Home Blog Page 130

‘ചുരുളി’യുടെ തെറി ഇല്ലാത്ത ഒരു പതിപ്പും ഉണ്ടായിരുന്നു; അത് അവർ റിലീസ് ചെയ്തില്ല, ഒടുവിൽ കേസ് വന്നതും എനിക്ക്, തുറന്നു പറഞ്ഞ് ജോജു

0
Spread the love

ലിജോ ജോസ് സംവിധാനം ചെയ്ത വിവാദ ചിത്രം ചുരുളിയെക്കുറിച്ചും ചിത്രത്തിൽ അഭിനയിച്ചതിന്റെ ഫലമായി തനിക്കുണ്ടായ പ്രശ്നങ്ങളെ കുറിച്ചും തുറന്നുപറഞ്ഞ് നടൻ ജോജു ജോർജ്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ അടക്കം വലിയ പ്രശംസ നേടിയ ചിത്രം പക്ഷേ കേരളത്തിൽ വലിയ വിവാദമായിരുന്നു. ചിത്രത്തിലെ തെറികളുടെയും മോശം പദപ്രയോഗങ്ങളുടെയും അതിപ്രസരമായിരുന്നു കാരണം. എന്നാൽ തെറി ഇല്ലാത്ത ഒരു പതിപ്പും തങ്ങൾ ചിത്രീകരിച്ചിരുന്നുവെന്നും ഈ പതിപ്പാണ് റിലീസിന് എത്തിക്കുക എന്നും തെറിയുള്ള പതിപ്പ് ചലച്ചിത്ര മേളകൾക്ക് വേണ്ടിയുള്ളതാണ് എന്നുമാണ് തന്നോട് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നത് എന്നും പറയുകയാണ് ജോജു. ച്ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ഒന്നും തന്നെ കിട്ടിയിട്ടില്ലെന്നും എന്നാൽ തന്റെ പേരിൽ ഒരു കേസ് ചേർക്കപ്പെട്ടു എന്നും ജോജു പറയുന്നു.

ജോജുവിന്റെ വാക്കുകൾ..

‘ചുരുളിൽ ഈ തെറി പറയുന്ന ഭാ​ഗം അവാർഡിനേ അയക്കുകയുള്ളൂ എന്ന് പറഞ്ഞാണ് അവർ അഭിനയിച്ചത്. അതിന് തെറി ഇല്ലാത്ത ഒരു വേർഷനുണ്ട്. പക്ഷേ, അവർ അത് റിലീസ് ചെയ്തു. ഞാൻ ഇപ്പോൾ അത് ചുമന്നുകൊണ്ട് നടക്കുകയാണ്. അത് റിലീസ് ചെയ്യുന്നെങ്കിൽ പറയേണ്ട ഒരു മര്യാദയുണ്ടായിരുന്നു. ചുരുളിയിൽ അഭിനയിച്ചതിന് പണം ഒന്നും ലഭിച്ചിട്ടില്ല. ഇക്കാര്യം ഞാൻ നേരിട്ട് പ്രകടിപ്പിച്ചിട്ടുമുണ്ട്. അതിന്റെ പേരിൽ കേസ് വന്നതും എനിക്കാണ്. ഒരു മര്യാദയുടെ പേരിൽ പോലും ആരും വിളിച്ചുചോദിച്ചില്ല. പക്ഷേ, ഞാൻ ജീവിക്കുന്ന നാട്ടിൽ ഇതൊക്കെ വലിയ പ്രശ്നമായിരുന്നു. പറഞ്ഞിട്ട് കാര്യമില്ല, അത് അങ്ങനെ സംഭവിച്ചു’,

13 വർഷങ്ങൾക്ക് ശേഷം അമ്മ മീറ്റിങ്ങിൽ ജഗതി ശ്രീകുമാർ; ചേർത്തുപിടിച്ച് മോഹൻലാലും സഹതാരങ്ങളും, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

0
Spread the love

അപകടത്തിന് ശേഷം സിനിമയിൽ നിന്നും മാറി നിൽക്കേണ്ടിവന്ന മുതിർന്ന നടനാണ് ജഗതി ശ്രീകുമാർ. താരത്തിന്റെ തിരിച്ചുവരവിനായുള്ള സിനിമകളും വിശേഷങ്ങളും ചർച്ചയാകുന്നതിനിടെ കൗതുകവും സന്തോഷവും നൽകുന്ന ചില ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇക്കഴിഞ്ഞ ദിവസം കലൂരിൽ വച്ച് നടന്ന അമ്മ താരസംഘടനയുടെ താര സംഗമത്തിൽ ജഗതി കുടുംബസമേതം എത്തിയിരുന്നു.ചന്ദനനിറമുള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച് നിറചിരിയോടെ വീൽചെയറിൽ 13 വർഷത്തിന് ശേഷം അമ്മയുടെ മീറ്റിങ്ങിന്റെ ഭാഗമാകാൻ എത്തിയ താരത്തെ മോഹൻലാൽ അടക്കമുള്ള താരങ്ങൾ ചേർത്തുപിടിക്കുന്നതും കുശലം ചോദിക്കുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

യോഗത്തിൽ മുൻനിരയിലായിരുന്നു ജഗതി ശ്രീകുമാറിന്റെ സ്ഥാനം. മോഹൻലാലും സുരേഷ് ഗോപിയും ചേർന്ന് താരത്തെ സ്വാഗതവും ചെയ്തിരുന്നു. തുടർന്ന് വലുതും ചെറുതുമായ നിരവധി താരങ്ങൾ അദ്ദേഹത്തോട് കുശലാന്വേഷണങ്ങൾ ചോദിക്കുകയും സ്നേഹം പ്രകടിപ്പിക്കുന്നതും ചിത്രങ്ങളിൽ കാണാം. എല്ലാരോടും സ്നേഹം നിറഞ്ഞ നിറ പുഞ്ചിരിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചെവിയിൽ കുശലം പറഞ്ഞ മോഹൻലാലിനെ കൈയുയർത്തി ജഗതി തലോടുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം.

എന്തായാലും സിനിമയിൽ സജീവമാകുന്നതിന്റെ മുന്നോടിയായാണ് താരം സംഘടനയുടെ മീറ്റിങ്ങിൽ പങ്കെടുത്തതെന്നും മലയാള സിനിമ വളരെയധികം മിസ്സ് ചെയ്യുന്ന നടൻ തിരിച്ചു വരുന്നതിൽ വലിയ സന്തോഷമുണ്ടെന്നും ആണ് സോഷ്യൽ മീഡിയ നിവാസികളുടെ കമന്റുകൾ.

കരിയർ എങ്ങോട്ടാണ് പോകുന്നതെന്ന് കണ്ട് ഞാൻ തകർന്നിരുന്നു; കാത്തിരുന്ന നിമിഷത്തെ കുറിച്ച് നടി നൂറിൻ

0
Spread the love

മലയാളികൾ വളരെയധികം ആഘോഷിച്ച വെബ് സീരീസ് ആയിരുന്നു കേരള ക്രൈം ഫയൽസ്. മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച അഹമ്മദ് കബീർ സംവിധാനം ചെയ്ത സീരീസിന്റെ രണ്ടാം ഭാഗം ഇപ്പോൾ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. കിഷ്കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ ഒരുക്കിയ ബാഹുൽ രമേശാണ് സീസൺ 2 ന്റെ രചന നിർവഹിച്ചിരിക്കുന്നത്. മൂർച്ചയുള്ള കഥ എന്നാണ് സീരിസിന്റെ തിരക്കഥയ്ക്ക് ലഭിക്കുന്ന അഭിപ്രായം. ഇപ്പോഴിതാ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ ഒന്ന് കൈകാര്യം ചെയ്ത നടി നൂറിൻ ഷെരീഫ് തനിക്ക് ലഭിച്ച വേഷത്തെക്കുറിച്ച് കുറിച്ചെഴുതിയതാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്

നൂറിന്റെ കുറിപ്പ് ഇങ്ങനെ:

“സ്ക്രീനിൽ എന്നെ ഇങ്ങനെ കാണാൻ ഞാൻ എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടെന്നറിയുമോ? എന്റെ അരങ്ങേറ്റത്തിന് ശേഷം വർഷങ്ങളോളം ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയും ഉയർച്ച താഴ്ചകളിലൂടെയുമാണ് ഞാൻ കടന്നുപോയത്. എന്റെ സ്വപ്നതുല്യമായ കരിയർ എങ്ങോട്ടാണ് പോകുന്നതെന്ന് കണ്ട് ഞാൻ ആശയക്കുഴപ്പത്തിലാവുകയും തകരുകയും ചെയ്ത നിമിഷങ്ങളുണ്ടായിരുന്നു. ഇതുപോലെ ഒരു ദിവസത്തിനായി ഇത്തരമൊരു നിമിഷത്തിനുവണ്ടി ഞാൻ എന്നെന്നും ആഗ്രഹിച്ചുകൊണ്ടേയിരുന്നു.

കേരളാ ക്രൈം ഫയൽസിലെ സ്റ്റെഫിയായി എന്നെ തിരഞ്ഞെടുത്തതിനും എന്നിൽ വിശ്വാസമർപ്പിച്ചതിനും അഹമ്മദ് കബീറിനോടും ബാഹുൽ രമേശിനോടും കെസിഎഫിന്റെ മുഴുവൻ ടീമിനോടും ഞാൻ എന്നെന്നും കടപ്പെട്ടിരിക്കും. എന്റെ സഹതാരങ്ങൾക്കും മുഴുവൻ ടീമിനും, ഏറ്റവും നല്ലൊരു നല്ലൊരു കുടുംബമായി ഒപ്പം നിന്നതിന് ഒരുപാട് സ്നേഹം. സീരീസ് റിലീസ് ആയതിന് ശേഷം ലഭിക്കുന്ന അതിശയകരമായ പ്രതികരണങ്ങളിലും സ്നേഹത്തിലും ഞാൻ അതീവ സന്തോഷവതിയാണ്.

റിലീസിന് ശേഷം ഞങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച പ്രതികരണവും സ്നേഹവും കാണുമ്പോൾ അതിയായ സന്തോഷം. ഇപ്പോൾ ഞാൻ വളരെ വികാരാധീനയാണ്, കാരണം ഈ ചെറിയ വലിയ ചുവടുവെപ്പ് എനിക്ക് ഒരുപാട് വിലമതിക്കുന്നതാണ്. പൂർണ്ണ മനസ്സോടെ ഇതിനെ സ്വീകരിക്കുന്നു. അടുത്തതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

നശിക്കാൻ കാത്തു നിൽക്കുന്നവരുടെ മുന്നിൽ ഫിനിക്സ് പക്ഷിയായി മാറുന്ന ‘അമ്മ’; സംഘടനയെ കുറിച്ച് സീമ ജി. നായർ

0
Spread the love

മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ ജനറൽബോഡി കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവന്നതിനു ശേഷമുണ്ടായ വിവാദങ്ങളെ തുടർന്ന് പ്രസിഡന്റായിരുന്ന മോഹൻലാലും ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖും അടക്കമുള്ള ഭരണസമിതി രാജിവച്ചിരുന്നു. മോഹൻലാൽ പ്രസിഡന്റെ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെടാൻ കഴിഞ്ഞ മാസം ചേർന്ന അഡ്ഹോക് കമ്മിറ്റിയിൽ തീരുമാനമായിരുന്നു. അമ്മ സംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമാകുന്നതിനിടെ നടി സീമ ജി. നായർ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധനേടുകയാണ്.

പുറമെ നിൽക്കുന്നവർക്ക് അമ്മയെ കുറിച്ച് എന്തും പറയാമെന്നും ഓരോ പ്രതിസന്ധികളും തരണം ചെയ്തു മുന്നോട്ടു പോകുമ്പോൾ അത് കുറെ പേരുടെ ജീവശ്വാസം ആണെന്ന് സീമ ജി. നായർ ഫേസ്ബുക്കിൽ കുറിച്ചു. കല്ലെറിയാൻ എളുപ്പമാണെന്നും നശിക്കാനും നശിപ്പിക്കാനും കാത്തു നിൽക്കുന്നവരുടെ മുന്നിൽ ഫിനിക്സ് പക്ഷിയായി അമ്മ മാറുന്നുവെന്നും സീമ കൂട്ടിച്ചേർത്തു.

സീമ ജി. നായരുടെ കുറിപ്പ്

“ഇന്ന് അമ്മ സംഘടനയുടെ 31-ാമത് വാർഷിക ജനറൽബോഡി ആണ്. പുറമെ നിൽക്കുന്നവർക്ക് അമ്മയെ കുറിച്ച് എന്തും പറയാം. ഓരോ പ്രതിസന്ധികളും തരണം ചെയ്തു മുന്നോട്ടു പോകുമ്പോൾ, അത് കുറെ പേരുടെ ജീവശ്വാസം ആണ്. കാരണം എല്ലാ മാസവും ഒന്നാം തീയതി കിട്ടുന്ന കൈനീട്ടത്തിനു കാത്തു നിൽക്കുന്ന നൂറുകണക്കിന് ആൾക്കാർ ഉണ്ട്. ജീവൻ രക്ഷ മരുന്നുകൾക്ക് കാത്തു നിൽക്കുന്ന ഒട്ടേറെ പേരുണ്ട്. എത്രയോ പേർ ‘അമ്മ’ വെച്ച വീട്ടിൽ സുരക്ഷിതമായി കഴിയുന്നു. ഓരോ വ്യക്തിക്കും ലക്ഷകണക്കിന് രൂപയുടെ ഇൻഷുറൻസ്. ആ പൈസയിൽ ജീവൻ നിലനിർത്തിയ എത്രയോ പേർ. കല്ലെറിയാൻ എളുപ്പമാണ്. പണ്ടൊരു പഴമൊഴിപോലെ (അമ്മയെ തല്ലിയാലും രണ്ട്‌ പക്ഷം ). നശിക്കാനും, നശിപ്പിക്കാനും കാത്തു നിൽക്കുന്നവരുടെ മുന്നിൽ ഫിനിക്സ് പക്ഷിയായി മാറുന്ന അമ്മ

‘അമ്മ ‘ഉയിർത്തെഴുന്നേൽക്കുന്നതു മക്കൾക്കു വേണ്ടിയാണു. വർഷത്തിലൊരിക്കൽ എല്ലാവരും ഒത്തുകൂടുന്ന കൂടിച്ചേരൽ. ഇത് കഴിഞ്ഞ വർഷത്തെ ഓർമ ചിത്രം. വളരെ കുറച്ചു സുഹൃത്തുക്കളെ എനിക്കുള്ളൂ. അതിൽ മുന്നിൽ ഉള്ളത് നന്ദുവാണ്. ഞാൻ എന്ത് നന്മ ചെയ്യുമ്പോളും അവസാന ഒരു പിടിവള്ളി നന്ദുവാണ്. പറ്റുന്ന രീതിയിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്‌. നല്ല സുഹൃത് ബന്ധം. നമ്മുടെ യാത്രകൾക്ക് കരുത്താണ്. എല്ലാ നന്മകളും നേരുന്നു,” സിമ ജി. നായർ കുറിച്ചു.

നായികാ -നായക വേഷത്തിൽ മമിതയും സംഗീത് പ്രതാപും, ഫസ്റ്റ് ലുക്ക്‌ പുറത്ത്

0
Spread the love

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 20ാം ചിത്രം പ്രഖ്യാപിച്ചു. മമിത ബൈജുവും സംഗീത് പ്രതാപുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും ആദ്യമായാണ് ജോഡികളായി എത്തുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിട്ടുണ്ട്.

തിരക്കഥാകൃത്തായ ഡിനോയ് പൗലോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളികൾക്ക് ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ആഷിഖ് ഉസ്മാൻ തന്റെ സ്വന്തം ബാനറായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ബ്രോമാൻസ് എന്നാ സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം ഇനി വരാനിരിക്കുന്നത് ഫഹദ് ഫാസിലിന്റെ ഓടും കുതിര ചാടും കുതിര ആണ്

അഖിൽ ജോർജ് സിനിമാറ്റോഗ്രാഫിയും, ചാമൻ ചാക്കോ എഡിറ്റിംഗും,ഗോവിന്ദ് വസന്ത സംഗീതവും നിർവഹിക്കുന്നു. പേര് ഇപ്പോഴും വെളിപ്പെടുത്താത്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. കലാനിർമ്മാണം നിമേഷ് എം താനൂർ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, വത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്‌സ്സ് സേവ്യർ,വിതരണം സെൻട്രൽ പിക്ചേസ്, പ്രൊഡക്ഷൻ കണ്ട്രോൾ സുധർമ്മൻ വള്ളിക്കുന്ന് പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത് ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യുറ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

‘ജനനായകൻ’ ആദ്യ ദൃശ്യങ്ങളെത്തി; അഭിനയ ജീവിതത്തിലെ അവസാന ചിത്രത്തിൽ പോലീസ് വേഷത്തിൽ കസറാൻ വിജയ്

0
Spread the love

വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ജനനായകൻ എന്ന ചിത്രത്തിന്റെ ആദ്യദൃശ്യങ്ങൾ പുറത്ത്. വിജയ്‌യുടെ പിറന്നാളിനോടനുബന്ധിച്ചെത്തിയ വീഡിയോക്ക് ഫസ്റ്റ് റോർ എന്നാണ് ടാ​ഗ് നൽകിയിരിക്കുന്നത്. പോലീസ് വേഷത്തിലാണ് ചിത്രത്തിൽ വിജയ് എത്തുന്നത്.

കയ്യിൽ ആയുധവുമേന്തി എതിരാളികൾക്കുനേരെ നടന്നടുക്കുന്ന താരത്തെയാണ് ഫസ്റ്റ് റോറിൽ കാണാനാവുക. എച്ച്. വിനോദ് ആണ് ജനനായകൻ സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം 2026 ജനുവരി ഒൻപതിന് തിയേറ്ററുകളിലെത്തും

ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

A.M.M.Aയുടെ പ്രസിഡൻ്റായി തുടരാനില്ല; വിസമ്മതം അറിയിച്ച് മോഹൻലാൽ

0
Spread the love

താര സംഘടനയായ A.M.M.Aയുടെ പ്രസിഡൻ്റായി തുടരാൻ വിസമ്മതമറിയിച്ച് നടൻ മോഹൻലാൽ. തന്റെ വിസമ്മതം മോഹൻലാൽ എക്സിക്യൂട്ടീവ് അംഗങ്ങളെ അറിയിച്ചു. അതേസമയം പ്രസിഡൻ്റായി തുടരാൻ മോഹൻലാലിന് മേൽ കടുത്ത സമ്മർദ്ദം ഉണ്ട്. മോഹൻലാൽ പൂർണമായി അധികാരത്തിൽ നിന്ന് മാറി നിൽക്കുന്നതോടെ A.M.M.Aയുടെ പുതിയ ഭാരവാഹികളുടെ ലിസ്റ്റ് പ്രതിസന്ധിയിലാകും. കേസ് കഴിയും വരെ ചുമതലയേൽക്കാനില്ല എന്നാണ് നടൻ സിദ്ദിഖ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 27നാണ് A M M Aയില്‍ കൂട്ടരാജി നടന്നത്. പ്രസിഡന്‍റായ മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജി വെച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. ഹേമ കമ്മറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വിവാദ വെളിപ്പെടുത്തലുമായിരുന്നു കാരണം.

‘മലയാളത്തിന്റെ അതുല്യനടന്‍’; ജഗതിയെ ചേര്‍ത്ത് പിടിച്ച് പിണറായി വിജയന്‍, കണ്ടുമുട്ടൽ വന്ദേഭാരത് യാത്രക്കിടെ

0
Spread the love

നടന്‍ ജഗതി ശ്രീകുമാറിനൊപ്പമുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച പങ്ക് വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളത്തേക്കുള്ള വന്ദേഭാരത് യാത്രക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. കൂടിക്കാഴ്ചയുടെ ചിത്രം മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. ‘ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടന്‍ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങള്‍ അന്വേഷിച്ചു’, എന്നായിരുന്നു മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. ജഗതിയെ ചേര്‍ത്ത് പിടിച്ച് കൊണ്ടുള്ള ചിത്രവും പങ്കുവച്ചു വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്

അമ്മ സംഘടനയുടെ മീറ്റിങ്ങില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു ജഗതി. നടന്റെ സമീപത്തെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ സുഖവിവരങ്ങള്‍ അന്വേഷിച്ചു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി ശ്രീകുമാര്‍ അടുത്തിടെയാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം സിബിഐ 5; ദി ബ്രെയിന്‍ ഉള്‍പ്പെടെയുള്ള ചില ചിത്രങ്ങളിലും ജഗതി അഭിനയിച്ചു. സംവിധായകന്‍ അരുണ്‍ ചന്തു ഒരുക്കുന്ന വല എന്ന ചിത്രത്തിലാണ് ഇനി നടന്‍ പ്രധാന വേഷത്തിലെത്തുന്നത്. പ്രൊഫസര്‍ അമ്പിളി എന്ന കഥാപാത്രമായാണ് ജഗതി ചിത്രത്തില്‍ വേഷമിടുന്നത്

സയൻസ് ഫിക്ഷന്‍ കോമഡി -സോമ്പി ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ്, ഗോകുല്‍ സുരേഷ്, വിനീത് ശ്രീനിവാസന്‍, അനാര്‍ക്കലി മരിക്കാര്‍, അജു വര്‍ഗീസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

2012 മാര്‍ച്ച് 10ന് പുലര്‍ച്ചെയാണ് പാണമ്പ്രയില്‍ വെച്ചുണ്ടായ അപകടത്തില്‍ നടന്‍ ജഗതി ശ്രീകുമാറിന് പരിക്കേല്‍ക്കുന്നത്. ചാലക്കുടിയില്‍ നിന്നും എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘തിരുവമ്പാടി തമ്പാന്‍’ സിനിമയുടെ ലൊക്കേഷനില്‍ നിന്നും മെര്‍ക്കാറയിലെ ലെനിന്‍ രാജേന്ദ്രന്‍ ചിത്രമായ ‘ഇടവപ്പാതി’യുടെ ലൊക്കേഷനിലേക്കുള്ള യാത്രയിലാണ് ജഗതി ശ്രീകുറിന് അപകടം സംഭവിച്ചത്.

അഖിൽ അവാര്‍ഡ് നേടിയത് ജൂറിയെ സ്വാധീനിച്ച്; റാം എന്ന പേര് സംഘപരിവാറിനെ പ്രീണിപ്പിച്ചു; അഖിൽ പി. ധർമജനെതിരെ ഇന്ദു മേനോന്‍

0
Spread the love

കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ച എഴുത്തുകാരന്‍ അഖില്‍ പി ധര്‍മജനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എഴുത്തുകാരി ഇന്ദു മേനോന്‍. ഏത് അഖിലിനേക്കാളും തനിക്ക് പ്രിയപ്പെട്ടതാണ് ഭാഷയും സാഹിത്യവുമെന്നും നേരിട്ടോ അല്ലാതെയോ ജൂറിയെ സ്വാധീനിച്ചാണ് അഖില്‍ അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നതെന്നും ഇന്ദു മേനോന്‍ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം

ദേശീയ അവാർഡുമായി ബന്ധപ്പെട്ട് ഞാനെന്തിനാണ ഒരു വിമർശന അഭിപ്രായം പറഞ്ഞത് എന്നതാണ് വളരെ ഡിപ്ലോമാറ്റിക്കായ രീതിയിൽ സൊസൈറ്റിയെ സുഖിപ്പിച്ചു നിർത്തുന്ന ആളുകൾ എന്നോട് ചോദിച്ചത്.ഭാവിയിൽ തങ്ങൾക്ക് കിട്ടാവുന്ന അക്കാദമി അവാർഡിന് ഇല്ലാതാക്കുമെന്നും, പ്രമുഖ എഴുത്തുകാരെയും രാഷ്ട്രീയ ഭേദമെന്യെ ഓശാന പാടുന്ന തല പണയം വെച്ച മനുഷ്യരെയും ശത്രുക്കളാക്കും എന്നുമൊക്കെയുള്ള ഭയത്തിൽ നാവ് പെട്ടിയിൽ വച്ച് പൂട്ടിയ – സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാതെയും ഇരിക്കുന്ന ആളുകളെപ്പോലെയും അല്ല ഞാൻ.എനിക്ക് സത്യം എന്നും ശരി എന്നും തോന്നിയത് ഞാൻ വിളിച്ചു പറയും.

അഖിൽ പീ ധർമ്മജനുമായ ഒരു വ്യക്തിയുമായി എന്തെങ്കിലും തരത്തിലുള്ള പ്രശ്നമോ അയാൾക്ക് അവാർഡ് കിട്ടിയതിൽ വ്യക്തിപരമായ എന്തെങ്കിലും അസൂയയോ എനിക്കില്ല. അഖിൽ പി ധർമ്മജൻ എഴുതിയതുകൊണ്ട് വിറ്റതുകൊണ്ട് ഇന്ദു മേനോൻ എഴുതാനോ വിൽക്കാനോ പോകുന്നില്ല എഴുതാതിരിക്കാനോ വിൽക്കാതിരിക്കാനോ പോകുന്നില്ല. എനിക്കും നിങ്ങളുടെ പൾപ്പിനും തമ്മിൽ എന്താണ് ഹേ?

അഖിലിന്റെ പുസ്തകത്തിൻ്റെ കള്ളക്കോപ്പികൾ പിഡിഎഫ് ആയി ഒരുപാട് ടെലഗ്രാം ഗ്രൂപ്പുകൾ, സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപിപ്പിച്ച സമയത്ത് എനിക്ക് കഴിയാവുന്ന രീതിയിൽ പരമാവധി ആ ഗ്രൂപ്പുകൾക്കെതിരെ പരാതി കൊടുക്കുകയും പ്രസാധകനെ തൽസമയം ലിങ്ക് അടക്കം ഗ്രൂപ്പിൻറെ വിവരങ്ങൾ കൊണ്ടു അയച്ചു നൽകുകയും അയാൾക്കെതിരെ അന്ന് നടന്ന അയാളുടെ പുസ്തകത്തിൻറെ വിപണി നശിപ്പിക്കുവാൻ വേണ്ടി ഒരു സംഘം ആളുകൾ ഇറങ്ങിയ സമയത്ത് അയാൾക്കൊപ്പം നിൽക്കുകയും എത്രയോ ടെലിഗ്രാം ഗ്രൂപ്പുകൾ അടക്കം പിഡിഎഫ് എൻറെ പേരിൽ ബ്ലോക്ക് ചെയ്യിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ അനുകൂലമായി ഇട്ട പോസ്റ്റ് ഇപ്പോഴും എൻറെ വാളിൽ കാണാം. ഒരാൾ ഒരു പുസ്തകം എഴുതുന്നതും അത് വിൽക്കുന്നതും തടയാൻ വേണ്ടി ഏത് സംഘക്കാർ നിന്നാലും അയാൾക്കൊപ്പം നിൽക്കുക എന്നതാണ് എൻറെ ശരി.അയാൾ പറയുന്നതുപോലെ തന്നെ വ്യക്തിപരമായി വളരെ ഊഷ്മളമായ ഒരു കണ്ടുമുട്ടൽ മാത്രമാണ് ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ളത്.എനിക്ക് വ്യക്തിപരമായ അല്ലാതെയോ ഒരുതരത്തിലുള്ള സ്പർദ്ധയോ വഴക്കോ ഉണ്ടായിട്ടും ഇല്ലഅഖിൽ തൻറെ നിഷ്കളങ്കവും അത്യധികം മാന്യവുമായ ഡിപ്ലോമാറ്റിക് പെരുമാറ്റത്തിലൂടെ എന്നെ മാത്രം വിമർശിച്ച് എന്നെ മാത്രം ടാർഗറ്റ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ തൻറെ ഫാൻസിനിട്ട് കൊടുത്തത് എനിക്ക് മനസ്സിലായിട്ടില്ല എന്ന് ആരും കരുതേണ്ടതില്ല. “ എത്ര നന്നായാണ് അയാൾ നിങ്ങളുമായുള്ള ബന്ധത്തെ കുറിച്ച് പറയുന്നത്.? “അതാണ് പോയിൻറ് എത്രയോ അധികം ആളുകൾ അഖിലിന്റെ പുസ്തകത്തിൻറെ ക്വാളിറ്റി കുറവിനെ കുറിച്ച് അത് ട്രാഷ് ആണ് എന്നതിനെക്കുറിച്ച് ജൂറി അംഗങ്ങൾ വളരെ പ്രത്യക്ഷമായ പ്രജനപക്ഷപാതമാണ് ഈ തെരഞ്ഞെടുപ്പിനോട് കാണിച്ചത് എന്ന് പറഞ്ഞിട്ട് പോലും അവരെയൊന്നും ടാർഗറ്റ് ചെയ്യാൻ മുതിരാതെ ഒരു പ്രായമായ സ്ത്രീയെ – എന്നെ മാത്രം ടാർഗറ്റ് ചെയ്തത് അത്ര നിഷ്കളങ്കമല്ല.മനപ്പൂർവമാണ്.

എനിക്ക് വിമർശിക്കാം എങ്കിൽ എന്നെ നിങ്ങൾക്കും വിമർശിക്കാം എന്ന ജനാധിപത്യ ബോധം എനിക്കുണ്ട്. നിങ്ങളുടെ വിമർശനത്തെയോ എതിർപ്പുകളെയോ അല്ല ഞാൻ എതിർക്കുന്നത്.അല്പജ്ഞാനികളായ ഫെയ്ക്ക് ഐഡികളിൽ നിന്ന് വന്ന് ഒരു സ്ത്രീയുടെ ശരീരത്തെയും വ്യക്തിപരമായ സംഗതികളെയും പറഞ്ഞുകൊണ്ട് തെറി പറഞ്ഞുകൊണ്ട് ഞാൻ പറഞ്ഞിട്ടുള്ള ഒരു വാസ്തവത്തെ എതിരിടാം എന്ന് കരുതുന്നത് വിഡ്ഢിത്തരം ആണ്.അഖിൽ എന്നല്ല താര ജൂണിനോ ഡെബോണയർ ഉണ്ണിക്കോ കണ്ണാടി വിശ്വനാഥിനോ സന്തോഷ് പണ്ഡിറ്റിനോ പോലും അവാർഡ് ലഭിച്ചാലും എനിക്ക് സന്തോഷമാണ്.അവാർഡ് വാർത്ത കുടുംബത്തിന്റെ അകത്ത് ഉണ്ടാക്കുന്ന, അച്ഛനും അമ്മയ്ക്കും സ്പൗസിലും മറ്റു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഉണ്ടാകുന്ന ആഹ്ലാദം എന്താണ് എന്ന് എനിക്കറിയാം. അഖിൽ അത്തരത്തിൽ ഒരു ആഹ്ലാദം അനുഭവിച്ചു നിൽക്കുന്ന സമയത്ത് ഞാൻ ഭയങ്കര കുറ്റബോധത്തോടെയാണ് ആ വിമർശനം ഉന്നയിച്ചത്. കാരണം എനിക്ക് ഏത് അഖിലിനെക്കാളും പ്രിയപ്പെട്ടതാണ് ഭാഷയും സാഹിത്യവും . ആ പോസ്റ്റ് ഇട്ടതിനുശേഷം മാറിനിന്നെങ്കിലും നിരന്തരമായ സൈബർ ആക്രമണം മൂലം ഇന്നലെ മുതൽ ഞാൻ പട പട എന്ന് കമന്റുകൾ എഴുതാൻ തുടങ്ങി.അഖിലും സംഘവും നിരന്തരം പ്രചരിപ്പിക്കുകയും സത്യമാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ചില കാര്യങ്ങളിൽ ഞാൻ വിശദീകരിക്കുവാൻ ആണ് ഈ പോസ്റ്റ് //ഈ അവാർഡ് ലിസ്റ്റിൽ എനിക്ക് പ്രിയപ്പെട്ട ആരോ ഉണ്ട് എന്നാണ് അഖിലിന്റെ വാദം. //

അഖിലിനെ കെഎൽഎഫിൽ വച്ച് കണ്ടതുപോലെ സാഹിത്യ ഫെസ്റ്റിവലിൽ വെച്ച് ഹായ് പറഞ്ഞ ബന്ധം മാത്രമേ എനിക്ക് ദുർഗ പ്രസാദ് ആദി ജിൻഷാ രാഹുൽ എന്നിവരുമായി ഉള്ളൂ. അലീനയെയും മൃദുലിനെയും അമൃതയേയും ഞാൻ നേരിട്ട് കണ്ടിട്ടു പോലുമില്ല.അവരെല്ലാം എനിക്ക് വേണ്ടപ്പെട്ടവരും പ്രിയപ്പെട്ടവരും ആണ്. വ്യക്തിപരമായ ഇഷ്ടമല്ല അവരെയും എന്നെയും പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണി’. അവർ എഴുതിയ പുസ്തകങ്ങളാണ്. അവരുടെ പുസ്തകങ്ങളുമായി എനിക്ക് സത്യമായും ആത്മബന്ധം ഉണ്ട്. ഈ കാലഘട്ടത്തിൽ ലിറ്റററി ഫിക്ഷൻ പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടാക്കാൻ സാധ്യതയില്ല എന്ന് അറിഞ്ഞ ശേഷവും അതിൽ തന്നെ തുടരുന്ന, നവീനമായ പ്രമേയങ്ങളും ഭാഷ പ്രത്യേകതകളും സൂക്ഷ്മ സൗന്ദര്യവും ഭാവുകത്വവും ഭാവനയും മനുഷ്യരുടെ ബൗദ്ധികമായ വായനകൾക്ക് വ്യായാമവും ചിന്തയെയും ബുദ്ധിയെയും ദ്യോതിപ്പിക്കുകയും വളരെ കൃത്യമായ രാഷ്ട്രീയങ്ങൾ ശരിയുടെയും സ്ത്രീയുടെയും ദളിതന്റെയും പിന്നാക്കക്കാരന്റെയും ട്രാൻസ് മനുഷ്യരുടെയും ( നിങ്ങൾ കരുതിയതും പ്പോലെ മല്ലി എന്ന കഥാപാത്രം ഉണ്ടാക്കുന്നതല്ല ട്രാൻസ് മനുഷ്യരുമായി ഉള്ള ശരിയായ ഇടപെടലുകൾ. ആദിയുടെയും മറ്റും കവിതകൾ വായിച്ചാൽ എങ്ങനെയാണ് ക്യൂർ വിഷയത്തെയും ജൻഡറിനെയും എല്ലാം ശരിയായതും കൃത്യമായതും ആയ പൊളിറ്റിക് സോടെ ആ മനുഷ്യർ നമ്മളെപ്പോലെ മനുഷ്യരാണ് എന്ന് തോന്നിപ്പിക്കലുകളോടെ എഴുതുക ) മുന്നോട്ടുവയ്ക്കുകയും ചെയ്തിട്ടുള്ള പുസ്തകങ്ങളാണ്. ലിറ്റററി സാഹിത്യത്തെ ഇനിയും വർഷങ്ങളോളം കൊണ്ടുനടക്കാനുള്ള മനുഷ്യരാണ് അവർ.വ്യക്തിപരമാണ് എന്ന് പറഞ്ഞതുകൊണ്ട് പറയുകയാണ്. ആ പുസ്തകങ്ങൾ എഴുതി എന്നതു മാത്രമാണ് അവർക്കും എനിക്കും ഇടയിലുള്ള ഏക വ്യക്തിപരത .അതുകൊണ്ട് ഈ ലിസ്റ്റിൽ യോഗ്യതയുള്ള ഇത്രയും പുസ്തകങ്ങൾ ഇരിക്കെയാണ് താങ്കൾ നേരിട്ട് അല്ലാതെയോ ജൂറിയെ സ്വാധീനിച്ച് ഈ അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത്/

/2.അവാർഡ് ലഭിച്ച ധർമ്മജൻ ഈ വിഷയത്തിൽ യാതൊരു രീതിയിലും വിമർശനം അർഹിക്കുന്നില്ല//സത്യമാണ്. അത് കിട്ടുക എന്ന് ആഗ്രഹത്തോടെ ഒരു പുസ്തകം അയക്കുന്നത് ഒരിക്കലും കുറ്റകരമല്ല. ജൂറിയെ അഖിൽ പി ധർമ്മജനോ അയാളുടെ കൂട്ടാളികളോ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിച്ചിട്ടില്ല എങ്കിൽ ഈ അവാർഡ് വിഷയത്തിൽ വ്യക്തി എന്ന നിലയിൽ വിമർശനം അർഹിക്കുന്നില്ല.എനിക്ക് ഇന്ന് ഏതെങ്കിലും സർക്കാർ പരമോന്നത സിവിലിയൻ ബഹുമതി അവാർഡ് നൽകുകയാണെങ്കിൽ അതിൽ എത്രമാത്രം കോമഡി ഉണ്ടോ അത്രയും കോമഡി ഞാൻ ഇതിൽ കാണുന്നുണ്ട്./

/3. മൂന്ന് ജൂറി അംഗങ്ങളുടെയും അക്കാദമികവും സാഹിത്യപരവുമായ മികവിനെ കുറിച്ച് കൃത്യമായി അന്വേഷിക്കുകയുണ്ടായി. ഒരാൾ ഇടതുപക്ഷ സംഘടനയിൽ നിൽക്കുന്നു എന്നത് മാറ്റിനിർത്തിയാൽ മലയാള സാഹിത്യത്തിനും ഇന്ത്യൻ സാഹിത്യത്തിനോ അവർ നൽകിയ സംഭാവനകളും ഇടപെടലുകളും എത്രയെന്നത് വളരെ അധികം നോക്കേണ്ട ഒന്നാണ്. ചുരുക്കപ്പട്ടികയിൽ ഉള്ള പല വ്യക്തികളുടെയും അത്ര എപിഐ പോലും ജോലികളിൽ പലർക്കും അക്കാദമിക് സംബന്ധിച്ച് പോലും ഉണ്ടാകാൻ സാധ്യതയില്ല. തെറ്റാണ് എങ്കിൽ അത് തിരുത്താവുന്നതാണ്.അവർ ഭാഷയ്ക്കോ സാഹിത്യത്തിന് നൽകിയ സംഭാവനകൾ ചൂണ്ടിക്കാണിക്കാവുന്നതാണ്. (മാനേജ്മെൻറ് കോഴ കൊടുത്തു ഏതെങ്കിലും എയിഡഡ് കോളേജിൽ ജോലിചെയ്തു എന്നത് ഒരു അക്കാദമിക മികവായി എഴുന്നള്ളിച്ച് കൊണ്ടുവരരുത് )////3. ഇടതുപക്ഷ സഹയാത്രികനായ അശോകൻ ചെരുവിൽ സാറും രാവുണ്ണി മാഷും അഖിലിന്റെ പുസ്തകം വളരെ നല്ലതാണ് എന്ന് എഴുതിയിട്ടുണ്ടല്ലോ. അവരെ വിമർശിച്ചാൽ നിങ്ങൾക്ക് ഇനി അക്കാദമി അവാർഡ് കിട്ടുമോ? //ശരിയാണ് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് പോലും ഇനി പ്രതീക്ഷിക്കേണ്ടതില്ല. ഇഷ്ടക്കാർക്കും സ്വന്തക്കാർക്കും അവാർഡ് കൊടുക്കുകയും ഇഷ്ടമില്ലാത്തവർക്ക് അവാർഡുകൾ കൊടുക്കാതിരിക്കുകയും ചെയ്യുന്നതൊക്കെ നമ്മൾ കേട്ടിട്ടുള്ള കഥകളാണ്. പല അവാർഡുകളും വളരെ ജനുവിൻ ആയിട്ട് വരുന്നതാണ്. ഇഷ്ടമില്ലാത്തവരെ മാറ്റിനിർത്തുന്നത് അത്ര ജനുവിൻ ഒന്നുമല്ല. കഴിഞ്ഞ 10 വർഷം ഏതാണ്ട് അന്തകമ്മി എന്ന് പേരുള്ള എന്നെ ഒരു പരിപാടിക്ക് പോലും സാഹിത്യ അക്കാദമി വിളിച്ചിരുന്നില്ല. സാഹിത്യ അക്കാദമി അല്ല എൻറെ ഇടതുപക്ഷ ചിന്തയെയോ മാക്സി ലെഫ്റ്റ് എന്ന സ്വത്വത്തെയോ നിർണയിക്കുകയോ തീരുമാനിക്കുകയോ ചെയ്യുന്നത്. നാളെ അക്കാദമി എനിക്ക് അവാർഡ് തരും എന്നതുകൊണ്ട് രാഷ്ട്രീയമായ ശരി സൂക്ഷിക്കുന്ന ആളല്ല ഞാൻ.

10 വർഷം ഇടതുപക്ഷം ഭരിക്കുമ്പോൾ ഇടതുപക്ഷക്കാരായ പല എഴുത്തുകാരെയും പോലെയല്ല ഞാൻ. അചഞ്ചലമായ എൻറെ രാഷ്ട്രീയ ശരി ഇതുപോലെയുള്ള പെറ്റി കാര്യങ്ങളെ ആശ്രയിച്ചിട്ടുള്ളതല്ല.സാഹിത്യ അക്കാദമി എന്നെ പരിപാടികളിൽ നിന്നും വളരെ മനപൂർവ്വമായി തന്നെ മാറ്റി നിർത്തിയിട്ടുള്ളതാണ്.ഗ്രൂപ്പ് എഗൈൻസ്റ്റ് സെക്ഷ്വൽ വയലൻസുമായി ബന്ധപ്പെട്ട 5 ലൈംഗിക കുറ്റാരോപകരെ അക്കാദമിയുടെ ഫെസ്റ്റിവലിൽ നിന്ന് മാറ്റിനിർത്തണം എന്ന് പറയാൻ പരിപാടി നടക്കുന്നതിന്റെ അഞ്ച് ദിവസം മുമ്പ് വിളിച്ച സമയത്ത് സർവാണി സദ്യ പോലെ ഈ സദ്യയ്ക്കും എന്നെ വിളിക്കാത്തതിൻ്റെ ആഹ്ലാദം ഞാൻ സച്ചിയാഷെ അറിയിച്ചു. എന്താണ് മാഷെക്കോ കമ്മിറ്റിക്കോ ഞാനുമായുള്ള പ്രശ്നം എന്ന് ചോദിക്കുകയും ചെയ്തു? ഉടനെ അക്കാദമിയിൽ നിന്നും ബന്ധപ്പെട്ട ഒരാൾ വിളിക്കുകയും വിളിച്ചിട്ട് കിട്ടാത്തത് കൊണ്ടാണ് അതുകൊണ്ടാണ് എന്നൊക്കെ പറയുകയും ഞാനാ പരിപാടിക്ക് പോയി പങ്കെടുക്കുകയും ചെയ്തു. അക്കാദമി അവാർഡ് എനിക്ക് വേണം എന്നില്ല. കിട്ടിയാൽ വാങ്ങാതിരിക്കുകയും ഇല്ല.

ഇനി അശോകൻ ചെരുവിലിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനാത്മകമായ കമൻറ് ഇട്ടതുകൊണ്ടാണ് എനിക്ക് ഭാവി അവാർഡുകൾ ലഭിക്കാതെ ഇരിക്കുന്നത് എങ്കിൽ അങ്ങനെ ആവട്ടെ എന്ന് പറയുവാനെ നിവൃത്തിയുള്ളൂ. ഈ വർഷം എന്തായാലും ഞാൻ അക്കാദമി അവാർഡിന് പുസ്തകങ്ങൾ അയച്ചിട്ടുണ്ട്. ഒരു ഴോണറിൽ അല്ല മൂന്നാല് ഴോണറിൽ അയച്ചിട്ടുണ്ട്. കിട്ടിയില്ലെങ്കിൽ ആശ്വസിക്കാമല്ലോ ആ കമന്റ് ആണ് കാരണമെന്ന്.4. ഈ ചുരുക്കപ്പട്ടികയിൽ നിന്നും ഈ പുസ്തകം തിരഞ്ഞെടുക്കുവാൻ 4 കാരണങ്ങൾക്കെ സാധ്യത ഉള്ളു. സ്വജനപക്ഷപാതം കൈക്കൂലിയോ മറ്റ് കാശോ പ്രതിഫലമോ പ്രതീക്ഷിച്ചത് കൊണ്ട്അല്ലെങ്കിൽ വായിക്കാതെ ഇന്‍പ്പിൻ സാറ്റി പിൻ കുത്തിയത് – കറക്കി കുത്തിയത് കൊണ്ട്.ജൂറിയുടെ ബൗദ്ധിക നിലവാരവും വായനയും പൾപ്പ് ഫിക്ഷനിൽ നിന്നും മുകളിലേക്ക് പോകാത്തതുകൊണ്ട്ഈ നാല് കാരണങ്ങളിൽ ഒന്ന് ഇല്ലാതെ ആ പുസ്തകം തിരഞ്ഞെടുക്കപ്പെടും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. പ്രത്യക്ഷമായും പരോക്ഷമായും ഉള്ള സ്വജനപക്ഷപാതപരമായ ഗൂഢാലോചനയും അഴിമതിയും ആണ് ഈ അവാർഡിന് പിന്നിൽ. കൈക്കൂലിയോ, പ്രതിഫലമോ മറ്റെന്തെങ്കിലും ഉണ്ടോ ഇതിന് പുറകിൽ എന്നുള്ളത് ഗവൺമെൻറ് അന്വേഷണം നടത്തേണ്ടതാണ്./

/5. ഇത്രയും ആളുകൾക്ക് ഇഷ്ടപ്പെട്ട നാല് ലക്ഷം പുസ്തകം വരെ വിറ്റതല്ലേ അത് ഒരു ജനതയെ വായനയിലേക്ക് നയിച്ചത് അല്ലേ //അങ്ങനെ പറയുന്നവർ വല്ലപ്പോഴും ഒക്കെ ഈ പറഞ്ഞ പുസ്തകം എങ്കിലും വായിക്കണം എന്നാണ് ഞാനും അഭ്യർത്ഥിക്കുന്നത്. കഴിഞ്ഞ 40 വർഷമായി ജനപ്രിയ എഴുത്തിന്റെ മാസ്റ്റർ റൈറ്റർ എന്ന് പറയാവുന്ന ജോയ്സി മനോരമയിലും മംഗളത്തിലും മനോരാജ്യത്തിലും അതിമനോഹരമായ ജനപ്രിയ നോവലുകൾ എഴുതുന്നുണ്ട്. ഒരു ലക്കത്തിന് അദ്ദേഹത്തിന് 20,000 30,000 രൂപയാണ് പ്രതിഫലം കിട്ടുന്നത് എന്നതാണ് പ്രചരിക്കുന്ന വാർത്തകൾ. ജനപ്രിയതയിൽ അദ്ദേഹത്തിൻറെ മേന്മ അറിയുന്നതുകൊണ്ട് ആഴ്ചയിൽ അദ്ദേഹത്തിന് 20,000 രൂപ കിട്ടും എന്ന് തന്നെ ചുരുക്കി പ്രതീക്ഷിക്കാം. മലയാള മനോരമ വീക്കിലിയിൽ ഒരു ലക്കം ചുരുങ്ങിയത് മൂന്ന് കഥകൾ അദ്ദേഹം എഴുതുന്നുണ്ട്. അറുപതിനായിരം രൂപ, ഒരു മാസം അദ്ദേഹത്തിന് രണ്ട് ലക്ഷത്തി നാല്പതിനായിരം രൂപയെങ്കിലും ലഭിക്കാം. അദ്ദേഹത്തിൻറെ നോവൽ വിൽക്കുന്നോ അത്ര അല്ലെങ്കിൽ വിറ്റത്രയോ ഒരു സാഹിത്യകാരന്റെയും ജ്ഞാനപീഠകാരനായ എംടിയുടേത് പോലും ഈ ഭൂമി മലയാളത്തിൽ വിറ്റിട്ടുണ്ടാകില്ല’.

പൈങ്കിളിയും ജനപ്രിയവും പൾപ്പുമായ ഫിക്ഷനുകളിൽ ജോയ്സിയെ പോലെ ഒരു മഹാരാഥനെ ഈ കണ്ട കാലമത്രയും കൊടുക്കാത്ത ഒരു അവാർഡ് ജനപ്രിയതയുടെ പേരിൽ ആളുകളെ എഴുത്തിലേക്ക് ആശ്രയിച്ചു എന്നതിൻറെ പേരിൽ അഖിലിന് കൊടുത്തു എന്ന് പറയുന്ന ന്യായം വലിയ തമാശയാണ്.ജോയ്സി സാധാരണ മനുഷ്യരെയും കൂലിപ്പണിക്കാരെയും വീട്ടമ്മമാരെയും അക്ഷരവുമായി അടുപ്പിച്ചു നിർത്തിയ മാന്ത്രികനാണ്. മനോരമ വീക്കിലി മംഗളം വീക്കിലി മനോരാജ്യം വീക്കിലി വരാൻ വേണ്ടി അത് വായിക്കാൻ വേണ്ടി ആർത്തിയോടെ അക്ഷരങ്ങളെ സ്നേഹിച്ച് കാത്തിരിക്കുന്ന എത്രയോ ആളുകളെ ഞാൻ എൻറെ ഗ്രാമങ്ങളിൽ കണ്ടിട്ടുണ്ട്. പ്രൈമറി വിദ്യാഭ്യാസവും അല്ലെങ്കിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം പിന്നീട് ബസിന്റെ ബോർഡ് കടകളുടെ ബോർഡും വായിക്കാനായി മാത്രം ഭാഷയുപയോഗിക്കുന്ന സാധാരണക്കാരായ മനുഷ്യർ വർഷങ്ങളോളം പുസ്തകങ്ങൾ വായിച്ചത് ജോയ്സിയുടെ കഥകൾ വായിക്കാനാണ് ‘ ഈ നാല് ലക്ഷം യുവതലമുറക്കാരെ ഒരു പുസ്തകം കൊണ്ട് ആകർഷിപ്പിച്ച് ശേഷം ഈ നാലുലക്ഷം വായനക്കാർ എന്ത് ചെയ്യുന്നു എന്ന് അറിയാനുള്ള താല്പര്യം ജിസചേച്ചി പ്രകടിപ്പിച്ചിരുന്നു. എനിക്കും സ്വാഭാവികമായും സംശയമുണ്ടായി. ഇതിനുശേഷം ഈ സംഘങ്ങൾ എന്ത് തരത്തിലുള്ള പുസ്തകങ്ങളാണ് തുടർ വായനയിൽ ഉൾപ്പെടുത്തിയത്? അക്കാദമികമായ സംശയമാണ്. തുടർ വിശദീകരണങ്ങൾ കേൾക്കുവാൻ താല്പര്യം ഉണ്ട്.ജോയ്സിയുടെ ഒരു കഥ വായിച്ചാൽ അടുത്ത ആഴ്ച തുടർലക്കം കിട്ടുന്നതുവരെ അസ്വസ്ഥരാകുന്ന മനുഷ്യരെ ഞാൻ കണ്ടിട്ടുണ്ട്. മലയാള മനോരമ വീക്കിലി ഇറങ്ങുന്ന ദിവസം ഓട്ടം കിട്ടിയാൽ പോലും പോകാതെ അതു വായിച്ചുതീർത്തതിനുശേഷം മാത്രം ഓട്ടോയ്ക്ക് ഓടിക്കാൻ പോകുന്ന ഒരാളെ എനിക്കറിയാം’. 16 ദശലക്ഷം കോപ്പികൾ ഒരാഴ്ച വിൽക്കുന്നു എന്ന് പറയുന്ന ജനപ്രിയ സാഹിത്യം മോശമാണ് എന്ന് അഭിപ്രായം എനിക്കില്ല.വിപണിയിലും വില്പനയിലും ജനപ്രിയതയുടെ ഉദാത്തതയിലും ജോയ്സിയെ വെല്ലാൻ ഇന്ന് ആരുമില്ല. നിങ്ങൾ അദ്ദേഹത്തിന് കൊടുത്തിരുന്നെങ്കിൽ ജനപ്രിയതയാണ് ഈ അവാർഡിന് കാരണം എന്ന വാദത്തെ വിശ്വസിക്കാമായിരുന്നു./

/6. ഫാലസി ഓഫ് അഡ് പോപ്പുലം / ബാൻഡ് വാഗൻ ഫാലസി.// എണ്ണത്തിൽ കൂടുതലുള്ള ആളുകൾ ഒരു കാര്യത്തെ സ്വീകരിക്കുകയോ അത് സത്യമാണെന്ന് വിശ്വസിക്കുകയോ ചെയ്യുകയാണ് എങ്കിൽ ഒരു നുണ സത്യമാണ് എന്ന് വാദിക്കുന്ന ഫാലസിയാണത്. 400000 പേർ വാങ്ങിച്ച പുസ്തകം അല്ലേ അത് മഹത്തരമാണ് എന്ന വാദത്തെ ഈ ഫാലസിയിലൂടെ മാത്രമേ വായിക്കാൻ പറ്റു. വിപണിയും വില്പനയുമാണ് എഴുത്തിൻറെ മഹാത്മ്യം നിർണയിക്കുന്നത് എന്ന് വിശ്വസിക്കാൻ ഏതു വിഡ്ഢിയ്ക്കും അവകാശമുണ്ട്. അതാണ് സത്യം എന്ന് എന്നെ പഠിപ്പിക്കാൻ ശ്രമിച്ചിട്ട് വല്ല കാര്യവുമുണ്ടോ?2000 മുതൽ ഇങ്ങോട്ട് പൾപ്പ് ഫിക്ഷനിൽ ഏറ്റവുമധികം വിറ്റു പോന്നിട്ടുള്ള പുസ്തകങ്ങളിൽ ഒന്നാണ് മൽഗോവ ആൻറി. അതിലും എത്രയോ മടങ്ങാണ് രതിപുസ്തകങ്ങളും കമ്പി പുസ്തകങ്ങളും വിൽക്കുന്ന വിപണി. സേട്ടുവിന്റെ കാമുകിയ ഒന്നും വിറ്റ അത്രത്തോളം ഒന്നും വളരാൻ ജനപ്രിയ പൾപ്പുകൾക്ക് കഴിഞ്ഞിട്ടില്ല.നാളെ ജൂറി അംഗങ്ങൾ അഡൾട്ട് പുസ്തകത്തിനോ പോൺ പുസ്തകങ്ങൾക്കോ ജനപ്രിയതയുടെ പേരിൽ അവാർഡ് കൊടുത്താൽ ഞെട്ടാനും പാടില്ല.//7. മറ്റൊരു കമന്റ് ശ്രദ്ധിക്കേണ്ടത് ഉണ്ട് ഇത് അഖിൽ ഫാൻസിന്റെ ശരിയായ സ്ത്രീവിരുദ്ധ വെർച്വൽ ബുള്ളി രീതിയുടെ ചെറിയ മോഡലാണ്. ////പൊട്ടുവെച്ച് വക്കു പൊട്ടി നടക്കുന്ന // ഒരു വ്യക്തിയുടെ വസ്ത്ര മെയ്യലങ്കാര ശൈലികൾ വച്ച് അയാളെ അളക്കുകയും അവമതിക്കുകയും മറ്റും ചെയ്യുന്ന ഒരു ബോഡി ഷേമിങ്ങ് രീതി. ഇത് പറയുന്ന വ്യക്തി ഒരു ട്രാൻസ് വ്യക്തിയാണ് എന്നതാണ് എൻറെ അറിവ്. മുഖ്യധാരാ സമൂഹം കാലാകാലങ്ങളായി പെൺ വസ്ത്രം ധരിച്ച് നടക്കാനോ ആൺ വസ്ത്രം ധരിച്ച് നടക്കാനോ അവനവൻറെ ഇഷ്ടത്തിനും ലിംഗസ്വാതന്ത്ര്യത്തിനും അനുസരിച്ച് പൊട്ടുകുത്താനോ കമ്മൽ ഇടാനോ ഉള്ള ട്രാൻസ്മനുഷരുടെയും ക്രോസ് ഡ്രസ്സർ മനുഷ്യൻമാരുടെയും ചോദനകളെ അവമതിക്കുകയും അപമാനിക്കുകയും ചെയ്യുന്ന അതേ ശൈലിയിലാണ് ഈ കമൻറും. ട്രാൻസ് മനുഷ്യരെ അപഹസിക്കാൻ കോൽക്കളി കളിച്ചു, പൊട്ടുവെച്ച കുണ്ടൻ, പൂ ചൂടിയ ഒമ്പത് എന്നൊക്കെ പറയുന്ന അതേ പൊതുബോധത്തിന്റെ ആൾക്കൂട്ട ആക്രമണ പുച്ഛമാണ് സുകന്യയുടെ കമൻ്റിൽ. ട്രാൻസ് മനുഷ്യരോടായാലും സിസ് മനുഷ്യരോടായാലും അവരുടെ ശാരീരികമായ പ്രത്യേകതകളേയും ഇത്തരത്തിലുള്ള പൊട്ടുവയ്ക്കുന്നതും പൂവയ്ക്കുന്നതും സാരിയുടുക്കുന്നതും ആയ മെയ് അലങ്കാര രീതികളെയും പ്രായത്തെയുമെല്ലാം വ്യക്തിപരമായി അധിക്ഷേപിക്കുന്നത് മറ്റൊരു ഫാലസിയാണ്ഫാലസി ഓഫ് അഡ് ഹോമിനംസുകന്യ കൃഷ്ണ തന്റെ ജെൻഡർ അവബോധങ്ങളെ ഒന്ന് പുനഃ പരിശോധിക്കുന്നത് നന്നായിരിക്കും. വക്ക് പൊട്ടുകയും വക്ക് മാത്രമല്ലാതെ മുഴുവൻ ചുക്ക് ചെത്തുകയും ചെയ്യുന്നത് ഒക്കെ ജനാധിപത്യ ഇന്ത്യയിൽ മനുഷ്യർക്കുള്ള അവകാശങ്ങളെ പ്രതിയാണ് .//8. അസൂയ കൊണ്ടാണ് അഖിലിനെതിരെ വിമർശനം ഉന്നയിച്ചത് //അഖിലിനെതിരെ എനിക്ക് ഒരു വിമർശനവും ഇല്ല എന്നാൽ മികച്ച മറ്റു പല പുസ്തകങ്ങൾ ഉണ്ടായിട്ടും പ്രത്യക്ഷമായും പരോക്ഷമായും പക്ഷപാതം കാണിച്ച് റാം കെയർ ഓഫ് ആനന്ദി എന്നട്ട്രാഷ് പൾപ്പ് ഫിക്ഷൻ മലയാള സാഹിത്യത്തിന്റെ ഈ വർഷത്തെ കേരള പ്രതിനിധിയാണ് എന്ന് പറഞ്ഞ് അവാർഡ് കൊടുത്ത് ജൂറിയോട് പ്രശ്നം തോന്നുന്നുണ്ട്. അവരാണ് യഥാർത്ഥത്തിലെ വില്ലന്മാർ.ഇടതുപക്ഷത്ത് നിൽക്കുന്ന വ്യക്തിയാണല്ലോ ജൂറിയിൽ ഒരാൾ. കാവിയിൽ അല്പം വെള്ളം വീഴുമ്പോൾ അല്ലേ അത് നരച്ച് ഓറഞ്ച് നിറമാകുന്നത് എന്നോ നീലക്കുറുക്കന്മാർ മഴയിൽ നിൽക്കുമ്പോഴാണ് ചായമടർന്നുപോയി യഥാർത്ഥ മുഖം കാണുന്നത് എന്ന് പറയാം. ജൂറി അംഗത്തിൽ ഒരാൾ ഇടതുപക്ഷ സംഘടനയിൽ ആയതുകൊണ്ട് ഇതൊരു മഹത്തായ കൃതിയാണെന്ന് പറഞ്ഞ് ആളുകളെയും മറക്കുന്നില്ലഅടുത്തവർഷം മുതൽ ഇതേ സ്വജനപക്ഷപാതപരമായ രീതിയിൽ സ്വന്തക്കാർ എഴുതിയിട്ടുണ്ട് എങ്കിൽ മംഗളത്തിലും മനോരമയിലും വരുന്ന നോവലുകൾ മാത്രമല്ല അഡൽറ്റ് ഇൻഡസ്ട്രിയിൽ വരുന്ന പോൺ പുസ്തകങ്ങളെയും കൂടി ഈ ജൂറി അംഗങ്ങൾ പരിഗണിക്കും എന്നത് ഉറപ്പാണ്.അതായത് അഖിൽ പി ധർമ്മജനോടാണ്. നിങ്ങളോട് എനിക്ക് സത്യസന്ധമായും സഹതാപമുണ്ട്. മറ്റു മനുഷ്യർക്ക് കിട്ടേണ്ട അവാർഡുകൾ, ഒരു രീതിയിലും തനിക്ക് അർഹമല്ലാത്ത ഒരു അവാർഡ്, ഒരു ലജ്ജയും ഇല്ലാതെ ജൂറിയുടെ സഹായത്തോടെ തട്ടിയെടുത്ത് വ്യക്തി എന്ന നിലയിൽ നിങ്ങളുടെ നൈതികതയെയും ധാർമികതയെയും പറ്റി ഓർമിക്കുമ്പോൾ കഷ്ടം തോന്നുന്നു.. അനർഹമായ ഭാരം ജീവിതകാലത്തിൽ അങ്ങോളം തലയിൽ ചുമന്ന് ജീവിക്കുക എന്നത് എത്ര അസഹനീയം ആയിരിക്കും എന്നതു നിങ്ങൾക്ക് ഒരു പ്രശ്നമായിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങളുടെ പുസ്തകം ഒരു പോപ്പുലർ പൾപ്പ് പുസ്തകമാണ്. അതൊരു ഴോണർ ആണ്. അതിൽ ഒരു കുറ്റവും ഇല്ല. ഏറ്റവും അധികം വിൽക്കുകയും വിപണിയെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. അതുമൂലം ധാരാളം പണവും പ്രശസ്തിയും സിനിമയും ഒക്കെ കിട്ടിയിട്ടുണ്ട് വളരെ സന്തോഷമുള്ള കാര്യമാണ് ഹൃദയപൂർവ്വം തന്നെ ആഹ്ലാദിക്കുന്നു. എന്നാൽ 500 കോപ്പിയും 250 കോപ്പിയും പോലും വിറ്റ് പോകാത്ത എഴുത്തിനെയും സാഹിത്യത്തെയും മാത്രം ഉപാസിയ്ക്കുകയും വിശ്വസിക്കുകയും ചെയ്തു രാഷ്ട്രീയ ശരിക്കൊപ്പവും ജെൻഡർ ശരികൾക്കൊപ്പം നിന്നുകൊണ്ട് പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കുന്ന എഴുതുന്ന ഏറ്റവും ചുരുങ്ങിയത് ആ ചുരുക്കപ്പട്ടികയിൽ ഉള്ള മികച്ച പുസ്തകങ്ങളെ തമസ്കരിക്കുവാൻ ജൂറി കാണിച്ച ആർജ്ജവവും തനിക്ക് അർഹതപ്പെട്ടതാണ് തനിക്ക് കിട്ടിയത് എന്ന് നിങ്ങളുടെ വിശ്വാസവും നിങ്ങളെ രക്ഷിക്കട്ടെ എന്നെ എനിക്ക് പറയാനുള്ളൂ.ഫാൻസ് അംഗങ്ങളെ ഇറക്കിവിട്ട് ഫെയ്ക്ക് ഐഡികളെ ഇറക്കി എൻറെ ശാരീരിക പ്രത്യേകതകളെയും സ്ത്രീയെന്ന നിലയിലുള്ള അവസ്ഥകളെയും – ഈ അവാർഡ് എനിക്ക് കിട്ടാത്ത അസൂയകളെയും കുശുമ്പുകളെയും – സാമൂഹ്യ മാധ്യമങ്ങളിൽ പി ആർ വർക്ക് ചെയ്തതുകൊണ്ട് എൻറെ ഈ നിലപാട് മാറില്ല.ഇന്നേവരെ ഞാൻ കണ്ട ഏറ്റവും വലിയ സാഹിത്യ ഗൂഢാലോചനയും ഭാഷാപരമായ കുറ്റകൃത്യവും ആണ് റാം കെയർ ഓഫ് ആനന്ദി എന്ന് ചവർ പൾപ്പ് ആ ചുരുക്ക് പട്ടികയിൽ ഉള്ള മികച്ച പല പുസ്തകങ്ങളെയുംAboo Ummamiyude AaduAdarsh E. (Aadhi) – PennappanAleena Sabu Silk RootAmrutha K. (Amrutha Kelakam)Randilakal Jeevikkan ThundangumbolDurga Prasad Rathriyil AchankaraJinsha C. (Jinsha Ganga) OdaJinu K. Mathew (Jinu)Aakashathekku Neelunna VerukalRahul Manappattu PettodamV M Mrudul Kuleപുറകിലാക്കി അവാർഡ് കൈക്കലാക്കിയതോടെ നടത്തപ്പെട്ടത്. സ്വന്തക്കാരും സ്വജനപക്ഷപാതികളും കൈക്കൂലി വാങ്ങുന്ന അഴിമതിക്കാരുമായ ജൂറികൾ ഉള്ളടത്തോളം കാലം മുകളിൽ പറഞ്ഞ മികച്ച പുസ്തകങ്ങൾ (ജിനുവിന്റെയും അബുവിന്റെയും പുസ്തകം ഒഴികെ ബാക്കി എല്ലാ പുസ്തകങ്ങളും ഈ പറഞ്ഞ പൾപ്പും കാശുകൊടുത്ത് വാങ്ങുകയും വായിക്കുകയും ചെയ്ത വ്യക്തിയാണ് ഞാൻ. ) തമസ്കരിച്ചത് ഭാഷയോടും സാഹിത്യത്തോടും നിങ്ങൾ ചെയ്ത ഏറ്റവും വലിയ കുറ്റകൃത്യമാണ്.ഈ വർഷം മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച പുസ്തകമാണ് ഇത് എന്ന് പറയുമ്പോൾ അന്യഭാഷയിലുള്ള ആളുകൾ മലയാളത്തിൽ എത്ര പുച്ഛത്തോടെയും പരിഹാസത്തെയും ആയിരിക്കും കാണുക എന്ന് ഓർക്കുമ്പോൾ തന്നെ കഷ്ടം തോന്നുന്നു.സാഹിത്യത്തിൻറെ വരേണ്യത, അസൂയ ജാതിക്കാർഡ്, സാഹിത്യത്തിലെ തമ്പുരാനും തമ്പുരാട്ടിയും ഇമ്മാതിരി നൂലിൽ കെട്ടി ഇറക്കുന്ന ന്യായങ്ങളും കൊണ്ട് നിങ്ങളോ നിങ്ങൾ പറഞ്ഞയക്കുന്ന ഫേക്ക് ഐഡികളോ വന്നതുകൊണ്ട് ഒന്നും നിങ്ങൾ മലയാള ഭാഷയോടും സാഹിത്യത്തോടും ചെയ്ത ചെയ്ത കുറ്റകൃത്യം കുറ്റകൃത്യം അല്ലാതാവുന്നില്ല. ലിറ്റററി ഫിക്ഷനെ പ്രതിനിധീകരിക്കുവാൻ നിങ്ങൾക്ക് യാതൊരു അവകാശവുമില്ല. നിങ്ങളുടെ പൾപ്പ് ജോണറിനെ നിങ്ങൾ പ്രതിനിധീകരിക്കുന്നത് യാതൊരു തകരാറുമില്ല.കയ്യിൽ കാശുണ്ടായിരുന്നെങ്കിൽ നിങ്ങളെപ്പോലെ പിആർ വർക്ക് ചെയ്യുവാൻ കഴിയുമായിരുന്നുവെങ്കിൽ ഇവിടെയുള്ള ഈ ചുരുക്കപ്പട്ടികയിൽ ഉള്ള ലിറ്റററി ഫിക്ഷൻ ഒക്കെ ഏത് നിലയിൽ വിൽക്കുമായിരുന്നു എന്ന് മനസ്സിലാക്കുവാനുള്ള ബോധമൊക്കെ എല്ലാവർക്കും ഉണ്ട്.എനിക്ക് ഈ അവാർഡ് കിട്ടാത്തതിന്റെ അസൂയയാണ് എന്നും എഴുതാൻ കഴിയാത്തതിൽ ഒരു എഴുത്ത്കാരനോട് വായനക്കാരന് തോന്നുന്ന അസൂയയാണ് എന്നും പറഞ്ഞ നിങ്ങളുടെ ഫാൻസിന്റെ സത്യസന്ധതയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻനബി: 18 പേരെങ്കിലും ചാനൽ ചർച്ചയിൽ പങ്കെടുക്കുവാനും ടെലിഫോണിക് ഫോൺ കോളിൽ നിങ്ങളെ വിമർശിക്കുവാനും വിളിച്ചതാണ്. പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ വീട്ടിലിരുന്നിട്ട് പോലും, അവാർഡ് ഒരാൾക്ക് കിട്ടുക എന്ന അയാളുടെ വ്യക്തിപരമായ ആഹ്ലാദത്തിൽ ഈ വിമർശനം ഇരുൾ വീഴ്ത്തുന്നു എന്ന് ഒറ്റ കാരണത്താൽ മാറി നിന്ന ആളാണ് ഞാൻ. എന്നോട് നിങ്ങളുടെ ഫാൻസ് പറയുന്നതുപോലെ പ്രശസ്തമാകാനുള്ള അവസരമാണ് എഴുതാൻ അറിയാത്ത ജീവിതത്തിൽ ഒരു പുസ്തകം പോലും എഴുതാത്ത ഇന്ദു മേനോൻ എന്ന വ്യക്തി റാം കെയർ ഓഫ് ആനന്ദിയുടെ അവാർഡ് വെളിച്ചത്തിൽ പ്രശസ്തയാകാൻ ശ്രമിക്കുന്നു എന്ന സത്യം തിരിച്ചറിഞ്ഞ നിങ്ങളുടെ ഫാൻസുകാർക്ക് മറുപടി കൊടുക്കാം എന്ന് പല അവസരം ഉണ്ടായിട്ടും വിചാരിക്കാത്ത എന്നെക്കൊണ്ട് ഇപ്പോൾ ഇത്രയും വിശദമായി വീണ്ടും ഈ വിഷയം എഴുതിച്ചത് നിങ്ങൾ മാത്രമാണ്.അതായത് മിസ്റ്റർ അഖിൽ സ്വജനപക്ഷ പതപരത ഉള്ളതുകൊണ്ടാണ് ഞാൻ നിങ്ങളെ വിമർശിച്ചത് എന്നത് സത്യമാണ്. ഞാൻ അംഗീകരിക്കുന്നുഎന്നാൽ അത് നിങ്ങൾ കരുതുന്നതുപോലെ അതിനകത്തുള്ള മറ്റു ഒമ്പത് പുസ്തകങ്ങളോട് എനിക്കുള്ള സ്വജനപക്ഷപാതം അല്ലമറിച്ച് ആത്മാർത്ഥമായും സത്യസന്ധമായും വിപണിയും വില്പനയും പിന്നോളികളും ഇല്ലാതെ ഫെയ്ക്ക് ഐഡിയിൽ നിന്ന് വരുന്ന പി ആർ ടി മുമിമില്ലാതെ എഴുത്തിന് മാത്രം വിശ്വസിക്കുകയും അതിൻറെ പേരിൽ കല്ലേറ് കിട്ടുകയും രാഷ്ട്രീയ ബോധ്യങ്ങളുടെ പേരിൽ മാറ്റിനിർത്തപ്പെടുകയും ചെയ്തിട്ടുള്ള പല എഴുത്തുകാരെയും തമസ്കരിച്ച് ആ ചുരുക്കപ്പട്ടികയിൽ നിങ്ങളുടെ ട്രാഷ് പൾപ്പ് പുസ്തകത്തെ തിരഞ്ഞെടുത്ത ജൂറികൾ സ്വജനപക്ഷപാതപരമായാ ആണ് പെരുമാറിയിട്ടുള്ളത്. സ്വന്തം സാഹിത്യ വായനയുടെയും സെൻസിബിലിറ്റിയുടെയും ബൗദ്ധികതയുടെയും ചോയിസുകളെല്ലാം അവാർഡുകളിൽ എക്കാലത്തും പ്രതിഫലിക്കുക എന്നത് സ്വാഭാവികമായിരിക്കെ തന്നെ അസ്വാഭാവികമായി നിങ്ങൾക്ക് ഈ അവാർഡ് ഈ ചുരുക്കപ്പട്ടികയിൽ നിന്ന് ലഭിച്ചതുകൊണ്ട് കൃത്യമായ ഒരു മാനിപ്പുലേഷൻ ആണ് നടന്നിട്ടുള്ളത് എന്ന് വ്യക്തമാണ്. പണവും മറ്റു രീതിയിലുള്ള അഴിമതിയും കൈക്കൂലിയു അതിൽ അധികം വരുന്ന ഇടപെടലുകളും ജൂറിയ അംഗങ്ങൾ നിങ്ങൾക്ക് അവാർഡ് തരാൻ വേണ്ടി നടത്തിയിട്ടുണ്ടാക്കാൻ സാധ്യതയുണ്ടെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നുഎനിക്ക് അതിൽ വിമർശനം മാത്രമല്ല പരാതിയും ഉണ്ട്. സ്വജനപക്ഷപാതം തന്നെയാണ് ഈ വിമർശനത്തിന്റെ കാതൽ. നിങ്ങൾക്ക് വേണ്ടി നെറികെട്ട ജൂറിക്കൂട്ടം ചെയ്ത സ്വജനപക്ഷ പാതമാണ് എന്ന് മാത്രം.അതിനകത്ത് തമസ്കരിക്കപ്പെട്ട നല്ല പുസ്തകങ്ങൾക്ക് വേണ്ടിയും സംസാരിക്കാൻ ഏതെങ്കിലും അമ്മച്ചിമാർ വേണ്ടേ?സത്യത്തിൽ റാം, നന്ദി എന്നീ പേരുകൾ കണ്ടാണ് സംഘപരിവാർ ഈ പുസ്തകത്തിന് അവാർഡ് നൽകിയത് എന്ന് കളിയായി പറഞ്ഞിരുന്നത് ശരിക്കും കളിയായിരുന്നു. ആ ജൂറിയിൽ ഇടതുപക്ഷമുള്ള ആരുമില്ലാതെ ഇരുന്നു എങ്കിൽ ഇപ്പോൾ എന്തായാ നേ? സത്യത്തിൽ സംഘപരിവാർ രക്ഷപ്പെട്ടുഅശോകൻ ചെരുവിൽ തെളിഞ്ഞ ഇടതുപക്ഷക്കാരനുംസുകന്യ കൃഷ്ണ ബി ജെ പി ഐ ടി സെല്ലിൻ്റെ കേരള ഹെഡുമാണ്.

ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികൾ ഈ യൂട്യൂബ് വ്‌ളോഗഴ്സ്; ആത്മഹത്യയുടെ വക്കിലാണെന്ന് രേണു സുധിയുടെ കുടുംബം

0
Spread the love

രേണു സുധിക്കെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് കുടുംബം. ചില യൂട്യൂബർമാർ തങ്ങളെക്കുറിച്ച് അടിസ്ഥാനരഹിതമായ വാർത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും തങ്ങൾ ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്നും രേണുവിന്റെ സഹോദരി രമ്യ പറയുന്നു. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. രേണുവും രമ്യക്കൊപ്പം ഉണ്ടായിരുന്നു

”ഞങ്ങള്‍ക്ക് സമൂഹത്തിന് മുന്നില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. എന്തോ മുൻവൈരാഗ്യം പോലെയാണ് ഞങ്ങളെ തിരഞ്ഞെടുത്ത് കുറച്ച് യൂട്യൂബേഴ്‌സ് വ്യാജവാർത്തകൾ ഉണ്ടാക്കുന്നത്. സന്ധ്യ എന്നൊരു യൂട്യൂബര്‍ കഴിഞ്ഞ ദിവസം വീഡിയോ ഇട്ടിരുന്നു. സുധിച്ചേട്ടനെ കൊല്ലാന്‍ ഞങ്ങളുടെ പപ്പ കൂട്ടുനിന്നു എന്നൊക്കയാണ് പറയുന്നത്. സുധിച്ചേട്ടന്‍ മരിച്ച അന്ന് പപ്പ ആശുപത്രിയിലായിരുന്നു. എന്റെ ഫോട്ടോ എടുത്ത് കൊല്ലം സുധിയുടെ ആദ്യത്തെ ഭാര്യയാണ് എന്ന് പറഞ്ഞും ഇട്ടു. രേണുവുമായി എനിക്ക് പ്രശ്‌നമുണ്ട് എന്നൊക്കെയാണ് പറയുന്നത്. സുധിച്ചേട്ടനെ കടക്കാരാക്കിയത് ഞങ്ങളാണ് എന്നും. ആദ്യം പറ‍ഞ്ഞു എന്റെ പേര് സിന്ധു എന്നാണെന്ന്, പിന്നെ അത് രമ്യ ആക്കി.

സുധിച്ചേട്ടന്‍ പോയപ്പോള്‍ ഇവര്‍ ഒറ്റയ്ക്ക് ആവുമല്ലോ എന്ന് കരുതി തൊട്ട് പിറകിലെ വീട് വാടകയ്ക്ക് എടുത്താണ് തങ്ങള്‍ താമസിക്കുന്നത്. ഇവരെ ഒറ്റപ്പെടുത്താന്‍ പറ്റില്ല. സുധിച്ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ ഞങ്ങളെ അങ്ങനെ തന്നെ ആയിരുന്നു നോക്കിയതും സ്‌നേഹിച്ചതും. കിച്ചുവിനെ ഇവിടെ നിന്ന് അടിച്ചിറക്കി വിട്ട് രേണുവും പപ്പയും ഞങ്ങളും താമസിക്കുകയാണ് എന്നാണ് ചിലർ പറയുന്നത്. പപ്പയെ അറസ്റ്റ് ചെയ്യണം എന്നൊക്കെ പറയുന്നു. ഞങ്ങളുടെ കുടുംബത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ഈ യൂട്യൂബ് വ്‌ളോഗര്‍മാരായിരിക്കും അതിന് ഉത്തരവാദികൾ. ഞങ്ങൾ ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണ്. ഞാനും എന്റെ ഭര്‍ത്താവും അമ്മയും ഉള്‍പ്പെടെ ആത്മഹത്യ ചെയ്യേണ്ടി വരും”, രമ്യ അഭിമുഖത്തിൽ പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts