ഏറ്റവും പുതിയ ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലി തീയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഫാമിലി ഡ്രാമ ഴോണറില്‍ എത്തുന്ന ചിത്രം മെയ് 9ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അവതാരകരുടെ ചോദ്യത്തോട് താരം പ്രതികരിച്ചതാണ് വൈറൽ ആകുന്നത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുപറയാൻ നിർവാഹം ഇല്ലെന്ന് പറഞ്ഞ ദിലീപ് വരുന്നവരും പോകുന്നവരും എന്തിനാണെന്ന് പോലും അറിയാതെ അടിക്കുന്ന അവസ്ഥയിലാണ് താനുള്ളതെന്നും സൂചിപ്പിച്ചു.
ദിലീപിന്റെ വാക്കുകൾ..
”കേസുമായി ബന്ധപ്പെട്ട് ഒന്നും സംസാരിക്കാന്‍ ഇപ്പോള്‍ അനുവാദമില്ലാ. ഞാന്‍ സംസാരിച്ചാല്‍ എനിക്ക് തന്നെ പാരയായി വരും. ഒരു ദിവസം ദൈവം തരും. ശ്രീനിവാസന്റെ ഒരു പടം പോലെയാണ് വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നു, എന്തിനാണെന്ന് പോലും അറിയില്ല, അതാണ് അവസ്ഥ.”എന്തിനാണ് അടിക്കുന്നത് പോലും ചോദിക്കാന്‍ കഴിയില്ല, എല്ലാം സംസാരിക്കുന്ന ഒരു ദിവസം വരും” എന്നാണ് ദിലീപ് പറയുന്നത്.”