Home Blog Page 132

‘ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം വേണം’; ഉപയോഗിച്ചാലുള്ള നഷ്ടം അ‌ഭിനേതാക്കൾ തന്നെ നികത്തണം, നീക്കവുമായി നിർമ്മാതാക്കൾ

0
Spread the love

സിനിമാ സെറ്റുകളിലെ നിരോധിക്കപ്പെട്ട ലഹരിവസ്തുക്കളുടെ ഉപയോഗം തടയാനുള്ള നീക്കവുമായി നിർമാതാക്കളുടെ സംഘടന. ലഹരി ഉപയോഗിക്കില്ലെന്ന് അ‌ഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങാനാണ് സംഘടനയുടെ തീരുമാനം.

സിനിമയ്ക്കായുള്ള കരാറിനൊപ്പം സത്യവാങ്മൂലവും വാങ്ങും. ജൂൺ 26 മുതൽ ഈ രീതി നടപ്പിൽ വരുത്താനാണ് നീക്കം. ഇക്കാര്യം മറ്റു സംഘടനകളെ അ‌റിയിച്ചിട്ടുണ്ടെന്നാണ് വിവരം.നിലവിൽ അ‌ഭിനേതാക്കളിൽനിന്ന് മാത്രമാണ് സത്യവാങ്മൂലം വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. അ‌ടുത്ത ഘട്ടത്തിൽ സാങ്കേതികപ്രവർത്തകരിൽ നിന്നും സത്യവാങ്മൂലം വാങ്ങുമെന്നും പ്രൊഡ്യൂസേഴ്സ് അ‌സോസിയേഷൻ ഭാരവാഹിയായ സിയാദ് കോക്കർ പറഞ്ഞു

‘സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അ‌ഭിനേതാക്കൾ ലഹരി ഉപയോഗിക്കുന്നതു മൂലം പ്രൊഡക്ഷനുണ്ടാകുന്ന നഷ്ടം അ‌വർ തന്നെ നികത്തണം. അ‌ച്ചടക്കലംഘനവും സെറ്റിൽ സമയത്ത് എത്താത്തതുമെല്ലാം പ്രശ്നമാണ്. ലഹരി ഉപയോഗിച്ച് ഒരാൾ പിടിയിലായാലും നിർമാതാവിന് നഷ്ടമുണ്ടാകും’ -സിയാദ് കോക്കർ കൂട്ടിച്ചേർത്തു.

ലോകത്തിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലം; റാമോജി ഫിലിം സിറ്റിയെ കുറിച്ച് പൊതു വേദിയിൽ തുറന്നുപറഞ്ഞ് നടി കജോൾ

0
Spread the love

ഇന്ത്യൻ സിനിമകളുടെ ദൃശ്യഭംഗിയിൽ ഹൈദരാബാദിലുള്ള റാമോജി ഫിലിം സിറ്റിയുടെ പ്രാധാന്യം എടുത്തു പറയേണ്ടതാണ്. പല സിനിമകളും പൂർണമായും ഭാഗികമായും പാട്ട് സീനുകൾ പൂർത്തീകരിക്കാനുമൊക്കെയായി വർഷങ്ങളായി ഫിലിം സിറ്റിയെ ആശ്രയിക്കാറുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സ്ഥലത്ത് ചില നെഗറ്റീവ് എനർജികളുടെ പ്രസൻസ് ഉണ്ടെന്ന രീതിയിലുള്ള വാർത്തകൾ പണ്ടുമുതൽക്കേ വന്നിരുന്നു. സമ്മാനമായി തങ്ങൾക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായെന്ന് പ്രമുഖ അഭിനേതാക്കളും സംവിധായകരും പലതവണ പറഞ്ഞിട്ടുമുണ്ട്.

മുൻപ് തപ്‌സി പന്നു, ചലച്ചിത്രകാരൻ രവി ബാബു, രാഷി ഖന്ന, സംവിധായകൻ സുന്ദർ സി തുടങ്ങിയവർ ഈ സ്ഥലത്തെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. ഏറ്റവും ഒടുവിലായി നടി കജോളാണ് ഫിലിം സിറ്റി യെ കുറിച്ചുള്ള തന്റെ അനുഭവം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത് മാ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രചാരണ രാമോജി ഫിലിം സിറ്റി ശരിക്കും പ്രേതബാധയുള്ള സ്ഥലമായാണ് താൻ കരുതുന്നതെന്നാണ് അവർ പറഞ്ഞത്.

നടിയുടെ വാക്കുകൾ:

“എനിക്ക് അസ്വസ്ഥത തോന്നിയ സ്ഥലങ്ങളിൽ ഞാൻ ഷൂട്ട് ചെയ്തിട്ടുണ്ട്. എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ലോകത്തിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലങ്ങളിൽ ഒന്നായിട്ടാണ് എനിക്ക് റാമോജി ഫിലിം സിറ്റി അനുഭവപ്പെട്ടത്.” വ്യക്തിപരമായി താൻ അവിടെ പ്രേതങ്ങളെ കണ്ടിട്ടില്ലെങ്കിലും, ഭയാനകമായ ഒരുതരം ഊർജ്ജം അനുഭവപ്പെട്ടു

പലവിധ പ്രതികരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ടുവന്നത്. ചിലർ കജോളിന്റെ സത്യസന്ധതയെ അഭിനന്ദിക്കുന്ന രീതിയിൽ പ്രതികരിച്ചപ്പോൾ മറ്റുചിലർ രൂക്ഷമായി വിമർശിച്ചു. ഏഷ്യയിലെ അല്ലെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിലിം സിറ്റിയായ രാമോജി ഫിലിം സിറ്റിയെ ലോകത്തിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലമായി കാജോൾ വിശേഷിപ്പിക്കുന്നതിന് കാരണം ഹിന്ദി സിനിമയ്ക്ക് അതിന്റെ പ്രതാപം നഷ്ടപ്പെട്ടതിലുള്ള അസൂയയും കുശുമ്പുമാണെന്നാണ് ഒരാൾ പ്രതികരിച്ചത്. രാമോജ് ഫിലിം സിറ്റിയെയും തെലുങ്ക് സിനിമാ വ്യാവസായത്തേയും അപമാനിക്കുന്നതിന് തുല്യമാണ് കജോളിന്റെ പ്രസ്താവനയെന്നും പ്രതികരണം വന്നു.രാമോജിയിലെ പ്രേതാനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്ന ആദ്യത്തെ സെലിബ്രിറ്റിയല്ല കാജോൾ.

ഇടവിട്ട് പനി, മുഖക്കുരുവും മുടികൊഴിച്ചിലും, തടിയും; വില്ലൻ കോര്‍ട്ടിസോളാകാം..

0
Spread the love

ശരീരത്തിന് പലവിധത്തിലുള്ള അസ്വസ്ഥത ഉണ്ടാകുമ്പോള്‍ നമ്മള്‍ ഡോക്ടറെ കാണുകയും ചികിത്സ തേടുകയും ചെയ്യാറുണ്ട്. മാനസികവും ശാരീരികവുമായ പല ആരോഗ്യപ്രശ്‌നങ്ങളും നമ്മുടെ ആരോഗ്യത്തിന്റെ താളം തെറ്റിക്കും. അത്തരത്തില്‍ ഒരു പ്രധാനപ്പെട്ട പ്രശ്‌നമാണ് അഡ്രീനല്‍ ഗ്രന്ധികള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവിലുണ്ടാകുന്ന വ്യത്യാസം.

എന്താണ് കോര്‍ട്ടിസോള്‍

വൃക്കയുടെ മുകളിലുള്ള അഡ്രീനല്‍ ഗ്രന്ധികള്‍ ഉത്പാദിപ്പിക്കുന്ന ഒരു സ്റ്റിറോയിഡ് ഹോര്‍മോണാണ് കോര്‍ട്ടിസോള്‍. ഇവ നമ്മുടെ ആരോഗ്യത്തിന്റെ വിവിധ വശങ്ങളെ ബാധിക്കുകയും സമ്മര്‍ദ്ദത്തോടുള്ള ശരീരത്തിന്റെ പ്രതികരണത്തെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. സമ്മര്‍ദ്ദം മാത്രമല്ല മെറ്റബോളിസം, ഇമ്യൂണിറ്റി പ്രതികരണങ്ങള്‍ എന്നിവയെ ക്രമീകരിക്കാനും കോര്‍ട്ടിസോള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കോര്‍ട്ടിസോളിന്റെ അളവ് കൂടുന്നതും കുറയുന്നതും ആരോഗ്യത്തെ ബാധിക്കും.

കോര്‍ട്ടിസോളിന്റെ അളവ് കൂടുമ്പോള്‍ എന്ത് സംഭവിക്കും

വിട്ടുമാറാത്ത ക്ഷീണം

വിട്ടുമാറാത്ത ക്ഷീണവും അമിതമായ ഉറക്കവും ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് കൂടുന്നു എന്നതിന്റെ ലക്ഷണമായിരിക്കാം. കോര്‍ട്ടിസോള്‍ ഉറക്ക ചക്രത്തെ തടസ്സപ്പെടുത്തുകയും ഉറക്കത്തിന്റെ ഗുണനിലവാരം മോശമാക്കുകയും ചെയ്യും. ദീര്‍ഘകാലമായി കോര്‍ട്ടിസോളിന്റെ അളവ് കൂടുന്നത് നാഡീവ്യൂഹത്തെ ബാധിക്കും അതുകൊണ്ടാണ് ക്ഷീണം ഉണ്ടാകുന്നത്.

ശരീരഭാരം കൂടുക

കാരണങ്ങളൊന്നും ഇല്ലാതെതന്നെ ശരീരഭാരം വര്‍ധിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്.പ്രത്യേകിച്ച് അടിവയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത്. ഇത് കോര്‍ട്ടിസോളിന്റെ അളവ് കൂടുന്നതുകൊണ്ടുളള പ്രശ്‌നമാണ്. മാത്രമല്ല കോര്‍ട്ടിസോള്‍ അളവ് കൂടിയാല്‍ അത് മധുരമുളളതും കൊഴുപ്പടങ്ങിയതുമായ ഭക്ഷണങ്ങളോട് ഉള്ള ആസക്തി വര്‍ധിപ്പിക്കും.

ഇടയ്ക്കിടെയുണ്ടാകുന്ന പനി

കോര്‍ട്ടിസോള്‍ പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തും. പതിവായി കോര്‍ട്ടിസോളിന്റെ അളവ് കൂടുന്നത് അസുഖങ്ങള്‍ കൂടുതല്‍ പിടിപെടാന്‍ കാരണമാകുന്നു. ചില ആളുകളില്‍ മുറിവുകള്‍ ഉണങ്ങാനുളള കാലതാമസവും ഉണ്ടാകും. കാരണം കോര്‍ട്ടിസോളിന്റെ അളവ് കൂടുന്നത് ശരീരത്തിലെ അണുബാധകള്‍, രോഗാണുക്കള്‍ ഇവയെ ചെറുക്കാനുള്ള ശേഷി കുറയ്ക്കുന്നതുകൊണ്ടാണ്

.അസ്വസ്ഥത വര്‍ധിക്കുന്നു

കോര്‍ട്ടിസോളും മാനസിക ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്റെ അളവ് കൂടുന്നത് മാനസിക നിലയെ അസ്വസ്ഥതപ്പെടുത്തുകയും ഉത്കണ്ഠ, വിഷാദം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. ശരീരത്തിലെ ന്യൂറോ ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതുകൊണ്ട് വികാരങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്യും.

മുഖക്കുരുവും മുടികൊഴിച്ചിലും

ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ അളവ് ചര്‍മ്മത്തിന്റെയും മുടിയുടെയും പേശികളുടെയും ആരോഗ്യത്തെ ബാധിക്കുന്നു. മുഖക്കുരു കോര്‍ട്ടിസോള്‍ വര്‍ധനവിന്റെ മറ്റൊരു ലക്ഷണമാണ്. മുടിയുടെ കട്ടി കുറയുന്നതും പേശികള്‍ ദുര്‍ബലമാകുന്നതും കോര്‍ട്ടിസോളിന്റെ അളവുമായി ബന്ധപ്പെട്ടിരിക്കുന്നു

കൂട്ടുകാരും നാട്ടുകാരുമൊക്കെ അക്കാര്യത്തിന് എന്നെ കുറ്റം പറഞ്ഞു; കൂടെ നിന്നത് അച്ഛനും അമ്മയും മാത്രം, തുറന്നു പറഞ്ഞു അനുപമ പരമേശ്വരൻ

0
Spread the love

അരങ്ങേറ്റ ചിത്രത്തിൽ തന്നെ വലിയ പ്രേക്ഷക ഏറ്റെടുപ്പ് നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ നിവിൻ പോളിയുടെ മൂന്നു നായികമാരിൽ ഒരാളായിരുന്നു അനുപമ. ചിത്രത്തിലെ ചുരുണ്ട മുടി വിളിച്ചിട്ടുള്ള അനുപമയുടെ നായിക ലുക്കും മേരി എന്ന കഥാപാത്രവും അന്ന് വലിയ ഹിറ്റ് ആയിരുന്നു. പ്രേമത്തിനുശേഷം മണിയറയിലെ അശോകൻ, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിലെ താരതമ്യേനെ പ്രാധാന്യം കുറഞ്ഞ വേഷങ്ങൾ മാത്രമാണ് നടിയെ തേടിയെത്തിയത്. എന്നാൽ അന്യഭാഷാ സിനിമകൾ താരത്തിന് വലിയ വരവേൽപ്പും കൈനിറയെ ചിത്രങ്ങളുമാണ് നൽകിയത്

ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’യിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ മലയാളത്തിൽ നിന്നും മനപ്പൂർവ്വം മാറി നിന്നതല്ലെന്നും അഭിനയിക്കാൻ അറിയില്ല എന്ന കുറ്റപ്പെടുത്തലുകൾ ഉൾപ്പെടെ വളരെയധികം അവഗണന താൻ നേരിട്ടിട്ടുണ്ടെന്നും നടി പറഞ്ഞിരുന്നു.

അനുപമയുടെ വാക്കുകൾ

‘ഞാൻ മന:പൂർവം മലയാളത്തിൽ നിന്ന് മാറി നിന്നതല്ല. നല്ല സബ്ജക്ടിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. മലയാളത്തിൽ സിനിമ ചെയ്യുകയാണെങ്കിൽ അത്യാവശം നല്ല സിനിമ ചെയ്യണം, അല്ലാതെ ചുമ്മാ വന്നുപോകരുതെന്ന് ഉണ്ടായിരുന്നു. കുറുപ്പ് സിനിമയിലെ ഒരു സീൻ ആണെങ്കിലും അത് ഞാനാണെന്ന് മനസിലായില്ലെന്ന് ആളുകൾ പറഞ്ഞു. എനിക്ക് കിട്ടിയ വലിയൊരു അഭിനന്ദനമാണത്. അങ്ങനെ ഇംപാക്ടുണ്ടാക്കുന്ന കഥാപാത്രങ്ങൾ മതിയെന്നുള്ളതുകൊണ്ടാണ് ഇവിടെ ഞാൻ വളരെ കെയർഫുള്ളായി തിരഞ്ഞെടുക്കുന്നത്

പഠനം നിർത്തിയതിനെക്കുറിച്ചും അനുപമ തുറന്നുപറഞ്ഞു. ‘ഡിഗ്രി ഫസ്റ്റ് ഇയറിലാണ് പ്രേമം ചെയ്തത്. സെക്കൻഡ് ഇയർ ആയപ്പോൾ, അറ്റൻഡൻസില്ലെങ്കിൽ എക്സാം എഴുതാൻ പറ്റില്ലെന്ന് പറഞ്ഞു. ഞാൻ എന്റെ വിദ്യാഭ്യാസം നിർത്തി. കൂട്ടുകാരും നാട്ടുകാരുമൊക്കെ അതിന് എന്നെ കുറ്റം പറഞ്ഞു. അപ്പോഴൊക്കെ കൂടെ നിന്നത് അച്ഛനും അമ്മയുമാണ്. ഞാനെടുത്ത ഒരു തീരുമാനത്തിനും അവർ എന്നെ കുറ്റം പറഞ്ഞിട്ടില്ല

അഹമ്മദാബാദ് വിമാനാപകടം; ഡിഎൻഎ വഴി തിരിച്ചറിഞ്ഞത് 217 മൃതദേഹങ്ങൾ, രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞില്ല

0
Spread the love

അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തിൽ മരിച്ച കൂടുതൽ യാത്രക്കാരെ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്. ഇതുവരെ 217 മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. രണ്ട് പൈലറ്റുമാരുടേതടക്കം 9 ക്യാബിൻ ക്രൂ അംഗങ്ങളുടെ ഉൾപ്പെടെ 200 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.

തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഉടൻ ബന്ധുക്കൾക്ക് കൈമാറും. അതേസമയം, അപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാറിൻ്റെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ തകർന്നത്. 270 ഓളെ പേരാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്.

അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ബി ജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. പ്രദേശവാസികളും വിമാനം വീണ് തകർന്നുവീണ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികളും അപകടത്തിൽ മരിച്ചത് ദുരന്തത്തിന്‍റെ ആഘാതം കൂട്ടി

വന്ദേ ഭാരതിലെ മോശം ഭക്ഷണം; പരാതി ലഭിച്ചിട്ടില്ലെന്ന റെയിൽവെയുടെ വാദം പൊളിയുന്നു, വിവരാവകാശ രേഖകളിൽ 319 പരാതികൾ

0
Spread the love

വന്ദേ ഭാരതിലെ ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ചുള്ള പരാതികൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന റെയിൽവെയുടെ വാദം പൊളിയുന്നു. 9 മാസത്തിനിടെ 319 പരാതികൾ ലഭിച്ചതും നാല് മാസത്തിനിടെ 14.87 ലക്ഷം രൂപ പിഴ ചുമത്തിയതും സംബന്ധിച്ചുള്ള വിവരാകാശ രേഖകൾ മാധ്യമങ്ങൾ പുറത്ത് വിട്ടു. കേരളത്തിലോടുന്ന വന്ദേഭാരതിൽ നിന്ന് മാത്രമാണ് ഇത്രയും പരാതികളുണ്ടായിരിക്കുന്നത്. പിഴ അടച്ച ശേഷവും തെറ്റാവർത്തിച്ചാൽ കരാർ റദ്ദ് ചെയ്യണമെന്നും കമ്പനിയെ വിലക്കണമെന്നുമാണ് ചട്ടം. എന്നാൽ കരാറുകൾ റദ്ദാക്കാൻ റെയിൽവേ കൂട്ടാക്കിയിരുന്നില്ലെന്നും ആക്ഷേപമുണ്ട്

എറണാകുളത്തുനിന്ന് നേരത്തെ വന്ദേ ഭാരതിലടക്കം വിതരണം ചെയ്യാൻ വെച്ചിരുന്ന പഴകിയ ഭക്ഷണം പിടികൂടിയിരുന്നു. ‘ബൃദ്ധാവന്‍ ഫുഡ് പ്രൊഡക്ഷന്‍’ എന്ന പേരില്‍ കടവന്ത്രയില്‍ സ്വകാര്യവ്യക്തി നടത്തുന്ന സ്ഥാപനത്തില്‍ നിന്നായിരുന്നു ഭക്ഷണം പിടികൂടിയത്. തുടർന്ന് പിഴ ഈടാക്കിയിരുന്നു. കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ നിലയില്‍ ഭക്ഷണം പിടികൂടിയത്. അടച്ചുവെക്കാതെ ഈച്ചയരിക്കുന്ന നിലയിലായിരുന്നു ഭക്ഷണം. വന്ദേഭാരതിന്റെ സ്റ്റിക്കര്‍ പതിച്ച ഭക്ഷണ പൊതികളും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യ വിഭാഗം കണ്ടെത്തിയിരുന്നു. മലിന ജലം ഒഴുക്കാന്‍ സംവിധാനം ഇല്ലാത്ത കേന്ദ്രത്തിലെ വെള്ളം തൊട്ടടുത്ത തോട്ടിലേക്കാണ് ഒഴുക്കിവിട്ടിരുന്നത്

വന്ദേ ഭാരതിന് പുറമെ യാത്രക്കാർ കൂടുതലായും ആശ്രയിക്കുന്ന ദീർഘദൂര തീവണ്ടികളിലും ഈ സ്ഥാപനം ഭക്ഷണം വിതരണം ചെയ്തിരുന്നു. കേരളത്തിലൂടെ സർവ്വീസ് നടത്തുന്ന ഏറ്റവും തിരക്കേറിയ ട്രെയിനുകളായ മംഗള ലക്ഷദ്വീപ്, കേരള എക്സ്പ്രസ്സ്, ജയന്തി ജനത എക്സ്പ്രസ്, കൊച്ചുവേളി – ഗോരഖ്പൂർ രപ്തിസാഗർ, ജാംനഗർ – തിരുനെൽവേലി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലേക്കാണ് സ്ഥാപനം ഭക്ഷണം വിതരണം ചെയ്യാറുള്ളത്

പ്രോട്ടോക്കോൾ എന്താണെന്ന് അറിയാം, അതിൽ ഭാരതാംബയില്ല; നിലപാടിലുറച്ച് മന്ത്രി വി ശിവൻകുട്ടി

0
Spread the love

രാജ്ഭവനിലെ ഔദ്യോഗിക പരിപാടിയ്ക്ക് ഭാരതാംബയുടെ ചിത്രം ഉപയോഗിച്ച വിഷയത്തിൽ തൻ്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. പ്രോട്ടോക്കോൾ എന്താണെന്ന് തനിക്ക് അറിയാമെന്നും ഭാരതാംബയെക്കുറിച്ച് അതിൽ പറയുന്നില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു

ആ‍ർഎസ്എസ് കൊടി പിടിച്ച വനിതയെ രാജ്ഭവനിൽ പ്രതിഷ്ഠിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നും മന്ത്രി പറഞ്ഞു. ആ‍‍ർഎസ്എസ് ചിഹ്നം വെച്ച് പൂജിക്കേണ്ട സ്ഥലമല്ല രാജ്ഭവൻ എന്നും മന്ത്രി വ്യക്തമാക്കി.

ഗവ‍ർണ‍ർക്ക് സർക്കാരിനെ വെല്ലുവിളിക്കാനാകില്ല എന്നും ഭാരതാംബയുടെ ചിത്രമുണ്ടെങ്കിൽ താൻ ഇനിയും പങ്കെടുക്കില്ല എന്നും മന്ത്രി പറഞ്ഞു. തുടർന്ന് ആരിഫ് മുഹമ്മദ് ഖാനും ആർലേക്കർക്കും രണ്ട് അജണ്ടയാണെന്നും മന്ത്രി പറഞ്ഞു.

ഭാരതാംബയുടെ ചിത്രം ഗവർണർ ആ‍‍ർഎസ്എസ് കാര്യാലയത്തിൽ കൊണ്ട് വെക്കട്ടെ. പ്രകോപനം ഉണ്ടാക്കാനും നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി പ്രവ‍ർത്തിക്കാനുമാണ് ഗവർണറുടെ ശ്രമം. ഭാരതാംബയുടെ ചിത്രത്തിൽ കുട്ടികൾക്ക് സംശയമുണ്ടെങ്കിൽ പാഠപുസ്തകത്തിലും കൂടി ഉൾപ്പെടുത്താമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

“അവർ ആഗ്രഹിക്കുന്നുണ്ടാവാം, പക്ഷേ അതിനനുസരിച്ച് ജീവിക്കാൻ കഴിയില്ലല്ലോ,’ മുൻ ഭർത്താവുമൊന്നിച്ചുള്ള ചിത്രത്തെക്കുറിച്ച് കുറിച്ച് സാമന്ത

0
Spread the love

തെന്നിന്ത്യൻ നായിക സാമന്തയുടെയും മുൻ ഭർത്താവ് നാഗചൈതന്യയും അഭിനയിച്ച സൂപ്പർഹിറ്റ് തെലുങ്ക് ചിത്രം യേ മായ ചേസവേ റീ റിലീസിന് ഒരുങ്ങുകയാണ്. 15 വർഷം മുൻപ് ഇറങ്ങിയ റൊമാന്റിക് ഡ്രാമ ചിത്രം ജൂലൈ 18നാണ് റീ റിലീസിനൊരുങ്ങുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി നാഗ ചൈതന്യയയുമായി ഒന്നിക്കില്ലെന്ന് പറയുകയാണ് സാമന്ത. അത്തരത്തിലുള്ള വാർത്തകൾക്ക് മറുപടി നൽകുകയായിരുന്നു സാമന്ത. പ്രേക്ഷകർ അത് ആഗ്രഹിക്കുന്നുണ്ടെങ്കിലും തനിക്ക് അതിന് അനുസരിച്ച് ജീവിക്കാൻ സാധിക്കില്ലെന്നാണ് സാമന്ത പറഞ്ഞത്

‘യേ മായ ചേസവേ ആരുമായും ഞാൻ പ്രമോട്ട് ചെയ്യുന്നില്ല. ആ സിനിമ തന്നെ പ്രമോട്ട് ചെയ്യാൻ ഉദ്ദേശ്യമില്ല. എനിക്കറിയില്ല ഇതാരാണ് പറഞ്ഞ് പരത്തുന്നതെന്ന്. പ്രേക്ഷകർ അത് ആഗ്രഹിക്കുന്നുണ്ടാവാം. പക്ഷേ ആ ആഗ്രഹത്തിന് അനുസരിച്ച് ജീവിതം നയിക്കാൻ കഴിയില്ലല്ലോ,’ സാമന്ത പറഞ്ഞു.

ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ യേ മായ ചേസവേ വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് സിനിമയുടെ തെലുങ്ക് റീമേക്കാണ്. സിമ്പുവും തൃഷയും അഭിനയിച്ച തമിഴ് സിനിമയിൽ സാമന്തയും നാഗചൈതന്യയും അഭിനയിച്ചിരുന്നു. എ ആർ റഹ്‌മാന്റെ സംഗീതവും കാർത്തിക്- ജെസ്സി പ്രണയകഥയും ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: നടൻ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം

0
Spread the love

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ ഇന്ന് ഹാജരാകും. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുക. രണ്ടാഴ്ചക്കുള്ളില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് മരട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. പറവ ഫിലിംസ് പാര്‍ട്ണര്‍മാരായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും നോട്ടീസ് നല്‍കിയിരുന്നു.

ലാഭവിഹിതം നല്‍കിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിറാജ് വലിയതുറയാണ് പരാതിക്കാരന്‍. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ തന്‍റെ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസവഞ്ചനകാണിച്ചുവെന്നുമാണ് പരാതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതി നിര്‍ദേശം. പിന്നാലെയായിരുന്നു പൊലീസ് മൂവര്‍ക്കും നോട്ടീസ് അയച്ചത്.

വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് പ്രതിയാക്കപ്പെട്ട നിര്‍മാതാക്കളുടെ വാദം. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങി. അത് വലിയ നഷ്ടത്തിന് കാരണമായെന്നും അതിനാലാണ് സിറാജിന് തുക തിരിച്ചുനല്‍കാതിരുന്നതെന്നുമാണ് നിര്‍മാതാക്കളുടെ വാദം

തകർത്തത് തെക്കൻ ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രി; ഇറാന്റെ ലക്ഷ്യം ഇസ്രയേൽ സൈനിക ഇന്റലിജൻസ് വിഭാഗം

0
Spread the love

പശ്ചിമേഷ്യയിലെ സായുധസംഘർഷത്തിൽ അമേരിക്ക നേരിട്ടുപങ്കാളിയാകുമെന്ന ആശങ്ക നിലനിൽക്കേ, പരസ്പരം ആക്രമണം കടുപ്പിച്ച് ഇസ്രയേലും ഇറാനും. വ്യാഴാഴ്ച രാവിലെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ബീർബെഷയിലെ സൊറോക മെഡിക്കൽ സെന്റർ തകർന്നു. തെക്കൻ ഇസ്രയേലിലെ ഏറ്റവുംവലിയ ആശുപത്രിയാണിത്.

ആക്രമണത്തിൽ 32 പേർക്ക് പരിക്കേറ്റു. പിന്നാലെ, ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനിയെ ജീവനോടെ വിടില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് മുന്നറിയിപ്പുനൽകി. ഇസ്രയേലിന്റെ സൈനിക ഇന്റലിജൻസ് വിഭാഗം പ്രവർത്തിക്കുന്നത് ആശുപത്രിയുടെ സമീപത്താണെന്ന് ഇറാൻ അവകാശപ്പെട്ടു. വ്യാഴാഴ്ചത്തെ ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ അരാക്കിലുള്ള ഖോണ്ഡബ് ആണവനിലയത്തിലെ ഘനജല റിയാക്ടർ തകർന്നു.

അതിനിടെ, ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകിയെന്നും ഇറാന് ആണവപദ്ധതി ഉപേക്ഷിക്കാനുള്ള അവസരമെന്നനിലയ്ക്കാണ് അന്തിമതീരുമാനം വൈകിപ്പിക്കുന്നതെന്നും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഇസ്‍ലാമിക് റിപ്പബ്ലിക്കിനെതിരേ സൈനിക ഇടപെടൽ നടത്തിയാൽ അമേരിക്കയിലെ ‘ക്രിമിനൽ ഭരണകൂടവും’ അതിന്റെ ‘വിഡ്ഢി’യായ പ്രസിഡന്റും വിവരമറിയുമെന്ന് ഇറാന്റെ ഗാർഡിയൻ കൗൺസിൽ മുന്നറിയിപ്പുനൽകി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts