Home Blog Page 133

വിജയ് ഇത്ര സിംപിളായിരുന്നോ? ജനനായകൻ സെറ്റിൽ താരത്തിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് നടി മമിതാ ബൈജു

0
Spread the love

കേരളത്തിലും സ്വന്തം ദേശം ആയ തമിഴ്നാട്ടിലും ഒരുപോലെ ആരാധകരുള്ള നടനാണ് ദളപതി വിജയ്. സിനിമാഭിനയം നിർത്തി പൂർണ്ണമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പോകുന്ന താരത്തിന്റെ അവസാന ചിത്രമായ ജനനായകന് വേണ്ടി അക്ഷമയോടെ കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകരും സിനിമ പ്രേമികളും. മലയാളത്തിലെ ഇപ്പോഴത്തെ ട്രെൻഡിംഗ് നായിക മമിതാ ബൈജു ചിത്രത്തിൽ താരത്തിന് ഒപ്പം അഭിനയിക്കുന്നെന്ന വാർത്ത വലിയ സന്തോഷത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്. ചിത്രത്തിന്റെ പൂജ ചടങ്ങിൽ നിന്നുള്ള വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ മമിത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വലിയ വരവേൽപ്പാണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചത്. ഇപ്പോഴിതാ വിജയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് മമിത.

മമിതയുടെ വാക്കുകൾ

കൃത്യനിഷ്ഠയുള്ള ആളും വളരെ കൂളായ വ്യക്തിയുമാണ് ദളപതി വിജയ്. ഒരു നല്ല കേൾവിക്കാരൻ ആണ് വിജയ് സാർ. ഞാൻ എപ്പോഴും എന്തെങ്കിലും ഒക്കെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അദ്ദേഹം അതെല്ലാം മൂളികൊണ്ട് കേട്ടുകൊണ്ടിരിക്കും. അത് കഴിഞ്ഞായിരിക്കും എനിക്ക് ബോധം വരുന്നത് ഇങ്ങനെ ഒന്നും പറയാൻ പാടില്ലല്ലോ എന്നോർത്ത്. ഒരു സൂപ്പർ കൂൾ മനുഷ്യൻ ആണ് അദ്ദേഹം’

മന്ത്രി പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ല! ഗവർണർ അപമാനിതനായി, പ്രോട്ടോക്കോൾ ലംഘിച്ചെന്നും രാജ്ഭവൻ

0
Spread the love

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ വാർത്താക്കുറിപ്പ് ഇറക്കി രാജ്ഭവൻ. വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചെന്നും ഗവർണ്ണറെ മന്ത്രി അപമാനിച്ചെന്നും വാർത്താക്കുറിപ്പ് ആരോപിക്കുന്നു. ഇന്ന് നടന്ന പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ല. മന്ത്രി ചെയ്തത് തെറ്റായ കീഴ് വഴക്കമാണെന്നും വാർത്താക്കുറിപ്പ് പറയുന്നു.

മന്ത്രി വി ശിവൻകുട്ടി തെറ്റായ മാതൃക സൃഷ്ടിച്ചു. മന്ത്രിയുടെ പെരുമാറ്റത്തെ തികഞ്ഞ ആശങ്കയോടെയാണ് നോക്കി കാണുന്നതെന്നും രാജ്ഭവൻ ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഭാരതാംബയുടെ ചിത്രം മന്ത്രിക്ക് അറിയില്ല എന്നത് മന്ത്രി പ്രസം​ഗത്തിൽ പറഞ്ഞത്. മന്ത്രിയുടെയും ഗവർണറുടെയും കയ്യിൽ നിന്ന് അവാർഡ് വാങ്ങിക്കാനായി എത്തിയ അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ മുന്നിൽ വച്ചായിരുന്നു മന്ത്രിയുടെ ഈ പ്രവർത്തി. ഇത് ഈ വിദ്യാർത്ഥികളെ അപമാനിക്കുന്നതിന് തുല്യമായിരുന്നുവെന്നും വാർത്താക്കുറിപ്പ് പറയുന്നു.

രാജ്ഭവനിലെ പരിപാടി മന്ത്രി വി ശിവന്‍കുട്ടി ബഹിഷ്കരിച്ചത്തിന് പിന്നാലെയാണ് രാജ്ഭവൻ വാർത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. സ്കൗട്ട് ആന്‍റ് ഗൈഡ്സ് സർട്ടിഫിക്കറ്റ് വിതരണ പരിപാടിയായിരുന്നു ഇന്ന് രാജ്ഭവനിൽ നടന്നത്. പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതിനെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രി പരിപാടി ബഹിഷ്കരിച്ചത്. പരിപാടിയുടെ ഷെഡ്യൂളിൽ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുമെന്ന് ഇല്ലായിരുന്നുവെന്നു താൻ ചെല്ലുമ്പോൾ ചിത്രത്തിൽ പൂ ഇടുന്ന ചടങ്ങ് കണ്ടുവെന്ന് മന്ത്രി പറയുന്നു

ഒരു നാക്ക് പിഴയിൽ ഞങ്ങളെ ഒന്നിനും കൊള്ളാത്തവരാക്കി വലിച്ചെറിഞ്ഞു, വീണ്ടും ന്യായീകരണ പോസ്റ്റുമായി ആർ ജെ അഞ്ജലി

0
Spread the love

ആർ ജെ അഞ്ജലിയെ പരിചയമില്ലാത്തവരായി ആരും ഉണ്ടായിരിക്കില്ല. redfm ലൂടെ പലർക്കും സുപരിചിതയായി മാറിയ താരമാണ് അഞ്ജലി അഞ്ജലിയുടെ പല വീഡിയോകളും പ്രേക്ഷകർ കാണുകയും ചെയ്യാറുണ്ട് എന്നാൽ അടുത്തകാലത്ത് ഒരു മെഹന്ദി ആർട്ടിസ്റ്റിനെ വിളിച്ചുകൊണ്ട് അഞ്ജലി സ്വകാര്യ ഭാഗത്ത് മെഹന്ദി ഇട്ടു തരുമോ എന്ന് ചോദിച്ച വീഡിയോ വലിയതോതിൽ തന്നെ വൈറലായി മാറിയിരുന്നു ഇതിനു പുറകെ നിരവധി ആളുകളാണ് അഞ്ജലി വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയത്.

ഒരു പൊതു മാധ്യമത്തിൽ റേഡിയോ ജോക്കി ആയിട്ടുള്ള അഞ്ജലിയെപ്പോലെ ഒരാൾ നടത്തിയ പദപ്രയോഗങ്ങളും ഒരു സ്ത്രീയായിരുന്നിട്ട് കൂടി മെഹന്ദി ആർട്ടിസ്റ്റിനെ കളിയാക്കിയതിലും ആണ് പൊതുജനങ്ങളുടെ എതിർപ്പ്. അഞ്ജലി ഒരേസമയം ആ മെഹന്ദി ആർട്ടിസ്റ്റിനെയും അവരുടെ തൊഴിലിനെയും ആണ് കളിയാക്കിയത് എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. എന്തായാലും തമാശയ്ക്ക് ചെയ്ത സോഷ്യൽ മീഡിയ കണ്ടന്റ് വലിയ പണി ആയതോടെ ആർ ജെ അഞ്ജലി ക്ഷമ ചോദിച്ചു രംഗത്ത് എത്തിയിരുന്നു. കൂടെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട പെൺകുട്ടിയുടെ നേർക്കും സൈബർ ആക്രമണം വന്നതോടെ പുതിയ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് അഞ്ജലി.

അഞ്ജലിയുടെ കുറിപ്പ്

മകൾ ❤️

അമ്മുന്റെ അമ്മയും ഞാനും ഒരുമിച്ച് കളിച് വളർന്നവരാണ്. അന്ന് ഞാൻ ഇങ്ങനെ പല വീടുകളിൽ മാറി മാറി വളർന്നു ജീവിക്കുമ്പോ അത്യാവശ്യം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിൽ ആയിരുന്നു അവൾ

നല്ല ഉടുപ്പ്. .നല്ല ഭക്ഷണം ഓണത്തിന് ചേച്ചിടെ വീട്ടിൽ. വല്യ ഊഞ്ഞാൽ ഇടും. .മാനം മുട്ടെ ഉയരമുള്ള ഊഞ്ഞാൽ കുട്ടിക്കാലത്തെ എന്തെങ്കിലും മധുരമുള്ള ഓർമ്മകൾ ബാക്കി ഉണ്ടെങ്കിൽ അത് മാത്രമാണ് കടക്കെണിയിൽ അകപ്പെട്ട് പോയപ്പോൾ മക്കൾക്ക് വേണ്ടി എല്ലു മുറിയെ പണി എടുക്കാനും മനസ്സുള്ള എന്റെ ചേച്ചിയെ ആണ് പിന്നെ ഞാൻ കാണുന്നത് കുഞ്ഞുങ്ങളെ നോക്കാൻ എന്റെ വീട്ടിൽ ജോലിക് വന്നു. ഉച്ചയ്ക്ക് ശേഷം മറ്റൊരു താൽക്കാലിക ജോലി തരപ്പെട്ടപ്പോൾ ഉച്ചയ്ക്ക് ശേഷമുള്ള പിള്ളേരെ നോക്കൽ ജോലി നിരഞ്ജന യ്ക്ക് ആയി. .മറ്റൊരു എന്നെ എവിടെയൊക്കെയോ ഞാൻ കണ്ടത് കൊണ്ടാണോ എന്ന് അറിയില്ല അമ്മു അങ്ങനെ ജോലി ചെയ്യുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല അവൾ വരുന്ന സമയം അവളെയും കൂട്ടി video എടുത്തു തുടങ്ങി. .പിള്ളേർക്ക് ഫുഡ്‌ കൊടുക്കണം പിള്ളേരെ കുളിപ്പിക്കണ്ടേ എന്നൊക്കെ ഒന്ന് വാ അമ്മുവേ എന്ന് എന്റെ അമ്മ പറയുമ്പോ അമ്മ. ..ഒരു മിനിറ്റ് ഇപ്പോ വരാം എന്ന് പറഞ്ഞു ഞങ്ങൾ മുങ്ങും ആ 5 മിനിറ്റുകൾ മണിക്കൂറുകളായി നിങ്ങളെ ചിരിപ്പിച്ച prank കാളുകൾ ആയി അവസാനം ഒരു നാക്ക് പിഴയിൽ നിങ്ങൾ ഞങ്ങളെ ഒന്നിനും കൊള്ളാത്തവരാക്കി വലിച്ചെറിഞ്ഞു 😭അമ്മു mandrake അല്ല അമ്മുന്റെ മുഖത്തിന്‌ അഹങ്കാരം അല്ല അവൾ പഠിക്കട്ടെ. .ആരെയും ഭയപ്പെടാതെ ജീവിക്കട്ടെ 🙏മെഴുകൽ ആയി നിങ്ങൾക്ക് തോന്നും അമ്മുന് വേണ്ടി ചിലപ്പോ ഞാൻ കരഞ്ഞു മെഴുകും ❤️

അങ്ങ് ശ്രീലങ്കൻ പാർലമെന്റിലും പിടിപാട്; ലാലേട്ടന് ആദരം നൽകി ഭരണാധികാരികൾ

0
Spread the love

മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മഹേഷ്‌ നാരായണൻ ചിത്രത്തിന്റെ എട്ടാമത്തെ ഷെഡ്യൂളിനായി മോഹൻലാൽ ഇപ്പോള്‍ ശ്രീലങ്കയിലാണ്. നടനെ ശ്രീലങ്ക ആഘോഷപൂർവം സ്വീകരിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ശ്രീലങ്കൻ പാർലമെന്റിൽ വരെ സ്റ്റാർ ആയിരിക്കുകയാണ് ലാലേട്ടൻ

മോഹൻലാലിനെ ശ്രീലങ്കയിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് ഭരണാധികാരികൾ. പാർലമെന്റിൽ നിന്നുള്ള മോഹൻലാലിൻറെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലാണ്. ഇതാണ് ഞങ്ങളുടെ ലാലേട്ടന്റെ പവർ എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. കേരളത്തിൽ നിന്നുള്ള ഒരു നടന് ശ്രീലങ്കൻ പാർലമെറ്റിൽ ലഭിച്ച ആദരത്തിന് സന്തോഷവും മലയാളികൾ പങ്കുവെക്കുന്നുണ്ട്.

അതേസമയം, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ ഉൾപ്പെടുന്ന സീനുകളുടെ ചിത്രീകരണം ആകും ശ്രീലങ്കയിൽ നടക്കുക. 80 കോടിയോളം നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ രചനയും മഹേഷ്‌ നാരായണൻ തന്നെയാണ്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ്. സാമ്രാട്ട് പൃഥ്വിരാജ്, റോക്കി ഓര്‍ റാണി കി പ്രേം കഹാനി, തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം.

പൊട്ടിപ്പൊണ്ണെന്ന മട്ടിൽ ഒന്നാന്തരം ഗെയിം; രേണു സുധി ചെയ്യുന്നതിനൊക്കെ ചില്ലറ ധൈര്യമൊന്നും പോരെന്ന് എഴുത്തുകാരി ശാരദകുട്ടി

0
Spread the love

കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനും മിമിക്രി കലാകാരനുമായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ആദ്യമാദ്യം സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ നടിയും മോഡലും കൂടിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്. വിവാഹ വേഷത്തിലും ഗ്ലാമറസായും മോഡേണായുമെല്ലാം രേണു ചെയ്ത ആൽബവും ഷോർട്ട് ഫിലിമും സോങ്സും റീലുമെല്ലാം വലിയ വിമർശനങ്ങൾക്ക് ഇടയാക്കുമെങ്കിലും വലിയ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ രേണു സുധിയെ കുറിച്ച് എഴുത്തുകാരി ശാരദകുട്ടി പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.

ശാരദക്കുട്ടിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം :

ചാനലുകളിലെ കോമഡി പ്രോഗ്രാം ശ്രദ്ധിക്കാത്തതു കൊണ്ടാകും കൊല്ലം സുധിയെ എനിക്കറിയുമായിരുന്നില്ല.എന്നാൽ, അദ്ദേഹത്തിൻ്റെ മരണദിവസം മുതൽ രേണു സുധിയെ അറിയാം. പെർഫോമർ ആയ രേണു സുധിയുടെ ഭർത്താവ് എന്ന നിലയിലല്ലാതെ കൊല്ലം സുധിയെ ഒരു പെർഫാമറായി ഞാൻ കണ്ടിട്ടേയില്ല. പിന്നോട്ടോടിപ്പോയി കാണണമെന്നൊന്നും തോന്നിയിട്ടുമില്ല.

രേണുസുധിയുടെ വീഡിയോയും റീൽസും നമ്മൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും നമുക്കു കാണാതിരിക്കാൻ നിർവ്വാഹമില്ല എന്ന തരത്തിൽ തിക്കിത്തിരക്കി നമ്മളിലേക്ക് വരുന്നുമുണ്ട്. ദാസ് എന്ന ഒരു ആർട്ടിസ്റ്റ് താനാണ് രേണു സുധിയെ ഇന്ന് കാണുന്ന രേണു സുധി ആക്കിയതെന്ന് അവകാശപ്പെടുന്നതു കണ്ടു. തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.!!

കൊല്ലം സുധിയും ദാസ് കോഴിക്കോടും എന്തായാലും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്. അല്ലാതെയാക്കാൻ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ല. പൊട്ടിപ്പൊണ്ണെന്ന മട്ടിൽ ഒന്നാന്തരം game കൾ കളിക്കാനറിയുന്ന രേണുസുധി ഇപ്പോൾ പറയുന്നതിലും മികച്ച വർത്തമാനം പറഞ്ഞുതുടങ്ങും ആളുകളിയും ആണുകളിയും മൂത്താൽ. അവർക്കറിയാം ഹ്രസ്വകാലത്തേക്കാണെങ്കിൽ പോലും തൻ്റെ നിലം ഒരുക്കിയെടുക്കാൻ താൻ പെടുന്ന പാട്. കാലത്തിനൊത്ത കോലം കെട്ടാനും വേണം ഒരു സാമർഥ്യം. അതിനിടയിൽ, നമ്മുടെ ഇഷ്ടമോ ഇഷ്ടക്കേടോ വെറുപ്പോ രേണു സുധി കാര്യമാക്കുന്നില്ല. അവർ തൻ്റെ സമയം പരമാവധി പ്രയോജനപ്പെടുത്തുകയാണ്. അതിന് ചില്ലറ ധൈര്യമൊന്നും പോരാ.എസ്. ശാരദക്കുട്ടി

ഇത് ആരാധകരുടെ ഇന്ദ്രുബലി; നടൻ ഇന്ദ്രൻസിന്റെ ബാഹുബലി ആഗ്രഹം തീർത്തുകൊടുത്ത് ആരാധകർ

0
Spread the love

മലയാള സിനിമയില്‍ എക്കാലവും മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷ മനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു നടനാണ് ഇന്ദ്രന്‍സ്. അടുത്തിടെ ഒരു പരിപാടിയില്‍ ഇന്ദ്രന്‍സ് അഭിനയിക്കാന്‍ ആഗ്രഹിച്ച കഥാപാത്രം ഏതാണെന്ന ആരാധകരുടെ ചോദ്യത്തിന് ബാഹുബലി എന്ന് താരം മറുപടി നല്‍കിയിരുന്നു. ഇപ്പോഴിതാ ഈ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് ആരാധകര്‍.

എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ‘കനവുകഥ’ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഇന്ദ്രന്‍സിനെ ബാഹുബലിയായി അവതരിപ്പിച്ചിരിക്കുകയാണ്. ‘അമരേന്ദ്രന്‍സബലി’, ‘മുതിര്‍ന്നവര്‍ എന്തേലും ആഗ്രഹം പറഞ്ഞാല്‍ അതങ്ങു സാധിച്ചു കൊടുക്കണമെടാ ഉവ്വേ’ , ഇന്ദ്രുബലി എന്നൊക്കെയാണ് കമന്റുകള്‍. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലായിരിക്കുകയാണ്

ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങളും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും അറിയാം..

0
Spread the love

പ്രേക്ഷകർ കാത്തിരുന്ന ഒരുപിടി ചിത്രങ്ങൾ ഒടിടിയിലെത്തുകയാണ്. ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങളും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും അറിയാം.

പ്രിൻസ് ആൻഡ് ഫാമിലി

സമീപകാലത്ത് തിയേറ്ററുകളിൽ ശ്രദ്ധ നേടിയ ദിലീപ് ചിത്രങ്ങളിലൊന്നാണ് ‘പ്രിൻസ് ആൻഡ് ഫാമിലി’. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ‘പ്രിൻസ് ആൻഡ് ഫാമിലി’ ദിലീപിന്റെ കരിയറിലെ150-ാമത്തെ ചിത്രമാണ്.

കോമഡിയ്ക്ക് പ്രാധാന്യം നൽകിയ ‘പ്രിൻസ് ആൻഡ് ഫാമിലി’ മേയ് ഒമ്പതിനാണ് തിയേറ്ററുകളിലെത്തിയത്. പ്രിൻസ് ആൻഡ് ഫാമിലി സി 5-ലൂടെയാണ് ഒടിടിയിലെത്തുക. ഇന്ന് അർദ്ധരാത്രി മുതൽ ചിത്രം സീ5ൽ സ്ട്രീമിംഗ് ആരംഭിക്കും

സ്താനാര്‍ത്തി ശ്രീക്കുട്ടന്‍

അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രമാണ് ‘സ്താനാർത്തി ശ്രീക്കുട്ടൻ.’ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് കുട്ടികളെ കേന്ദ്രീകരിച്ചാണ് ചിത്രം പുരോഗമിക്കുന്നത്. ബഡ്ജറ്റ് ലാബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാന്ത് കെ. പിള്ളൈ, മുഹമ്മദ് റാഫി എം.എ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിനായി തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് മുരളി കൃഷ്ണൻ, ആനന്ദ് മന്മഥൻ, കൈലാഷ് എസ്. ഭവൻ, വിനേഷ് വിശ്വനാഥ് എന്നിവരാണ്.

സൈന പ്ലേയിലൂടെയാണ് സ്താനാർത്തി ശ്രീക്കുട്ടൻ ഒടിടിയിലെത്തുന്നത്. ഇന്ന് അർദ്ധരാത്രി മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും

കലിയുഗം

പ്രമോദ് സുന്ദർ സംവിധാനം ചെയ്ത പോസ്റ്റ് അപ്പൊകലിപ്സ് ചിത്രമാണ് ‘കലിയുഗം.’ കിഷോർ, ശ്രദ്ധ ശ്രീനാഥ്, ഇനിയാൺ സുബ്രമണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിന്റെ കഥ 2064 ൽ ആണ് നടക്കുന്നത്. കിഷോറിന്റെ കഥാപാത്മായ സ്കെച്ച് എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്.

ലോകത്തൊരു വൻ ദുരന്തം സംഭവിച്ച് ഭക്ഷണത്തിനും വെള്ളത്തിനും കടുത്ത ക്ഷാമം ഉണ്ടാകുന്ന സാഹചര്യത്തിൽ മനുഷ്യർക്കിടയിൽ നടക്കുന്ന പോരാട്ടങ്ങളുടെയും വേട്ടയാടലിന്റെയും കഥയാണ് കലിയുഗം പറയുന്നത്. ഇന്ന് അർദ്ധരാത്രി മുതൽ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സിംപ്ലി സൗത്തിലൂടെ സ്ട്രീമിങ് ആരംഭിക്കും

കേരള ക്രൈം ഫയൽസ് 2

ജിയോഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരീസായിരുന്നു ‘കേരള ക്രൈം ഫയൽസ്.’ ഏറെ ജനപ്രീതി നേടിയ സീരിസിന്റെ രണ്ടാം ഭാഗം എത്തുകയാണ്. കേരള ക്രൈം ഫയല്‍സ് ദ സെര്‍ച്ച് ഫോര്‍ സിപിഒ അമ്പിളി രാജു എന്നാണ് ഈ സീസണിന്‍റെ പേര്. ആദ്യ സീസണായ കേരള ക്രൈം ഫയൽസ് ഷിജു, പാറയിൽ വീട്, നീണ്ടകര സംവിധാനം ചെയ്ത അഹമ്മദ് കബീർ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്.

ബ്ലോക് ബസ്റ്റർ ചിത്രമായ കിഷ്കിന്ധാ കാണ്ഡത്തിന് തിരക്കഥ ഒരുക്കിയ ബാഹുല്‍ രമേശാണ് സീസൺ 2 ന്റെ തിരക്കഥ. ജിയോഹോട്സ്റ്റാറിലൂടെ ജൂൺ 20 മുതൽ കേരള ക്രൈം ഫയൽസ് സീസൺ 2 സ്ട്രീമിങ് ആരംഭിക്കും.

വീണ്ടും ഭാരതാംബയുടെ ചിത്രം; രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് മന്ത്രി ശിവൻകുട്ടിയുടെ ഇറങ്ങിപ്പോക്ക്

0
Spread the love

രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലി വീണ്ടും വിവാദം. പൊതുപരിപാടിൽ പങ്കെടുക്കാനെത്തിയ മന്ത്രി വി ശിവൻകുട്ടി ചിത്രം കണ്ടതോടെ പരിപാടി ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.

സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്‌‌ പുരസ്‌കാര ചടങ്ങിൽ പങ്കെടുക്കാനാണ് മന്ത്രിയെത്തിയത്. എന്നാൽ താൻ എത്തുമ്പോഴേക്ക് ഭാരതാംബയുടെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി ചടങ്ങ് തുടങ്ങിയിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യ തന്റെ രാജ്യമാണെന്ന് പറഞ്ഞുകൊണ്ട് മൈക്കിലൂടെ തന്നെയാണ് അദ്ദേഹം വിയോജിപ്പ് അറിയിച്ചത്

കാര്യപരിപാടിയിൽ പുഷ്പാർച്ചന ഇല്ലായിരുന്നു. ഞാൻ ചെല്ലുമ്പോൾ കാണുന്നത് പുഷ്പാർച്ചന നടത്തുന്നതാണ്. ഗവർണർ വളരെ അഹങ്കാരത്തോടെ നിലപാടെടുത്തു. രാജ്ഭവനെ തനി രാഷ്ട്രീയ കേന്ദ്രമാക്കി.’- മന്ത്രി വിമർശിച്ചു

ഭാരതാംബയുടെ ചിത്രം വയ്ക്കില്ലെന്ന് രാജ്ഭവൻ മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. ഇതുകൊണ്ടുമാത്രമാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്. എന്നാൽ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും, രാജ്‌ഭവനിൽ നടക്കുന്ന പരിപാടിയിൽ ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന ഉറപ്പ് ആർക്കും നൽകിയിട്ടില്ലെന്നുമാണ് രാജ്‌ഭവൻ നൽകുന്ന വിശദീകരണം

അഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയച്ച് പരിശോധന നടത്തിയേക്കും

0
Spread the love

അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയച്ച് പരിശോധന നടത്തിയേക്കും. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് വിവരം. വാഷിങ്ടനിലെ നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിലേക്ക് അയച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചന

ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ അന്തിമ തീരുമാനമെടുക്കും. ബ്ലാക്ക് ബോക്‌സ് യുഎസിലേക്ക് അയച്ചാൽ, എല്ലാ പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ഒരു സംഘവും അങ്ങോട്ടേക്ക് പോകുമെന്നാണ് വ്യോമയാന മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ പറയുന്നത്

അപകടത്തെപ്പറ്റിയുള്ള നിർണായക വിവരങ്ങൾ ബ്ലാക്ക് ബോക്സിൽ നിന്നാണ് ലഭിക്കുന്നത്. ഫ്ലൈറ്റ് ഡേറ്റ റിക്കോർഡർ, കോക്പിറ്റ് വോയ്സ് റിക്കോർഡർ എന്നീ ഭാഗങ്ങൾ അടങ്ങിയതാണു ബ്ലാക്ക് ബോക്സ്. വിമാനത്തിന്റെ ഉയരം, വേഗം തുടങ്ങിയ കാര്യങ്ങൾ അടയാളപ്പെടുത്തുന്നതാണു ഫ്ലൈറ്റ് ഡേറ്റ റിക്കോർഡർ. എൻജിൻ പെർഫോമൻസ്, വിമാനപാത തുട‌ങ്ങിയ വിവരങ്ങളും ഇതു 30 ദിവസത്തേക്കു രേഖപ്പെടുത്തിവയ്ക്കും.

പൈലറ്റുമാരുടെ സംഭാഷണങ്ങളും മറ്റു ശബ്ദങ്ങളുമൊക്കെ റിക്കോർഡ് ചെയ്യുന്നതാണു കോക്പിറ്റ് വോയ്സ് റിക്കോർഡർ. അവസാന 2 മണിക്കൂറിലെ ശബ്ദങ്ങളാണ് ഇതിൽ രേഖപ്പെടുത്തപ്പെടുക. ബ്ലാക്ക് ബോക്സ് എന്നു പേരുണ്ടെങ്കിലും യഥാർഥത്തിൽ തിളക്കമേറിയ ഓറഞ്ച് നിറംകൊണ്ടാണു ഇവ പെയിന്റ് ചെയ്യുന്നത്. വിമാനാപകടമുണ്ടാകുമ്പോൾ തകർച്ചകൾക്കും അവശിഷ്ടങ്ങൾക്കുമിടയിൽനിന്ന് പെട്ടെന്നു കണ്ടെത്താനായാണ് ഇത്. വെള്ളത്തിലാണു വീഴുന്നതെങ്കിൽ 30 ദിവസത്തേക്ക് അൾട്രാസോണിക് സിഗ്നലുകൾ ഇതിൽ നിന്നു പുറത്തുവന്നുകൊണ്ടിരിക്കും. ഇതു ട്രേസ് ചെയ്തു വിമാനം കണ്ടെത്താം

‘ഹോട്ടലുകള്‍ താൻ വിറ്റിരുന്നു’; റെയ്ഡ് നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി നടന്‍ ആര്യ

0
Spread the love

വീട്ടിലെ ആദായനികുതി പരിശോധന നിഷേധിച്ച് നടന്‍ ആര്യ. ഹോട്ടലുകള്‍ താന്‍ തലശ്ശേരി സ്വദേശിയായ കുഞ്ഞിമൂസയ്ക്ക് വിറ്റിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലും കേരളത്തിലും തമിഴ്‌നാട്ടിലുമായി വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റ് ശൃംഖല കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്.

ബുധനാഴ്ച രാവിലെയാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ ചെന്നൈയിലെ സീ ഷെല്‍ ഹോട്ടലിന്റെ വിവിധ ശാഖകളില്‍ റെയ്ഡ് ആരംഭിച്ചത്. വേളാച്ചേരി, കൊട്ടിവാക്കം, കില്‍പ്പോക്ക്, തരമണി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഹോട്ടലുകളിലും ഉടമ കുഞ്ഞിമൂസയുടെ തരമണിയിലെ വീട്ടിലുമായിരുന്നു പരിശോധന. കുഞ്ഞിമൂസയുടെ കേരളത്തിലെ സ്ഥാപനങ്ങളില്‍ നേരത്തെ റെയ്ഡ് നടത്തിയിരുന്നുവെന്നും അതിന്റെ തുടര്‍ച്ചയാണ് ചെന്നൈയിലെ ഹോട്ടലുകളിലെ റെയ്‌ഡെന്നും ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts