Home Blog Page 127

‘അങ്ങനെയൊരാൾ അതാവശ്യമാണ്’; രണ്ടാം വിവാഹത്തെക്കുറിച്ച് നടി വീണ നായർ

0
Spread the love

നടി വീണ നായരും സ്വാതി സുരേഷും (ആർജെ അമൻ) ഇക്കഴിഞ്ഞ മാസമാണ് വിവാഹമോചിതരായത്. ഏറെ നാളായി നിലനിൽക്കുന്ന അഭ്യൂഹങ്ങൾക്കും തുറന്നു പറച്ചിലുകൾക്കുമൊക്കെ ഒടുവിലായിരുന്നു ഇരുവരുടേയും വേർപിരിയൽ. ഇപ്പോഴിതാ ഒരു സ്വകാര്യ ചാനലിന് നൽകിയ ഇന്റർവ്യൂവിൽ താൻ രണ്ടാം വിവാഹത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുന്നില്ലെന്നും തനിക്ക് എത്തരത്തിലുള്ള ആളെയാണ് ജീവിതത്തിൽ വേണ്ടതെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് വീണ. നടി രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായുള്ള വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഇതിനുള്ള മറുപടിയായാണ് ഇപ്പോൾ വിഷയത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കി വീണ രംഗത്തെത്തിയിരിക്കുന്നത്.

‘അത് ചുമ്മാതാ. പക്ഷേ എനിക്ക് അങ്ങനെയൊരാൾ വേണം. അതാവശ്യമാണ്. അന്നും ഇന്നും ഒരു ഫാമിലി ലൈഫ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. നീ നൂറുവട്ടം ആലോചിക്കണമെന്ന് എന്റെ സുഹൃത്തുക്കൾ പറയും. നാളെത്തേക്കൊന്നുമല്ല. സമയമുണ്ടല്ലോ. എല്ലാം കൊണ്ടും ഓക്കെയായി ഒരാൾ ലൈഫിൽ വന്നാൽ ഉറപ്പായും ഉണ്ടാകും. അങ്ങനെയൊരാൾ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.

ഷൂട്ടിംഗും ടെൻഷനുമൊക്കെ കഴിഞ്ഞുവരുമ്പോൾ എടീ, പോട്ടേ എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുന്ന എന്റെ അച്ഛനെപ്പോലെ, എന്നെ സ്‌നേഹിക്കുന്ന ഒരാൾ വന്നാൽ ഉറപ്പായും രണ്ടാം വിവാഹമുണ്ടാകും. എനിക്ക് മോൻ അല്ലേ ഉള്ളൂ. മോൻ തന്നെ വലിയ സംഭവമാണ്. പക്ഷേ എനിക്ക് അപ്പനും അമ്മയമൊന്നുമില്ലല്ലോ. വിളിച്ചന്വേഷിക്കാനും സ്‌നേഹിക്കാനും ഒരാൾ വേണം. അങ്ങനെയൊരാൾ എത്രയും വേഗം വരട്ടേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.’- നടി വ്യക്തമാക്കി

നടി മീനയും ബിജെപിയിലേക്ക്? വൈകാതെ സുപ്രധാന ചുമതല നൽകും!

0
Spread the love

തെന്നിന്ത്യൻ സിനിമകളിലെ പ്രമുഖ നടി മീന രാഷ്ടീയത്തിലേക്കെന്ന് അഭ്യൂഹം. മീന ബിജെപിയില്‍ ചേരുമെന്നും പാര്‍ട്ടിയില്‍ സുപ്രധാന ചുമതലവഹിക്കുമെന്നുമാണ് വാർത്തകൾ. മീനയുടെ ദില്ലി സന്ദർശനത്തോടെയാണ് രാഷ്ട്രീയപ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങളും ഉയർന്നത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ മീന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ സന്ദര്‍ശിച്ചിരുന്നു. ഉപരാഷ്ടപതി ജഗദീപ് ധൻകർ അടക്കമുള്ളവരുമായി മീന കൂടിക്കാഴ്ച നടത്തി. മീന ബിജെപിയിലേക്കെന്ന് വാർത്തകളോട് പാർട്ടിയിലേക്കെത്തുന്ന ആരെയും സ്വീകരിക്കുമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ നൈനാര്‍ നാഗേന്ദ്രൻ പറഞ്ഞു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് നടി ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. മീനക്ക് സുപ്രധാന ചുമതലകൾ ലഭിക്കുമെന്നാണ് വിവരം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ദില്ലിയിൽ കേന്ദ്രമന്ത്രി എൽ. മുരുകന്‍റെ വീട്ടിൽ നടന്ന പൊങ്കൽ ആഘോഷത്തിൽ മീന പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായ പരിപാടിയിൽ മീനയ്ക്ക് മുൻനിരയിൽ സ്ഥാനം ലഭിച്ചത് ചർച്ചയായിരുന്നെങ്കിലും നടിയുടെ രാഷ്ട്രീയപ്രവേശം ഉണ്ടായില്ല. ഇപ്പോൾ വിവിധ മേഖലകളിൽ തിളങ്ങുന്ന പ്രമുഖരെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി വീണ്ടും മീനയ്ക്ക് മേൽ സമ്മർദ്ദമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ജോജുവിന് കൊടുത്ത ശമ്പള വിവരം ഇതാ; ഞങ്ങളാരും നടനെ തെറ്റിദ്ധരിപ്പിച്ചതായി ഓർമയില്ല, വിശദീകരണവുമായി ലിജോ ജോസ് പെല്ലിശ്ശേരി

0
Spread the love

തെറികളുടെ പേരിൽ മലയാളികൾ ഏറെക്കാലം വിവാദമാക്കിയ ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി. ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ ഒന്ന് കൈകാര്യം ചെയ്ത നടൻ ജോജു ജോർജ് ഈയടുത്ത് നൽകിയ ഒരു ഇന്റർവ്യൂവിൽ ചിത്രത്തിലെ തെറികളെ കുറിച്ച് ഒരു പരാമർശം നടത്തിയിരുന്നു.

ചുരുളിയുടെ തെറിവിളികൾ ഇല്ലാത്ത ഒരു പതിപ്പും അണിയറ പ്രവർത്തകർ ഷൂട്ട് ചെയ്തിരുന്നു എന്നും ഈ പതിപ്പാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുക എന്നുമാണ് തന്നെ വിശ്വസിപ്പിച്ചതെന്നും തെറി വിളി അടങ്ങിയ പതിപ്പ് ചലച്ചിത്രമേളകൾക്ക് മാത്രമാണ് അയക്കുക എന്നും ധരിപ്പിച്ചുവെന്നും ജോജു പറയുന്നു. എന്നാൽ ഇതിന് വിപരീതമായി തെറി അടങ്ങിയ പതിപ്പ് ഓടിടി റിലീസ് ആയതോടെ തനിക്ക് സ്വന്തം നാട്ടിൽ വരെ വലിയ ബുദ്ധിമുട്ടും വൈകാതെ കേസും നേരിടേണ്ടി വന്നുവെന്നും ചുരുളിയിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ഒന്നും തന്നെ ലഭിച്ചില്ലെന്നും ജോജു തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴത്തെ ജോജുവിന്റെ ഗുരുതര ആരോപണങ്ങളിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് ചുരുളിയുടെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി.

ലിജോയുടെ പോസ്റ്റിന്റെ പൂർണ രൂപം:

‘പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്,

സുഹൃത്തുക്കളായ നിര്മാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈ കോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയിൽ ഞങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചതായി ഓർമയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ എന്ന കഥാപാത്രം.

Nb : ഒരവസരമുണ്ടായാൽ ഉറപ്പായും സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യും .ജോജുവിന്‌ കൊടുത്ത ശമ്പള വിവരം ചുവടെ ചേർക്കുന്നു.

സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; മുന്നറിയിപ്പ്

0
Spread the love

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്ക്കും, 28 വരെ ഒറ്റപ്പെട്ട ശക്‌തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.

ഇന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

നാളെയും മറ്റന്നാളും കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്. ഇരിട്ടി, കോതമംഗലം താലൂക്കുകളിലെ സ്കൂളുകൾക്കും ഇന്ന് അവധിയാണ്

മഴ ശക്തമായ സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകി. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം

ലൂസിഫറിലെ ബോബി അത്ര ചില്ലറക്കാരനല്ല! നടന്റെ ആസ്തി കേട്ടാൽ ഞെട്ടും

0
Spread the love

മലയാളികൾക്ക് ബോളിവുഡ് താരം വിവേക് ​​ഒബ്‌റോയ് വലിയ അടുപ്പക്കാരനാകുന്നത് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലെ ലാലേട്ടന്റെ പ്രതിനായകനായ ബോബിയിലൂടെയാണ്. രണ്ടായിരത്തിന്റെ തുടക്കത്തിൽ അഭിനയജീവിതം ആരംഭിച്ച താരം ഒരു അഭിനേതാവ് എന്നതിലുപരി മികച്ച വിജയം കൊയ്ത ഒരു ബിസിനസുകാരൻ കൂടിയാണ്. ദുബായിൽ സ്ഥിരതാമസമാക്കിയ വിവേക് ഒബ്റോയ് അവിടെയൊരു റിയൽ എസ്റ്റേററ് കമ്പനി നടത്തുകയാണ് ഇപ്പോൾ.

കോവിഡ്ക്കാലത്ത് ചുരുങ്ങിയ നാളുകൾ താമസിക്കാൻ വേണ്ടി ദുബായിലേക്ക് ചേക്കേറിയ താരത്തെ ദുബായ് വല്ലാതെ ആകർഷിക്കുകയായിരുന്നു. പിന്നാലെ കുടുംബത്തോടൊപ്പം താരം ദുബായിൽ സ്ഥിരതാമസമാക്കി വൈകാതെ ബിസിനസ് സാമ്രാജ്യവും പടുത്തുയർത്തി.ഫോർച്യൂൺ ഇന്ത്യയുമായുള്ള ഒരു അഭിമുഖത്തിൽ, യുഎഇയിലെ തന്റെ ആഡംബര റിയൽ എസ്റ്റേറ്റ് കമ്പനി ഏകദേശം 7 ബില്യൺ ഡോളറിന്റെ ആസ്തി വികസിപ്പിക്കുന്നുണ്ടെന്ന് വിവേക് ​​വെളിപ്പെടുത്തിയിരുന്നു. കടബാധ്യതകളില്ലാത്ത കമ്പനിയാണ് തന്റേതെന്നും വിവേക് കൂട്ടിച്ചേർത്തു. ഇന്ന് 1200 കോടിയാണ് വിവേക് ഒബ്റോയിയുടെ വ്യക്തിപരമായ ആസ്തി.

വജ്ര ബിസിനസായ സോളിറ്റാരിയോയിലും വിവേകിനു നിക്ഷേപമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി 95-100 കോടി രൂപ സമ്പാദിച്ചുവെന്നും വിവേക് വെളിപ്പെടുത്തിയിരുന്നു. 30 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന ഒരു പ്രീമിയം ജിൻ ബ്രാൻഡിലും വിവേക് നിക്ഷേപിച്ചിട്ടുണ്ട്, ആ ബിസിനസ്സിന്റെ ഏകദേശം 21 ശതമാനം ഓഹരിയും വിവേകിനു സ്വന്തമാണ്.

3,400 കോടി രൂപ വിലമതിക്കുന്ന വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്ന ഒരു ബിസിനസിലും വിവേക് നിക്ഷേപം നടത്തിയിട്ടുണ്ട്. “വിദ്യാർത്ഥികളുടെ ഫീസ് കാര്യങ്ങളിൽ ധനസഹായം ലക്ഷ്യമിട്ടുള്ള ഒരു സ്റ്റാർട്ടപ്പും ഞാൻ ആരംഭിച്ചു, അതിൽ ഈട് നൽകേണ്ടതില്ല. ഇന്നത് ഏറെ വലുതാണ്. ഒരു B2B നെറ്റ്‌വർക്ക് വഴി ഞങ്ങൾ 12,000 സ്‌കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും എത്തി. എന്നാൽ പിന്നീട് ഞങ്ങൾ ഉപഭോക്താവുമായി ബന്ധപ്പെടുകയും ആ ഡാറ്റ സ്വന്തമാക്കുകയും ചെയ്തു. അങ്ങനെയാണ് കമ്പനിയുടെ മൂല്യം ഏകദേശം 400 മില്യൺ ഡോളർ (ഏകദേശം 3,400 കോടി രൂപ) ആയി കണക്കാക്കിയത്.”

കുട്ടികളെ ബ്രേക്ക് ഫാസ്റ്റ് കഴിപ്പിക്കാൻ ഇനി ഒരു പാടുമില്ല; രുചിയും പോഷകവും ഒറ്റ പലഹാരത്തിൽ, എളുപ്പത്തിൽ തയ്യാറാക്കാം ഫ്രെഞ്ച് ടോസ്റ്റ്

0
Spread the love

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്നതും അത് പോലെ സ്കൂളിൽ കൊടുത്ത് വിടാൻ പറ്റിയ മികച്ചൊരു സ്നാക്കാണ് ഫ്രെഞ്ച് ടോസ്റ്റ്. ചില വീടുകളിലെ പ്രധാനപ്പെട്ട ബ്രേക്ക് ഫാസ്റ്റ് കൂടിയാണ് ഈ വിഭവം. മുട്ടയും പാലും ചേർത്താണ് രുചികരമായ ഫ്രെഞ്ച് ടോസ്റ്റ് തയ്യാറാക്കുന്നത്. എന്നാൽ ഇനി മുതൽ അൽപം വ്യത്യസ്ത രീതിയിലും അത് പോലെ ഏറെ ഹെൽത്തിയായും ഫ്രെഞ്ച് ടോസ്റ്റ് തയ്യാറാക്കാം.

വേണ്ട ചേരുവകൾ

ഹോൾ ഗ്രെയിൻ ബ്രെഡ്- 4 എണ്ണം

മുട്ട -2 എണ്ണം

മുട്ടയുടെ വെള്ള -2 എണ്ണം നുള്ള്ഒ

കൊഴുപ്പ് കുറഞ്ഞ പാൽ 4/1

കറുവപ്പട്ട പൊടിച്ചത് – ഒരു നുള്ള്

ഒ ലീവ് ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ 1 സ്പൂൺ

കൊഴുപ്പ് കുറഞ്ഞ കോട്ടേജ് ചീസ് 1/2 കപ്പ് (നൂറു ഗ്രാം കൊഴുപ്പ് കുറഞ്ഞ കോട്ടേജ് ചീസിൽ 11 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്)

വാനില പ്രോട്ടീൻ പൗഡർ – 1 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ മുട്ട, മുട്ടയുടെ വെള്ള, പാൽ, കറുവപ്പട്ട എന്നിവ നന്നായി അടിച്ചെടുക്കുക. ശേഷം ഓരോ കഷ്ണം ബ്രെഡും മുട്ടയിൽ മുക്കിവയ്ക്കുക. ശേഷം ഓരോ വശവും 10 മുതൽ 15 സെക്കൻഡ് വരെ വേവിച്ചെടുക്കുക. ശേഷം ഒരു നോൺ-സ്റ്റിക്ക് പാൻ ഇടത്തരം തീയിൽ ചൂടാക്കി ഒലിവ് എണ്ണയോ വെളിച്ചെണ്ണയോ ചേർത്ത് കുതിർത്ത ബ്രെഡ് കഷ്ണങ്ങൾ ഇരുവശത്തും 2 മുതൽ 3 മിനിറ്റ് വേവിക്കുക.ശേഷം കോട്ടേജ് ചീസ് ഫില്ലിംഗ് ഉണ്ടാക്കാൻ, ഒരു പാത്രത്തിൽ, കോട്ടേജ് ചീസ്, പ്രോട്ടീൻ പൗഡർ, കറുവപ്പട്ട എന്നിവ ചേർത്ത് യോജിപ്പിച്ചെടുക്കുക. ഈ കോട്ടേജ് ചീസ് ഫില്ലിംഗ് രണ്ട് ബ്രെഡ് സ്ലൈസുകൾക്കിടയിൽ തേച്ച് പിടിപ്പിക്കുക. ശേഷം ചൂടോടെ കഴിക്കുക.

സൗബിനും മറ്റു നിർമാതാക്കൾക്കും ജാമ്യം നൽകരുത്; മഞ്ഞുമ്മൽ ബോയ്സ്സുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് തെളിവുണ്ടെന്ന് കോടതിയോട് പൊലീസ്

0
Spread the love

മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ തുടങ്ങിയവരാണ് കേസില്‍ പ്രതികൾ.ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പൊലീസിന്‍റെ മറുപടി.

സാമ്പത്തിക തട്ടിപ്പിന് പ്രതികൾക്കെതിരെ തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തന്നെ തളളിയതാണെന്നും. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു.സിനിമ വഴി ലഭിച്ച വരുമാനത്തെപ്പറ്റി കൃത്യമായ പരിശോധന വേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും

കേസിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിർമാതാക്കൾ നടത്തിയത് നേരത്തെ അസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്നും ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞത്.പിന്നാലെ സാമ്പത്തിക തട്ടിപ്പ് കേസ് തള്ളണം എന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.

സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നൽകിയില്ലെന്ന് കാണിച്ച് അരൂർ അരൂർ സ്വദേശി സിറാജ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്

അതേ സമയം “18.65 കോടി രൂപ മാത്രമാണ് സിനിമക്ക് ചെലവായത്. എന്നാൽ 22 കോടിയെന്ന് കള്ളം പറഞ്ഞു. വാങ്ങിയ പണത്തിന്‍റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ല”. 22 കോടി രൂപ സിനിമയ്ക്കായി ചിലവായെന്ന നിർമ്മാതാക്കളുടെ വാദം കള്ളമാണെന്നും ഹൈക്കോടതിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.

ജൂലായ് ഒന്ന് മുതൽ ട്രെയിൻ ടിക്കറ്റ് നിരക്ക് കൂടും; വർദ്ധന ഇങ്ങനെ..

0
Spread the love

വർഷങ്ങൾക്ക് ശേഷം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. ജൂലായ് ഒന്ന് മുതൽ ചെറിയ തോതിൽ വർദ്ധനയുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നോൺ-എസി മെയിൽ/ എക്സ്പ്രസ് ട്രെയിനുകൾക്ക് ഒരു കിലോമീറ്ററിന് ഒരു പൈസയും എസി ട്രെയിൻ ഒരു കിലോമീറ്ററിന് രണ്ട് പൈസ നിരക്കിലുമാണ് വർദ്ധന. 500 കിലോമീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ്, സബർബൻ ടിക്കറ്റ് നിരക്കിൽ വർദ്ധനയില്ല. 500 കിലോമീറ്റർ മുകളിലുള്ള യാത്രയ്ക്ക് ഒരു കിലോമീറ്ററിന് അര പൈസയാണ് വർദ്ധിപ്പിച്ചത്. സീസൺ ടിക്കറ്റുകൾക്ക് നിരക്ക് വർദ്ധന ബാധകമല്ല

ഈ മാസം ആദ്യം തത്കാൽ ടിക്കറ്റ് ബുക്കിംഗ് സംബന്ധിച്ച് സുപ്രധാനമായ ഒരു തീരുമാനം റെയിൽവെ നടപ്പാക്കിയിരുന്നു. ഐആർസിടിസി വെബ്‌സൈറ്റ് വഴി തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ ഓതന്റിക്കേഷൻ പ്രക്രിയ കൂടി പൂർത്തിയാക്കണം എന്നതാണ് പുതിയ നിബന്ധന. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.

ഐആർസിടിസി വഴി ടിക്കറ്റ് എടുക്കാൻ ഉദ്ദേശിക്കുന്ന യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് കൺഫർമേഷൻ കിട്ടാനും കരിഞ്ചന്തയിൽ ടിക്കറ്റ് മറിച്ച് വിൽക്കുന്നത് തടയുന്നതിന് വേണ്ടിയുമാണിത്. ആധാർ വെരിഫിക്കേഷൻ നടത്തുന്നവർക്ക് മാത്രമേ ജൂലായ് ഒന്നു മുതൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ. ആധാർ ഉപയോഗിച്ച് ഓതന്റിക്കേഷൻ നടത്തുന്ന യാത്രക്കാർക്ക് ഐആർസിടിസി വെബ്‌സൈറ്റിലൂടെയും ആപ്പ് വഴിയും തത്കാൽ ബുക്ക് ചെയ്യാം. ജൂലായ് 15 മുതൽ തത്കാൽ ഓൺലൈൻ ബുക്കിംഗിന് ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി സ്ഥിരീകരണം നിർബന്ധമാക്കും.

റെയിൽവേ കൗണ്ടറുകളിലും അംഗീകൃത ഏജന്റുമാർ മുഖേനയും നടത്തുന്ന ബുക്കിംഗുകൾക്ക് യാത്രക്കാരന്റെ മൊബൈൽ ഫോണിലേക്ക് അയയ്ക്കുന്ന ഒടിപി സ്ഥിരീകരണവും ജൂലായ് 15 മുതൽ അനിവാര്യമാക്കി. അംഗീകൃത ടിക്കറ്റ് ഏജന്റുമാർക്ക് ആദ്യ 30 മിനിട്ടിൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവാദമില്ല. എസി ക്ലാസുകൾക്ക് രാവിലെ 10 മുതൽ 10.30 വരെയും, എ.സി ഇതര ക്ലാസുകൾക്ക് രാവിലെ 11 മുതൽ 11.30 വരെയുമാണ് നിയന്ത്രണം

കാൽ ട്രേയിൽ ഇടിച്ച് ബാലൻസ് പോയി താൻ താഴെ വീണു; ആരാധകരുടെ ഫോട്ടോ എടുപ്പ് ഗായിക ചിത്രയ്ക്ക് കൊടുത്തത് മുട്ടൻ പണി

0
Spread the love

പാട്ടുകാരിയെന്ന രീതിയിൽ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും ഏറെ പ്രിയപ്പെട്ട ആളാണ് മലയാളികൾക്ക് കെ എസ് ചിത്ര. ഒട്ടുമിക്ക സെലിബ്രിറ്റികൾക്കും ആരാധകർക്കൊപ്പം തന്നെ വലിയൊരളവിൽ വിമർശകരും ഹേറ്റേഴ്സും കൂടി കാണും.​ എന്നാൽ അത്തരത്തിൽ ഹേറ്റേഴ്സ് ഇല്ലെന്നു തന്നെ പറയാവുന്ന ഒരു പ്രതിഭയാണ് ചിത്ര. ചിത്രയുടെ പാട്ടിനോളം തന്നെ മലയാളികൾ ലാളിത്യം നിറഞ്ഞ ആ പെരുമാറ്റത്തിനെയും പുഞ്ചിരിയേയും സ്നേഹിക്കുന്നുണ്ട്.

ഏഷ്യാനെറ്റിന്‍റെ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 10ന്റെ പ്രധാന വിധികർത്താക്കളിൽ ഒരാൾ കൂടിയാണ് ചിത്ര. കഴിഞ്ഞ എപ്പിസോഡിൽ പരുക്കേറ്റ കൈയ്യുമായാണ് കെ എസ് ചിത്ര സ്റ്റാർ സിംഗർ വേദിയിലെത്തിയത്

ചെന്നൈ എയർപോർട്ടിൽ വച്ചുണ്ടായ അപകടത്തെ തുടർന്നാണ് ചിത്രയുടെ കൈയ്ക്ക് പരുക്കേറ്റത്. വീഴ്ചയിൽ തോളെല്ല് ഡിസ്‌ലൊക്കേറ്റാവുകയും ചെയ്തു.

അപകടത്തെ കുറിച്ച് ചിത്രയുടെ വാക്കുകളിങ്ങനെ: “ചെറുതായിട്ടൊന്നു വീണു. ഹൈദരാബാദിലേക്ക് പോവാനായി ചെന്നൈ എയർപോർട്ടിൽ നിൽക്കുകയായിരുന്നു. സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് ഹസ്ബന്റ് വരാനായി വെയിറ്റ് ചെയ്യുമ്പോൾ കുറേപേർ ഫോട്ടോ എടുക്കാനായി വന്നു. ഈ സമയത്ത്, ടേബിളിനു മുകളിൽ വയ്ക്കേണ്ട ട്രേ എല്ലാം കൂടെ എന്റെ കൂടെ ഫോട്ടോയെടുക്കാനുള്ള ആവേശത്തിൽ ആരൊക്കെയോ എന്റെ കാലിന്റെ പിറകെ വച്ചിട്ടു പോയിരുന്നു. ഞാനത് കണ്ടില്ല.”

“ഫോട്ടോ എടുത്തുകഴിഞ്ഞ് അവര് പോയി. ഞാൻ തിരിഞ്ഞ് നടക്കാനായി ഒരു കാൽ വച്ചതേയുള്ളൂ. എന്റെ കാൽ ട്രേയിൽ ഇടിച്ച് ബാലൻസ് പോയി, ഞാൻ താഴെ വീണു. ഷോൾഡർ ബോൺ ഡിസ്‌ലൊക്കേറ്റായി, ഒന്നരയിഞ്ചോളം താഴോട്ട് ഇറങ്ങി വന്നു. അതു തിരിച്ചു പിടിച്ചിട്ടിരിക്കുകയാണ്. മൂന്നാഴ്ച ഹീലിംഗ് പിരീഡാണ്. അതുകഴിഞ്ഞു ഒരു മൂന്നുമാസത്തോളം വളരെ അധികം സൂക്ഷിക്കാൻ പറഞ്ഞിട്ടുണ്ട്,” കെ എസ് ചിത്ര പറ

ഒന്നും വിട്ടുപറയാതെ സെൻസർ ബോർഡ്; ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ റിലീസിനായി ഹൈക്കോടതിയെ സമീപിക്കാൻ നിർമ്മാതാക്കൾ

0
Spread the love

പ്രവീൺ നാരായണന്റെ സംവിധാനത്തിൽ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ ‘ജെഎസ്കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ റിലീസ് കഴിഞ്ഞ ദിവസം സെൻസർ ബോർഡ് തടഞ്ഞിരുന്നു. സിനിമയുടെ പേര് മാറ്റണമെന്നാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ സെൻസർ ബോർഡിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ.

ആറ് ദിവസം പിന്നിട്ടിട്ടും നിലപാടറിയിക്കാതെ സിബിഎഫ്സി തുടരുന്നതിനെതിരെ അണിയറപ്രവർത്തകർ ഹർജി നൽകും. ചിത്രം പുറത്തിറക്കാനായി സെൻസറിംഗ് സർട്ടിഫിക്കറ്റോ ഷോക്കോസോ സിബിഎഫ്സി നൽകുന്നില്ല. ഈ മാസം 18 നായിരുന്നു സിനിമയുടെ സെൻസറിങ് പൂർത്തിയായത്. സിനിമയിലെ ജാനകി എന്ന പേര് മാറ്റണമെന്നാണ് സിബിഎഫ്സിയുടെ നിർദ്ദേശം. അതേസമയം, പേര് മാറ്റാൻ കഴിയില്ലെന്ന നിലപാടിൽ ആണ് നിർമ്മാതാക്കൾ. ഇതോടെയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയില്ലെന്ന തീരുമാനത്തിലെത്തിയത്

ജൂൺ 27 നാണു സിനിമയുടെ വേൾഡ് വൈഡ് റിലീസ് തീരുമാനിച്ചിരുന്നത്. അതേസമയം, ചിത്രത്തിന്റെ സർട്ടിഫിക്കേഷൻ നേരത്തെ പൂർത്തിയായിരുന്നു. U/A 13+ റേറ്റിങ് ആയിരുന്നു സിനിമയ്ക്ക് ലഭിച്ചിരിക്കുകയാണ്. ചിത്രത്തിന് ഒരു കട്ട്സ് പോലുമില്ലാതെ മികച്ച അഭിപ്രായമാണ് സെൻസർ ബോർഡ് നൽകിയത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts