അവ്നീത് കൗർ എന്ന ചലച്ചിത്ര- ടെലിവിഷൻ താരത്തിന്റെ തലവര തന്നെ മാറായിരിക്കുകയാണ് വിരാട് കോലി എന്ന മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ ഒറ്റ ലൈക്കിൽ. മെയ് ഒന്നിന് നടിയുടെ ഇൻസ്റ്റഗ്രാം ഫാൻ പേജുകളിൽ ഒന്നിൽ വന്ന അവ്നീതിന്റെ ഹോട്ട് ചിത്രം കോലി ലൈക്ക് ചെയ്തതിന് പിന്നാലെയാണ് അവിചാരിത സംഭവങ്ങളുണ്ടായത്. ഇതോടെ നടി അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു
സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗിലുമായി. ലൈക്കിൽ കോലി പിന്നാലെ വിശദീകരണവും നൽകി. ഇൻസ്റ്റഗ്രാം ഫീൽഡിൽ അൽഗോരിതം തെറ്റായ ഇടപെടൽ നടത്തിയെന്നായിരുന്നു വിരാടിന്റെ പ്രസ്താവന. താരം ലൈക്ക് പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടെ വിരാടിന്റെ ലൈക്കിന്റെ സ്ക്രീൻ ഷോട്ടുകൾ പ്രചരിച്ചു.
ഇതുകൊണ്ട് ഗുണം ചെയ്തത് നടിക്കാണ്. 48 മണിക്കൂറിനുള്ളിൽ അവരുടെ പോസ്റ്റുകളുടെ മൂല്യം 30 ശതമാനം വർദ്ധിച്ചു. വരുമാനം രണ്ടുലക്ഷത്തിൽ നിന്ന് രണ്ടരലക്ഷമായി. ഫാഷൻ, ബ്യൂട്ടി ബ്രാൻഡുകളടക്കം 12 പേർ നടിയുമായി കരാറിൽ ഒപ്പിടുകയും ചെയ്തുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 30 മില്യൺ ഫോളോവേഴ്സുണ്ടായിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് രണ്ടുദിവസത്തിനിടെ 31.8 മില്യണായി ഉയർന്നു. 1.8 മില്യൺ പേരുടെ വർദ്ധനയുണ്ടായി.