ് വേടന്റെ പരിപാടി സംഘടിപ്പിക്കുന്നത്.എന്റെ കേരളം പ്രദര്‍ശന മേളയിലാണ് നാളെ വൈകിട്ട് റാപ്പ് ഷോ നടത്തുന്നത്. മുമ്പ് കേസിന്റെ പശ്ചാത്തലത്തില്‍ വേടന്റെ പരിപാടി മാറ്റിവച്ചിരുന്നു. കഴിഞ്ഞ 29നായിരുന്നു വേടന്റെ പരിപാടി ഇടുക്കിയില്‍ നടത്താന്‍ തീരുമനിച്ചത്. എന്നാല്‍ 28ന് കഞ്ചാവുമായി വേടനെ ഫ്ളാറ്റില്‍ നിന്നും പൊലീസ് പിടികൂടുകയായിരുന്നു.

തുടര്‍ന്ന് പരിപാടി റദ്ദ് ചെയ്തു. എന്നാല്‍ ജാമ്യത്തിലിറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ വീണ്ടും പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു

ഒരു നടനെ നേരിട്ട് കാണണമെന്ന് ആദ്യമായി ആഗ്രഹിച്ചത് ബേസിലിനെയാണ് അവാർഡ് വേദിയിൽ നടി ഷീല, വാക്കുകൾ കിട്ടാതെ ബേസിൽ ജോസഫ്

0
Spread the love

താന്‍ ജീവിതത്തില്‍ നേരിട്ട് കാണണമെന്ന് ആഗ്രിഹച്ച ഒരേയൊരു നടനാണ് ബേസില്‍ ജോസഫെന്ന് നടി ഷീല. ബേസിലിന്റെ ആദ്യ ചിത്രം മുതല്‍ ‘പൊന്‍മാന്‍’ വരെ എല്ലാം ഒന്നിലേറെ തവണ കണ്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ജെഎഫ്ഡബ്ല്യു മൂവി അവാര്‍ഡില്‍ മലയാളം വിഭാഗത്തിലെ ‘മാന്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം ബേസിലിന് കൈമാറി ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

‘ഞങ്ങളുടെ മലയാള സിനിമയിലെ കണ്ണിലുണ്ണിയാണ് ബേസില്‍ ജോസഫ്. എല്ലാ വീടുകളിലും ഒരു ഓമനക്കുട്ടനാണ്. ബേസിലിനെ അവരുടെ വീട്ടിലെ ഒരാളായാണ് എല്ലാവരും വിചാരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആദ്യത്തെ പടം മുതല്‍ ‘പൊന്‍മാന്‍’വരെ എല്ലാചിത്രങ്ങളും രണ്ടുപ്രാവശ്യം ഞാന്‍ കണ്ടിട്ടുണ്ട്. ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയില്‍ പൃഥ്വിരാജും ഇങ്ങേരും കുടിച്ചിങ്ങനെ ഇരിക്കുന്ന ഒരു സീനുണ്ട്. എന്റെ ദൈവമേ, എന്തൊരു അഭിനയമാണ്. അത് പിന്നെയും പിന്നെയും ഓടിച്ച് ഞാന്‍ രണ്ടുമൂന്നുപ്രാവശ്യംകണ്ടു. ഇനിയും ഒരുപാട് പടങ്ങള്‍ അഭിനയിക്കണം. കുറേ കുറേ പ്രായം ആവുമ്പോള്‍ ഡയറക്ഷന് പോയാല്‍മതി കേട്ടോ’, എന്നായിരുന്നു ഷീലയുടെ വാക്കുകള്‍.

മറുപടി പറഞ്ഞ ബേസില്‍ ഷീലയുടെ നല്ല വാക്കുകള്‍ക്ക് നന്ദി അറിയിച്ചു. അവാര്‍ഡ് സ്വീകരിച്ച ശേഷം താന്‍ മറ്റെന്തൊക്കെയോ പറയണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നുവെന്നും ഷീലയുടെ നല്ലവാക്കുകള്‍ കേട്ടതോടെ എല്ലാം മറന്നുപോയെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ വീണ്ടും ഇടപെട്ട ഷീല, ‘ ഞാന്‍ ഇതുവരേയും ഒരു നടനെ നേരിട്ട് കാണണം എന്ന് ആഗ്രഹിച്ചിട്ടില്ല. ആദ്യമായി ഞാന്‍ ആഗ്രഹിച്ച ഒരാള്‍ ഇങ്ങേരേയുള്ളൂ’, എന്നു കൂട്ടിച്ചേര്‍ത്തു. ഷീല മാമിനെ പോലെ ഒരാള്‍ എന്നെക്കുറിച്ച് ഇങ്ങനെയൊന്നും പറയേണ്ടകാര്യമില്ലെന്നും താന്‍ ഭയങ്കര ഹാപ്പിയാണെന്നുമായിരുന്നു ബേസിലിന്റെ മറുപടി.

രോഗി ആണെന്ന് കാണിച്ച് മൂലയ്ക്ക് ഇരുത്താൻ ഒരു നേതാവ് ശ്രമിക്കുന്നു: കെ സുധാകരന്‍

0
Spread the love

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നേരിയ സൂചന പോലും ലഭിച്ചിട്ടില്ലെന്ന് കെ സുധാകരന്‍. തന്നെ മാറ്റണമെങ്കില്‍ ദില്ലിക്ക് വിളിപ്പിക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടി സ്ഥാനം ഒഴിയാന്‍ പറഞ്ഞാല്‍ ഒഴിയുമെന്നും കെ സുധാകരന്‍ ഒരു സ്വകാര്യ ന്യൂസ് ചാനലിനോട് പറഞ്ഞു. എത്രയോ വര്‍ഷത്തെ പാരമ്പര്യം തനിക്കുണ്ടെന്നും അദ്ദേഹം ചോദിച്ചു. രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയുമായി ഒന്നരമണിക്കൂര്‍ സംസാരിച്ചിരുന്നു. കേരള രാഷ്ട്രീയത്തെ കുറിച്ചാണ് സംസാരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പും ചര്‍ച്ചയായി. മാധ്യമങ്ങളാണ് കെപിസിസി നേതൃമാറ്റത്തെ കുറിച്ച് വാർത്ത ഉണ്ടാക്കുന്നതെന്നും കെ സുധാകരന്‍ പറ‍ഞ്ഞു.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് എന്നെ മാറ്റുന്നു എന്നൊരു ഫീൽ ഉണ്ടായിട്ടില്ല. അത്തരത്തിൽ ഒരു ചർച്ചയും ഉണ്ടായിട്ടില്ല. പുതിയ പേരുകൾ എവിടുന്ന് വരുന്നു എന്നറിയില്ലെന്നും കെ സുധാകരന്‍ പറ‍ഞ്ഞു. പലരും എനിക്ക് ആരോഗ്യ പ്രശ്നം ഉണ്ടെന്ന് കാണുന്നുണ്ട്. എന്നാല്‍ എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ ഇല്ലയോ എന്ന് ഞാൻ അല്ലെ പറയേണ്ടതെന്നാണ് സുധാകരന്‍ ചോദിക്കുന്നത്. എന്ത് ആരോഗ്യ പ്രശ്നം ഉണ്ടെങ്കിലും ചികിത്സയ്ക്ക് സൗകര്യം ഇല്ലേ. അത് മറച്ചുവയ്ക്കേണ്ട കാര്യം എന്താണ്. എന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും വല്ലായ്മ ഉണ്ടായിട്ടുണ്ടോ എന്നും ഞാൻ നോർമൽ അല്ലാത്ത എന്തെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ എന്നും സുധാകരന്‍ ചോദിക്കുന്നു. എനിക്ക് ആരോഗ്യപ്രശ്‌നം ഉണ്ടെന്ന് ചിലർ മനഃപൂർവം പറഞ്ഞു പരത്തുന്നു. രോഗി ആണെന്ന് കാണിച്ച് എന്നെ മൂലയ്ക്ക് ഇരുത്താൻ ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. അത് സംസ്ഥാനത്തെ ഒരു നേതാവാണ്. എന്നെ അഖിലേന്ത്യാ കമ്മിറ്റി മാറ്റില്ലെന്ന് എനിക്ക് ഉറപ്പാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ക്കുന്നു.

പ്രായമല്ല പ്രാപ്തിയാണ് പ്രധാനം. താന്‍ അധ്യക്ഷ സ്ഥനത്ത് നിന്ന് മാറണമെന്ന് പറയുന്നവർ വഷളന്മാരായി സ്വയം നിർത്തണം. അത് നിർത്താൻ ഞാൻ യാചിക്കില്ല. കെപിസിസി കാര്യങ്ങൾ നോക്കാൻ ലിജുവിനെ ഞാൻ നിശ്ചയിച്ചതാണ്. എനിക്ക് സ്ഥിരമായി തിരുവനന്തപുരം എത്താൻ കഴിക്കാറില്ല. പക്ഷെ എന്നും രാവിലെ 7 മണിക്ക് ഞാൻ പ്രവർത്തനത്തിന് ഇറങ്ങുന്നുണ്ടെന്നും കെ സുധാകരന്‍ പറയുന്നു. പ്രതിപക്ഷ നേതാവുമായി അഭിപ്രായവ്യത്യാസമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ക്കുന്നു.

എല്ലാത്തിനും തുടക്കം കഞ്ചാവ് പിടികൂടിയ സെറ്റിൽ തുടരില്ലെന്ന് നിവിൻ പോളി തീരുമാനമെടുത്തതോ? മൗനം തുടർന്ന് ലിസ്റ്റിൻ സ്റ്റീഫൻ

0
Spread the love

നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ആരോപണം നടൻ നിവിൻ പോളിയെ ലക്ഷ്യമിട്ട് തന്നെയെന്ന് റിപ്പോർട്ടുകൾ. നിവിനെ നായകനാക്കി ഒരുക്കുന്ന ‘ബേബി ഗേള്‍’ സിനിമയുടെ സെറ്റില്‍ നിന്നും നടന്‍ ഇറങ്ങി പോയതാണ് പ്രശ്‌നത്തിന് കാരണമായിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്ത് ആയിരുന്നു സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റര്‍ മഹേശ്വരനില്‍ നിന്നും എക്‌സൈസ് സംഘം കഞ്ചാവ് പിടികൂടിയിരുന്നു.

കഞ്ചാവ് പിടികൂടിയ സെറ്റില്‍ സഹകരിക്കാന്‍ തയാറായില്ലെന്ന് പറഞ്ഞ് നിവിൻ ഇറങ്ങി പോയതാണ് ലിസ്റ്റിനെ ചൊടിപ്പിച്ചത് എന്നാണ് സൂചന. തന്റെ സിനിമയുടെ ക്രൂ അംഗത്തില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത വിഷയത്തില്‍ ലിസ്റ്റിന്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. അതേസമയം ലിസ്റ്റിൻ സ്റ്റീഫനും ബേബി ​ഗേളിന്റെ സംവിധായകനായ അരുൺ വർമയും ഇൻസ്റ്റ​ഗ്രാമിൽ നിവിനെ അൺഫോളോ ചെയ്തതും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നുണ്ട്.

കഴിഞ്ഞ ദിവസം നിവിൻ ബേബി ​ഗേളിന്റെ ഷൂട്ടിങ്ങിന് എത്തിയില്ലെന്നും സിനിമയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നു. ‘ബേബി ഗേൾ’ എന്ന ചിത്രത്തിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ അ​ദ്ദേഹം പിന്മാറിയപ്പോഴാണ് നിവിൻ സിനിമയിലേക്ക് എത്തുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts