Home Blog Page 135

മേക്കപ്പ് ഇട്ടിട്ടില്ല അതാണ് ഈ ദേഷ്യം! അല്ലെങ്കിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തേനെ! മീഡിയയോട് ദേഷ്യപ്പെട്ട സാമന്തയെ വിമർശിച്ച് സോഷ്യൽ മീഡിയ

0
Spread the love

വ്യക്തിജീവിതവും സിനിമ ജീവിതവും രണ്ടായി കാണാൻ സാധിക്കാത്തവരാണ് മിക്ക സെലിബ്രിറ്റികളും. പലരും ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഒരുപോലെ പ്രേക്ഷകർ ശ്രദ്ധിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തരായ ചില നടന്മാരും നടിമാരും ഉണ്ട്. സിനിമക്കപ്പുറം നടക്കുന്നതൊക്കെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങളും കാര്യങ്ങളും ആണെന്ന് ബോധത്തിൽ ഉറച്ചുനിൽക്കുന്നവർ. ഇത്തരത്തിൽ ഒരാളാണ് നടി സാമന്ത. ഏറ്റവുമൊടുവിലിതാ തന്റെ ജിം റൊട്ടിൻ കഴിഞ്ഞ് മടങ്ങി വരവേ തന്നെ വന്നു മൂടിയ പാപ്പരാസികളോട് താരം ദേഷ്യപ്പെട്ടതാണ് വാർത്തയായിരിക്കുന്നത്

ജിമ്മില്‍ നിന്നും വര്‍ക്ക് ഔട്ട് കഴിഞ്ഞ് ഇറങ്ങിയ സാമന്തയ്ക്ക് നേരെ ക്യാമറയുമായി എത്തിയ പാപ്പരാസികളോട് ‘ഒന്ന് നിര്‍ത്തു’ എന്ന് പറഞ്ഞാണ് സാമന്ത വണ്ടിയിലേക്ക് കയറുന്നത്. വീഡിയോ വൻ വൈറലായതോടെ നിരവധി പേരാണ് താരത്തെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തുന്നത്.

‘ മേക്കപ്പ് ഇട്ടിട്ടില്ല അതുകൊണ്ടാണ്, അല്ലേൽ തിരിഞ്ഞും മറഞ്ഞും കറങ്ങിയും ഫോട്ടോ എടുക്കാൻ നിന്നേനെ!’, ‘ഇത്തരം പാപ്പരാസികളും സോഷ്യൽ മീഡിയയുമാണ് നിങ്ങളെ വളർത്തുന്നത് എന്ന് മറക്കരുത്’ എന്ന് ചിലർ താരത്തെ വിമർശിച്ച് കമന്റ് ഇടുമ്പോൾ മറ്റു ചിലതാരത്തെ സപ്പോർട്ട് ചെയ്തും കമന്റ് ഇടുന്നുണ്ട്. സെലിബ്രിറ്റികൾ ആണെന്ന് കരുതി ദേശവും സങ്കടവും വരില്ലെന്ന് കരുതരുത്. അവർക്കും മോശം അവസ്ഥകളും മൂടുകളും മറ്റു മനുഷ്യരെപ്പോലെ ഉണ്ടാവില്ലേ. എന്നു തുടങ്ങി നിരവധി കമന്റുകളാണ് അത്തരത്തിൽ പ്രത്യക്ഷപ്പെടുന്നത്.

19 വർഷങ്ങൾക്ക് ശേഷം വീണ്ടും വക്കീൽ വേഷത്തിൽ സുരേഷ് ​ഗോപി; ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ജൂൺ 27ന്

0
Spread the love

പ്രവീൺ നാരായണൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ ജെഎസ്കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ജൂൺ 27 ന് തിയറ്ററുകളിൽ എത്തുന്നു. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ ഫനീന്ദ്ര കുമാർ ആണ്. സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ജെഎസ്‍കെ യ്‍ക്കുണ്ട്.

ചിത്രത്തിന്റെതായി നേരത്തെ തന്നെ പുറത്ത് ഇറങ്ങിയിരുന്ന മോഷൻ പോസ്റ്ററും ടീസറും ഏറെ അഭിപ്രായം നേടിയിരുന്നു. സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഒരു മാസ് പ്ലേ ആയിരിക്കും ചിത്രമെന്നും ഫാമിലി ഓഡിയൻസിനെയും യൂത്ത് ഓഡിയൻസിനെയും ഒരുപോലെ സ്വാധീനിക്കാൻ കഴിവുള്ള ഒന്നായിരിക്കും ചിത്രമെന്നുമൊക്കെയാണ് ടീസർ കണ്ട പ്രേക്ഷകർ അഭിപ്രായം പറഞ്ഞിരിക്കുന്നത്. അതോടൊപ്പം ചിന്താമണി കൊലക്കേസ് എന്ന സിനിമയുമായാണ് പ്രേക്ഷകർ ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയെ താരതമ്യം ചെയ്യുന്നത്. ചിത്രം ചിന്താമണി കൊലക്കേസിനെ ഓർമ്മപ്പെടുത്തുന്നു എന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത്

ഷാജി കൈലാസിന്റെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിലായിരുന്നു സുരേഷ് ഗോപി ഏറ്റവും അവസാനമായി വക്കീൽ വേഷം അണിഞ്ഞത്. ക്രിമിനലുകളായ ക്ലയന്റുകളെ സംരക്ഷിക്കുകയും അവരെ നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുകയും തുടർന്ന് അതേ ക്ലയന്റുകളെ തന്നെ കൊലപ്പെടുത്തി നീതി സ്വന്തം കൈകളിലേക്ക് എടുക്കുകയും ചെയ്യുന്ന ലാൽ കൃഷ്ണ വിരടിയാർ എന്ന സൈക്കോട്ടിക് വിജിലൻ്റ് അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരുന്നത്

ബോക്സ് ഓഫീസ് ഹിറ്റ് ആയി മാറിയ ചിത്രത്തിലൂടെ സുരേഷ് ഗോപി തന്റെ പെർഫോമൻസിലും മികച്ച അഭിപ്രായം നേടിയിരുന്നു. ചിന്താമണി കൊലക്കേസ് കഴിഞ്ഞു വീണ്ടും 19 വർഷങ്ങൾക്ക് ശേഷമാണ് സുരേഷ് ​ഗോപി വീണ്ടുമൊരു വക്കീൽ വേഷം ചെയ്യുന്നതെന്നതാണ് ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രധാന ആകർഷണം

അതേസമയം നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമ എന്ന പ്രത്യേകത കൂടി ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരളക്കുണ്ട്. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ അനുപമ പരമേശ്വരൻ പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ നായികാ വേഷങ്ങളിലൂടെ തെന്നിന്ത്യയിൽ മുഴുവൻ പ്രശസ്തയായി മാറിയിരുന്നു

മമ്മൂട്ടിക്ക് പിന്നാലെ സ്വന്തം വീട് ആരാധകർക്ക് താമസിക്കാൻ തുറന്നു നൽകി മോഹൻലാലും; വീട്ടിൽ മിനി ബാർ വരെ..

0
Spread the love

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടൻ മോഹൻലാലിന്റെ വീട്ടിൽ താമസിക്കാൻ സാധിച്ചാലോ? കേൾക്കുമ്പോൾ തമാശ എന്നും ഒരിക്കലും നടക്കാത്ത കാര്യം എന്നും തോന്നാം. എന്നാൽ ലാലേട്ടന്റെ ആരാധകർക്ക് ഇനി ഇതിന് സാധിക്കും എന്നതാണ് സത്യം. മെഗാസ്റ്റാർ മമ്മൂട്ടി തന്റെ പനമ്പിള്ളി നഗറിലെ പടുകൂറ്റൻ വീട് സമാനമായി ആരാധകർക്ക് ദിവസ വാടകയ്ക്ക് തുറന്നു കൊടുത്തിരുന്നു. വെക്കേഷൻ എക്സ്പീരിയൻസ് എന്ന ഗ്രൂപ്പുമായി ചേർന്ന് ബോട്ടിക് മോഡൽ വീട് 75000 രൂപ ദിവസ വാടകയ്ക്ക് ആയിരുന്നു ആരാധകർക്ക് താമസിക്കാൻ ഒരുക്കിയത്. ഇതേ മാതൃകയിലാണ് ഇപ്പോൾ ലാലേട്ടനും തന്റെ ഊട്ടിയിലെ ബംഗ്ലാവ് ആരാധകർക്കായി ലഭ്യമാക്കിയിട്ടുള്ളത്.

വർഷങ്ങളോളം താരത്തിന്റെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ഒത്തുചേരലിനുള്ള സ്വകാര്യ ഇടമായിരുന്നു ഊട്ടിയിലെ ഈ ബംഗ്ലാവ്. ഇവിടെ മോഹൻലാലിനും മകൾ വിസ്മയക്കും മകൻ പ്രണവിനും മുറികൾ ഉണ്ടെന്നാണ് വിവരം. ഊട്ടിയിൽ നിന്നും വെറും 15 മിനിട്ട് മാത്രം യാത്രയുള്ള ഈ വില്ലയിലെ ലിവിംഗ് റൂമിൽ മോഹൻലാലിന്റെ വിവിധ ക്യാരിക്കേച്ചറുകളും ശ്രദ്ധേയമായ ഒരു മിനി ബാറും ഉണ്ട്. ഗൺ ഹൗസ് എന്നാണ് ഈ മിനി ബാറിന് പേര് നൽകിയിരിക്കുന്നത്.

അതേസമയം ലാലേട്ടന്റെ ഊട്ടിയിലെ ബംഗ്ലാവിൽ താമസിക്കാൻ 37000 രൂപയാണ് ദിവസ വാടകയായി നൽകേണ്ടത്.ഈ പ്രെെവറ്റ് വില്ലയെ ഒരു സ്വകാര്യ ഓപ്പറേറ്റർ വഴിയാണ് വാടകയ്ക്ക് നൽകുന്നത്. ‘uxunlock.com’ എന്ന വെബ്സെെറ്റിലാണ് ഈ വില്ലയെക്കുറിച്ച് പറയുന്നത്. എത്ര ദിവസത്തേക്ക് വേണമെങ്കിലും ബുക്ക് ചെയ്യാം.

‘ഷാഹി കബീര്‍ വീണ്ടും തെളിയിച്ചു’, ‘റോന്തി’നെ പ്രശംസിച്ച് സംവിധായകന്‍ ജീത്തു ജോസഫ്

0
Spread the love

ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഷാഹി കബീര്‍ ചിത്രം ‘റോന്തി’നെ പ്രശംസിച്ച് സംവിധായകന്‍ ജീത്തു ജോസഫ്. നന്നായി നിര്‍മിച്ച, കൗതുകമുണര്‍ത്തുന്ന സിനിമയാണ് റോന്തെന്ന് ജീത്തു പറയുന്നു. തീയറ്റില്‍ തന്നെ കാണേണ്ട സിനിമയാണ് റോന്തെന്നും അദ്ദേഹം പറഞ്ഞു.

‘റോന്തിന്റെ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍! നന്നായി നിര്‍മ്മിച്ചതും വളരെ കൗതുകമുണര്‍ത്തുന്നതുമായ ഒരു സിനിമ. ദിലീഷിന്റെയും റോഷന്റെയും അതി ഗംഭീര പ്രകടനം. ഷാഹി കബീര്‍ വീണ്ടും തെളിയിച്ചു. തീയേറ്ററില്‍ തീര്‍ച്ചയായും കാണേണ്ട ചിത്രം’, എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു സംവിധായകന്റെ പ്രശംസ. പിന്നാലെ നിരവധി പേരാണ് റോന്തിനെ പ്രശംസിച്ച് കമന്റുകള്‍ ചെയ്തത്

രാത്രി പട്രോളിംഗിനിറങ്ങുന്ന രണ്ട് പൊലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്. എസ്‌ഐ യോഹന്നാന്‍, ദിനനാഥ് എന്നിവരാണ് ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങള്‍. ഇതെഥാക്രമം ദിലീഷും റോഷനും അവതരിപ്പിച്ചിരിക്കുന്നു. സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്‍, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനേഷ് മാധവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഫെസ്റ്റിവല്‍ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകന്‍ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്‌ചേഴ്‌സിനു വേണ്ടി വിനീത് ജെയിനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

എസ്.ബി.ഐ കാര്‍ഡ് ആണോ കയ്യിലുളളത്? ജൂലായ് 15 മുതല്‍ പണച്ചെലവ് കൂടും

0
Spread the love

എസ്.ബി.ഐ ക്രെഡിറ്റ്‌ കാര്‍ഡ് ഉപയോഗിക്കുന്നവരുടെ പ്രതിമാസ തിരിച്ചടവ് തുക(ഇ.എം.ഐ) ജൂലായ് 15 മുതല്‍ വര്‍ദ്ധിക്കും. ക്രെഡിറ്റ് കാര്‍ഡിലൂടെ ചെലവഴിക്കുന്ന പണം തിരിച്ചടക്കുമ്പോള്‍ പ്രതിമാസം മിനിമം തുക അടച്ച് നീങ്ങുന്നവര്‍ക്ക് അധിക ബാദ്ധ്യത സൃഷ്ടിക്കുന്ന തരത്തില്‍ എസ്.ബി.ഐ കാര്‍ഡ് ചാര്‍ജുകളില്‍ മാറ്റം വരുത്തി. മിനിമം ചാര്‍ജ് അടച്ചു പോകുന്നവര്‍ക്ക് 100 ശതമാനം ചരക്ക് സേവന നികുതി നല്‍കേണ്ടിവരും.

പ്രതിമാസ തിരിച്ചടവ് തുക, സെസ്, പിഴകള്‍ എന്നിവയിലും മാറ്റം വരുത്തി. തിരിച്ചടക്കാനുള്ള തുകയുടെ രണ്ട് ശതമാനവും ഇ.എം.ഇയില്‍ ഉള്‍പ്പെടുത്തും. ഇതോടൊപ്പം ജൂലായ് 15 മുതല്‍ എസ്.ബി.ഐ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ അപകട ഇന്‍ഷ്വറന്‍സും ലഭിക്കില്ല. നിലവില്‍ തെരഞ്ഞെടുത്ത ബിസിനസ് കാര്‍ഡ് ഉടമകള്‍ക്ക് ഒരു കോടി വരെ അപകട ഇന്‍ഷ്വറന്‍സ് ലഭിച്ചിരുന്നു.

വായ്പയ്ക്കും നിക്ഷേപങ്ങള്‍ക്കും പലിശ കുറയും

റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ വരുത്തിയ മാറ്റങ്ങള്‍ കണക്കിലെടുത്ത് വായ്പകളുടെയും നിക്ഷേപങ്ങളുടെയും പലിശ എസ്.ബി.ഐ കുറച്ചു. പുതിയ നിരക്കനുസരിച്ച് എല്ലാ കാലാവധിയിലുമുള്ള വിവിധ എസ്.ബി നിക്ഷേപങ്ങളുടെ പലിശ 2.5 ശതമാനമായി കുറയും. റിപ്പോയുമായി ബന്ധിപ്പിച്ച വായ്പകളുടെ പലിശ എസ്.ബി.ഐ അര ശതമാനം കുറച്ച് 7.75 ശതമാനമാക്കി. എന്നാല്‍ എല്ലാ വായ്പാ ദാതാക്കള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കില്ല. വിവിധ കാലാവധിയിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ കാല്‍ ശതമാനവും കുറച്ചു.

സ്വകാര്യ ഭാഗത്ത് മെഹന്ദി ഇട്ടു തരുമോ? പ്രാങ്ക് വീഡിയോ വൻ പണിയായതോടെ വിശദീകരണവുമായി ആർ ജെ അഞ്ജലി

0
Spread the love

ആർ ജെ അഞ്ജലിയെ പരിചയമില്ലാത്തവരായി ആരും ഉണ്ടായിരിക്കില്ല. redfm ലൂടെ പലർക്കും സുപരിചിതയായി മാറിയ താരമാണ് അഞ്ജലി അഞ്ജലിയുടെ പല വീഡിയോകളും പ്രേക്ഷകർ കാണുകയും ചെയ്യാറുണ്ട് എന്നാൽ അടുത്തകാലത്ത് ഒരു മെഹന്ദി ആർട്ടിസ്റ്റിനെ വിളിച്ചുകൊണ്ട് അഞ്ജലി സ്വകാര്യ ഭാഗത്ത് മെഹന്ദി ഇട്ടു തരുമോ എന്ന് ചോദിച്ച വീഡിയോ വലിയതോതിൽ തന്നെ വൈറലായി മാറിയിരുന്നു ഇതിനു പുറകെ നിരവധി ആളുകളാണ് അഞ്ജലി വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയത്

ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് വിശദീകരിച്ച് എത്തിയ അഞ്ജലിയുടെ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. എല്ലാവരും എന്റെ ജോലി പോയി എന്നൊക്കെ പറയുന്നത് കേട്ടു ഞാൻ കുറച്ചു നാളുകളായി ജോലി രാജി വച്ചിട്ട്, പിന്നെ ഇതൊക്കെ പറയാൻ എന്ത് അർഹതയുണ്ട് എന്ന് ചോദിച്ചവർ ഉണ്ട്. അവരോട് പറയാനുള്ളത് ഒരു കാര്യം മാത്രമാണ്. ഞാൻ ഒരുപാട് സഹായങ്ങളൊക്കെ ചെയ്തിട്ടുണ്ട് അതൊന്നും നിങ്ങൾക്ക് അറിയില്ല.

എന്റെ ഫേസ്ബുക്ക് പേജിലൂടെ തന്നെ ഞാൻ നിരവധി ആളുകൾക്ക് വീട് വെച്ചു കൊടുക്കുകയും പഠനസഹായവും ഒക്കെ ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ച് ഒന്നും ആരും പറഞ്ഞിട്ടില്ല ഇപ്പോൾ ഇത്രയും വിമർശന കമന്റുകൾ വരുമ്പോൾ എന്റെ ഭയവും ഈയൊരു കാര്യത്തെക്കുറിച്ച് തന്നെയാണ് ഇതെങ്ങനെ മുൻപോട്ട് പോകും എന്ന്.

റീ റിലീസ് 18 വർഷങ്ങൾക്ക് ശേഷം അതും പെരുമഴക്കാലത്ത്, എന്നിട്ടും വൻ വരവേൽപ്പ് നൽകി മലയാളികൾ, ചോട്ടാ മുംബൈ കളക്ഷൻ റിപ്പോർട്..

0
Spread the love

മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് ഛോട്ടാ മുംബൈ. അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രം റീ റിലീസ് ചെയ്തിരുന്നു. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം മലയാളികൾ ആഘോഷമാക്കുകയായിരുന്നു. കേരളത്തിലെ തിയേറ്ററുകളിലെല്ലാം വമ്പൻ ഓളം സൃഷ്ടിക്കാൻ 2008ൽ ഇറങ്ങിയ ഈ ചിത്രത്തിന് സാധിച്ചു

4 കെ ഡോൾബി അറ്റ്‌മോസ് സാങ്കേതിക മികവോടെ റീ റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച വരവേൽപ്പാണ് മലയാളികൾ നൽകുന്നത്. കേരളത്തിൽ നിന്നും 10 ദിവസം കൊണ്ട് 3.40 കോടിയാണ് ചിത്രം നേടിയത്. ഈ മഴയത്തും ആളുകൾ തിയേറ്ററിലെത്തി ഛോട്ടാ മുംബൈ ഒരു ആഘോഷമാക്കി മാറ്റുകയാണ്.

ചിത്രത്തിന്റെ കേരളത്തിലെ സ്വീകാര്യത കണ്ട് ബെംഗളൂരുവിലും ഹൈദരാബാദിലും ചിത്രം റീ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുക്കുമ്പോൾ മലയാളത്തിൽ റീ റിലീസ് റെക്കോർഡുകളിൽ ചോട്ടാ മുംബൈയും ഇടം പിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഭാവന, കലാഭവൻ മണി, സിദ്ദിഖ്, ജഗതി ശ്രീകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, മണിക്കുട്ടൻ, ബിജുക്കുട്ടൻ, സായ് കുമാർ, രാജൻ പി ദേവ്, വിനായകൻ, മണിയൻപിള്ള രാജു, മല്ലിക സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, കൊച്ചിൻ ഹനീഫ, ഭീമൻ രഘു, വിജയരാഘവൻ തുടങ്ങിയൊരു വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിരുന്നു.

കേട്ടത് സത്യം പക്ഷേ..! കാന്താരാ ഷൂട്ടിനിടെ ബോട്ട് മറിഞ്ഞപകടമെന്ന വാർത്തയിൽ പ്രതികരിച്ച് നിർമാതാവ്

0
Spread the love

കാന്താര ചാപ്റ്റർ 1 സിനിമയുടെ സെറ്റിൽ ബോട്ട് മറിഞ്ഞുവെന്ന വാർത്തയിൽ പ്രതികരിച്ചിരിക്കുകയാണ് നിർമാതാക്കൾ. ബോട്ട് മറിഞ്ഞപ്പോൾ ഋഷഭ് ഷെട്ടിയും മറ്റ് 30 ജീവനക്കാരും ബോട്ടിലുണ്ടായിരുന്നുവെന്നും അവർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടതായും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സിനിമയുടെ സെറ്റുകളിൽ മാരകമായ ഒരു അപകടവും സംഭവിച്ചിട്ടില്ലെന്നാണ് നിർമാതാക്കൾ പറയുന്നത്.

സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആദർശ് പ്രചരണങ്ങൾ തള്ളിക്കളയാൻ ശ്രമിച്ചതായാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. മണി ഡാം റിസർവോയറിനുള്ളിൽ ബോട്ട് മറിഞ്ഞപ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ കാറ്റും മഴയും മൂലമാണ് ബോട്ട് മറിഞ്ഞതെന്നും സംഭവം നടക്കുമ്പോൾ ചുറ്റും ആരും ഉണ്ടായിരുന്നില്ല എന്നും അതിനാൽ ആർക്കും പരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല, ബോട്ട് പശ്ചാത്തലത്തിൽ മാത്രമാണെന്നും സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമല്ലെന്നും ആദർശ് വ്യക്തമാക്കി

അപകടത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവച്ചതായ റിപ്പോർട്ടുകൾ തെറ്റാണെന്ന് നിർമാതാവ് വ്യക്തമാക്കി. യഥാർഥ ഷൂട്ടിങ് സ്ഥലത്ത് നിന്ന് വളരെ അകലെയാണ് സംഭവം നടന്നതെന്നും അതിനാൽ ഷെഡ്യൂൾ പ്രകാരം ചിത്രീകരണം തുടർന്നുവെന്നും അദ്ദേഹം ആവർത്തിച്ചു. എല്ലാ അഭിനേതാക്കളുടെയും, ക്രൂ അംഗങ്ങളുടെയും, സുരക്ഷ ഉറപ്പുനൽകിക്കൊണ്ട്, വെള്ളത്തിലെ ചിത്രീകരണത്തിന് ആവശ്യമായ എല്ലാ അനുമതികളും എടുത്തിട്ടുണ്ടെന്ന് ആദർശ് പറഞ്ഞു. മാത്രമല്ല, സംഭവിക്കാവുന്ന അപകടങ്ങൾ തടയാൻ ഷൂട്ടിങ് സ്ഥലത്ത് സുരക്ഷ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കിയതായി അദ്ദേഹം പറഞ്ഞു

2022-ൽ പുറത്തിറങ്ങിയ കാന്താര എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണ് കാന്താര: ചാപ്റ്റർ 1. ചിത്രീകരണം ആരംഭിച്ചതുമുതൽ ചിത്രം പലവിധ വെല്ലുവിളികളും നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം മലയാളിനടൻ കലാഭവൻ നിജു ഈ സിനിമയുടെ സെറ്റിൽവെച്ച് ഹൃദയാഘാതം വന്ന് മരിച്ചിരുന്നു.

ധനുഷ് നായകനായെത്തുന്ന ‘കുബേര’ ബുക്കിം​ഗ് നാളെ മുതൽ; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ

0
Spread the love

ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കുബേര തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ചിത്രം ജൂൺ 20ന് പാൻ ഇന്ത്യൻ റിലീസായി തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ച് കുബേരയുടെ ബുക്കിം​ഗ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്. ചിത്രത്തിന്റെ കേരള ബുക്കിം​ഗ് നാളെ പത്ത് മണി മുതൽ ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ നേതൃത്വത്തിലുള്ള വെഫെറർ ഫിലിംസാണ് കുബേര കേരളത്തിൽ എത്തിക്കുക

ധനുഷിന് ഒപ്പം നാഗാർജുന, രശ്മിക മന്ദാന, ജിം സർബ് എന്നിവരും കുബേരയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ്സി) നിന്ന് യു എ സർട്ടിഫിക്കറ്റാണ് ഈ ത്രില്ലര്‍ ചിത്രത്തി ലഭിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂറിലധികം ദൈർഘ്യമുള്ള ചിത്രത്തിന്റെ അന്തിമ റൺടൈം 181 മിനിറ്റാണ്

പ്രമുഖ ടോളിവുഡ് സംവിധായകന്‍ ശേഖര്‍ കമ്മുലയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കുബേര. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. ഈ ചിത്രം പണത്തെ അടിസ്ഥാനമാക്കിയുള്ള പല ജീവിതങ്ങളുടെ യാത്ര ആവിഷ്കരിക്കുന്ന ഇമോഷണല്‍ ത്രില്ലറാണ് എന്നാണ് വിവരം. തമിഴ്, തെലുഗു, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം, ആരാധകർക്കിടയിൽ ഇതിനകം തന്നെ ചര്‍ച്ചയായിട്ടുണ്ട്

മൂന്ന് ആഴ്ച മുന്‍പ് ചിത്രത്തിന്‍റെ ടീസര്‍‌ പുറത്തിറങ്ങിയിരുന്നു ഇത് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത നേടിയിരുന്നു. സുനില്‍ നാരംഗ്, പുസ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗാണ്. വലിയ താരനിരയുമായി എത്തുന്ന ചിത്രത്തിൽ രണ്ട് വ്യത്യസ്ത ലുക്കിലാണ് ധനുഷ് എത്തുന്നതെന്നാണ് വിവരം

വെറും 160 രൂപ മാറ്റിവച്ചാൽ മതി! കയ്യിൽ വന്നു ചേരുക 6 ലക്ഷം വരെ, ചിട്ടിയെക്കുറിച്ച് കൂടുതലറിയാം..

0
Spread the love

ചെറിയ നിക്ഷേപങ്ങൾ നടത്തി മികച്ച ലാഭം നേടാൻ സാധിക്കുന്ന ഒട്ടനവധി പദ്ധതികൾ കെഎസ്എഫ്ഇയുടെ കീഴിലുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ചിട്ടികൾ. നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്കനുസരിച്ചും തിരിച്ചടവ് ശേഷിയുളളതുമായ ഒട്ടനവധി ചിട്ടികൾ കെഎസ്എഫ്ഇയ്ക്കുണ്ട്. അഞ്ച് ലക്ഷത്തിന്റെ ചിട്ടിയാണ് അതിൽ പ്രധാനപ്പെട്ടത്. പ്രതിമാസം 5000 രൂപ വീതം അടച്ച് നിങ്ങൾക്ക് ഈ ചിട്ടിയിൽ ചേരാം. കൃത്യമായി പറഞ്ഞാൽ ദിവസവും 160 രൂപ മാ​റ്റിവയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരു മാസം 5000 രൂപ ചിട്ടിയിൽ അടയ്ക്കാവുന്നതാണ്.

ഈ ചിട്ടിയെക്കുറിച്ച് കൂടുതലറിയാം..

100 മാസമാണ് ചിട്ടിയുടെ കാലാവധി. ഈ ചിട്ടിയുടെ ഫോർമാൻ കമ്മീഷൻ 25,000 രൂപയാണ്. അത് ചിട്ടിത്തുകയിൽ നിന്നും ഈടാക്കും. മാത്രമല്ല ഇതിനുപുറമേ നിക്ഷേപകർ ജിഎസ്ടിയായി 4,500 രൂപയും, ഡോക്യുമെന്റേഷൻ ചാർജായി 236 രൂപയും നൽകണം. ഈ ചിട്ടിയിൽ 30ശതമാനം താഴ്ത്തി ലേലത്തിൽ വിളിച്ചാൽ കിട്ടുന്ന തുക മൂന്നര ലക്ഷം രൂപയാണ്. അതേ സ്ഥാനത്ത് ചിട്ടിയിൽ നിന്നും ലഭിക്കുന്ന പരമാവധി തുക 4.75 ലക്ഷം രൂപ വരെയാണ്. നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്കനുസരിച്ച് ചിട്ടി വിളിച്ചെടുക്കാവുന്നതാണ്.

ഇങ്ങനെ ചിട്ടിത്തുക നിക്ഷേപിച്ചാൽ സിഎസ്ഡിടി സ്കീം പ്രകാരം ഒമ്പത് ശതമാനം വരെ പലിശ ലഭിക്കും.ഈ നിക്ഷേപത്തിൽ നിന്നും ഒരോ വർഷവും 31,073 രൂപ പലിശയിനത്തിൽ ലഭിക്കും. അതായത് ഓരോ മാസവും 2,589 രൂപയാണ് ലഭിക്കുന്നത്. ചിട്ടി 30 ശതമാനം താഴ്ത്തി വിളിക്കുന്നതിനാൽ എല്ലാ മാസവും 1,250 രൂപ ചിട്ടിയിലെ ഓരോ അംഗങ്ങൾക്കും ലാഭവിഹിതവും ലഭിക്കും. നിങ്ങൾ ചിട്ടിയിൽ ചേർന്ന് ആദ്യ മാസത്തിൽ 5000 രൂപ അടച്ചെങ്കിൽ, രണ്ടാമത്തെ മാസത്തെ അടവ് 3750 രൂപയായിരിക്കും. കാരണം 1,250 രൂപ ലാഭ വിഹിതം ലഭിക്കുന്നു. ഈ ചിട്ടി എത്ര മാസം വരെ 30 ശതമാനം താഴ്ന്ന് പോകുന്നുവോ അത്രയും മാസം വരെ നിങ്ങൾക്ക് 3,750 രൂപ അടച്ചാൽ മതി.

ആദ്യ മാസം തന്നെ ചിട്ടി വിളിച്ചെടുത്താൽ രണ്ടാമത്തെ മാസമായിരിക്കും ആ തുക നിങ്ങൾക്ക് ലഭിക്കുന്നത്. അതേ മാസം തന്നെ ചിട്ടിത്തുക കെഎസ്എഫ്ഇയിൽ നിക്ഷേപിച്ചാൽ മൂന്നാമത്തെ മാസം മുതൽ പലിശ ലഭിച്ച് തുടങ്ങുന്നു. അതിനാൽ പലിശ ബാക്കി 98 മാസത്തേക്കായിരിക്കും കണക്കാക്കുന്നത്. ചിട്ടി 30 ശതമാനം താഴ്ത്തി വിളിച്ച് മറ്റു ചാർജുകളും ഈടാക്കിയാൽ നിങ്ങൾക്ക് ലഭിക്കുന്നത് 3,45,264 രൂപയാണ്. 98 മാസം കിട്ടിയ പലിശയും നിക്ഷേപ തുകയും ചേരുമ്പോൾ ഏകദേശം ആറ് ലക്ഷത്തോളം ഉണ്ടായിരിക്കും. 100 മാസത്തെ കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുകയും ലഭിക്കും. അടുത്തുളള കെഎസ്എഫ്ഇ ബ്രാഞ്ചിൽ എത്തി ചിട്ടിയെക്കുറിച്ച് കൂടുതൽ മനസിലാക്കിയതിനുശേഷം മാത്രം ചേരുക.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts