Home Blog Page 126

കമൽ ഹാസന് ഓസ്കർ വോട്ടിങ്ങിന് ക്ഷണം; ഇന്ത്യയിൽ നിന്ന് ക്ഷണിക്കപ്പെട്ടത് 7 പേർ

0
Spread the love

അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് & സയന്‍സസിന്റെ ഭാഗമാകാൻ കമൽ ഹാസന് ക്ഷണം. ക്ഷണിക്കപ്പെട്ട 534 പേരിൽ കമൽ ഹാസനെ കൂടാതെ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് ആയുഷ്മാന്‍ ഖുറാനയും കാസ്റ്റിങ് ഡയറക്ടര്‍ കരണ്‍ മാലി, ഛായാഗ്രാഹകന്‍ രണ്‍ബീര്‍ ദാസ്, കോസ്റ്റ്യൂം ഡിസൈനര്‍ മാക്‌സിമ ബസു, ഡോക്യുമെന്ററി ഫിലിം മേക്കര്‍ സ്മൃതി മുന്ദ്ര, സംവിധായിക പായല്‍ കപാഡിയ തുടങ്ങിയവരും ഉൾപ്പെട്ടിട്ടുണ്ട്

അന്താരാഷ്ട്ര തലത്തില്‍ നിന്ന് ഡേവ് ബൗറ്റിസ്റ്റ, ജേസണ്‍ മൊമോവ, ഓബ്രി പ്ലാസ, ഡാനിയേല്‍ ഡെഡ്വൈലര്‍, ആന്‍ഡ്രൂ സ്‌കോട്ട് ഗില്ലിയന്‍ ആന്‍ഡേഴ്സണ്‍, നവോമി അക്കി, മോണിക്ക ബാര്‍ബറോ, ജോഡി കോമര്‍, കീരന്‍ കല്‍ക്കിന്‍, ജെറമി സ്‌ട്രോങ് തുടങ്ങിയ പ്രമുഖ താരങ്ങളും മുന്‍ ഓസ്‌കാര്‍ ജേതാവ് മൈക്കി മാഡിസണ്‍, അഡ്രിയാന പാസ്, സെബാസ്റ്റ്യന്‍ സ്റ്റാന്‍ എന്നിവരും പുതുതായി ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്.

അക്കാദമി അംഗങ്ങളായി ക്ഷണിക്കപ്പെട്ടവര്‍ക്കാണ് ഓസ്‌കറില്‍ വോട്ട് ചെയ്യാന്‍ സാധിക്കുക. ഈ വര്‍ഷം പുതുതായി ക്ഷണം ലഭിച്ച 534 ആളുകളും അംഗത്വം സ്വീകരിച്ചാല്‍ അക്കാദമിയിലെ ആകെ അംഗങ്ങളുടെ എണ്ണം 11,120 ആയി മാറും. ഇവര്‍ വോട്ട് ചെയ്താണ് ഓസ്‌കര്‍ വിജയികളെ കണ്ടെത്തുന്നത്. 2025ല്‍ ക്ഷണിക്കപ്പെട്ടവരില്‍ 41% സ്ത്രീകളും, 45% പ്രാതിനിധ്യം കുറഞ്ഞ സമൂഹങ്ങളില്‍ നിന്നുള്ളവരും, 55% പേര്‍ അമേരിക്കയുടെ പുറത്തുള്ള 60 രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.

മുന്നോട്ട് പോകാൻ പറ്റില്ലെന്ന് തോന്നിയപ്പോഴാണ് ബന്ധം അവസാനിപ്പിച്ചത്; റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

0
Spread the love

ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് റാഫി ശ്രദ്ധേയനാകുന്നത്, ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തമായ സോഷ്യൽ മീഡിയ താരം മഹീന മുന്ന ആയിരുന്നു റാഫിയുടെ ജീവിത പങ്കാളി. സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ ആരാധകരാണ് റാഫിക്കും മഹീനയ്ക്കും. പ്രണയിച്ച് വിവാഹിതരായ ഇവർ ഇപ്പോൾ വേർപിരിഞ്ഞുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. മഹീന തന്നെയാണ് താനും റാഫിയും വേർപിരിഞ്ഞുവെന്ന് സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്.

നാളുകളായി കേൾക്കുന്ന ചില ചോദ്യങ്ങൾക്കുള്ള മറുപടി പറയാനാണ് ഈ വീഡിയോ ചെയ്യുന്നത്. മോശമായ രീതിയിൽ ചില കമന്റുകളും ലഭിക്കുന്നുണ്ട്. ഞാൻ സോഷ്യൽ മീഡിയയിൽ നിൽക്കുന്ന വ്യക്തിയായതുകൊണ്ട് തന്നെ പലർക്കും എന്നെക്കുറിച്ച് ചില കാര്യങ്ങൾ അറിയാൻ താൽപ്പര്യമുണ്ടാകും. അതിൽ ഞാൻ തെറ്റ് പറയുന്നില്ല. കാരണം എന്റെ ലൈഫ് ഞാൻ സോഷ്യൽ മീഡിയയിലൂടെ കാണിച്ചിട്ടുള്ളതാണ്,”

എല്ലാ കാര്യങ്ങളും തുറന്നുപറയാൻ താൽപ്പര്യമില്ലെന്നും, തന്റെ ജീവിതം ചർച്ചാ വിഷയമാക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും മഹീന വ്യക്തമാക്കി. കുടുംബകാര്യങ്ങൾ യൂട്യൂബിൽ കൊണ്ടുവന്ന് ആളുകൾ ചർച്ച ചെയ്യുന്നത് കണ്ടിട്ടുണ്ട്, അതിനോട് തനിക്ക് താൽപ്പര്യമില്ല.

ഞങ്ങൾ സെപ്പറേറ്റഡാണ്. എന്തുകൊണ്ട് വേർപിരിഞ്ഞുവെന്ന കാരണം വെളിപ്പെടുത്താൻ താൽപ്പര്യമില്ല,” മഹീന പറഞ്ഞു. ദുബായിൽ വന്നശേഷം മഹീന മാറിയെന്നും, റാഫിയെ ഒഴിവാക്കിയെന്നും ഉള്ള പ്രചാരണങ്ങളെയും മഹീന തള്ളി കളഞ്ഞു. “യുഎഇയിൽ വരുന്ന എല്ലാ പെൺകുട്ടികളും മോശക്കാരാണോ? കരിയർ ഉണ്ടാക്കണം, സ്വന്തം കാലിൽ നിൽക്കണം, മാതാപിതാക്കളെ നോക്കണം എന്നുള്ള ഉദ്ദേശത്തോടെയാണ് ഞാൻ ഇവിടെ ജോലി ചെയ്യാൻ വന്നത്,” അവർ വ്യക്തമാക്കി.

ഞാൻ റാഫിയെ തേച്ചതാണ് എന്നൊക്കെ കമന്റ് വരാൻ സാധ്യതയുണ്ട്. പെൺകുട്ടികൾ മാത്രമാണോ തേക്കുന്നത്? സാഹചര്യങ്ങൾ കൊണ്ട് ബന്ധം വേണ്ടായെന്ന് വെക്കുന്ന പെൺകുട്ടികൾ വരെയുണ്ട്. അതുകൊണ്ട് തന്നെ പെൺകുട്ടികൾ മാത്രമാണ് തേക്കുന്നത്, ചതിക്കുന്നത് എന്ന് കരുതരുത്. ആൺകുട്ടികൾക്കും ഇതൊക്കെ സംഭവിക്കാം. എല്ലാ ആൺകുട്ടികളും പെൺകുട്ടികളും നല്ലവരല്ല,”

മുന്നോട്ട് പോകാൻ പറ്റില്ലെന്ന് തോന്നിയപ്പോഴാണ് ബന്ധം അവസാനിപ്പിച്ചതെന്നും, അതിന് മറ്റ് കാരണങ്ങളുമുണ്ടെന്നും മഹീന വെളിപ്പെടുത്തി. 2022 ആയിരുന്നു ഇരുവരുടെയും വിവാഹം. തീപ്പൊരി ബെന്നി, ആനന്ദ് ശ്രീബാല എന്നീ സിനിമകളിൽ റാഫി അഭിനയിച്ചിട്ടുണ്ട്

സുരേഷ് ഗോപി ചിത്രം കയ്യൊഴിഞ്ഞ് റിവൈസിങ് കമ്മിറ്റിയും; ജാനകി sv സ്റ്റേറ്റ് ഓഫ് കേരള പൂർണമായും റീ ഡബ്ബ് ചെയ്യേണ്ടി വരുമോ?

0
Spread the love

സുരേഷ് ഗോപി നായകനായ ജാനകി sv സ്റ്റേറ്റ് ഓഫ് കേരളയുടെ പേര് മാറ്റാൻ ആവശ്യപ്പെട്ട് റിവൈസിങ് കമ്മിറ്റി. ജാനകി എന്ന കേന്ദ്ര കഥാപാത്രത്തിന്റെ പേര് മാറ്റണമെന്നാണ് ആവശ്യം. നേരത്തെ സെൻസർ ബോർഡും പേര് മാറ്റം ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ചിത്രം റിവൈസിങ് കമ്മിറ്റിയിലേക്ക് വിട്ടത്. ഏകദേശം 92 ഇടങ്ങളിൽ ജാനകി എന്ന പേര് ഉപയോഗിച്ചിട്ടുണ്ട്.

സിനിമയുടെ പേരും കേന്ദ്രകഥാപാത്രത്തിന്റെ പേരും മാറ്റുമ്പോൾ ചിത്രം പൂർണമായും റീ ഡബ്ബ് ചെയ്യേണ്ടി വരും. ഇന്ന് രാവിലെ മുംബൈയിൽ വെച്ചാണ് റിവൈസിങ് കമ്മിറ്റി ചിത്രം കണ്ടത്. ചിത്രം കണ്ടതിന് ശേഷം സംവിധായകൻ പ്രവീൺ നാരായണനെയും നിർമാതാവിനെയും പേര് മാറ്റണമെന്ന് അറിയിക്കുകയായിരുന്നു.

വളരെ സീരിയസായി കല്യാണത്തെ കണ്ട ആളായിരുന്നു; എന്നാൽ ഇപ്പോൾ ഈ ചിന്താഗതിയാണ്, ഒടുവിൽ തുറന്നു പറഞ്ഞ് മണിക്കുട്ടൻ

0
Spread the love

ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ ആളാണ് നടന്‍ മണിക്കുട്ടന്‍. മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങിയ ഹിറ്റ് നടന്മാരോടൊപ്പവും മണിക്കുട്ടന്‍ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളത്തില്‍ എത്തിയതോടെ മണിക്കുട്ടന്റെ ജീവിതം മാറി മറിയുകയായിരുന്നു. ബിഗ് ബോസിന് ശേഷം അഭിനയവും മോഡലിങ്ങുമൊക്കെ ആയി മുന്നോട്ട് പോകുകയാണ് താരം. ഇപ്പോഴിതാ തന്റെ ഫിനാന്‍ഷ്യല്‍ സ്റ്റ്റ്റാസിനെ കുറിച്ച് മണിക്കുട്ടന്‍ തുറന്ന് പറയുകയാണ്.

മണിക്കുട്ടന്റെ വാക്കുകള്‍….

‘സിനിമയില്‍ എത്തി കുറേകാലത്തേക്ക് ഫിനാന്‍ഷ്യലി ഞാന്‍ സ്റ്റേബിള്‍ അല്ലായിരുന്നു. പപ്പ കെ എസ് ആര്‍ ടി സിയില്‍ ഡ്രൈവറായിരുന്നു. അമ്മ ഒരു സ്‌കൂളില്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് ആയിട്ട് കേറി. ഞാനിത് വരെ അങ്ങോട്ടൊന്നും വലുതായി കൊടുത്തിട്ടില്ല. ബിഗ് ബോസ് ജയിച്ച് കഴിഞ്ഞ ശേഷമാണ് വരുമാനം എന്ന നിലയില്‍ ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റൊക്കെ വന്നത്. എന്നെങ്കിലും ഞാന്‍ എത്തിപ്പെടുമോ എന്ന് ചിന്തിച്ച മേഖലയിലല്ല ഞാനിപ്പോഴുള്ളത്. പണ്ട് സിനിമ എന്നത് അത്ഭുത ലോകം ആയിരുന്നു. ഇന്നത് കുറച്ചുകൂടി ജനകീയമായി. ഫിനാന്‍ഷ്യലി എന്റെ കാര്യങ്ങളിപ്പോള്‍ ഓക്കേ ആണ്. വീടും മൂന്ന് നേരം ആഹാരവും ജിമ്മും ഉണ്ടെങ്കില്‍ തന്നെ ഞാന്‍ ഹാപ്പിയാണ്’

അതേസമയം വിവാഹത്തെ കുറിച്ചുള്ള കുറിച്ചുള്ള ചോദിച്ചപ്പോള്‍ നടന്റെ മറുപടി ഇതായിരുന്നു ‘എന്റെ കല്യാണത്തെ കുറിച്ച് പറഞ്ഞിട്ടാണ് സോഷ്യല്‍ മീഡിയ കൂടുതല്‍ എന്റര്‍ടെയ്ന്‍ ആകുന്നത്. വളരെ സീരിയസായി കല്യാണത്തെ കുറിച്ച് ആലോചിച്ച് കൊണ്ടിരുന്ന ആളായിരുന്നു ഞാന്‍. ഇപ്പോള്‍ കല്യാണം നോക്കുന്നതൊക്കെ നിര്‍ത്തി. പ്രണയ വിവാഹം ആയിരിക്കും നമുക്ക് കൂടുതല്‍ താല്പര്യം. മാട്രിമോണിയലിലോട്ടും ഞാന്‍ പോകുന്നില്ല. ഇനി നടക്കുന്നുണ്ടെങ്കില്‍ നടക്കട്ടെ എന്ന സെറ്റപ്പാണ്’.

J

മഴക്കാലത്ത് കഴിക്കല്ലേ ഈ ഭക്ഷണങ്ങൾ; കാരണമിത്..

0
Spread the love

തണുപ്പിച്ച പാനീയങ്ങൾ മഴക്കാലത്ത് ഒഴിവാക്കുന്നതാണ് ബുദ്ധി. മഴക്കാലത്തെ തണുത്ത കാലാവസ്ഥയിൽ ഇവ കഴിക്കുന്നത് തൊണ്ടവേദന പോലുള്ള അസുഖങ്ങൾ വരാൻ സാധ്യതയൊരുക്കുന്നു. തൊണ്ടയിൽ വേദനയും അസ്വസ്ഥതയും മറ്റും ഉണ്ടാക്കാൻ കാരണമാകുന്ന ഐസ്‌ക്രീമും മഴക്കാലത്ത് ഒഴിവാക്കുന്നത് നല്ലതാണ്.

ദഹിക്കാൻ അൽപം ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങളാണ് എണ്ണയിൽ വറുത്തവ. മഴക്കാലത്ത് ഇവ ദഹനപ്രശ്‌നങ്ങളും അസിഡിറ്റിയും ഉണ്ടാക്കാൻ കാരണമായേക്കാം. അതിനാൽ എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുന്നത് നല്ലതാണ്. സാധാരണയായി ശരീരത്തിന് ഏറെ ഗുണങ്ങൾ സമ്മാനിക്കുന്ന ഭക്ഷണമാണ് പയറെങ്കിലും മഴക്കാലത്ത് അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുന്നതിനാൽ ഇവയിൽ ബാക്ടീരിയകൾ വർധിക്കാനുള്ള സാധ്യതുണ്ട്.

അച്ചാറുകളും മഴക്കാലത്ത് ഒരുപാട് കഴിക്കുന്നത് നല്ലതല്ല. പലപ്പോഴും പല അച്ചാറുകളിലും ഉപ്പിന്റെ അംശം വളരെ കൂടുതൽ ആയിരിക്കും. മഴക്കാലത്ത് ഉപ്പ് കൂടുതൽ ഉള്ള ഭക്ഷണം പലപ്പോഴും ദഹനപ്രശ്‌നങ്ങളും അസിഡിറ്റിയും ഉണ്ടാക്കും അതുകൊണ്ട് ഒഴിവാക്കുന്നതാണ് നല്ലത്. മലയാളികൾ സാധാരണയായി മാങ്ങ, കാരറ്റ്, നെല്ലിക്ക എന്നിവയെല്ലാം ഉപ്പിലിട്ട് ഉപയോഗിക്കാറുണ്ട്. എന്നാൽ മഴക്കാലത്ത് ഇവ ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം

മഴക്കാലത്ത് കടലിലും മറ്റ് ജലസ്രോതസുകളിലും അമിതമായി മാലിന്യങ്ങൾ എത്താൻ സാധ്യതയുണ്ട്. ഇത് സമുദ്രജീവികളെയും മലിനീകരിക്കും. ആയതിനാൽ മഴക്കാലത്ത് മത്സ്യങ്ങൾ പരമാവധി കുറക്കാൻ ശ്രമിക്കുക.

ഇതെല്ലാം പൂർണമായും പ്രശ്‌നമാണെന്നല്ല പറയുന്നത്. എന്നാല്‍ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ മഴക്കാലത്ത് ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതായിരിക്കും എന്നാണ് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

നടന്‍ കൃഷ്ണ കുമാറിന്റെ മകളുടെ സ്ഥാപനത്തിലെ 69 ലക്ഷത്തിന്റെ തട്ടിപ്പ്; ജീവനക്കാരികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

0
Spread the love

നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്ന് മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളായ വിനിത, രാധ, നാലാം ദിവ്യ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയത്. ജീവനക്കാരികള്‍ നല്‍കിയ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ കൃഷ്ണകുമാറിനും ദിയ കൃഷ്ണകുമാറിനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇവര്‍ക്കെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം അനുവദിച്ചത്

ദിയ കൃഷ്ണ നടത്തുന്ന ആഭരണ കടയിലെ ക്യു ആര്‍ കോഡില്‍ കൃത്രിമം കാട്ടി മൂന്ന് ജീവനക്കാരികള്‍ 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. തട്ടിപ്പ് നടത്തി പണം എടുത്തതിന് രേഖകളുണ്ടെന്നും അന്വേഷണത്തോട് സഹകരിക്കാത്ത പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ എന്നും ക്രൈംബ്രാഞ്ച് കോടതി അറിയിച്ചിരുന്നു. കള്ളക്കേസ് ആണ് ഇതൊന്നും, തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ഉണ്ടായതെന്നും ജാമ്യം നല്‍കണമെന്നും ആയിരുന്നു ജീവനക്കാരികളുടെ വാദം

‘നീയൊക്കെ അങ്ങനെ ചെയ്ത് എനിക്ക് ഉയർച്ചയുണ്ടാക്കൂ’; ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾക്കും വിമർശനം, പ്രതികരിച്ച് രേണു സുധി

0
Spread the love

സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ നേരിടുന്ന താരമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. രേണു പോസ്റ്റ് ചെയുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും നെഗറ്റിവ് കമന്റുകളാണ് വരാറുള്ളത്. ഇപ്പോഴിതാ പുതിയ മേക്കോവർ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് രേണു.

ചുവപ്പ് ഫുൾ സ്ലീവ് ക്രോപ്പ് ടോപ്പിലും സ്കേർട്ടിലുമുള്ള മനോഹരമായ വിഡിയോയാണ് രേണു പങ്കുവച്ചത്. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ ഹെവി ആക്സസറീസും സ്റ്റൈൽ ചെയ്തിരിക്കുന്നു. വെള്ളയും പച്ചയും കല്ലുകൾ പതിച്ച ഹെവി ചോക്കറും കമ്മലും നെറ്റിച്ചുട്ടിയും അണിഞ്ഞിരിക്കുന്നു. ഹെവി മേക്കപ്പാണ്. ഫൗണ്ടേഷനും ലിപ്സ്റ്റിക്കും മസ്കാരയും ഉപയോഗിച്ചിരിക്കുന്നു. പിങ്ക് ഷെയ്ഡ് ലിപ്സ്റ്റിക്കാണ്

സമൂഹമാധ്യമത്തിൽ രേണു പങ്കുവച്ച വിഡിയോയെ പ്രശംസിച്ചും വിമർശിച്ചും നിരവധി കമന്റുകളും എത്തി. രേണുവിന്റെ പുതിയ മേക്കോവർ സൂപ്പറാണെന്നായിരുന്നു ചിലരുടെ കമന്റ്. അതേസമയം പുതിയ ലുക്കിനെ വിമർശിക്കുന്നവരും കുറവല്ല. വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള കമന്റുകൾക്ക് രേണു തന്നെ രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയിട്ടുണ്ട്. ഇവരെ മേക്കപ്പിടുമ്പോൾ എത്രമാത്രം ചിരി അടക്കിപ്പിടിച്ചിരിക്കും എന്നാണ് വീഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘നീയോക്കെ അവിടെ കിടന്ന് നെഗറ്റിവ് കമന്റിട്ട് എനിക്ക് ഉയർച്ചയുണ്ടാക്കൂ’ എന്നായിരുന്നു ഈ കമന്റിനു രേണുവിന്റെ രൂക്ഷഭാഷയിലുള്ള മറുപടി

പൈസ കൂടുതൽ കിട്ടിയപ്പോൾ തെറി വേർഷൻ അവർ വിറ്റു; തുണ്ട് കടലാസിനൊപ്പം എഗ്രിമെന്റും പുറത്തുവിടണം, തനിക്ക് പ്രതിഫലം തന്നുവെന്ന ലിജോയുടെ പരാമർശത്തിൽ തിരിച്ചടിച്ച് നടൻ ജോജു ജോർജ്

0
Spread the love

തെറികളുടെ പേരിൽ മലയാളികൾ ഏറെക്കാലം വിവാദമാക്കിയ ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി. ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ ഒന്ന് കൈകാര്യം ചെയ്ത നടൻ ജോജു ജോർജ് ഈയടുത്ത് നൽകിയ ഒരു ഇന്റർവ്യൂവിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ കുറിച്ച് ചില പരാമർശങ്ങൾ നടത്തിയിരുന്നു.

പ്രചരിക്കുന്ന തെറി പ്പതിപ്പ് അല്ലാതെ തെറിയില്ലാത്ത ഒരു പതിപ്പും തങ്ങൾ ഷൂട്ട് ചെയ്തിരുന്നു എന്നും തെറിയില്ലാത്ത പതിപ്പ് റിലീസിനായി ഉപയോഗിക്കുമെന്നും മറ്റേത് ചലച്ചിത്ര മേളകൾക്ക് മാത്രമേ ഉപയോഗിക്കൂ എന്നുമാണ് തന്നോട് പറഞ്ഞിരുന്നത് എന്നുമാണ് നടൻ പറഞ്ഞത്. എന്നാൽ ഇതിനും വിപരീതമായി ഓ ടി ടി റിലീസ് ചെയ്യുമ്പോൾ തന്നോട് പറയേണ്ട മര്യാദ കാണിച്ചില്ലെന്നും ചിത്രത്തിന്റെ ഭാഗമായതിന് തനിക്ക് പ്രതിഫലം കിട്ടിയില്ലെന്നും ആയിരുന്നു താരം പറഞ്ഞത്. താരത്തിന്റെ പരാമർശം വൈറൽ ആയതോടെ വൈകാതെ ചിത്രത്തിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ജോജുവിനെ പ്രതിഫലം നൽകിയതിന്റെ തെളിവടക്കം ആയിരുന്നു പെല്ലിശ്ശേരിയുടെ വിശദീകരണ പോസ്റ്റ്. ഇപ്പോഴിതാ പെല്ലിശ്ശേരിയുടെ ഫെയ്സ്ബുക്ക് കുറുപ്പിന് മറുപടിയുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ജോജു ജോർജ്.

ജോജു പറഞ്ഞത് ഇങ്ങനെ..

തെറി ഇല്ലാത്ത ഒരു വേർഷൻ ചുരുളിക്ക് ഉണ്ടായിരുന്നു. അതാണ് ഐഎഫ്എഫ്കെയിൽ അടക്കം പ്രദർശിപ്പിച്ചത്. തെറി ഇല്ലാത്ത ഒരു വേർഷൻ ലിജോ എന്നെകൊണ്ട് ഡബ് ചെയ്യിപ്പിച്ചിട്ടുണ്ട്. എന്നാൽ പൈസ കൂടുതൽ കിട്ടിയപ്പോൾ മോശം പദപ്രയോഗങ്ങൾ ഉള്ള വേർഷൻ അവർ സിനിമ ഒടിടിയ്ക്ക് വിറ്റു.

പുറത്തുവിട്ട തുണ്ട് കടലാസിനൊപ്പം ലിജോ എഗ്രിമെന്റും പുറത്തുവിടണമെന്നും ജോജു പറഞ്ഞു. താൻ ലിജോയുടെ ശത്രു അല്ലെന്നും പൊറിഞ്ചു മറിയം ജോസ് കഴിഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ കൂടെ അഭിനയിക്കണം എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു.

ചുരുളി എന്ന സിനിമയ്ക്ക് താൻ എതിരല്ല. ലഭിച്ചത് മികച്ച കഥാപാത്രമാണ്. എന്നാൽ സിനിമയിലെ മോശം പദപ്രയോഗത്തിന്റെ പേരിൽ ഞാൻ ട്രോൾ ചെയ്യപ്പെട്ടു. മക്കൾ സ്കൂളിൽ പോകുമ്പോഴും ട്രോൾ പറഞ്ഞു കളിയാക്കി.

ഇന്ന് രാവിലെ ലിജോ പോസ്റ്റിട്ടു. അതിന് തൊട്ടു മുന്‍പ് വരെ ഒരാളും തന്നെ വിളിച്ചിട്ടില്ല. തനിക്കുണ്ടായ പ്രശ്നമെന്താണെന്ന് ചോദിച്ചിട്ടില്ല. ഫാമിലിയെ ബാധിച്ചത് കൊണ്ടാണ് ഇന്റർവ്യൂവില്‍ ഇക്കാര്യം പരാമർശിച്ചത്. തന്‍റെ തെറി വച്ചിട്ടാണ് ചുരുളി മാര്‍ക്കറ്റ് ചെയ്യപ്പെട്ടത്. ചുരുളിയിലെ പോലത്തെ കഥാപാത്രം ഇനി താന്‍ ചെയ്യില്ലെന്നും- ജോജു പറഞ്ഞു

‘എന്റെ അമ്മ ദേഷ്യം വന്നാല്‍ ഇങ്ങനെ’; എല്ലാ സ്ത്രീകളും ആ കഥാപാത്രത്തെപ്പോലെയാകില്ല, തന്റെ വിവാദ സിനിമയെ കുറിച്ച് തുറന്നു പറഞ്ഞ് നിമിഷ

0
Spread the love

നിരവധി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നിമിഷ സജയന്‍. നിമിഷയുടെ കരിയറില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ചിത്രമായിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. കൊവിഡ് സമയത്ത് നേരിട്ട് ഒ ടി ടി റീലീസ് ചെയ്ത സിനിമ അന്ന് ഏറെ ചര്‍ച്ചയായി മാറിയിരുന്നു. നിമിഷയ്ക്ക് നേരെ വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കും അന്നുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയിലെ ക്ലൈമാക്‌സില്‍ കഥാപാത്രം വീട്ടിലെ ആണുങ്ങള്‍ക്ക് നേരെ വേസ്റ്റ് വെള്ളം ഒഴിച്ചതിനെക്കുറിച്ച് പറയുകയാണ് നിമിഷ.

നിമിഷയുടെ വാക്കുകള്‍…

‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയുടെ തുടക്കത്തില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രം എല്ലാ കാര്യങ്ങളെയും ചിരിച്ചുകൊണ്ടാണ് നേരിട്ടത്. ആരോടും ഒരു പരിഭവവും പറയാത്ത കഥാപാത്രമായാണ് കാണിക്കുന്നത്. എന്നാല്‍ സിനിമയുടെ അവസാനം അവള്‍ ആ വീട്ടിലെ രണ്ട് പുരുഷന്മാരുടെയും നേരെ വേസ്റ്റ് വെള്ളം ഒഴിച്ച് ദേഷ്യം പ്രകടിപ്പിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ആ കഥാപാത്രം അങ്ങനെ ചെയ്യാന്‍ കാരണം ഈ സമൂഹമാണ്. എന്നാല്‍ എല്ലാ സ്ത്രീകളും ആ കഥാപാത്രത്തെപ്പോലെയാകില്ല ദേഷ്യം പ്രകടിപ്പിക്കുന്നത്. ചിലര്‍ അപ്പോള്‍ തന്നെ റിയാക്ട് ചെയ്യും. അല്ലെങ്കില്‍ മനസില്‍ തന്നെ വെച്ചുകൊണ്ട് അങ്ങ് ജീവിക്കും. എന്റെ അമ്മ ദേഷ്യം വന്നാല്‍ അത് അപ്പോള്‍ തന്നെ പുറത്തുകാണിക്കും. അതൊക്കെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. ആ കഥാപാത്രം വളര്‍ന്ന രീതി മറ്റൊന്നായതുകൊണ്ട് അങ്ങനെ റിയാക്ട് ചെയ്തു എന്ന് മാത്രം.

ജിയോ ബേബിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍,ജിയോ ബേബി, ടി സുരേഷ് ബാബു എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ജിയോ ബേബിയുടെ നാലാമത്തെ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.

പഠന മികവിന്റെ അടിസ്ഥാനത്തിൽ ഡിവിഷൻ മാറ്റുന്ന രീതി; കുട്ടികളോട് സംസാരിക്കുന്ന രീതി മോശം; പരാതിയുമായി മുന്നോട്ടുപോകുന്നത് മറ്റു കുട്ടികൾക്കും വേണ്ടിയെന്ന് ആത്മഹത്യ ചെയ്ത കുട്ടിയുടെ പിതാവ്

0
Spread the love

നാട്ടുകല്ലില്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച സംഭവത്തില്‍ ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക് സ്‌കൂളിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിതാവ്. ഒന്‍പതാംക്ലാസുകാരി ആശിര്‍നന്ദയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ക്ക് കുറഞ്ഞതിൻ്റെ പേരില്‍ ആശിര്‍നന്ദയെ ക്ലാസ് മാറ്റി ഇരുത്തുകയായിരുന്നു. ഇതിൻ്റെ മനോവിഷമത്തിലാണ് മകള്‍ ജീവനൊടുക്കിയതെന്ന് പിതാവ് പ്രശാന്ത് പറഞ്ഞു.

ഡിവിഷന്‍ മാറ്റിയ ദിവസം സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങിയപ്പോള്‍ എന്നെ ഡിവിഷന്‍ മാറ്റി, എന്നുപറഞ്ഞു കുറേ കരഞ്ഞു എന്ന് മകള്‍ പറഞ്ഞിരുന്നു. ചേച്ചി ബസില്‍ നിന്നും ഒരുപാട് കരഞ്ഞുവെന്ന് ഇളയമകളും പറഞ്ഞു. തുടര്‍ന്നുള്ള മണിക്കൂറില്‍ ചോദിക്കുന്നതിന് മാത്രമായിരുന്നു മകള്‍ ഉത്തരം നല്‍കിയിരുന്നത്. ഹോം ട്യൂഷനില്‍ പങ്കെടുക്കുന്നതിനായി വീടിന്റെ മുകളിലത്തെ മുറിയില്‍ പോയി. കുറച്ചുകഴിഞ്ഞുനോക്കിയപ്പോഴാണ് മകളെ ഈ നിലയില്‍ കണ്ടത്,’ പിതാവ് പറഞ്ഞു

മാര്‍ക്ക് കുറഞ്ഞെന്ന് ആരോപിച്ച് സ്‌കൂളിലെ സ്റ്റെല്ലയെന്ന ടീച്ചര്‍ മീറ്റിംഗ് വിളിച്ച് ഒരു കത്തെഴുതി വാങ്ങിയിരുന്നു. അടുത്ത പരീക്ഷയ്ക്ക് മാര്‍ക്ക് ഇല്ലായെന്നാണെങ്കില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകളെ എട്ടാംക്ലാസില്‍ ഇരുത്താൻ തയ്യാറാണെന്ന് രക്ഷിതാക്കള്‍ എഴുതി ഒപ്പിട്ട കത്ത് നൽകണമെന്ന് ആവശ്യപ്പെട്ടു. കത്ത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ സ്‌കൂളിലെ നിയമം എന്നാണ് പറഞ്ഞത്. ഇപ്പറഞ്ഞ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതോടെ ഡിവിഷന്‍ മാറ്റുകയായിരുന്നു. ‘ഇ’ ഡിവിഷനിലേക്കാണ് മകളെ മാറ്റിയത്. എന്നും പരീക്ഷയായിരുന്നു സ്‌കൂളില്‍.

മാനസികമായി ടീച്ചര്‍ എന്റെ കുഞ്ഞിനെ വല്ലാതെ പീഡിപ്പിച്ചിരുന്നു. വിഷമിക്കേണ്ട നമുക്ക് നോക്കിയിട്ട് ചെയ്യാം എന്ന് കുട്ടിയോട് പറഞ്ഞിരുന്നു. ഡിവിഷന്റെ അടിസ്ഥാനം പഠനത്തിലെ മികവാണ്. പഠനത്തില്‍ പിന്നോട്ടുള്ള വിദ്യാര്‍ത്ഥികളോടുള്ള അധ്യാപകരുടെ പെരുമാറ്റം മോശമാണ്. കുട്ടികളോട് സംസാരിക്കുന്നതുപോലെയല്ല സംസാരിക്കുന്നത്. എല്‍കെജി മുതല്‍ അതേ സ്‌കൂളിലാണ്. മകള്‍ പഠിച്ചിരുന്നത്. നിയമനടപടിയുമായി മുന്നോട്ട് പോകും. വിദ്യാഭ്യാസ മന്ത്രിക്ക് പരാതി കൊടുത്തിട്ടുണ്ട്. ഇതുവരെ എന്റെ കുഞ്ഞിനെ ഇത്ര വിഷമിച്ച് ഞാന്‍ കണ്ടിട്ടില്ല. എന്റെ കുഞ്ഞിന് വേണ്ടി മാത്രമല്ല ഞാന്‍ സംസാരിക്കുന്നത്. മകൾ ഹൃദയത്തില്‍ നിന്നും വേര്‍പ്പെട്ടുപോകുന്നതിന്റെ വേദന ചെറുതല്ലെന്നും പിതാവ് പറയുന്നു.

സ്‌കൂള്‍ അധികൃതരുടെ പീഡനമാണ് ആശീര്‍നന്ദയുടെ മരണത്തിലേക്ക് നയിച്ചത് എന്ന വിവരം പുറത്തായതോടെ, വ്യാപക പ്രതിഷേധമാണ് സ്‌കൂളില്‍ നടന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുടെയും, വിവിധ രാഷ്ട്രീയ- യുവജന സംഘടനകളുടെ പ്രതിനിധികളുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മൂന്ന് അധ്യാപകരെ സ്‌കൂളില്‍ നിന്നും പുറത്താക്കി. ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ജോയ്‌സി.ഒ.പി, അധ്യാപകരായ അ.ഠ.തങ്കം, സ്റ്റെല്ലാ ബാബു എന്നിവരെയാണ് പുറത്താക്കിയത്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts