Home Blog Page 134

അത് കഴിവോ മിടുക്കോ അല്ല, എത്ര വലിയ നടനാണെങ്കിലും ഒരിക്കലും പ്രോത്സാഹിപ്പിക്കാനും പറ്റില്ല; നടൻ ജഗതിയെ വിമർശിച്ച് ലാൽ

0
Spread the love

‘കേരള ക്രൈം ഫയൽസ്’ എന്ന വെബ് സീരീസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ ലാൽ മുതിർന്ന നടൻ ജഗതി ശ്രീകുമാറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയകളിൽ ചൂടൻ ചർച്ചയായി മാറിയിരിക്കുന്നത്. അമ്പിളി ചേട്ടൻ എന്ന് വിളിപ്പേരുള്ള ജഗതി ശ്രീകുമാർ ഇല്ലാത്ത പലതും ഡയറക്ടർ ആക്ഷൻ പറഞ്ഞു കഴിയുമ്പോൾ പറയുമെന്നും ചെയ്യുമെന്നും മറ്റു പല സഹ നടന്മാരും പലപ്പോഴും പ്രശംസ എന്നോണം പറയാറുണ്ട്. എന്നാൽ ഇത്തരം പ്രവണതകൾക്ക് എതിരെയാണ് ലാലിപ്പോൾ പരാമർശം ഉന്നയിച്ചിരിക്കുന്നത്. എത്ര വലിയ നടൻ ആണെങ്കിലും സ്ക്രിപ്റ്റിൽ ഇല്ലാത്ത ഒരു കാര്യം ആഡ് ചെയ്യുമ്പോൾ അത് നിർബന്ധമായും ഡയറക്ടർ അറിഞ്ഞിരിക്കണം എന്നാണ് ലാൽ പറഞ്ഞത്. അല്ലാതെ ഇത്തരം കൂട്ടിച്ചേർക്കലുകൾ ഒരാളുടെ കഴിവ് മികവോ ആയി കൂട്ടാൻ കഴിയില്ലെന്നും ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ കഴിയാത്തതാണെന്നും ലാൽ വ്യക്തമാക്കി.

ലാലിന്റെ വാക്കുകൾ

അമ്പിളിച്ചേട്ടനെക്കുറിച്ച് പറയുമ്പോൾ ഏറ്റവും കൂടുതലായി പറയുന്ന ഒരു കാര്യമാണ്. പുള്ളി ഷോട്ട് എടുക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത ചില ഡയലോഗുകൾ പറയും. ചില ചലനങ്ങൾ ഇടും. അതൊട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യമാണ്. അങ്ങനെ ചെയ്യാനേ പാടില്ല. അങ്ങനെ ചെയ്തുകഴിഞ്ഞാൽ സംവിധായകൻ നിർബന്ധമായും പറയണം, ഒന്നുകിൽ അത് പറഞ്ഞിട്ട് ചെയ്യണമായിരുന്നു എന്ന്. അല്ലെങ്കിൽ നന്നായിരുന്നു, ഒക്കെ എന്ന് പറയണം. അതല്ലെങ്കിൽ അതുവേണ്ട എന്ന് പറഞ്ഞ് മാറ്റണം.

അതല്ലാതെ അത് കഴിവായിട്ടും മിടുക്കായിട്ടും വയ്ക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല. അത് ഏത് വലിയ നടനാണെങ്കിലും. അത് ആ സീനിനെ ബാധിക്കുമോ എന്നുള്ളതിനേക്കാൾ ഉപരിയായി കൂടെ നിൽക്കുന്ന ആർട്ടിസ്റ്റുകൾ ഉണ്ട്. നമ്മൾ ഒരുകാര്യം തീരുമാനിച്ചുറപ്പിച്ചാണ് പോയിരിക്കുന്നത്. ഇയാൾ പറഞ്ഞ് നിർത്തുന്ന ഡയലോഗിന്റെ അവസാന വാക്ക് ഇതാണ്, ആ വാക്കിനെ ബന്ധപ്പെട്ടായിരിക്കും ചിലപ്പോൾ ഞാൻ ഡയലോഗ് പറയേണ്ടത്. ആ കണക്ഷൻ നഷ്ടപ്പെട്ടാൽ ചിലപ്പോൾ നമുക്കത് പറയാൻ ബുദ്ധിമുട്ടാകും. ചിലപ്പോൾ നമ്മൾ പറഞ്ഞ് ഒപ്പിക്കുമായിരിക്കും. പക്ഷേ അത് നമ്മുടെ പറഞ്ഞൊപ്പിക്കലാകും.

അപ്പോൾ ദുർബലം ആകുന്നത് ഈ നടനാണ്. അദ്ദേഹം അവിടെ ജയിക്കും, അതിനൊപ്പം ഒരാൾ അവിടെ പരാജയപ്പെടും. അതുകൊണ്ട് അതൊട്ടും ശരിയായ കാര്യമല്ല. ഈ സ്വന്തമായി ഇടുക, അല്ലെങ്കിൽ സ്‌പൊണ്ടേനിയസ് ആയി ഇടുക എന്നത് ഒട്ടും നല്ല ലക്ഷണമല്ല

83 സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ; നിയന്ത്രണം ജൂലൈ പകുതി വരെ, ടിക്കറ്റ് ബുക്ക്‌ ചെയ്തവർക്ക് റീഫണ്ട്

0
Spread the love

എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രാടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ആശങ്കയുണ്ടാക്കുന്ന തീരുമാനവുമായി എയർ ഇന്ത്യ. 15%ത്തോളം വരുന്ന അന്താരാഷ്ട്ര സർവീസുകൾ കമ്പനി റദ്ദാക്കി. ജൂലൈ പകുതി വരെയാണ് സർവീസുകൾ വെട്ടിക്കുറച്ചത്. അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങളിൽ നടക്കുന്ന അധിക പരിശോധനയുടെ ഭാഗമായിട്ടാണ് നിയന്ത്രണം. ഇതോടെ ആറ് ദിവസത്തിനുള്ളിൽ എയർ ഇന്ത്യ റദ്ദാക്കിയ സർവീസുകളുടെ എണ്ണം 83 ആയി.യാത്രക്കാർക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്

സുരക്ഷാ പരിശോധനയ്ക്ക് പുറമെ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലവും എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയവയിൽ ഭൂരിഭാഗവും. നിലവിൽ വ്യോമപാത സുരക്ഷിതമല്ലാത്തതിനാൽ ആശങ്കകളും നിലനിൽക്കുകയാണ്.

ജൂണ്‍ 12ന് ഉച്ചയ്ക്ക് 1.39നായിരുന്നു ഇന്ത്യയെ നടുക്കിയ ആകാശദുരന്തം നടന്നത്. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളൊഴികെ 241 പേരും മരിച്ചു എന്നാണ് നിഗമനം. മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന പൂർത്തിയായാൽ മാത്രമേ ഔദ്യോഗിക കണക്ക് പുറത്തുവരികയുള്ളൂ

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു വിമാനം ഇടിച്ചിറങ്ങിയത്. ബി ജെ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മെസ്സിലേയ്ക്കും പിജി വിദ്യാര്‍ത്ഥികളും സ്‌പെഷ്യല്‍ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലേക്കുമായിരുന്നു വിമാനം ഇടിച്ചിറങ്ങിയത്. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ അടക്കം മെസ്സില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരും ഹോസ്റ്റലില്‍ ഉണ്ടായിരുന്നവരും അപകടത്തില്‍ മരിച്ചിരുന്നു.

പഹൽഗാമിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും സജീവം; സ്ഥലത്ത് ടൂറിസ്റ്റുകളുടെ ഒഴുക്ക്

0
Spread the love

ജമ്മു കശ്മീരിൽ നിന്ന് സന്തോഷവാർത്ത!. ഭീകരാക്രമണത്തിന് ശേഷം വീണ്ടും പഹൽഗാമിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. ടൂറിസം മേഖലയിലെ 48 ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 16 എണ്ണം വീണ്ടും തുറന്ന് സാധാരണ നില പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണ്.

വിനോദസഞ്ചാര മേഖലകൾ വീണ്ടും തുറന്നതോടെ പഹൽഗാമിലേക്ക് സഞ്ചാരികൾ ഒഴുകി തുടങ്ങി. ഏപ്രിൽ മാസത്തിൽ ആയിരുന്നു തീവ്രവാദികളുടെ ആക്രമണത്തിൽ ഒരു പ്രദേശവാസി ഉൾപ്പെടെ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടത്. തീവ്രവാദ ആക്രമണത്തെ തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടിരുന്നു. എന്നാൽ കഴിഞ്ഞദിവസം വാരാന്ത്യത്തിൽ പ്രദേശത്ത് വിനോദസഞ്ചാരികളുടെ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു

ജമ്മു കശ്മീരിലെ 16 വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചതായി ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ശനിയാഴ്ച പ്രസ്താവിച്ചിരുന്നു. ഇതിൽ തന്നെ എട്ട് ടൂറിസ്റ്റ് കേന്ദ്രങ്ങളും പാർക്കുകളും ജമ്മുവിലും എട്ടെണ്ണം ശ്രീനഗറിലുമാണ്. ഏതായാലും ഏതൊക്കെ തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടായാലും ജമ്മു കശ്മീരിനെ വിനോദസഞ്ചാരികൾ തങ്ങളുടെ ഹൃദയത്തിനോട് ചേർത്തു വയ്ക്കുന്നു എന്നതിന്റെ തെളിവാണ് വിനോദസഞ്ചാരികളുടെ ഈ ഒഴുക്ക്

അതേസമയം, ജൂലൈ – ഓഗസ്റ്റ് മാസങ്ങളിൽ നടക്കുന്ന അമർനാഥ് ക്ഷേത്രത്തിലേക്കുള്ള തീർഥാടനം ആരംഭിക്കുന്നതും ഇവിടെ നിന്നാണ്. പഹൽഗാം ആണ് ഒരു അമർനാഥ് യാത്രയുടെ ബേസ് ക്യാംപ്. ജൂലൈ മൂന്നിന് അമർനാഥ് തീർഥാടനം ആരംഭിക്കാൻ പോകുകയാണ്. 38 ദിവസത്തെ അമർനാഥ് യാത്രയുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ആയിരിക്കും ഇത്തവണത്തേത് എന്നാണ് റിപ്പോർട്ടുകൾ

‘പ്രകമ്പനം’ ചിത്രീകരണം ആരംഭിച്ചു; ഒരുമിക്കുന്നത് സാഗർ സൂര്യയും ഗണപതിയും

0
Spread the love

ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷത്തിൽ എത്തുന്ന ‘പ്രകമ്പനം’ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. എറണാകുളത്ത് വെച്ച് ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു. സംവിധായകൻ ലാൽ ജോസ് സ്വിച്ച് ഓൺ കർമ്മവും സിനിമ വിതരണ രംഗത്തെ പ്രമുഖനായ ഹംസ കലാസംഘം ഫസ്റ്റ് ക്ലാപ്പും അടിച്ചു.

നവരസ ഫിലിംസിന്റെയും ലക്ഷ്മിനാഥ് ക്രിയേഷൻസിന്റെയും ബാനറിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഹൊറർ-കോമഡി എന്റർടെയ്നറായി ആണ് ഒരുങ്ങുന്നത്. വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രകമ്പനത്തിന്റെ തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കൻ നിർവ്വഹിക്കുന്നു. കൊച്ചിയിലെ മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമായി ഒരുക്കുന്ന ചിത്രം പറയുന്നത് ഹോസ്റ്റൽ ജീവിതവും അതിന്റെ രസങ്ങളും ആണ്

ഗണപതിയെയും സാഗർ സൂര്യയെയും കൂടാതെ ചിത്രത്തിൽ നായികമാരായി ശീതൾ ജോസഫ്,ഗായത്രി സതീഷ്,അനഘ അജിത് എന്നിവരും. അമീൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്,കലാഭവൻ നവാസ്, പി.പി. കുഞ്ഞികൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ഛായഗ്രഹണം ആൽബി നിർവ്വഹിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഭിജിത്ത് നായർ. എഡിറ്റർ- സൂരജ് ഇ.എസ്, മ്യൂസിക് ഡയറക്ടർ -ബിബിൻ അശോക്

‘പ്രകമ്പനം’ ചിത്രീകരണം ആരംഭിച്ചു; ഒരുമിക്കുന്നത് സാഗർ സൂര്യയും ഗണപതിയും

0
Spread the love

ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷത്തിൽ എത്തുന്ന ‘പ്രകമ്പനം’ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. എറണാകുളത്ത് വെച്ച് ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു. സംവിധായകൻ ലാൽ ജോസ് സ്വിച്ച് ഓൺ കർമ്മവും സിനിമ വിതരണ രംഗത്തെ പ്രമുഖനായ ഹംസ കലാസംഘം ഫസ്റ്റ് ക്ലാപ്പും അടിച്ചു.

നവരസ ഫിലിംസിന്റെയും ലക്ഷ്മിനാഥ് ക്രിയേഷൻസിന്റെയും ബാനറിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഹൊറർ-കോമഡി എന്റർടെയ്നറായി ആണ് ഒരുങ്ങുന്നത്. വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രകമ്പനത്തിന്റെ തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കൻ നിർവ്വഹിക്കുന്നു. കൊച്ചിയിലെ മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമായി ഒരുക്കുന്ന ചിത്രം പറയുന്നത് ഹോസ്റ്റൽ ജീവിതവും അതിന്റെ രസങ്ങളും ആണ്

ഗണപതിയെയും സാഗർ സൂര്യയെയും കൂടാതെ ചിത്രത്തിൽ നായികമാരായി ശീതൾ ജോസഫ്,ഗായത്രി സതീഷ്,അനഘ അജിത് എന്നിവരും. അമീൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്,കലാഭവൻ നവാസ്, പി.പി. കുഞ്ഞികൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ഛായഗ്രഹണം ആൽബി നിർവ്വഹിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഭിജിത്ത് നായർ. എഡിറ്റർ- സൂരജ് ഇ.എസ്, മ്യൂസിക് ഡയറക്ടർ -ബിബിൻ അശോക്

കഴിവുകളുള്ള ഒരു ചെറുപ്പക്കാരനാണ്, ടാര്‍ഗറ്റ് ചെയ്ത് മനോവീര്യം കെടുത്തരുത്; പടക്കളത്തിലെ ലിജോയെ ട്രോളുന്നവരോട് നിർമ്മാതാവ് വിജയ് ബാബു

0
Spread the love

ഒരു കൂട്ടം യുവാക്കളെ അണിനിരത്തി ഷറഫുദ്ദീനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് പ്രേക്ഷകരിലേക്ക് എത്തിച്ച ചിത്രമായിരുന്നു പടക്കളം. മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളം ഒരു ഫാന്റസി കോമഡി ചിത്രമാണ്.

ഭൂരിഭാഗവും യുവതാരങ്ങൾ ആയിരുന്നുവെങ്കിലും പടക്കളത്തിന് തിയേറ്ററുകളിൽ മികച്ച കളക്ഷനും പ്രേക്ഷക പ്രീതിയും സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു. പിന്നാലെ ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിച്ചപ്പോഴും വൻ പ്രതികരണം ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. സിനിമ കൂടുതൽ പേരിലേക്ക് എത്തിയതോടെ സിനിമയില്‍ ലിജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാന്‍ ശൗക്കത്ത് എന്ന പുതുമുഖം വലിയ ട്രോളുകള്‍ക്ക് പാത്രമായിരുന്നു. ചിത്രത്തിലെ ക്ലൈമാക്സ് പോര്‍ഷനില്‍ ഇഷാന്‍ ക്ലാസിക്കല്‍ ഡാന്‍സ് ചെയ്യുന്നുണ്ട്. ഇതിനെതിരെയാണ് ട്രോളുകള്‍ ലഭിച്ചത്. ഇപ്പോഴിതാ സിനിമയ്ക്ക് നേരെയും ഇഷാന് നേരെയും വരുന്ന വിമർശനങ്ങളിലും ട്രോളുകളിലും മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവും നടനുമായ വിജയ് ബാബു. ‘അണ്‍പോപ്പുലര്‍ ഒപീനിയന്‍സ് മലയാളം’ എന്ന ഗ്രൂപ്പിലാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്.

കുറിപ്പിന്റെ പൂര്‍ണരൂപം

‘ഈ പേജ് ഞാന്‍ ഫോളോ ചെയ്യുന്നുണ്ട്. പടക്കളത്തെ കുറിച്ചുള്ള ഒരുപാട് കമന്റുകള്‍ ഞാന്‍ കണ്ട. സിനിമയെ സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി. പോസീറ്റിവിനെയും നെഗറ്റീവിനെയും അതുപോലെയെടുക്കുന്നു. എന്നാല്‍ ചില കഥാപാത്രങ്ങളെ കാസ്റ്റ് ചെയ്തത് മോശമാണെന്നും അവരെ കളിയാക്കുന്നതിലും എനിക്ക് എതിര്‍പ്പുണ്ട്. അവരെ കാസ്റ്റ് ചെയ്യുന്നതിലെ പിന്നിലെ ചിന്തകള്‍ മനസിലാക്കാതെയാണ് ഇത്

ഇഷാന്‍ ഷൗക്കത്തിനെ ടാര്‍ഗറ്റ് ചെയ്യുന്ന കുറച്ച് പോസ്റ്റുകള്‍ കാണിനിടയായി. ഒരുപാട് കഴിവുകളുള്ള ഒരു ചെറുപ്പക്കാരനാണ് അവന്‍, ആ കഥാപാത്രത്തിലേക്ക് അവനെ തിരഞ്ഞെടുത്തത് പല കാരണങ്ങളാലാണ്. അവന്‍ പരിശീലനം ലഭിച്ച ഒരു ഡാന്‍സറാണ്, പക്ഷേ ക്ലാസിക്കല്‍ നര്‍ത്തകനല്ല. ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിച്ചതിനുശേഷം സംഗീതത്തിനനുസരിച്ച് അവസാന നിമിഷം ചില മാറ്റങ്ങള്‍ ഉണ്ടായിരുന്നു, രണ്ട് ദിവസത്തിനുള്ളില്‍ ക്ലാസിക്കല്‍ സ്റ്റെപ്പുകള്‍ പരിശീലിക്കാന്‍ ഇഷാന്‍ സമ്മതിച്ചു’

അത് അവനെ ബാധിക്കുമെന്ന് കരുതി വേണമെങ്കില്‍ എളുപ്പത്തില്‍ എതിര്‍ക്കാന്‍ കഴിയും. എന്നാല്‍ അതൊരു കോളേജ് പരിപാടിയാണെന്നും പെര്‍ഫെക്ട് ആകണമെന്നില്ല എന്നും ഞങ്ങള്‍ക്ക് തോന്നി. നല്ല വിമര്‍ശനങ്ങളെയെല്ലാം തന്നെ സ്വീകരിക്കുന്നു, അഭിനന്ദിക്കുന്നു എന്നാല്‍ യുവ നടന്‍മാരെ ടാര്‍ഗറ്റ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. കാരണം അത് അവരുടെ മനോവീര്യത്തെ ബാധിക്കും. എല്ലാവര്‍ക്കും നന്ദി

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ല: ഹൈക്കോടതി

0
Spread the love

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഉപഭോക്താക്കൾക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാൻ പറ്റുള്ളുവെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.

പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. കേരള സർ‍ക്കാരാണ് കേസിൽ എതി‍ർസ്ഥാനത്തുള്ളത്. സ്വകാര്യ പമ്പുടമകൾ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികൾ പൊതു ശുചിമുറിയായി മാറ്റാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ഹർജിക്കാർ കോടതിയെ അറിയിച്ചത്. അവശ്യ സാഹചര്യങ്ങളിൽ ഉപയോക്താക്കൾക്ക് ഉപയോഗിക്കാനായാണ് പെട്രോൾ പമ്പുകളിൽ ശുചിമുറികൾ നി‍ർമിച്ചിട്ടുള്ളതെന്നും പരാതിക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

പുള്ളിക്കാരിക്ക് മെന്റൽ ഡിപ്രഷനുണ്ട്! അതിന്റെ ടാബ്‌ലെറ്റ് കഴിക്കുന്നുണ്ട്; രേണുവിനെ കുറിച്ച് കൊല്ലം സുധി അന്ന് പറഞ്ഞ കാര്യം ചർച്ചയാക്കി സോഷ്യൽ മീഡിയ

0
Spread the love

കോമഡി വേഷങ്ങളിലൂടെയും മിമിക്രിയിലൂടെയും മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. സുധിയുടെ മരണശേഷം സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന ഭാര്യ രേണു ഇപ്പോൾ പ്രൊഫഷണൽ അഭിനേത്രി കൂടിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്

വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സുധിയുടെ മരണ ശേഷം ചിലർ ചേർന്ന് വച്ച് നൽകിയ വീട് കൈക്കലാക്കാൻ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിലുള്ള മകനെ രേണു വീട്ടിൽ നിന്ന് അടിച്ചുപുറത്താക്കി തുടങ്ങി അഭിനയവും പാട്ടും കൂത്തുമായി നടന്ന് സുധിയുടെ സൽപേര് കെടുത്തുവെന്ന തരത്തിൽ വരെ രേണു കടുത്ത വിമർശനങ്ങൾ കേട്ടിരുന്നു. ഇപ്പോഴിതാ ഭാര്യ രേണുവിനെ കുറിച്ച് വർഷങ്ങൾക്കു മുൻപ് കൊല്ലം സുധി ഒരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വീണ്ടും എടുത്തു വൈറൽ ആക്കുന്നത്.

സുധിയുടെ വാക്കുകൾ..

‘ഞാൻ ഇത്‌ വരെ പറയാത്ത ഒരു കാര്യം ആണ്, പക്ഷെ എനിക്ക് അത് പറഞ്ഞെ പറ്റു. വൈഫിനു മെന്റലി ഡിപ്രെഷൻ ഉണ്ട് പുള്ളിക്കാരിക്ക്. അത് രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവ സമയത്ത് സംഭവിച്ചു പോയതാണ്. അപ്പോൾ അത് ഓവർ ആയിട്ടുള്ള ടെൻഷൻ പുള്ളിക്കാരിക്ക് പറ്റില്ല. അതിന്റെ ടാബ്‌ലെറ്റ് ഒക്കെ ഉണ്ട്. പിന്നെ പപ്പയുടെ കാര്യം ഒക്കെ എല്ലാം പറഞ്ഞിട്ട് ഇതിൽ നിന്ന് പറ്റിപ്പോയതാണ് ഈ കാര്യങ്ങളൊക്കെ. ഇതെല്ലാം മെയിന്റെയിൻ ചെയ്ത് പോകുന്നുണ്ട്. അതിന്റെ ഇടയ്ക്ക് ആണ് ഈ ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടിയിട്ട് ഈ സ്കിറ്റുകളും കാര്യങ്ങളും എല്ലാം ചെയ്യുന്നതും എല്ലാം. ഒന്നുമില്ല. ഒരു കുഴപ്പവും ഇല്ല. എന്നെ കുറ്റം പറയാതെ ഇരിക്കുക, സപ്പോർട്ട് ചെയ്യുക. എനിക്ക് അത്രയേ പറയാൻ ഉള്ളു.’

‘എന്റെ പുറകെ നടന്നു നടന്ന് അപ്പൻ പോയെടോ’; അച്ഛൻ മരിച്ചത് അറിയാതെയുള്ള ഷൈനിന്റെ ആ പറച്ചിൽ! തുറന്നുപറഞ്ഞ് നടൻ റോണി ഡേവിഡ്

0
Spread the love

ലഹരി കേസുമായി ബന്ധപ്പെട്ടും നടിയുടെ പരാതിയിൽ പേര് വന്നതോടുകൂടിയും മലയാളികൾ വളരെ വിമർശന വിധേയനാക്കിയ ആളാണ് നടൻ ഷൈൻ ടോം ചാക്കോ. ലഹരി കേസിൽ പോലീസ് പിടിമുറുക്കിയതോടെ ലഹരി വിമുക്തി നേടാനും ജീവിതത്തിൽ മാറ്റം വരുത്താനും എല്ലാം നടൻ തീരുമാനിച്ചിരുന്നു. ഏറ്റവും ഒടുവിൽ ഇറങ്ങിയ സിനിമ പ്രമോഷൻ അഭിമുഖത്തിനിടെ തീർത്തും വ്യത്യസ്തനായ ഷൈൻ ചാക്കോ ആയിരുന്നു മലയാളികൾ കണ്ടത്. എന്നാൽ ലഹരി വിമുക്തിയിലൂടെ തിരിച്ചുവരവിന് ഒരുങ്ങിയ നടനെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു.

ലഹരി വിമോചന ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകുന്നതിനിടെ നടനും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയും അച്ഛൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയും ചെയ്യുകയായിരുന്നു. പിന്നീട് അങ്ങോട്ട് മലയാളികൾ കണ്ടത് അപ്രതീക്ഷിതമായി തന്റെ പ്രിയപ്പെട്ട പിതാവിനെ നഷ്ടപ്പെട്ട ദുഃഖത്തിൽ വിങ്ങി പൊട്ടുന്ന തീർത്തും നിസ്സഹായനായ ഒരു മകനെയായിരുന്നു. ലഹരിയുടെ പിടിയിൽ നിന്നുള്ള താരത്തിന്റെ തിരിച്ചു വരവിൽ വലിയ പങ്കുവഹിച്ച ആളായിരുന്നു താരത്തിന്റെ പിതാവ് സി പി ചാക്കോ. ഇപ്പോൾ ഇതാ അപകടത്തിന് ശേഷം ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ എത്തി കണ്ടപ്പോൾ നടൻ പങ്കുവച്ച കാര്യം തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് നടൻ റോണി ഡേവിഡ്. തന്റെ ഏറ്റവും പുതിയ ചിത്രമായ പ്രൊട്ടക്റ്റിന്റെ പ്രമോഷന്റെ ഭാഗമായി ഒരു കോളേജ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു റോണിന്റെ പരാമർശം.

റോണിന്റെ വാക്കുകൾ

എന്റെ വളരെ അടുത്ത സുഹൃത്തും എനിക്ക് സഹോദരതുല്യനുമായ ഒരു വ്യക്തിയാണ് ഷൈൻ ടോം ചാക്കോ. 2024 നവംബർ ആദ്യവാരം ഷൈൻ എന്നെ ഒരു ദിവസം വിളിച്ചിട്ട് പറഞ്ഞു, ‘എടോ എന്റെ പപ്പ ഹോട്ടലിൽ ഉണ്ട്, താനൊന്ന് വരണം’. ഞാൻ അങ്ങോട്ട് ചെല്ലുമ്പോൾ ഷൈന്റെ പപ്പയക്ക് വയ്യ, ചെറിയ ശ്വാസം മുട്ടുണ്ട്. എന്റെ അടുത്ത് പറഞ്ഞു എടോ ഞാനും കൂടി വരണോ?. ഷൈൻ ഒരു ഷൂട്ട് കഴിഞ്ഞു വന്നിരുന്നത് കൊണ്ട് ഞാൻ പറഞ്ഞു, ഷൈനെ നീ വരേണ്ടെന്ന്.ഞാൻ ചാക്കോ അങ്കിളിനെ കൊണ്ടുപോയി ഒരു ഹോസ്പിറ്റൽ കാണിച്ച് പുള്ളിയെ തിരിച്ച് ആ ഹോട്ടലിൽ ആക്കി. ഹോട്ടലിൽ എത്തുന്നതിനു മുമ്പായി പാർക്കിങ്ങിൽ വച്ച് അങ്കിൾ ഇങ്ങനെ പല പല കാര്യങ്ങൾ പറയുന്നുണ്ട്. ഷൈനിനെ എങ്ങനെ ഈ വിഷമസന്ധിയിൽ നിന്ന് എങ്ങനെ പുറത്തുകൊണ്ടുവരാൻ അല്ലെങ്കിൽ എങ്ങനെ തിരിച്ച് ജീവിതത്തിലേക്കു കൊണ്ടുവരാം എന്നൊക്കെ പറഞ്ഞു.

ഒരു സുഹൃത്ത് എന്ന രീതിയിൽ എനിക്ക് അവന്റെ അടുത്ത് പറയുന്നതിന് ഒരു പരിമിതിയുണ്ടെന്ന് അന്ന് അങ്കിളിനോടു ഞാൻ പറഞ്ഞു. അപകടം നടന്നു കഴിഞ്ഞ് ഇവിടെ തൃശൂർ ആശുപത്രിയിലെത്തിയപ്പോൾ ഞാൻ ഷൈനിനെ കാണാൻ പോയി. ഷൈനിന്റെ ഇടതു കയ്യിലെ എല്ലിന്റെ കീഴ്ഭാഗം ഒടിഞ്ഞിരിക്കുകയാണ്. പുള്ളി കടുത്ത വേദനയിലാണ്. ആദ്യം ഷൈൻ കുറച്ചു നേരം സംസാരിച്ചപ്പോൾ എനിക്ക് തോന്നി, അങ്കിൾ പോയ കാര്യം ഷൈൻ അറിഞ്ഞില്ല എന്ന്. പക്ഷേ ഷൈൻ എന്നോട് പറഞ്ഞു, കണ്ണ് തുറക്കുമ്പോഴേക്കും അപ്പന്റെ കാതിൽ ചോരയായിരുന്നു, ഇത് ഞാൻ കണ്ടു എന്ന്.അതുകഴിഞ്ഞ് ഷൈൻ എന്റെ അടുത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു, ‘എന്റെ പുറകെ നടന്നു നടന്ന് അപ്പൻ പോയെടോ’ എന്ന്. ഇതിൽ കൂടുതൽ ഒരു മെസേജോ ഒരു കഥയോ നിങ്ങളോട് പറയാനില്ല. നിങ്ങളുടെ എല്ലാ കാര്യത്തിനും നിങ്ങളുടെ മാതാപിതാക്കൾ ഉണ്ടാകും, അവരെക്കുറിച്ച് ഇടയ്ക്ക് ഓർത്താൽ മതി. അവരുടെ ആ ഓർമ തന്നെ ധാരാളമാണ്. ഷൈൻ ചിരിച്ചുകൊണ്ടാണ് പറഞ്ഞത്… ഒട്ടും ഇമോഷൻ ഇല്ലാതെ അപ്പൻ പോയെടോ എന്ന് പറഞ്ഞത് കേട്ടപ്പോൾ ഞാൻ കുറച്ചു നേരം വല്ലാത്തൊരു ഷോക്കിലായിരുന്നു.

‘ദൈവത്തിന്റെ നാമത്തിൽ, യുദ്ധം ആരംഭിക്കുന്നു; ഇനിയൊരു ദയയുമില്ല: ഇറാന്റെ പരമോന്നത നേതാവ്

0
Spread the love

യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നിരിക്കെ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ദൈവത്തിന്റെ നാമത്തിൽ യുദ്ധം ആരംഭിക്കുന്നുവെന്നും ശക്തമായ മറുപടി നൽകുമെന്നുമാണ് മുന്നറിയിപ്പ്. എക്സിലൂടെയാണ് ആയത്തുള്ള അലി ഖമനേയി രംഗത്തെത്തിയത്.

‘ദൈവത്തിന്റെ നാമത്തിൽ, യുദ്ധം ആരംഭിക്കുന്നു.’- എന്നാണ് ഒരു പോസ്റ്റിൽ പറയുന്നത്. ഇസ്രയേലിനെതിരെ ശക്തമായ മറുപടി നൽകുമെന്നും ഒരു ദയയും കാണിക്കില്ലെന്നും പറഞ്ഞുകൊണ്ട് മറ്റൊരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇസ്രയേലിനെതിരായ ഹൈപ്പർസോണിക് മിസൈലുകൾ ഉപയോഗിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഖമനേയിയുടെ മുന്നറിയിപ്പ്. ഇറാൻ ഇസ്രായേലിലേക്ക് ഡ്രോണാക്രമണവും നടത്തി

ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ ടെൽ അവീവിലെ ആസ്ഥാനം മിസൈൽ ആക്രമണത്തിൽ തകർത്തെന്ന് ഇറാൻ അവകാശപ്പെട്ടു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടു. ഇക്കാര്യം ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല..

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts