Home Blog Page 13

താടി കളഞ്ഞ് ഇനി മീശ ലുക്കിൽ ലാലേട്ടൻ,​ വീഡിയോ പുറത്തുവിട്ട് ആശിർവാദ് സിനിമാസ്

0
Spread the love

തുടരും എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷ മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 23ന് തൊടുപുഴയിൽ ആരംഭിച്ചിരുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് എൽ366 എന്നാണ് വർക്കിംഗ് ടൈറ്റിൽ നൽകിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം താടി പൂർണമായി എടുത്ത് കട്ടി മീശ വച്ച് മോഹൻലാൽ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ജനുവരി 23ന് തന്റെ പുതിയ ലുക്ക് മോഹൻലാൽ പുറത്തുവിട്ടിരുന്നു. ഈ ലുക്ക് നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ പുതിയ ലുക്കിലുള്ള മോഹൻലാലിന്റെ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ആശീർവാദ് സിനിമാസ്. വീഡിയോയിൽ ഷേവ് ചെയ്ത് മീശ മാത്രം വച്ച ഗെറ്റപ്പിലാണ് മോഹൻലാൽ. ആശിർവാദ് സിനിമാസിന്റെ പിറന്നാളിന് കേക്ക് മുറിച്ച് സന്തോഷം പങ്കുവയ്ക്കുന്ന മോഹൻലാലിനൊപ്പം ഭാര്യ സുചിത്രയും ആന്റണി പെരുമ്പാവൂരുമൊക്കെയുണ്ട്. . ന്യൂ ലുക്കിലുള്ള മോഹൻലാലിന്റെ ആദ്യത്തെ വീഡിയോ ആയതിനാൽ ആരാധകരും ഇത് ഏറ്റെടുത്തിട്ടുണ്ട്.

‘ഒന്നാം നിരയിൽ സ്ത്രീകളേ ഇരുത്തില്ലേ?’; പറയണമെന്ന് കരുതിയതല്ല, എങ്കിലും’; വിമർശനവുമായി അഹാന കൃഷ്ണ

0
Spread the love

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണ വേദിയിലെ ഇരിപ്പിട ക്രമീകരണത്തിനെതിരെ രൂക്ഷവിമർശനവുമായി നടി അഹാന കൃഷ്ണ. പുരസ്കാര ജേതാക്കളായ സ്ത്രീകളെ ഒന്നാം നിരയിൽ നിന്നും ഒഴിവാക്കി പിന്നിലെ നിരകളിൽ ഇരുത്തിയതിലെ അസ്വാഭാവികതയാണ് താരം സോഷ്യൽ മീഡിയയിലൂടെ ചോദ്യം ചെയ്തത്. 

ചടങ്ങിന്റെ വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു അഹാന തന്റെ വിയോജിപ്പും അസ്വസ്ഥതയും പരസ്യമാക്കിയത്. പുരസ്കാരത്തിന് അർഹരായ സ്ത്രീകളെല്ലാം ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു യാദൃച്ഛികതയാണോ എന്ന് അഹാന കൃഷ്ണ ചോദിക്കുന്നു. വിവിധ കാറ്റഗറിയിൽ  പുരസ്കാര ജേതാക്കളായ സ്ത്രീകൾ മുൻനിരയിൽ ഇരിക്കാൻ പൂർണ്ണമായും അർഹരാണെന്നും, അവരെ പിന്നിലേക്ക് മാറ്റിയത് ശരിയായ നടപടിയല്ലെന്നും അഹാന കുറിച്ചു. 

‘‘എല്ലാം വളരെ ഭംഗിയായിരിക്കുന്നു, പുരസ്‌കാര ജേതാക്കളുടെ നേട്ടത്തിൽ ഞാൻ അങ്ങേയറ്റം ആഹ്ലാദിക്കുന്നു. എങ്കിലും, ആ വിഡിയോ കണ്ടപ്പോൾ അവിടെ വിജയികളെ ഇരുത്തിയിരുന്ന രീതി മനസ്സിൽ ചെറിയൊരു അസ്വസ്ഥത പടർത്തി. സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു ആകസ്മികതയാണോ? അവരിൽ പലരും തീർച്ചയായും മുൻനിരയിൽത്തന്നെ ഇരിക്കേണ്ടവരായിരുന്നു. ഇത് ഇവിടെ പറയണമെന്ന് കരുതിയതല്ല, എങ്കിലും എന്നെ അലോസരപ്പെടുത്തിയ ആ ചിന്ത പങ്കുവയ്ക്കാതിരിക്കാൻ എനിക്കായില്ല,’’ അഹാന കൃഷ്ണ കുറിച്ചു 

നിശാഗന്ധിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. മികച്ച ഗായിക, മികച്ച സ്വഭാവ നടി തുടങ്ങിയ പുരസ്കാരങ്ങൾ നേടിയവർക്ക് രണ്ടാം നിരയിലാണ് ഇരിപ്പിടം ഒരുക്കിയിരുന്നത്. അഹാനയുടെ പോസ്റ്റ് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സാംസ്കാരിക വേദികളിലെ ഇത്തരം ലിംഗപരമായ അസമത്വങ്ങൾ ഇനിയെങ്കിലും മാറേണ്ടതുണ്ടെന്ന അഭിപ്രായവുമായി നിരവധിപ്പേർ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ജപ്പാനിലും ‘പുഷ്പ’ തരംഗം; അല്ലു അർജുന് ആദരമായി പ്രത്യേക ‘സുഷി’ വിഭവമൊരുക്കി ജപ്പാനിലെ റെസ്റ്റോറന്‍റ്

0
Spread the love

തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുന്‍റെ ആഗോള ജനപ്രീതി വിളിച്ചോതി ജപ്പാനിൽ നിന്നൊരു സ്പെഷ്യൽ ട്രിബ്യൂട്ട്. തന്‍റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പുഷ്പ 2: ദ റൂളി’ന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ജപ്പാനിലെത്തിയ താരത്തിന് ടോക്കിയോയിലെ ഒരു പ്രമുഖ റെസ്റ്റോറന്‍റ് അപൂർവ്വമായൊരു സർപ്രൈസ് ഒരുക്കി. അല്ലു അർജുനോടുള്ള സ്നേഹസൂചകമായി അദ്ദേഹത്തിന്‍റെ പേരിൽ ഒരു പ്രത്യേക ‘സുഷി’ വിഭവം തന്നെ റെസ്റ്റോറന്‍റ് അധികൃതർ ഒരുക്കുകയുണ്ടായി.

പുഷ്പ എന്ന ചിത്രത്തിലൂടെ ജപ്പാനിൽ അല്ലു അർജുനുണ്ടായ വലിയ ആരാധകവൃന്ദത്തെ ഇത് അടിവരയിടുന്നു. ഭാര്യ സ്നേഹ റെഡ്ഡിക്കും മക്കൾക്കുമൊപ്പം ജപ്പാനിലെത്തിയ താരം ദ ഐക്കൺ സ്റ്റാർ അല്ലു അർജുൻ എന്നെഴുതിയ ഈ സ്പെഷ്യൽ വിഭവം ആസ്വദിക്കുകയും റെസ്റ്റോറന്‍റ് അധികൃതർക്ക് നന്ദി അറിയിക്കുകയും ചെയ്തു.

ഇപ്പോൾ അതിൽ കുറ്റബോധം തോന്നുന്നു; ആ സാധനം ഇനി വേണ്ടെന്ന് ഞാൻ തീരുമാനിച്ചു: ഭാവന

0
Spread the love

മലയാളത്തിന്റെ പ്രിയപ്പെട്ട നായികമാരുടെ പട്ടികയിൽ മുൻനിരയിലുണ്ടാകുന്ന നായികമാരിൽ ഒരാളാണ് നടി ഭാവന. വിവാഹത്തിന് ശേഷം മലയാളത്തിൽ നിന്നും ഇടവേളയെടുത്ത താരം ഇപ്പോൾ സിനിമകളിലൂടെ വീണ്ടും സജീവമാകുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘അനോമി’ തീയേറ്ററുകളിൽ എത്തുകയാണ്. ഇപ്പോൾ ഭാവന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ്. ഒട്ടേറെ അഭിമുഖങ്ങളിൽ താരം പങ്കെടുക്കുന്നുണ്ട്. ഇപ്പോഴിതാ ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിന്റെ ഭാഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഭിമുഖത്തിൽ ജീവിതത്തിൽ താൻ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ചും കുറ്റബോധം തോന്നിയ കാര്യങ്ങളെക്കുറിച്ചും മനസുതുറക്കുകയാണ് താരം.

ഭാവനയുടെ വാക്കുകളിലേക്ക്
‘എന്റെ ആദ്യത്തെ സിനിമ റിലീസ് ചെയ്തപ്പോൾ, അത് സക്സസായി എന്നറിഞ്ഞപ്പോൾ ഭയങ്കര ഹാപ്പിയായിരിക്കുമല്ലോ. ‘നമ്മളി’ന് ശേഷം എനിക്ക് ഒരുപാട് അവസരങ്ങൾ വന്നു. തിരിച്ച് കോളേജിലേക്ക് പോകാനൊന്നും കഴിഞ്ഞിട്ടില്ല. കോളേജ് ലൈഫ് ഞാൻ അനുഭവിച്ചിട്ടേ ഇല്ല. അതുകൊണ്ട് എനിക്ക് അതിനെക്കുറിച്ച് അറിയില്ല. നല്ലൊരു ഭാഗം എനിക്ക് മിസ്സായി. നന്നായി ഭക്ഷണം കഴിക്കുന്ന ഒരാളാണ് ഞാൻ. ചിപ്സും ഫ്രഞ്ച് ഫ്രൈസുമൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കഴിച്ചു തുടങ്ങിയാൽ ഞാൻ നിർത്തില്ല. ക്രിസ്പിയായിട്ടുള്ള ഭക്ഷണം ഒഴിവാക്കാൻ എനിക്ക് ഒരിക്കലും പറ്റില്ല.

എന്റെ കയ്യിൽ ഒരുപാട് ലെതർ ബാഗുണ്ട്. ഇനി ഒരു ലെതർ ബാഗ് ഞാൻ വാങ്ങിക്കില്ല. ഞാൻ ഭയങ്കര ആനിമൽ ലവറാണ്. എനിക്ക് ഇപ്പോൾ അതിൽ കുറ്റബോധം തോന്നുന്നുമുണ്ട്. ആദ്യം കാണുന്ന ഭംഗിയിൽ വാങ്ങുന്നതാണ്. ഇനി പുതുതായി ഒന്ന് വാങ്ങില്ല. അങ്ങനെ ഒരു ആനിമൽ സാധനം ഇനി വേണ്ടെന്ന് ഞാൻ തീരുമാനിച്ചു.

സ്‌കിൻ കെയറിനെക്കുറിച്ച് പറയുമ്പോൾ, അതൊക്കെ കുറച്ച് ജനിതകപരമായി കിട്ടിയതാണ്. അമ്മയുടെ സ്‌കിൻ അടിപൊളിയാണ്. അതുകൊണ്ട് വലിയ സ്‌കിൻ കെയറൊന്നും എനിക്ക് ചെയ്യേണ്ടി വരാറില്ല. എന്റെ സുഹൃത്തുക്കളോട് ചോദിച്ചാൽ അറിയാൻ സാധിക്കും. കുറേ ഫ്രൈഡ് ഫുഡ് കഴിച്ചാലും എന്റെ മുഖത്ത് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.’

‘യൂട്യൂബിലും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും കാണുന്നതെല്ലാം സെൻസർ ചെയ്തതല്ല’; ‘ടോക്സിക്’ വിവാദത്തിൽ സെൻസർ ബോർഡ് ചെയർമാൻ

0
Spread the love

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനംചെയ്യുന്ന പാൻ- ഇന്ത്യൻ ചിത്രം ‘ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷി. ഡിജിറ്റൽ മീഡിയയിൽ ഒരുപാട് കാര്യങ്ങളുണ്ടാവാമെന്നും അതൊന്നും സെൻസർ സർട്ടിഫിക്കേഷൻ നടപടികളിലൂടെ കടന്നുപോയിട്ടുണ്ടാവില്ലെന്നും പ്രസൂൺ ജോഷി പറഞ്ഞു. അതേസമയം, വിജയ് ചിത്രം ‘ജനനായകന്’ പ്രദർശനാനുമതി വൈകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കാൻ പ്രസൂൺ ജോഷി തയ്യാറായില്ല.

ചിത്രം സെൻസർ ബോർഡിന് മുമ്പാകെ സമർപ്പിക്കപ്പെട്ടിട്ടില്ലെന്നും അതിനാൽ പ്രതികരിക്കാനുള്ള സമയമായിട്ടില്ലെന്നുമായിരുന്നു ‘ടോക്‌സിക്’ വിവാദത്തിൽ പ്രസൂൺ ജോഷിയുടെ ആദ്യപ്രതികരണം. ‘യൂട്യൂബിലും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും കാണുന്ന പലതും സർട്ടിഫിക്കറ്റ് നൽകിയത് ആവണമെന്നില്ല. അവ സെൻസർ നടപടികളിലൂടെ കടന്നുപോയിട്ടുണ്ടാവില്ല. അതിനാൽ ഒടിടിയിലോ യൂട്യൂബിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ ആളുകൾ കാണുന്ന കാര്യങ്ങൾ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയതാണെന്ന് തെറ്റിദ്ധരിക്കാൻ പാടില്ല’, അദ്ദേഹം കൂട്ടിച്ചേർത്തു.

‘സെൻസർ നടപടികൾ കഠിനമായ ജോലിയാണ്. അത് ആരും പുറത്തുകാണില്ല. സംവിധായകർ പറയുന്ന കാര്യങ്ങളും സമൂഹം പ്രതീക്ഷിക്കുന്നതും തമ്മിൽ സമതുലിതാവസ്ഥ നിലനിർത്താൻ സെൻസർ ബോർഡ് അംഗങ്ങൾ ശ്രമിക്കുകയാണ്’, അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ‘ജനനായകൻ’ ചിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്ന് പ്രസൂൺ ജോഷി ഒഴിഞ്ഞുമാറി. ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ അക്കാര്യം കോടതി പരിഗണനയിലാണെന്നും ഇപ്പോൾ പ്രതികരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പുറത്തുവന്ന ‘ടോക്‌സിക്’ ടീസറിനെതിരേ കർണാടകയിലെ ആം ആദ്മി പാർട്ടിയുടെ വനിതാ വിഭാഗം സംസ്ഥാന വനിതാ കമ്മിഷനെ സമീപിച്ചിരുന്നു. ടീസറിൽ അശ്ലീല ഉള്ളടക്കം ഉണ്ടെന്നായിരുന്നു ആരോപണം. വനിതാ കമ്മിഷൻ സെൻസർ ബോർഡിനോട് വിശദീകരണം തേടി. സമാന ആരോപണവുമായി സാമൂഹികപ്രവർത്തകൻ ദിനേശ് കല്ലഹള്ളി സെൻസർ ബോർഡിന് നേരിട്ടും പരാതി നൽകിയിരുന്നു.

നിവിൻ പോളിയുടെ സര്‍വ്വം മായ തിയറ്ററിൽ മിസ് ആയോ? എന്നാലിനി ഒടിടിയിൽ കാണാം, അറിയാം..

0
Spread the love

നിവിൻ പോളി നായകനായി വന്ന ചിത്രമാണ് സര്‍വ്വം മായ. സമീപ കാലത്ത് ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്താൻ നിവിൻ പോളിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ നിവിൻ പോളി തന്റെ സ്വാഭാവികമായ ട്രാക്കിലേക്ക് തിരിച്ചെത്തി എന്നതാണ് സര്‍വ്വം മായയ്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 135.55 കോടി നേടി വമ്പൻ തിരിച്ചുവരാണ് നിവിൻ പോളി സര്‍വ്വം മായയിലൂടെ നടത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം 70.09 കോടി നെറ്റ് നേടിയിരിക്കുകയാണ് സര്‍വം മായ എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് റിപ്പോര്‍‌ട്ട് ചെയ്യുന്നത്. ഋഷഭ് ഷെട്ടിയുടെ കാന്താരയടക്കമാണ് ഇതിനകം സര്‍വ്വം മായ കേരളത്തില്‍ മറികടന്നിരിക്കുന്നത്. ഋഷഭ് ഷെട്ടിയുടെ കാന്താര 45.31 കോടിയാണ് മലയാളം നെറ്റ് കളക്ഷനായി ആകെ നേടിയത്. വിദേശത്തും സര്‍വ്വം മായ 50 കോടി എന്ന മാന്ത്രിക സംഖ്യ പിന്നിട്ട് 54 കോടിയില്‍ എത്തിയിരിക്കുന്നു. അതിനിടിയില്‍ സര്‍വ്വം മായയുടെ ഒടിടി റിലീസും സംബന്ധിച്ചും വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്. ജിയോ ഹോട്‍സ്റ്റാറാണ് ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയത് എന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി ആദ്യ വാരമോ രണ്ടാം വാരമോ സര്‍വ്വം മായ ഒടിടിയില്‍ എത്തും എന്നുമാണ് റിപ്പോര്‍ട്ട്.

‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കുന്ന ഈ ചിത്രത്തിൽ നിവിൻ പോളിയെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന പഴയ നിവിൻ പോളിയായി ഈ ചിത്രത്തിലൂടെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. സിനിമ പ്രേമികൾ. കൂടാതെ, മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’ക്കുണ്ട്. പ്രതീക്ഷങ്ങളെല്ലാം ഫലവത്തായിയെന്ന് തെളിയിക്കുന്നതാണ് പ്രതികരണങ്ങള്‍.

ഇവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും അണിനിരക്കുന്നു. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. അഖിൽ സത്യൻ, രതിൻ രാധാകൃഷ്‍ണൻ എന്നിവരാണ് എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത്.

ജെ.സി. ഡാനിയേൽ പുരസ്‌കാരം ശാരദയ്ക്ക്

0
Spread the love

മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024-ലെ ജെ.സി. ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന ജെ.സി. ഡാനിയേൽ അവാർഡ്. ജനുവരി 25-ന് പുരസ്കാരം സമ്മാനിക്കും.

സൂര്യയ്ക്കൊപ്പം നസ്‍ലെനും നസ്രിയയും! ജിത്തു മാധവന്‍റെ തമിഴ് അരങ്ങേറ്റത്തിൽ പ്രതീക്ഷ വച്ച് ആരാധകർ, വണ്‍ ലൈനുമായി നെറ്റ്ഫ്ലിക്സ്

0
Spread the love

ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ട്രെന്‍ഡ് ആയ സിനിമയായിരുന്നു ഫഹദ് ഫാസില്‍ നായകനായ ആവേശം. ചിത്രത്തെ അഭിനന്ദിച്ച് എത്തിയവരില്‍ അലിയ ഭട്ടിനെപ്പോലെയുള്ള ബോളിവുഡ് താരങ്ങള്‍ വരെ ഉണ്ടായിരുന്നു. ആവേശം സംവിധായകന്‍ ജിത്തു മാധവന്‍റെ അടുത്ത ചിത്രവും ഇതിനകം പ്രേക്ഷകരില്‍ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. സംവിധായകന്‍റെ തമിഴ് അരങ്ങേറ്റ ചിത്രത്തില്‍ നായകനാവുന്നത് കേരളത്തിലും ഏറെ ആരാധകരുള്ള സൂര്യയാണ്. നസ്‍ലെനും നസ്രിയയും സൂര്യയ്ക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ സം​ഗീത സംവിധാനം സുഷിന്‍ ശ്യാം ആണ്. ചിത്രത്തില്‍ സൂര്യ ഒരു പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ കഥ സംബന്ധിച്ച ഒരു രത്നച്ചുരുക്കം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെ പുറത്തെത്തിയിരിക്കുകയാണ്.

ഹൈപ്പ് ഉയര്‍ത്തി ‘സൂര്യ 47’

തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിലൂടെ എത്താനിരിക്കുന്ന തമിഴ് ചിത്രങ്ങളുടെ പട്ടിക ഇന്നലെ അവര്‍ പുറത്തുവിട്ടിരുന്നു. അതില്‍ സൂര്യ- ജിത്തു മാധവന്‍ ചിത്രവും ഉണ്ട്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ വര്‍ക്കിം​ഗ് ടൈറ്റില്‍ സൂര്യ 47 എന്നാണ്. സൂര്യയുടെ കരിയറിലെ 47-ാം ചിത്രം ആയതിനാലാണ് ഇത്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രത്തിന്‍റെ ആദ്യ പോസ്റ്ററും പുറത്തെത്തിയിട്ടുണ്ട്. പൊലീസ് യൂണിഫോം ധരിച്ച് പിന്‍തിരിഞ്ഞ് നില്‍ക്കുന്ന സൂര്യയെ ആണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒറ്റ വാചകത്തില്‍, എന്നാല്‍ കൗതുകകരമായി ആണ് ചിത്രത്തിന്‍റെ പ്ലോട്ട് നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചിരിക്കുന്നത്. ​ഗൗരവമുള്ള ഒരു ക്രൈമിന്‍റെ അന്വേഷണം, അത്ര ​ഗൗരവമില്ലാത്ത സംഘത്തിനൊപ്പം എന്നാണ് ആ വാചകം.

രോമാഞ്ചവും ആവേശവും ഒരുക്കിയ ജിത്തു മാധവനില്‍ നിന്ന് ഒരു ആക്ഷന്‍ കോമഡി ചിത്രം തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. സാഗരം സ്റ്റുഡിയോസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആവേശത്തിലൂടെ ഫഹദ് ഫാസിലിന് കരിയറിലെ ഓര്‍ത്തിരിക്കാവുന്ന കഥാപാത്രങ്ങളിലൊന്നിനെ നല്‍കിയ ജീത്തു മാധവന്‍ ഏത് തരത്തിലായിരിക്കും സൂര്യയെ അവതരിപ്പിക്കുക എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. കരിയറില്‍ വന്‍ പ്രതീക്ഷയോടെ എത്തിയ രണ്ട് ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിന്‍റെ സമ്മര്‍ദ്ദം സൂര്യയ്ക്കുണ്ട്. കങ്കുവയും റെട്രോയുമായിരുന്നു അത്. ആര്‍ ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് ആണ് സൂര്യയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിം​ഗ് ആരംഭിച്ചത് കേരളത്തിലാണ്.

ഇവനോട് എന്തിന് ഇത്ര വലിയ ദേഷ്യമെന്ന് അന്ന് തോന്നി? പൃഥ്വി രാജിനെ അഭിനയിപ്പിക്കരുതെന്ന് ദിലീപ് പറഞ്ഞോ? മല്ലിക സുകുമാരന്റെ തുറന്നു പറച്ചിൽ

0
Spread the love

ലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് മല്ലിക സുകുമാരൻ. പല കാര്യങ്ങളിലും തന്റേതായ നിലപാടുകൾ തുറന്നു പറയാൻ മടികാണിക്കാത്ത ആള് കൂടിയാണ് അവർ. ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് അമ്മ സംഘടനയിൽ നിന്നും പൃഥ്വിരാജ് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നതിനെ കുറിച്ച് പറയുകയാണ് മല്ലിക സുകുമാരൻ. പൃഥ്വിരാജിനെതിരെ നീങ്ങിയത് ദിലീപ് ആണെന്ന തരത്തിൽ അന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇക്കാര്യത്തിലാണ് മല്ലികയുടെ മറുപടി.

“അനന്തഭദ്രം മുതൽ ഇങ്ങോട്ട് പറയുകയാണെങ്കിൽ, ഒരു കാരണവശാലും പൃഥ്വിരാജിനെ അഭിനയിപ്പിക്കരുതെന്ന് ദിലീപ് പറഞ്ഞതായി പലരും എന്നോട് പറഞ്ഞിട്ടുണ്ട്. ഇന്നുവരെ ഞാനത് ദിലീപിനോട് ചോദിച്ചിട്ടില്ല. പൃഥ്വി കയറി വരുമെന്ന് തോന്നുന്നത് കൊണ്ടാണെന്ന് വേറെ ചിലരും പറഞ്ഞു. പിന്നീട് റോമിയോ എന്ന പടത്തിൽ ദിലീപിന്റെ അമ്മയായി ഞാൻ അഭിനയിച്ചിരുന്നു. എന്നോട് ഒരു പിണക്കവും കാണിച്ചില്ല. ശേഷം ഞാൻ കേൾക്കുന്നത് സംഘടകളെ രണ്ടാക്കി എല്ലാത്തിന്റെയും തലപ്പത്ത് പുള്ളി എത്തിയെന്നാണ്. പണ്ട് രാജു അമ്മയിൽ ഇരുന്ന സമയത്ത് മാപ്പ് പറയണം എന്ന് പറഞ്ഞ സമയമുണ്ടായിരുന്നു. ഖേദം എന്നല്ല മാപ്പെന്ന് പറയണമെന്ന് പറഞ്ഞ് രണ്ട് മൂന്ന് പേർ പറഞ്ഞു. അന്ന് മുദ്രാവാക്യം വിളിച്ചവർ ആരൊക്കെയാണെന്ന് എല്ലാവർക്കും അറിയാം. ​ഗണേഷ്, സിദ്ധിഖ്, ദിലീപ് എന്നിവരായിരുന്നു അത്. ഖേദം അല്ല മാപ്പ് പറയണമെന്ന് അവർ പറഞ്ഞു. പക്ഷേ എനിക്ക് ആരോടും വിരോധമില്ല”, എന്ന് മല്ലി സുകുമാരൻ പറഞ്ഞു.

“ഇവനോട് എന്തിന് ഇത്ര വലിയ ദേഷ്യം. തുടങ്ങിയതല്ലേ ഉള്ളൂവെന്ന് ഞാൻ അന്ന് ചിന്തിച്ചു. സുകുവേട്ടനെ സിനിമകളിൽ നിന്ന് മാറ്റി നിർത്തിയത് പോലെ പൃഥ്വിരാജിനോടും ചെയ്യുമോന്ന് ഞാൻ ആശങ്കപ്പെട്ടു. എന്റെ മക്കളെ ഇതൊന്നും ബാധിക്കില്ല. അവരെ പറഞ്ഞാൽ അവർ തന്നെ മറുപടി കൊടുക്കും”, എന്നും മല്ലിക കൂട്ടിച്ചേർത്തു.

അന്ന് മനോജ് കെ ജയൻ മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞത്തിനു പിന്നിലെ കാരണമിത്; അമ്മ ഉർവശി പറഞ്ഞ കാര്യമിതെന്നും മകൾ തേജാലക്ഷ്മി

0
Spread the love

നടി ഉർവശിയുടെയും നടൻ മനോജ് കെ ജയന്റെയും മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ നായികയാകാൻ ഒരുങ്ങുകയാണ്. ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റ തന്റെ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. അടുത്തിടെ മകളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന ചടങ്ങിൽ മനോജ് കെജയൻ വികാരഭരിതനായത് വലിയ വാർത്തയായിരുന്നു.

കുഞ്ഞാറ്റയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഉർവശിയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ഇടറിയതും അന്ന് അച്ഛനെ ചേർത്തുപിടിച്ച തേജാലക്ഷ്മിയുടെ പക്വതയും ആരാധകരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ആ നിമിഷങ്ങളെക്കുറിച്ചും സിനിമയിലേക്കുള്ള തന്റെ വരവിനെക്കുറിച്ചും ഒരു പ്രമുഖ മാഗസിനു നൽകിയ അഭിമുഖത്തിൽ മനസു തുറക്കുകയാണ്‌ തേജാലക്ഷ്മി.

അന്ന് അച്ഛൻ അത്രയധികം ഇമോഷണൽ ആയത് തന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ മൂലമാണെന്ന് തേജാലക്ഷ്മി പറയുന്നു. ‘ഞങ്ങൾ രണ്ടുപേരും മാത്രം കടന്നുപോന്ന ഒരുപാട് സ്വകാര്യമായ നിമിഷങ്ങളുണ്ട്. അതൊക്കെ ആലോചിച്ചാണ് അച്ഛൻ സങ്കടപ്പെട്ടത്. ഞാൻ പൊതുവെ കാര്യങ്ങളെ ലളിതമായി കാണാൻ ഇഷ്ടപ്പെടുന്ന ആളാണ്. മനസിൽ പാവമാണെങ്കിലും പുറമെ കുറച്ച് മനക്കട്ടി കാണിക്കാൻ ശ്രമിക്കാറുണ്ട്. എനിക്ക് സങ്കടം വന്നാൽ അത് മറ്റുള്ളവരെ കാണിക്കാതെ സ്വകാര്യതയിൽ ഇരിക്കാനാണ് താൽപ്പര്യം,’ താരം വ്യക്തമാക്കി.

‘സിനിമയിലേക്ക് എത്തുമ്പോൾ അച്ഛനും അമ്മയും ഒരേപോലെ നൽകിയ ഉപദേശം ‘അച്ചടക്കം’ പാലിക്കണമെന്നാണ്. നിശ്ചയിച്ച സമയത്തിന് മുമ്പേ ലൊക്കേഷനിൽ എത്തണം, സിനിമയിലെ ഓരോരുത്തരെയും തുല്യമായി കാണണം. ഷൂട്ടിംഗ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടണം. ക്യാമറയ്ക്ക് മുന്നിൽ കോൺഷ്യസ് ആകരുതെന്നും സിനിമയിലെ എല്ലാവരും നമ്മുടെ കുടുംബാംഗങ്ങളെപ്പോലെയാണെന്നും അമ്മ പറഞ്ഞുതന്നിരുന്നു’. തേജാലക്ഷ്മി പറഞ്ഞു.

മകൾ സിനിമാ മോഹം പറഞ്ഞപ്പോൾ മനോജ് കെ ജയൻ മുന്നോട്ടുവച്ച ആദ്യ നിബന്ധന അമ്മ ഉർവശിയെ നേരിട്ട് കണ്ട് അനുവാദം വാങ്ങണമെന്നായിരുന്നു. ‘ദക്ഷിണേന്ത്യയിലെ തന്നെ മികച്ച നടിയാണ് ഉർവശി. ചെന്നൈയിൽ പോയി അമ്മയുടെ അനുഗ്രഹം വാങ്ങണമെന്ന് ഞാൻ പറഞ്ഞു. അവൾ പോയി കണ്ടു, വളരെ സന്തോഷത്തോടെയാണ് ഉർവശി സമ്മതം മൂളിയത്,’ മനോജ് കെ ജയൻ പറഞ്ഞു.

മകളെ പഠിപ്പിച്ച് നല്ലൊരു ജോലി വാങ്ങി നൽകണമെന്നായിരുന്നു തന്റെ ആദ്യ ആഗ്രഹമെന്നും എന്നാൽ അവളുടെ സ്വപ്നങ്ങൾക്ക് താൻ ഒപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന തേജാലക്ഷ്മി മനോജ് കെ ജയന്റെ ഭാര്യ ആശയോടായിരുന്നു തന്റെ സിനിമാ മോഹം ആദ്യം പങ്കുവച്ചത്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts