Home Blog Page 136

പെരിങ്ങോട്ടുകര ദേവസ്ഥാനം പൂജാരി പീഡന പരാതിയിൽ കുടുങ്ങിയ സംഭവം; യുവതിയുടെ പരാതിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

0
Spread the love

ബംഗളൂരു സ്വദേശിനിയുടെ പീഡന പരാതിയിൽ ക്ഷേത്ര പൂജാരി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ക്ഷേത്രത്തിൽ പൂജയ്‌ക്കായി എത്തിയ യുവതിയെ നിരന്തരം വാട്സാപ്പിലൂടെ വീഡിയോകോൾ ചെയ്യുകയും സന്ദേശങ്ങൾ അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായാണ് പരാതി. പെരിങ്ങോട്ടുകര കാനാടിക്കാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ പൂജാരി അരുൺ ആണ് പിടിയിലായത്. രാത്രി വീഡിയോ കോളിലൂടെ നഗ്നയാവാൻ ആവശ്യപ്പെട്ടതായി യുവതി പരാതിയിൽ പറയുന്നു. നഗ്ന വീഡിയോ അയച്ചുനൽകിയില്ലെങ്കിൽ കുടുംബത്തെയും കുട്ടികളെയും അപകടപ്പെടുത്തുന്ന രീതിയിൽ പൂജ ചെയ്യുമെന്നും യുവതിയെ ഭീഷണിപ്പെടുത്തി.

ഭർത്താവിന്റെ മരണശേഷം നേരിട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് യുവതി ക്ഷേത്രത്തിൽ എത്തിയത്. യുവതിയുടെ കുടുംബത്തിന് നേരെ ആരോ ദുർമന്ത്രവാദം നടത്തിയിട്ടുണ്ടെന്ന് അരുൺ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നാലെ യുവതിയുടെ ഫോൺ നമ്പർ ഉൾപ്പടെ വിവരങ്ങൾ കൈക്കലാക്കി. ഇതോടെ പ്രതിവിധികൾക്കും പൂജകൾക്കുമായി യുവതിയെ ഇയാൾ വിളിക്കാൻ തുടങ്ങി. പിന്നീട് മന്ത്രവാദത്തിന്റെ മറവിൽ ലൈംഗികമായി ചൂഷണം ചെയ്യാൻ തുടങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. പ്രതി അയച്ച വാട്സാപ്പ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ യുവതി പൊലീസിന് കെെമാറി.

ഇനി വാട്സാപ്പിലും പരസ്യങ്ങൾ വന്നു തുടങ്ങും; വ്യക്തമാക്കി കമ്പനി

0
Spread the love

വാട്ട്സ്ആപ്പിലെ പരസ്യങ്ങളിലൂടെ വരുമാനം ഉണ്ടാക്കാൻ ഒരുങ്ങി മെറ്റ. വാട്ട്സ്ആപ്പിൽ ഇനിമുതൽ പരസ്യങ്ങൾ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു. ആപ്പിന്റെ അപ്‌ഡേറ്റ് ടാബിൽ മാത്രമേ പരസ്യങ്ങൾ കാണാൻ കഴിയുകയുള്ളു എന്നും പേഴ്‌സണൽ ചാറ്റുകളിൽ പരസ്യങ്ങൾ കാണാൻ സാധിക്കില്ലെന്നും കമ്പനി വൃത്തങ്ങൾ പറഞ്ഞു.

വാട്ട്സ്ആപ്പിലെ പേഴ്‌സണൽ ചട്ടുകൾക്ക് മാറ്റമുണ്ടാവില്ല, പേഴ്‌സണൽ മെസ്സേജുകൾ, കോളുകൾ, സ്റ്റാറ്റസ് എന്നിവ പൂർണ്ണമായും എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു. പരസ്യങ്ങൾ കാണിക്കാൻ അവ ഉപയോഗിക്കാൻ കഴിയില്ല – വാട്ട്സ്ആപ്പ് പറഞ്ഞു

വർഷങ്ങളായി വാട്ട്സ്ആപ്പ് പരസ്യത്തിനെതിരെയാണ് നിലപാട് സ്വീകരിച്ചിരുന്നതെന്ന് വാട്ട്സ്ആപ്പിന്റെ അവകാശവാദം. പരസ്യം ഉൾപ്പെടുമ്പോൾ, ഉപയോക്താവായ നിങ്ങൾ ഉൽപ്പന്നമാകും എന്ന് സ്ഥാപക സിഇഒ ജാൻ കൗം പറഞ്ഞിരുന്നു. 2014 ലാണ് ഫേസ്ബുക്ക് 19 ബില്യൺ ഡോളർ നൽകി വാട്ട്സ്ആപ്പ് ഏറ്റെടുത്തത്. മെസ്സേജിങ്ങിൽ നിന്ന് പണം സമ്പാദിക്കാനുള്ള ശരിയായ മാർഗം പരസ്യങ്ങളല്ല എന്ന് താൻ കരുതുന്നുണ്ടെന്ന് മാർക്ക് സക്കർബർഗും മുൻപ് അഭിപ്രായപ്പെട്ടിരുന്നു

അരിഹയ്ക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച അച്ഛനാണ് നിങ്ങൾ; ഭർത്താവിനെ കുറിച്ച് മീരാ വാസുദേവ്

0
Spread the love

കാമറമാൻ വിപിനുമായുള്ള നടി മീരവാസുദേവിന്റെ മൂന്നാം വിവാഹം വൻ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. എന്നാൽ വിമർശനങ്ങളെ അതിജീവിച്ച് തന്റെ പ്രീയതമനോട് നന്ദി പറ‍ഞ്ഞ് രം​ഗത്ത് എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലായിരുന്നു പ്രതികരണം

മീരയുടെ വാക്കുകൾ….

‘അരിഹയ്ക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച അച്ഛനാണ് നിങ്ങൾ. നിങ്ങളുടെ സാന്നിധ്യം ഞങ്ങളുടെ ജീവിതത്തിനു കൂടുതൽ അർഥം നൽകി. നിരുപാധികമായ സ്നേഹവും, കരുതലും,ഞങ്ങൾക്ക് കൂടുതൽ ശക്തിയും അർത്ഥവും നൽകുന്നു വിപിൻ.

അരിഹക്കും എനിക്കും ഞങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും നിങ്ങൾ കൂടെയുള്ളപ്പോൾ ഏറെ മനോഹരമാണ്. നിങ്ങളെ ഞങ്ങളുടെ അരികിൽ കാണാനും ഞങ്ങളുടെ ഹോം എന്ന് വിളിക്കാനും കഴിയുന്നതിൽ അനുഗ്രഹീതരാണ്. ഞങ്ങൾ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു അച്ഛാ! ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്റെ പ്രിയപ്പെട്ട വി. എന്നും എന്നെന്നും ഞങ്ങളുടേത് മാത്രമായിരിക്കുക’

ആസിഫ് അലി ഫോണെടുക്കില്ല, സൈലന്റാക്കി വയ്ക്കും; ഒരിക്കൽ ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് ഇങ്ങോട്ട് വിളിച്ചു, പിറ്റേന്ന് താൻ കൊടുത്ത മറുപടിയിൽ അവൻ മാറി: ലാൽ

0
Spread the love

സോഷ്യൽ മീഡിയ സർവ്വ മേഖലകളിലും അരങ്ങുവാഴുന്ന ഈ കാലത്ത് തനിക്ക് ഫോണിനോട് വലിയ അടുപ്പം ഇല്ലെന്നു പറയുന്ന ആളുകൾ വളരെ വിരളവും മറ്റുള്ളവരിൽ അത്ഭുതമുണ്ടാക്കുന്നവരുമാണ്. അത്തരത്തിൽ ഒരാളാണ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനായ ആസിഫ് അലി.

ഒരുകാലത്ത് തുടരെ സിനിമാ പരാജയങ്ങളുടെ കൈയ്പ്പ് നടന് രുചിക്കേണ്ടി വന്നിരുന്നുവെങ്കിലും സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ സാരമായ അപകടത്തിനു ശേഷമുള്ള രണ്ടാം വരവിൽ താരം ജാഗ്രതയോടെ നീങ്ങുകയായിരുന്നു. പിന്നീടങ്ങോട്ട് മലയാളത്തിലെ ഏറ്റവും സാറ്റലൈറ്റ് വാല്യൂ ഉള്ള നടന്മാരിൽ ഒരാളായി താരം മാറുകയായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഈ സ്വഭാവത്തെക്കുറിച്ച് നടൻ ലാൽ ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്

ലാലിന്റെ വാക്കുകൾ

ഞാൻ രാത്രി കിടക്കുമ്പോൾ ഫോൺ സൈലന്റാക്കുന്ന ആളല്ല. കോൾ വന്നാൽ എടുത്ത് മറുപടി പറയുന്നയാളാണ്. ആരാണ്, എപ്പോഴാണ് വിളിക്കുന്നതെന്ന് അറിയില്ല. ചിലപ്പോൾ ഏറ്റവും അടുത്ത സുഹൃത്തിന് അത്യാവശ്യം വന്നിട്ടായിരിക്കും വിളിക്കുന്നത്.

മുമ്പ് ആസിഫിന് അങ്ങനത്തെയൊരു സ്വഭാവമുണ്ടായിരുന്നു. എന്ത് ചെയ്താലും ഫോൺ എടുക്കില്ല. നമ്മൾ വിളിച്ചാലും എടിക്കില്ല. സൈലന്റാക്കി വയ്ക്കും. ഒരിക്കൽ രാത്രി രണ്ടുമണിയായപ്പോൾ ആസിഫ് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ഉമ്മയ്ക്ക് നല്ല സുഖമില്ല, ആശുപത്രിയിൽ കൊണ്ടുപോകണം, എന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചു. ഞാൻ കാര്യങ്ങളൊക്കെ ഏർപ്പാട് ചെയ്തുകൊടുത്തു.

പിറ്റേന്ന് ഞാൻ കാലത്ത് വിളിച്ചു. എടാ ഇതുപോലെ എന്റെ അമ്മച്ചിക്ക് സുഖമില്ലാതെ വന്നാൽ നിന്നെ വിളിച്ചാൽ എനിക്ക് കിട്ടില്ല, കാരണം നീ സൈലന്റാക്കി വച്ചേക്കുവായിരിക്കുമെന്ന് പറഞ്ഞു. ഇങ്ങനെ പരസ്പരം സഹായിക്കേണ്ട കാര്യങ്ങളുണ്ടെന്ന് പറഞ്ഞു. അതിനുശേഷം അവന് മാറ്റം വന്നെന്ന് തോന്നുന്നു

മലയാളികൾ ആ നായികയെ ഒരുപാട് അവഹേളിച്ചു വിട്ടു; പിന്നീട് ഒരു ഡേറ്റിനായി വൻ സംവിധായകർ പോലും അവരുടെ പിന്നാലെ നടന്നു: സുരേഷ് ഗോപി

0
Spread the love

അരങ്ങേറ്റ ചിത്രത്തിൽ തന്നെ വലിയ പ്രേക്ഷക ഏറ്റെടുപ്പ് നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ നിവിൻ പോളിയുടെ മൂന്നു നായികമാരിൽ ഒരാളായിരുന്നു അനുപമ. ചിത്രത്തിലെ ചുരുണ്ട മുടി വിളിച്ചിട്ടുള്ള അനുപമയുടെ നായിക ലുക്കും മേരി എന്ന കഥാപാത്രവും അന്ന് വലിയ ഹിറ്റ് ആയിരുന്നു. പ്രേമത്തിനുശേഷം മണിയറയിലെ അശോകൻ, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിലെ താരതമ്യേനെ പ്രാധാന്യം കുറഞ്ഞ വേഷങ്ങൾ മാത്രമാണ് നടിയെ തേടിയെത്തിയത്. എന്നാൽ അന്യഭാഷാ സിനിമകൾ താരത്തിന് വലിയ വരവേൽപ്പും കൈനിറയെ ചിത്രങ്ങളുമാണ് നൽകിയത്.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’യുടെ ഓഡിയോ ലോഞ്ചില്‍ മലയാള സിനിമ തന്നെ തഴഞ്ഞതിനെക്കുറിച്ചും തനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന വിമർശനം നേരിട്ടതിനെ കുറിച്ചും തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. സുരേഷ് ഗോപി നായകനാകുന്ന ചിത്രമാണ് ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. മലയാള സിനിമ തന്നെ അവഗണിച്ചുവെന്ന അനുപമയുടെ പരാമർശത്തിൽ ഇതേ വേദിയിൽ വെച്ച് തന്നെ സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് സംഭവത്തിന് പിന്നാലെ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

സുരേഷ് ഗോപിയുടെ വാക്കുകൾ..

‘അനുപമ ഇവിടെ ഹൃദയം തുറന്ന് പറഞ്ഞ കാര്യങ്ങളെക്കുറിച്ച്… ഇത് ആദ്യത്തെ സംഭവമല്ല അനുപമ. എനിക്കറിയാവുന്ന സത്യമുണ്ട്, സിമ്രാന്‍. ഒരുപാട് നമ്മള്‍ അവഹേളിച്ചു വിട്ട നായികയാണ്. പക്ഷേ, പിന്നീട് മലയാളത്തില്‍ നായികയായി വരാന്‍ അവരുടെ പിന്നാലെ നടന്ന വന്‍ സംവിധായകരെ എനിക്കറിയാം. അസിന്‍, നയന്‍താര, ഇവരെല്ലാം ലോകം കാംക്ഷിക്കുന്ന, വിവിധ ഭാഷകളിലെ നായികമാരായി നല്ലതുപോലെ നിറഞ്ഞാടി. അതുതന്നെ അനുപമയുടെ ജീവിതത്തിലും സംഭവിക്കും. ഇത് കര്‍മ എന്ന് പറയും. അങ്ങനെ സംഭവിച്ചേ പറ്റുകയുള്ളൂ. അതിനുവേണ്ടിയുള്ള പ്രാര്‍ഥനയുണ്ട്’

വിമാനാപകടം നടന്ന സ്ഥലത്തുനിന്ന് രക്ഷാപ്രവർത്തകർക്ക് ലഭിച്ചത് 100 പവൻ സ്വർണം; പണവും സാധനങ്ങളും വേറെയും

0
Spread the love

ജൂൺ 12 ഉച്ചയ്ക്ക് 1.39നാണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം രണ്ട് കിലോമീറ്റർ അകലെയുള്ള മേഘാനിനഗറിൽ ഹോസ്റ്റൽ കെട്ടിടത്തിലേക്ക് പതിക്കുന്നത്. 650 അടി ഉയരത്തിൽ നിന്ന് പതിച്ച വിമാനം ഒരു തീഗോളമായി ഹോസ്റ്റൽ കെട്ടിടത്തെയും സമീപപ്രദേശത്തെയും വീഴുങ്ങുകയായിരുന്നു. 274 പേരാണ് അപകടത്തിൽ മരിച്ചത്.

അപകടം നടന്ന സ്ഥലത്തേക്ക് ആദ്യം ഓടിയെത്തിയത് സമീപ പ്രദേശത്തെ ആളുകളാണ്. 56കാരനായ രാജുപട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം അപകടസ്ഥലത്ത് എത്തിയത്. ആദ്യത്തെ 15മുതൽ 20 മിനിട്ട് വരെ തങ്ങൾക്ക് അടുത്തെത്താൻ പോലും കഴിഞ്ഞില്ലെന്നും ചുറ്റും തീയായിരുന്നുവെന്നും രാജുപട്ടേൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്ഥലത്ത് ആദ്യത്തെ അഗ്നിശമന സേനയും ആംബുലൻസും എത്തിയപ്പോൾ തങ്ങളും സഹായിക്കാനായി ഓടിയെത്തിയെന്നും സ്ട്രെച്ചറുകൾ കാണാത്തതിനാൽ സാരിയും ബെഡ്ഷീറ്റും ഉപയോഗിച്ചാണ് പരിക്കേറ്റരെ സ്ഥലത്ത് നിന്ന് മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജുപട്ടേലിന്റെ സംഘം രാത്രി ഒമ്പത് മണിവരെ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയിരുന്നു. ശേഷം കത്തിനശിച്ച സ്ഥലത്ത് നിന്ന് കണ്ടെത്തിയ സാധനങ്ങൾ ഇവർ പൊലീസിന് കെെമാറി. 70 തോല (800 ഗ്രാമിൽ കൂടുതൽ ) സ്വർണാഭരണങ്ങൾ, 80,000 രൂപ, പാസ്‌പോർട്ടുകൾ, ഒരു ഭഗവദ്ഗീത എന്നിവ സംഘം കണ്ടെത്തിയതായി രാജുപട്ടേൽ അറിച്ചു. കണ്ടെടുത്ത എല്ലാ സ്വകാര്യ വസ്തുക്കളും രേഖപ്പെടുത്തുന്നുണ്ടെന്നും അവ അടുത്ത ബന്ധുക്കൾക്ക് തിരികെ നൽകുമെന്നും ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞു

മീരാ ജാസ്മിന് തന്നെക്കാൾ പ്രായം; അന്ന് അവരുടെ കയ്യിൽ നിന്നും മുഖത്ത് നല്ലൊരു പൊട്ടിക്കല്‍ കിട്ടി; തുറന്നുപറഞ്ഞ് മഞ്ജു പത്രോസ്

0
Spread the love

മിനിസ്‌ക്രീനിലൂടെ പ്രേക്ഷക പ്രിയങ്കരിയായി പിന്നീട് വെള്ളിത്തിരയിൽ സജീവമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. ഒരു സ്വകാര്യ ചാനൽ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു മഞ്ജു ആദ്യം ശ്രദ്ധിക്കപ്പെട്ടത്.മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിൽ ലഭിച്ച കഥാപാത്രം താരത്തിന് വലിയ ജനപ്രീതിയും നേടി കൊടുത്തിരുന്നു. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ ഒത്തിരി സിനിമകളുടെ ഭാഗമായി താരം മാറി.

സ്വന്തം കഴിവിലൂടെയും അധ്വാനത്തിലൂടെയും താഴെ നിന്നും വന്ന് കലയിൽ തന്റേതായ ഇടം കണ്ടെത്തിയ ആളെന്ന രീതിയിൽ മഞ്ജുവിനെ പ്രേക്ഷകർ വളരെയധികം അംഗീകരിച്ചിരുന്നു. ഈ സമയത്തായിരുന്നു താരത്തിന്റെ ബിഗ് ബോസ് പ്രവേശനം. ബിഗ് ബോസിലേക്ക് പോയതോട് കൂടി വിമര്‍ശനങ്ങളായി. വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ വരെ സൈബർ ആക്രമണം അതിരുകടന്നിരുന്നു. എന്നിരുന്നാലും കരുത്തുറ്റ സിനിമ സീരിയൽ കഥാപാത്രങ്ങളിലൂടെ താരം സജീവമാണ്. ഇപ്പോഴിതാ തന്റെ അഭിനയ അരങ്ങേറ്റം സാധ്യമായ ലോഹിതദാസ് ചിത്രം ചക്രത്തിൽ നടി മീരാ ജാസ്മിനൊപ്പം അന്ന് ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞതിനെക്കുറിച്ചും വർഷങ്ങൾക്കിപ്പുറം വീണ്ടും താരത്തിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യാൻ കഴിഞ്ഞതിനെക്കുറിച്ചും പറയുകയാണ് മഞ്ജു പത്രോസ്.

ചക്രത്തിലേക്ക് തനിക്ക് അവസരം ലഭിക്കുന്നത് തന്റെ ഡാൻസ് ടീച്ചർ വഴിയായിരുന്നു. അവർ തന്റെ ഫോട്ടോ സിനിമയ്ക്കായി അയച്ചുകൊടുക്കുകയായിരുന്നു. ആ ലോഹിത ചിത്രത്തിൽ തന്റെ സീൻ മീരാ ജാസ്മിൻ തന്റെ മുഖത്തടിക്കുന്നതായിരുന്നുവെന്നും അഭിനയിക്കുന്ന സമയത്ത് തനിക്ക് പെട്ടന്ന് മുഖം മാറ്റാന്‍ സാധിച്ചില്ലയെന്നും അതുകൊണ്ട് തന്നെ നല്ലൊരു പൊട്ടിക്കല്‍ കിട്ടിയെന്നും മഞ്ജു രസകരമായി പറയുന്നു.

വർഷങ്ങൾക്കുശേഷം വീണ്ടും മീരാജാസ്മിനുമായി ചേർന്ന് അഭിനയിക്കാൻ സാധിച്ചതിന്റെ വിശേഷവും മഞ്ജു പങ്കുവെച്ചു. ചക്രത്തിൽ താരത്തിനൊപ്പം കൂടെ അഭിനയിച്ചത് താനാണെന്ന് താൻ മീരാ ജാസ്മിനോട് പറഞ്ഞപ്പോൾ ആളാകെ മാറിപ്പോയെന്നായിരുന്നു അവരുടെ മറുപടിയൊന്നും മഞ്ജു ഓർത്തെടുക്കുന്നു.യഥാർത്ഥത്തിൽ തന്നേക്കാളും മൂത്തതാണ് മീര. എന്നാല്‍ കണ്ടാല്‍ പറയില്ല. ഇപ്പോഴാണെങ്കിലും തന്റെ മകളെ പോലിരിക്കും നടിയെ കാണാൻ. ഇപ്പോൾ മീര കൂടുതല്‍ ചെറുപ്പവും ഞാന്‍ കൂടുതല്‍ പ്രായവുമായി.

അതേസമയം മീര ജാസ്മിന്‍ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണെന്നും അവർ ഇമോഷണലി ഭയങ്കര വീക്കാണ്, കൊണ്ടുനടക്കാനൊക്കെ വലിയ പാടാണ് എന്നൊക്കെ പണ്ട് കേട്ടതൊക്കെ വെറുതെയാണെന്നും മഞ്ജു പറയുന്നു. നമ്മള്‍ പറയുന്ന കഥകളൊക്കെ കേള്‍ക്കും. അവർ വലിയ ഡിപ്രഷനിലേക്കും പ്രശ്നത്തിലേക്കുമൊക്കെ പോയ സമയത്തെക്കുറിച്ചും ജീവിത ശൈലമാറ്റിയതും ഇപ്പോഴത്തെ സന്തോഷവും സമാനധനവുമൊക്കെ പറയും. അതൊക്കെ കേള്‍ക്കുമ്പോള്‍ നമുക്ക് വലിയ ധൈര്യമാണെന്നും മഞ്ജു പത്രോസ് പറയുന്നു.

താൻ ഭാഗമായ ഓരോ സിനിമയും അംഗീകരിക്കപ്പെടുന്നതിൽ​ വിവരിക്കാൻ കഴിയാത്ത സന്തോഷം; നന്ദി അറിയിച്ച് ദുൽഖ‌ർ

0
Spread the love

തെലുങ്കാന സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തിൽ നന്ദിയും സന്തോഷവും അഭിമാനവും അറിയിച്ച് ദുൽഖർ സൽമാൻ.വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലക്കി ഭാസ്കറിലൂടെ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ആണ് ദുൽഖർ നേടിയത്.

തെലുങ്ക് സിനിമയിലെ തന്റെ യാത്ര അസാധാരണമാണ് എന്നും, കാലാതീതമായ കഥകൾ പറയുന്ന ഏറ്റവും അത്ഭുതകരമായ ടീമുകളെ അവിടെ കണ്ടെത്താൻ തനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും ദുൽഖർ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു . മികച്ച വേഷങ്ങൾ ലഭിക്കാൻ ഭാഗ്യം ലഭിച്ചതിനൊപ്പം താൻ ഭാഗമായ ഓരോ സിനിമയും അംഗീകരിക്കപ്പെടുന്നത് കാണുമ്പോൾ അനുഭവപ്പെടുന്ന സന്തോഷം വാക്കുകളാൽ​ വിവരിക്കാൻ കഴിയുന്നില്ല .മിക്കവാറും എല്ലാ ചിത്രങ്ങളും അവ റിലീസ് ചെയ്ത വർഷങ്ങളിൽ മികച്ച സിനിമാ പുരസ്കാരം നേടുന്നതും തനിക്ക് സമ്മാനിക്കുന്നത് സന്തോഷം മാത്രം. തെലുങ്കാന മുഖ്യമന്ത്രിക്കും, സർക്കാരിനും, ജൂറിക്കും, സഹനടന്മാർക്കും, സാങ്കേതിക വിദഗ്ധർക്കും, പ്രേക്ഷകർക്കും നന്ദി രേഖപ്പെടുത്തി. നിർഭാഗ്യവശാൽ തനിക്ക് പുരസ്കാര ദാന പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല എന്നും അതിന്റെ ഭാഗമാകാൻ കഴിയാത്തത് വലിയ നഷ്ടമാണ് എന്നും ദുൽഖർ കുറിച്ചു.

ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകുന്ന തെലങ്കാന സംസ്ഥാന അവാർഡുകൾ 14 വർഷങ്ങൾക്കു ശേഷമാണ് പ്രഖ്യാപിച്ചത്.നാലു അവാഡുകൾ ലക്കി ഭാസ്കറിന് ലഭിച്ചു

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

0
Spread the love

നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവൻ അന്തരിച്ചു. 75 വയസ്സായിരുന്നു. കാസർകോട് നീലേശ്വരം സ്വദേശിയാണ്. ഇന്നലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമാണ് പി മാധവൻ

കാവ്യ മാധവന്റെ സിനിമയിലേക്കുള്ള പ്രവേശനം മുതൽ പൂർണപിന്തുണയുമായി പിതാവ് കൂടെയുണ്ടായിരുന്നു. അദേഹത്തിന്റെ പിന്തുണയെക്കുറിച്ച് കാവ്യ നിരവധി തവണ പറഞ്ഞിട്ടുണ്ട്. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും. ഭാര്യ: ശാമള മകൻ: മിഥുൻ(ഓസ്‌ട്രേലിയ) മരുമക്കൾ: റിയ(ഓസ്‌ട്രേലിയ), നടൻ ദിലീപ്‌.

രാത്രികാലങ്ങളില്‍ വിഡിയോ കാള്‍; നഗ്നയാവാന്‍ ആവശ്യം; പൂജയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച പെരിങ്ങോട്ടുകര ദേവസ്ഥാനം ജീവനക്കാരൻ അറസ്റ്റിൽ

0
Spread the love

പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ തൃശ്ശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം ജീവനക്കാരനെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നങ്ങള്‍ തീര്‍ക്കാനായി പൂജയ്ക്കെത്തിയ യുവതിയുമായി സൗഹൃദത്തിലായ ശേഷം വാട്സ് ആപ്പ് കോളില്‍ വിളിച്ചു നഗ്നത പകര്‍ത്തുകയും പിന്നീട് ഇതുകാണിച്ചു പീഡിപ്പിച്ചെന്നുമാണു പരാതി.

രണ്ടു കുട്ടികളുടെ അമ്മയായ 38കാരിയാണു പരാതിക്കാരി. കുടുംബ പ്രശ്നങ്ങള്‍ക്കു പരിഹാരമെന്ന ഓണ്‍ലൈന്‍ പരസ്യം കണ്ടാണു യുവതി പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് എത്തുന്നത്. മലയാളം അറിയാത്ത യുവതിയെ പൂജകള്‍ക്കിടെ സഹായിച്ച് അരുണ്‍ എന്ന ജീവനക്കാരന്‍ സൗഹൃദത്തിലായി. കുടുംബത്തിനു മേല്‍ ദുര്‍മന്ത്രവാദം നടന്നിട്ടുണ്ടെന്നും ഇതുമാറ്റാനായി പ്രത്യേകത പൂജകള്‍ വേണമെന്നും അരുണ്‍ പറഞ്ഞു.

രാത്രികാലങ്ങളില്‍ വിഡിയോ കാള്‍ ചെയ്തു നഗ്നയാവാന്‍ ആവശ്യപ്പെട്ടന്നാണു പരാതി. വിസമ്മതിച്ച യുവതിയെ മന്ത്രവാദം ചെയ്തു കുട്ടികളെ അപകടപെടുത്തുമെന്നു ഭീഷണിപ്പെടുത്തി. ദേവസ്ഥാനത്തിലെ മുഖ്യപുരോഹിതന്‍ ഉണ്ണി ദാമോദരന്‍റെ അറിവോടെയാണു പീഡനമെന്നും പരാതിയിലുണ്ട്.ബെംഗളുരു പൊലീസ് തൃശ്ശൂരിലെത്തിയാണ് അരുണിനെ പിടികൂടിയത്. രണ്ടാം പ്രതിയായ ഉണ്ണി ദാമോദരനായി തിരച്ചില്‍ തുടങ്ങി. അരുണിന്റെ വാട്സ് ആപ്പ് ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടും ക്ഷേത്രത്തിലെ മുറിയില്‍ വച്ചു മോശമായി പെരുമാറിയതിന്‍റെ ദൃശ്യങ്ങളും യുവതി പൊലീസിനു കൈമാറിയിട്ടുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts