Home Blog Page 14

ഇവനോട് എന്തിന് ഇത്ര വലിയ ദേഷ്യമെന്ന് അന്ന് തോന്നി? പൃഥ്വി രാജിനെ അഭിനയിപ്പിക്കരുതെന്ന് ദിലീപ് പറഞ്ഞോ? മല്ലിക സുകുമാരന്റെ തുറന്നു പറച്ചിൽ

0
Spread the love

ലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് മല്ലിക സുകുമാരൻ. പല കാര്യങ്ങളിലും തന്റേതായ നിലപാടുകൾ തുറന്നു പറയാൻ മടികാണിക്കാത്ത ആള് കൂടിയാണ് അവർ. ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് അമ്മ സംഘടനയിൽ നിന്നും പൃഥ്വിരാജ് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നതിനെ കുറിച്ച് പറയുകയാണ് മല്ലിക സുകുമാരൻ. പൃഥ്വിരാജിനെതിരെ നീങ്ങിയത് ദിലീപ് ആണെന്ന തരത്തിൽ അന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇക്കാര്യത്തിലാണ് മല്ലികയുടെ മറുപടി.

“അനന്തഭദ്രം മുതൽ ഇങ്ങോട്ട് പറയുകയാണെങ്കിൽ, ഒരു കാരണവശാലും പൃഥ്വിരാജിനെ അഭിനയിപ്പിക്കരുതെന്ന് ദിലീപ് പറഞ്ഞതായി പലരും എന്നോട് പറഞ്ഞിട്ടുണ്ട്. ഇന്നുവരെ ഞാനത് ദിലീപിനോട് ചോദിച്ചിട്ടില്ല. പൃഥ്വി കയറി വരുമെന്ന് തോന്നുന്നത് കൊണ്ടാണെന്ന് വേറെ ചിലരും പറഞ്ഞു. പിന്നീട് റോമിയോ എന്ന പടത്തിൽ ദിലീപിന്റെ അമ്മയായി ഞാൻ അഭിനയിച്ചിരുന്നു. എന്നോട് ഒരു പിണക്കവും കാണിച്ചില്ല. ശേഷം ഞാൻ കേൾക്കുന്നത് സംഘടകളെ രണ്ടാക്കി എല്ലാത്തിന്റെയും തലപ്പത്ത് പുള്ളി എത്തിയെന്നാണ്. പണ്ട് രാജു അമ്മയിൽ ഇരുന്ന സമയത്ത് മാപ്പ് പറയണം എന്ന് പറഞ്ഞ സമയമുണ്ടായിരുന്നു. ഖേദം എന്നല്ല മാപ്പെന്ന് പറയണമെന്ന് പറഞ്ഞ് രണ്ട് മൂന്ന് പേർ പറഞ്ഞു. അന്ന് മുദ്രാവാക്യം വിളിച്ചവർ ആരൊക്കെയാണെന്ന് എല്ലാവർക്കും അറിയാം. ​ഗണേഷ്, സിദ്ധിഖ്, ദിലീപ് എന്നിവരായിരുന്നു അത്. ഖേദം അല്ല മാപ്പ് പറയണമെന്ന് അവർ പറഞ്ഞു. പക്ഷേ എനിക്ക് ആരോടും വിരോധമില്ല”, എന്ന് മല്ലി സുകുമാരൻ പറഞ്ഞു.

“ഇവനോട് എന്തിന് ഇത്ര വലിയ ദേഷ്യം. തുടങ്ങിയതല്ലേ ഉള്ളൂവെന്ന് ഞാൻ അന്ന് ചിന്തിച്ചു. സുകുവേട്ടനെ സിനിമകളിൽ നിന്ന് മാറ്റി നിർത്തിയത് പോലെ പൃഥ്വിരാജിനോടും ചെയ്യുമോന്ന് ഞാൻ ആശങ്കപ്പെട്ടു. എന്റെ മക്കളെ ഇതൊന്നും ബാധിക്കില്ല. അവരെ പറഞ്ഞാൽ അവർ തന്നെ മറുപടി കൊടുക്കും”, എന്നും മല്ലിക കൂട്ടിച്ചേർത്തു.

അന്ന് മനോജ് കെ ജയൻ മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞത്തിനു പിന്നിലെ കാരണമിത്; അമ്മ ഉർവശി പറഞ്ഞ കാര്യമിതെന്നും മകൾ തേജാലക്ഷ്മി

0
Spread the love

നടി ഉർവശിയുടെയും നടൻ മനോജ് കെ ജയന്റെയും മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ നായികയാകാൻ ഒരുങ്ങുകയാണ്. ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റ തന്റെ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. അടുത്തിടെ മകളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന ചടങ്ങിൽ മനോജ് കെജയൻ വികാരഭരിതനായത് വലിയ വാർത്തയായിരുന്നു.

കുഞ്ഞാറ്റയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഉർവശിയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ഇടറിയതും അന്ന് അച്ഛനെ ചേർത്തുപിടിച്ച തേജാലക്ഷ്മിയുടെ പക്വതയും ആരാധകരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ആ നിമിഷങ്ങളെക്കുറിച്ചും സിനിമയിലേക്കുള്ള തന്റെ വരവിനെക്കുറിച്ചും ഒരു പ്രമുഖ മാഗസിനു നൽകിയ അഭിമുഖത്തിൽ മനസു തുറക്കുകയാണ്‌ തേജാലക്ഷ്മി.

അന്ന് അച്ഛൻ അത്രയധികം ഇമോഷണൽ ആയത് തന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ മൂലമാണെന്ന് തേജാലക്ഷ്മി പറയുന്നു. ‘ഞങ്ങൾ രണ്ടുപേരും മാത്രം കടന്നുപോന്ന ഒരുപാട് സ്വകാര്യമായ നിമിഷങ്ങളുണ്ട്. അതൊക്കെ ആലോചിച്ചാണ് അച്ഛൻ സങ്കടപ്പെട്ടത്. ഞാൻ പൊതുവെ കാര്യങ്ങളെ ലളിതമായി കാണാൻ ഇഷ്ടപ്പെടുന്ന ആളാണ്. മനസിൽ പാവമാണെങ്കിലും പുറമെ കുറച്ച് മനക്കട്ടി കാണിക്കാൻ ശ്രമിക്കാറുണ്ട്. എനിക്ക് സങ്കടം വന്നാൽ അത് മറ്റുള്ളവരെ കാണിക്കാതെ സ്വകാര്യതയിൽ ഇരിക്കാനാണ് താൽപ്പര്യം,’ താരം വ്യക്തമാക്കി.

‘സിനിമയിലേക്ക് എത്തുമ്പോൾ അച്ഛനും അമ്മയും ഒരേപോലെ നൽകിയ ഉപദേശം ‘അച്ചടക്കം’ പാലിക്കണമെന്നാണ്. നിശ്ചയിച്ച സമയത്തിന് മുമ്പേ ലൊക്കേഷനിൽ എത്തണം, സിനിമയിലെ ഓരോരുത്തരെയും തുല്യമായി കാണണം. ഷൂട്ടിംഗ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടണം. ക്യാമറയ്ക്ക് മുന്നിൽ കോൺഷ്യസ് ആകരുതെന്നും സിനിമയിലെ എല്ലാവരും നമ്മുടെ കുടുംബാംഗങ്ങളെപ്പോലെയാണെന്നും അമ്മ പറഞ്ഞുതന്നിരുന്നു’. തേജാലക്ഷ്മി പറഞ്ഞു.

മകൾ സിനിമാ മോഹം പറഞ്ഞപ്പോൾ മനോജ് കെ ജയൻ മുന്നോട്ടുവച്ച ആദ്യ നിബന്ധന അമ്മ ഉർവശിയെ നേരിട്ട് കണ്ട് അനുവാദം വാങ്ങണമെന്നായിരുന്നു. ‘ദക്ഷിണേന്ത്യയിലെ തന്നെ മികച്ച നടിയാണ് ഉർവശി. ചെന്നൈയിൽ പോയി അമ്മയുടെ അനുഗ്രഹം വാങ്ങണമെന്ന് ഞാൻ പറഞ്ഞു. അവൾ പോയി കണ്ടു, വളരെ സന്തോഷത്തോടെയാണ് ഉർവശി സമ്മതം മൂളിയത്,’ മനോജ് കെ ജയൻ പറഞ്ഞു.

മകളെ പഠിപ്പിച്ച് നല്ലൊരു ജോലി വാങ്ങി നൽകണമെന്നായിരുന്നു തന്റെ ആദ്യ ആഗ്രഹമെന്നും എന്നാൽ അവളുടെ സ്വപ്നങ്ങൾക്ക് താൻ ഒപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന തേജാലക്ഷ്മി മനോജ് കെ ജയന്റെ ഭാര്യ ആശയോടായിരുന്നു തന്റെ സിനിമാ മോഹം ആദ്യം പങ്കുവച്ചത്

കൊല്ലാൻ നിങ്ങൾക്ക് കഴിയും തോൽപിക്കുവാൻ ബുദ്ധിമുട്ടാണ്; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കായി നിയമപോരാട്ടം നടത്തുന്ന അഡ്വ. ടി.ബി. മിനി

0
Spread the love

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കായി നിയമപോരാട്ടം നടത്തുന്ന അഡ്വ. ടി.ബി. മിനി, തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി രംഗത്ത്. അതിജീവിതയെ ഒറ്റപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് തനിക്കെതിരെയുള്ള നീക്കങ്ങൾക്ക് പിന്നിലെന്ന് ടിബി മിനി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.തനിക്കെതിരെ കോടതിയിൽ നിന്നും പുറത്തുനിന്നും ഉണ്ടാകുന്ന ആക്രമണങ്ങളുടെ ലക്ഷ്യം അതിജീവിതയെ തകർക്കലാണെന്ന് വ്യാഴാഴ്ച ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ 
മിനി കുറിച്ചു.

പുരുഷാധിപത്യ സമൂഹത്തിൽ ഒരു പെൺകുട്ടിക്ക് നീതി എത്രത്തോളം അകലെയാണെന്ന് ഈ കേസ് തെളിയിക്കുന്നു. സ്ത്രീകൾ തന്നെയാണ് ഈ പഴയകാല വ്യവസ്ഥിതിയെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നത് ഖേദകരമാണെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെ ജഡ്ജി ഹണി എം. വർഗീസ് അഡ്വ. ടി.ബി. മിനിക്കെതിരെ അസാധാരണമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. വിചാരണസമയത്ത് പത്തുദിവസത്തിൽ താഴെമാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയത്. അര മണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളതെന്നും ആ സമയത്ത് ഉറങ്ങുകയാണ് അഭിഭാഷകയുടെ പതിവെന്നും തുടങ്ങിയ വിമർശനങ്ങളാണ് വിചാരണക്കോടതി ഉന്നയിച്ചത്. 

ഇതിനെതിരെയും മിനി പ്രതികരിച്ചിരുന്നു. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ജഡ്ജി അഭിഭാഷകയുടെ അസാന്നിധ്യത്തിൽ മാധ്യമങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തി അപകീർത്തി പരാമർശം നടത്തിയിരിക്കുകയാണെന്നാണ് ടി.ബി. മിനി ആരോപിച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

നടിയെ ആക്രമിച്ച കേസിൽ ആ പെൺകുട്ടിക്കൊപ്പം ഇരുമ്പു പോലെ നിന്ന എന്നെ നിങ്ങൾ ആക്രമിക്കുന്നത് എന്തിനെന്ന് എനിക്കറിയാം അത് ആ കുട്ടിയെ ഒറ്റപ്പെടുത്താനാണ് കൂടെ യുണ്ട് എന്ന് പറഞ്ഞാൽ ഗാലറിയിൽ കളികാണുമ്പോൾ അവിടെ തട്ടാമായിരുന്നില്ലേ അത് ഗോളാക്കാമായിരുന്നു എന്നൊക്കെ പറയാൻ എളുപ്പമാണ് ഒരു പുരുഷാധിപത്യ സമൂഹത്തിൽ ഒരു പെൺകുട്ടിക്ക് നീതി എത്ര അകലെയാണ്? സ്ത്രീകൾ തന്നെയാണ് ഈ വ്യവസ്ഥയെ മുന്നോട്ട് കൊണ്ടു പോകുന്നത്. ഇതൊരു വർഗ്ഗസമരം കൂടെയാണ്. എനിക്കെതിരെ നിങ്ങൾ പറഞ്ഞു കൂട്ടുന്ന ഊഹിച്ച് കൂട്ടുന്ന കാര്യങ്ങൾ ഒന്നും ശരിയല്ല. സ്വാധീനിക്കുവാൻ കഴിയില്ല എന്നതിനാലാണ് ഈ ആക്രമണം എന്നു നമ്മൾ മനസിലാക്കണം. വലിയ കോർപ്പറേറ്റ് സംഘടിത ക്രിമിനൽ സംഘത്തോടാണ് ഏറ്റുമുട്ടുന്നത് എന്നു ഓർക്കണം.കൊല്ലാൻ നിങ്ങൾക്ക് കഴിയും തോൽപിക്കുവാൻ ബുദ്ധിമുട്ടാണ്. കാരണം ഞാൻ കമ്മൂണിസ്റ്റാണ്.

വരുന്നത് ലൂസിഫറിന്റെ മൂന്നാം ഭാഗമോ അതോ പുതിയ ചിത്രമോ? പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് പൃഥ്വിരാജിന്റെ ഇൻസ്റ്റ സ്റ്റോറി

0
Spread the love

നടനനെന്ന നിലയിൽ ഇന്ത്യയിലെ തന്നെ വലിയ താരമായി ഉയർന്നയാളാണ് പൃഥ്വിരാജ്. അദ്ദേഹം ഇതുവരെ സംവിധാനം ചെയ്തത് മൂന്ന് ചിത്രങ്ങൾ, അതിൽ തീയേറ്ററിലെത്തിയ ലൂസിഫർ പരമ്പര ചിത്രങ്ങൾ വൻ ബോക്‌സോഫീസ് വിജയമായിരുന്നു. താൻ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളുടേയും പേരുകൾ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. പുതിയ ചിത്രം ആരംഭിക്കുന്നതിന്റെ സൂചനയാണോ ഇതെന്ന സംശയം ബലപ്പെടുകയാണ്.

മൂന്നാം ഭാഗത്തിന് ആരംഭമിട്ടുകൊണ്ടാണ് എൽ2-എമ്പുരാൻ എന്ന രണ്ടാം ഭാഗം അവസാനിക്കുന്നത്. ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ ഈ ചിത്രം രാജ്യത്തുടനീളം ചർച്ചയായിരുന്നു. മൂന്നാം ഭാഗം വരുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നും തന്നെ ഇതുവരെ അണിയറപ്രവർത്തകർ നടത്തിയിട്ടില്ല.

2019 ലാണ് ആദ്യഭാഗമായ ലൂസിഫർ പുറത്തിറങ്ങിയത്. മൂന്ന് ഭാഗങ്ങളായി ഈ കഥ അവതരിപ്പിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്. 2025 മാർച്ചിൽ എൽ2: എംപുരാൻ പുറത്തിറങ്ങി. ആറ് വർഷങ്ങളുടെ ഇടവേളയെടുത്തു രണ്ട് ചിത്രങ്ങളും തമ്മിൽ. കോവിഡ് മഹാമാരിയും ഈ കാലതാമസത്തിന് കാരണമായി. അതിനിടയിലാണ് 2022 ൽ ബ്രോ ഡാഡി എന്ന ചിത്രം ഒരുക്കുന്നത്. ഈ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് റിലീസ് ചെയ്തത്. 

അതേസമയം പുതിയ ചിത്രം സംബന്ധിച്ച് ആരും തന്നെ സ്ഥിരീകരണങ്ങൾ നടത്തിയിട്ടില്ല. ലൂസിഫറിന്റെ മൂന്നാം ഭാഗമോ അല്ലെങ്കിൽ ബ്രോ ഡാഡി ഒരുക്കിയതുപോലെ മറ്റൊരു ചിത്രമോ ആയേക്കാമെന്നാണ് കരുതുന്നത്. 

അവസാനകാലത്ത് ശ്രീനിവാസനും മമ്മൂട്ടിയും തമ്മിൽ തെറ്റി! കാരണം വെളിപ്പെടുത്തി ഗണേഷ് കുമാർ

0
Spread the love

മലയാള സിനിമയിലെ അതുല്യപ്രതിഭ ശ്രീനിവാസന്റെ വിടവാങ്ങൽ സിനിമാലോകത്തെ മാത്രമായിരുന്നില്ല മലയാളക്കരയേ ആകെ വേദനയിലാഴ്ത്തിയ സംഭവമായിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ 20ന് ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു അദ്ദേഹം. പിന്നാലെ സിനിമാ ലോകത്തെ സഹപ്രവർത്തകരിൽ നിന്നും മലയാളികളിൽ നിന്നും വേദനയിൽ കുതിർന്ന വലിയ യാത്രയയപ്പ് തന്നെയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇപ്പോഴിതാ കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിൽ സന്മനസ്സുള്ള ശ്രീനി എന്ന പരിപാടിയിൽ മന്ത്രി കെ ബി ഗണേഷ് കുമാർ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.അവസാനകാലത്ത് നടൻ മമ്മൂട്ടിയും ശ്രീനിവാസനും തമ്മിൽ തെറ്റി നിൽക്കുകയായിരുന്നു എന്നും ഇതിനുപിന്നിൽ ഉണ്ടായ കാരണത്തെക്കുറിച്ചുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇതൊരു രസകരമായ വഴക്കായിരുന്നു എന്നും ഗണേഷ് കുമാർ പറയുന്നുണ്ട്.

‘ശ്രീനിവാസൻ ബുദ്ധിമാനാണ്, ജീനിയസാണ്, ബുദ്ധിരാക്ഷസനാണ്. പക്ഷേ അവസാനകാലത്ത് അദ്ദേഹം കൃഷിയെ സ്‌നേഹിച്ചു. മമ്മൂട്ടിയുമായി അദ്ദേഹം തെറ്റലിലായിരുന്നു. മമ്മൂട്ടിയുടെ വയലിൽ ഉത്പാദിപ്പിക്കുന്നതാണ് ഏറ്റവും നല്ല ജൈവ നെല്ല് എന്ന് മമ്മൂട്ടിയും, അതല്ല, ‘അതിനേക്കാൾ മികച്ച നെല്ലാണ് എന്റെ വയലിൽ ഉണ്ടാകുന്നത്, ആ അരിയാണ് ഏറ്റവും നല്ലത്’ എന്ന് ശ്രീനിവാസനും. ആ ചെറിയ പ്രശ്‌നത്തിന്റെ പുറത്ത് അവസാനം ഇവര് തമ്മിൽ അത്ര സുഖത്തിലായിരുന്നില്ല.’ -ഗണേഷ് കുമാർ പറഞ്ഞു.

ജൈവകൃഷിയിൽ ഇവര് തമ്മിൽ മത്സരിച്ചു. മമ്മൂട്ടി പറഞ്ഞു അദ്ദേഹത്തിന്റെ വയലിലാണ് ഏറ്റവും മികച്ച ജൈവ നെല്ല് വിളഞ്ഞുകൊണ്ടിരിക്കുന്നത്. ‘അതല്ല എന്റേതാണ്’ എന്ന് ശ്രീനിയേട്ടനും. നമ്മൾ വിചാരിക്കും ശ്രീനിയേട്ടൻ ഭയങ്കര ജീനിയസാണ് എന്നൊക്കെ. നിങ്ങൾ ഇത്രയും കേട്ടല്ലോ. എന്നാൽ ഒരു വശത്ത് അദ്ദേഹം വളരെ സാധാരണക്കാരനായ ഒരു മലയാളിയാണ്.’ -അദ്ദേഹം പറഞ്ഞു.

‘മറ്റേ മോനേ… കേരളത്തിൽ എയിംസ് വരും’, പൊതുവേദിയിൽ അധിക്ഷേപ പരാമർശവുമായി സുരേഷ് ഗോപി

0
Spread the love

പൊതുവേദിയിൽ അധിക്ഷേപ പരാമർശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃപ്പൂണിത്തുറ എൻഎം ഹാളിൽ ബിജെപി സംഘടിപ്പിച്ച ‘വികസിത തൃപ്പൂണിത്തുറയ്ക്കായി’ യാേഗം ഉദ്ഘാടനം ചെയ്യവെ, എയിംസ് കേരളത്തിലേക്ക് വരുമെന്ന് അവകാശപ്പെട്ടുകൊണ്ട് ആരുടെയും പേരുപറയാതെയാണ് സുരേഷ് ഗോപി അധിക്ഷേപ പരാമർശം നടത്തിയത്. കേരളത്തിൽ എയിംസ് വരും മറ്റേ മോനേ.. എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘പുച്ഛം കാണും. കേരളത്തിൽ എയിംസ് വരുമെന്ന് പറയുമ്പോൾ പലരും അങ്കലാപ്പിലാകുന്നുണ്ട്. പുച്ഛിക്കും. അത് അവരുടെ ഡിഎൻഎയാണ്. അതവർ ചെയ്തുകൊണ്ടിരിക്കട്ടേ. പിഒഎസ് മെഷീനെക്കുറിച്ചും ഇന്ത്യയിലെ സാധാരണക്കാരായ ആളുകളുടെ പച്ചക്കറി മാർക്കറ്റിൽ വരെ ഡിജിറ്റൽ ട്രാൻസാക്ഷൻ വരുമെന്നും അരുൺ ജെ‌യ്‌റ്റ്‌ലി പറഞ്ഞപ്പോൾ രാജ്യസഭയിൽ നിന്നുകൊണ്ട് വലിയ സാമ്പത്തിക വിദഗ്ദ്ധൻ, സുപ്രീംകോടതിയിലെ വലിയ വക്കീൽ രാജാവ് എന്താണ് പുച്ഛിച്ചതെന്ന് നിങ്ങൾ കണ്ടതല്ലേ?. പിന്നേ ഉരുളക്കിഴങ്ങും തക്കാളിയുമൊക്കെ വിൽക്കുന്നവർ ഉടൻതന്നെ പിഒഎസ് ഒക്കെവച്ച് ഒണ്ടാക്കിക്കളയും. അവരുടെ അടുത്ത് പിഒഎസ് മെഷീനുണ്ടോ, ചാർജ് ചെയ്യാൻ സൗകര്യമുണ്ടോ, വൈഫൈ കണക്ഷനുണ്ടോ എന്നൊക്കെയല്ലേ ചോദിച്ചത്.

ഇന്ന് രാജ്യം എന്താണ്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഒരുസംഘം വന്നപ്പോൾ രാജ്യത്തെ സാധാരണക്കാരായ സ്ത്രീകൾ എന്താണ് പറഞ്ഞത്. വീ ഡോണ്ട് ടേക്ക് കറൻസി… എന്നിടത്ത് എത്തിയെങ്കിൽ കേരളത്തിൽ എയിംസ് വരും മറ്റേ മോനേ എന്നുമാത്രമേ എനിക്ക് പറയാൻ പറ്റൂ. തീർച്ചയായും കേരളത്തിലെ ഒരു ജില്ലയിൽ എയിംസ് വരും. അത് വരും എന്നുപറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ട്. അങ്ങനെയുള്ളവർ ആ ഭയത്തിൽ മുങ്ങി മരിക്കട്ടെ. നിലവിൽ രണ്ടുജില്ലകളെ കേന്ദ്രീകരിച്ചാണ് കേരളത്തിൽ എയിംസ് ചർച്ചകൾ നടക്കുന്നത്. എന്നാൽ വികസന കാര്യത്തിൽ അവഗണിക്കപ്പെട്ടുകിടക്കുന്ന ജില്ല എന്നനിലയിൽ ആലപ്പുഴയ്ക്ക് എയിംസിനായി മുൻഗണന നൽകണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ആലപ്പുഴയിലല്ലെങ്കിൽ തൃശൂരിന് എയിംസ് നൽകുന്നതാണ് നീതി- സുരേഷ് ഗോപി പറഞ്ഞു.

തനിക്ക് അനുകൂലമായ ഫോണിലെ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്; എസ്ഐടിക്ക് പാസ്‌വേഡ് നൽകാതെ രാഹുൽ മാങ്കൂട്ടത്തിൽ

0
Spread the love

ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണ സംഘവുമായുള്ള നിസ്സഹകരണം തുടരുന്നെന്ന് റിപ്പോർട്ട്. പിടിച്ചെടുത്ത ഫോണുകളുടെ പാസ്സ് വേഡ് നൽകാൻ രാഹുൽ തയ്യാറാകുന്നില്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. തനിക്ക് അനുകൂലമായ തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഈ നിലപാട് സ്വീകരിക്കുന്നതെന്നാണ് വിവരം.

രാഹുലിന്റെ രണ്ടു ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഒന്ന് ആദ്യദിവസം പാലക്കാട്ടെ കെപിഎം റീജൻസി ഹോട്ടലിൽനിന്ന് രാത്രി കസ്റ്റഡിയിലെടുക്കുമ്പോൾ രാഹുലിന്റെ കൈവശമുണ്ടായിരുന്ന ഒരു സാംസങ് ഫ്‌ളിപ്പ് ഫോണാണ്. പിന്നീട് രാഹുലിനെ അറസ്റ്റ് ചെയ്ത ശേഷം അന്വേഷണ സംഘം വീണ്ടും പാലക്കാട്ടെ ഈ ഹോട്ടൽ മുറിയിലെത്തിയപ്പോൾ നടത്തിയ പരിശോധനയിൽ ഒരു ഐഫോൺകൂടി ലഭിച്ചു. രാഹുൽ താമസിച്ചിരുന്ന 2002-ാം നമ്പർ മുറിയിൽ ഷൊർണൂർ ഡിവൈഎസ്പി എൻ. മുരളീധരന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പേഴ്‌സണൽ ഫോണുകളിലൊന്ന് കണ്ടെടുത്തത്. പക്ഷേ, ഈ ഫോണുകളുടെ ലോക്ക് പാറ്റേണും പാസ്‌വേഡും നൽകാൻ ഇതുവരെ രാഹുൽ തയ്യാറായിട്ടില്ല.

തനിക്ക് അനുകൂലമായ തെളിവുകൾ ഫോണുകളിലുണ്ടെന്നും എസ്‌ഐടി ഫോണുകൾ പരിശോധിച്ചാൽ തനിക്ക് അനുകൂലമായ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അത് തന്റെ കേസിനെ ബാധിക്കുമെന്നുമാണ് ഫോണിന്റെ ലോക്ക് തുറന്നുനൽകാതിരിക്കാനുള്ള കാരണമായി രാഹുൽ എസ്‌ഐടിയോട് പറയുന്നതെന്നാണ് വിവരം. തന്നെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ കഴിയുന്ന നിരവധി തെളിവുകൾ ഫോണിലുണ്ടെന്ന കാര്യമാണ് രാഹുൽ എസ്‌ഐടിയോട് പറഞ്ഞിരിക്കുന്നത്.

രാഹുലിന്റെ ലാപ്‌ടോപ്പിനായും അന്വേഷണം നടക്കുന്നുണ്ട്. ലാപ്‌ടോപ്പ് എവിടെയാണ് എന്നത് സംബന്ധിച്ച് യാതൊരു വിശദീകരണവും രാഹുൽ നൽകിയിട്ടില്ല. അതിനാൽ ലാപ്‌ടോപ് എവിടെയെന്ന് കണ്ടെത്താൻ എസ്‌ഐടിക്കായിട്ടില്ല. ഒരുപക്ഷേ ലാപ്‌ടോപ്പ് അദ്ദേഹത്തിന്റെ വീട്ടിലെ മുറിയിൽ ഉണ്ടാകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.

രാഹുലിന്റെ ഫോണിൽ പരാതിക്കാരിയുടെ ദൃശ്യങ്ങൾ ഉള്ളതായി എസ്‌ഐടി സംശയിക്കുന്നുണ്ട്. പരാതിക്കാരി അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. പരാതിക്കാരി പറഞ്ഞിട്ടുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകളടക്കം വീണ്ടെടുക്കണമെങ്കിൽ രാഹുലിന്റെ ഫോൺ തുറന്ന് പരിശോധിക്കേണ്ടതായിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴി നേരത്തെ പോലീസ് ശേഖരിച്ചിരുന്നു.

രാഹുലിന്റെ ഫോണുകളെല്ലാം വിശദപരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയക്കാനും എസ്‌ഐടി നീക്കമുണ്ട്. ഫോണിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ കേസിന് നിർണായകമായ വിവരങ്ങൾ നൽകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കോളുകൾ, സന്ദേശങ്ങൾ, ലൊക്കേഷൻ വിവരങ്ങൾ, ഡിജിറ്റൽ ഇടപാടുകൾ എന്നിവയ്ക്കായാണ് പരിശോധന നടത്തുക.

രൗദ്ര വേട്ട! വവ്വാലിന്റെ ഏറ്റവും പുതിയ അപ്ഡേഷൻ ചർച്ചയാക്കി ആരാധകർ

0
Spread the love

മലയാളത്തിൽ നിന്നും ഒരിക്കലും ചിന്തിക്കാത്ത വേഷപ്പകർച്ചയുമായി വവ്വാലിന്റെ ഏറ്റവും പുതിയ അപ്ഡേഷൻ വന്നിരിക്കുന്നൂ. കൽക്കി അവതാരത്തെ പോലെ തോന്നിക്കുന്ന രൗദ്ര ഭാവമായി വേട്ടക്കൊരുങ്ങി നിൽക്കുന്ന ശരവണൻ എന്ന ക്യാരക്റ്ററിന്റെ പോസ്റ്ററാണ് വവ്വാൽ ടീം പുറത്തു വിട്ടിരിക്കുന്നത്. ശരവണനായി അഭിനയിക്കുന്നത് ലെവിൻ സൈമൺ ജോസഫ് ആണ്.

മലയാളികൾക്കു സുപരിചിതനാണ് ലെവിൻ. കഠിനാദ്ധ്വാനം കൊണ്ട് മാത്രം ജനങ്ങൾക്കിടയിൽ പ്രശംസകൾ പിടിച്ചു പറ്റിയിട്ടുള്ള ലെവിൻ സൈമൺ ന്റെ എട്ടാമത്തെ ചിത്രമാണ് വവ്വാൽ. രാപ്പകലില്ലാതെ മാസങ്ങളോളം പരിശീലനങ്ങൾ എടുത്തു നടത്തുന്ന ലെവിന്റെ വേഷപ്പകർച്ച തീയേറ്ററിൽ ജനങ്ങൾ നെഞ്ചിലേറ്റും എന്ന് തന്നെ അണിയറക്കാർ വിശ്വസിക്കുന്നൂ.

വർഷങ്ങളുടെ പ്രയത്നവും മാസങ്ങളുടെ പ്രീപ്രൊഡക്ഷൻ വർക്കുകളും നടത്തി ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിൽ ഇരിക്കുന്ന വവ്വാൽ മലയാള സിനിമക്ക് അഭിമാനമാകുന്ന തരത്തിൽ ചലനങ്ങൾ ഉണ്ടാക്കട്ടെ എന്ന് ആശംസിക്കാം, ചിത്രത്തിന്റെ ഇതുവരെ യുള്ള എല്ലാ അപ്ഡേഷനുകളും ഇന്ത്യമുഴുവൻ നേരിയ തോതിൽ ചർച്ചചെയ്തു വരുന്നുണ്ട്.

ആരും പ്രതീക്ഷിക്കാത്ത ജനങ്ങളെ ആവേശത്തിലാക്കാൻ സാധ്യതയുള്ള പുത്തൻ അപ്ഡേറ്റുകൾ വവ്വാൽ സിനിമയുടെ അണിയറക്കുള്ളിൽ നിന്നും ഇനിയും വരാനുണ്ട് എന്നും, പോസ്റ്ററിൽ നിന്നും എത്രമാത്രം പ്രേക്ഷകർ പ്രതീക്ഷിക്കുന്നുവോ അതിലുപരി തീയേറ്ററിൽ നിന്നും ഉണ്ടാകും എന്നും ചിത്രത്തിന്റെ അണിയറക്കാർ കൂട്ടിച്ചേർക്കുന്നൂ

ഷാഹ്‌മോൻ ബി പറേലിൽ കഥയും തിരക്കഥയും നിർവഹിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ് മുത്തുകുമാർ , ലെവിൻ സൈമൺ ജോസഫ് എന്നിവർ ലീഡ് റോൾ ചെയ്യുന്നൂ. മറാട്ടിയിൽ നിന്നും ലക്ഷ്മി ചപോർക്കർ നായികയാകുന്ന ചിത്രത്തിൽ, മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി ജെ, മെറിൻ ജോസ്, മൻരാജ്, ഗോകുലൻ, ജോജി കെ ജോൺ, ശ്രീജിത്ത് രവി, ജയശങ്കർ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന ബിഗ് ബഡ്ജറ്റ് സിനിമയാണിത് ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി ബി നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്.

ഛായാ​ഗ്രഹണം-മനോജ് എം ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി ഷഹ്‌മോൻ, സം​ഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പി ബി എസ്, സുധാംശു, റീ റെക്കോർഡിങ് മിക്സർ – ഫസൽ എ ബക്കർ, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ – ഭക്തൻ മങ്ങാട്, കോറിയോഗ്രാഫി – അഭിലാഷ് കൊച്ചി, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് – ആഷിഖ് ദിൽജിത്ത്, പി ആർ ഒ – എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിം​ഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ – കോളിൻസ് ലിയോഫിൽ.

അറന്നൂറ്റിയെട്ടാം ദിവസം ആഡിസിനെ തേടി സന്തോഷ വാർത്ത; നിർമ്മാതാവായി ആന്റണി വർ​ഗീസ് പെപ്പേ

0
Spread the love

ഒരു സിനിമ ഉണ്ടാക്കുക എന്ന സ്വപ്നത്തിന്റെ പിറകിൽ നടനും ഇൻഫ്ലുവൻസറുമായ ആഡിസ് അക്കര നടക്കാൻ തുടങ്ങിയിട്ട് അറനൂറ്റിയേഴ് ദിവസം. എല്ലാ ദിവസവും അപേഡേറ്റ് ഇന്റസ്റ്റ​ഗ്രാം വഴി തന്റെ ഫോളേവേഴ്സിനെ ആഡിസ് അയിച്ചുകൊണ്ടിരുന്നു. രണ്ട് വർഷത്തോളമുള്ള ആഡിസിന്റെ ശ്രമങ്ങൾക്ക് ഇന്ന് അവസാനമാകുന്നു. 608മത് ദിവസം ആഡിസിന്റെ പ്രൊജക്ട് ഏറ്റെടുക്കാൻ ഒരു നിർമ്മാതാവ് എത്തിയിരിക്കുന്നു. മറ്റാരുമല്ല സാക്ഷാൽ ആന്റണി വർ​ഗീസ് പെപ്പേ. എവിപി പ്രൊഡക്ഷൻസിന്റെ ബാനറിൽ പെപ്പെ നിർമ്മിക്കുന്ന ആദ്യ ചിത്രം ആഡിസ് സംവിധാനം ചെയ്യും.ഇന്നത്തെ തന്റെ അപ്ഡേറ്റിൽ താൻ വീഡിയോ ഇടുന്നത് അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞാണ് ആഡിസ് തുടങ്ങുന്നത്. എന്നാൽ വിഷമിക്കേണ്ട പടം ഓണായി എന്നു പറഞ്ഞ് നിർമ്മാതാവായ പെപ്പേയെ പരിചയപ്പെടുത്തുന്നു. ആദ്യത്തെ സിനിമയാണെന്നും എല്ലാവരുടേയും പിൻതുണ വേണമെന്നും പെപ്പേയും പറയുന്നു. ഒന്നിച്ച് മാജിക്ക് സൃഷ്ടിക്കാമെന്നും പെപ്പേ കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വരും ​ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

https://www.instagram.com/reel/DTXtSZKEvDQ/?igsh=eHQ4eWJhcGpmcHI4

കാട്ടാളൻ റിലീസ് മെയ് 14ന്; ആദ്യ ടീസർ ജനുവരി പതിനാറിനെത്തും

0
Spread the love

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ കാട്ടാളൻ മെയ് 14 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ വമ്പൻ റിലീസുകളിൽ ഒന്നായാണ് ചിത്രം എത്തുക. ചിത്രത്തിന്റെ ആദ്യ ടീസർ ജനുവരി 16 ന് പുറത്ത് വരും. ചിത്രത്തിലെ ആദ്യ ദൃശ്യങ്ങളാണ് ഇതിലൂടെ പുറത്ത് വരുന്നതെന്നത് കൊണ്ട് തന്നെ, വലിയ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് പ്രേക്ഷകർ ടീസർ കാത്തിരിക്കുന്നത്. ആന്റണി വർഗീസ് നായകനായ ചിത്രം നവാഗതനായ പോൾ ജോർജ് ആണ് സംവിധാനം ചെയ്യുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവർസീസ് ഡീലുകളിൽ ഒന്ന് ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

ഷൂട്ടിംഗ് പൂർത്തിയാവുന്നതിന് മുമ്പ് തന്നെ മലയാള സിനിമയിലെ പ്രീ റിലീസ് ബിസിനസ്സ് റെക്കോർഡുകൾ പലതും മാറ്റി എഴുതിയിട്ടുണ്ട് ചിത്രം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫാർസ് ഫിലിംസ് ആയി സഹകരിച്ചാണ് മലയാള സിനിമ കണ്ട എക്കാലത്തേയും വമ്പൻ വിദേശ റിലീസിനായി “കാട്ടാളൻ” ഒരുങ്ങുന്നത്. ‘മാർക്കോ’ എന്ന പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ചിത്രമാണിത്.

മലയാള സിനിമ കണ്ട ഏറ്റവും ഗംഭീരമായ പൂജ ചടങ്ങുകളോടെയാണ് ചിത്രം ലോഞ്ച് ചെയ്തത്. ഒരു പാൻ ഇന്ത്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ പ്രോജക്ട് മെഗാ ക്യാൻവാസിലാണ് ഒരുക്കുന്നത്. ആൻ്റണി വർഗീസിൻ്റെ സ്റ്റൈലിഷ് മാസ്സ് ഗെറ്റപ്പ് പുറത്ത് വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. തായ്‌ലന്റിൽ വെച്ച് ഒരുക്കിയ, ആനയുമായുള്ള സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന.

ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിൻ്റെ ടീമിൻ്റെയും നേതൃത്വത്തിൽ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ തായ്‌ലൻ്റിൽ ഒരുക്കിയത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ “പോങ്” എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്. കാന്താര, മഹാരാജ എന്നീ ബ്ലോക്ക്ബസ്റ്റർ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ തരംഗമായി മാറിയ കന്നഡ മ്യൂസിക് ഡയറക്ടർ അജനീഷ് ലോക്നാഥ് സംഗീതമൊരുക്കുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്.

ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്പ, ജയിലർ എന്നിവയിലൂടെ പ്രശസ്തനായ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിംഗ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, “കിൽ” എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ്, വ്ളോഗറും സിംഗറുമായ ഹനാൻഷാ, റാപ്പർ ബേബി ജീൻ, ഹിപ്സ്റ്റർ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു. ജോബി വർഗീസ്, പോൾ ജോർജ് , ജെറോ ജേക്കബ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കുന്നത് ഉണ്ണി ആർ ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.

എക്സികുട്ടീവ് പ്രൊഡ്യൂസർ- ജുമാന ഷരീഫ്, ഛായാഗ്രഹണം – റെനഡിവേ, അഡീഷണൽ ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്, സംഗീതം- ബി അജെനീഷ് ലോക്നാഥ്, എഡിറ്റിംഗ് -ഷമീർ മുഹമ്മദ്, സംഘട്ടനം- കെച്ച കെംബാക്ഡി, ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ ഡിസൈൻ- സുനിൽ ദാസ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- ഡിപിൽ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, ഓഡിയോഗ്രഫി- രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈനർ- കിഷൻ, സപ്ത റെക്കോർഡ്‌സ്, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്സ് സേവ്യർ, വരികൾ- സുഹൈൽ കോയ, സ്റ്റിൽ ഫോട്ടോഗ്രാഫർ- അമൽ സി സദർ, നൃത്തസംവിധാനം- ഷരീഫ്, വിഎഫ്എക്സ്- 3 ഡോർസ്, ഓവർസീസ് ഡിസ്ട്രിബുഷൻ പാർട്ണർ – ഫാർസ് ഫിലിംസ്, പിആർ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, മലയാളം പിആർഒ- ആതിര ദിൽജിത്, ഹിന്ദി മാർക്കറ്റിങ്- മാക്സ് മാർക്കറ്റിങ് ലിമിറ്റഡ്, തമിഴ് പിആർഒ- സതീഷ് എസ് 2 ഇ, ശ്രീ വെങ്കടേഷ് പി, തമിഴ് ഡിജിറ്റൽ മാർക്കറ്റിങ്- ആകാശ്, തെലുങ്ക് പിആർഒ- വംശി ശേഖർ, തെലുങ്ക് ഡിജിറ്റൽ മാർക്കറ്റിങ് – ഹാഷ്ടാഗ് മീഡിയ, ദിലീപ്, കന്നഡ പിആർഒ- ശ്രേയ ഉഞ്ചലി, ടൈറ്റിൽ ഡിസൈൻ- ഐഡൻറ് ലാബ്സ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts