Home Blog Page 129

അഹമ്മദാബാദ് വിമാനാപകടം; മരിച്ച മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

0
Spread the love

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ ജന്മനാട്ടില്‍ എത്തിക്കും.അമ്മയുടെ ഡിഎൻഎ സാമ്പിളുമായാണ് യോജിച്ചത്. സംസ്കാരം നാളെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നാളെ രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തും കഴിഞ്ഞ ജൂണ്‍ 12നാണ് അഹമ്മദാബാദില്‍ എയർ ഇന്ത്യ വിമാനം അപകടത്തില്‍പെട്ടത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ തകർന്നുവീഴുകയായിരുന്നു

തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ജി നായർ യുകെയില്‍ നഴ്‌സായി ജോലി ചെയ്‌തുവരികയായിരുന്നു. കോഴഞ്ചേരി താലൂക്ക് ആശുപത്രിയില്‍ നഴ്‌സായിരുന്ന രഞ്ജിത സർക്കാർ ജോലിയിൽ നിന്നും അവധി എടുത്താണ് വിദേശത്ത് ജോലിക്ക് പോയത്. നിരവധി വർഷം ഗള്‍ഫ് രാജ്യങ്ങളിലായിരുന്നു രഞ്ജിത ജോലി ചെയ്‌തിരുന്നത്.

പിന്നീട് യുകെയിലേക്ക് ജോലിക്ക് പോയി. സർക്കാർ ജോലിയുടെ അവധി അപേക്ഷ നീട്ടി നല്‍കാനായാണ് രഞ്ജിത അവസാനം നാട്ടിലെത്തിയത്. നടപടികൾ പൂർത്തിയാക്കി തിരികെ യുകെയിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇപ്പോള്‍ താമസിക്കുന്ന വീടിന് സമീപത്തായി രഞ്ജിതയുടെ പുതിയ വീടിൻ്റെ നിർമാണം നടന്നു വരികയാണ്. അമ്മ തുളസിക്കുട്ടിയമ്മ ക്യാൻസർ രോഗിയാണ്. പത്തിലും മൂന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്. രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടികൾക്കായി ബന്ധുക്കൾ നേരത്തെ അഹമ്മദാബാദിൽ എത്തിയിരുന്നു

‘ഒരു കാലത്ത് ഉർവശിയെ കണ്ട് അതിശയിച്ചതുപോലെ’; അനശ്വരയെ പുകഴ്ത്തി സുരേഷ് ഗോപി

0
Spread the love

മലയാളത്തിനും മറ്റ് തെന്നിന്ത്യൻ ഫിലിം ഇൻഡസ്ട്രികൾക്കും ഒരുപോലെ അഭിമാനമായ താരമാണ് നടി ഉർവശി. കാലവും തലമുറയും നായികമാരും സിനിമ ട്രെൻഡുമെല്ലാം മാറിയപ്പോഴും അന്നും ഇന്നും മികച്ച നടിമാരിൽ തരം മാറാതെ നിൽപ്പുണ്ട് ഉർവശി. പുതുതലമുറയിലെ നടിമാരോട് പോലും മത്സരിച്ചഭിനയിച്ച് സമീപകാലത്ത് സംസ്ഥാന ചലച്ചിത്ര അവാർഡ് പോലും താരം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ നടൻ സുരേഷ് ഗോപി ഉർവശിയോട് ഉപമിച്ച് അനശ്വര രാജനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഒരു കാലത്ത് ഞാൻ ഉർവശിയെ കണ്ട് അതിശയിച്ചതുപോലെയാണ് ഇപ്പോൾ അനശ്വരയുടെ അഭിനയം കാണുമ്പോൾ എന്നും അദ്ദേഹം പറഞ്ഞു.

ഈ തലമുറയിലെ ഒരു നടിയോ നടനേയോ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ സുരേഷ് ഗോപി ഉടനെ തന്നെ അനശ്വര എന്നു പറയുകയായിരുന്നു. ‘ഒരു കാലത്ത് ഞാൻ ഉർവശിയെ കണ്ട് അതിശയിച്ചതുപോലെ, ഇങ്ങനെയൊക്കെ പറ്റുമോ എന്ന് വിചാരിച്ചതുപോലെ ഇപ്പോൾ റീൽസിലെ അനശ്വരയുടെ ചില പെർഫോമൻസുകൾ കണ്ടു. മൈ ഗോഡ്, ഈ ജനറേഷനിൽ ഇങ്ങനെ റിയൽ, എന്തുചെയ്താലും നമുക്ക് ഓക്കെ എന്ന് പറയുന്ന ഒരവസ്ഥ. കണ്ണീർ തുടച്ചും മൂക്ക് പിഴിഞ്ഞും എന്തൊക്കേയോ ചെയ്യുന്നുണ്ട്. അതെല്ലാം ഓക്കെയാണ്’ എന്ന് സുരേഷ് ഗോപി പറഞ്ഞു.

നരിവേട്ടയ്ക്ക് ശേഷം ‘പള്ളിച്ചട്ടമ്പി’യുമായി ടോവിനോ, നായികയായി കയാഡുലോഹർ

0
Spread the love

1957 – 58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് ‘പള്ളിച്ചട്ടമ്പി’. വലിയ വിജയങ്ങൾ നേടിയ ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ, എന്നീ ചിത്രങ്ങൾക്കു ശേഷം ഡിജോ ജോസ് ആൻ്റെണി യാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വേൾഡ് വൈഡ് ഫിലിംസ് ഇൻഡ്യയുടെ ബാനറിൽ നൗഫൽ, ബ്രജേഷ് എന്നിവർ ഈ ചിത്രം നിർമ്മിക്കുന്നു. തൻസീർ സലാമും, സി.സി.സി ബ്രദേഴ്സുമാണ് കോ – പ്രൊഡ്യൂസേർസ്. ജൂൺ ഇരുപത്തിമൂന്ന് തിങ്കളാഴ്ച്ച പള്ളിച്ചട്ടമ്പിയുടെ ചിത്രീകരണം ആരംഭിച്ചു.

ടൊവിനോ തോമസ് നായകനാവുന്ന ചിത്രത്തിൽ, തെന്നിന്ത്യൻ താരം കയാഡുലോഹർ ( ഡ്രാഗൺ തമിഴ് മൂവി ഫെയിം) നായികയാകുന്നു. ഡ്രാഗൺ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ യുവഹൃദ്ധയങ്ങൾ കീഴടക്കിയ താരം കൂടിയാണ് കയാഡുലോഹർ. ഈ ചിത്രത്തിലും ഏറെ അഭിനയ സാധ്യതകൾ നിറഞ്ഞ ഒരു കഥാപാത്രത്തെയാണ് അവർ അവതരിപ്പിക്കുന്നത്. മികച്ച അഭിപ്രായവും. വിജയവും നേടി മുന്നേറുന്ന നരിവേട്ട എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

സംഗീതം – ജയ്ക്ക് ബിജോയ്, ഛായാഗ്രഹണം – ടിജോ ടോമി, എഡിറ്റിംഗ് – ശ്രീജിത്ത് സാരംഗ്, മേക്കപ്പ് -റഷീദ് അഹമ്മദ്, കോസ്റ്റ്യും -ഡിസൈൻ- മഞ്ജുഷ രാധാകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ – അനിൽ ആമ്പല്ലൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – കിരൺ റാഫേൽ, റെനിത് രാജ്, സ്റ്റിൽസ് -ഋഷ് ലാൽ ഉണ്ണികൃഷ്ണൻ, കാസ്റ്റിംഗ് – ഡയറക്ടർ – ബിനോയ് നമ്പാല, ലൈൻ പ്രൊഡ്യൂസർ – അലക്സ് ഈ കുര്യൻ, പ്രൊഡക്ഷൻ കൺട്രോളർ – രാജേഷ് മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നോബിൾ ജേക്കബ്, പ്രൊഡക്ഷൻ മാനേജേഴ്സ് – എബി കോടിയാട്ട്,, ജെറി വിൻസൻ്റ്. കാഞ്ഞാർ, പൈനാവ് , മൂലമറ്റംതുടങ്ങിയ ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും

വിജയ് ചിലപ്പോൾ സിനിമയിലേക്ക് തിരിച്ചു വന്നേക്കും; എല്ലാം തിരഞ്ഞെടുപ്പ് ഫലം പോലെ, തനിക്ക് ലഭിച്ച മറുപടിയിതെന്ന് മമിത ബൈജു

0
Spread the love

കേരളത്തിലും സ്വന്തം ദേശം ആയ തമിഴ്നാട്ടിലും ഒരുപോലെ ആരാധകരുള്ള നടനാണ് ദളപതി വിജയ്. സിനിമാഭിനയം നിർത്തി പൂർണ്ണമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പോകുന്ന താരത്തിന്റെ അവസാന ചിത്രമായ ജനനായകന് വേണ്ടി അക്ഷമയോടെ കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകരും സിനിമ പ്രേമികളും. മലയാളത്തിലെ ഇപ്പോഴത്തെ ട്രെൻഡിംഗ് നായിക മമിതാ ബൈജു ചിത്രത്തിൽ താരത്തിന് ഒപ്പം അഭിനയിക്കുന്നെന്ന വാർത്ത വലിയ സന്തോഷത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്. ചിത്രത്തിന്റെ പൂജ ചടങ്ങിൽ നിന്നുള്ള വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ മമിത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വലിയ വരവേൽപ്പാണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചത്. ഇപ്പോഴിതാ ജനനായകന്റെ വിശേഷങ്ങൾ പറയുന്നതിനിടെ വിജയ് സിനിമയിൽ തുടർന്നഭിനയിക്കുമോ എന്ന ആരാധകരുടെ ആശങ്കയ്ക്ക് വിരാമം ഇടുന്ന രീതിയിൽ ഒരു പരിപാടിക്കിടെ മമിത പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഇത് ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ്.

‘ജനനായകൻ അവസാനമായി ചെയ്യുന്ന സിനിമയായിരിക്കുമോ എന്ന് വിജയ് സാറിനോട് ഞാൻ നേരിട്ടു ചോദിച്ചു. എല്ലാവരും അങ്ങനെ പറയുന്നുണ്ടല്ലോ എന്നും പറഞ്ഞു. അപ്പോൾ സാർ പറഞ്ഞത് എല്ലാം 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അനുസരിച്ചിരിക്കും എന്നാണ്. ഷൂട്ടിങ്ങിന്റെ അവസാനദിവസം ഞാനും അണിയറപ്രവർത്തകരുമെല്ലാം വൈകാരികമായാണ് പ്രതികരിച്ചത്. അദ്ദേഹവും വികാരാധീനനായി. എല്ലാവരുടേയും കൂടെ ഫോട്ടോ എടുക്കാനൊന്നും നിന്നില്ല.’ മമിത പറഞ്ഞു

എച്ച്. വിനോദ് ആണ് ജനനായകൻ സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം 2026 ജനുവരി ഒൻപതിന് തീയേറ്ററുകളിലെത്തും. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം

പുതിയ ഉത്തരവ് എത്തുന്നു! ടു വീലറിൽ ഇനി ഹെൽമറ്റിനൊപ്പം ഈ സാധനവും വേണം, ഇല്ലെങ്കിൽ പിഴ

0
Spread the love

ഇരുചക്രവാഹനങ്ങളിൽ ഹെൽമെറ്റ് നിർബന്ധിതമാണ്. ഇപ്പോൾ ഇതാ പുതിയ ഉത്തരവ് എത്തുന്നു ഹെൽമെറ്റ് മാത്രമല്ല ഇനി ഇരുചക്രവാഹനങ്ങളിൽ ആന്റി ലോക്ക് ബ്രേക്കിങ്ങ് സിസ്റ്റവും നിര്‍ബന്ധമാക്കുന്നു. അടുത്ത വർഷം മുതലായിരിക്കും വാഹനങ്ങളിൽ എബിഎസ് നിർബന്ധിതമാക്കുന്നത്. ഇതിന് വാഹനത്തിന്റെ എഞ്ചിൻ ശേഷി പരി​ഗണിക്കുകയില്ല. എല്ലാ പുതിയ സ്‍കൂട്ടറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും എബിഎസ് നിർബന്ധിതമാക്കുമെന്നാണ് റോഡ്ഗതാഗത ഹൈവേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്

നിലവിൽ 125 സിസിയിൽ കൂടുതല്‍ എഞ്ചിന്‍ ശേഷിയുള്ള വാഹനങ്ങൾക്കാണ് എബിഎസ് നിർബന്ധിതമായിട്ടുള്ളത്. യാത്രക്കാരന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴോ ബലമായി ബ്രേക്ക് ഇടുമ്പോഴോ ടയറുകള്‍ ലോക്ക് ചെയ്യപ്പെടുന്നത് തടയാന്‍ സഹായിക്കുന്ന സംവിധനമാണ് എബിഎസ്. ഈ സംവിധാനത്തിലൂടെ അപകടം സംഭവിക്കാനുള്ള സാധ്യതകൾ കുറയുകയും ചെയ്യും

സിംഗിൾ ചാനൽ, ഡ്യുവൽ ചാനൽ എന്നിങ്ങനെ രണ്ടു രീതിയിൽ എബിഎസ് ലഭ്യമാണ്. ഇതിൽ ഏതാണ് നിർബന്ധിതമാക്കാൻ പോകുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ക്ലൈമാക്‌സുകള്‍ പറഞ്ഞുകൊടുക്കും, എന്നിട്ട് ഒന്നും അറിയാത്ത മട്ടില്‍ ഇരിക്കും; അപ്പോള്‍ തന്നെ ആ നടനെ ശ്രദ്ധിച്ചിരുന്നു; തുറന്നുപറഞ്ഞ് ജഗദീഷ്

0
Spread the love

മിമിക്രിയിലൂടെയും കോമഡി പരിപാടികളിലൂടെയും ജനപ്രിയനായി മാറി പതുക്കെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടനാണ് അസീസ് നെടുമങ്ങാട്. ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് കയറിവന്ന് പിന്നീട് കണ്ണൂർ സ്ക്വാഡ്, സിബിഐ 5, ജയ ജയ ഹേ, അന്വേഷിപ്പിൻ കണ്ടെത്തും, വാഴ, പ്രഭയായ് നിനച്ചതെല്ലാം തുടങ്ങി വലിയ സിനിമകളുടെ വരെ ഭാഗമാകുന്ന അസീസിനെയാണ് പിന്നീട് നമ്മൾ കണ്ടത്. ഇപ്പോഴിതാ അസീസ് നെടുമങ്ങാട് എന്ന നടനെ കുറിച്ചും പണ്ട് കോമഡി സ്റ്റാർസ് എന്ന പരിപാടിയിൽ താൻ ജഡ്ജ് ആയിരുന്നപ്പോൾ മുതൽ നടനെ നേരിട്ട് അറിയുന്നതിനേയും കുറിച്ച് മുതിർന്ന നടൻ ജഗദീഷ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

കോമഡി സ്റ്റാർസ് കാലമുതലേ തനിക്ക് അസീസിനെ അറിയാമെന്നും അന്നേ താൻ അസീസിലെ മികച്ച പെർഫോമറെ നോട്ട് ചെയ്തിരുന്നു എന്നുമാണ് ജഗദീഷ് പറഞ്ഞത്.

ജഗദീഷിന്റെ വാക്കുകൾ..

‘അസീസ് എന്ന നടന്റെ വളര്‍ച്ചയെക്കുറിച്ച് എനിക്ക് പറയാന്‍ കഴിയും. കോമഡി സ്റ്റാര്‍സില്‍ അസീസ് പെര്‍ഫോം ചെയ്യുമ്പോള്‍ അസീസിന്റെ ടീം പെര്‍ഫോം ചെയ്യുമ്പോള്‍ എന്തെങ്കെിലും ഒക്കെ സജക്ഷന്‍ എന്റെ അടുത്ത് വന്ന് ചോദിക്കും. ഒരു ക്ലൈമാക്‌സിനെക്കുറിച്ചൊക്കെ. ഞാന്‍ ബാക്കിയുള്ള ജഡ്ജസ് അറിയാതെ ക്ലൈമാക്‌സുകള്‍ പറഞ്ഞുകൊടുക്കും. എന്നിട്ട് ജഡ്ജ്‌മെന്റ് നടത്തുമ്പോള്‍ ഞാന്‍ അറിയാത്ത മട്ടില്‍ ഇരിക്കും

ഇവരുടെ കഴിവ് എന്നുപറയുന്നത്, ഈ പറഞ്ഞുകൊടുക്കുന്ന ക്ലൈമാക്‌സ് അഞ്ച് മിനിട്ടുകൊണ്ട് അത് റെഡിയാക്കും എന്നതാണ്. അതില്‍ വിശേഷിച്ചും അസീസിന്റെ റോള്‍ എന്നുപറയുന്നത് ഗംഭീരമാണ്. നമ്മള്‍ പറഞ്ഞുകൊടുത്തിട്ട് പിന്നീട് എഴുതാനുള്ള സമയമൊന്നുമില്ല. അപ്പോള്‍ തന്നെ അസീസിനെ ഞാന്‍ ശ്രദ്ധിച്ചു. പിന്നെ ഗുരുത്വം, വിനയം ഒക്കെ ഉണ്ട്. ഒരു അധ്യാപകന് കാണുമ്പോള്‍ സന്തോഷമല്ലേ… അന്നുള്ള അതേ രീതിയിലുള്ള സ്‌നേഹവും ബഹുമാനവും ഇന്നും തരുന്നുണ്ട്

‘തണലേകാൻ ഒരു വന്മരം ഉള്ളപ്പോൾ അതിന്റെ വില പലരും മനസിലാക്കാതെ പോണു’; മോഹന്‍ലാലിനെക്കുറിച്ച് സീമ ജി നായര്‍

0
Spread the love

താര സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്നലെയാണ് കൊച്ചിയില്‍ നടന്നത്. മൂന്ന് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്താൻ ധാരണയായാണ് യോഗം അവസാനിച്ചത്. മോഹൻലാൽ പ്രസിഡന്‍റ് ആയി തന്നെ തുടരണമെന്ന് എല്ലാ താരങ്ങളും ഒരുപോലെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ജനറൽ ബോഡി യോഗത്തിൽ കുറെയധികം താരങ്ങൾ പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് എല്ലാവരുടേയും പിന്തുണ ഉറപ്പാക്കിയതിന് ശേഷം മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂവെന്നും അതിന് ശേഷമേ താൻ പ്രസിഡന്‍റായി തുടരുകയുള്ളൂവെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ജനറല്‍ബോഡി വേദിയില്‍ നിന്നുള്ള മോഹന്‍ലാലിനൊപ്പമുള്ള തന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് നടി സീമ ജി നായര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

അത് ഇങ്ങനെ.. “തണലേകാൻ ഒരു വന്മരം ഉള്ളപ്പോൾ തണലിന്റെ വില പലരും മനസിലാക്കാതെ പോണു. ആ മരം ഇല്ലാതായി കഴിയുമ്പോഴാണ്, അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്”, സീമ ജി നായര്‍ കുറിച്ചു.

മൂന്ന് മാസത്തിനകം നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി താരസംഘടനയിൽ തെരഞ്ഞെടുപ്പ് നടക്കും. നിലവിലുള്ള അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി ഇന്നലെ അവസാനിച്ചു. ഇപ്പോൾ അഡ്ഹോക്ക് കമ്മിറ്റിയായി പ്രവർത്തിക്കുന്ന അംഗങ്ങൾ അതേ ചുമതല തെരഞ്ഞെടുപ്പ് പൂർത്തിയാകുംവരെ വഹിക്കും. താരസംഘടനയുടെ ഇത്തവണത്തെ ജനറൽ ബോഡിയിലെ പ്രത്യേകത 13 വർഷത്തിന് ശേഷം നടൻ ജഗതി ശ്രീകുമാർ പങ്കെടുത്തു എന്നതാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും യോഗത്തിനെത്തി. ലഹരിക്കെതിരെ സിനിമ സെറ്റുകളിൽ സ്വീകരിക്കേണ്ട നടപടികളടക്കം ഇന്നത്തെ ജനറൽ ബോഡി യോഗം ചർച്ച ചെയ്തു.

വി.എസ് അച്യുതാനന്ദന് ഹൃദയാഘാതം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
Spread the love

വിജയ് ഏറ്റവും മികച്ചയാളെന്ന് തൃഷ; പിറന്നാൾ ആശംസയിലെ ഈ സ്നേഹക്കൂടുതൽ കൂടിയായപ്പോൾ ഞങ്ങൾക്കെല്ലാം മനസിലായെന്ന് ആരാധകർ

0
Spread the love

കോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ജോഡിയാണ്‌ സൂപ്പര്‍താരം വിജയും തെന്നിന്ത്യൻ സുന്ദരി തൃഷയും. ഇരുവരും തമ്മിൽ സൗഹൃദത്തിൽ കവിഞ്ഞ ബന്ധമുണ്ടെന്നും ഇക്കാരണത്താൽ വിജയ് ഭാര്യ സംഗീതയുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുവെന്നും കുറച്ചുകാലമായി പ്രചരിക്കുന്ന ഒരു പ്രധാന അഭ്യൂഹമാണ്. എന്നാൽ വിജയും തൃഷയും നിരന്തരം ഗോസിപ്പ് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും വലിയൊരു വിഭാഗം ആരാധകരും ഇവ വ്യാജമെന്ന് തള്ളിക്കളയുകയാണ് ഉണ്ടായത്

എന്നാൽ കഴിഞ്ഞവർഷം വിജയ് യുടെ ജന്മദിനത്തില്‍ തൃഷ പങ്കുവച്ച ഒരു സെല്‍ഫി കാര്യങ്ങൾ വലിയ സംശയത്തിലേക്ക് നീക്കിയിരുന്നു. ഒരു ലിഫ്റ്റിൽ ഇരുവരും മാത്രം നിൽക്കുന്ന തരത്തിൽ എടുത്ത ഫോട്ടോ വൈറലായതിനു പിന്നാലെയാണ് കഥ ആകെ മാറിയത്. സൗഹൃദത്തിനപ്പുറം ഇരുവര്‍ക്കുമിടയില്‍ ഒരു ബന്ധമുണ്ട് എന്ന തരത്തിൽ അനുമാനങ്ങൾ എത്തുകയായിരുന്നു ഈ സംശയം വീണ്ടും അരക്കിട്ട് ഉറപ്പിക്കും വിധം ഇപ്പോഴിതാ ഇന്നലെ പിറന്നാൾ ദിനത്തിൽ താരത്തിനു ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് തൃഷ വീണ്ടുമിപ്പോൾ. പങ്കുവച്ച’ ഏറ്റവും മികച്ചയാൾ ‘ എന്നാണ് പിറന്നാൾ ആശംസാകുറിപ്പിൽ തൃഷ വിജയെ വിശേഷിപ്പിക്കുന്നത്.

തൃഷയുടെ ഇസ്സി എന്ന നായക്കുട്ടിയെ ലാളിക്കുന്ന വിജയിയെ ആണ് ചിത്രത്തിൽ കാണാനാവുക. അരികിൽ തൃഷയേയും കാണാം. ഞങ്ങൾ കാത്തിരുന്ന കമന്റ്, വൈകിയെങ്കിലും എത്തിയല്ലോ എന്നൊക്കെയാണ് പ്രേക്ഷകരുടെ കമന്റ്. ഇത്രയും കാലം സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ ചിത്രവും അടിക്കുറിപ്പും കൂടി കണ്ടപ്പോൾ എല്ലാം ഉറപ്പായെന്നാണ് മറ്റു ചിലർ കുടിക്കുന്നത്.

‘ദൃശ്യം3 എന്റെ കഥ’, ഹിന്ദി വേർഷൻ അടക്കം ഒരുങ്ങുന്നത് സ്വന്തം സ്ക്രിപ്റ്റിൽ എന്ന് ജിത്തു ജോസഫ്

0
Spread the love

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്‌ ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനും ഒന്നാം ഭാഗത്തിന് എന്നപോലെ തന്നെ വലിയ സ്വീകാര്യതയാണ് മലയാളികൾ സമ്മാനിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികളും മറ്റു സിനിമ പ്രേമികളും. ഇപ്പോഴിതാ ചിത്രത്തിന്റെ മലയാളം വേർഷനിൽ നിന്ന് വ്യത്യസ്തമായി ഒരു പുതിയ കഥയുമായിട്ടാണ് ഹിന്ദി ദൃശ്യം 3 ഒരുങ്ങുന്നതെന്ന വാർത്ത തള്ളിയും ചിത്രത്തിന്റെ ഹിന്ദി വേർഷൻ അടക്കം ഒരുങ്ങുന്നത് തന്റെ സ്ക്രിപ്റ്റിൽ തന്നെയാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ജിത്തു ജോസഫ്.

ജിത്തു ജോസഫിന്റെ വാക്കുകൾ..

ദൃശ്യം എന്റെ കഥയാണ്. അതിന്റെ റൈറ്റ്സ് മറ്റൊരാൾക്കും നല്‍കിയിട്ടില്ല, അതുകൊണ്ട് തന്നെ ബോളിവുഡ് പുതിയ വേർഷനാണ് ചെയ്യാൻ ഒരുങ്ങുന്നതെന്ന വാർത്ത തെറ്റാണ്. ബോളിവുഡ് പതിപ്പിന്റെ സംവിധായകൻ അഭിഷേക് പഥക് എന്നെ കാണാൻ കൊച്ചിയിൽ വന്നിരുന്നു. അവരും എന്റെ സ്ക്രിപ്റ്റിന് കാത്തിരിക്കുകയാണ്. ഞാൻ സ്ക്രിപ്റ്റ് എഴുതുന്നതെ ഉള്ളൂ. അത് എഴുതിക്കഴിഞ്ഞാൽ ഞാൻ ബോളിവുഡ് പതിപ്പിനും കൂടി കൈമാറും. തെലുങ്ക് ദൃശ്യം പതിപ്പിന്റെ നിർമാതാക്കളും സ്ക്രിപ്റ്റ് പൂർത്തിയാകുമ്പോൾ കിട്ടിയാൽ കൊള്ളാമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. തെലുങ്കിലെ നിർമാതാവ് ആശിര്‍വാദുമായി സംസാരിച്ചിട്ടുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts