Home Blog Page 131

എയർ ഇന്ത്യയ്ക്ക് വീണ്ടും മുട്ടൻ പണി; കണ്ടെത്തിയത് ഗുരുതര പിഴവുകൾ; 3 ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ

0
Spread the love

വിമാന ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ട് ആവർത്തിച്ചുള്ള ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിക്ക് വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടു. എയർ ഇന്ത്യ സ്വമേധയാ വീഴ്ചകൾ വെളിപ്പെടുത്തിയതോടെയാണ് ഡിജിസിഎ കടുത്ത നടപടി സ്വീകരിച്ചത്.

നിർബന്ധിത ലൈസൻസിംഗ്, വിശ്രമം, പ്രവർത്തന പരിചയം എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കാതെ തന്നെ വിമാനജീവനക്കാരെ ഷെഡ്യൂൾ ചെയ്യുകയും പറക്കാൻ അനുവദിക്കുകയും ചെയ്തുവെന്ന് എയര്‍ ഇന്ത്യ സമ്മതിക്കുകയായിരുന്നു. എആർഎംഎസ് (ഏവിയേഷൻ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം) സിസ്റ്റത്തിൽ നിന്ന് സിഎഇ ഫ്ലൈറ്റ് ആൻഡ് ക്രൂ മാനേജ്മെന്‍റ് സിസ്റ്റത്തിലേക്കുള്ള മാറ്റത്തിന് ശേഷമുള്ള പരിശോധനയിലാണ് ഈ ലംഘനങ്ങൾ കണ്ടെത്തിയത്

കമ്പനി സ്വമേധയാ വെളിപ്പെടുത്തിയ വിവരങ്ങൾ ജീവനക്കാരുടെ ഷെഡ്യൂളിംഗ്, പാലിക്കൽ നിരീക്ഷണം, ആഭ്യന്തര ഉത്തരവാദിത്തം എന്നിവയിലെ വ്യവസ്ഥാപിത പിഴവുകളിലേക്ക് വിരൽ ചൂണ്ടുന്നു. ഈ പ്രവർത്തനപരമായ വീഴ്ചകൾക്ക് നേരിട്ട് ഉത്തരവാദികളായ പ്രധാന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടികളില്ലാത്തത് പ്രത്യേക ആശങ്കയുണ്ടാക്കുന്നതാണെന്ന് ജൂൺ 20ലെ ഉത്തരവിൽ പറയുന്നു

നാളെ മുതൽ വീണ്ടും മഴയെത്തും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

0
Spread the love

സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും സജീവമാകാൻ സാദ്ധ്യത. ചക്രവാതച്ചുഴിയുടെയും ന്യൂനമർദത്തിന്റെയും ഫലമായാണ് നാളെ മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. നാളെ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

23ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 24ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മുന്നറിയിപ്പുണ്ട്. നാളെ മുതൽ മൂന്ന് ദിവസത്തേക്കാണ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബീഹാറിന് മുകളിലെ ന്യൂനമർദവും വടക്കുകിഴക്കൻ രാജസ്ഥാന് മുകളിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതിനാലാണ് കേരളത്തിൽ അടുത്ത ഏഴ് ദിവസം മഴയ്‌ക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിശദീകരണം. വ്യാഴാഴ്‌ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്‌തേക്കും

വാൽപ്പാറയിൽ പുലി പിടിച്ച നാലര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; പാതി ഭക്ഷിച്ച നിലയിൽ

0
Spread the love

വാൽപ്പാറയിൽ പുലി പിടിച്ച നാലര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെ മൃതദേഹം പകുതി ഭക്ഷിച്ച നിലയിലാണ്. ലയത്തിൽ നിന്ന് 300 മീറ്റർ അകലെ കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ജാർഖണ്ഡ് സ്വദേശി മനോജ് കുന്തയുടെ മകൾ റുസിനിയെയാണ് പുലി കടിച്ചുവലിച്ചു കൊണ്ടുപോയത്. പച്ചമലൈ എസ്റ്റേറ്റിൽ ഇന്നലെ വൈകിട്ട് ആറരയ്ക്കായിരുന്നു സംഭവം. തേയില എസ്‌റ്റേറ്റ് ക്വാർട്ടേഴ്സിൽ മുറ്റത്ത് കുട്ടി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു.

തേയിലക്കാട്ടിൽ നിന്നും പാഞ്ഞുവന്ന പുലി കുട്ടിയെ കടിച്ചുവലിച്ചു കൊണ്ടുപോകുകയായിരുന്നുവെന്ന് തൊട്ടടുത്ത താമസക്കാർ പറഞ്ഞു. തമിഴ്‌നാട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും തൊഴിലാളികളും തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു

ഒന്ന് മാറിയിരുന്നെങ്കിൽ പോകേണ്ടത് കണ്ണായിരുന്നു; ഭാഗ്യം കൊണ്ട് പുരികത്തിൽ ഒതുങ്ങി’; സെറ്റിൽ ഉണ്ടായ അപകടത്തെ കുറിച്ച് പ്രിയങ്ക

0
Spread the love

ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന തന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ സംഭവിച്ച അപകടത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി പ്രിയങ്കാ ചോപ്ര. ആക്ഷൻ-കോമഡി ഴോണറിലുള്ള ഈ ഹോളിവുഡ് ചിത്രത്തിന്റെ ഈ ഷൂട്ടിങ്ങിനിടെ കണ്ണിനാണ് താരത്തിന് പരിക്കേറ്റത്.

‘ഒരു സ്റ്റണ്ട് സീക്വൻസ് ചിത്രീകരണത്തിനിടെ ക്യാമറയുടെ പിഴവ് കാരണമാണ് അപകടമുണ്ടായത്. അപകടത്തിൽ എന്‍റെപുരികത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടു. തറയിൽ ഉരുണ്ട് വീഴുന്നതായിരുന്നു രം​ഗം’ പ്രിയങ്ക പറഞ്ഞു.

‘നല്ല മഴ പെയ്യുന്നുണ്ടായിരുന്നു, തറയിലേക്ക് ഉരുണ്ടുവരുമ്പോൾ ക്യാമറ അടുത്തേക്ക് വരുന്ന രീതിയിലായിരുന്നു ഷോട്ട്. എന്നാൽ ഇതിനിടെ ക്യാമറയുടെ ഒരു ഭാ​ഗം മുഖത്തുതട്ടുകയും പുരികത്തിന്റെ ഒരു ഭാ​ഗം നഷ്ടപ്പെടുകയുമായിരുന്നു. ഒന്ന് പാളിയിരുന്നെങ്കിൽ അത് കണ്ണിനുനേർക്ക് വന്നേനെ. ഭാഗ്യം കൊണ്ട് അത് സംഭവിച്ചില്ല,’ പ്രിയങ്ക പറഞ്ഞു.

ഇല്യ നൈഷുള്ളർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്’. എംഐ6 ഏജന്റായാണ് പ്രിയങ്കാ ചോപ്ര എത്തുന്നത്. പാഡി കോൺസിഡിൻ, സ്റ്റീഫൻ റൂട്ട്, കാർല ഗുഗിനോ, ജാക്ക് ക്വായിഡ്, സാറാ നൈൽസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഈ ഹൈ-ഓക്ടെയ്ൻ ആക്ഷൻ-കോമഡി ചിത്രം ജൂലൈ 2-ന് പ്രൈം വീഡിയോയിലൂടെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഉൾപ്പെടെ വിവിധ ഭാഷകളിൽ ആഗോളതലത്തിൽ റിലീസ് ചെയ്യും

‘കേരള ക്രൈം ഫയല്‍സ്’; ഒന്നാം സീസണേക്കാൾ കയ്യടി രണ്ടാം വരവിൽ, കസറി ഇന്ദ്രൻസും

0
Spread the love

മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച കേരള ക്രൈം ഫയല്‍സ് എന്ന സീരീസിന്റെ രണ്ടാം ഭാഗം ഇപ്പോൾ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സീരിസിന് സോഷ്യൽ മീഡിയിൽ ലഭിക്കുന്നത്. കിഷ്കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ ഒരുക്കിയ ബാഹുൽ രമേശാണ് കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രചന നിർവഹിച്ചിരിക്കുന്നത്. മൂർച്ചയുള്ള കഥ എന്നാണ് സീരിസിന്റെ തിരക്കഥയ്ക്ക് ലഭിക്കുന്ന അഭിപ്രായം. അഹമ്മദ് കബീറിന്റെ സംവിധാനത്തിനും പ്രശംസകൾ ലഭിക്കുന്നുണ്ട്.

ആദ്യ സീസണിനേക്കാൾ രണ്ടാം ഭാഗം മികച്ചതാണെന്നും കാഴ്ചക്കാരെ സംതൃപ്തിപ്പെടുത്തുന്ന കഥയാണ് സീരിസിന്റേതെന്നുമാണ് പ്രേക്ഷക പ്രതികരണം. ഇന്ദ്രൻസിന്റെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കേരള ക്രൈം ഫയൽ സീസൺ 2 ഹോട്ടസ്റ്ററിലൂടെ കഴിഞ്ഞ ദിവസമാണ് സ്ട്രീമിങ് ആരംഭിച്ചത്. ആദ്യ സീസണിൽ ലൈംഗിക തൊഴിലാളിയുടെ ദുരൂഹ മരണമായിരുന്നു പ്രതിപാദ്യ വിഷയമെങ്കിൽ അമ്പിളി രാജുവെന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തിരോധാനമാണ് സീസൺ രണ്ടിന്റെ ന്യൂക്ലിയസ്.

ആദ്യ സീസണിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച അജു വർഗീസ്, ലാൽ എന്നിവർ ഈ രണ്ടാം സീസണിലുമുണ്ട്. അവർക്കൊപ്പം അർജുൻ രാധാകൃഷ്ണൻ, ലാൽ, ഹരിശ്രീ അശോകൻ, നൂറിൻ ഷെരീഫ്, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, ജോയ് ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസൻ തുടങ്ങിയവരും രണ്ടാം സീസണിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്

ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് ക്രൈം ഫയൽ സീസണ്‍ 2 സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗവും ഇദ്ദേഹം തന്നെയാണ് ഒരുക്കിയത്.

യുവതിയുടെ ആത്മഹത്യ ജീവിക്കാന്‍ അനുവദിക്കില്ലെന്ന തോന്നലിൽ; ആള്‍ക്കൂട്ട വിചാരണ കേസിൽ ആണ്‍സുഹൃത്ത് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി

0
Spread the love

കായലോട് പറമ്പായിയില്‍ ആള്‍ക്കൂട്ടവിചാരണയേത്തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പോലീസിനു മുന്നില്‍ ഹാജരായി. പിണറായി പോലീസ് സ്‌റ്റേഷനിലാണ് യുവാവ് ഹാജരായത്. ശനിയാഴ്ച പുലര്‍ച്ചെയാണ് മയ്യില്‍ സ്വദേശി റഹീസ് പിണറായി പോലീസ് സ്‌റ്റേഷനിലെത്തിയത്. ഇയാളുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും.

കായലോട് പറമ്പായിയിലെ റസീനയാണ് ആത്മഹത്യ ചെയ്തത്. ഇതിന് ഇടയാക്കിയത് ആള്‍ക്കൂട്ടവിചാരണതന്നെയെന്ന് പോലീസ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ആണ്‍സുഹൃത്ത് പോലീസിനു മുന്നില്‍ ഹാജരായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കളില്‍ നിന്നടക്കം വ്യത്യസ്ത ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ സുഹൃത്തിന്റെ മൊഴി നിര്‍ണായകമാകുമെന്ന വിലയിരുത്തലിലാണ് പോലീസ്

റസീന ആണ്‍സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കെ മൂന്നു ബൈക്കുകളില്‍ എത്തിയ പ്രതികള്‍ ഭീഷണിപ്പെടുത്തുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തതായി റസീനയുടെ ശരീരത്തിൽനിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ വിശദമായിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ പി. നിധിന്‍രാജ് മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം ആണ്‍സുഹൃത്താണെന്നും അറസ്റ്റിലായത് ബന്ധുക്കളുള്‍പ്പെടെയുള്ള നിരപരാധികളാണെന്നുമുള്ള യുവതിയുടെ മാതാവിന്റെ വാദം തള്ളുന്നതാണ് ഈ വെളിപ്പെടുത്തല്‍.

ജീവിക്കാന്‍ അനുവദിക്കില്ലെന്ന തോന്നലിലാണ് ആത്മഹത്യ ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. പ്രതികളില്‍ ഒരാള്‍ യുവതിയുടെ ബന്ധുവാണ്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് അന്വേഷിക്കുന്നു. ആണ്‍സുഹൃത്തിന്റെ ഫോണ്‍ പിടികൂടിയത് പ്രതികളുടെ പക്കല്‍നിന്നാണ്. ആള്‍ക്കൂട്ട വിചാരണവേളയില്‍ സ്ഥലത്തെത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

കൂടുതല്‍പ്പേര്‍ സ്ഥലത്തുണ്ടായിരുന്നതായി വിവരം ലഭിച്ചതിനാല്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. യുവതിയുടെ മരണത്തിന് കാരണം ആണ്‍സുഹൃത്താണെന്നും ഇയാൾക്ക് യുവതി പണവും സ്വര്‍ണവും നല്‍കിയെന്നുമുള്ള മാതാവിന്റെ ആരോപണവും പോലീസ് പരിശോധിക്കും. എന്നാല്‍ ആത്മഹത്യാക്കുറിപ്പില്‍ അത്തരത്തിലുള്ള ഒരു പരാമര്‍ശവുമില്ല. അന്വേഷണത്തിലും ഇങ്ങനെ വിവരം കിട്ടിയിട്ടില്ല. സാഹചര്യത്തെളിവുകളുമില്ല. ഇതുവരെ പോലീസ് എടുത്ത നടപടികള്‍ തെളിവ് അടിസ്ഥാനമാക്കിയാണെന്നും പോലീസ് പറയുന്നു.

മുകേഷ് സ്ഥിരം പറ്റിക്കുമായിരുന്നു; അന്ന് അക്കാര്യം പറഞ്ഞു തന്നത് ഡ്രൈവർ, വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തി ഉർവശി

0
Spread the love

മലയാള സിനിമയിലെ മികച്ച നടിമാർ ആരൊക്കെയാണെന്ന് പ്രേക്ഷകരോട് ചോദിച്ചാൽ മിക്കവരും ഒരേപോലെ പറയുന്ന ഉത്തരങ്ങളാണ് ഉർവശി, ശോഭന, മഞ്ജുവാര്യർ എന്ന്. അഭിനയത്തിൽ സജീവമാക്കുന്ന കാര്യത്തിലും, വേറിട്ട കഥാപാത്രങ്ങൾ ലഭിക്കുന്നതിലും,മികച്ച സിനിമകളുടെ ഭാഗമാകാൻ കഴിയുന്നതിലും പല മുതിർന്ന നടിമാരും വീണുപോയപ്പോഴും കാലം നീളും തോറും മാറ്റുകൂട്ടുന്ന പൊന്നായി ഉർവശി അവശേഷിക്കുകയായിരുന്നു. പുതുതലമുറയിലെ സിനിമാക്കാർ പോലും ഉർവശിയിലെ അഭിനയ പ്രതിഭയെ കൂടുതൽ കൂടുതൽ പുറത്തെടുക്കാനുള്ള അതീവ പരിശ്രമത്തിലാണ്

ഇന്നും മലയാളത്തിൻറെ യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ എന്ന് പലരും വിശേഷിപ്പിക്കുന്നത് ഉർവശി തന്നെയാണ്. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെ സിനിമകളിലെ തിരഞ്ഞെടുപ്പ് കൊണ്ടും ഏതു കടുകട്ടി വേഷവും അനായാസം കൈകാര്യം ചെയ്യാനുള്ള താരത്തിൻറെ അസാമാന്യ കഴിവുകൊണ്ടും മലയാള സിനിമയ്ക്ക് നിഷേധിക്കാനാവാത്ത താരപദവി നേടിയെടുത്തിരിക്കുകയാണ് ഉർവശി.മലയാളികൾക്ക് മാത്രമല്ല ഉർവ്വശി പ്രിയപ്പെട്ട നടിയായിട്ടുള്ളത്. തെന്നിന്ത്യൻ പ്രേക്ഷകരെ ഒന്നാകെ തൻറെ അഭിനയ പ്രതിഭ കൊണ്ട് ഞെട്ടിച്ച നടിയാണ് ഉർവശി. ഇപ്പോഴിതാ നടൻ മുകേഷിനൊപ്പം അഭിനയിക്കുമ്പോൾ തനിക്കുണ്ടായ രസകരമായ അനുഭവം താരം വെളിപ്പെടുത്തിയതാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഉർവശിയുടെ വാക്കുകൾ

എന്നെ പറ്റിക്കുന്നതായിരുന്നു മുകേഷേട്ടന്റെ സ്ഥിരം ജോലി. ഞാന്‍ മണ്ടി, എല്ലാം വിശ്വസിക്കും. അന്നൊക്കെ ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഉള്ള സിനിമകളാണല്ലോ. എല്ലാവരെയും എല്ലാ സിനിമയിലും കാണും. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും അവരുടെ കുടുംബകാര്യമൊക്കെ അറിയാം

അങ്ങനെ ഞാന്‍ സി.ബി.ഐ ഡയറികുറിപ്പ് എന്ന സിനിമയില്‍ അഭിനയിക്കുന്നു. അതിലും കുറേ ആര്‍ട്ടിസ്റ്റുകളുണ്ട്. അങ്ങനെ അതിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ മുകേഷേട്ടന്‍ ഒറ്റക്കൊരു മൂലയില്‍ പോയിരിന്നു എന്തൊക്കയോ എഴുതുന്നു. ഞാന്‍ പോയി എന്താ മുകേഷേട്ടാ എഴുതുന്നതെന്ന് ചോദിച്ചു. ‘ഉര്‍വശിക്ക് അറിയാലോ നമ്മുടേതൊക്കെ നാടക കുടുംബമല്ലേ, എനിക്ക് പാട്ടൊക്കെ എഴുതാന്‍ ഇഷ്ടമാണ്. എന്നാല്‍ ആരും എന്നെ അംഗീകരിക്കുന്നില്ല’ എന്ന് മുകേഷേട്ടന്‍ എന്നോട് പറഞ്ഞു.

അതിനെന്താ മുകേഷേട്ടാ, നിങ്ങള്‍ എഴുത് ഞാന്‍ ഉണ്ടെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം ‘തിരുനെല്ലി കാടുപൂത്തു…തിന തിന്നല്‍ കിളി ഇറങ്ങി’ അങ്ങനെ കുറച്ച് വരികള്‍ എഴുതി എനിക്ക് തന്നു. ഞാന്‍ അത് വായിച്ചപ്പോള്‍ ഗംഭീരമായിരുന്നു. നന്നായെന്ന് പറഞ്ഞെപ്പോള്‍ അദ്ദേഹം തന്നെ ഒരു ട്യൂണ്‍ ഒക്കെ ഇട്ട് പാടിത്തന്നു. എനിക്കത് വളരെ ഇഷ്ടപ്പെട്ടു. പക്ഷെ ആരും അത് മൈന്‍ഡ് ആക്കിയില്ല.

അങ്ങനെ പിറ്റേന്ന് ഷൂട്ടിന് പോകാന്‍ വേണ്ടി ഞാന്‍ വണ്ടിയില്‍ കയറിയപ്പോള്‍ ഡ്രൈവറോട് പാട്ടിടാന്‍ പറഞ്ഞു. അങ്ങനെ കുറേ പാട്ട് കഴിഞ്ഞപ്പോഴുണ്ട് ‘തിരുനെല്ലി കാടുപൂത്തു…തിന തിന്നല്‍ കിളി ഇറങ്ങി’ എന്ന പാട്ട്. ഇത് ഇത്രവേഗം ഇറങ്ങിയോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടപ്പോള്‍ ഡ്രൈവറാണ് പറഞ്ഞത് ഇത് മുകേഷും പാര്‍വതിയും അഭിനയിച്ച സിനിമയിലേതാണെന്ന്.

പുലി കടിച്ചുകൊണ്ടുപോയ നാലുവയസ്സുകാരിക്കായി തിരച്ചിൽ തുടരുന്നു

0
Spread the love

വാല്‍പ്പാറയിലെ പച്ചമല എസ്റ്റേറ്റില്‍ നിന്ന് പുലി കടിച്ചുകൊണ്ടുപോയ നാലുവയസ്സുകാരിക്കായി തിരച്ചിൽ തുടരുന്നു. പൊലീസും വനം വകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. ജാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത-മോനിക്ക ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി കടിച്ചെടുത്തുകൊണ്ടുപോയത്

ഇന്നലെ വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെയാണ് പുലി പിടിച്ചത്. തോട്ടം തൊഴിലാളികൾ ബഹളം വച്ചെങ്കിലും കുട്ടിയുമായി പുലി കടന്നുകളഞ്ഞു. പൊലീസും വനംവകുപ്പും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. പ്രത്യേക പരിശീലനം നേടിയ നായയെ സ്ഥലത്തെത്തിച്ചു

ഇതിന് മുൻപും പ്രദേശത്ത് പുലിയുടെ ആക്രമണമുണ്ടായിട്ടുണ്ട്. വനമേഖലയോട് ചേർന്ന പ്രദേശമാണിത്. പ്രതികൂല കാലാവസ്ഥയും തിരച്ചിൽ ദുഷ്കരമാക്കി. ഇന്ന് രാവിലെ തന്നെ തെരച്ചിൽ പുനരാരംഭിച്ചു.

കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസുമായി ദിലീഷ് പോത്തനും റോഷനും; രണ്ടാം വാരത്തിലും തീയ്യേറ്ററുകൾ നിറച്ച് റോന്ത്‌

0
Spread the love

റിലീസ് പിന്നിട്ട് രണ്ടാം ആഴ്ച്ചയിലേക്ക് കടക്കുമ്പോഴും റോന്തിന് തീയ്യേറ്ററിൽ വൻ സ്വീകരണം. ഷാഹി കബീർ എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ദിലീഷ് പോത്തന്റേയും റോഷൻ മാത്യുവിന്റേയും പ്രകടനത്തിനും വലിയ കയ്യടിയാണ്. ഇരുവരുടേയും കരിയർ ബെസ്റ്റ് ആണ് ഇതെന്ന് നിരൂപകരും പ്രേക്ഷകരും ഒരുപോലെ സാക്ഷ്യപ്പടുത്തുന്നു. കേരളത്തിന് പുറമേ വിദേശത്തും റോന്തിന് മികച്ച കളക്ഷനാണ്.

കനത്ത മഴയെ അതിജീവിച്ചാണ് ചിത്രം കേരളത്തിലെ തീയ്യേറ്ററുകളിൽ നിന്നും പണം വാരുന്നത്. “റോന്തിന് കിട്ടുന്ന വലിയ സ്വീകാര്യതയിൽ ഏറെ സന്തോഷമുണ്ട്. പ്രത്യേകിച്ച് ആദ്യ വീക്കെന്റിൽ എനിക്ക് ലഭിച്ച പ്രതികരണങ്ങൾ. വലിയ രീതിയിൽ കഷ്ടപ്പെട്ടു ചെയ്ത സിനിമായണ് റോന്ത്. അത് പ്രേക്ഷകർക്ക് ഇഷ്ടമാകും എന്നും അറിയാമായിരുന്നു. എന്നാൽ ഇപ്പോൾ കിട്ടുന്ന ഈ വലിയ പിൻതുണ സത്യത്തിൽ പ്രതീക്ഷിക്കാത്തതാണ്. ഈ സിനിമ എന്നും എനിക്ക് സ്പെഷലായിരിക്കും”. ചിത്രത്തിൽ ദിൻനാഥ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റോഷൻ മാത്യു പറയുന്നു.

“ഒരുപാട് കഥാപാത്രങ്ങൾ സിനിമയിൽ ചെയ്തിട്ടുണ്ടെങ്കിലും റോന്തിലെ യോഹന്നാൻ എന്ന കഥാപാത്രത്തിന് കിട്ടിയ അത്രയും അഭിനന്ദനങ്ങൾ എനിക്ക് സിനിമ ജീവിതത്തിൽ ഇതുവരെ കിട്ടിയിട്ടില്ല. സിനിമ നന്നാകും എന്ന ധൈര്യം എനിക്കുണ്ടായിരുന്നു. പക്ഷെ ഒരു നടൻ എന്ന നിലയിൽ ഇത്രയും അഭിനന്ദനം കിട്ടുമെന്ന് കരുതിയില്ല. മാത്രമല്ല അത് വലിയ സർപ്രൈസ് കൂടിയായിരുന്നു”. യോഹന്നാൻ എന്ന എഎസ്ഐയെ അവതരിപ്പിച്ച ദിലീഷ് പോത്തൻ പറയുന്നു.

ജോസഫിനും നായാട്ടിനും ഓഫീസർ ഓൺ ഡ്യൂട്ടിക്കും ശേഷം ഷാഹി കബീർ തിരക്കഥയൊരുക്കി ഇലവീഴാപൂഞ്ചിറക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് റോന്ത്. ടൈംസ് ഗ്രൂപ്പിന്റെ ജംഗ്ലീ പിക്ചേഴ്സും ഫെസ്റ്റിവൽ സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

കാലുകൊണ്ട് ബ്ലൗസിന്റെ ഹുക്ക് പൊട്ടിക്കേണ്ട ഒരു സീൻ ആയിരുന്നു; മമ്മൂക്ക അത് ചെയ്യാൻ തയ്യാറാവുമോ എന്ന് സംവിധായകനും ഭയന്നു, മനസ്സു തുറന്ന് ശ്വേത മേനോൻ

0
Spread the love

ഒപ്പം അഭിനയിക്കുന്നവരെ വളരെ കംഫർട്ടബിളാക്കി വയ്‌ക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി എന്നും താരത്തിന് സീനിയർ ആർട്ടിസ്റ്റ് ആണെന്ന മനോഭാവം താരത്തിന് ഇല്ലെന്നും പറഞ്ഞ് നടി ശ്വേതാ മേനോൻ. തന്റെ ഏറ്റവും പുതിയ ചിത്രം ജങ്കാറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന ഒരു അഭിമുഖത്തിൽ മമ്മൂക്കയുമായി ചേർന്ന് അഭിനയിച്ച പാലേരി മാണിക്യം എന്ന ചിത്രത്തിലെ തന്റെ വ്യക്തിപരമായഅനുഭവം പരാമർശിച്ചു കൊണ്ടായിരുന്നു ശ്വേതാ മേനോന്റെ വാക്കുകൾ.

ശ്വേതാ മേനോന്റെ വാക്കുകൾ

മമ്മൂക്കയുടെ സ്വഭാവം ഒട്ടുമിക്ക എല്ലാ ആർട്ടിസ്റ്റുകൾക്കും അറിയാം. പ്രേക്ഷകർക്ക് അത് അത്രത്തോളം അറിയണമെന്നില്ല. ഒപ്പം അഭിനയിക്കുന്നവരെ വളരെ കംഫർട്ടബിളാക്കി വയ്‌ക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഞാൻ സീനിയറാണ്, നിങ്ങൾ തെറ്റ് ചെയ്‌തു എന്നൊന്നും പറയുന്ന ആളല്ല. പാലേരി മാണിക്യം ചെയ്യുന്ന സമയത്ത് എനിക്കൊരു അനുഭവമുണ്ടായി.ഒരു സീനിൽ ഞാൻ മുന്നിൽ വന്ന് നിൽക്കുമ്പോൾ മമ്മൂക്ക കാലുകൊണ്ട് ബ്ലൗസിന്റെ ഹുക്ക് പൊട്ടിക്കുകയായിരുന്നു ചെയ്യേണ്ടത്. എന്നാൽ, അദ്ദേഹം അത് ചെയ്യുമോ എന്ന് സംവിധായകൻ രഞ്ജിത്തിന് സംശയമുണ്ടായിരുന്നു.

മമ്മൂക്ക വരുന്നതിന് മുമ്പ് തന്നെ അതിന്റെ ബാക്കി ഷോട്ടുകളെല്ലാം നമ്മൾ എടുത്തു. പക്ഷേ, മമ്മൂക്ക വന്നയുടൻ ഫുൾ ഷോട്ട് നമ്മൾ ചെയ്‌തു. ആരും പ്രതീക്ഷിച്ചില്ല അത്. പണ്ട് അനശ്വരം ചെയ്‌ത മമ്മൂക്കയല്ല പാലേരി മാണിക്യത്തിൽ അഭിനയിച്ചത്. ഇപ്പോഴത്തെ ന്യൂജൻ കുട്ടികളോടൊപ്പം അഭിനയിക്കാനും അദ്ദേഹം തയ്യാറാണ്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts