Home Blog Page 125

മീര ജാസ്മിന്റെ ആ തീരുമാനം എന്റെ അഹങ്കാരത്തിന് ഏറ്റ അടിയായിരുന്നു; വർഷങ്ങൾക്ക് ശേഷം ഉള്ള് തുറന്ന് ലാൽ ജോസ്

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാല്‍ ജോസ് . അയാളും ഞാനും തമ്മില്‍, ക്ലാസ്‌മേറ്റ്‌സ്, മീശമാധവന്‍, ഡയമണ്ട് നെക്ലേസ് തുടങ്ങി മലയാളി എന്നെന്നും ഓര്‍ത്തിരിക്കുന്ന സിനിമകള്‍ ഒരുക്കിയ സംവിധായകന്‍. തന്റെ സിനിമകളിലൂടെ പുതുമുഖ നായികമാരെ കണ്ടെത്തുന്നതിലും ശ്രദ്ധേയനാണ് ലാല്‍ ജോസ്. അനുശ്രീ, മീര നന്ദന്‍, സംവൃത സുനില്‍ തുടങ്ങിയ നടിമാരുടെ കരിയറില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട് ലാല്‍ ജോസ് എന്ന സംവിധായകന്‍.

തന്റെ ആ തീരുമാനങ്ങള്‍ക്ക് പിന്നില്‍ ഒരു കാരണമുണ്ടെന്നാണ് ലാല്‍ ജോസ് പറയുന്നത്. തന്റെ അഹങ്കാരത്തിന് ലഭിച്ചൊരു അടിയാണ് പുതുമുഖ നടിമാരെ തേടുന്നതിലേക്ക് തന്നെ നയിച്ചതെന്നാണ് ലാല്‍ ജോസ് പറയുന്നത്. ഒരിക്കല്‍ കഥ പറയാന്‍ മീര ജാസ്മിനെ കണ്ടപ്പോഴുണ്ടായ സംഭവത്തെക്കുറിച്ചാണ് ലാല്‍ ജോസ് പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

കഥ പറയാന്‍ എനിക്ക് കഴിവുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നാണ് ലാല്‍ ജോസ് പറയുന്നത്. ആര്‍ട്ടിസ്റ്റുകളെ ബുക്ക് ചെയ്യാന്‍ പോകുമ്പോള്‍ അവരോട് കഥ പറയും. പലപ്പോഴും എന്നിലുള്ള വിശ്വാസം കൊണ്ട് അവര്‍ കഥ മുഴുവിപ്പിക്കാറേയില്ല എന്നാണ് അദ്ദേഹം പറയുന്നത്. പക്ഷെ നമ്മള്‍ നല്ല കഥ പറച്ചിലുകാരനാകണം. കഥ പറഞ്ഞ് കണ്‍വിന്‍സ് ചെയ്യിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.ആദ്യം എന്റെ അഹങ്കാരത്തിന് കിട്ടിയ അടി മുല്ല എന്ന സിനിമയ്ക്ക് വേണ്ടി മീര ജാസ്മിനെ സമീപിച്ചപ്പോഴായിരുന്നു എന്നാണ് ലാല്‍ ജോസ് പറയുന്നത്.

കൊല്‍ക്കത്തയില്‍ വച്ചാണ് ലാല്‍ ജോസ് മീര ജാസ്മിനോട് മുല്ലയുടെ കഥ പറയുന്നത്. അന്ന് മീര ജാസ്മിന്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സമയമാണ്.”മീര ജാസ്മന്‍ കല്‍ക്കട്ട ന്യൂസ് എന്ന സിനിമയില്‍ അഭിനയിക്കുകയാണ്. ദിലീപും അവിടെയുണ്ട്. കഥ പറഞ്ഞപ്പോള്‍ അറിയിക്കാം എന്ന് പറഞ്ഞു. ഞാന്‍ നാട്ടിലെത്തിയപ്പോള്‍ ദിലീപ് എന്നെ വിളിച്ചു. അത് നടക്കാന്‍ സാധ്യത കുറവാണ്, അവള്‍ക്ക് ലാലു കഥ പറഞ്ഞിട്ട് മനസിലായിട്ടില്ലെന്ന് ദിലീപ് പറഞ്ഞു. എന്റെ കോണ്‍ഫിഡന്‍സ് മുഴുവന്‍ പോയി. അങ്ങനെയാണ് പുതിയ പെണ്‍കുട്ടികളെ നായികയാക്കുന്നത്. മൂല്ലയില്‍ മീര നന്ദനായിരുന്നു നായിക. അപ്പോള്‍ കഥ പറയേണ്ട കാര്യമില്ല. കഥാപാത്രം പറഞ്ഞു കൊടുത്താല്‍ മതി.” എന്നാണ് ലാല്‍ ജോസ് പറയുന്നത്.

2008 ലാണ് മുല്ല പുറത്തിറങ്ങുന്നത്. ദിലീപ് നായകനായ ചിത്രത്തില്‍ മീര നന്ദനായിരുന്നു നായിക. ടെലിവിഷന്‍ അവതാരകയായിരുന്ന മീരയുടെ അരങ്ങേറ്റ ചിത്രമാണ് മുല്ല. പക്ഷെ ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല

നാഷണൽ ക്രഷിന് ക്യൂട്ട്നെസ്സ് മാത്രമല്ല വശം; വ്യത്യസ്ത ഭാവത്തിൽ രശ്മിക മന്ദാന

0
Spread the love

ചുരുങ്ങിയ കാലത്തിനുള്ളിൽ തെന്നിന്ത്യൻ സിനിമ പ്രേമികളുടെ മനംകവർന്ന നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുകയാണ്. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ.

നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം. ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് രശ്‌മിക പറഞ്ഞു.

പിസിഒഡി കാരണം പൊറുതിമുട്ടിയോ; നിയന്ത്രിക്കാം ഈ ഒറ്റ ഡ്രിങ്കിലൂടെ..

0
Spread the love

ഇന്നത്തെ കാലത്ത് ഭൂരിഭാഗം സ്ത്രീകളിലും കണ്ടുവരുന്ന ഹോര്‍മോണ്‍ സംബന്ധമായ രോഗമാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം അഥവ പിസിഒഡി. ശരീരത്തില്‍ ഹോര്‍മോണ്‍ വ്യത്യാനത്തിലൂടെ ക്രമരഹിതമായ ആര്‍ത്തവം, ശരീരഭാരത്തിലുണ്ടാകുന്ന വ്യത്യാസം, മുഖക്കുരു, പ്രത്യുല്‍പ്പാദനത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു. വൈദ്യചികിത്സ തേടേണ്ട രോഗമാണ് പിസിഒഡി. എന്നാല്‍ പിസിഒഡി ഒരു പരിധി വരെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന പാനീയം പരിചയപ്പെടാം.

അടുക്കളയില്‍ സാധാരണയായി ഉണ്ടാകുന്ന ചില സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ട് ഉണ്ടാക്കാവുന്ന പാനീയമാണ് ഇത്. ജീരകം, ചുക്ക് പൊടി, നെയ്യ്, മല്ലി തുടങ്ങിയവ ഉപയോഗിച്ച് പാനീയം ഉണ്ടാക്കാം. ഈ പാനീയം ശരീരത്തില്‍ ഉണ്ടാകുന്ന മുഴകള്‍ വീക്കം എന്നിവ കുറയാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതെല്ലാം ചേര്‍ന്ന പാനീയം ഗര്‍ഭാശയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുകയും, പിസിഒഡി ലക്ഷണങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുന്നു.

മല്ലി, ജീരകം, നെയ്യ്, ചുക്ക് പൊടി തുടങ്ങിയവ ശരീരത്തിലെ ഹോര്‍മോണിനെ സന്തുലിതമാക്കാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജീരകം- പിസിഒഡി മൂലം അസന്തുലിതമാകുന്ന ഇന്‍സുലിന്റെ അളവ് ക്രമീകരിക്കുന്നതിനും, ദഹനം മെച്ചപ്പെടുത്തുന്നതിനും ജീരകം സഹായിക്കുന്നു.

മല്ലി- ദഹന പ്രക്രിയയെ സുഖമമാക്കുകയും, മെറ്റബോളിസം നന്നായി നടക്കുന്നതിനും മല്ലി സഹായിക്കുന്നത്.

ഇഞ്ചി- ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്കുണ്ടാവുന്ന വേദനകളും, ബ്ലീഡിങും ഒരു പരിധി വരെ കുറയ്ക്കാന്‍ ഇഞ്ചി ഗുണം ചെയ്യുന്നു.

നെയ്യ്- ഹോര്‍മോണ്‍ ഉല്‍പ്പാദനത്തെ സഹായിക്കുകയും, അവശ്യ പോഷണങ്ങളുടെ ആഗിരണത്തിന് സഹായിക്കുകയും, പ്രത്യുല്‍പ്പാദന വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പദാര്‍ത്ഥമാണ് നെയ്യ്.

പാനീയം ഉണ്ടാക്കുന്നതെങ്ങനെ?

ഒരു പാനില്‍ അര ടീസ്പൂണ്‍ നെയ്യ് ചൂടാക്കുക. ഇതിലേക്ക് കാല്‍ ടീസ്പൂണ്‍ ചുക്ക് പൊടി, അര ടീസ്പൂണ്‍ മല്ലി, ജീരകം എന്നിവ ചേര്‍ക്കുക. തവിട്ട് നിറമാകുന്നത് വരെ ഇവ വറുക്കുക. ശേഷം ഒരു കപ്പ് വെള്ളം ഈ മിശ്രിതത്തില്‍ ഒഴിച്ച് വെള്ളം പകുതിയാകുന്നത് വരെ തിളപ്പിക്കുക. ഇത് വെറും വയറ്റില്‍ ദിവസത്തില്‍ ഒരു നേരം കുടിക്കുന്നത് പിസിഒഡി കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

‘ജാനകി എന്ന പേരിന് എന്താണ് കുഴപ്പം’; സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

0
Spread the love

സുരേഷ് ഗോപി ചിത്രം ജെഎസ്കെയുടെ റിലീസുമായി ബന്ധപ്പെട്ട കേസില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി കേരള ഹൈക്കോടതി. ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. നേരത്തെയും സമാനമായ പേരുകളില്‍ സിനിമകള്‍ ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോള്‍ എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡും റിവൈസിങ് കമ്മിറ്റിയും ജെഎസ്കെയ്ക്ക് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ഇത്തരം പേരുകള്‍ ഉപയോഗിക്കരുതെന്ന് നിയമപ്രകാരം വ്യവസ്ഥകളുണ്ട്, അത് മതവികാരത്തെ അടക്കം വൃണപ്പെടുത്തുമെന്ന തരത്തിലാണ് സെന്‍സര്‍ ബോര്‍ഡ് മറുപടി പറയാന്‍ ശ്രമിച്ചത്. പക്ഷേ അങ്ങനെ ഒന്നും ഇല്ല. ഭരണഘടന അനുശാസിക്കുന്ന പ്രകാരമുള്ളൊരു പേരില്‍ എന്താണ് പ്രശ്നമെന്നാണ് നിര്‍മാതാക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മറു ചോദ്യം ചോദിച്ചത്. നിയമവിരുദ്ധമായൊന്നും ഈ സിനിമയിലോ പേരിലോ ഇല്ല പിന്നെ എന്തുകൊണ്ട് പ്രദര്‍ശനാനുമതി നിഷേധിക്കുന്നതെന്ന ചോദ്യവും നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നും ചോദിച്ചു

അതേസമയം, എന്തുകൊണ്ടാണ് റിവൈസിങ് കമ്മിറ്റിയും സെന്‍സര്‍ ബോര്‍ഡും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് നിര്‍മാതാക്കള്‍ മറുപടി നല്‍കിയില്ലെന്ന ചോദ്യവും ഹൈക്കോടതി ചോദിച്ചു. അതിലൊരു കൃത്യമായ മറുപടി നല്‍കാന്‍ കോടതി ഇപ്പോള്‍ സമയം അനുവദിച്ചിട്ടുണ്ട്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും.

‘ജാനകി’ എന്നത് മുപ്പത്തി മുക്കോടി ദേവതകളിൽ ഒന്ന്; ഇങ്ങനെയെങ്കിൽ ഭാവിയിൽ നമ്പർ ഇട്ട് കഥാപാത്രങ്ങൾ ഉണ്ടാക്കേണ്ടി വരും: രഞ്ജി പണിക്കർ

0
Spread the love

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത് വലിയ വാർത്തയായിരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് ജാനകി എന്നായതാണ് പ്രദർശനം വിലക്കാൻ കാരണമായത്. ജാനകി എന്ന പേര് മാറ്റണം എന്നായിരുന്നു സെൻസർ ബോർഡ് നിർദേശിച്ചത്. ഇതിന് പിന്നാലെ സെൻസർ ബോർഡിന്റെ വിചിത്ര ന്യായത്തെ വിമർശിച്ച്ഫെഫ്ക രംഗത്തെത്തിയിരുന്നു. ഇപ്പോഴാ ഇപ്പോൾ ഇതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് എത്തയിരിക്കുകയാണ്

രഞ്ജി പണിക്കരുടെ വാക്കുകൾ

‘വ്യക്തികൾക്ക് നമ്മുടെ സംസ്കാരവും പാരമ്പര്യവും അനുസരിച്ച് ലഭിക്കുന്ന എല്ലാ നാമങ്ങളും ഏതെങ്കിലും അർത്ഥത്തിൽ ദൈവ നാമങ്ങളുമായി ബന്ധപ്പെട്ടതാണ്. അത് ഏത് മതമായാലും. ഒരു പേരിനെ സംബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങൾ നാളെ കഥാപാത്രങ്ങൾക്ക് പേരിന് പകരം നമ്പർ ഇടേണ്ട സാഹചര്യത്തിലേക്ക് പോയേക്കാം. ജാനകി എന്നത് മുപ്പത്തി മുക്കോടി ദേവതകളിൽ ഒന്നിന്റെ പേരാണെങ്കിൽ എല്ലാ മതങ്ങളുമായി ബന്ധപ്പെട്ട് ഇതേ അപകട സാധ്യതയുണ്ട്. വരാനിരിക്കുന്ന അന്തരീക്ഷത്തിന്റെ ഭീകരത വിളിച്ചു പറയുന്ന ഏറ്റവും പുതിയ സംഭവമായാണ് ഇതിനെ കാണേണ്ടത്. ഇനി സിനിമയിലും, നാടകത്തിലും, എല്ലാം നമ്പർ ഇട്ട് കഥാപാത്രങ്ങൾ ഉണ്ടാകേണ്ട സാഹചര്യം ഉണ്ടാകും

എന്റെ അറിവിൽ രേണു സുധിയുമായി ഇതുവരെയും യാതൊരു പ്രശ്നവുമില്ല; വിവാദ വീഡിയോയിൽ പ്രതികരിച്ച് മിനി സ്ക്രീൻ താരം അനുമോൾ

0
Spread the love

അവാർഡ് വേദിയിൽ മിനിസ്ക്രീൻ താരം അനുമോളെ കണ്ടപ്പോൾ രേണു സുധി മൈൻഡ് ചെയ്തില്ല എന്ന തരത്തിൽ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ചില വീഡിയോകൾ പ്രചരിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രതികരിച്ച് അനുമോൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. രേണുവുമായി തനിക്ക് യാതൊരു വിധത്തിലുമുള്ള പ്രശ്നങ്ങളും ഇല്ലെന്നും ആ പരിപാടി നടക്കുന്ന തലേദിവസം പോലും രേണു തന്നെ വിളിച്ചിരുന്നു എന്നും അനുമോൾ പറയുന്നു

”വീഡിയോ ഞാനും കണ്ടിരുന്നു, രേണു ചേച്ചിയും ഞാനും തമ്മിൽ വേറെ പ്രശ്നങ്ങൾ ഒന്നുമില്ല. ഈ പറയുന്ന വിഷയം ഉണ്ടാകുന്നതിന്റെ തലേദിവസം എന്നെ പുള്ളിക്കാരി വിളിച്ചിട്ടുണ്ടായിരുന്നു. മോൾ ആ പ്രോഗ്രാമിന് വരുന്നുണ്ടോ. ഞാനും തിരുവനന്തപുരത്തേക്ക് വരുന്നുണ്ട് എന്നു പറഞ്ഞതാണ് വിളിച്ചത്. അവിടെ വന്നപ്പോഴും ഞങ്ങൾ സംസാരിച്ചതാണ്. ഞാൻ ഒരു സംവിധായകന്റെ മുപ്പതാം വർഷത്തെ ആഘോഷത്തിലാണ് പങ്കെടുത്തത്. ചേച്ചി മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനാണ് എത്തിയത്- അനുമോള്‍ വിശദമാക്കി.അന്ന് ചേച്ചിക്ക് ഒരു അവാർഡും ഉണ്ടായിരുന്നു. അങ്ങനെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തലേദിവസം എന്നെ വിളിക്കില്ലല്ലോ- അനുമോള്‍ വ്യക്തമാക്കി.

ആ വീഡിയോയിൽ ചേച്ചിയുടെ മുഖം ഞാനും ശ്രദ്ധിച്ചു. മനുഷ്യൻ അല്ലേ, എന്തെങ്കിലും വിഷമത്തിൽ ഇരുന്നതാകാം. എനിക്ക് അറിയില്ല. അല്ലാതെ ഞാനും ചേച്ചിയും തമ്മിൽ യാതൊരു പ്രശ്നങ്ങളും ഇല്ല. എന്റെ ചില കൂട്ടുകാരും എന്നോട് ചോദിച്ചു എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന്. ആ പ്രോഗ്രാമിനു ശേഷം ഞങ്ങൾ വിളിച്ചു സംസാരിച്ചിട്ടൊന്നുമില്ല. പക്ഷേ, എന്റെ അറിവിൽ ഞങ്ങൾ തമ്മിൽ ഇതുവരെയും യാതൊരു പ്രശ്നവും ഇല്ല. നമ്മൾ എന്തിനാണ് ഇതൊക്കെ മൈൻഡ് ചെയ്യുന്നത്?”, ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അനുമോൾ അനുക്കുട്ടി പറഞ്ഞു

ബി ജെ പി എന്നൊരു ടാഗ് വന്നതോടുകൂടി അച്ഛൻ ചെയ്തതെല്ലാം നാട്ടുകാർ മറന്നു; പലരും വിളിക്കുന്നത് പറയാൻ പറ്റാത്ത വാക്കുകളാണ്, സുരേഷ് ഗോപിയുടെ മകൻ

0
Spread the love

ആൾക്കാരെ അടിച്ചമർത്താനും ആക്ഷേപിക്കാനും മാത്രമുള്ള പ്ലാറ്റ്‌ഫോമായി സോഷ്യൽ മീഡിയ മാറിയെന്ന് സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഒരു പരിധിവരെ സോഷ്യൽ മീഡിയയിലുള്ളവരെ പേടിച്ച് നടക്കേണ്ട അവസ്ഥയാണെന്നും മാധവ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കവേയാണ് നടൻ ഇക്കാര്യം പറഞ്ഞത്

എന്റെ അച്ഛന്റെ ലൈഫ് ഹിസ്റ്ററി ട്രാക്ക് ചെയ്തുകഴിഞ്ഞാൽ അദ്ദേഹം എന്തൊക്കെയാണ് ചെയ്തതെന്നറിയാം. പക്ഷേ ബി ജെ പി എന്നൊരു ടാഗ് വന്നതോടുകൂടി അത് മറന്നുപോയ നാട്ടുകാരുണ്ട്. സിനിമ ചെയ്യുമ്പോൾ വീണ്ടും സുരേഷ് ഗോപിയാകും. അല്ലാത്തപ്പോൾ അച്ഛനെ പലരും വിളിക്കുന്നത് എനിക്ക് ഇവിടെ പറയാൻ പറ്റാത്ത വാക്കുകളാണ്.

ഒരു എംപിയെന്ന നിലയിലും മന്ത്രിയെന്ന നിലയിലും അദ്ദേഹം എന്തൊക്കെ ചെയ്‌തെന്ന് അന്വേഷിക്കാനൊന്നും അവർക്കാകില്ല. നെഗറ്റീവ് പറയാൻ എല്ലാവർക്കും ഇഷ്ടമാണ്. ബ്രാഹ്മണനായി ജനിച്ച് അമ്പലത്തിലൊരു പൂജാരിയായി കൊള്ളാമെന്ന് അച്ഛൻ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞതാണ്. തനിക്കെന്താകണമെന്ന് ഒരു മനുഷ്യന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഇപ്പോൾ ഞാൻ പറയുകയാണ്, അടുത്ത ജന്മത്തിലൊരു ക്രിസ്ത്യാനിയായി ജനിക്കണമെന്ന്. അതെന്റെ അവകാശമാണ്. എന്റെ തീരുമാനമാണ്. ഞാൻ ആരെയും ദ്രോഹിക്കുന്നില്ലല്ലോ. അതിനെയും ചിലർ കളിയാക്കും

ചില കാര്യങ്ങൾ വേദനിപ്പിക്കും. ഇന്നും മറക്കാത്തൊരു കാര്യമുണ്ട്. എല്ലാ ദിവസവും ഓർമവരും അത്. അങ്ങനെയാണെങ്കിൽ നിന്റെ ഭാര്യയേയും പെൺമക്കളെയും എനിക്ക് തന്നിട്ടുപോ എന്ന കമന്റ്. അവനെയൊക്കെ വീട്ടിൽകയറി തല്ലണ്ടേ. അപ്പോൾ നമ്മൾ കുറ്റക്കാരാകും. ഇപ്പോഴും നിയന്ത്രണമില്ലാത്ത വർത്തമാനമാണ്. ഇങ്ങനെ പറയാൻ ഫെയ്ക്ക് അക്കൗണ്ടുവരെ ഉണ്ടാക്കിവച്ചവരുണ്ട്. കേൾക്കുന്നവരും മക്കളാണെന്ന് ഓർക്കുന്നില്ല.’- മാധവ് സുരേഷ് പറഞ്ഞു.

‘അസാധാരണ വനിതകൾ’,’ഭയാനകമായ സാഹചര്യം’; 2 തവണ പാളിപോയ ഫ്ലൈറ്റ് ലാന്‍ഡിങിനെ കുറിച്ചും രോമാഞ്ചം തോന്നിയ നിമിഷത്തെ കുറിച്ചും നടൻ പെപ്പെ

0
Spread the love

ഐ ആം ഗെയിം സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ഹൈദരാബാദിൽ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്നതിനിടയില്‍ ഫ്ളൈറ്റ് യാത്രക്കിടെയുണ്ടായ മറക്കാനാകാത്ത അനുഭവം പങ്കുവച്ച് നടന്‍ ആന്റണി വർഗീസ്. കാലാവസ്ഥ പ്രതികൂലമായതിനാൽ ലാൻഡിംഗ് ചെയ്യാനായില്ലെന്നും എന്നാൽ വിമാനത്തിൽ ഉണ്ടായിരുന്ന വനിതാ പൈലറ്റ് ആ സമ്മർദ്ദ ഘട്ടത്തിൽ എടുത്ത തീരുമാനം അതിശയിപ്പിച്ചെന്നും പറയുകയാണ് നടൻ. ഇൻഡിഗോ 6E 6707 എന്ന വിമാനത്തിലാണ് നടൻ യാത്ര ചെയ്തിരുന്നത്

‘ഇന്നലെ നടന്നത് ആലോചിക്കുമ്പോൾ ഇപ്പോഴും അത്ഭുതമാണ്. ഐ ആം ഗെയിമിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം, ഹൈദരാബാദിൽ നിന്ന് കൊച്ചിയിലേക്കുള്ള ഇൻഡിഗോ 6E 6707 വിമാനത്തിൽ ഞാൻ കയറി. സാധാരണയാത്രയായിരുന്നു അത്. എന്നാൽ ആ യാത്ര തികച്ചും വ്യത്യസ്തമായ അനുഭവമായി മാറിയിരിക്കുകയാണ്.

ഫ്‌ളൈറ്റ് കൊച്ചിയിലേക്ക് അടുക്കുന്നതിനിടയില്‍ കാലാവസ്ഥ പ്രതികൂലമായി. റൺവേയിൽ നിന്ന് ഏതാനും അടി ഉയരത്തിൽ ആദ്യത്തെ ലാൻഡിംഗ് ശ്രമം പൈലറ്റിന് ഉപേക്ഷിക്കേണ്ടി വന്നു. രണ്ടാമത്തെ ശ്രമം കൂടുതൽ ബുദ്ധിമുട്ടായിരുന്നു, ആ ശ്രമത്തിലും ലാന്‍ഡ് ചെയ്യേണ്ടെന്നായിരുന്നു പൈലറ്റിന്‍റെ തീരുമാനം. റൺവേയിൽ പോലും തട്ടാതെ, അവൾ വിമാനം വീണ്ടും ആകാശത്തേക്ക് ഉയർത്തി. രോമാഞ്ചം തോന്നിയ നിമിഷം

സമ്മര്‍ദം നിറഞ്ഞ ആ സമയത്ത് വളരെ ശാന്തതയോടെയും വ്യക്തതയോടെയും തീരുമാനമെടുത്ത പൈലറ്റ് ഇന്ധനം നിറയ്ക്കുന്നതിനായി വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. ക്യാബിനിലെ പിരിമുറുക്കത്തില്‍ യാത്രക്കാര്‍ ഒരു നിമിഷം പരിഭ്രാന്തരായെങ്കിലും ഫ്ളൈറ്റിലെ ജീവനക്കാരായ എല്ലാ സ്ത്രീകളും, സാഹചര്യം കൈകാര്യം ചെയ്ത രീതി പ്രചോദനാത്മകമായിരുന്നു. ഇന്ധനം നിറച്ച ശേഷം, ഞങ്ങൾ വീണ്ടും പറന്നുയർന്ന് ഒടുവിൽ കൊച്ചിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

വിമാനത്തിന്‍റെ ചക്രങ്ങള്‍ നിലത്ത് തൊട്ടതും, ക്യാബിനില്‍ കരഘോഷം മുഴങ്ങി. കോക്ക്പിറ്റിലെയും ക്യാബിനിലെയും അസാധാരണ വനിതകൾക്ക് – നിങ്ങളുടെ പെട്ടെന്നുള്ള തീരുമാനങ്ങൾ, കൃത്യത, പ്രൊഫഷണലിസം എന്നിവ ഒരു ഭയാനകമായ സാഹചര്യത്തെ ബഹുമാനത്തിന്റെയും നന്ദിയുടെയും നിമിഷമാക്കി മാറ്റി. നന്ദി’, ആന്റണി വർഗീസ് കുറിപ്പില്‍ പറയുന്നു.

‘ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള’ പ്രദര്‍ശനാനുമതി തടഞ്ഞ സംഭവം; ഫെഫ്കയുടെ നേതൃത്വത്തിൽ സമരത്തിനൊരുങ്ങി സിനിമാ സംഘടനകൾ

0
Spread the love

സുരേഷ് ഗോപി നായകനാകുന്ന ജെസ്‌കെ: ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ ചലച്ചിത്ര സംഘടനകൾ. സിനിമയ്ക്ക് പൂർണ പിന്തുണയുമായി ഫെഫ്ക രംഗത്ത് എത്തി. സിനിമയുടെ ട്രെയ്‌ലറും ടീസറും അംഗീകരിച്ച സെൻസർ ബോർഡ് സിനിമയ്ക്ക് മറ്റൊരു മാനദണ്ഡമാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറിയായ ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു. ഇതിനെതിരെ സമരത്തിനൊരുങ്ങിയിരിക്കുകയാണ് സംഘടനകൾ.

തിങ്കളാഴ്ച തിരുവനന്തപുരത്ത് സിബിഎഫ്‌സി റീജിയണല്‍ ഓഫീസിന് മുന്നിലാണ് സമരപരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്. ഫെഫ്ക, നിർമാതാക്കളുടെ സംഘടന, അഭിനേതാക്കളുടെ സംഘടനയായ അമ്മ എന്നിവരുടെ പ്രാതിനിധ്യം സമരത്തിലുണ്ടാകുമെന്ന് ഫെഫ്ക അറിയിച്ചു.

ഇന്നലെ സിനിമയുടെ സംവിധായകനുമായി ദീർഘമായി സംസാരിച്ചു. സിനിമ കണ്ടതിന് ശേഷം കമ്മിറ്റി അംഗങ്ങൾ സംവിധായകനെ കണ്ടിരുന്നു. അവരുടെ ഒരേ ഒരു ആവശ്യം ആ കഥാപാത്രത്തിന്റെ പേര് മാറ്റണം എന്നായിരുന്നു. സിനിമയെ വളരെ അധികം അഭിനന്ദിച്ചാണ് സംസാരിച്ചത്. സാമൂഹിക പ്രസക്തിയുള്ള സിനിമയാണ് സംവിധാന മികവും നന്നായിട്ടുണ്ട് എന്ന് പറഞ്ഞതിന് ശേഷം അവർ പറഞ്ഞത് ഈ പേര് മാറ്റണം എന്നായിരുന്നു.

പേര് മാറ്റുമ്പോൾ സ്വാഭാവികമായും ടൈറ്റിൽ നിന്നും പേര് മാറ്റേണ്ടി വരും. കാരണമായി അവർ ചൂണ്ടിക്കാണിച്ചത് സമാനായി ഇതിന് മുൻപ് രണ്ട് തവണ ഉണ്ടായിട്ടുണ്ട് എന്നാണ്. ഒന്ന് മലയാളിയായ പത്മകുമാറിന്റ സിനിമയിൽ നിന്ന് ജാനകി എന്ന പേര് മാറ്റി ജയന്തി എന്നാക്കേണ്ടി വന്നിട്ടുണ്ട്, മറ്റൊന്ന് വിവേക് അക്നി ഹോത്രിയുടെ സിനിമയാണ്. രണ്ടിടത്തും അവരുടെ നിർദേശം സ്വീകരിക്കപ്പെട്ടു. പേര് മാറ്റി. അങ്ങനെ ഉള്ളപ്പോൾ ഇതിന് ബുദ്ധിമുട്ട് ഉണ്ട്

അവരുടെ സംസാരത്തിൽ സംവിധായകന് തോന്നിയത് എന്തായാലും ഇത് കോടതിൽ പോയി കോടതി തീരുമാനിച്ചാൽ പ്രശ്നം ഇല്ലാലോ. അതുകൊണ്ട് അവരായി ഒരു നിലപാട് എടുക്കുന്നില്ല എന്നാണ് മനസിലാകുന്നത്. എന്നാൽ ഇവിടെ സങ്കടമായി മൂന്ന് നാല് ചോദ്യങ്ങൾ ഉണ്ട്. ഈ സിനിമയുടെ ട്രെയ്‌ലറും ടീസറും സെൻസർ ബോർഡ് ക്ലിയർ ചെയ്തതാണ്. ഇതേ കഥാപാത്രത്തിന്റെ പേരാണ് ട്രൈലറിലും ടീസറിലും ഉള്ളത്. ഇത് കേരളത്തിലെ തിയേറ്ററുകളിൽ ഒരു മാസകാലം പ്രദർശിപ്പിക്കുന്നുണ്ട്. അതിനകത്ത് ഒരു ക്രമസമാധാന പ്രശ്നം ഉണ്ടായതായി അറിയില്ല. അപ്പോൾ ടീസറിനും ട്രെയ്‌ലറിനും ഒരു മാനദണ്ഡം. സിനിമയ്ക്ക് മറ്റൊരു മാനദണ്ഡം

തിരുവനന്തപുരത്ത് പ്രാദേശിക കമ്മിറ്റി കണ്ട സിനിമ മുംബൈയിലേക്ക് അയക്കുകയായിരുന്നു. സിനിമ കാണാതെ അതിന്റെ ചുരുക്കമായ സിനോപ്‌സിസ് മാത്രം വായിച്ചുകൊണ്ട് മാത്രം സിബിഎഫ്‌സി ചെയര്‍മാന്‍ ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടുന്നത്. ഇത് ഈ ഒരൊറ്റ സിനിമയ്ക്ക് വേണ്ടിയുള്ള പോരാട്ടമല്ല. ചിത്രത്തിന്റെ നിര്‍മാതാക്കളും വലിയ ആശങ്കയിലാണ്. എത്രനാള്‍ കോടതിയില്‍ കയറി ഇറങ്ങും. പേര് മാറ്റാന്‍ അവര്‍ നിര്‍ബന്ധിതരായാലും അത്ഭുതമില്ല. നാളെ ഒരു സിനിമയ്ക്കും ഇങ്ങനെയൊരു ദുരവസ്ഥയുണ്ടാകരുത്, ഫെഫ്ക ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ പറഞ്ഞു.

കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫർക്ക് നേരെ കയ്യേറ്റം; മർദിച്ചത് നടനൊപ്പം എത്തിയവർ

0
Spread the love

കൊട്ടിയൂർ ക്ഷേത്രത്തിൽ നടൻ ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തതായി പരാതി. ഫോട്ടോഗ്രാഫർ സജീവൻ നായരെയാണ് കൈയേറ്റം ചെയ്തത്. ജയസൂര്യയുടെ കൂടെയുണ്ടായിരുന്നവരാണ് കൈയേറ്റം ചെയ്തതെന്നാണ് വിവരം.

ഇന്ന് രാവിലെ എട്ടരയോടെ അക്കരെ കൊട്ടിയൂരാണ് സംഭവം നടന്നത്. ചടങ്ങുകൾ കഴിയുംവരെ ഫോട്ടോയെടുക്കാൻ കൊട്ടിയൂർ ദേവസ്വം ബോർഡ് ഏർപ്പാടാക്കിയ വ്യക്തിയാണ് സജീവൻ നായർ. പ്രാദേശിക മാദ്ധ്യമപ്രവർത്തകൻ കൂടിയാണ്

രാവിലെ ജയസൂര്യ എത്തിയ സമയത്ത്, ഫോട്ടോയെടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടതുപ്രകാരമാണ് സജീവൻ ചിത്രം പകർത്താൻ ശ്രമിച്ചത്. ഇതിനിടയിലാണ് കൈയേറ്റമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. മർദനമേറ്റ സജീവൻ കൊട്ടിയൂരിലെ ആശുപത്രിയിൽ ചികിത്സ തേടി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts