Home Blog Page 128

ലഹരിക്കായി 7.72 ലക്ഷം രൂപ ഗൂഗിൾ പേ വഴി നൽകി; നടൻ ശ്രീകാന്തിനെതിരെ തെളിവ്, തമിഴിലെ മറ്റൊരു പ്രമുഖ നടൻ വൈകാതെ പിടിയിലാകും?

0
Spread the love

മയക്കുമരുന്ന് കേസിൽ കഴിഞ്ഞ ദിവസമാണ് നടൻ ശ്രീകാന്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വന്നതോടെ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം.

എഐഎഡിഎംകെയുടെ ഐടി വിഭാഗത്തിലുണ്ടായിരുന്ന മയിലാപ്പൂർ സ്വദേശി പ്രസാദിന്റെ അറസ്റ്റിൽ നിന്നാണ് പോലീസ് ശ്രീകാന്തിലേക്ക് തിരിഞ്ഞത്. എഐഎഡിഎംകെ പുറത്താക്കിയ ഇയാളെ ചെന്നൈയിലെ പബ്ബിലുണ്ടായ വഴക്കിനെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് നടന്ന അന്വേഷണത്തിൽ ഇയാൾക്ക് മയക്കുമരുന്ന് ഇടപാടുണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

പ്രസാദിന്റെ മൊഴി പ്രകാരമാണ് ശ്രീകാന്തിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ശ്രീകാന്ത് സ്വകാര്യ പാർട്ടികളിലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും പ്രസാദ് പോലീസിനോട് പറഞ്ഞു. കേസിൽ ശ്രീകാന്തിന് പുറമെ മറ്റൊരു നടനെ കുറിച്ച് കൂടി പോലീസ് അന്വേഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.ഒരു ഗ്രാം കൊക്കെയ്‌ന് 12,000 രൂപ നിരക്കിൽ ശ്രീകാന്തിന് നൽകിയതായി പ്രസാദ് ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു. ഇത്തരത്തിൽ 40 തവണയായി 7.72 ലക്ഷം രൂപ ഗൂഗിൾ പേ വഴി നൽകി നടൻ തന്റെ കൈയിൽ നിന്ന് കൊക്കെയ്ൻ വാങ്ങിയിട്ടുണ്ടെന്നും പ്രസാദ് പോലീസിനോട് പറഞ്ഞു.

ചിലപ്പോൾ പല ഗുരുതര കുറ്റകൃത്യങ്ങൾക്കും അവർ ഉപയോഗിക്കുന്നത് നിങ്ങളുടെ പേരിലുള്ള വ്യാജ സിംകാർഡ് ആയിരിക്കും, ഫോണിൽ തന്നെ കണ്ടെത്തി ബ്ലോക്ക് ചെയ്യാം, അറിയേണ്ടത്…

0
Spread the love

നമ്മൾ മൊബൈൽ നമ്പറുകൾ പല കാര്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ച് ബാങ്കിംഗ്, സർക്കാർ സേവനങ്ങൾ, ഡിജിറ്റൽ സേവനങ്ങൾ എന്നിവയ്‌ക്കായി. അവശ്യ സേവനങ്ങളായതിനാൽ തന്നെ ഇവ ഉപയോഗിക്കാതിരിക്കാനുമാകില്ല. ഈ സാഹചര്യം മുതലെടുക്കുകയാണ് പല ഹാക്കർമാരും കള്ളന്മാരും കൊള്ളക്കാരുമെല്ലാം. ആധാർ കാർഡ് ഉപയോഗിച്ചാണ് നമ്മൾ സിം കാർഡ് എടുക്കുന്നത്. ഈ ആധാറും ബാങ്ക് അക്കൗണ്ടുകളും മറ്റെല്ലാ പ്രധാനപ്പെട്ട രേഖകളുമായും ബന്ധിപ്പിച്ചിട്ടുണ്ട്. അതിനാൽ, ഹാക്കറിന് എല്ലാ വിവരങ്ങളും ഇതിലൂടെ ചോർത്താനാകും.

പലപ്പോഴും നിങ്ങളുടെ ആധാർ ഉപയോഗിച്ച് നിങ്ങൾ പോലുമറിയാതെ സിം കാർഡുകളെടുത്ത് ഹാക്കർമാർ തട്ടിപ്പുകൾ നടത്താറുണ്ട്. ഇങ്ങനെ നമ്മുടെ ആധാർ അല്ലെങ്കിൽ മറ്റ് രേഖകൾ ഉപയോഗിച്ച് ഒരാൾ സിമ്മെടുത്താൽ നമുക്ക് അറിയാൻ സാധിക്കണമെന്നില്ല. ഇങ്ങനെയുള്ള പ്രശ്‌നങ്ങൾ തിരിച്ചറിയാനും ചെറുക്കാനുമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ചുള്ള ഒന്നാണ് ‘സഞ്ചാർ സാത്തി പ്ലാറ്റ്‌ഫോം’.സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (സി – ഡോട്ട് ) ആണ് ഈ ഡിജിറ്റൽ സേവനം വികസിപ്പിച്ചെടുത്തത്. നിങ്ങളുടെ മൊബൈൽ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനും സിം കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയുന്നതിനുമാണ് ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഈ പ്ലാറ്റ്‌ഫോം എന്തെല്ലാം സേവനങ്ങളാണ് നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നതെന്ന് നോക്കാം.

സേവനങ്ങൾനഷ്‌ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ ആയ മൊബൈൽ ഫോണുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനും ബ്ലോക്ക് ചെയ്യുന്നതിനും സഹായിക്കും.ഐഎംഇഐ നമ്പറുകൾ ഉപയോഗിച്ച് ഫോൺ ട്രാക്ക് ചെയ്യാൻ സഹായിക്കും.നിങ്ങളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് എടുത്തിട്ടുള്ള എല്ലാ മൊബൈൽ നമ്പറുകളും കണ്ടെത്താനാകും.വ്യാജ അല്ലെങ്കിൽ സ്‌പാം കോളുകളും സന്ദേശങ്ങളും റിപ്പോർട്ട് ചെയ്യാം.നിങ്ങളുടെ കൈവശമുള്ള മൊബൈൽ ഫോണുകളുടെ ആധികാരികത പരിശോധിക്കാം.

അതേസമയം, വ്യാജ മൊബൈൽ കണക്ഷനുകൾ നിങ്ങളുടെ പേരിൽ എടുത്തിട്ടുണ്ടോ എന്ന് പൗരന്മാർ ശ്രദ്ധിക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. സഞ്ചാർ സാത്തി പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നിങ്ങളുടെ പേരിൽ എത്ര സിം കാർഡുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി ബ്ലോക്ക് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.ആദ്യം sancharsaathi.gov.inഎന്ന പോർട്ടൽ സന്ദർശിക്കുക.’സിറ്റിസൺ സെൻട്രിക് സർവീസസ്’ എന്നതെടുത്ത് ‘നിങ്ങളുടെ മൊബൈൽ കണക്ഷനുകൾ അറിയുക’ എന്ന ഓപ്‌ഷൻ ക്ലിക് ചെയ്യുക.ശേഷം നിങ്ങളുടെ 10 അക്ക മൊബൈൽ നമ്പറും കാപ്ച കോഡും നൽകുക.നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. ലോഗിൻ ചെയ്യാൻ OTP നൽകുക.നിങ്ങളുടെ തിരിച്ചറിയൽ രേഖകൾ (ആധാർ പോലുള്ളവ ) ഉപയോഗിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ മൊബൈൽ നമ്പറുകളുടെയും ഒരു ലിസ്റ്റ് പോർട്ടൽ പ്രദർശിപ്പിക്കും.

ഇതുവരെ 33.5 ലക്ഷത്തിലധികം വ്യാജ നമ്പറുകളും നഷ്‌ടപ്പെട്ട ഫോണുകളുമാണ് ഈ പ്ലാറ്റ്‌ഫോമിലൂടെ വിജയകരമായി ബ്ലോക്ക് ചെയ്‌തത്. 20 ലക്ഷത്തിലധികം മോഷ്‌ടിക്കപ്പെട്ട ഉപകരണങ്ങൾ കണ്ടെത്തി. ഇവയിൽ 4.64 ലക്ഷം ഫോണുകൾ അവയുടെ യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകിയിട്ടുണ്ട് ‘ – ടെലികോം മന്ത്രി ചന്ദ്രശേഖർ പെമ്മസാനി പറഞ്ഞുപോർട്ടലിൽ കാണുന്നതിൽ നിങ്ങൾ എടുത്തതല്ലാതെ നമ്പറുകൾ കണ്ടാൽ പരിഭ്രാന്തരാകരുത്. നമ്പർ അൺലിങ്ക് ചെയ്യാനുള്ള ഓപ്‌ഷൻ പോർട്ടലിൽ കാണാം. അതെടുക്കുമ്പോൾ “എന്റെ നമ്പറല്ല” എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്പോഴൊരു ഐഡി നമ്പർ ലഭിക്കും. ഇതേക്കുറിച്ച് പിന്നീട് നോക്കുന്നതിനായി ഈ ഐഡി സൂക്ഷിക്കുക. അനധികൃതമാണെന്ന് കണ്ടെത്തിയാൽ ആ കണക്ഷനുകൾ നിർജ്ജീവമാകും. അതിലൂടെ ദുരുപയോഗം തടഞ്ഞ് നിങ്ങളുടെ ഐഡന്റിറ്റി സുരക്ഷിതമാക്കാം.

പലവട്ടം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു; കിഡ്നി വിൽക്കാൻ വരെ പോയി, ജീവിതത്തിലെ മോശം കാലത്തെ കുറിച്ച് നടി മഞ്ജു പത്രോസ്

0
Spread the love

മിനിസ്‌ക്രീനിലൂടെ പ്രേക്ഷക പ്രിയങ്കരിയായി പിന്നീട് വെള്ളിത്തിരയിൽ സജീവമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. ഒരു സ്വകാര്യ ചാനൽ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു മഞ്ജു ആദ്യം ശ്രദ്ധിക്കപ്പെട്ടത്.മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിൽ ലഭിച്ച കഥാപാത്രം താരത്തിന് വലിയ ജനപ്രീതിയും നേടി കൊടുത്തിരുന്നു. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ ഒത്തിരി സിനിമകളുടെ ഭാഗമായി താരം മാറി.

സ്വന്തം കഴിവിലൂടെയും അധ്വാനത്തിലൂടെയും താഴെ നിന്നും വന്ന് കലയിൽ തന്റേതായ ഇടം കണ്ടെത്തിയ ആളെന്ന രീതിയിൽ മഞ്ജുവിനെ പ്രേക്ഷകർ വളരെയധികം അംഗീകരിച്ചിരുന്നു. ഈ സമയത്തായിരുന്നു താരത്തിന്റെ ബിഗ് ബോസ് പ്രവേശനം. ബിഗ് ബോസിലേക്ക് പോയതോട് കൂടി വിമര്‍ശനങ്ങളായി. വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ വരെ സൈബർ ആക്രമണം അതിരുകടന്നിരുന്നു. എന്നിരുന്നാലും കരുത്തുറ്റ സിനിമ സീരിയൽ കഥാപാത്രങ്ങളിലൂടെ താരം സജീവമാണ്. ഇപ്പോഴിതാ താൻ താൻ വന്ന വഴി വളരെയധികം ദുർഘടമേറിയതായിരുന്നു എന്നും പൈസ ഇല്ലാത്തതിന്റെ പേരിൽ താൻ ഒരുപാട് നരകിച്ചിരുന്നുവെന്നും പറയുകയാണ് മഞ്ജു. ഒരു ഘട്ടത്തിൽ കിഡ്നി പോലും വിൽക്കാൻ തയ്യാറായിരുന്നു എന്നും ജീവിതത്തിലെ പ്രതിസന്ധികൾ എല്ലാം തരണം ചെയ്തത് മകന്റെയും കുടുംബാംഗങ്ങളുടെയും നല്ല സുഹൃത്തുക്കളുടെയും സഹായം കൊണ്ടാണ് എന്നുമാണ് മഞ്ജു പറഞ്ഞത്.

‘പൈസയില്ലാതെ ജീവിക്കാൻ പറ്റില്ല. വിവാഹ ശേഷമുള്ള ജീവിതം നമ്മൾ വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല. നമുക്ക് ബഹുമാനം വേണം, സ്‌നേഹം വേണം, എല്ലാം വേണം. പക്ഷേ ഏറ്റവും വേണ്ടത് പൈസയാണ്. പൈസയില്ലാതെ ജീവിക്കാൻ പറ്റില്ല. ഒരുപാട് ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ട്. കിഡ്നി വിൽക്കാൻ വരെ പോയ ഒരാളാണ് ഞാൻ. ജീവിക്കണ്ട എന്ന് വരെ തോന്നി. പക്ഷേ നമ്മുടെ മകൻ, അമ്മച്ചി, പപ്പ, ഇവരെയൊക്കെ ഓർത്ത് നമ്മൾ പിടിച്ചുനിൽക്കും.

ലൈഫിലിങ്ങനെയൊക്കെ സംഭവിക്കാൻ പാടില്ലെന്നൊന്നുമില്ല. ഇതിലൂടെയെല്ലാം ഒരാളുടെ ലൈഫ് പോകും. ആ സമയത്ത് നമുക്ക് മരിച്ച് കളയാൻ തോന്നും. ഒരു കൈ എവിടെ നിന്നെങ്കിലും കിട്ടിയില്ലെങ്കിൽ നമ്മൾ മരിച്ചുപോകും എന്ന സ്ഥിതിയാകും. പലവട്ടം മരണത്തെക്കുറിച്ച് ചിന്തിച്ചു. ഞാനൊരു പേടിത്തൊണ്ടിയായതുകൊണ്ട് ചെയ്യാത്തതായിരിക്കാം. ആത്മഹത്യ ചെയ്‌തെന്നൊക്കെ കേൾക്കുമ്പോൾ എനിക്ക് അത്ഭുതമൊന്നും തോന്നിയിട്ടില്ല. അന്നേരം അവർ അനുഭവിക്കുന്ന സംഘർഷത്തിലൂടെ പല പ്രാവശ്യം കടന്നുപോയ ആളാണ് ഞാൻ. പൊട്ടിക്കരഞ്ഞ് എന്ത് ചെയ്യണമെന്നറിയാതെ വാവിട്ട് കരഞ്ഞ ദിവസങ്ങളുണ്ട്.’- നടി പറയുന്നു

അമ്മയുടെ മൃതദേഹം രണ്ടിടത്ത്, ഒന്നിച്ച് സംസ്കരിക്കണമെന്ന് ആവശ്യം; 8 മാസങ്ങളായി കലക്ടറേറ്റ് കയറിയിറങ്ങി വയനാട് ഉരുൾപൊട്ടലിൽ മരിച്ച വിജയമ്മയുടെ മകൻ

0
Spread the love

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തില്‍ രണ്ട് ഇടങ്ങളിലായി സംസ്കരിച്ച അമ്മയുടെ മൃതദേഹം ഒന്നിച്ച് സംസ്കരിക്കാൻ ഇടപെടൽ തേടി മകൻ. എട്ട് മാസമായി കളക്ടറേറ്റിൽ കയറി ഇറങ്ങിയിട്ടും നടപടി ഇല്ലെന്ന് മകൻ അനിൽ പറയുന്നു. ചൂരൽമല സ്വദേശിയായ വിജയമ്മയുടെ മൃതദേഹമാണ് പുത്തുമലയിൽ രണ്ടിടങ്ങളിലായി അടക്കിയത്. ഡിഎൻഎ പരിശോധനയിലെ മൃതദേഹഭാഗങ്ങൾ രണ്ട് സ്ഥലത്തായിട്ടാണ് സംസ്കരിച്ചിരിക്കുന്നതെന്ന് തെളിഞ്ഞിരുന്നു.

2024 ജൂലൈ 30 നാണ് കേരളത്തിന്‍റെ നോവായ വയനാട് ചൂരല്‍മല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്. നികത്താനാവാത്ത നഷ്ടമാണ് ദുരിത ബാധിതര്‍ക്ക് വയനാട്ടില്‍ ഉണ്ടായത്. ജീവനും ജീവിതവും മണ്ണും പ്രകൃതിയും വിശ്വാസവും പ്രതീക്ഷകളും എല്ലാം മാഞ്ഞുപോയവര്‍. ദുരിതത്തില്‍ അകപ്പെട്ട നാല്‍പതില്‍ ഏറെ പേർ ഇനിയും കാണാമറയത്താണ്. ദുരന്തത്തിൽ മരിച്ച തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങൾ ഒരിടത്തായിരുന്നു സംസ്കരിച്ചിരുന്നത്. ഒരോ ശരീര ഭാഗവും ഓരോ മൃതദേഹങ്ങളായി കണക്കാക്കിയാണ് സംസ്കരിച്ചിരുന്നത്. പിന്നീട് ഡിഎന്‍എ ഫലം വന്നപ്പോഴാണ് ചൂരൽമല സ്വദേശിയായ വിജയമ്മയുടെ മൃതദേഹാവശിഷ്ടങ്ങൾ രണ്ടിടങ്ങളിലായിട്ടാണ് അടക്കിയിരിക്കുന്നതെന്ന് തെളിഞ്ഞത്.

7 കോടി വാങ്ങിയ ശേഷം വഞ്ചിച്ചു; മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കൾ നടത്തിയത് സംഘടിത കുറ്റകൃത്യമെന്ന് പരാതിക്കാരൻ

0
Spread the love

‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കള്‍ നടത്തിയത് സംഘടിത കുറ്റകൃത്യമായിരുന്നുവെന്ന് പരാതിക്കാരനായ സിറാജ് വലിയതുറ. സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്താണ് ഈ വാദം ഉന്നയിച്ചത്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വാദിച്ചു

മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറവ ഫിലിംസിന്റെ പാര്‍ട്ണര്‍മാരായ നടന്‍ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് പ്രതികള്‍. ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് വാദം കേള്‍ക്കുന്നത്.

ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഹര്‍ജിക്കാര്‍ക്ക് മരട് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണനയിലുള്ളതിനാല്‍ വെള്ളിയാഴ്ച വരെ കോടതി സാവകാശം അനുവദിച്ചിരിക്കുകയാണ്.

സിനിമയില്‍ നിര്‍മാണ പങ്കാളിയാക്കാമെന്ന് വാക്കുനല്‍കി ഏഴുകോടി രൂപ വാങ്ങിയ ശേഷം വഞ്ചിച്ചുവെന്നാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കള്‍ക്കെതിരായ കേസ്.അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കിയത്.

സീൻ അഭിനയിക്കാൻ കഴിയാതെ പകച്ചു നിന്നു; അപ്പോൾ മാറ്റി നിര്‍ത്തി മമ്മൂക്ക അക്കാര്യം പറഞ്ഞു തന്നു, വെളിപ്പെടുത്തി ജോജു

0
Spread the love

പുതിയ പുതിയ സംവിധായകരെയും ചെറിയ ചെറിയ താരങ്ങളെയും മിമിക്രി കലാകാരന്മാരെയും തന്റെ സഹപ്രവർത്തകേരെയുമൊക്കെ മമ്മൂക്കയോളം സപ്പോർട്ട് ചെയ്യുന്ന മറ്റൊരു കലാകാരൻ മലയാള സിനിമയിൽ വേറെ ഉണ്ടോ എന്ന കാര്യം സംശയമാണ്. ആസിഫ്അലി, അസീസ് നെടുമങ്ങാട്, സംവിധായകൻ ജിയോ ബേബി തുടങ്ങിയ നിരവധി കലാകാരന്മാർ മമ്മൂട്ടി എന്ന മഹാനടൻ മറ്റുള്ളവർക്ക് നൽകുന്ന പിന്തുണയെ കുറിച്ച് പല കുറി വാചാലരായിട്ടുണ്ട്. ഇത്തരത്തിൽ മമ്മൂക്ക സഹപ്രവർത്തകരോട് കാണിക്കുന്ന അനുകമ്പയെ കുറിച്ചും കരുതലിനെ കുറിച്ചും നടൻ ജോജു ജോർജ്തുറന്നു പറഞ്ഞതാണിപ്പോൾ ട്രെൻഡിങ് ആകുന്നത്.

വെറും ഗുഡ് മോണിങ്ങും ഒരു ഗുഡ് നൈറ്റും പറയുന്ന പരിചയം മാത്രമായിരുന്നു തനിക്ക് മമ്മൂട്ടിയുമായി ഉള്ളതെങ്കിലും അദ്ദേഹം തന്നെ പലയിടങ്ങളിലും റെക്കമെന്റ് ചെയ്തിട്ടുണ്ടെന്നും രാജാധിരാജ എന്ന പടത്തിൽ അഭിനയിക്കുമ്പോൾ കഥാപാത്രം കൈകാര്യം ചെയ്യാൻ അറിയാതെ പകച്ചു നിന്നപ്പോൾ തന്നെ സഹായിച്ചതിനെയും കുറിച്ചാണ് ജോജു മനസ്സ് തുറന്നത്.

‘എന്നെ ശ്രദ്ധിച്ചിട്ടുണ്ട് മമ്മൂക്ക. എനിക്ക് ആകെ മമ്മൂക്കയുമായിട്ടുള്ള പരിചയം ഒരു ഗുഡ് മോണിങ്ങും ഒരു ഗുഡ് നൈറ്റ് പറയുന്നതുമാണ്. ഗുഡ് നൈറ്റ് പറയാന്‍ വേണ്ടി പോയി നില്‍ക്കും. അതുപോലെ ഒരു ഗുഡ് മോണിങ് പറയണമെങ്കില്‍ അദ്ദേഹം കാറില്‍ കേറുമ്പോള്‍ അവിടെ പോയി പറയാം എന്നൊക്കെ വിചാരിക്കും. ആകെ ഉള്ള കമ്മ്യൂണിക്കേഷന്‍ അതാണ്. അങ്ങനെ തുടങ്ങി എവിടെയൊക്കെ എന്നെ കുഴപ്പമില്ല എന്ന് തോന്നിയിട്ട് മമ്മൂക്ക ഒരുപാട് സ്ഥലത്ത് എന്നെ റെക്കമെന്റ് ചെയ്തിട്ടുണ്ട്.

അപ്പോഴും ഈ ഗുഡ് മോണിങ് ഗുഡ്‌നൈറ്റ് ബന്ധമേ ഉള്ളു. അതില്‍ നിന്നുകൊണ്ട് പുള്ളി നമ്മളെ പരിഗണിച്ചിട്ടുണ്ട്. രാജാധിരാജ എന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ വരുമ്പോള്‍ എനിക്ക് സീന്‍ അഭിനയിക്കാന്‍ പറ്റാതെ നില്‍ക്കുകയാണ്. ആ സമയത്ത് പുള്ളി വന്ന് എന്നെ മാറ്റി നിര്‍ത്തി ‘ ഇങ്ങനെ പറ, അങ്ങനെ പറ’എന്നൊക്കെ പറഞ്ഞ് ഒരോ സജഷന്‍സ് തന്നത്. അങ്ങനെയാണ് ആ സീന്‍ റെഡിയായിട്ട് ഞാന്‍ ചെയ്തത്. ആദ്യകാലഘട്ടങ്ങളിലൊക്കെ വളരെ വലിയ സപ്പോര്‍ട്ടീവായിരുന്നു അദ്ദേഹം. ആ പരിഗണന കിട്ടുക എന്നത് ഒരു വലിയ ഭാഗ്യമാണ്,’ ജോജു പറയുന്നു.

വി എസ് അച്യുതാനന്ദൻ മെഡിക്കൽ ഐസിയുവിൽ തുടരുന്നു; ആരോഗ്യനില തൃപ്തികരം

0
Spread the love

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതരും ബന്ധുക്കളും അറിയിച്ചു. നിലവിൽ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഇന്ന് രാവിലെ പത്ത് മണിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. തിരുവനപുരത്തെ എസ് യുടി ആശുപത്രിയിൽ മെഡിക്കൽ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ് വിഎസ് അച്യുതാനന്ദൻ

ഞായറാഴ്ചത്തെ പതിവ് പരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ട വി എസിന് തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ അടക്കമുള്ള നേതാക്കൾ വി എസിനെ ആശുപത്രിയിലെത്തി സന്ദർശിച്ചു.

അഭിനയം നല്ല ബോറായിട്ടുണ്ടെന്ന് പറയും; ഒരുതരത്തിലും മറ്റെയാളെ പ്രോത്സാഹിപ്പിക്കില്ല; കൂടെ അഭിനയിച്ച ആ നടിയെ കുറിച്ച് ബേസിൽ

0
Spread the love

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. ഷോർട്ട് ഫിലിമുകളിൽ തുടങ്ങി വിനീത് ശ്രീനിവാസൻ ചിത്രമായ തിരയിലൂടെ സംവിധാന സഹായിയായി കൂടി പിന്നീട് ഗോദ, മിന്നൽ മുരളി തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായി മാറിയ ആളാണ് ബേസിൽ. ഇടയിൽ അഭിനയവും സീരിയസായി എടുത്ത താരം ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങളായ മരണ മാസിലും പൊന്മാനിലും വരെ ചെയ്ത വേഷങ്ങളെല്ലാം ഒന്നിനോടൊന്ന് മികച്ചതായിരുന്നു. ഇപ്പോഴിതാ നടൻ നസ്രിയയെ കുറിച്ച് സംസാരിക്കുകയാണ്

ബേസില്‍ ജോസഫിന്റെ വാക്കുകൾ..

‘സൂക്ഷ്മദര്‍ശിനിയുടെ സെറ്റില്‍വെച്ചാണ് നസ്രിയയെ ആദ്യമായി കാണുന്നത്. അതുവരെ ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചും സുഹൃത്തുക്കള്‍ വഴി പരസ്പരം അറിയുകയും കേള്‍ക്കുകയും മാത്രമേ ചെയ്തിരുന്നുള്ളൂ. നിങ്ങള്‍ ഒന്നിച്ച് സിനിമ ചെയ്യണമെന്ന് എന്നോടും നസ്രിയയോടും സുഷിനും ശ്യാംപുഷ്‌കരനും ദിലീഷ് പോത്തനുമൊക്കെ പലതവണ പറഞ്ഞിട്ടുണ്ട്. ഇവരൊക്കെ അതിനുള്ള ശ്രമങ്ങള്‍ മുന്‍പ് നടത്തിയിട്ടുമുണ്ട്. വ്യക്തിപരമായും അവരവരുടെ വര്‍ക്കിനോടുമുള്ള ബഹുമാനം രണ്ടുപേര്‍ക്കുമുണ്ട്

എങ്കില്‍പ്പോലും ലൊക്കേഷനിലെത്തിയാല്‍ പരസ്പരം അടിപിടി ബഹളമായിരുന്നു. ഒരുതരത്തിലും മറ്റെയാളെ പ്രോത്സാഹിപ്പിക്കില്ല. എന്ത് ചെയ്താലും ‘നല്ല ബോറായിട്ടുണ്ട്’ അല്ലെങ്കില്‍ ‘വളരെ മനോഹരമായിരിക്കുന്നു നിന്റെ അഭിനയം’ എന്നൊക്കെ കളി പറയും. ഇന്ന് അവളെ എങ്ങനെ ശരിയാക്കും, അവളുടെ അറ്റാക്കിനെ എങ്ങനെ പ്രതിരോധിക്കാം എന്നൊക്കെ പ്ലാന്‍ ചെയ്താണ് ലൊക്കേഷനിലേക്ക് പോയിരുന്നത്. ഞാന്‍ ഏറ്റവും കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്ത കോ ആക്ട്രസാണ് നസ്രിയ,’ ബേസില്‍ ജോസഫ് പറയുന്നു.

മയക്കുമരുന്ന് ഉപയോഗം; തമിഴ് നടൻ ശ്രീകാന്ത്‌ പൊലീസ് കസ്റ്റഡിയിൽ

0
Spread the love

ലഹരി കേസിൽ തമിഴ് നടൻ ശ്രീകാന്തിന്ത്‌ പൊലീസ് കസ്റ്റഡിയിൽ. ചെന്നൈയിലെ മദ്രാസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചതായും നടന്റെ അറസ്റ്റു രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ചെന്നൈ പൊലീസിന്റെ ആന്റി-നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റ് നടനെ ചോദ്യം ചെയ്തിരുന്നു

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (NDPS) ആക്ട് പ്രകാരമാണ് നടനെ അറസ്റ്റു ചെയ്തതെന്നാണ് റിപ്പോർട്ട്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ മുൻ എഐഎഡിഎംകെ നേതാവായ പ്രസാദ് എന്നയാളുടെ മൊഴിയെ തുടര്‍ന്നാണ് ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്തത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ സ്വദേശിയാണ് മയക്കുമരുന്ന് നല്‍കിയതെന്നാണ് വിവരം.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് താരത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ വലിയ ഞെട്ടലാണ് സിനിമ ലോകത്ത് ഉണ്ടാക്കിയിരിക്കുന്നത്. അടുത്തിടെ നടന്ന വിവിധ പരിശോധനകളിലായി മലയാളം സിനിമ സംവിധായകരും നടന്മാരും അറസ്റ്റിലായിരുന്നു.

ഭക്ഷണം കഴിച്ചയുടന്‍ വയറില്‍ എരിച്ചില്‍ ആണോ? ശ്രദ്ധിച്ചില്ലെങ്കിൽ കാര്യങ്ങൾ ഗുരുതരമാകും!

0
Spread the love

ഭക്ഷണം കഴിച്ചയുടന്‍ വയറില്‍ എരിച്ചില്‍ അനുഭവപ്പെടുന്നതായി തോന്നാറുണ്ടോ?. എങ്കില്‍ ശ്രദ്ധിച്ചോളൂ. അത് അസിഡിറ്റിയുടെ പ്രാഥമിക ലക്ഷണമാകാം. ആരംഭത്തില്‍ത്തന്നെ ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമായി മാറാന്‍ സാധ്യതയുളള അസുഖമാണ് അസിഡിറ്റി. ഉദര ഗ്രന്ധികള്‍ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് അസിഡിറ്റി. നാം കഴിക്കുന്ന ഭക്ഷണങ്ങളെ ദഹിപ്പിക്കാന്‍ ശരീരം മിതമായ തോതില്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്നുണ്ട്.

വയറിന് ദോഷകരമായ ഭക്ഷണ പദാര്‍ഥങ്ങളുടെ സ്ഥിരമായ ഉപയോഗം മൂലം അന്നനാളത്തിലോ ആമാശയത്തിലെ ചെറുകുടല്‍ ആരംഭിക്കുന്ന ഭാഗത്തോ ദുര്‍ബലത ഉണ്ടാവുകയും കാലക്രമേണ അള്‍സറായി മാറുകയും ചെയ്യും. ഭക്ഷണരീതിയില്‍ വരുന്ന മാറ്റങ്ങളും ഒരു വ്യക്തിയുടെ മാനസിക സംഘര്‍ഷങ്ങളും പുകവലിയും മദ്യപാനവും ഒക്കെ ആസിഡ് ഉത്പാദനത്തെ സ്വാധീനിക്കുകയും അസിഡിറ്റി ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു.

അസിഡിറ്റി തടയാന്‍ എന്തൊക്കെ ചെയ്യണം

കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക എന്നതാണ് അസിഡിറ്റിയെ തടയാന്‍ ആദ്യമായി ചെയ്യേണ്ടത്.

ഒരുപാട് ഭക്ഷണം ഒന്നിച്ച് കഴിക്കുന്നതിന് പകരം ചെറിയ ഇടവേളകളില്‍ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.

എണ്ണയും കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കുക.

ധാരാളം നാര് അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിയ ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരുക

ധാരാളം വെളളം കുടിക്കുക, ദഹനം നന്നാകാനും, ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്താനും വെള്ളംകുടിക്കുന്നത് ഗുണം ചെയ്യും.ആഹാരത്തിന് മുന്‍പോ ശേഷമോ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.

ഓറഞ്ച്, നാരങ്ങ തുടങ്ങിയ അമ്ലത കൂടിയ പഴങ്ങള്‍ ഒഴിവാക്കുക.

രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കും.

വറുത്തതും പൊരിച്ചതും അമിതമായ എരിവുള്ളതുമായ ഭക്ഷണം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

ബ്രഡ്, കേക്ക്, ചിക്കന്‍, കാപ്പി, ചായ, ആല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ ഒഴിവാക്കുക.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts