Home Blog Page 142

മകൾ കുഞ്ഞാറ്റയുടെ അരങ്ങേറ്റ ചിത്രം; ഉർവശിയെ കുറിച്ച് സംസാരിക്കുന്നതിനിടെ കണ്ണു നനഞ്ഞ് മനോജ് കെ ജയൻ

0
Spread the love

ഒരുകാലത്ത് മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താര ജോഡി ആയിരുന്നു മനോജ് കെ ജയൻ- ഉർവശി ജോഡി. വർഷങ്ങൾക്കിപ്പുറം ഇരുവരും വേർപിരിഞ്ഞെങ്കിലും ഇരുവരും തങ്ങൾക്കിണകിയ പങ്കാളികള കണ്ടെത്തി സന്തോഷ ജീവിതം നയിക്കുകയാണ്. ഇരുവരുടെയും മകളായ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മിയുടെ അരങ്ങേറ്റ ചിത്രമായ ‘സുന്ദരിയായവൾ സ്റ്റെല്ല’യുടെ ഓഡിയോ ലോഞ്ചിനെത്തിയ മനോജ് കെ ജയൻ മുൻഭാര്യ ഉർവശിയെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മനോജ് കെ ജയന്റെ വാക്കുകൾ

പഠിത്തമൊക്കെ കഴിഞ്ഞിരിക്കുമ്പോഴാണ് എനിക്കു സിനിമയിൽ അഭിനയിച്ചാൽ കൊള്ളാം എന്ന് കുഞ്ഞാറ്റ പറയുന്നത്. അതും അക്കാര്യം ആദ്യം പറയുന്നത് ആശയോടാണ്. ആശ അവൾക്ക് അമ്മ മാത്രമല്ല, കൂട്ടുകാരി കൂടിയാണ്. അച്ഛനോട് നേരിട്ട് പറയൂ എന്ന് ആശ പറഞ്ഞു, അപ്പോഴാണ് അച്ഛാ, എനിക്ക് സിനിമ ഇഷ്ടമാണ്, അഭിനയിക്കണമെന്നുണ്ട് എന്ന് കുഞ്ഞാറ്റ പറയുന്നത്

ഇത് മോളുടെ അമ്മയെ അറിയിക്കണം. അതിനു വേണ്ടി ചെന്നൈയിൽ പോവണം. ഉർവശിയുടെ അനുഗ്രഹം മേടിക്കണം എന്നാണ് ഞാൻ പറഞ്ഞത്. ദക്ഷിണേന്ത്യ കണ്ട ഏറ്റവും പ്രതിഭാശാലിയായ നടിയാണ്. അങ്ങനെയൊരാളുടെ മകളാണിപ്പോൾ… ചൈന്നൈയിൽ പോയി അമ്മയുടെ അനുഗ്രഹം വാങ്ങിക്കണം എന്നു പറഞ്ഞു. ഞാനൽപ്പം ഇമോഷണലാണ്, മോളുടെ കാര്യം വരുമ്പോഴൊക്കെ ഞാനങ്ങനെയാണ്. അവളുടെ അമ്മ വളരെ സന്തോഷത്തോടു കൂടി അതു സമ്മതിച്ചു. അങ്ങനെ ഇന്ന് ഇവിടെ വരെ എത്തി.

അങ്ങനെ ഇന്ന് ഇവിടെ വരെ എത്തി, ഉർവശിയെ കുറിച്ച് പറയുമ്പോൾ മനോജ് കെ ജയന്റെ ശബ്ദം ഇടറുന്നതും വിതുമ്പുന്നതും വൈറൽ വീഡിയോയിൽ കാണാം. ഉർവശിയെ കുറിച്ച് പറയുമ്പോൾ വാക്കുകൾ ഇടറുന്ന മനോജിനെ മകൾ കുഞ്ഞാറ്റ ആശ്വസിപ്പിക്കുന്നതും കാണാം

എന്റെ സുഹൃത്തുക്കളായ സേതുവും അലക്സുമാണ് ഈ സിനിമയുടെ പിറകിൽ പ്രവർത്തിച്ചത്. മോൾക്ക് നല്ലൊരു റോളുണ്ട്, നല്ല പ്രൊഡക്ഷനാണ് എന്നൊക്കെ പറഞ്ഞു. ചേട്ടനൊന്നു കഥ കേൾക്കാമോ എന്നു ചോദിച്ചു. ഞാൻ പറഞ്ഞു. ആദ്യം ഉർവശിയെ ആണ് കഥ കേൾപ്പിക്കേണ്ടത്. അവരാണ് അതു തീരുമാനിക്കേണ്ടത്. ഫീമെയ്ൽ ആർട്ടിസ്റ്റാണ്. അവരുടെയത്രയും എക്സ്പീരിയൻസ് ഫീമെയ്ൽ കഥാപാത്രങ്ങളെ ചൂസ് ചെയ്യാൻ എനിക്കില്ല. അമ്മയെ വിളിച്ചു കാര്യം പറയാൻ കുഞ്ഞാറ്റയോടും ഞാൻ പറഞ്ഞു. ഉർവശി കേട്ടതിനു ശേഷമാണ് ഞാൻ കഥ കേട്ടത്.

ഞാനും ഉർവശിയുമൊക്കെ ചെറിയ ചെറിയ വേഷങ്ങളിലൂടെ വന്നാണ് ശ്രദ്ധ നേടിയത്. പക്ഷേ മോൾക്ക് ടൈറ്റിൽ റോൾ തന്നെ കിട്ടിയിരിക്കുകയാണ്. ദൈവഭാഗ്യമാണത്, അവളുടെ അപ്പൂപ്പന്റെ അനുഗ്രഹമാണ്. എന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കുഞ്ഞാറ്റ സിനിമയിൽ വരണമെന്ന്.

രാവിലെ ഉർവശിയും ഉർവശിയുടെ അമ്മയുമൊക്കെ മോളെ ഫോണിൽ വിളിച്ചു അനുഗ്രഹിച്ചു. എല്ലാവരുടെയും അനുഗ്രഹം നേടിയതിനു ശേഷമാണ് ഞങ്ങളിറങ്ങിയത്. ഇനി നിങ്ങളുടെ അനുഗ്രഹമാണ് വേണ്ടത്. എന്നെയും അവളുടെ അമ്മയേയുമൊക്കെ സിനിമയിൽ വളർത്തിയത് നിങ്ങളുടെ സപ്പോർട്ടാണ്. ഞങ്ങളുടെ പാരമ്പര്യം പിൻതുടർന്നു വരുന്ന ഞങ്ങളുടെ കുഞ്ഞാറ്റയ്ക്കും ആ സപ്പോർട്ട് നൽകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

തെളിവില്ല! ജയസൂര്യക്കും ബാലചന്ദ്രമേനോനുമെതിരായ പീഡന കേസ് അവസാനിപ്പിച്ചേക്കും

0
Spread the love

നടന്മാരായ ജയസൂര്യക്കും ബാലചന്ദ്ര മേനോനുമെതിരെ എടുത്ത പീഡന കേസകുൾ അവസാനിപ്പിച്ചേക്കും. ഇതിനൊപ്പം ഹേമകമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രമുഖർക്കെതിരെ എടുത്ത കേസുകളും അവസാനിപ്പിക്കുമെന്നാണ് സൂചന. പീഡന കേസുകളിൽ തെളിവില്ലെന്നാണ് പെലീസ് നിലപാട്.

2008ല്‍ നടന്ന ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചെന്നായിരുന്നു ജയസൂര്യക്കും ബാലചന്ദ്രമേനോനുമെതിരെയുള്ള പരാതി. 18 വർഷങ്ങൾക്ക് മുൻപാണ് ഈ സംഭവം നടന്നതായി പറയപ്പെടുന്നത്. സാഹചര്യ തെളിവുകളോ ​ദൃക്സാക്ഷി മൊഴികളോ ഇല്ല. സാക്ഷികൾ പോലും പരാതിക്കാരിക്ക് എതിരെയാണ് മൊഴി നൽകിയിരിക്കുന്നത്.

പീഡനം നടന്നുവെന്ന് പറയപ്പെടുന്ന സെക്രട്ടേറിയറ്റ് കോമ്പൗണ്ടിലെ ശുചിമുറി ഇപ്പോൾ വനം മന്ത്രിയുടെ ഓഫീസാണ്. പീഡനം നടന്നുവെന്ന് പറയുന്ന സ്ഥലം തിരിച്ചറിയാൻ പരാതിക്കാരിക്ക് പോലും സാധിച്ചിട്ടില്ലെന്നാണ് പൊലീസ് കണ്ടെത്തൽ.ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിച്ചു എന്നത് മാത്രമാണ് പരാതിക്കാരിയുടെ മൊഴിയുമായി പൊരുത്തപ്പെടുന്ന ഏക കാര്യം.

ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ വഞ്ചിയൂരിലെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചെന്നാണ് ബാലചന്ദ്രമേനോനെതിരായ മൊഴി. എന്നാൽ ഇതിലും കഴമ്പില്ലെന്നാണ് കണ്ടെത്തൽ.ഈ സാഹചര്യത്തിലാണ് കേസുകൾ അവസാനിക്കാൻ പൊലീസ് തീരുമാനിക്കുന്നത്. പ്രത്യേക അന്വേണ സംഘമാകും അന്തിമ തീരുമാനം കൈകൊള്ളുക.

ഭർത്താവിന്റെ കൂടെ പോയാലും ഏതോ ഒരു താടിക്കാരന്റെ കൂടെപ്പോയെന്ന് പറയും: നടി സോന നായർ

0
Spread the love

സോഷ്യൽ മീഡിയയിലൂടെ വരുന്ന നെഗറ്റീവ് കമന്റുകൾ ശ്രദ്ധിക്കാറില്ലെന്ന് സിനിമ സീരിയൽ താരം സോന നായർ. എല്ലാ കമന്റുകളും പോസിറ്റീവായിട്ടങ്ങ് എടുക്കും. നമ്മൾ ചെയ്യുന്ന പ്രവൃത്തിയാണ് മുഖ്യം. കമന്റുകളല്ല. നമ്മളെക്കുറിച്ച് എല്ലാവരും ഒരുപോലെ സംസാരിക്കണമെന്ന് പറയാൻ പറ്റില്ല. കമന്റുകൾ എഴുതുന്നവർ എഴുതിക്കൊണ്ടിരിക്കും. അവരുടെ കുറച്ച് അക്ഷരങ്ങൾ നന്നാകും. അതിനപ്പുറം ഇതൊന്നും വലിയ സംഭവമായെടുക്കുന്നില്ല. അതെല്ലാം അതിന്റെ വഴിക്ക് പോകുമെന്നും സോന നായർ പറഞ്ഞു.

ഒരു കല്യാണത്തിന് പോയി. ബാക്കിൽ നിന്നാണ് ചിലർ ഷോട്ട് എടുക്കുന്നത്. എന്ത് നിർവൃതി കിട്ടുമെന്ന് എനിക്കറിയില്ല. ബാക്ക് ഷോട്ടുകൾ മാത്രമെടുത്ത് സോഷ്യൽ മീഡിയയിൽ കാണിക്കും, പിന്നെ അതുമായി ബന്ധപ്പെട്ടുള്ള കമന്റുകളായിരിക്കും. ഇവർക്കൊക്കെ വേറെ ചില സൈറ്റുകളിൽ പോയാൽ പോരേ. ഇതൊന്നുമല്ല അവിടെ കാണുന്നത്. ഇതിന്റെയൊക്കെ ഇരട്ടി ബാക്ക് ഷോട്ടുകളും മറ്റുമായിരിക്കും ആ സൈറ്റിലുണ്ടാകുക. അതൊന്നും പോര. എല്ലാവർക്കും സോന നായരുടെ ബാക്ക് മതി. ക്യാമറയിരിക്കുന്നത് പോലും അറിയില്ല. എത്ര പേരുടെ പ്രൈവസിയാണ് പോകുന്നത്. ഭർത്താവിന്റെ കൂടെ എവിടെയെങ്കിലും പോയാലും ഏതോ ഒരു താടിക്കാരന്റെ കൂടെപ്പോയെന്ന് പറയും.’- സോന നായർ പറഞ്ഞു.

30 കഴിഞ്ഞ പുരുഷന്മാരാണോ? എങ്കിൽ ഈ ടെസ്റ്റുകൾ നിർബന്ധമായും ചെയ്യണേ!

0
Spread the love

ഇന്നത്തെക്കാലത്ത് 30 വയസാകുമ്പോഴേയ്ക്കും പുരുഷന്മാരിൽ നിരവധി രോ​ഗങ്ങളാണ് പിടിപെടുന്നത്. മാറിയ ജീവിത ശൈലിയും മോശം ആരോഗ്യശീലങ്ങളുമാണ് ഇതിന് പ്രധാന കാരണം. 30 കഴിഞ്ഞ പുരുഷന്മാർ നിർബന്ധമായും ചെയ്തിരിക്കേണ്ട പരിശോധനകളെ കുറിച്ച് ദില്ലിയിലെ ഷാലിമാർ ബാഗിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ യൂറോളജി & റീനൽ ട്രാൻസ്പ്ലാൻറേഷനിലെ സീനിയർ ഡയറക്ടർ ഡോ. വഹീദ് സമാൻ പറയുന്നു.

രക്തസമ്മർദ്ദം

വളരെ പെട്ടെന്നാണ് ബിപി കൂടുന്നത്. ഇടയ്ക്കൊക്കെ രക്തസമ്മർദ്ദത്തിന്റെ പരിശോധന നടത്തുന്നത് നല്ലതാണ്. മുപ്പത് വയസ്സ് കഴിഞ്ഞാൽ രക്തസമ്മർദ്ദത്തിന്റെ പരിശോധന കൃത്യമായി നടത്തണം. കുറഞ്ഞത് 1–2 വർഷത്തിലും ബിപി പരിശോധന നിർബന്ധമായും ചെയ്യണം.

പ്രമേഹം

പ്രമേഹം ഇന്ന് മിക്ക ചെറുപ്പക്കാരിലും കാണുന്നുണ്ട്. Fasting Glucose or HbA1c പരിശോധന പ്രീ-ഡയബറ്റിസ് അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നു. 3 വർഷത്തിലും ഈ ടെസ്റ്റ് നിർബന്ധമായും ചെയ്യണം. നിങ്ങൾക്ക് അമിതഭാരമുണ്ടെങ്കിൽ അല്ലെങ്കിൽ പാരമ്പര്യമായി പ്രമേഹമുണ്ടെങ്കിൽ വർഷത്തിലൊരിക്കൽ ഈ പരിശോധന നടത്തണം. മധുരം പൂർണമായി അകറ്റി, ചിട്ടയായി ജീവിത ശെെലി എന്നിവയിലൂടെ പ്രമേഹത്തെ ഒരു പരിധി വരെ തടയാൻ സഹായിക്കും. കൃത്യമായ പരിശോധനകൾ നടത്തി, ഷുഗറ് കൂടിയിട്ടില്ലെന്നും കുറഞ്ഞിട്ടില്ലെന്നും ഉറപ്പുവരുത്തേണ്ടതാണ്.

കൊളസ്ട്രോൾ

ഉയർന്ന കൊളസ്ട്രോൾ നിരവധി രോ​​ഗങ്ങൾക്കാണ് ഇടയാക്കുന്നത്. കൊളസ്ട്രോൾ അളവ് കൂടുന്നത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടാൻ കാരണമാകും. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകും. വർഷത്തിലൊരിക്കൽ Cholesterol Testing (Lipid Profile) കൊളസ്ട്രോളിന്റെ ടെസ്റ്റ് നിർബന്ധമായും ചെയ്യണം.

വൃക്കരോ​ഗവും കരൾ രോ​ഗവും

വിട്ടുമാറാത്ത വൃക്കരോഗം വൃക്ക തകരാറിലേക്ക് നയിച്ചേക്കാം. മദ്യപാനം, ഫാറ്റി ലിവർ രോഗം, ഹെപ്പറ്റൈറ്റിസ് മുതലായവ കാരണം കരളിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് നിർണ്ണയിക്കാൻ കരൾ പരിശോധനകൾ സഹായിക്കുന്നു. Kidney Function Tests and Liver Function Tests (LFT) എന്നിവ ചെയ്യുന്നത് ഏറെ നല്ലതാണ്. പ്രമേഹം, രക്താതിമർദ്ദം, പതിവായി മദ്യം കഴിക്കൽ, പൊണ്ണത്തടി തുടങ്ങിയ പ്രശ്നമുള്ളവർ വർഷത്തിലൊരിക്കൽ ടെസ്റ്റ് ചെയ്യുക

‌നേത്രരോ​ഗങ്ങൾ

പ്രായം കൂടുന്നത് അനുസരിച്ച് നേത്രരോ​ഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ജോലി ആണെങ്കിൽ കണ്ണിന് പ്രത്യേക പരിഗണന നൽകണം. കാഴ്ച സംബന്ധിച്ച് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ അത് അധികമാകുന്നതിന് മുമ്പ് ചികിത്സ തേടുക. നേത്ര പരിശോധനയിൽ രക്താതിമർദ്ദം, പ്രമേഹം, ഗ്ലോക്കോമ തുടങ്ങിയ ശരീരത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങളുടെ ലക്ഷണങ്ങൾ കാണിച്ചേക്കാം. രണ്ട് വർഷം ഇടവിട്ട് കണ്ണ് പരിശോധന നടത്തുക.

പ്രോസ്റ്റേറ്റ് ക്യാൻസർ

മുപ്പത് വയസ്സിന് ശേഷമുള്ള പുരുഷൻമാർ പ്രത്യേകം ശ്രദ്ധിക്കേണ്ട അസുഖമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പ്രോസ്‌റ്റേറ്റ് ക്യാൻസർ പരിശോധന നിർബന്ധമായും ചെയ്യുക. Prostate-Specific Antigen (PSA) Test രണ്ട് വർഷത്തിലൊരിക്കൽ ചെയ്യുന്നത് നല്ലതാണ്.

അന്ന് വീഡിയോ എടുത്തത് നന്നായി ഇല്ലെങ്കിൽ കഥ മാറിപ്പോയേനെ; കുടുംബത്തെ സംരക്ഷിക്കാൻ ഏത് ലെവൽ വരെയും പോകും: കൃഷ്ണകുമാർ

0
Spread the love

നടൻ കൃഷ്ണകുമാറിനും കുടുംബത്തിനും എതിരായ തട്ടിക്കൊണ്ടു പോകൽ പരാതിയും ജാതീയമായി അധിക്ഷേപിച്ചു എന്ന യുവതികളുടെ പരാതിയുമാണ് സോഷ്യൽ മീഡിയയിലെ ലേറ്റസ്റ്റ് ചർച്ച. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും ഇൻഫ്ലുവൻസറും സംരംഭക യുമായ ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന 3 ജീവനക്കാരികളാണ് കുടുംബത്തിനെതിരെ രംഗത്ത് എത്തിയത്

തന്റെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ വരെ മുൻജീവനക്കാരികൾ തട്ടി എന്ന ദിയയുടെ വാദത്തിനെതിരെ ദിയ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും തങ്ങളെ ഭീഷണിപ്പെടുത്തി 8 ലക്ഷം രൂപയോളം കൈപ്പറ്റി എന്നും ആരോപിച്ചാണ് ജീവനക്കാരികൾ രംഗത്തെത്തിയത്. ദിയയും കുടുംബവും ജാതീയത പേറുന്ന ആളാണെന്നും തങ്ങളെ നിരന്തരം ജാതിയമായി അധിക്ഷേപിക്കാറുണ്ടായിരുന്നു എന്നുമായിരുന്നു ജീവനക്കാരുടെ പരാതികൾ.

തങ്ങളുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് കൃഷ്ണകുമാറും കുടുംബവും തട്ടിക്കൊണ്ടുപോയെന്നും പണം തട്ടി എന്നും ആയിരുന്നു മൂവരുടെയും ആരോപണം. എന്നാൽ ഇത് കൃഷ്ണകുമാറും കുടുംബവും നിഷേധിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന രീതിയിൽ ജീവനക്കാരികൾക്കെതിരെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ അക്കൗണ്ടിൽ 65 ലക്ഷം രൂപയോളം എത്തിയതായും പോലീസ് കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയും മോശം സമയത്ത് കൂടെ നിന്നവർക്കും പിന്തുണച്ചവർക്കും നന്ദി രേഖപ്പെടുത്തിയും രംഗത്തെത്തിയിരിക്കുകയാണ് കൃഷ്ണകുമാർ.

കൃഷ്ണകുമാറിന്റെ വാക്കുകൾഒരുഘട്ടത്തിൽ ഈ പ്രശ്നങ്ങൾ എനിക്കും മകൾക്കുമെതിരെ നടക്കുന്ന ​ഗൂഢാലോചനയായിട്ട് എനിക്ക് തോന്നി. ഏറ്റവും ഉന്നത സ്ഥാനത്ത് പോയി പരാതി പറയാനാണ് എനിക്ക് തോന്നിയത്. അങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയി. സംസാരിച്ച് പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അവർക്ക് മുഴുവൻ കാര്യങ്ങളും പിടികിട്ടി. ഏറ്റവും ഉചിതമായ നടപടി എടുത്തിരിക്കും അന്വേഷണം കൃത്യമായിരിക്കും ഒരു കാരണവശാലും ഭയക്കണ്ടെന്ന ഉറപ്പ് എനിക്കും എന്റെ മകളെ വിളിച്ചും അവർ പറഞ്ഞു.

ആര് ഭരിച്ചാലും, ഞാൻ ഏത് പാർട്ടിയിൽ വിശ്വസിക്കുന്ന ആളായാലും ആര് നല്ലത് ചെയ്താലും നല്ലത് നല്ലത് തന്നെയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി വളരെയധികം റിലീഫ് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ചിലർ ചോദിച്ചു നിങ്ങളാരാ പൊലീസിനെ പോലെ ചോദ്യം ചോദിക്കാൻ എന്ന്. അവനവന്റെ പണം പോകുമ്പോൾ അവനവന് അറിയാം. വല്ലവന്റേം പണം പോകുമ്പോഴാണ് സിമ്പതി തോന്നുന്നത്. അന്ന് വീഡിയോ എടുത്ത് വച്ചത് നന്നായി ഇല്ലെങ്കിൽ കഥ മാറിപ്പോയേനെ.

ആ പെൺകുട്ടികൾ പറയുന്നത് ​ഗുരുതരമായ ആരോപണങ്ങളാണ്. ഞാനവരെ തട്ടിക്കൊണ്ടു പോയി, എന്തിനേറെ ഇന്നലെ ബലാത്സം​ഗ ശ്രമം എന്ന് വരെ എഴുതി വച്ചിട്ടുണ്ട്. ചാനലിൽ സംസാരിക്കുമ്പോൾ പറയുന്നത് ജാതിയാണ്. ജാതി ബുദ്ധിമുട്ടുള്ളവരാണ് ഞങ്ങളെങ്കിൽ അങ്ങനെ ഉള്ളവരെ നോക്കി എടുത്താൽ പോരെ ഞങ്ങൾക്ക്. ഞാനും എന്റെ ഭാര്യയും രണ്ട് ജാതിക്കാരാണ്. ദിയ കല്യാണം കഴിച്ചത് വേറെ ജാതിയിൽ നിന്നാണ്. ഇതൊന്നും എന്നെ ബാധിക്കാത്ത കാര്യങ്ങളാണ്”, എന്നും കൃഷ്ണ കുമാർ പറ‍ഞ്ഞു

ഒരുകാരണവശാലും അന്യന്റെ സ്വത്തിൽ മോഹം വരരുതെന്നാണ് ഞാനെന്റെ എന്റെ പിള്ളേരെ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നത്. ഞാൻ പ്രതികരിച്ചത് കടുത്തു പോയെന്ന് ചിലരൊക്കെ പറയും. പക്ഷേ അവനവന്റെ മക്കൾക്ക് എന്തെങ്കിലും പറ്റിയെന്ന് അറിഞ്ഞാൽ പാനിക് ആകും. ​ഗർഭിണിയായിരിക്കുന്ന എന്റെ മകളെ പാതിരാത്രി ഒരുത്തൻ വിളിച്ചാൽ ഞാൻ നിഷിധമായ ഭാഷയിൽ സംസാരിക്കും. അവർക്കൊരു ആവശ്യം വരുമ്പോൾ അച്ഛൻ കൂടെ നിൽക്കുമെന്ന വിശ്വാസം അവർക്കുണ്ട്. അതിൽ ന്യായവും കൂടി ഉണ്ടെങ്കിൽ ഞാൻ ഏത് ലെവലിലോട്ട് വരെയും പോകും. കുടുംബത്തെ സംരക്ഷിക്കാൻ

തന്നെ പറ്റി സെറ്റിൽ ഒരാൾ അങ്ങനെ പറഞ്ഞത് അദ്ദേഹം കേട്ടു; ഉടൻ പുറത്തിറങ്ങി അലറി, അമിതാബ് ബച്ഛനെ കുറിച്ച് ശോഭന

0
Spread the love

നാഗ് അശ്വിന്റെ സയൻസ് ഫിക്ഷൻ നാടകമായ കൽക്കി 2898 എഡിയിൽ മെഗാസ്റ്റാർ അമിതാഭ് ബച്ചനൊപ്പം ശോഭന സ്ക്രീൻ പങ്കിട്ടിരുന്നു. ചിത്രം ബോക്സ് ഓഫീസിൽ 1000 കോടിയിലധികം കളക്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, ശോഭനയും അമിതാഭ് ബച്ചനും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമല്ല കൽക്കി. വർഷങ്ങൾക്കു മുൻപ്, ബിഗ് ബിയ്ക്ക് ഒപ്പം ഒരു സോങ്ങ് ഷൂട്ടിൽ ശോഭന അഭിനയിച്ചിരുന്നു.ആ ഷൂട്ടിംഗ് ദിവസങ്ങളിൽ നിന്നുള്ള ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ശോഭന. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് ശോഭന ബിഗ് ബിയ്ക്ക് ഒപ്പമുള്ള തന്റെ അനുഭവം പങ്കുവച്ചത്.

താൻ കൂടെ പ്രവർത്തിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും എളിമയുള്ള കലാകാരൻ എന്നാണ് അമിതാഭ് ബച്ചനെ ശോഭന വിശേഷിപ്പിച്ചത്. “അന്നും ഇന്നും, അമിതാഭ് ബച്ചൻ അങ്ങനെ തന്നെയാണ്. മഹാനടന്മാരെ ഒന്നിപ്പിക്കുന്ന ഒരു കാര്യം അവരുടെ വിനയമാണ്,” ശോഭന കൂട്ടിച്ചേർത്തു.അഹമ്മദാബാദിൽ അമിതാഭ് ബച്ചനൊപ്പം ഷൂട്ട് ചെയ്ത അനുഭവവും ശോഭന ഓർത്തെടുത്തു. സിനിമയുടെ പേരോ പാട്ടിന്റെ പേരോ വെളിപ്പെടുത്തിയില്ലെങ്കിലും ആ സെറ്റിൽ തനിക്കു നേരിട്ട ഒരനുഭവവും അതറിഞ്ഞ് അമിതാഭ് ബച്ചൻ ശക്തമായി പ്രതികരിച്ചതിനെ കുറിച്ചും ശോഭന മനസ്സു തുറന്നു.

“വർഷങ്ങൾക്കുമുമ്പ് അഹമ്മദാബാദിൽ ബച്ചൻ സാറിനൊപ്പം ഒരു സോങ്ങ് ഷൂട്ടിലായിരുന്നു ഞാൻ. പാട്ടുരംഗത്തിൽ, എന്നെ ധാരാളം വസ്ത്രങ്ങളാൽ പൊതിഞ്ഞിരുന്നു. ബച്ചൻ സാറിന് അദ്ദേഹത്തിന്റെ കാരവാൻ ഉണ്ടായിരുന്നു. അമിതാഭ് ബച്ചനെ കാണാൻ തിങ്ങിനിറഞ്ഞവരാൽ അഹമ്മദാബാദ് മുഴുവൻ നിശ്ചലമായി. എനിക്ക് ധാരാളം കോസ്റ്റ്യൂം ചേഞ്ച് ഉണ്ടായിരുന്നതിനാൽ ‘എന്റെ കാരവാൻ എവിടെ’ എന്ന് ഞാൻ ചോദിച്ചു. സെറ്റിലുള്ള ഒരാൾ പറഞ്ഞത്, “അവൾ കേരളത്തിൽ നിന്നുള്ളവളാണ്, അവർ വളരെ അഡ്ജസ്റ്റ് ചെയ്യുന്നവരാണ്. അവൾക്ക് ഒരു മരത്തിന് പിന്നിൽ വസ്ത്രം മാറാൻ കഴിയും,” എന്നാണ്

“വാക്കി ടോക്കിയിൽ ഇത് കേട്ട ബച്ചൻ സാർ ഉടനെ പുറത്തിറങ്ങി, ‘ആരാണ് അങ്ങനെ പറഞ്ഞത്?’ എന്ന് അലറി. എന്നിട്ട് അദ്ദേഹം എന്നെ തന്റെ കാരവാനിലേക്ക് ക്ഷണിച്ചു. അദ്ദേഹം പുറത്തേക്കിറങ്ങി നിന്നു. അന്നും ഇന്നും അദ്ദേഹം ഏറെ പാരമ്പര്യവും സംസ്കാരവും കാത്തുസൂക്ഷിക്കുന്നു.

അദ്ദേഹത്തിന്റെ കനത്ത പ്രോസ്തെറ്റിക് മേക്കപ്പ് ഉണ്ടായിരുന്നിട്ടും, ആരെങ്കിലും അദ്ദേഹത്തെ കാണാൻ വരുമ്പോഴെല്ലാം അദ്ദേഹം എഴുന്നേറ്റ് അഭിവാദ്യം ചെയ്യുമായിരുന്നു. ‘സർ, എല്ലാവരെയും അഭിവാദ്യം ചെയ്യാൻ നിങ്ങൾ എഴുന്നേൽക്കേണ്ടതില്ല’ എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞപ്പോൾ, ആ ശീലം എന്നിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി

ഭഗവാൻ വിഷ്ണു കൽക്കിയായി പുനർജനിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്ന ഒരു സംഘം മനുഷ്യരുടെ നേതാവായ മറിയമായാണ് ശോഭന ചിത്രത്തിൽ എത്തിയത്. അതേസമയം, ഭഗവാൻറെ പുനർജന്മത്തിനായി തിരഞ്ഞെടുക്കപ്പെട്ട ദീപിക പദുക്കോണിന്റെ കഥാപാത്രത്തെ സംരക്ഷിച്ച അശ്വത്ഥാമാവിന്റെ വേഷമാണ് അമിതാഭ് ബച്ചൻ അവതരിപ്പിച്ചത്. പ്രഭാസ്, ദിഷ പഠാനി, കമൽ ഹാസൻ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ ഇപ്പോൾ.

നടൻ കൃഷ്ണ കുമാറിനും കുടുംബത്തിനുമെതിരായ കേസ്; ജീവനക്കാരികൾക്കെതിരെ തെളിവുകൾ, മൂവർക്കും ഹാജരാകാൻ പൊലീസ് നോട്ടീസ്

0
Spread the love

സാമ്പത്തിക തട്ടിപ്പെന്ന നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ പരാതിയിൽ 3 ജീവനക്കാരികൾക്കും സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി. ഇന്നലെ മൊഴിയെടുക്കാൻ രണ്ടു തവണ പൊലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നെങ്കിലും വക്കീൽ ഓഫീസിൽ പോയെന്നായിരുന്നു ബന്ധുക്കളുടെ മറുപടി. ഇന്നോ നാളെയോ ഹാജരാക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്ത നിലയിലാണ്. ഇവരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. ബന്ധുക്കൾ അടക്കമുള്ളവരുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ രേഖകൾ ശേഖരിക്കാൻ പൊലീസ് ഇന്ന് വീണ്ടും ബാങ്കിലെത്തും. ക്യൂ ആർ കോഡ് വഴി 66 ലക്ഷം രൂപ ജീവനക്കാരികളുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഓൺലൈൻ ബിസിനസും ഉണ്ടായിരുന്നതിനാൽ കൂടുതൽ പരിശോധന വേണമെന്നു പൊലീസ് വ്യക്തമാക്കി.

അതേ സമയം, നടൻ കൃഷ്ണകുമാറും മകൾ ദിയയും ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്ന ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ പരാതി ശരിയല്ലെന്ന് കാണിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. തട്ടികൊണ്ടുപോയെന്ന ജീവനക്കാരികളുടെ പരാതിയിൽ ദിയയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതാണ് പുറത്ത് വന്നത്. ജീവനക്കാരികളെ ബലം പ്രയോഗിച്ച് കാറിൽ കയറ്റുന്നതായി ദൃശ്യങ്ങളിലില്ല. ഒരു ജീവനക്കാരി സ്വന്തം സ്കൂട്ടറിലാണ് കാറിന് പിന്നാലെ പോകുന്നത്.

സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള ചർച്ച ബഹളത്തിലേക്ക് നീങ്ങിയപ്പോൾ അസോസിയേഷൻ പ്രതിനിധികൾ ഇടപെട്ടിരുന്നു. പിന്നാലെയാണ് കൃഷ്ണകുമാറിനും കുടുംബത്തിനുമൊപ്പം മൂന്ന് ജീവനക്കാരികളിൽ രണ്ട് പേർ കാറിൽ കയറുന്നത്. ഈ ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. ചുറ്റും കൂടുതൽ സ്ത്രീകളടക്കമുള്ളവരുണ്ട്. ജീവനക്കാരിൽ ഒരാൾ അവരുടെ സ്കൂട്ടറിലാണ് ഈ വാഹനത്തിന് പിന്നാലെ പോകുന്നത് . ഫ്ലാറ്റിൽ നിന്ന് ഇവർ നേരെ പോകുന്നത് അമ്പലമുക്കിലെ കൃഷ്ണകുമാറിൻറെ ഓഫീസിലേക്കാണ്. അവിടെ പക്ഷെ സിസിടിവിയില്ല.

തീയറ്ററുകളിലെ അധിക ടിക്കറ്റ് നിരക്ക് ചോദ്യം ചെയ്ത് ഹര്‍ജി; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
Spread the love

സിനിമാ തീയറ്ററുകളിലെ അധിക ടിക്കറ്റ് നിരക്ക് ചോദ്യം ചെയ്ത് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെതാണ്‌ നിര്‍ദ്ദേശം.

സംസ്ഥാനത്തെ സിനിമാ തീയറ്ററുകളിലെ ടിക്കറ്റ് നിരക്ക് ഏകീകരിക്കണമെന്നും അധിക നിരക്ക് ഈടാക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കോട്ടയം തിരുവാര്‍പ്പ് സ്വദേശി മനു നായര്‍ ജിയാണ്‌ ഹർജി നൽകിയത്.

അവര്‍ക്ക് പിന്നില്‍ ആരോ ഉണ്ട്! ഡിഗ്രി പോലുമില്ലാത്ത വക്കീലാണ് കാര്യങ്ങൾ പറഞ്ഞുകൊടുത്തിരിക്കുന്നത്: നടൻ കൃഷ്ണ കുമാർ

0
Spread the love

മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനമായ ‘ഒ ബൈ ഓസി’യുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക തട്ടിപ്പ് വളരെ വ്യാപ്തിയുള്ള സംഭവമാണെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. പരാതിക്കാരായ തങ്ങള്‍ക്കെതിരേ പോലീസ് കേസെടുത്തു. വാര്‍ത്ത പുറത്തുവന്ന ആദ്യമണിക്കൂറുകളില്‍ താനും മകളും കുടുംബവും സമൂഹത്തിന് മുന്നില്‍ വെറും കള്ളന്മാരായിപ്പോയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. നിലവിലെ അവസ്ഥയില്‍ അന്വേഷണം വളരേ തൃപ്തികരമാണെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. കൃഷ്ണകുമാറിനും മകള്‍ക്കുമെതിരായി ചുമത്തപ്പെട്ട തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

കൃഷ്ണകുമാറിന്റെ വാക്കുകൾ

ഞങ്ങള്‍ കള്ളം പറയുകയായിരുന്നെങ്കില്‍ ഞാനും ദിയയും എവിടെയോ ഇരിക്കുന്ന അഹാനയും പറയുന്നത് തമ്മില്‍ പൊരുത്തക്കേട് ഉണ്ടായേനേ. ഒരുസ്ഥാപനത്തില്‍നിന്ന് പണം തട്ടിച്ചുകൊണ്ടുപോയെന്ന വഞ്ചനാകേസാണിത്. ഞങ്ങളുടെ ക്യുആര്‍ കോഡുവെച്ച് പണമെടുക്കാന്‍ ദിയ പറഞ്ഞിരിക്കുന്നു എന്നാണ് അവര്‍തന്നെ പല മാധ്യമങ്ങളിലും പറഞ്ഞത്. തുക സ്വീകരിച്ച ശേഷം ദിയയ്ക്ക് അത് പണമായി നല്‍കിയെന്നും അവര്‍ പറയുന്നു. ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്ത് പണം വന്നതും പിന്‍വലിച്ചതും തമ്മില്‍ ഒത്തുനോക്കിയാല്‍ പ്രശ്‌നം തീരും. പണം പിന്‍വലിക്കാതെ മറ്റാരുടേയെങ്കിലും അക്കൗണ്ടിലേക്കാണ് മാറ്റിയതെങ്കില്‍ അവരെ ചോദ്യംചെയ്താല്‍ എല്ലാ വിവരവും കിട്ടും. ഏതൊരു സാധാരണക്കാരനും മനസിലാവുന്നതാണിത്. പകരം, പരാതിക്കാരായ ഞങ്ങള്‍ക്കെതിരേ കേസെടുത്തു.

വളരേയധികം വ്യാപ്തിയുള്ള സംഭവമാണ് നടന്നിരിക്കുന്നത്. നമുക്ക് ഏകദേശം കാര്യം പിടികിട്ടി തുടങ്ങി. 69 ലക്ഷം രൂപയോളം നഷ്ടമായെന്നാണ് പ്രാഥമികമായി കാണുന്നത്. സ്റ്റോക്ക് വളരേയധികം കുറഞ്ഞിരിക്കുന്നു. പ്രീമിയം കസ്റ്റമേഴ്‌സിനെ അങ്ങോട്ട് ബന്ധപ്പെട്ട് വിലക്കുറവ് വാഗ്ദാനംചെയ്ത് പണം തട്ടിയതായും കാണുന്നു.ആരെങ്കിലും തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കില്‍ സ്‌ക്രീന്‍ഷോട്ട് നല്‍കണമെന്ന് ദിയ ആവശ്യപ്പെട്ടിരുന്നു. ആയിരത്തോളം പേരാണ് ഇതിന് പ്രതികരിച്ചിരിക്കുന്നത്. ഇന്നത്തെ അവസ്ഥയില്‍ അന്വേഷണം വളരേ തൃപ്തികരമായി പോവുന്നു.

പോലീസ് മൊഴിയെടുക്കാന്‍ പോയപ്പോള്‍ യുവതികള്‍ ഒളിവിലാണെന്നാണ് അറിഞ്ഞത്. അവര്‍ ആരും ഇവിടെയില്ല. അതിനര്‍ഥം അവര്‍ പറഞ്ഞത് മുഴുവന്‍ കള്ളമാണെന്നും അവര്‍ക്ക് ആരേയും അഭിമുഖീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണെന്നുമാണ്. അവര്‍ വക്കീലിനെ കാണാന്‍ പോയിരിക്കുകയാണെന്ന് അറിയുന്നു, അര്‍ധരാത്രി ഏതുവക്കീലിനെ കാണാന്‍ പോയി എന്നറിയില്ല.ടാക്‌സ് അടയ്ക്കാതിരുന്നാല്‍ ഒരു സ്ഥാപനം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റുമോ? നോട്ടീസ് കിട്ടും. ടാക്‌സ് അടച്ച രേഖകള്‍ ഉള്‍പ്പെടെയാവും കേസ് കോടതിയില്‍ എത്തിയാല്‍ ഞങ്ങള്‍ പോവുക.

ആദ്യ ഏതാനും മണിക്കൂറുകളില്‍ ഞാനും എന്റെ മകളും കുടുംബവും വെറും കള്ളന്മാരായിപ്പോയി സമൂഹത്തിന് മുന്നില്‍. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. ഏതെങ്കിലും രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, രാഷ്ട്രീയ വിരോധംവെച്ച് എന്നെ എന്തുവേണമെങ്കിലും പറഞ്ഞോളൂ, കുടുംബത്തെ വലിച്ചിഴയ്ക്കാതിരിക്കുക. തിരഞ്ഞെടുപ്പ് വരുന്നതുകൊണ്ട് ഇയാളെ എന്തെങ്കിലും ചെയ്യാം എന്നൊരു തോന്നലുണ്ടെങ്കില്‍, മത്സരിക്കാന്‍ ഒരിക്കലും താത്പര്യംകാണിക്കാത്ത വ്യക്തിയാണ് കൃഷ്ണകുമാര്‍. കുടുംബത്തെ വലിച്ചഴച്ച് ദ്രോഹിക്കരുതെന്ന് വളരെ താഴ്മയായി പറയുകയാണ്.

ഏതെങ്കിലും രാഷ്ട്രീയക്കാര്‍, ഏതുപാര്‍ട്ടി എന്നൊന്നും പറയുന്നില്ല. ശത്രുതവെയ്ക്കുന്ന ഒരാളല്ല ഞാന്‍. വിഷയം കടുത്തപ്പോള്‍ ഞാന്‍ നേരേ പോയത് നമ്മുടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. എന്റെ പാര്‍ട്ടിയുടെ ഒരു രാഷ്ട്രീയക്കാരേയും ഞാന്‍ ഇതില്‍ വലിച്ചിഴച്ചിട്ടില്ല. ബിജെപിയില്‍നിന്ന് ആളുകള്‍ വിളിച്ചപ്പോള്‍, ഇടപെടേണ്ട ഇതൊരു രാഷ്ട്രീയ വിഷയമാക്കരുത് എന്നാണ് പറഞ്ഞത്. ഞാന്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിച്ചിട്ടില്ല.എല്ലാവര്‍ക്കും രാഷ്ട്രീയ മോഹങ്ങളുണ്ട്. ഞാന്‍ ഒരുപാര്‍ട്ടിക്കും ആര്‍ക്കും നേരേയും വിരല്‍ ചൂണ്ടിയിട്ടില്ല. രാഷ്ട്രീയത്തില്‍ അങ്ങനെയൊന്നുമില്ല, സ്വന്തം പാര്‍ട്ടിയില്‍നിന്നാവാം, പുറത്തുനിന്നാവാം. എല്ലാപാര്‍ട്ടികളിലും അതിനകത്തുനടക്കുന്ന സംഘര്‍ഷങ്ങള്‍ കാണുന്നുണ്ടല്ലോ? ഏതുപാര്‍ട്ടിയില്‍നിന്നാണെങ്കിലും എന്നെ ടാര്‍ഗറ്റ് ചെയ്യാം, പക്ഷേ കുടുംബത്തെ വലിച്ചിഴയ്ക്കാതിരിക്കുക

.ജാതിക്കാര്‍ഡും മറ്റ് കാര്യങ്ങളും ഇറക്കാതിരിക്കുക. ജാതിയൊന്നും ഞങ്ങളുടെ കുടുംബത്തില്‍ ഒരുവിഷയമല്ലാത്തവരാണ്. ഞാനും ഭാര്യയും രണ്ടുജാതി, മകള്‍ വേറെ ജാതി, ഭാര്യയുടെ സഹോദരി വിവാഹം കഴിച്ചിരിക്കുന്നത് മറ്റൊരു സമുദായത്തില്‍നിന്നാണ്. ഇതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.തെളിവില്ലാതെ ആരെക്കുറിച്ചും ഒരു ആരോപണവും ഉന്നയിക്കാന്‍ ശ്രമിച്ചിട്ടില്ല. പക്ഷേ, അവര്‍ക്ക് പിന്നില്‍ ആരോ ഉണ്ട്. കുട്ടികളുടെ കഷ്ടകാലത്തിനാണ് അവര്‍ വന്നുപെട്ടിരിക്കുന്നത്. നിയമത്തിന്റെ യാതൊരു വശവുമറിയാത്ത, പൊട്ടബുദ്ധിയുള്ള, ഡിഗ്രി പോലുമില്ലാത്ത വക്കീലാണ് ഇവര്‍ക്ക് ഇതൊക്കെ പറഞ്ഞുകൊടുത്തിരിക്കുന്നത്. അല്ലെങ്കില്‍ കുട്ടികള്‍ ഇങ്ങനെ പെടില്ലായിരുന്നു. അവര്‍ കാണിച്ച പ്രവര്‍ത്തിക്ക് ഇനി അവരുടെ ജീവിതം ദുസ്സഹമായിപ്പോവും.ഞാന്‍ എപ്പോഴെങ്കിലും കുട്ടികള്‍ ഇങ്ങനെ കാണിച്ചു, ഇത്തരമൊരു സംഭവമുണ്ട് എന്ന് പറഞ്ഞിരുന്നോ? കുട്ടികളെ തുറന്നുകാട്ടി കഴിഞ്ഞാല്‍, എന്റെ മക്കള്‍ക്കുണ്ടാവുന്ന ക്ഷീണം പോലെ, അവരുടെ മാതാപിതാക്കള്‍ എന്തുമാത്രം അനുഭവിക്കും. അത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. ഞങ്ങള്‍ എന്തുമാത്രം ബുദ്ധിമുട്ടി. ഇതിനേക്കാള്‍ അവര്‍ ബുദ്ധിമുട്ടുമായിരുന്നു. അവരായിട്ട് ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചു. ഇനി അവര്‍ക്ക് നില്‍ക്കക്കള്ളിയില്ല.

മമ്മൂട്ടിയുടെ ​ഗ്യാരേജിലേക്ക് പുത്തൻ വണ്ടി; രണ്ട് ബെഡ്റൂമടക്കം അത്യാധുനിക സൗകര്യങ്ങൾ, പണികൾ താരത്തിന്റെ നിർദ്ദേശ പ്രകാരം

0
Spread the love

മമ്മൂട്ടിയുടെ 369 ​ഗ്യാരേജ് എന്ന വാഹനശേഖരത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തി. നിരവധി സവിശേഷതകൾ നിറഞ്ഞ അത്യാഢംബര കാരവാനാണ് മമ്മൂട്ടി വാങ്ങിയിരിക്കുന്നത്. മമ്മൂട്ടിയുടെ സ്പെഷ്യൽ വാഹനമ്പറായ 369 തന്നെയാണ് പുതിയ കാരവാന്റെയും നമ്പർ. ഭാരത് ബെൻസിന്റെ 1017 ഷാസിയിലാണ് കാരവാൻ ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടി 369 ​ഗ്യാരേജിലെ രണ്ടാമത്തെ വാ​ഹനമാണിത്. മമ്മൂട്ടിയുടെ വാഹനശേഖരത്തിലെ മുമ്പുണ്ടായിരുന്ന കാരവാന് പകരമായാണ് പുതിയ വാഹനം എത്തിയിരിക്കുന്നത്. കോതമം​ഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓജസ് ഓട്ടോമൊബൈൽസാണ് മമ്മൂട്ടിയുടെ നിർദേശത്തിനനുസരിച്ച് കാരവാൻ നിർമിച്ചത്.

KL 07DG 0369 ആണ് പുതിയ കാരവാന്റെ നമ്പർ. നിരവധി സവിശേഷതകളുള്ളതാണ് മമ്മൂട്ടി വാങ്ങിയ പുതിയ കാരവാനിലുള്ളത്. രണ്ട് ബെഡ്റൂമും വിസിറ്റിം​ഗ് റൂമും പുറത്തേക്ക് നീക്കാനാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. വാഹനം നിർത്തിയിട്ടതിന് ശേഷം റൂമുകൾ വലുതാക്കാനാവും. കലഹാരി ​ഗോൾഡ് നിറത്തിലാണ് കാരവാൻ ഡിസൈൻ ചെയ്തിരിക്കുന്നത്. എം ലോ​ഗോയും വാഹനത്തിൽ സ്ഥാപിച്ചിട്ടുണ്ട്

KL 07DG 0369 ആണ് പുതിയ കാരവാന്റെ നമ്പർ. നിരവധി സവിശേഷതകളുള്ളതാണ് മമ്മൂട്ടി വാങ്ങിയ പുതിയ കാരവാനിലുള്ളത്. രണ്ട് ബെഡ്റൂമും വിസിറ്റിം​ഗ് റൂമും പുറത്തേക്ക് നീക്കാനാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. വാഹനം നിർത്തിയിട്ടതിന് ശേഷം റൂമുകൾ വലുതാക്കാനാവും. കലഹാരി ​ഗോൾഡ് നിറത്തിലാണ് കാരവാൻ ഡിസൈൻ ചെയ്തിരിക്കുന്നത്. എം ലോ​ഗോയും വാഹനത്തിൽ സ്ഥാപിച്ചിട്ടുണ്ട്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts