Home Blog Page 14

നിയമയുദ്ധത്തിനൊടുവിൽ ആഭ്യന്തര കുറ്റവാളി തിയറ്ററുകളിലേക്ക്; ആസിഫ് അലി ചിത്രത്തിന് പ്രദർശനാനുമതി നൽകി സുപ്രീം കോടതി

0
Spread the love

നിയമയുദ്ധങ്ങൾക്കൊടുവിൽ ആഭ്യന്തര കുറ്റവാളി തിയറ്ററുകളിലേക്ക് എത്തുന്നു. ആസിഫ് അലി നായകനായെത്തുന്ന ചിത്രം കുറച്ചു നാളുകളായി നിയമപ്രശ്നത്തിലകപ്പെട്ടിരിക്കുകയായിരുന്നു.ചിത്രത്തിന്റെ ആദ്യ നിർമാതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നിർമാണ പങ്കാളികൾ ഇപ്പോഴത്തെ സിനിമയുടെ നിർമാതാവായ നൈസാം സലാമിനെതിരെ നൽകിയ പരാതിയെ തുടർന്നാണ് ഹൈക്കോടതി റിലീസ് തടഞ്ഞത്. കാത്തിരിപ്പിനൊടുവിൽ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കിയത്.

നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാർ ആണ്. ചിത്രത്തിനെതിരെ ആരോപണവുമായി കോടതിയിൽ പോയ ആരുടെയും കൈയിൽ നിന്ന് ആഭ്യന്തര കുറ്റവാളി നിർമിക്കാൻ പണം വാങ്ങിയിട്ടില്ലെന്നും നൈസാം സലാം പറഞ്ഞു.

വാങ്ങാത്ത കാശ് തിരികെ കൊടുക്കാൻ പറയുമ്പോൾ അതിനെ ബ്ലാക്ക് മെയിലിങ് എന്നേ പറയാനാകൂ എന്നും നൈസാം സലാം മുൻപൊരു വിഡിയോയിൽ പറഞ്ഞിരുന്നു. നൈസാം സലാമിന് വേണ്ടി അഡ്വ ഉമ ദേവി, അഡ്വ സുകേഷ് റോയ്, അഡ്വ മീര എന്നിവർ ഹാജരായി. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയ്നർ ആയാണ് ചിത്രമൊരുങ്ങുന്നത്.

നിങ്ങൾ മലയാള സിനിമയിൽ സൃഷ്ടിക്കുന്ന ‘പലിശ കുത്തകകൾ’ കാര്യം നടന്നു കഴിഞ്ഞാൻ നിങ്ങളെയും വിഴുങ്ങും; ലിസ്റ്റിൻ സ്റ്റീഫനെതിരെ വീണ്ടും സാന്ദ്രാ തോമസ്

0
Spread the love

മലയാള സിനിമാ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനെതിരെ വീണ്ടും സാന്ദ്രാ തോമസ്. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താൽപര്യങ്ങൾക്ക് വഴിവെട്ടാൻ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ ചെയ്യരുതെന്ന് സാന്ദ്ര പറയുന്നു. മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയിൽ ഒതുങ്ങണമെന്ന താൽപര്യം അദ്ദേഹത്തേക്കാൾ കൂടുതൽ സംസ്ഥാനത്തിന് പുറത്തുള്ള കള്ളപ്പണ ലോബിക്കാണെന്നും സാന്ദ്ര ആരോപിച്ചു. ലിസ്റ്റിൻ മലയാള സിനിമ രംഗത്ത് സൃഷ്ടിക്കുന്ന ‘പലിശ കുത്തകകൾ’ കാര്യം നടന്നു കഴിഞ്ഞാൻ നിങ്ങളെയും വിഴുങ്ങുമെന്നും അവർ ഓർമിപ്പിക്കുന്നു.

സാന്ദ്രാ തോമസിന്റെ വാക്കുകൾ ഇങ്ങനെ

മലയാള സിനിമ കൈപ്പിടിയിൽ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിനു ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടു നിൽക്കരുത്– പ്ലീസ്, അപേക്ഷയാണ്. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താൽപര്യങ്ങൾക്കു വഴിവെട്ടാൻ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ സ്റ്റീഫൻ ചെയ്യരുതെന്ന് അഭ്യർഥിക്കുന്നു.

ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ലിസ്റ്റിൻ സ്റ്റീഫൻ മലയാള സിനിമവ്യവസായത്തിനു വേണ്ടി നല്ലകാര്യങ്ങൾ ചെയ്യാൻ ചുമതലപ്പെട്ടയാളാണ്. അടുത്ത തിരഞ്ഞെടുപ്പിൽ ഫിലിം ചേംബറിന്റെ ഭാരവാഹിയാകാനുള്ള അണിയറ നീക്കങ്ങളും അദ്ദേഹം നടത്തുന്നത് അറിയാം, നല്ലതു വരട്ടേ..

മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയിൽ ഒതുങ്ങണമെന്ന താൽപര്യം അദ്ദേഹത്തേക്കാൾ കൂടുതൽ സംസ്ഥാനത്തിനു പുറത്തുള്ള കള്ളപ്പണ ലോബിക്കാണ്. കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ലിസ്റ്റിൻ നടത്തിയ ഭീഷണിപ്രസംഗത്തെയും ഗൂഢാലോചനയുടെ ഭാഗമായി കാണുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടുത്തകാലത്ത് സിനിമയുടെ ലാഭനഷ്ട കണക്കുകൾ പുറത്തുവിടുന്നതും ഇത്തരമൊരു ഗൂഢതന്ത്രത്തിന്റെ ഭാഗമാണ്.തിയറ്ററുകളിൽ നിന്നു ലഭിക്കുന്ന പണത്തിന്റെ മാത്രം കണക്കു പുറത്തുവിട്ട് മലയാള സിനിമാ വ്യവസായം നഷ്ടമാണെന്നു വരുത്തി തീർത്ത് മലയാള സിനിമയിൽ നിന്നു നിക്ഷേപകരെ അകറ്റുന്ന നടപടിയാണു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇപ്പോൾ ചെയ്യുന്നത്

ആർക്കാണ് ഇതുകൊണ്ടു നേട്ടം?

ലിസ്റ്റിൻ സ്റ്റീഫൻ എന്ന നിർമ്മാതാവ് മറ്റു പല സിനിമകൾക്കും കൂടി പലിശയ്ക്കു പണം നൽകുന്നയാളാണെന്നു നമുക്ക് അറിയാം. ഇപ്പോൾ തിയറ്ററിയിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയിൽ പോലും വൻതുക അദ്ദേഹം നിക്ഷേപിച്ചു. സംസ്ഥാനത്ത് ആകമാനം എത്രയോ സ്ക്രീനുകൾ ലിസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ‘മാജിക് ഫ്രെയിമിന്റെ’ നിയന്ത്രണത്തിലാണ്.മലയാളത്തിൽ സിനിമ നിർമിക്കാൻ നിക്ഷേപകർ വരാതായാൽ മറ്റു സംസ്ഥാനങ്ങളിലെ വട്ടിപ്പലിശക്കാരുടെ കൈകളിൽ കേരളത്തിലെ സിനിമാ വ്യവസായം എത്തിപ്പെടും. ഇത്തരം വട്ടിപ്പലിശക്കാരിൽ നിന്നു വൻതുക വാങ്ങി അവരുടെ ഏജന്റായാണു ലിസ്റ്റിൻ കൂടിയ പലിശയ്ക്കു പണം മുടക്കുന്നത്

ലിസ്റ്റിന്റെ ഇപ്പോഴത്തെ ഗൂഢനീക്കങ്ങൾ അദ്ദേഹത്തിനു താൽക്കാലിക ലാഭമുണ്ടാക്കാൻ സഹായകരമായിരിക്കും. പക്ഷെ ലിസ്റ്റിൻ ഒന്ന് ഓർക്കണം ലിസ്റ്റിൻ മലയാള സിനിമ രംഗത്ത് സൃഷ്ടിക്കുന്ന ‘പലിശ കുത്തകകൾ’ കാര്യം നടന്നു കഴിഞ്ഞാൻ നിങ്ങളെയും വിഴുങ്ങും. അപ്പോഴേക്കും മലയാള സിനിമയുടെ ഇപ്പോഴത്തെ നിർമാതാക്കൾക്കു വംശനാശം സംഭവിച്ചിരിക്കും. ലിസ്റ്റിന്റെ ഇപ്പോഴത്തെ വാക്കുകളിലും പ്രവർത്തികളിലും ഒരു ഒറ്റുകാരന്റെ ‍കൊതിയും കിതപ്പും കാണുന്നുണ്ട്. പക്ഷെ അതിനു വേണ്ടി സ്വീകരിക്കുന്ന തെറ്റായ മാർഗങ്ങൾ മലയാള സിനിമയ്ക്കും നമ്മുടെ നാടിനും ഒട്ടും നല്ലതല്ല.

വട്ടിപലിശക്കാരന്റെ സ്വാധീനവും താൽപര്യങ്ങളും കാരണം ഇപ്പോൾ ഒരു നിർമാതാവിനു നേരിട്ടു പോയി സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് വിൽക്കാൻ കഴിയാത്ത സാഹചര്യമാണു മലയാളം ചാനൽ ലോകത്തുണ്ടാക്കിയിരിക്കുന്നത്. ഒരു സാധാരണ സിനിമ നിർമ്മാതാവിനും മലയാള സിനിമാ രംഗത്ത് ഒരു നിലയ്ക്കും നിലനിൽക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നത്. അതൊരു ലോബിയുടെ താൽപര്യമാണ്.

അതിന്റെ കെടുതികൾ എല്ലാ സിനിമ സംഘടനകളും ചലച്ചിത്രപ്രവർത്തകരും മാധ്യമങ്ങളും തിരിച്ചറിയണം.ലിസ്റ്റിൻ സ്റ്റീഫൻ സ്വയം തിരുത്താനും മലയാള സിനിമ വ്യവസായത്തിന്റെയും നാടിന്റെയും നന്മയ്ക്കു വേണ്ടി നിലകൊള്ളാനും ശ്രമിക്കണം.

ആരും തെറ്റിദ്ധരിക്കരുതെന്ന് അഭ്യർഥിക്കുന്നു. തീർത്തും നല്ല ഉദ്ദേശ്യത്തോടെയാണ് ഇത്രയും പറഞ്ഞത്. ഇതെല്ലാം അറിഞ്ഞിട്ടും സിനിമാസംഘടനാ നേതൃത്വത്തിൽ ഇരിക്കുന്നവർ കുറ്റകരമായ മൗനം പാലിക്കുന്നതും നിസ്സഹായതയാൽ പിന്തുണക്കുന്നതും കാണുമ്പോൾ അതിയായ ദുഃഖം തോനുന്നു. മലയാള സിനിമയും അതിന്റെ നിർമ്മാതാക്കളും മറ്റ്‌ സാങ്കേതിക പ്രവർത്തകരും അതിൻ്റെ നല്ലകാലം വീണ്ടെടുക്കുമെന്ന പ്രതീക്ഷയോടെ..

‘രണ്ട് ഹൃദയങ്ങൾ, ഒരു ഒപ്പ്, ഒപ്പം മാതാപിതാക്കളും’; നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി

0
Spread the love

മലയാള ചലച്ചിത്ര നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി. അഞ്ജലി ഗീതയാണ് വധു. ചേർത്തല സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ആയിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. അഞ്ജലിയും വിഷ്ണുവും വിവാഹ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

വിവാഹ ഫോട്ടോകള്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പ്രിയ താരം വിഷ്ണുവിനും അഞ്ജലിക്കും ആശംസകള്‍ അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയത്. ടൊവിനോ തോമസ്, നീരജ് മാധവ്, അനുമോൾ, അശ്വിൻ കുമാർ, ഗണപതി തുടങ്ങി താരങ്ങളും നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ‘വെറും സ്നേഹം, കലഹങ്ങളൊന്നുമില്ല-രണ്ട് ഹൃദയങ്ങൾ, ഒരു ഒപ്പ്, ഒപ്പം മാതാപിതാക്കളും അരികിൽ’ എന്നാണ് വിവാഹ വീഡിയോയ്ക്ക് ഒപ്പം ഇരുവരും കുറിച്ചിരുന്നത്.

പ്രിയപ്പെട്ട ഹാപ്പി.. നിന്നെ എപ്പോഴും മിസ് ചെയ്യും; വളർത്തുനായയുടെ വിയോഗത്തിൽ ദുഃഖിതരായി അംബാനി കുടുംബം

0
Spread the love

തങ്ങളുടെ പ്രിയപ്പെട്ട ഗോൾഡൻ റിട്രീവർ നായ ഹാപ്പിയുടെ വിയോഗത്തിൽ ദുഃഖത്തിലാണ് അംബാനി കുടുംബം. ഏപ്രിൽ 30 ന് മരണമടഞ്ഞ ഹാപ്പിക്കായി നാനാമേഖലകളിലുള്ളവരുടെ അനുശോചന സന്ദേശമെത്തുന്നുണ്ട്. തന്റെ ഊഷ്മളമായ സാന്നിധ്യം കൊണ്ടും സൗമ്യമായ ഇടപെടലിനും പേരുകേട്ട ഹാപ്പിക്ക് അംബാനി കുടുംബത്തിലെ ഒരംഗമെന്ന പരിഗണന ലഭിച്ചിരുന്നു. ആനന്ദ് അംബാനിയുടെ വിവാഹമടക്കമുള്ള കുടുംബത്തിന്റെ എല്ലാ അവിസ്മരണീയ നിമിഷങ്ങളിലും ഹാപ്പി നിറസാന്നിധ്യമായിരുന്നു.

മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനിയാണ് ഹാപ്പിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നത്. ഒരു മൃഗസ്‌നേഹികൂടിയായ ആനന്ദ് വംശനാശഭീഷണി നേരിടുന്നതും ദുർബലവുമായ ജീവികളെ സംരക്ഷിക്കുന്നതിനായി ജാംനഗറിൽ സ്ഥാപിച്ച വന്യജീവി സംരക്ഷണ കേന്ദ്രം-‘വൻതാര’ പ്രശസ്തമാണ്

ഹാപ്പിയുടെ വിയോഗത്തെ തുടർന്ന് വൻതാരയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ഹാപ്പിക്കായി ഒരു വികാരഭരിതമായ പ്രസ്താവന പങ്കുവച്ചു. “ഇന്ന്, ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരനായ ഹാപ്പിക്ക് ഞങ്ങൾ വിടപറയുന്നു. സ്നേഹം നിറഞ്ഞ കണ്ണുകളും സന്തോഷം നിറഞ്ഞ ഹൃദയവുമുള്ള ഒരു സൗമ്യമായ ആത്മാവ്. അവന്റെ സാന്നിധ്യം എല്ലാ മുറികളിലും വെളിച്ചം കൊണ്ടുവന്നു. അവന്റെ അഭാവം ആർക്കും നികത്താൻ കഴിയാത്ത ഒരു ഇടം അവശേഷിപ്പിച്ചു. ‘വന്താരിയൻ’ എന്ന പേര് അവൻ അഭിമാനത്തോടെ വഹിച്ചു – എല്ലാവരും അവനെ സ്നേഹിച്ചു. പ്രിയപ്പെട്ട ഹാപ്പി. നിന്നെ എപ്പോഴും മിസ് ചെയ്യും.” പോസ്റ്റിൽ കുറിച്ചു.

പഹൽഗാം ഭീകരർ വിമാനത്തില്‍ ഉണ്ടെന്ന് സംശയം; ചെന്നൈ-കൊളംബോ വിമാനത്തിൽ പരിശോധന

0
Spread the love

പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരര്‍ വിമാനത്തില്‍ ഉണ്ടെന്ന സംശയത്തില്‍ ചെന്നൈ-കൊളംബോ വിമാനത്തിൽ പരിശോധന. 6 ഭീകരർ ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് കൊളംബോ വിമാനത്താവളത്തിൽ വിശദമായ പരിശോധന നടത്തിയത്. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിലാണ് പരിശോധന. അതേസമയം, യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്ന് വിമാന കമ്പനി അറിയിച്ചു. ചെന്നൈ ഏരിയ കൺട്രോൾ സെന്ററിൽ നിന്നുള്ള അറിയിപ്പിനെ തുടർന്നായിരുന്നു പരിശോധന.

അതേസമയം, ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിലെ പ്രത്യേക പരിശോധന കാരണം സിംഗപ്പൂരിലേക്ക് ഷെഡ്യൂൾ ചെയ്ത തങ്ങളുടെ വിമാനം വൈകുമെന്ന് എയർലൈൻസ് അറിയിച്ചു. ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ വിമാനം സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കിയതായി എയർലൈൻ അറിയിച്ചു

ഇന്ത്യൻ അധികൃതരുടെ അറിയിപ്പിനെത്തുടർന്നാണ് ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക തെരച്ചിൽ നടത്തിയത്. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറ് പേർ ചെന്നൈയിൽ നിന്ന് വിമാനത്തിൽ ഉണ്ടായിരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

തന്റെ സിനിമകൾ ഒന്നിലധികം തവണ കാണുന്നയാളാണ് ഭർത്താവ് എന്നിട്ടും ആ ചിത്രം രണ്ടാംവട്ടം കണ്ടില്ല; കാരണം വെളിപ്പെടുത്തി നടി ഉർവശി

0
Spread the love

മലയാള സിനിമയിലെ മികച്ച നടിമാർ ആരൊക്കെയാണെന്ന് പ്രേക്ഷകരോട് ചോദിച്ചാൽ മിക്കവരും ഒരേപോലെ പറയുന്ന ഉത്തരങ്ങളാണ് ഉർവശി, ശോഭന, മഞ്ജുവാര്യർ എന്ന്. അഭിനയത്തിൽ സജീവമാക്കുന്ന കാര്യത്തിലും, വേറിട്ട കഥാപാത്രങ്ങൾ ലഭിക്കുന്നതിലും,മികച്ച സിനിമകളുടെ ഭാഗമാകാൻ കഴിയുന്നതിലും പല മുതിർന്ന നടിമാരും വീണുപോയപ്പോഴും കാലം നീളും തോറും മാറ്റുകൂട്ടുന്ന പൊന്നായി ഉർവശി അവശേഷിക്കുകയായിരുന്നു. പുതുതലമുറയിലെ സിനിമാക്കാർ പോലും ഉർവശിയിലെ അഭിനയ പ്രതിഭയെ കൂടുതൽ കൂടുതൽ പുറത്തെടുക്കാനുള്ള അതീവ പരിശ്രമത്തിലാണ്.

ഇന്നും മലയാളത്തിൻറെ യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ എന്ന് പലരും വിശേഷിപ്പിക്കുന്നത് ഉർവശി തന്നെയാണ്. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെ സിനിമകളിലെ തിരഞ്ഞെടുപ്പ് കൊണ്ടും ഏതു കടുകട്ടി വേഷവും അനായാസം കൈകാര്യം ചെയ്യാനുള്ള താരത്തിൻറെ അസാമാന്യ കഴിവുകൊണ്ടും മലയാള സിനിമയ്ക്ക് നിഷേധിക്കാനാവാത്ത താരപദവി നേടിയെടുത്തിരിക്കുകയാണ് ഉർവശി.മലയാളികൾക്ക് മാത്രമല്ല ഉർവ്വശി പ്രിയപ്പെട്ട നടിയായിട്ടുള്ളത്. തെന്നിന്ത്യൻ പ്രേക്ഷകരെ ഒന്നാകെ തൻറെ അഭിനയ പ്രതിഭ കൊണ്ട് ഞെട്ടിച്ച നടിയാണ് ഉർവശി.

മലയാളത്തിലും തമിഴ്ലും തെലുങ്കിലും കന്നഡയിലും താരത്തിന് ആരാധകരുണ്ട്.ഇപ്പോഴിതാ സിനിമാ ജീവിതത്തിലെ ഒരു സിനിമയെക്കുറിച്ചും അത് തന്റെ കുടുംബം കാണാൻ കൂട്ടാക്കാത്തതിനെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ഉർവശി.

അഭിനയ ജീവിതത്തിൽ എന്നെ ഒരുപാട് വിഷമിപ്പിച്ച സിനിമ ഉള്ളൊഴുക്കായിരുന്നു. അന്ന് അഭിനയിച്ചപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഇപ്പോൾ ചിന്തിക്കുമ്പോൾ മനസിൽ വീർപ്പുമുട്ടലാണ്. എന്റെ അമ്മയും ചേച്ചിയും ആ സിനിമ കണ്ടിട്ടില്ല. സാധാരണ ഭർത്താവ് ഞാൻ അഭിനയിച്ച സിനിമകൾ ഒന്നിലധികം പ്രാവശ്യം കാണുന്നതാണ്. അദ്ദേഹം ആ സിനിമ രണ്ടാമത് കാണാൻ തയ്യാറായിട്ടില്ല. എല്ലാവരെയും സങ്കടപ്പെടുത്തുന്ന സിനിമയാണത്’-ഉർവശി പറഞ്ഞു.

തന്റെ സിനിമകൾ ഒന്നിലധികം തവണ കാണുന്നയാളാണ് ഭർത്താവ് എന്നിട്ടും ആ ചിത്രം രണ്ടാംവട്ടം കണ്ടില്ല; കാരണം വെളിപ്പെടുത്തി നടി ഉർവശി

0
Spread the love

മലയാള സിനിമയിലെ മികച്ച നടിമാർ ആരൊക്കെയാണെന്ന് പ്രേക്ഷകരോട് ചോദിച്ചാൽ മിക്കവരും ഒരേപോലെ പറയുന്ന ഉത്തരങ്ങളാണ് ഉർവശി, ശോഭന, മഞ്ജുവാര്യർ എന്ന്. അഭിനയത്തിൽ സജീവമാക്കുന്ന കാര്യത്തിലും, വേറിട്ട കഥാപാത്രങ്ങൾ ലഭിക്കുന്നതിലും,മികച്ച സിനിമകളുടെ ഭാഗമാകാൻ കഴിയുന്നതിലും പല മുതിർന്ന നടിമാരും വീണുപോയപ്പോഴും കാലം നീളും തോറും മാറ്റുകൂട്ടുന്ന പൊന്നായി ഉർവശി അവശേഷിക്കുകയായിരുന്നു. പുതുതലമുറയിലെ സിനിമാക്കാർ പോലും ഉർവശിയിലെ അഭിനയ പ്രതിഭയെ കൂടുതൽ കൂടുതൽ പുറത്തെടുക്കാനുള്ള അതീവ പരിശ്രമത്തിലാണ്.

ഇന്നും മലയാളത്തിൻറെ യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ എന്ന് പലരും വിശേഷിപ്പിക്കുന്നത് ഉർവശി തന്നെയാണ്. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെ സിനിമകളിലെ തിരഞ്ഞെടുപ്പ് കൊണ്ടും ഏതു കടുകട്ടി വേഷവും അനായാസം കൈകാര്യം ചെയ്യാനുള്ള താരത്തിൻറെ അസാമാന്യ കഴിവുകൊണ്ടും മലയാള സിനിമയ്ക്ക് നിഷേധിക്കാനാവാത്ത താരപദവി നേടിയെടുത്തിരിക്കുകയാണ് ഉർവശി.മലയാളികൾക്ക് മാത്രമല്ല ഉർവ്വശി പ്രിയപ്പെട്ട നടിയായിട്ടുള്ളത്. തെന്നിന്ത്യൻ പ്രേക്ഷകരെ ഒന്നാകെ തൻറെ അഭിനയ പ്രതിഭ കൊണ്ട് ഞെട്ടിച്ച നടിയാണ് ഉർവശി.

മലയാളത്തിലും തമിഴ്ലും തെലുങ്കിലും കന്നഡയിലും താരത്തിന് ആരാധകരുണ്ട്.ഇപ്പോഴിതാ സിനിമാ ജീവിതത്തിലെ ഒരു സിനിമയെക്കുറിച്ചും അത് തന്റെ കുടുംബം കാണാൻ കൂട്ടാക്കാത്തതിനെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ഉർവശി.

അഭിനയ ജീവിതത്തിൽ എന്നെ ഒരുപാട് വിഷമിപ്പിച്ച സിനിമ ഉള്ളൊഴുക്കായിരുന്നു. അന്ന് അഭിനയിച്ചപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഇപ്പോൾ ചിന്തിക്കുമ്പോൾ മനസിൽ വീർപ്പുമുട്ടലാണ്. എന്റെ അമ്മയും ചേച്ചിയും ആ സിനിമ കണ്ടിട്ടില്ല. സാധാരണ ഭർത്താവ് ഞാൻ അഭിനയിച്ച സിനിമകൾ ഒന്നിലധികം പ്രാവശ്യം കാണുന്നതാണ്. അദ്ദേഹം ആ സിനിമ രണ്ടാമത് കാണാൻ തയ്യാറായിട്ടില്ല. എല്ലാവരെയും സങ്കടപ്പെടുത്തുന്ന സിനിമയാണത്’-ഉർവശി പറഞ്ഞു.

ബേബി ഗേൾ സെറ്റിൽ അത്തരം പ്രശ്നങ്ങൾ നടന്നിട്ടില്ല; നിവിൻ പോളി ഇറങ്ങി പോയിട്ടുമില്ല, വ്യക്തമാക്കി സംവിധായകൻ

0
Spread the love

മലയാള സിനിമയിലെ പ്രമുഖനടൻ വലിയ ഒരു തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നും ആ തെറ്റ് ഇനി ആവർത്തിക്കരുതെന്നും മുന്നറിയിപ്പ് നൽകി പൊതുവേദിയിൽ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ രംഗത്തെത്തിയിരുന്നു. ആ പ്രമുഖ നടൻ ആരെന്ന് വ്യക്തമാക്കാതെയായിരുന്നു ലിസ്റ്റിന്റെ പരാമർശം. താനീ പറയുന്നത് ആ താരത്തിന് മനസിലാകുമെന്ന് പറഞ്ഞ ലിസ്റ്റിൻ സ്റ്റീഫൻ, ആ തെറ്റ് വലിയ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

പ്രസ്തുത വീഡിയോയും ഇതുമായി ബന്ധപ്പെട്ട വാർത്തകളും മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ലിസ്റ്റിൽ ആരോപിക്കുന്ന നടൻ നിവിൻ പോളി ആണെന്ന അഭ്യൂഹം ശക്തമായിരുന്നു. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്നഏറ്റവും പുതിയ സിനിമ ബേബി ഗേളിൽ നിവിനാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. സിനിമയുടെ ഷെഡ്യൂൾ നൽകിയ താരം ഇതേ സമയത്ത് മറ്റൊരു സിനിമയിൽ അഭിനയിക്കാൻ പോയതിലാണ് നിർമ്മാതാവ് വിമർശനം ഉന്നയിച്ചതെന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ വിശദീകരണവുമായി സംവിധായകൻ അരുൺ വർമ്മ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ സെറ്റിൽ നിന്നും നായകനായ നിവിൻ പോളി ഇറങ്ങിപ്പോയെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്നാണ് ചിത്രത്തിന്റെ സംവിധായകനായ അരുൺ വർമ പറഞ്ഞത്.

‘നിവിൻ സീനിയറായ ഒരു ആർട്ടിസ്റ്റ് ആണ്. അദ്ദേഹത്തിന് ഇങ്ങനെയൊന്നും ചെയ്യേണ്ട കാര്യമില്ല. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞതെന്താണെന്ന് തനിക്കറിയില്ല. ലിസ്റ്റിൻ എന്താണ് പറഞ്ഞത് എന്നതിനെപ്പറ്റി അഭിപ്രായം പറയാൻ എനിക്ക് കഴിയില്ല. പക്ഷേ എന്റെ സിനിമയിൽ ഇപ്പോൾ പുറത്തുവരുന്ന രീതിയിലുള്ള പ്രശ്നങ്ങൾ നടന്നിട്ടില്ല. എന്റെ സിനിമയുടെ സെറ്റിൽ നിന്ന് നിവിൻ പോളി ഇറങ്ങി പോയി എന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഞങ്ങൾ അറിയാതെ വേറെ എവിടേക്കോ ഇറങ്ങിപ്പോയി എന്നൊക്കെ പറയുന്നത് വാസ്തവവിരുദ്ധമാണ്.’ അരുൺ പറ‌ഞ്ഞു. ‌

‘ഞങ്ങളോട് പറഞ്ഞ ഡേറ്റിനു നിവിൻ വന്നു അഭിനയിച്ചിരുന്നു. സിനിമയിൽ നിവിൻ അഭിനയിക്കാനുള്ള പ്രധാന ഭാഗങ്ങളെല്ലാം ഞങ്ങൾ തീർത്തുകഴിഞ്ഞു. ഇനി കുറച്ചു ബാലൻസ് ഭാഗങ്ങൾ ഷൂട്ട് ചെയ്യാനുള്ളത് രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ഞങ്ങൾ പുനരാരംഭിക്കാൻ ഇരിക്കുകയാണ്. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ഫേക്ക് ന്യൂസ് ആണ്. എന്നോടോ സിനിമയുടെ പ്രൊഡ്യൂസറോടോ, നിവിനോടോ ചോദിക്കാതെ വാർത്തകൾ പ്രചരിപ്പിക്കുന്നത് തെറ്റാണ്. സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളിൽ ഒരു വാസ്തവവും ഇല്ല. ഞങ്ങളുടെ പടത്തിൽ നിവിൻ ഉണ്ട്, തുടർന്നും ഉണ്ടാകും.’ അരുൺ വർമ കൂട്ടിച്ചേർത്തു.

വാക്സിൻ എടുത്ത ശേഷവും പേവിഷബാധ; പത്തനംതിട്ടയിൽ 13കാരി മരിച്ചത് പേവിഷ ബാധയെ തുടർന്ന്, ആരോഗ്യവകുപ്പിനെതിരെ പ്രതിഷേധം

0
Spread the love

വാക്സിൻ എടുത്ത ശേഷവും പേവിഷബാധയേറ്റ സംഭവം പത്തനംതിട്ടയിലും. ഏപ്രിൽ ഒൻപതിന് 13 കാരി മരിച്ചത് പേവിഷ ബാധയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചു. പത്തനംതിട്ട പുല്ലാട് സ്വദേശിനി ഭാഗ്യലക്ഷ്മി ആണ് പേബിഷബാധയേറ്റതിനെ തുടര്‍ന്ന് മരിച്ചത്. ഡിസംബർ 13 നാണ് കുട്ടിയെ നായ കടിച്ചത്. ജില്ലാ ആശുപത്രിയിൽ വാക്സിൻ പൂർത്തിയാക്കിയിട്ടും ഏപ്രിൽ മൂന്നിന് കുട്ടി പേവിഷ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഏപ്രിൽ 9നാണ് കുട്ടി മരിച്ചത്. പബ്ലിക് ഹെൽത്ത് ലാബിലെ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയെ കടിച്ച നായ മൂന്നാം നാൾ ചത്തു. നായയുടെ പോസ്റ്റുമോര്‍ട്ടത്തിൽ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ആരോഗ്യവകുപ്പ് തിരിഞ്ഞു നോക്കിയില്ലെന്ന് കുട്ടിയുടെ അച്ഛന്‍ ആരോപിക്കുന്നു. നാരങ്ങാനം പഞ്ചായത്തും ആരോഗ്യവകുപ്പും നടപടികൾ സ്വീകരിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.

പ്രമോഷനിൽ എവിടെയും ലാലേട്ടന്റെ പ്രസൻസില്ല! എന്നിട്ടും ‘തുടരും’ ഹിറ്റ്, പ്രമോഷൻ രീതി കണ്ട് സംവിധായകനെ വിളിച്ചിരുന്നുവെന്ന് ആസിഫലി

0
Spread the love

മോഹൻലാൽ- ശോഭന ജോഡിയെ കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് തുടരും. ചിത്രം തിയേറ്ററുകളിൽ വൻ ജന പിന്തുണയോടെ മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ വിജയം മലയാള സിനിമാ ഇന്‍ഡസ്ട്രിക്ക് നല്‍കുന്ന പ്രതീക്ഷ ചെറുതല്ലെന്ന് പറയുകയാണ് ആസിഫ്. അലി. ഒപ്പം തുടരുമിന്റെ പ്രൊമോഷന്‍ രീതിയെയും ആസിഫ് പ്രശംസിക്കുന്നുണ്ട്.

തുടരും എടുത്ത് നോക്കിയാല്‍ ലാല്‍സാറിന്റെ ഒരു പ്രെസന്‍സ് നമുക്ക് പ്രൊമോഷനില്‍ എവിടെയും കാണാന്‍ പറ്റിയിട്ടില്ല.തരുണിന്റെ അഭിമുഖങ്ങള്‍ മാത്രമായിരുന്നു. പക്ഷേ അത് ഭയങ്കര കണ്ടന്റ് ഉള്ള അഭിമുഖങ്ങളായിരുന്നു. നമുക്ക് ലാല്‍സാറിനെ കുറിച്ച് അറിയാന്‍ ആഗ്രഹമുള്ള കുറേ കാര്യങ്ങള്‍, ലൊക്കേഷനെ പറ്റിയിട്ട്, ലാല്‍ സാര്‍ ഓരോ ഷോട്ടിന് മുന്‍പും ഇവരുമായി ഇന്ററാക്ട് ചെയ്ത കാര്യങ്ങള്‍,അങ്ങനെ ഒത്തിരി കാര്യങ്ങള്‍ പറഞ്ഞിട്ടാണ് ഈ സിനിമയുടെ ഒരു പ്രൊമോഷന്‍ പാക്കേജ് ഇവര്‍ സെറ്റ് ചെയ്തത്.അത് ഭയങ്കര വര്‍ക്കായിരുന്നു. എല്ലാവരും അതിലേക്ക് എത്തി. പിന്നെ ഉറപ്പായിട്ടും ലാല്‍സാറിന്റെ ഒരു സിനിമയ്ക്ക് പോസിറ്റീവ് റെസ്‌പോണ്‍സും കൂടി വന്ന് കഴിഞ്ഞാല്‍ പിന്നെ യാതൊരു രീതിയിലുള്ള മാര്‍ക്കറ്റിങ്ങും അടുത്ത സ്റ്റേജിലേക്ക് ആവശ്യമായി വരില്ല.ഞാന്‍ ഒരു ദിവസം തരുണിനെ വിളിച്ച് സംസാരിച്ചിരുന്നു ആസിഫ് പറയുന്നു.

സിനിമ കാണാന്‍ തിയേറ്ററിലേക്ക് ആളുകള്‍ വരിക എന്നത് ഒരു ട്രെന്റായി മാറണം. ലൂസിഫറിന് ശേഷം അടുത്ത സിനിമ ഇതുപോലെ വീണ്ടും വരുന്നു എന്ന് പറയുമ്പോള്‍ അതിനി വരുന്ന സിനിമകള്‍ക്കൊക്കെ, പ്രത്യേകിച്ച് വെക്കേഷന്‍ സീസണ്‍ തുടങ്ങിയതാണ്.ആ സമയത്ത് ഒരു സിനിമ തിയേറ്ററില്‍ നിറഞ്ഞോടുക എന്ന് പറയുമ്പോള്‍ സ്വാഭാവികമായും അടുത്ത വീക്കെന്‍ഡിലൊക്കെ സിനിമ കാണാന്‍ പോകാന്‍ ആള്‍ക്കാര്‍ക്ക് തോന്നും. അത് ഇന്‍ഡസ്ട്രിക്കും വലിയ നല്ല സൈന്‍ ആണ്,’ ആസിഫ് പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts