Home Blog Page 143

‘ആഹാ ഫോട്ടോയിട്ട് രസിക്കാൻ പറ്റിയ ബെസ്റ്റ് സമയം’; അഹാനയേയും അമ്മയേയും ട്രോളി സോഷ്യൽ മീഡിയ

0
Spread the love

നടൻ കൃഷ്ണകുമാറിനും കുടുംബത്തിനും എതിരായ തട്ടിക്കൊണ്ടു പോകൽ പരാതിയും ജാതീയമായി അധിക്ഷേപിച്ചു എന്ന യുവതികളുടെ പരാതിയുമാണ് സോഷ്യൽ മീഡിയയിലെ ലേറ്റസ്റ്റ് ചർച്ച. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും ഇൻഫ്ലുവൻസറും സംരംഭക യുമായ ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന 3 ജീവനക്കാരികളാണ് കുടുംബത്തിനെതിരെ രംഗത്ത് എത്തിയത്.

തന്റെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ വരെ മുൻജീവനക്കാരികൾ തട്ടി എന്ന ദിയയുടെ വാദത്തിനെതിരെ ദിയ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും തങ്ങളെ ഭീഷണിപ്പെടുത്തി 8 ലക്ഷം രൂപയോളം കൈപ്പറ്റി എന്നും ആരോപിച്ചാണ് ജീവനക്കാരികൾ രംഗത്തെത്തിയത്. ദിയ ജാതീയത പേറുന്ന ആളാണെന്നും തങ്ങളെ നിരന്തരം ജാതിയമായി അധിക്ഷേപിക്കാറുണ്ടായിരുന്നു എന്നുമായിരുന്നു ജീവനക്കാരുടെ പരാതികൾ. ഇത് സാധൂകരിക്കുന്ന രീതിയിൽ ദിയയ്ക്ക് അനുകൂലമായി തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് പുതിയ വിവരം. കാര്യങ്ങൾ ഇത്തരത്തിൽ സങ്കീർണമായി മുന്നോട്ടു പോകുന്നതിനിടെ കൃഷ്ണകുമാറിന്റെ മൂത്ത മകളും സിനിമാ നടിയുമായ അഹാന കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണകുമാറും ചേർന്നു നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് ഏറ്റവും പുതിയ സംസാരവിഷയം.

അഹാന കൃഷ്ണയും അമ്മ സിന്ധു കൃഷ്ണയും ഒരുമിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റിന് നിരവധി ആരാധകരാണ് അഭിനന്ദനവുമായി എത്തിയത്. അതിമനോഹരമായ സാരിയിൽ ഇരുവരെയും കാണാൻ ദേവതമാരെ പോലെയാണ്. ഓഫ്‌ വൈറ്റ് ഡിസൈനർ കസവുസാരിയാണ് സിന്ധുവിന്റെയും അഹാനയുടെയും ഔട്ട്ഫിറ്റ്. അഹാനയുടെ ആക്സസറീസ് സാരിക്ക് വളരെയധികം യോചിക്കുന്നതാണ്

അതേസമയം ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളുമെത്തിയിട്ടുണ്ട്. വലിയ ഒരു വിഭാഗം ആരാധകരും ചിത്രത്തെ പുകഴ്ത്തി കമന്റുകൾ പോസ്റ്റ ചെയ്യുമ്പോൾ മറ്റൊരു വിഭാഗം ഇതുവരെയും കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ‘പുര കത്തുമ്പോൾ വാഴ വെട്ടുകയാണോ’ എന്നാണ് ഇപ്പോൾ താരങ്ങളുടെ വീട്ടിൽ നടക്കുന്ന സംഭവങ്ങൾ ആയി ബന്ധപ്പെടുത്തി മറ്റു ചിലർ ചോദിക്കുന്നത്. ‘ആഹാ ഫോട്ടോയിട്ട് രസിക്കാൻ പറ്റിയ സമയം’ എന്നിങ്ങനെ ഇരുവരെയും കളിയാക്കി മറ്റു ചിലരും കമന്റുകൾ പാസാക്കുന്നുണ്ട്.

‘പടക്കള’വുമായ് പിള്ളേർ ഒടിടിയിലേക്ക് സ്ട്രീമിങ് ആരംഭിച്ചു

0
Spread the love

സുരാജ് വെഞ്ഞാറമ്മൂട്, ഷറഫുദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ “പടക്കളം”. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ, സന്ദീപ് പ്രദീപ്, സാഫ് ബോയ്, അരുൺ അജികുമാർ, അരുൺ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് നിർമിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം 29 സെപ്റ്റംബർ വർക്സ് എന്ന ബാനറിൽ വിജയ് സുബ്രമണ്യവും നിർമാണ പങ്കാളിയാകുന്നു. മെയ് 8നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

സസ്പെൻസും മിത്തും ഫാൻ്റെസിയയും ഹ്യൂമറും കോർത്തിണക്കിയ പടക്കളം മികച്ച വിജയമാണ് തിയേറ്ററുകളിൽ നേടിയത്. തിരക്കഥ – നിതിൻ സി ബാബു, മനുസ്വരാജ്, സംഗീതം – രാജേഷ് മുരുകേശൻ, ഛായാഗ്രഹണം – അനു മൂത്തേടത്ത്, എഡിറ്റിങ് – നിതിൻരാജ് ആരോൾ എന്നിവർ കൈകാര്യം ചെയ്യുന്നു.

ജിയോഹോട്ട്സ്റ്റാറിലൂടെയാണ് പടക്കളം ഒടിടിയിലെത്തുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

‘വിശ്വാസ വഞ്ചനയാണ് കൃഷ്‍ണകുമാറിനും കുടുംബത്തിനും നേരിടേണ്ടി വന്നത്’; പിന്തുണയുമായി സംവിധായകൻ ആലപ്പി അഷ്റഫ്

0
Spread the love

നടൻ കൃഷ്‍ണകുമാറിന്റെ മകളും സംരംഭകയും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്‍ണയുടെ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്നെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി ആലപ്പി അഷ്റഫ് രംഗത്ത്. ജീവനക്കാർ ആരോപിക്കുന്ന തരത്തിലുള്ള കുറ്റങ്ങൾ ഒരിക്കലും ചെയ്യാൻ ഇടയില്ലാത്തയാളാണ് കൃഷ്‍ണകുമാറെന്ന് ആലപ്പി അഷ്റഫ് പറയുന്നു.

”കൃഷ്‍ണകുമാറിന്റെ വിവാഹം കഴിയുന്നതിന് തൊട്ട് മുമ്പ് വരെ അദ്ദേഹവുമായി വളരെ നല്ല അടുപ്പം എനിക്കുണ്ടായിരുന്നു. ഒരാളെ നമ്മൾ വിലയിരുത്തുന്നത് അയാളുടെ സ്വഭാവം, പെരുമാറ്റം, സത്യസന്ധത, ആത്മാർത്ഥത, കൃത്യനിഷ്ഠ, സഹജീവി സ്നേഹം എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ്. എന്റെ അറിവ് വെച്ച് ഒരു മോശപ്പെട്ട സ്വഭാവവും കൃഷ്‍ണകുമാറിൽ കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല. സാധാരണ സിനിമാക്കാർ ഉൾപ്പെടാറുള്ള കുഴപ്പങ്ങളിലൊന്നും അദ്ദേഹം പെട്ടിട്ടില്ല. മദ്യപാനം, മയക്കുമരുന്ന്, പീഡനം, കുത്തിതിരുപ്പ്, കുതികാൽവെട്ട് തുടങ്ങിയവയിലൊന്നും അദ്ദേഹം ഇതുവരേയും ഉൾപ്പെട്ടിട്ടില്ല.

ഒരു പെൺകുട്ടിയുള്ള മാതാപിതാക്കൾ പോലും അവളെ പഠിപ്പിച്ച് വലുതാക്കി എടുക്കാൻ നടത്തുന്ന കഷ്ടപ്പാട് നമ്മൾ കാണാറുള്ളതല്ലേ. ആ സ്ഥാനത്ത് ഒന്നും രണ്ടുമല്ല. നാല് പെൺകുട്ടികളെയാണ് നല്ല രീതിയിൽ വളർത്തി സംസ്കാര സമ്പന്നരാക്കി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ളവരാക്കി കൃഷ്‍ണകുമാർ മാറ്റിയത്”, ആലപ്പി അഷ്റഫ് വ്ളോഗിൽ പറഞ്ഞു

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കൃഷ്‍ണകുമാറിന്റെയും കുടുംബത്തിന്റെയും പക്ഷത്താണ് നീതിയെന്ന് താൻ വിശ്വസിക്കുന്നതായും ആലപ്പി അഷ്റഫ് പറഞ്ഞു. ”വിശ്വാസ വഞ്ചനയാണ് കൃഷ്‍ണകുമാറിനും കുടുംബത്തിനും നേരിടേണ്ടി വന്നത്. കടയിൽ സിസിടിവി വെച്ചാൽ മാത്രം പോരാ തട്ടിപ്പ് നടക്കുന്നുണ്ടോ എന്ന് മനസിലാക്കാൻ കൃത്യമായ നിരീക്ഷണം കൂടി വേണം. ക്യുആർ കോ‍ഡ് ഉപയോഗിച്ച് നടക്കാൻ സാധ്യതയുള്ള ഇത്തരം ചതികളെക്കുറിച്ച് ജാഗരൂകരായിരിക്കണമെന്നു കൂടിയാണ് കൃഷ്‍ണകുമാറിനുണ്ടായ ഈ അനുഭവം ഓർമിപ്പിക്കുന്നത്”, ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു.

പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിലേക്ക്; എവിടെ കാണാമെന്നറിയാം..

0
Spread the love

ദിലീപ് നായകനായി വന്ന ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ദിലീപിന്റെ 150-ാം മത്തെ ചിത്രം “പ്രിൻസ് ആൻഡ് ഫാമിലി” ഹൗസ് ഫുൾ ഷോകളോടെ 30 ദിവസം പിന്നിട്ട് ജൈത്ര യാത്ര തുടരുകയാണ്. നവാഗതനായ ബിന്റോ സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്‍തത്. പ്രിൻസ് ആൻഡ് ഫാമിലി 30 ദിവസം കൊണ്ട് ആഗോളതലത്തില്‍ 25 കോടിയോളം ആകെ നേടി എന്നാണ് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടെ എവിടെയായിരിക്കും ഒടിടിയില്‍ ദിലീപ് ചിത്രം സ്‍ട്രീമിംഗ് ചെയ്യുക എന്ന റിപ്പോര്‍ട്ടും പുറത്തുവരികയാണ്. പ്രിൻസ് ആൻഡ് ഫാമിലി സീ 5ലായിരിക്കും സ്‍ട്രീം ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

പ്രിൻസ് ആൻഡ് ഫാമിലി തികച്ചും ഒരു കുടുംബചിത്രമാണ്. ഒരു വർഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തിയിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്. ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്‍മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണ് ദിലീപിനൊപ്പമുള്ള “പ്രിൻസ് ആൻഡ് ഫാമിലി”.

സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ഉള്ളത് നടി സുഹാസിനിക്ക്; പൊതുവേദിയിൽ തുറന്നടിച്ച് സംവിധായകൻ

0
Spread the love

നടി സുഹാസിനിയെക്കുറിച്ച് നടനും സംവിധായകനുമായ പാർത്ഥിപൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. താന്‍ ഒരു സുന്ദരിയാണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ഉള്ളത് സുഹാസിനിക്കാണ് എന്നാണ് പാർത്ഥിപൻ തമാശരൂപേണ ഇക്കാര്യം പറഞ്ഞത്.

സുഹാസിനിയുടെ അഭിനയത്തെക്കുറിച്ച് എല്ലാവരും പറയുമെന്ന് പാർത്ഥിപൻ പറഞ്ഞു. എന്നാല്‍ താന്‍ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ഉള്ളത് സുഹാസിനിക്കാണ്. ‘പാര്‍ഥിപന്‍ എനിക്ക് ഇന്ന് 50 വയസായി’ എന്നാണ് മുമ്പൊരു ദിവസം അവര്‍ വിളിച്ചു പറഞ്ഞതെന്നും അദ്ദേഹം മനസുതുറന്നു.

“നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, എല്ലാ സ്ത്രീകളും 28 വയസ്സിന് ശേഷം അവരുടെ പ്രായം മറക്കും. ആരും പിന്നീട് പ്രായം പറയില്ല. ഒരു സ്ത്രീ തനിക്ക് 50 വയസായി എന്ന് പറയണമെങ്കില്‍ അവരുടെ അഹങ്കാരത്തിന് എന്തൊരു അഴകാണ്. 50-ാം വയസിലും എന്തൊരു സുന്ദരി ആണെന്ന് കാണൂ. അതാണ് സുഹാസിനിയുടെ ആത്മവിശ്വാസം” പാര്‍ത്ഥിപന്‍ കൂട്ടിച്ചേർത്തു.

പണം എടിഎം വഴി പിൻവലിച്ച് ദിയക്ക് നൽകിയെന്ന പരാതിക്കാരികളുടെ വാദം പൊളിയുന്നു; സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയതിന് തെളിവുകൾ

0
Spread the love

നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കും എതിരെ ജീവനക്കാർ നൽകിയ പരാതി കൗണ്ടർ കേസായി മാത്രം പരിഗണിക്കാനൊരുങ്ങി പൊലീസ്. ദിയയുടെ ‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തിൽ നിന്ന് മുൻ ജീവനക്കാര്‍ പണം മാറ്റിയെന്നതിന് പൊലീസിന് തെളിവ് ലഭിച്ചതിന് പിന്നാലെയാണ് തീരുമാനം. ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്‌ പരശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഡിജിറ്റൽ തെളിവുകളും ജീവനക്കാർക്ക് എതിരാണെന്നാണ് കണ്ടെത്തൽ. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ജീവനക്കാരുടെ അക്കൗണ്ടിൽ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

അത്തരം അക്കൗണ്ടുകളെകുറിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. പണം പിൻവലിച്ച് ദിയക്ക് നൽകിയെന്ന് ജീവനക്കാർ അവകാശപ്പെട്ടിരുന്നു എന്നാൽ എടിഎം വഴി വലിയ തുകകൾ പിൻവലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി

യാത്രാക്കാരുടെ സൗകര്യാർത്ഥം ചവിട്ട് പടികളുടെ ഉയരം കുറയ്ക്കാൻ കെഎസ്ആർടിസി

0
Spread the love

കെഎസ്ആ‍ർടിസി ബസുകളുടെ ചവിട്ട് പടികളുടെ ഉയരം കുറയ്ക്കാൻ നി‍ർദേശം. യാത്രാക്കാരുടെ സൗകര്യാർത്ഥം അവ‍ർക്ക് ബസിൽ കയറി ഇറങ്ങുന്നതിനായിട്ടാണ് ചവിട്ട് പടികളുടെ ഉയരം കുറയ്ക്കുക. കെസ്ആർടിസി ബസുകളിൽ ചിലതിൽ കയറാൻ ആരോഗ്യമുള്ളവർക്ക് പോലും ബുദ്ധിമുട്ടാണെന്നും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ഇത് ഇരട്ടി ദുരിതമാണെന്നും പരാതികൾ ഉയർന്നതിനെ തുടർന്നാണ് നടപടി.

മോട്ടോർ വാഹന നിയമ പ്രകാരവും 2017ൽ നിലവിൽ വന്ന ബസ് ബോഡി കോഡ് പ്രകാരവും തറനിരപ്പിൽ നിന്ന് 25 സെന്റിമീറ്ററിൽ കുറയാനും, 40സെന്റിമീറ്ററിൽ കൂടാനും പാടില്ലെന്നാണ് വ്യവസ്ഥ. എന്നാൽ വിഷയത്തിൽ മെക്കാനിക്കൽ ജീവനക്കാരുടെ അഭിപ്രായത്തിൽ പഴയ ബസുകളിൽ ഇത്തരത്തിൽ അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ സ്പ്രിങ് പ്ലേറ്റുകളിൽ വരുന്ന മാറ്റം കാരണം വീണ്ടും ഉയരം കൂടാൻ സാധ്യതയുണ്ട്. ചില കെഎസ്ആർടിസി ബസുകളിൽ 40 സെന്റിമീറ്ററിന് മുകളിലാണ് ആദ്യ ചവിട്ടുപടി. ഇതിൽ രണ്ടാമത്തെ പടിക്ക് ഒരടി വരെ ഉയരമാകാമെന്നാണ് വ്യവസ്ഥ.

തട്ടികൊണ്ടുപോകൽ സാധൂകരിക്കുന്ന ദൃശ്യങ്ങളില്ല; നടൻ കൃഷ്ണകുമാറും കുടുംബവും പ്രതിയായ കേസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസിന്

0
Spread the love

നടൻ കൃഷ്ണകുമാർ പ്രതിയായ തട്ടികൊണ്ടുപോകൽ കേസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് മാധ്യമങ്ങൾ. കേസിലെ കവടിയാറിലെ ഫ്ലാറ്റിൽ നിന്നും പരാതിക്കാരികൾ കൃഷ്ണകുമാറിന്റെ വാഹനത്തിൽ കയറുന്നത് ദൃശ്യങ്ങളിൽ കാണാം. രണ്ട് ജീവനക്കാരികളാണ് ഇവിടെ നിന്ന് വാഹനത്തിൽ കയറുന്നത്. എന്നാൽ ഇവർ ആരോപിക്കുന്നതുപോലെ ബലപ്രയോഗം നടത്തി തട്ടികൊണ്ടുപോയതായി ഈ ദൃശ്യങ്ങളിലില്ല. പരാതിക്കാരിൽ ഒരു സ്ത്രീ സ്വന്തം സ്കൂട്ടിൽ വാഹനത്തിന് പിന്നാലെ പോവുന്നതും ദൃശ്യങ്ങളിലുണ്ട്.

കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, പണാപഹരണം എന്നിങ്ങനെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കഴിഞ്ഞ മാസം 30ന് നടന്ന കേസിന് ആസ്പദമായ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ കവടിയാറിലുള്ള ഫ്ലാറ്റിലേക്ക് ചർച്ചയ്ക്കായി സ്ഥാപനത്തിലെ ജീവനക്കാരികളെ വിളിച്ചുവരുത്തുകയായിരുന്നു. കൃഷ്ണകുമാറും കുടുംബവും ഈ സമയം ഇവിടെയുണ്ടായിരുന്നു.

ചർച്ചയ്ക്കിടെ വാക്കുതർക്കമുണ്ടായപ്പോൾ ഫ്ലാറ്റിലെ കെയർ ടേക്കറും റെസിഡൻസ് അസോസിയേഷൻ ഭാരവാഹിയും ഇടപെട്ട് ഉച്ചത്തിലുള്ള സംസാരം വിലക്കി. തുടർന്നാണ് ഇവർ അമ്പലംമുക്കിലുള്ള ഓഫീലേക്ക് പോയത്. ഇവിടേക്ക് തട്ടിക്കൊണ്ട് പോയി ബന്ധിയാക്കി വെച്ച് പണം അപഹരിച്ചു എന്നായിരുന്നു ജീവനക്കാരികളുടെ പരാതി. കൃഷ്ണകുമാർ നൽകിയ പരാതിക്ക് ശേഷമായിരുന്നു ഈ പരാതി വന്നത്. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങളിൽ ഇതിന് വിരുദ്ധമായ കാര്യങ്ങളാണുള്ളത്. മൂന്ന് ജീവനക്കാരികളിൽ രണ്ട് പേർ സ്വമേധയാ കാറിൽ കയറി പോകുന്നത് കാണാം. ഒരാൾ കാറിന് പിന്നാലെ സ്വന്തം സ്കൂട്ടറിൽ തന്നെ പോവുകയും ചെയ്യുന്നു. ബലപ്രയോഗം നടന്നിട്ടില്ലെന്ന് ഇവിടെയുണ്ടായിരുന്ന മറ്റുള്ളവരും മൊഴി നൽകിയിട്ടുണ്ട്

പിന്നീട് ഇവ‍ർ എത്തുന്നത് അമ്പലംമുക്കിലുള്ള ഓഫീസിലാണ്. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇരുവിഭാഗവും ഷൂട്ട് ചെയ്തിട്ടുള്ള ദൃശ്യങ്ങളാണ് പിന്നീട് നടന്ന സംഭവങ്ങളിൽ ഉള്ളത്. എന്നാൽ തട്ടിക്കൊണ്ടു പോകലും പണാപഹരണവും സംബന്ധിച്ച് ജീവനക്കാരികൾ നൽകിയ പരാതി സാധൂകരിക്കുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന. എന്നാൽ സാമ്പത്തിക തട്ടിപ്പ് നടന്നതായ ആരോപണത്തിൽ ദിയ കൃഷ്ണയുടെയും ജീവനക്കാരികളുടെയും ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കുകയാണ്

ഉണ്ണി മുകുന്ദന്‍ മാപ്പു പറഞ്ഞെന്ന് വിപിൻ; പിന്നാലെ വിപിനെ തള്ളി താരസംഘടന

0
Spread the love

അനുരഞ്ജന യോഗത്തില്‍ ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് ‘അമ്മ’ സംഘടന. ഉണ്ണി മുകുന്ദന്‍ തെറ്റുകാരനാണെന്ന ഒരു നിഗമനത്തിലും എത്തിയിട്ടില്ല എന്നാണ് അമ്മയുടെ മെമ്പറായ ജയന്‍ ചേര്‍ത്തല ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്. ചര്‍ച്ചയ്ക്ക് ശേഷവും വിപിന്‍ കുമാര്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് എന്നാണ് ജയന്‍ ചേര്‍ത്തല പറയുന്നത്.

ഉണ്ണി മുകുന്ദന്‍ മാന്യത കൊണ്ട് പിന്നീട് ഒന്നും പ്രതികരിച്ചിട്ടില്ല. ചര്‍ച്ചയ്ക്ക് ശേഷവും വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വിപിന്‍ കുമാര്‍ ആണ്. ക്ഷമാപണങ്ങളോ മാപ്പ് പറച്ചിലോ നടന്നിട്ടില്ല എന്നാണ് ജയന്‍ ചേര്‍ത്തല പറയുന്നത്.

മുകുന്ദനും വിപിന്‍ കുമാറും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. നാല് മണിക്കൂറോളം നീണ്ട ചര്‍ച്ച രമ്യമായി അവസാനിച്ചതായാണ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ഉണ്ണി ഉന്നയിച്ച പല ആരോപണങ്ങളും തെറ്റാണെന്നും ചര്‍ച്ചയ്ക്ക് ശേഷം സംഘടനകള്‍ വ്യക്തമാക്കി. വിപിന്‍ ഉണ്ണിയുടെ മാനേജര്‍ ആയിരുന്നെന്നും വിപിനെതിരെ സംഘടനയില്‍ മറ്റു പരാതികള്‍ ഒന്നുമില്ല എന്നും ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു.

അതേസമയം, വിപിന്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അതില്‍ ഇടപെടില്ല എന്നും സംഘടനകള്‍ വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് വിപിന്‍ പൊലീസില്‍ പരാതി നല്‍കിയത്. ടൊവിനോ ചിത്രം ‘നരിവേട്ട’യെ പ്രശംസിച്ച് പോസ്റ്റ് ഇട്ടതിനാലാണ് മര്‍ദ്ദനം എന്നായിരുന്നു വിപിന്‍ പറഞ്ഞത്.

സർവ്വ സ്വത്തും വിറ്റ് ആണെങ്കിലും ചെയ്യണം എന്നൊരു മൂഡ് തോന്നിയ പടം; ആട് 3യെ കുറിച്ച് വിജയ് ബാബു

0
Spread the love

ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ആട് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആട് 3-വൺ ലാസ്റ്റ് റൈഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേഷനും ആരാധകർ വളരെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.

2015ല്‍ പുറത്തിറങ്ങിയ ആട് ഫ്രാഞ്ചൈസിയുടെ ആദ്യ സിനിമ തീയറ്ററിൽ കാര്യമായി ആളെ കൂട്ടിയിരുന്നില്ല. തിയറ്ററില്‍ ഹിറ്റായില്ലെങ്കിലും വൈകാതെ ചിത്രം സോഷ്യല്‍ മീഡിയ ആഘോഷിക്കാൻ തുടങ്ങി. പിന്നാലെ 2017ല്‍ രണ്ടാം ഭാഗവും റിലീസ് ചെയ്തു. പ്രേക്ഷക പ്രശംസയ്ക്ക് ഒപ്പം തിയറ്ററിലു മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം ഇന്നും സിനിമ ആരാധകർ ഇടയ്ക്കിടയ്ക്ക് മതിമറന്ന് ചിരിക്കാൻ വേണ്ടി കാണുന്ന ചിത്രങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ ആട് ത്രീയ്ക്കായി ചെറിയ കാത്തിരിപ്പും അന്വേഷണവും ഒന്നുമല്ല മലയാളികൾ നടത്തുന്നത്.ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് നടനും സിനിമയുടെ നിർമാതാവ് കൂടിയായ വിജയ് ബാബു

വിജയ് ബാബുവിന്റെ വാക്കുകൾ

‘ഞങ്ങൾ ക്രിസ്മസിന് വരാൻ തന്നെയാണ് പ്ലാൻ. ഇപ്പോഴും അതനുസരിച്ചാണ് ഷൂട്ട് തുടങ്ങിയതും മറ്റു പരിപാടികൾ നടക്കുന്നതും. ആട് 3 ഒന്നിനെയും രണ്ടിനെയും അപേക്ഷിച്ച് കുറച്ചുകൂടെ വലിയ സിനിമയാണ് . ഒരു ഫാന്റസി കോമഡി മൂഡിലാണ് സിനിമ പോകുന്നത്. ചില സ്ക്രിപ്റ്റ് വായിക്കുമ്പോൾ ഇത് എങ്ങനെ എങ്കിലും ചെയ്യണം എന്ന് തോന്നും. സർവ്വ സ്വത്തും വിറ്റ് ചെയ്യണം എന്നൊരു മൂഡ് തോന്നും അതുപോലെ ഒരു സ്ക്രിപ്റ്റ് ആണിത്. ചെയ്ത് വരുമ്പോൾ എങ്ങനെ വരും എന്നറിയില്ല, ക്യാപ്റ്റൻ ആയ മിഥുനെ വിശ്വസിക്കുന്നു. കഥ പറയുമ്പോൾ ചില സംവിധായകർ നമ്മൾ വിചാരിക്കുന്നതിന് മുകളിൽ തരും ചിലർ താഴെ തരും ചിലർ അതിൽ ഉള്ളത് പോലെ തരും. മിഥുൻ എപ്പോഴും മുകളിൽ തരുന്ന സംവിധായകൻ ആണ്. തീർച്ചയായും ആട് നല്ലൊരു എന്റർടൈനർ സിനിമയായിരിക്കും,’

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts